വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 22 വായിക്കൂ...

Valappottukal

 


രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.



ഡോക്ടർ ആ കുട്ടിക്ക്....


ഞങ്ങൾ ആദ്യം ഒന്ന് പേടിച്ചു പക്ഷേ ഇപ്പൊ പേടിക്കേണ്ട കാര്യം ഒന്നുല്ല രണ്ടു ദിവസം ഇവിടെ കിടക്കട്ടെ പിന്നെ ഡിസ്ചാർജ് ആക്കാം.....


Ok താങ്ക്യൂ ഡോക്ടർ....


ആ കുട്ടി ഇയാളുടെ വൈഫ്‌ ആണെന്ന് അല്ലെ പറഞ്ഞത് എന്താ പേര്.... നേത്ര ഞെട്ടികൊണ്ട് അവനെ നോക്കി.


ഡോക്ടർ അത് ഒരു തെറ്റിദ്ധാരണ ആയിരുന്നു. ഇത് ആണ് എന്റെ വൈഫ്‌.


ഓഹ് ok അപ്പോൾ ആ കുട്ടിയുടെ കൂടെ....


ഡോക്ടർ ആ ചേച്ചിക്ക് അങ്ങനെ വീടോ വീട്ടുകാരോ ഒന്നുല്ല ഒരു മോള് ഉണ്ടായിരുന്നു ആ കുട്ടിയെ രണ്ടു ദിവസം മുന്നേ ബോഡിങ് സ്കൂളിൽ ആക്കി......


ഡോക്ടർ സംശയത്തിൽ നേത്രയേ നോക്കി.


എനിക്ക് അറിയാം ഡോക്ടർ ആ ചേച്ചിയെ സീത അതാ ആ ചേച്ചിയുടെ പേര്..


മ്മ് ok നിങ്ങൾ കാണുമല്ലോ അല്ലെ ഇവിടെ...


കാണും ഡോക്ടർ....അത് പറഞ്ഞു രണ്ടുപേരും പുറത്ത് ഇറങ്ങി......



എന്നാലും എന്റെ കുഞ്ഞേ നീ ഇതിനും മാത്രം ശത്രുക്കളെ എവിടുന്നാ സംബാധിച്ചത്. നേത്രയുടെ മുഖത്ത് ചെറിയ  ടെൻഷൻ ഉണ്ടായിരുന്നു.



ഞാൻ ചുമ്മാ പറഞ്ഞതാ പേടിക്കണ്ട അവർക്ക് ചിലപ്പോൾ ആള് മാറിയത് ആകും....



അപ്പോഴേക്കും അവരുടെ അടുത്തേക്ക് ഓടി വരുന്ന സച്ചുനെ കണ്ടു നേത്ര ചിരിയോടെ എണീറ്റു. അപ്പോഴേക്കും അവൻ ഓടി വന്നു അവളെ മുറുകെ കെട്ടിപിടിച്ചു.



അവൾ ഒരു ചിരിയോടെ അവനെ തിരികെ മുറുകെ കെട്ടിപിടിച്ചു.അല്ലു അവരെ തന്നെ നോക്കുവായിരിന്നു അവർ തമ്മിൽ മുമ്പും ഇങ്ങനെ തന്നെ ആണ് വീട്ടിൽ വന്നപ്പോൾ മുതൽ ഇവർ നാലും ആണ് ഒരുമിച്ച്.


കുറച്ചു കഴിഞ്ഞു സച്ചു അവളോട് കാര്യങ്ങൾ ഒക്കെ തിരക്കിയിട്ടു അല്ലുന്റെ അടുത്തേക്ക് വന്നു...


ഞാൻ പറഞ്ഞകാര്യങ്ങൾ എന്തായി....


ഏട്ടന്റെ ഊഹം ശരി ആയിരുന്നു മനഃപൂർവം തന്നെ ആയിരുന്നു. അവമാരെ അങ്ങനെ ചെയ്തത്. ഏട്ടൻ പറഞ്ഞ പോലെ ജോസഫ്നോട്‌ അവൻമാരെ പൊക്കാൻ പറഞ്ഞിട്ടുണ്ട്. പിന്നെയും കുറച്ചു സമയം കൂടെ അവിടെ തന്നെ ഉണ്ടായിരുന്നു സച്ചു ഇതിനിടയിൽ അല്ലുന്റെ ഫോണിലേക്ക് ഒരു കാൾ വന്നു....


