രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.
നേത്രമോളെ......
അഹ് ഏട്ടാ.....
മോള് എന്താ ഈ ആലോചിച്ചു കൂട്ടുന്നെ പോയി കിടക്കാൻ നോക്ക് സമയം ഒരുപാട് ആയി....
എനിക്ക് എന്തോ ഉറക്കം വരുന്നില്ലേട്ടാ....
നീ ഉറങ്ങാതെ ഇരുന്നാൽ നിനക്ക് അല്ല ഇപ്പൊ നിന്റെ വയറ്റിൽ വളരുന്ന മാമന്റെ കുഞ്ഞിപെണ്ണിന് ആണ് കേട്.....അവൻ അവളുടെ വീർത്തു വരുന്ന വയറിൽ തലോടി കൊണ്ട് പറഞ്ഞു.
പക്ഷേ അപ്പോഴും നേത്രയുടെ മുഖം വീർത്തു.
ഓഹ് സോറി ഇനി ഞാൻ വിളിക്കില്ല കുഞ്ഞി എന്ന് പോരെ.....അവൻ തൊഴുത് കൊണ്ട് പറഞ്ഞു.
അപ്പു..... പുറകിൽ നിന്ന് ഒരു സ്ത്രീശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി.
അല്ല എന്താ ഇവിടെ രണ്ടും കൂടെ..... നീ ഇതുവരെ കിടന്നില്ലേ മോളെ....
അവൾക്ക് ഉറക്കം വരുന്നില്ല എന്ന് അവൾ കുറച്ചു നാൾ പുറകിലേക്ക് സഞ്ചാരം കഴിഞ്ഞു തിരിച്ചു വന്നിരിക്കുവാ എന്റെ കൊച്ചിനെ ഉറങ്ങാൻ സമ്മതിക്കാതെ......അപ്പു.
എനിക്ക് ഉറക്കം വന്നില്ലമ്മേ അതാ ഞാൻ ഇവിടെ ഇരുന്നത്. ഇവിടെ ഇരിക്കുമ്പോൾ ദേ വിരിഞ്ഞു തുടങ്ങുന്ന മുല്ല പൂക്കളുടെ സുഗന്ധവും ഇളം കാറ്റിന്റെ തണുപ്പും ദേ നിലാവിന്റെ വെളിച്ചവും ഒക്കെ കൂടെ നല്ല രസം അല്ലെ....നേത്ര.
അച്ഛന്റെ അതെ സാഹിത്യം ആണ് എന്റെ ഈ കാന്താരിക്ക് കിട്ടിയിരിക്കുന്നത്....അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
പോയി കിടക്ക് രണ്ടും....
അമ്മ എന്താ ഉറങ്ങാത്തെ ഇത്രയും നേരം ആയിട്ട്....അപ്പു.
നിങ്ങടെ മുത്തശ്ശൻ ഒട്ടും വയ്യാതെ ഇരിക്കുവല്ലേ....
അമ്മക്ക് വേറെ ജോലി ഇല്ലാഞ്ഞിട്ട അങ്ങേരെ നോക്കാൻ ചെയ്തു കൂട്ടി മക്കളുടെ ജീവിതം നരകം ആക്കിയ മനുഷ്യൻ അല്ലെ അനുഭവിക്കട്ടെ.....അപ്പു ദേഷ്യത്തിൽ പറഞ്ഞു പെട്ടന്ന് നേത്ര അവന്റെ കൈയിൽ പിടിച്ചു..
ഞാൻ ഒന്നും മിണ്ടുന്നില്ല....അവൻ മുറിയിലേക്ക് പോയി. അവൻ പോയ വഴിയേ ഒന്ന് നോക്കിയിട്ട് അമ്മ അവളെ കൂട്ടി മുറിയിലേക്ക് പോയി.
നേത്ര ആ മുറിയിൽ കയറി കണ്ണുകൾ അടച്ചു ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു.
പിന്നെ ബെഡിൽ കിടക്കുന്ന തന്റെ ഫോൺ എടുത്തു നോക്കി.
ഇല്ല ഒരു കാൾ പോലും ഇല്ല അത്രക്ക് വെറുത്തു പോയോ എന്നെ. നമ്മുടെ കുഞ്ഞിനെ പോലും ദേവേട്ടന് വേണ്ടാതെ ആയോ.....സ്വയം പറഞ്ഞു അവൾ അവന്റെ ഫോട്ടോയിലേക്ക് നോക്കി.

ഈ പുഞ്ചിരി അത് ഇന്നും കാണാൻ ആഗ്രഹം ഉണ്ട് പക്ഷേ ഇല്ല കഴിഞ്ഞ മൂന്നുമാസമായി ആ മുഖം ഒന്ന് കണ്ടിട്ട് ആ ശബ്ദം ഒന്ന് കേട്ടിട്ട്.
അവൾ വീണ്ടും വീണ്ടും അവന്റെ ഫോട്ടോയിലേക്ക് തന്നെ നോക്കി ഇരുന്നു പെട്ടന്ന് അവളുടെ കണ്ണ് നിറയാൻ തുടങ്ങി.
