രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.
കാൾ വന്നതും അലോക്കിന്റെ മുഖം മാറി. അവന്റെ പെട്ടന്ന് ഉള്ള ഭാവം കണ്ടു എല്ലാവരും ഒന്ന് ഞെട്ടി..
നിങ്ങൾ എല്ലാവരും കൂടെ ഒരുമിച്ച് വീട്ടിലേക്ക് പൊക്കോ ഞാൻ വരാം.
ഏട്ടാ ഏട്ടത്തി.....സച്ചു.
അവൾ ഹോസ്പിറ്റലിൽ ആണ്....അവൻ കൂടുതൽ ഒന്നും പറയാതെ പുറത്തേക്ക് ഓടി.
അഭിരാമിയുടെ മുഖത്ത് പെട്ടന്ന് പുഞ്ചിരി വിരിഞ്ഞു ബാക്കി ഉള്ളവർ എല്ലാം ഞെട്ടലിൽ ആയിരുന്നു.....
സച്ചുന്റെ കൈയും കാലും ഒക്കെ വിറക്കാൻ തുടങ്ങി.
അവൻ കുറച്ചു മുന്നേ നടന്ന കാര്യങ്ങൾ ഓർക്കാൻ തുടങ്ങി.
എല്ലാവരും കൂടെ നിൽക്കുമ്പോ നേരത്തെ അവളെ നോക്കി നിന്നവൻമാരെ സച്ചു നാലുപാടും തിരഞ്ഞു എങ്കിലും കണ്ടില്ല അപ്പോഴാണ് സച്ചു വാഷ് റൂമിൽ പോണം എന്ന് പറഞ്ഞത് അവളോട് പോകാൻ പറഞ്ഞു ബാക്കി ഉള്ളവർ അല്ലുനെ വെയിറ്റ് ചെയ്തു.
സായു ഒപ്പം പോകാം എന്ന് പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞു നേത്ര ഒറ്റക്ക് തന്നെ പോയത് ആണ് കുറച്ചു നേരം ആയിട്ടും കാണാത്തത് കൊണ്ട് ആണ് അങ്ങോട്ട് തിരക്കി പോയത് പക്ഷേ അവളെ കണ്ടില്ല. പെട്ടന്ന് ആ നാലുപേരിൽ ഒരാൾ പുറത്തേക്ക് ഓടുന്നത് കണ്ടു സച്ചു പിന്നാലെ ഓടി പക്ഷേ അവൻ കാറിൽ കയറി വേഗത്തിൽ പോകുന്നത് ആണ് കണ്ടത്.
നിങ്ങൾ എന്താ ഇനി ഇവിടെ നിൽക്കുന്നത് അവളെ അല്ലു കൊണ്ട് വരുമല്ലോ നമുക്ക് പോകാം....അഭിയുടെ ശബ്ദം ആണ് അവനെ ബോധത്തിലേക്ക് കൊണ്ട് വന്നത്.
പിന്നെ എല്ലാവരും കൂടെ പെട്ടന്ന് ഇറങ്ങി ഒരു കാറിൽ എല്ലാവരും കൂടെ അഡ്ജസ്റ്റ് ചെയ്തു വീട്ടിലേക്ക് തിരിച്ചു.
💫💫💫💫💫💫💫💫💫💫💫💫💫💫💫
അല്ലു എങ്ങനെ ഒക്കെയൊ ആണ് ഡ്രൈവ് ചെയ്യുന്നത്. അവന് അവളെ കുറിച്ച് ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയാൻ തുടങ്ങി.
ഭഗവാനെ ഞാൻ അവളെ ഒന്നു സ്നേഹിച്ചു തുടങ്ങിയെ ഉള്ളു അപ്പോഴേക്കും അവളെ എന്നിൽ നിന്നും അകറ്റരുതേ...... അവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
ഹോസ്പിറ്റലിൽ എത്തും മുന്നേ പല പ്രാവശ്യം അവന്റെ കൈയിൽ നിന്ന് ഡ്രൈവിംഗ് തെന്നി നീങ്ങി.
ഹോസ്പിറ്റലിൽ എത്തി വണ്ടി ഒതുക്കി അവൻ ഓടുകയായിരുന്നു. റിസപ്ഷനിൽ എത്തി അവൻ നിന്ന് കിതച്ചു അവന്റെ രൂപം കണ്ടു അവിടെ ഉള്ളവർ പോലും ഒന്നു ഞെട്ടി.