അവൻ ഫോണും ആയി പുറത്തേക്ക് പോയിട്ട് ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു തിരിച്ചു വന്നു.


അപ്പോഴേക്കും സീതക്ക് ബോധം വന്നിരുന്നു. പിന്നെ അല്ലുവും സച്ചും നേത്രയും കൂടെ കയറി സീതയെ കണ്ടു.


അവളെ നോക്കാൻ ഒരാളെ ഏർപ്പാട് ആക്കി കൊണ്ട് ആണ് ജോസഫ് വന്നത്.



അവരെ അവിടെ ആക്കി എല്ലാവരും ഇറങ്ങി.


വീട്ടിലേക്ക് ഉള്ള യാത്രയിൽ ഉടനീളം അല്ലുന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി കൊണ്ടേ ഇരുന്നു നേത്രക്ക് അവന്റെ രൂപം കണ്ടു ചെറിയ പേടി തോന്നിയിരുന്നു....



ദേവേട്ടാ......



മ്മ്മ്..... ഗൗരവത്തിൽ ഒന്ന് മൂളി.



എന്താപറ്റിയെ എന്താ മുഖം വല്ലാതെ ഇരിക്കുന്നെ....


ഒന്നുല്ല.... ഗൗരവം തന്നെ ആയിരുന്നു.


അങ്ങനെ അല്ല എന്തോ ഉണ്ട് അത് ആണ് മുഖത്ത് ദേഷ്യം.....



നിന്നോട് ഞാൻ ഒരു പ്രാവശ്യം ഒരു കാര്യം പറഞ്ഞു പിന്നെയും പിന്നെയും അത് തന്നെ ചോദിക്കുന്നത് എനിക്ക് ഇഷ്ടം അല്ല നേത്ര.....


അവന്റെ സ്വരം മാറിയപ്പോ അവൾ പിന്നെ ഒന്നും മിണ്ടാൻ പോയില്ല.....


വീട് എത്തുന്നതിനു കുറച്ചു മുന്നേ അവൻ വണ്ടി ഒരു സ്ഥലത്ത് നിർത്തി. പെട്ടന്ന് വണ്ടി നിർത്തിയത് കൊണ്ട് അവൾ സംശയത്തിൽ അവനെ നോക്കി.



ഞാൻ ഒരു കാര്യം പറയാം വീട്ടിൽ എത്തി കഴിഞ്ഞു നീ പ്രതീക്ഷിക്കാത്ത പലതും നടക്കും എന്ത് പ്രശ്നം ഉണ്ടായാലും ശരി ഒരക്ഷരം മിണ്ടാതെ അവിടെ എവിടെ എങ്കിലും ഒതുങ്ങി നിന്നോണം. അതിനിടയിൽ എങ്ങാനും വന്നാൽ......വല്ലാത്ത ഭാവത്തിൽ പറയുന്നവനെ കണ്ടു പേടിയോടെ തലയാട്ടി.


എന്തൊക്കെയൊ പ്രശ്നങ്ങൾ ഉണ്ടായി എന്ന് ഉള്ളത് നേത്രക്ക് ഉറപ്പ് ആയിരുന്നു.



വീട്ടിൽ എത്തിയതും നേത്ര ഒരു തരം പേടിയോടെ ആണ് അല്ലുനെ നോക്കിയത് അവന്റെ മുഖം കണ്ടു അവൾക്ക് നല്ല പേടി ഉണ്ടായിരുന്നു.


അവൻ അവളുടെ കൈയും പിടിച്ചു അകത്തേക്ക് കയറുമ്പോൾ അഭിരാമിയുടെ ബാഗിൽ പിടിച്ചു വലിക്കുന്ന സച്ചു.



സച്ചു........... അല്ലുന്റെ ശബ്ദം കേട്ട് എല്ലാവരും ഞെട്ടലോടെ അല്ലുനെ നോക്കി രണ്ടു മൂന്നു ദിവസം കൊണ്ട് അടങ്ങി ഇരുന്ന ശബ്ദം ആയിരുന്നു അവന്റേത്. ഇപ്പൊ പഴയതിലും കൂടുതൽ ശക്തി അർജിച്ചിട്ടുണ്ട്.



