വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 20 വായിക്കൂ...

Valappottukal

 


രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.



അവനെ തള്ളി നീക്കി അവൾ എണീറ്റ് ഇരുന്നു. അവനെ സൂക്ഷിച്ചു നോക്കി കള്ള ചിരിയോടെ കിടക്കുവാണ്.


ഇതിലും ഭേദം ആ പഴയ കടുവ ആയിരുന്നു..അവനെ നോക്കി പിറുപിറുത്തു അവൾ എണീറ്റ് കണ്ണാടിയുടെ മുന്നിൽ പോയി നിന്നു കഴുത്തിലേക്ക് നോക്കി അവന്റെ പല്ലുകളുടെ പാട് ഉണ്ട് അവിടെ...അവിടെ പോയി നിന്ന് അവനെ നോക്കി പേടിപ്പിച്ചു.




നീ നോക്കണ്ട ഞാൻ മാന്യമായി ചോദിച്ചത് അല്ലെ അപ്പോൾ നിനക്ക് ജാഡ...



സത്യത്തിൽ എനിക്ക് ആ കടുവയെ ആയിരുന്നു ഇഷ്ടം ഇത് ഉമ്മച്ചൻ ആയി കൊണ്ട് ഇരിക്കുവാ.....



നിനക്ക് ഞാൻ കടുവ ആകുന്നത് ആണ് ഇഷ്ടം എങ്കിൽ ഇനി മുതൽ അങ്ങനെ ആയിക്കോളാം അവസാനം എന്നോട് പരാതി പറഞ്ഞു വരരുത്.....



അയ്യോ വേണ്ട എന്റെ ദേവേട്ടൻ ഇങ്ങനെ മതി.....


എങ്ങനെ മതി.... അവൻ ബെഡിൽ നിന്ന് എണീറ്റതും അപകടം മണത്തു അവൾ വേഗം ബാത്‌റൂമിലേക്ക് ഓടി.....



പൊന്ന്മോള് ഇങ്ങോട്ട് തന്നെ വരില്ലേ... പിന്നെ വരുമ്പോൾ റെഡി ആയി താഴെക്ക് വാ ഞാൻ താഴെ പോകുവാ...



അവൻ വിളിച്ചു പറഞ്ഞു കൊണ്ട് താഴേക്ക് പോയി.


കുറച്ചു കഴിഞ്ഞു അവൾ റെഡി ആയി താഴ്ക്ക് ഇറങ്ങി. അവളെ കണ്ടു ഫോണിൽ നോക്കി കൊണ്ട് ഇരുന്ന അല്ലുവും വിഷ്ണുവും അവളെ നോക്കി.


രണ്ടുപേരുടെ കണ്ണും വിടർന്നു കാരണം വീട്ടിൽ ദാവാണി ഷോർട്സ് മാത്രം ഇട്ട് നടന്നവൾ അതികം മേക്കപ് ഒന്നും ഇല്ലാതെ ഒരുങ്ങി സുന്ദരി ആയിട്ട് ആണ് വരവ്...



അഹ് ചേട്ടത്തി പൊളിച്ചല്ലോ..... ആ സിന്ദൂരം വേണ്ടായിരുന്നു...സച്ചു പറഞ്ഞു. അവൾ അല്ലുനെ നോക്കി അവൻ ഇപ്പൊ സച്ചുനെ പിടിച്ചു തിന്നും എന്ന് തോന്നി അവൾക്ക്.



എന്റെമരണം വരെ ഈ താലിയും സിന്ദൂരവും എന്റെ കൂടെ വേണം എന്ന് എനിക്ക് നിർബന്ധം ഉണ്ട് സച്ചു.......അവളുടെ മറുപടി എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി തെളിച്ചു.



അല്ലു മോളെ കൊണ്ട് പോകുമ്പോ സൂക്ഷിക്കണം......അച്ഛൻ അവനോട് പറഞ്ഞു.


അത് എന്താ അങ്കിൾ ഇവൾ കുഞ്ഞു കുട്ടി ആണോ....അഭിരാമി പുച്ഛത്തോടെ ചോദിച്ചു.


