ഹൃദസഖി തുടർക്കഥ ഭാഗം 2 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


അഭിൻ ഓരോന്നായി അവൾക്കു കാണിച്ചുകൊടുക്കാൻ തുടങ്ങി സോണൽ മാനേജർക്കും  AGM നും അയക്കാനുള്ള റിപ്പോർട്ടുകളുമെല്ലാം അവൾക് പറഞ്ഞുകൊടുത്തു അതിനിടയിൽ

അഭിന് ഒരുപാട് കാളുകൾ വരുകയും അതിനെല്ലാം അവൻ മറുപടി കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് അവൾ ശ്രെധിച്ചു


ഒരു മാസം ആണ് നോട്ടീസ് പീരിയഡ് ഇട്ടിരിക്കുന്നെ താൻ എത്ര വേഗം പഠിക്കുന്നോ എനിക്കത്രയും വേഗം പോകാം അഭിന് ഒരു ചിരിയോടെ പറഞ്ഞു


ഞാൻ സാവധാനം പഠിക്കാം ചേട്ടായി പെട്ടന്ന് പോകണ്ട

ദേവിക മറുപടി പറഞ്ഞു


കൊള്ളാലോ നീ...


അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്ത് അഭിൻ പുറത്തേക്ക് പോയി


എല്ലാവരും തിരക്കിട്ട പണിയിൽ ആണ് ദേവിക കുറച്ചുസമയം അഭിൻ പറഞ്ഞ കാര്യങ്ങൾ നോക്കി, ഓരോരുത്തരും ഇടയ്ക്ക് പുറത്തുപോയി അവളും ആകാശും മാത്രം ആയി റൂമിൽ. പ്രേത്യകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തതിനാലാകും ബോറടി ആയപ്പോ അവൾ എണീറ്റു , വാഷ്റൂം എവിടാന്ന് ചോദിക്കണം എന്നുണ്ടായിരുന്നു ആരോടും ചോദിക്കും എല്ലാരും പയ്യൻസ് ആയതുകാരണം ചോദിക്കാനും തോന്നിയില്ല താഴെ അഭിഷയോട് ചോദിക്കാമെന്ന് കരുതി പുറത്തിറങ്ങി


ദേവിക എങ്ങോട്ടാ


ആകാശിന്റെ ചോദ്യം കേട്ട്  പെട്ടന്നവൾ നിന്നു  പറയാനൊരു ചടപ്പോടെ മറുപടി കൊടുത്തു

വാഷ്റൂം

ഹാ എനിക്ക് തോന്നി

ലെഫ്റ്റിലേക്ക് ആണ്, കോമൺ ബാത്രൂം ആണുട്ടോ

അവളെങ്ങോട് നടന്നു


വാഷിംറൂമിൽ നിന്നും തിരിച്ചു വരുമ്പോയെ കേട്ടു ആരോ ദേഷ്യത്തിൽ സംസാരിക്കുന്നത്,  പിന്തിരിഞ്ഞു നില്കുന്നതിനാൽ ആളെ കാണാൻ പറ്റുന്നില്ലായിരുന്നു, ദേവിക ഒന്ന് എത്തി വലിഞ്ഞു നോക്കി

അഭിനേട്ടനോട് ആണ് ദേഷ്യം

ഷർട്ട് ഇൻസൈഡ് ചെയ്തു അധികം വണ്ണമില്ലാതെ നീളമുള്ള ഒരാൾ വലതുകയ്യിലെ വെള്ളിയുടെ ബ്രെസ്‌ലറ്റ് കയ്യുടെ ചലനത്തോടൊപ്പം ഇളകുന്നുണ്ട്,


എന്തിനാണിത്ര ഒച്ചവെക്കുന്നത് അതും ആ പാവം പിടിച്ച ഏട്ടനോട്

ഇനിപ്പോ കസ്റ്റമർ ആവോ

കസ്റ്റമേഴ്സ് താഴെ അല്ലെ ഉണ്ടാവാ

അവൾ ഒട്ടൊരു സംശയത്തോടെയും അതിലേറെ ഭയത്തോടെയും അയാളെ നോക്കി നിന്നു


ഒരു ഉഡായിപ്പും എനിക്ക് കേൾക്കണ്ട അഭിനെ...