അവൻ നേത്രയുടെ കൈ വിട്ടു......


അവിടെ പോയി ഇരിക്ക്......കണ്ണ് മുഴുവൻ സച്ചുന്റെയും അഭിയുടെയും മേലെ ആയിരുന്നു.


ഞാ... ഞാൻ മുറി....അവൾക്ക് അവനെ നോക്കാനും സംസാരിക്കാനും വല്ലാത്ത പേടി ആയി പോയി ബാക്കി ഉള്ളവരും അവനെ നോക്കുവായിരുന്നു.



പോയ്‌ ഇരിക്കെടി അവിടെ.......അവന്റെ അലർച്ച കേട്ടതും അവൾ വേഗം പോയി ഇരുന്നു.



അല്ലു ദേ നിന്റെ അനിയൻ എന്താ ചെയ്യുന്നത് എന്ന് നോക്ക് പോകാൻ ഇറങ്ങിയ എന്നെ ഇവിടെ പിടിച്ചു തടഞ്ഞു വച്ചേക്കുവാ......അഭി വല്യ കാര്യത്തിൽ പരാതി പോലെ പറഞ്ഞു.



സച്ചു...... എന്തിനാ നീ അവളെ തടയുന്നത്....



ഏട്ടാ ഇവൾ ഇവിടുന്ന്... അല്ലു അവൻ ബാക്കി പറയും മുന്നേ കൈ ഉയർത്തി തടഞ്ഞു.


നീ ഈ രാത്രി എവിടെ പോകുന്നു അഭിരാമി...


എനിക്ക് ഓഫീസിൽ നിന്ന് അത്യാവശ്യം ആയി കാൾ വന്നു ജോയിൻ ചെയ്യാൻ പറഞ്ഞു...



ആണോ..... ശരി എന്ന നീ പൊക്കോ അതിന് മുന്നേ ഒരു കാര്യം......

അവൾ എന്താ എന്ന പോലെ അവളെ നോക്കി.



💥💥ഠപ്പേ........ എല്ലാവരും ഒരു പകപ്പോടെ അവനെ നോക്കി.



അല്ലു.......... അവൾ അറിയാതെ വിളിച്ചു.


നിന്നോട് ഞാൻ പച്ച മലയാളത്തിൽ അല്ലെ ഡി പന്ന &%₹#@*-!+@മോളെ പറഞ്ഞത് അവൾ എന്റെ ജീവനാണ് അവൾക്ക് നേരെ ഒരു ചെറുവിരൽ പോലും അനക്കരുത് എന്ന്........നേത്രയേ ചൂണ്ടി കാണിച്ചു കൊണ്ട് അവൻ ചോദിച്ചു.



അതി... ന് ഞാൻ എന്താ ചെയ്തത് ഇപ്പൊ... അവളെ ഞാൻ ഒന്നും...


💥💥ഠപ്പേ...... വീണ്ടും കിട്ടി.


മുഖത്ത് നോക്കി കള്ളം പറയുന്നോടി....


നീ ചെയ്തത് ഒന്നും സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം അതുകൊണ്ട് ഞാൻ തെളിവുകൾ കൊണ്ട് വന്നിട്ടുണ്ട്......



സച്ചു.......



ഏട്ടാ.....


ജോസഫിനെ വിളിച്ചു അവനെ കൊണ്ട് വരാൻ പറയ്....


അപ്പോഴും വീട്ടിൽ ഉള്ളവർ ഒക്കെ ഒരു ഞെട്ടലോടെ എന്താ സംഭവം എന്ന് അറിയാതെ നോക്കി ഇരിക്കുവാണ്..... എല്ലാവർക്കും അവരോട് ചോദിക്കണം എന്ന് ഉണ്ട് അല്ലു ദേഷ്യം കൊണ്ട് വിറക്കുമ്പോൾ അവനോട് വല്ലതും സംസാരിച്ചാൽ അത് അബദ്ധം ആകും എന്ന് അവർക്ക് അറിയാം...