കാലം അത്ര നന്ന് അല്ല സ്വയം സൂക്ഷിച്ചാൽ കൊള്ളാം....അദ്ദേഹം ഒരു ചിരിയോടെ പറഞ്ഞു.


അവർ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നിൽക്കുമ്പോൾ ആദി അങ്ങോട്ട്‌ വന്നു.


അവനെ കണ്ടതും നേത്ര ഓടിപോയി അവനെ കെട്ടിപിടിച്ചു.


പതിയെ ഓട് കൊച്ചേ... ദ  നീ പറഞ്ഞ സാധനം....ഒരു കവർ അവൾക്ക് നേരെ നീട്ടി.


പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ട് അല്ലുന്റെ അച്ഛൻ പുറത്തേക്ക് വന്നു.



ആഹ് ആദിയൊ വാ മോനെ കയറിയിട്ടു പോകാം....


വേണ്ട അങ്കിൾ എനിക്ക് അത്യാവശ്യം ആയി ഓഫീസിൽ എത്തണം ഞാൻ ഇവൾ ഇന്നലെ ഇവിടെ വന്നപ്പോൾ ഒരു സാധനം വേണം എന്ന് പറഞ്ഞു അത് കൊണ്ട് വന്നതാ......


അവൻ യാത്ര പറഞ്ഞു പോകാൻ നിന്നപ്പോൾ അല്ലു അവന്റെ അടുത്തേക്ക് പോയി അത് കണ്ടു എല്ലാവരും ഒരു നിമിഷം ഒന്ന് ഞെട്ടി കാരണം എങ്ങനെ ആകും അവന്റെ പ്രതികരണം എന്ന് അറിയില്ല...



അളിയാ..... അല്ലുന്റെ പുഞ്ചിരിയോടെ ഉള്ള വിളികേട്ട് ആദി ആദ്യം ഞെട്ടി പിന്നെ പുഞ്ചിരിയോടെ അവനെ നോക്കി കൈ നീട്ടി.


പക്ഷേ അവൻ കൈ കൊടുക്കാതെ പകരം അവനെ മുറുകെ കെട്ടിപിടിച്ചു. ആദിക്ക് സന്തോഷം തോന്നി.


അളിയൻ ഫ്രീ ആകുമ്പോൾ എന്റെ ഫോണിലേക്ക് ഒന്ന് വിളിക്കണം എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് അവളെ കുറിച്ച് ആണ് എന്റെ നമ്പർ ഉണ്ടല്ലോ....അവന് കേൾക്കാൻ പാകത്തിന് പറഞ്ഞു.


പിന്നെ പുഞ്ചിരിയോടെ അല്ലു കാറിന്റെ അടുത്തേക്ക് നടന്നു. നേത്ര ആദിയെ നോക്കി അവൻ പുഞ്ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു..


എല്ലാവരും മാളിലേക്ക് ഇറങ്ങി......


അവർ ഇവിടുന്ന് തിരിച്ചു എന്ത് വന്നാലും ശരി ഈ പ്രാവശ്യം അവൾ മിസ്സ്‌ ആകരുത്... കൊല്ലാൻ തക്കം പാത്തിരിക്കുന്നവന്റെ ഫോണിലേക്ക് ഒരു കാൾ ആ നിമിഷം എത്തിയിരുന്നു.



അഭി, വിഷ്ണു, മനു, അഖിൽ, മാളവിക, സച്ചു. ഇവർ എല്ലാവരും ഒരു കാറിൽ ആയിരുന്നു. സായു ഗായു അല്ലു നേത്ര അവർ ഒരു കാറിൽ.


സായു ഇടക്ക് ഇടക്ക് അല്ലുനെ നോക്കും അവന്റെ മുഖം ഒരു കൊട്ടക്ക് ഉണ്ട്..


സംഭവം പെണ്ണ് ഫ്രണ്ട് സീറ്റിൽ കയറി ഇരിപ്പുണ്ട് നേത്ര പുറകിൽ ആയി പോയി അതിന്റെ ആണ്...



ഏട്ടാ....



മ്മ്മ്മ്



നമുക്ക് മാളിൽ പോയിട്ട് നേരെ ബീച്ചിലേക്ക് പോകമോ....


അഹ് നോക്കാം.....


ദേവേട്ടാ.... 



മ്മ്മ്...