ഇല്ല പാടില്ല നേത്ര കരയരുത് നിന്നേ വേണ്ടാത്തവരെ നിനക്ക് വേണ്ട.....നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു അവൾ ഫോൺ ബെഡിൽ ഇട്ട് പുറത്തേക്ക് പോയി.
അപ്പുറത്ത് അപ്പു സ്വന്തം അനിയത്തിയുടെ അവസ്ഥക്ക് താൻ കൂടെ കാരണം അല്ലെ എന്ന ചിന്തയിൽ അവൻ ബെഡിലേക്ക് കിടന്നു.
പെട്ടന്ന് മുറിയിലേക്ക് കയറി വന്ന നേത്രയേ കണ്ടു അവൻ ഞെട്ടി ഇനി വല്ല വയ്യായികയും..
എന്താ മോളെ എന്ത് പറ്റി...ആദിയോടെ അവളുടെ അടുത്തേക്ക് പോയി ചോദിച്ചു.
എനിക്ക് ഒന്നുല്ല ഏട്ടാ എനിക്ക് അവിടെ കിടന്നിട്ട് ഉറക്കം വരുന്നില്ല ഞാൻ ഇവിടെ കിടന്നോട്ടെ.....
വാ.... വന്നു കിടക്ക്..അവൾ ബെഡിലേക്ക് കിടന്നതും അവൻ അവളെ പുതപ്പിച്ചു അടുത്ത് തന്നെ കിടന്നു....
ഏട്ടാ....
എന്താ ഡാ...
എനിക്ക് ഒരു പാട്ട് പാടി തരോ...
അവൻ അവളെ പുഞ്ചിരിയോടെ നോക്കി പിന്നെ പാടാൻ തുടങ്ങി.
കിലുകിൽ പമ്പരം തിരിയും മാനസം
അറിയാതമ്പിളീ മയങ്ങൂ വാ വാവോ
ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ
കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ
ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും
പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ
താളം പോയ നിന്നിൽ മേയും നോവുമായ്
താനേ വീണുറങ്ങൂ തെന്നൽ കന്യകേ
താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ
ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (കിലുകിൽ...)
ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ മായാജാലമോ
തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ
ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം
അവൻ പാടി കഴിഞ്ഞപ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു.....
(എന്താ എല്ലാവരും ഇങ്ങനെ കണ്ണ് തള്ളി നോക്കുന്നെ നമ്മുടെ കഥ മാറിയിട്ടില്ല വാ ചേച്ചി ബാക്കി പറഞ്ഞു തരാം....)
💫💫💫💫💫💫💫💫💫💫💫💫💫💫💫
ഇന്ന് മുതൽ നേത്രയും അല്ലുവും ഓഫീസിൽ പോയി തുടങ്ങുന്നുണ്ട്.
രാവിലെ അതിന്റെ തിരക്കിൽ ആണ്.
കണ്ണാടിയുടെ മുന്നിൽ നിന്ന് മുടിയൊക്കെ റെഡി ആക്കി ഒരു പുഞ്ചിരി ഒക്കെ നൽകി സ്വന്തം സൗന്ദര്യം ആസ്വദിക്കുന്ന തിരക്കിൽ ആണ് നേത്ര...
അതെ ഭാര്യരാവിലെ കഥകളി കഴിഞ്ഞു എങ്കിൽ എനിക്ക് ഒന്ന് ഒരുങ്ങി ഇറങ്ങാം ആയിരുന്നു....അവളെ കണ്ണാടിയുടെ മുന്നിൽ നിന്ന് നീക്കി കൊണ്ട് അവൻ ഒരുങ്ങാൻ തുടങ്ങി.
അവൾ അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി പിന്നെ ബാഗും എടുത്തു ഇറങ്ങാൻ തുടങ്ങിയതും അവൻ അവളെ തൂക്കി എടുത്തു ടേബിളിന്റെ പുറത്ത് ഇരുത്തി.
എങ്ങോട്ടടി കുഞ്ഞി നീ ഈ ഓടുന്നെ...അവളുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് അവൻ ചോദിച്ചു.
രാവിലെ എന്താ മോന്റെ ഉദ്ദേശം....അവന്റെ ഷർട്ടിന്റെ കോളർ നേരെ ആക്കി തുറന്നു കിടന്നു ആദ്യത്തെ രണ്ടു ബട്ടൺസിൽ ഒന്ന് ഇട്ട് കൊടുത്തു കൊണ്ട് ചോദിച്ചു.
ഉദ്ദേശം പ്രതേകിച്ചു ഒന്നുല്ല ഒരു strong kiss ദേ ഇവിടെ.അവന്റെ ചുണ്ടിൽ തൊട്ട് കാണിച്ചു അവൻ.
അവൾ ഒന്ന് ഉമിനീർ ഇറക്കി അവനെ നോക്കി.പിന്നെ രക്ഷപെട്ടു പോകാൻ ഉള്ള വഴി നോക്കി.