കുറച്ചു കഴിഞ്ഞു ഒരുത്തനെ അടിച്ചു അവശനാക്കി സച്ചുവും ജോസഫും ചേർന്നു പിടിച്ചു കൊണ്ട് വന്നു. അവന്റെ രൂപം കണ്ടാൽ അറിയാം നല്ലത് പോലെ എടുത്തു പെരുമാറിയിട്ടുണ്ട് എന്ന്.



അവനെ അല്ലുന്റെ മുന്നിൽ കൊണ്ട് നിർത്തി.


പറയെടാ..... നിനക്ക് കൊട്ടേഷൻ തന്നത് ഇതിൽ ആരാ ഡാ...

അവനെ മുന്നിലേക്ക് പിടിച്ചു തള്ളിക്കൊണ്ട് അല്ലു ചോദിച്ചു.


അവൻ പേടിയോടെ എല്ലാവരെയും മാറി മാറി നോക്കി ഒടുവിൽ ഒരു മൂലയിൽ അടികൊണ്ട് നിൽക്കുന്ന അഭിയിൽ എത്തി...



ഈ... ഈ കുട്ടി ആണ് കൊട്ടേഷൻ തന്നത്....


അഭി ഞെട്ടി ഒപ്പം മറ്റുള്ളവരും നല്ലത് പോലെ ഞെട്ടിയിട്ടുണ്ട്.പക്ഷേ ഒരാളുടെ മുഖത്ത് മാത്രം ഇപ്പോഴും നേത്രക്ക് ഒന്നും പറ്റാത്തതിൽ ഉള്ള സങ്കടം ഉണ്ട്.



ഞാ.... ഞാൻ അല്ല എനിക്ക് ഇയാളെ അറിയില്ല...


അല്ലുന്റെ കൈ ഒന്നുകൂടെ അവളുടെ കവിളിൽ പതിഞ്ഞു ഒപ്പം അവൻ അവളുടെ കഴുത്തിൽ മുറുകെ പിടിച്ചു കൊണ്ട് ചുവരിൽ ചേർത്തു നിർത്തി.



സത്യം പറയെടി..........അവൾ എന്നിട്ടും കിടന്നു പിടക്കുന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല.


അവളുടെ മുഖം മാറുന്നതു കണ്ടു മനു വേഗം അവന്റെ കൈയിൽ പിടിച്ചു.


ഒരു പ്രാവശ്യത്തേക്ക് നീ അവളെ വിട് അല്ലു അവൾ ഇനിയും ഇങ്ങനെ നിന്നാൽ ചത്തു പോകും.....അവനെ ഒന്നുപിടിച്ചു മാറ്റാൻ എല്ലാവരും മാറി മാറി ശ്രമിച്ചു പക്ഷേ നടക്കുന്നില്ല ഒടുവിൽ ഇത് എല്ലാം കണ്ടു ഷോക്കിൽ നിൽക്കുന്ന നേത്രയോട് പോയി അപേക്ഷിച്ചു മനു.


നേത്ര അല്ലുന്റെ അടുത്ത് വന്നു കൈ പിടിച്ചു മാറ്റാൻ നോക്കി നടക്കുന്നില്ല ഒടുവിൽ അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് അവനെ മുറുകെ കെട്ടിപിടിച്ചു....



പ്ലീസ് ദേവേട്ടാ..... ഒരു പ്രാവശ്യത്തേക്ക് ക്ഷമിക്ക്....അവളുടെ ശരീരത്തിലെ വിറയൽ അറിഞ്ഞതും അല്ലു അഭിയുടെ മേൽ ഉള്ള പിടി വിട്ടു അവൾ തളർച്ചയോടെ ഉർന്നു താഴെ ഇരുന്നു.


അപ്പോഴേക്കും അല്ലു നേത്രയേ ചേർത്ത് പിടിച്ചു.


വെ.... ള്ളം... അഭി വിക്കി വിക്കി ചോദിച്ചു.


മനു തന്നെ അവൾക്ക് വെള്ളം എടുത്തു കൊടുത്തു.