ഇവിടെ ഇപ്പൊ ഒരു ആക്‌സിഡന്റ് കേസ് ആയി കൊണ്ട് വന്നു എവിടെ ആണ് ഇപ്പൊ...
സർ അത് 3rd ഫ്ലോർ ICU ൽ ആണ്...
അവൻ വേഗം അങ്ങോട്ട് പോയി ലിഫ്റ്റ് പോലും നോക്കാതെ വേഗം ഓടുകയായിരുന്നു.
ICU നു മുന്നിൽ എത്തിയതും അവിടെ കുറച്ചു ആളുകൾ നിൽപ്പുണ്ട്. അവൻ വേഗം അങ്ങോട്ട് പോയി.
പെട്ടന്ന് ഒരു ഡോക്ടർ പുറത്ത് വന്നതും അവൻ വേഗം ഡോക്ടർന്റെ അടുത്തേക്ക് പോയി....
ഡോക്ടർ അവൾക്ക്....
ഒന്നും പറയാറായിട്ടില്ല....ഇപ്പൊ തന്നെ ബ്ലഡ് ഒരുപാട് പോയിട്ട് ഉണ്ട് പോരാത്തതിന് തലയിൽ ആഴത്തിൽ മുറിവ് ഉണ്ട്.നമുക്ക് മാക്സിമം നോക്കാം.
ഡോക്ടർ അത് പറഞ്ഞു വീണ്ടും അകത്തേക്ക് തന്നെ പോയി.
അല്ലു അവിടെ ഉള്ള ചെയറിൽ എല്ലാം നഷ്ടം ആയവനെ പോലെ ഇരുന്നു....
മോന്റെ ആരെങ്കിലും ആണോ ആ കുട്ടി....
എന്റെ വൈഫ് ആണ്.
അവൻ കൂടുതൽ ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു...
മോനെ എന്ന ഞങ്ങൾ പൊക്കോട്ടെ...
മ്മ്മ്മ്..... പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൻ അയാളെ വിളിച്ചു.
എന്താ ശെരിക്കും സംഭവിച്ചത്.....
വേറെ ഒരു കൊച്ച് അവിടെ നിന്നു അതിനെ ആണ് ആ കാർ ലക്ഷ്യം വച്ചത്. കൊച്ചിന്റെ അടുത്തേക്ക് ആണ് ആ കാർ പാഞ്ഞു വന്നത് ഈ കൊച്ച് പാവം അതിനെ പിടിച്ചു മാറ്റാൻ നോക്കിയപ്പോഴേക്കും ഇതിനെ ഇടിച്ചു തെറിപ്പിച്ചു ഒന്നു നിർത്തുക പോലും ചെയ്യാതെ പോയില്ലേ അവന്മാർ...
ചേട്ടാ വണ്ടിയുടെ നമ്പർ എന്തെങ്കിലും....
ഇല്ല മോനെ....
ശരി ചേട്ടാ ഹോസ്പിറ്റലിൽ എത്തിക്കാൻ തോന്നിയല്ലോ.ഒരുപാട് നന്ദി ഉണ്ട്... അയാൾ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു ഇറങ്ങി പോയി.
അപ്പോൾ മനഃപൂർവം ആരോ അന്നത്തെ പോലെ ചെയ്തത് ആണ് എന്ന് അവന് ഉറപ്പ് ആയി. പെട്ടന്ന് അദ്ദേഹം തിരിച്ചു വന്നു.
ദ ഈ ഫോൺ ആ കുട്ടീടെ ആണ്.... അദ്ദേഹം ഫോൺ കൊടുത്തു ഒരു ചിരിയോടെ പോയി...
അവൻ ഫോൺ നോക്കി നേത്രയുടെ ഫോൺ ആണ്...
അവൻ കണ്ണുകൾ അടച്ചു അവിടെ ഇരുന്നു അവന്റെ മനസ്സിൽ അവൾക്ക് ഒന്നും പറ്റരുത് എന്ന ചിന്ത ആയിരുന്നു.
അവൻ ആകെ മരവിച്ച അവസ്ഥയിൽ അവിടെ ഇരുന്നു.