നമുക്ക് ബീച്ചിൽ പോണ്ട സിനിമക്ക് പോകാം.....നേത്ര സായുനെ നോക്കി പുച്ഛിച്ചു കൊണ്ട് ചോദിച്ചു.



ആദ്യം മാളിൽ നിന്ന് എല്ലാം കൂടെ എപ്പോ ഇറങ്ങും എന്ന് നോക്കട്ടെ എന്നിട്ട് ആലോചിക്കാം എങ്ങോട്ട് പോണം എന്ന്...അവൻ ഗൗരവത്തിൽ പറഞ്ഞു.


അവൾ അവനെ നോക്കി ചിറികോട്ടി തിരിഞ്ഞു ഇരുന്നു. അവൻ അത് കണ്ടു ചെറുചിരിയോടെ ഡ്രൈവ് ചെയ്തു.


💫💫💫💫💫💫💫💫💫💫💫💫💫💫💫



മാളിൽ എത്തിയതും അഭിരാമി അല്ലുന്റെ അടുത്തേക്ക് ചേർന്നു അവന്റെ ഒപ്പം നടന്നു.


നേത്ര മൂവർ സംഘത്തിന്റെ കൂടെ നടന്നു.


കുറച്ചു നേരം എല്ലാം കൂടെ ചുറ്റി തിരിഞ്ഞു നടന്നിട്ട് പിന്നെ ഫുഡ്‌ കഴിക്കാൻ ഫുഡ്‌ കോർണറിലേക്ക് പോയി.


നേത്രക്ക് അവിടെ എത്തിയപ്പോൾ ആണ് അല്ലുന്റെ ഒപ്പം ഇരിക്കാൻ ഒരു അവസരം കിട്ടിയത്. കൈ മുറിവ് ഉള്ളത് കൊണ്ട് അവൻ തന്നെ അവൾക്ക് വാരി കൊടുത്തു ചിലരൊക്കെ നോക്കി ചിരിക്കുന്നുണ്ട് ചിലരൊക്കെ അസൂയയോടെ നോക്കി പോയി.



എല്ലാം ചുറ്റി കണ്ടു കഴിഞ്ഞോ.....



ഇല്ല ഏട്ടാ കുറച്ചു കൂടെ ഉണ്ട്...സച്ചു


അല്ലു ഇവർ എല്ലാവരും ഒരു ഗാങ് ആയി പോയി ചുറ്റി കറങ്ങി വരട്ടെ നമുക്ക് ഒരു ഗാങ് ആയി ഒന്ന് ചുറ്റിയടിച്ചു വരാം ഡാ.... ഞങ്ങൾ രണ്ടുദിവസം കൂടെ കഴിഞ്ഞു പോകുമല്ലോ അപ്പോൾ നമുക്ക് പിന്നെ ഇനി വന്നാൽ അല്ലെ ഇങ്ങനെ ഒന്ന് ചുറ്റാൻ പറ്റു.....മാളവിക പറഞ്ഞു.

എല്ലാവരും അവന്റെ മറുപടിക്ക് ആയി കാതോർത്തു.


ശരി ആണ് തന്നെ തേടി അല്ലെ അവർ വന്നത് അപ്പോൾ അവരുടെ കൂടെ അടിച്ചു പൊളിക്കണ്ടേ...... അവൻ പെട്ടന്ന് നെത്രയെ നോക്കി അവിടെ നിറഞ്ഞ ചിരി ആണ്.


Ok അപ്പോ നമുക്ക് ഒന്ന് കറങ്ങി വരാം.അവൻ ഒരു ചിരിയോടെ പറഞ്ഞു.



പിന്നെ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും ഫോൺ സൈലന്റ് ആക്കി വയ്ക്കരുത് ആരും..അത് പറഞ്ഞു അവർ എല്ലാം കൂടെ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു പോയി പോകും മുന്നേ നേത്ര അല്ലുനെ നോക്കി മനോഹരം ആയി ഒന്ന് പുഞ്ചിരിച്ചു...


💫💫💫💫💫💫💫💫💫💫💫💫💫💫💫

എടി ഏടത്തി....


എന്താ ഡാ സച്ചു....