ഇത് നിനക്ക് ഉള്ള അവസാന അവസരം ആണ് അഭിരാമി ഇനി ഒരിക്കൽ കൂടെ നീ എന്റെ ജീവിതത്തിൽ വന്നാൽ പച്ചക്ക് കത്തിക്കും നിന്നേ ഞാൻ........അവൾ തലകുനിച്ചു. തൊട്ട് അപ്പുറത്ത് മനു ഉണ്ട്



നിനക്ക് അവളെ വേണേൽ ഇഷ്ടം പറഞ്ഞു കെട്ടികൊണ്ട് പോടാ ഈ @#&&മോളെ വെറുതെ മണ്ടനെ പോലെ മിണ്ടാതെ നിൽക്കാതെ.....

അത് കേട്ട് അഭി മനുനെ നോക്കി മനു അവളെ ദേഷ്യത്തിൽ നോക്കി മുറിയിലേക്ക് പോയി....


അല്ലു നേത്രയെ നോക്കി അവൾ ആകെ വിറച്ചു നിൽക്കുവാണ്.



ഞങ്ങൾക്ക് ഒന്നും മനസ്സിലായിട്ടില്ല എന്താ സംഭവം.....മുത്തശ്ശൻ



അതൊക്കെ സമയം പോലെ പറഞ്ഞു തരാം എല്ലാവരും പോയി അവരവരുടെ കാര്യം നോക്ക്. പിന്നെ ഇവർ എല്ലാവരും നാളെ പോകും അതിന് ഉള്ള പെട്ടി ഒക്കെ ഇവർ പാക്ക് ചെയ്തു കഴിഞ്ഞു ആരും തടയേണ്ട....... പിന്നെ വിഷ്ണു പോകും മുന്നേ എന്നെ ഒന്ന് കണ്ടിട്ട് പോണം എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്...... വിഷ്ണുന്റെ നെഞ്ചിലൂടെ ഒരു കൊള്ളിമീൻ പോയി...




മുറിയിൽ എത്തി അവനും ഫ്രഷ് ആയി വന്നു കിടന്നു നേത്ര അപ്പോഴും ഉറക്കം വരാതെ ഫാൻ നോക്കി കിടപ്പ് ആണ്.


മര്യാദക്ക് കണ്ണ് അടച്ചു കിടന്നു ഉറങ്ങെടി...അവന്റെ അലറൽ കേട്ട് കണ്ണ് ഇറുകെ അടച്ചു കിടന്നു കുറച്ചു കഴിഞ്ഞു അവൻ അവളെ എടുത്തു നെഞ്ചിൽ കിടത്തി പുറത്ത് തട്ടി കൊടുത്തു അപ്പോൾ അവൾ പതിയെ ഉറങ്ങാൻ തുടങ്ങി....

💫💫💫💫💫💫💫💫💫💫💫💫💫💫💫


പിറ്റേന്ന് രാവിലെ എല്ലാവരും  ഹാളിൽ ഇരിക്കുമ്പോൾ ആണ് അല്ലുന്റെ ഫ്രണ്ട്സ് ഒക്കെ പോകാൻ റെഡി ആയി വന്നത്.


അഭിരാമിയെ കണ്ടു എല്ലാവരുടെയും മുഖം മങ്ങി അവളുടെ മുഖം വീർത്തു ഇരിപ്പുണ്ട് അത് അല്ലുന്റെ കലവിരുത് ആയിരുന്നു.


എല്ലാവരും യാത്ര പറഞ്ഞു ഒടുവിൽ അഭിരാമി നേത്രയുടെ കൈയിൽ പിടിച്ചു.



ഞാൻ ചെയ്തത് വല്യ തെറ്റാണ് അത് മാപ്പ് പറഞ്ഞാൽ ഒന്നും തീരില്ല എന്ന് എനിക്ക് അറിയാം. പണ്ട് മുതലേ ആശിച്ചത് എന്തും വാശി പിടിച്ചു സ്വന്തം ആക്കി ആണ് ശീലം അത് പോലെ അല്ല ഒരാളുടെ സ്നേഹവും പ്രണയവും അത് എത്രയൊക്കെ ആയാലും അറിഞ്ഞു തന്നെ തരണം ഞാൻ ഇവന്റെ പുറകെ ആണെന്ന് അറിഞ്ഞിട്ടും ഒരു പ്രതീക്ഷയും ഇല്ലാതെ എന്റെ സ്നേഹത്തിന് വേണ്ടി കാത്തിരുന്ന ഒരാൾ ഉണ്ടായിരുന്നു എന്ന് ഇന്നലെ ആണ് അറിഞ്ഞത്...... അത് പറയുമ്പോ അവളുടെ ശബ്ദം ഇടറി.