💫💫💫💫💫💫💫💫💫💫💫💫💫💫💫
ഡാ മക്കളെ നിങ്ങൾ പറഞ്ഞ പോലെ തന്നെ ചെയ്തു അല്ലെ.....
എന്താ മുത്തശ്ശ.....
ആ പെണ്ണ് ആശുപത്രിയിൽ ആണ് അവളുടെ കെട്ടിയോൻ അവിടെ ചത്തത് പോലെ ഇരിക്കുന്നത് ഞാൻ ഇപ്പൊ കണ്ടിട്ട് ആണ് വരവ്.....
അച്ഛാ അതിന് ഞങ്ങൾ ആരും ഇന്ന് ഒന്നും ചെയ്തില്ല അവളെ അവൾ പുറത്ത് ഇറങ്ങി മാളിൽ വച്ച് ഒരു കൈ നോക്കി അവന്റെ അനിയൻ ചെക്കൻ കണ്ടത് കൊണ്ട് തത്കാലം ഇപ്പൊ വേണ്ട എന്ന് പറഞ്ഞു അവന്മാരെ അവിടുന്നു മാറ്റിയിരുന്നു.... മുത്തശ്ശന്റെ കണ്ണുകൾ കുറുകി.
അപ്പോൾ പിന്നെ ആരാ അവളെ.....
ആരായാലും ആ നശിച്ചവൾ പോയാൽ മതി....
അപ്പോഴും മുത്തശ്ശൻ സംശയത്തിൽ ആയിരുന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫
ഇപ്പൊ അല്ലുന് നല്ല മാറ്റം ഉണ്ട് ഇത്ര പെട്ടന്ന് അവൻ നേത്ര മോളെ ചേർത്ത് പിടിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.
അത് നാത്തൂൻ പറഞ്ഞത് നേരാണ് അവൻ ഒരു കുഞ്ഞിനെ പോലെ അവളെ നോക്കുന്നു എന്നോ നഷ്ടം അയ ചിരിയും തമാശയും ഒക്കെ അവനിൽ ഇപ്പൊ തിരിച്ചു വന്നു......
എന്താ നാത്തൂനും നാത്തൂനും കൂടെ ചർച്ച...അല്ലുന്റെ അച്ഛൻ അങ്ങോട്ട് വന്നു ചോദിച്ചു.
ഞങ്ങൾ അല്ലുന്റെ കാര്യം പറയുവായിരുന്നു.
ആഹ്ഹ് പിള്ളേർ ഇനി രാത്രി അല്ലെ വരുള്ളൂ..... അല്ലുന്റെ ഈ മാറ്റം ഒട്ടും പ്രതീക്ഷിചില്ല ഞാൻ.
ആരും പ്രതീക്ഷിക്കാത്ത ഒരു മാറ്റം അല്ലെ ഇത് ഇപ്പൊ....
മ്മ്മ്......
അവർ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് പുറത്ത് പോയവർ എല്ലാം കയറി വന്നത്...
ഏഹ് ഇത്ര പെട്ടന്ന് എല്ലാവരും തിരിച്ചു വന്നോ....
ആരും ഒന്നും മിണ്ടിയില്ല പരസ്പരം ഒന്നു നോക്കി.
അല്ലുവും മോളും എവിടെ.....
അവർ വേറെ എങ്ങോട്ടോ പോയി വരാൻ വൈകും എന്ന് പറഞ്ഞു....പെട്ടന്ന് സച്ചു വായിൽ വന്ന ഒരു നുണ പറഞ്ഞു എല്ലാവരും അവനെ നോക്കി..
പിന്നെ എല്ലാവരും ഇരിക്ക് ഫുഡ് കഴിക്കാം....
വേണ്ട ആന്റി ഞങ്ങൾ ഒക്കെ കഴിച്ചതാ...
എല്ലാവരും മുറികളിലേക്ക് പോയി.
💫💫💫💫💫💫💫💫💫💫💫💫💫💫💫
അഭിരാമി തിരിച്ചു പോകുന്നു എന്ന് പറഞ്ഞു ഡ്രസ്സ് എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി...