നീ എന്താ ഏട്ടനെ ആ വട്ടത്തിയുടെ കൂടെ പറഞ്ഞു അയച്ചത്...


ഏട്ടന്റെ ആഗ്രഹം അത് ആയത് കൊണ്ട് അല്ലെ ഏടത്തി...സായു.


അത് ആണ് വാ ഇങ്ങോട്ട് എനിക്ക് ഒരു സാധനം വാങ്ങാൻ ഉണ്ട് ഒരാൾക്ക് സർപ്രൈസ് കൊടുക്കാൻ ഉള്ളത് ആണ്....നേത്ര അത് പറഞ്ഞു മുന്നോട്ട് നടന്നു.



എന്താ ഏട്ടത്തി വാങ്ങുന്നെ...

അല്ല ആർക്കാ സർപ്രൈസ്....ഗായു.



അത് രണ്ടും തത്കാലം പറയാൻ കഴിയില്ല മുത്തുമണീസ്.....



ഓഹ് വല്യ ജാഡക്കാരി....നാലും കൂടെ സംസാരിച്ചു അടി ഉണ്ടാക്കി നടന്നു.


പിന്നെ എല്ലാവരും അവർക്ക് വേണ്ട ഓരോ സാധങ്ങൾ വാങ്ങാൻ അങ്ങോട്ട്‌ ഇങ്ങോട്ട് ഒക്കെ നീങ്ങി തുടങ്ങി.


ഇതിനിടയിൽ നേത്ര ഒരു ഷോപ്പിൽ കയറി പക്ഷേ അവൾ കൂടെ ഉണ്ട് എന്ന് കരുതി ബാക്കി മൂന്നും മുന്നേ നടന്നു.



രണ്ടുദിവസം കഴിഞ്ഞു അല്ലുന്റെ ബര്ത്ഡേ ആണ് അപ്പോൾ അവന് പറ്റിയ ഗിഫ്റ്റ് വാങ്ങാൻ ആണ് അവൾ കയറിയത്.


ഇതേ സമയം തന്നെ നേത്രയേ തിരഞ്ഞു വന്നവർ അവൾ ഒറ്റക്ക് ആ ഷോപ്പിൽ നിൽക്കുന്നത് കണ്ടു പരസ്പരം കണ്ണ് കൊണ്ട് നാല്പാടും അല്ലുനെ തിരഞ്ഞു അവൻ അവിടെ എങ്ങും ഇല്ലന്ന് കണ്ടു കയ്യിൽ ഉണ്ടായിരുന്ന കത്തി മുറുകെ പിടിച്ചു ഒരുത്തൻ അവളുടെ അടുത്തേക്ക് നടന്നു......



ഇതേ സമയം അവർ നേത്രയേ കാണാതെ ടെൻഷൻ ആയി.


ഏട്ടൻ പ്രത്യകം പറഞ്ഞത് ആണ് നാലുപേരും എങ്ങോട്ടും തെറ്റി പോകരുത് എന്ന് ഈ പൊട്ടി ഇതിനിടയിൽ എവിടെ പോയോ എന്തോ.... ഗായു ടെൻഷനോടെ പറഞ്ഞു.



ആ പൊട്ടിയെ വിളിച്ചു കൊണ്ടേ ഇരിക്ക് ഇത് എവിടെ ആണോ എന്തോ..അവർ അവളെ തിരക്കി തിരിച്ചു നടന്നു.



ഷോപ്പിൽ അവൾക്ക് ഇഷ്ടപ്പെട്ട ഒരു ഗിഫ്റ്റ് കണ്ടു അത് എടുത്തു പാക്ക് ചെയ്യാൻ കൊടുത്തു അവിടെ നിന്നു.


നാലുപാടും അവളെ പൂർണമായി വളഞ്ഞു കൊണ്ട് ഒരുവൻ അവളുടെ തൊട്ട് അടുത്ത് എത്തി. ചുറ്റും ഒന്ന് നോക്കി അരയിൽ നിന്ന് കത്തി കൈയിൽ എടുത്തു ഒന്ന് കൂടെ ചുറ്റും നോക്കികൊണ്ട് അവൾക്ക് നേരെ കുത്താൻ ഓങ്ങിയതും പുറകിൽ നിന്ന് സച്ചുന്റെ വിളി എത്തി..