ഇല്ല പോകാൻ വഴി ഇല്ല എനിക്ക് കിട്ടേണ്ടത് കിട്ടാതെ പൊന്ന് മോള് പുറത്ത് പോകില്ല....
അവൾ രക്ഷപെട്ടു പോകാൻ വഴി ഇല്ല എന്ന് ഉറപ്പിച്ചു കൊണ്ട് അവന്റെ ആ നീലകണ്ണുകളിൽ ഒന്ന് നോക്കി ഒരു ചെറുപുഞ്ചിരിയോടെ അവന്റെ ചുണ്ടിൽ പതിയെ ഒന്ന് ചുംബിച്ചു.
അവന്റെ കൈ അവളുടെ അരക്കെട്ടിൽ മുറുകി.
അവന്റെ ചുണ്ടുകളെ നാവുകൊണ്ട് തഴുകി അവന്റെ ചുണ്ടുകൾ മാറി മാറി നുണഞ്ഞു വിട്ടു അവന്റെ ചുണ്ടുകൾ അവൾക്ക് ആയി വിട്ടു നൽകി അവൻ അവളെ ചേർത്ത് പിടിച്ചു.
അവസാനം അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.അവൻ ഒരു ചിരിയോടെ പുറത്ത് തട്ടി കൊടുത്തു.
എന്റെ കൊച്ചിന് സ്റ്റാമിന തീരെ ഇല്ല അതുകൊണ്ട് തത്കാലം ഈ ഒരു ഉമ്മ മതി.....അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവളുടെ മുടി ഒക്കെ ഒതുക്കി അവളെ ചേർത്ത് പിടിച്ചു പുറത്തേക്ക് ഇറങ്ങി.
അഹ് നിങ്ങൾ ഇറങ്ങിയൊ മോള് എങ്ങനെ പോകും....
ഞാൻ സ്കൂട്ടിയിൽ പോകും എന്താ അമ്മ അങ്ങനെ ആണല്ലോ എന്നും പോകുന്നത്.....
അവൾ എന്റെ കൂടെ ആണ് ഇന്ന് മുതൽ ഞാൻ വേറെ എങ്ങോട് എങ്കിലും പോകുന്നു എങ്കിൽ ഇവൾ ഒറ്റക്ക് പൊക്കോട്ടെ......അല്ലു.
അത് എന്തായാലും നന്നായി രണ്ടുപേരും ഒരേ സ്ഥലത്തേക്ക് തന്നെ അല്ലെ അപ്പോൾ പിന്നെ ഒരുമിച്ച് പോയി വാ....മുത്തശ്ശൻ.
എല്ലാവരോടും യാത്ര പറഞ്ഞു രണ്ടുപേരും ഇറങ്ങി.
സച്ചുന് അടുത്ത ആഴ്ച മുതൽ ആണ് ക്ലാസ്സ് തുടങ്ങുന്നത് അത് കൊണ്ട് പ്രതേകിച്ചു പണി ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ ഉണ്ട്.
അങ്ങനെ അവർ പോയി കഴിഞ്ഞു ബാക്കി ഉള്ളവർ അവരുടെ ജോലികലിലേക്ക് തിരിഞ്ഞു..
💫💫💫💫💫💫💫💫💫💫💫💫💫💫💫
ദേവേട്ടാ....
മ്മ്മ്.....
ഞാൻ നാളെ എന്റെ അച്ഛനെ ഒന്ന് കാണാൻ പൊക്കോട്ടെ.....
യാത്രക്കിടയിൽ നേത്ര ചോദിച്ചു.
വേണ്ട.... തികച്ചും ഗൗരവത്തിൽ തന്നെ അവൻ പറഞ്ഞു.പിന്നെ അവൾ കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല.
ഓഫീസിൽ എത്തിയതും അവൻ ബോസ്സും അവൾ സ്റ്റാഫും ആയി മാറിയിരുന്നു.
ഇടക്ക് ഇടക്ക് അവന്റെ വായിൽ നിന്ന് സരസ്വതി ഗീതം കേട്ടുകൊണ്ടേ ഇരുന്നു. അവൾ അപ്പോൾ എല്ലാം ഒരു നോട്ടം ഉണ്ട് അവനെ...
നേത്ര ഉച്ചക്ക് ശേഷം വർക്ക് ചെയ്യുന്ന സമയത്ത് ആണ് ഒരു സ്റ്റാഫ് വന്നു പറഞ്ഞത് അവൾക്ക് ഒരു വിസിറ്റർ ഉണ്ട് എന്ന്.
അവൾ ഒരു സംശയത്തോടെ പുറത്തേക്ക് പോയി.
ഇതേ സമയം പുറത്ത് വന്ന ആള് അവളെ കാണാൻ ഉള്ള വല്യ ആഗ്രഹത്തോടെ ഡോറിന്റെ അടുത്തേക്ക് നോക്കി ഇരുന്നു.
എന്നാൽ പെട്ടന്ന് ഡോർ തുറന്നു പ്രതീക്ഷകൾ ഒക്കെ മാറ്റി കൊണ്ട് മറ്റൊരാൾ കയറി വന്നു.....
തുടരും...