ഡി നീ എന്താ പെട്ടന്ന് ഇങ്ങനെ....മനു
എനിക്ക് പോകേണ്ട അത്യാവശ്യം ഉള്ളത് കൊണ്ട് ആണ് അല്ലെങ്കിൽ നിങ്ങൾക്ക് അറിയില്ലേ ഞാൻ ഇവിടെ എങ്ങനെയും പിടിച്ചു നിൽക്കും എന്ന്.....
അല്ലുനെ കണ്ടു യാത്ര പറഞ്ഞു പോയാൽ പോരെ.....വിഷ്ണു.
വേണ്ട അവനെ ഞാൻ വിളിച്ചോളാം...
എന്ന പിന്നെ ഞാൻ കൂടെ അങ്ങ് പോയാലോ ഇവളുടെ കൂടെ.വിഷ്ണു.
എന്തുവാ ഡാ എല്ലാം കൂടെ വന്നിട്ട് ഒരു സുഖം ഇല്ലാത്ത മീറ്റിംഗ് ആയി പോയി....മാളു.
നമുക്ക് എല്ലാവർക്കും കൂടെ ബാംഗ്ലൂർ കൂടാം നെക്സ്റ്റ് ടൈം അപ്പോൾ അവർ ഉള്ള ഹണിമൂൺ കൂടെ ആകട്ടെ എന്താ....മനു.
അതെ അത് ആണ് നല്ലത് ഈ പ്രാവശ്യം ഇങ്ങനെ പോട്ടെ.... നിങ്ങൾ പിന്നെ ഇറങ്ങിക്കൊ നാളെ ഞങ്ങളും ഇറങ്ങും....അഖിൽ
ഇവിടെ ഉള്ളവരോട് എന്ത് പറയും....മാളു.
ഓഫീസിൽ നിന്ന് അത്യാവശ്യം ആയി ജോയിൻ ചെയ്യാൻ വിളിച്ചു എന്ന് പറയണം...വിഷ്ണു.....
അങ്ങനെ എല്ലാം പ്ലാൻ ചെയ്തു വച്ച് അവർ എല്ലാവരും കിടന്നു ഒന്ന് ഉറങ്ങി...
💫💫💫💫💫💫💫💫💫💫💫💫💫💫💫
എന്നാലും ഏട്ടത്തിക്ക് എന്താ പറ്റിയത് എന്ന് എങ്ങനെ അറിയും.....സച്ചു.
ഏട്ടനെ വിളിച്ചു പക്ഷേ ഫോൺ എടുക്കുന്നില്ല....സായു.
അവർ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അല്ലുന്റെ കാൾ സച്ചുന്റെ ഫോണിലേക്ക് വന്നത്.
ഹലോ ഏട്ടാ....
ഞാൻ അങ്ങോട്ട് പറയണത് ശ്രദ്ധിച്ചു കേൾക്കണം എന്നിട്ട് അത് പോലെ ചെയ്യണം....അല്ലു ഗൗരവത്തിൽ പറഞ്ഞതും അതെ ഗൗരവത്തിൽ തന്നെ സച്ചു പുറത്തേക്ക് ഇറങ്ങി.
അവൻ പറയുന്ന കാര്യങ്ങൾ ഒക്കെ സച്ചു ശ്രദ്ധയോടെ കേട്ട് ഇരുന്നു പിന്നെ അവൻ വേഗം കാറിന്റെ കീ എടുത്തു പുറത്തേക്ക് പോയി. എങ്ങോട്ട് ആണ് എന്ന് എല്ലാവരും ചോദിച്ചു എങ്കിലും ഇപ്പൊ വരാം എന്ന് പറഞ്ഞു പോയി.
💫💫💫💫💫💫💫💫💫💫💫💫💫💫💫
അല്ലു ICU ന് മുന്നിൽ തലയിൽ കൈ താങ്ങി ഇരിക്കുമ്പോൾ ആണ് അങ്ങോട്ട് നേത്ര ഓടി വന്നത്. അവൾ പെട്ടന്ന് അവനെ അവിടെ കണ്ടു ഞെട്ടി..
ദേവേട്ടാ..... അല്ലു സ്വപ്നത്തിൽ എന്ന പോലെ മുഖം ഉയർത്തി നോക്കി.
മുന്നിൽ കൈയിലും നെറ്റിയിലും ഡ്രസ്സ് ചെയ്തു നിൽക്കുന്ന നേത്രയേ കണ്ടു അവൻ അമ്പരന്നു.....