ഏട്ടത്തി..... പെട്ടന്ന് അവൾ തിരിഞ്ഞതും ഗുണ്ടയുടെ കൈയിൽ നിന്ന് കത്തി താഴെ വീണു.


നീ എന്താ ഡി ഏട്ടത്തി ഞങ്ങളോട് പറയാതെ മുങ്ങിയത്....അവളുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു.


ഞാൻ നിങ്ങൾ എന്റെ കൂടെ ഇവിടെ കയറി എന്ന് കരുതി ആണ് നിന്നത് പക്ഷേ പിന്നെ മനസിലായി നിങ്ങൾ കൂടെ ഇല്ലന്ന്.......അവൾ ഒരു ചിരിയോടെ പറഞ്ഞു.


ഒരെണ്ണം തന്നാൽ ഉണ്ടല്ലോ നിന്റെ കടുവ എങ്ങാനും അറിഞ്ഞെങ്കിൽ ഞങ്ങളെ കൊന്നേനെ.....സായു വിത്ത്‌ കലിപ്പ്..


അപ്പോഴാണ് സച്ചു അവിടെ അവരെ നോക്കി നിൽക്കുന്നനാലുപേരെയും കണ്ടു. അവൻ അവരെ സൂക്ഷിച്ചു നോക്കി അവന്റെ നോട്ടം കണ്ടതും അവർ പരസ്പരം കണ്ണ് കൊണ്ട് എന്തോ കാണിച്ചു പുറത്തേക്ക് ഇറങ്ങി....


പോകുന്ന പോക്കിൽ അവർ ഒരിക്കൽ കൂടെ നേത്രയേ സൂക്ഷിച്ചു നോക്കി.സച്ചു അത് നോക്കി അവൻ ഉടനെ തന്നെ അവരെ കൂട്ടി പുറത്തേക്ക് ഇറങ്ങി.

💫💫💫💫💫💫💫💫💫💫💫💫💫💫💫

അഭി അല്ലുന്റെ കൂടെ തന്നെ നടക്കുവാണ് മാളവിക ഇടക്ക് ഇടക്ക് മനുവിന്റെ അടുത്ത് പോയി അവനോട് ഓരോന്നു ചോദിച്ചു ചോദിച്ചു നടക്കുന്നുണ്ട് വിഷ്ണു ഇതിൽ ഒന്നും പെടാതെ ഫോണും നോക്കി നടക്കുവാണ്.


അല്ലുന്റെ ഫോണിലേക്ക് പെട്ടന്ന് സച്ചുന്റെ കാൾ വന്നു. അപ്പുറത്തു നിന്ന് പറയുന്ന വാർത്ത കേട്ട് അല്ലുന്റെ മുഖം മാറി ഒപ്പം തന്നെ അഭിയെ അവൻ സൂക്ഷിച്ചു നോക്കുകയും ചെയ്തു..



ഡാ വാ മതി ഷോപ്പിംഗ് ഒക്കെ നേത്രയേ കാണാൻ ഇല്ല എന്ന്.... അല്ലു പെട്ടന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി.



വിഷ്ണു അവന്റെ അടുത്തേക്ക് വേഗം പോയി.


ഇത്രക്ക് പേടിക്കേണ്ട കാര്യം എന്താ അല്ലു അവൾ കുഞ്ഞല്ലല്ലോ അവിടെ എവിടെ എങ്കിലും കാണും ഫോണിൽ വിളിച്ചു നോക്കാൻ പറ.....അഭിപുച്ഛത്തോടെ പറഞ്ഞു.



അവൾ കുഞ്ഞ് ആണ് എനിക്ക് നിന്നോട് ഞാൻ ഇപ്പൊ ഒന്നും പറയുന്നില്ല എന്റെ പെണ്ണിനെ നോക്കട്ടെ......അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി പോയി...


താഴെ എത്തിയപ്പോൾ എല്ലാവരും നാലുപാടും അവളെ തിരഞ്ഞു നടന്നു.....



അപ്പോഴേക്കും അല്ലുന്റെ ഫോണിൽ അടുത്ത കാൾ എത്തിയിരുന്നു...


                                           തുടരും......

To Top