ഇനി ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ വരില്ല അല്ലു. നിനക്ക് എന്നോട് ക്ഷമിച്ചൂടെ......അവൻ മുഖം ഉയർത്തി നേത്രയേ നോക്കി അവൾ ഒരു പുഞ്ചിരി അവന് നൽകി.


അവൻ അതെ പുഞ്ചിരിയോടെ അഭിയെ ചേർത്ത് പിടിച്ചു. അപ്പോഴേക്കും അവന്റെ ബാക്കി ഫ്രണ്ട്സ് കൂടെ വന്നു അവനെ മുറുകെ കെട്ടിപിടിച്ചു.


അത് കണ്ടു എല്ലാവരും പുഞ്ചിരിച്ചു.



ഇനി ഞങ്ങൾ വരും നിങ്ങൾ അങ്ങോട്ട്‌ ഹണിമൂൺ വന്ന ശേഷം....അഖിൽ.


അല്ലു..... വിഷ്ണുന്റെ വിളി കേട്ട് അവൻ മുഖം ഉയർത്തി നോക്കി.



എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.


അല്ലു അവനോട് ഒപ്പം പുറത്തേക്ക് ഇറങ്ങി.


നിനക്ക് എന്നോട് ദേഷ്യം ഒന്നും തോന്നരുതേ അല്ലു. നിനക്ക് അവളെ ഇഷ്ടം അല്ല എന്ന് അറിഞ്ഞപ്പോൾ അവളോട് ഒരു ഇഷ്ടം ഒരിക്കലും മറ്റൊരു അർത്ഥത്തിൽ അല്ല അവൾക്ക് ഒരു ജീവിതം കൊടുക്കാൻ തന്നെ ആയിരുന്നു. പക്ഷേ ഇന്നലെ നിന്റെ അഭിക്ക് ഇട്ട് ഉള്ള തല്ല് കണ്ടപ്പോൾ മനസ്സിലായി അവൾക്ക് ഞാൻ ജീവിതം കൊടുക്കേണ്ടി വരില്ല എന്ന്.Really sorry....



മ്മ്മ്..... ഒന്ന് മൂളി കൊണ്ട് അവർ അകത്തേക്ക് കയറി.

കുറച്ചു കഴിഞ്ഞു അവർ എല്ലാം യാത്ര പറഞ്ഞു ഇറങ്ങി......


അപ്പോഴും ഒരാളുടെ കണ്ണിൽ മാത്രം തന്റെ പ്ലാനുകൾ എല്ലാം തെറ്റിയ സങ്കടം ആയിരുന്നു.....

💫💫💫💫💫💫💫💫💫💫💫💫💫💫💫


അച്ഛാ......




മ്മ്മ്മ്മ്മ....



അഗ്നി നാട്ടിൽ എത്തിയിട്ടുണ്ട്....


എന്താ മുന്നറിയിപ്പ് ഇല്ലാതെ...


അച്ഛന്റെയും അനിയന്റെമരണത്തിന്റെ ഉത്തരം കിട്ടി എന്ന അവൻ പറഞ്ഞത്....


അയാൾ ഇരിപ്പിടത്തിൽ നിന്ന് പിടഞ്ഞു എണീറ്റ് മകനെ നോക്കി...


അപ്പോൾ ഇനി അവന്റെ മുന്നിൽ ആണ് പന്ത്.....


ഇതേ സമയം എയർപോർട്ടിൽ അവൻ എത്തിയിരുന്നു.

ഒളിഞ്ഞിരിക്കുന്ന ഒരായിരം സത്യങ്ങളുടെ മറ നീക്കാൻ ദൈവം നിയോഗിച്ചവൻ. അ ഗ്നി...

                                               തുടരും.....

To Top