ദേവേട്ടാ...... അവന്റെ അനക്കം ഒന്നുല്ലാത്തത് കൊണ്ട് അവൾ ഒന്നുടെ വിളിച്ചു.
അവൻ പെട്ടന്ന് ബോധം വന്നത് പോലെ അവളെ വാരി പുണർന്നു അവളുടെ മുഖം മുഴുവൻ ചുംബിച്ചു അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ട് ഇരുന്നു.....
ദേവേട്ടാ..... എനി... എനിക്ക് കുഴപ്പം ഒന്നുല്ല.... ഇങ്ങനെ കരയല്ലേ....
അവൾ പറയുന്നത് ഒന്നും കേൾക്കാതെ അവൻ വീണ്ടും കൂടുതൽ കൂടുതൽ അവളെ പൊതിഞ്ഞു പിടിച്ചു. അവന്റെ ഹൃദയമിടിപ്പ് അവൾക്ക് കേൾക്കാൻ കഴിയുന്നുണ്ട് അത്രക്ക് അവൻ പേടിച്ചു എന്ന് അവൾക്ക് മനസ്സിലായി...
നീയും എന്നെ തനിച്ച് ആക്കി പോയെന്ന് ഒരു നിമിഷം പേടിച്ചു പോയി കുഞ്ഞാ...
അവൻ ഒന്ന് ok ആയപ്പോൾ രണ്ടുപേരും ഒരുമിച്ച് അവിടെ ഉള്ള ചെയറിൽ ഇരുന്നു.
പറ കുഞ്ഞാ എന്താ ഉണ്ടായത്.... ഞാൻ നിന്നോട് പറഞ്ഞത് അല്ലെ സൂക്ഷിക്കണം എന്ന്...
ദേവേട്ടാ ഞാൻ വാഷ് റൂമിൽ പോയി വരുമ്പോൾ ഒരു ഗർഭിണി ചേച്ചി കുറെ സാധനങ്ങൾ പിടിച്ചു താഴ്ക്ക് പോകാൻ നിൽക്കുവായിരുന്നു ഞാൻ ആ ചേച്ചിയെ ഹെല്പ് ചെയ്യാൻ ആയി കൂടെ താഴെ പോയത് ആണ്..........
എന്നിട്ട്.
ഞാൻ ആ ചേച്ചിയെ കാറിൽ കയറ്റി വിട്ടു തിരിച്ചു കയറാൻ നിന്നപ്പോൾ അവിടെ വച്ച് ഞാൻ മറ്റേ അന്ന് ഞാൻ ഷോപ്പിൽ വച്ച് കണ്ട ചേച്ചിയെ കണ്ടു ആ ചേച്ചിയോട് സംസാരിച്ചു നിൽക്കുമ്പോ ആണ് ആ കാർ എന്നെ ഇടിക്കാൻ വന്നത്.... പക്ഷേ ഞാൻ അത് കണ്ടില്ല ആ ചേച്ചി പിടിച്ചു മാറ്റി അപ്പോൾ തന്നെ ആ കാർ ആ ചേച്ചിയെ ഇടിച്ചു തെറിപ്പിച്ചു.......
അപ്പോൾ ഇവിടെ കിടക്കുന്നത് ആ ചേച്ചി ആണോ.....
മ്മ്...
പിന്നെ എങ്ങനെ നിന്റെ നെറ്റി മുറിഞ്ഞത്...
എന്നെ പിടിച്ചു തള്ളിയപ്പോൾ പെട്ടന്ന് ബാലൻസ് തെറ്റി അവിടെ വീണപ്പോൾ എവിടെയൊ തട്ടിയത് ആണ്....
നിനക്ക് വേറെ പ്രശ്നം ഒന്നുമില്ലല്ലോ.....
ഇല്ല ദേവേട്ടാ.....
നീ ഇവിടെ ഇരിക്ക് ഞാൻ ദ വരുന്നു.....
അവളെ അവിടെ ഇരുത്തി അല്ലു സച്ചുനെ വിളിച്ചു സംസാരിച്ചു.
പേഷ്യന്റിന്റെ കൂടെ വന്നത് ആരാ....
ഞങ്ങൾ ആണ്.....അല്ലു.
ഡോക്ടർനെ പോയി കാണാൻ പറഞ്ഞു....
തുടരും.....