ഞാൻ പോയി വരുമ്പോളേക്കും ഇത് ഓക്കേ ആയിരിക്കണം

ഇല്ലെങ്കിൽ അത് പറ ബാക്കി ഞാൻ നോക്കിക്കോളാം


വർധിച്ച ദേഷ്യത്തോടെ പറഞ്ഞു അവൻതിരിഞ്ഞു നോക്കിയത് ദേവികയുടെ മുഖത്തേക്ക് ആണ്


ഗൗരവം നിറഞ്ഞ  മുഖം  ദേഷ്യം കൊണ്ടു ചുവന്നിട്ടുണ്ട്, ഡ്രിം ചെയ്തു ഭംഗി ആയ താടിയും കഴുത്തിലൊരു ഹെഡ്സെറ്റും സിക്സ് പാക്ക് ഒന്നുമില്ലെങ്കിലും ഫിറ്റ് ബോഡിയുമുള്ള ഒരു പയ്യൻ  


ദേവികയ്ക്ക് അവന്റെ നോട്ടം കണ്ടു ഉച്ചി മുതൽ പാദം വരെ ഒരു തരിപ്പ് കയറിയപോലെ ആയി


ഇയാളാണോ ദേവിക?

ആ അതെ

ഹ്മ്മ്മ് ഇവനെപോലെ ആവാഞ്ഞാൽ കൊച്ചേ നിനക്ക് നല്ലത്


അതും പറഞ്ഞു അവളെ ഒന്നുടെ തറപ്പിച്ചു നോക്കി പുറത്തേക്ക് പോയി


അപ്പോയാണ് ദേവികയ്ക്ക് ശ്വാസം നേരെ വീണത്

അവളുടെ മട്ടും ഭാവവും കണ്ട് വൈശാഖ് പറഞ്ഞു

ആ പോയതാണ്   വരുൺലാൽ

അവന്റെ പ്ലാൻ ഓക്കേ ആകാഞ്ഞിട്ട് ഉള്ള ദേഷ്യമാണ്

നീ കാര്യാക്കണ്ട


അവളൊന്നും പറഞ്ഞില്ല എങ്കിലും ഉള്ളിലൊരു സ്ഫോടനം നടന്നു അഭിനേട്ടൻ പോയാൽ  പ്ലാൻ ഓക്കേ ആകാഞ്ഞാൽ ആ പോയ സാധനം എന്റെ നെഞ്ചത്തോട്ടല്ലേ കയറുക

അവളൊന്നു നെടുവീർപ്പിട്ടു

ദേവി നീ തന്നെ തുണ 


അന്ന് വൈകുന്നേരം വരെ അവൾ ചുമ്മാ ഇരിക്കുകയായിരുന്നു, ഓഫീസ് കഴിഞ്ഞു ഇറങ്ങുമ്പോഴാണ് മാനേജറും  മറ്റൊരാളും കൂടി വന്നത് ഇജാസ് എന്നാ സെയിൽസ്മാനും  ഷാഫി എന്ന മാനേജ്‌റും .

സ്റ്റോപ്പ്‌ വരെ അഭിഷയും ഉണ്ടായിരുന്നു ദേവികയ്‌ക്കൊപ്പം


അഭിഷയുടെ വീട് എവിടാണ്

ഇവിടെ അടുത്താണ് ചേച്ചി 2 സ്റ്റോപ്പ്‌ കഴിഞ്ഞു

പിന്നെ എന്നെ അഭി എന്ന് വിളിച്ചാൽ മതിട്ടോ

ഹാ എന്നെ ദേവു എന്ന് വിളിച്ചാലും മതി ദേവികയും മറുപടി പറഞ്ഞു

എന്നാൽ ശെരി ചേച്ചി നാളെ കാണാം

ബൈ

ബൈ 

  

വീട്ടിലെത്തിയപ്പോയേ കണ്ടു ഉമ്മറത്തു തന്നെ കാത്തിരിക്കുന്ന അമ്മയെ


എങ്ങനെ ഉണ്ടായിരുന്നു മോളെ, ആളുകളൊക്കെ എങ്ങനെ സ്ത്രീകൾ ആരേലും ഉണ്ടോ അമ്മയുടെ ആധിപിടിച്ച ചോദ്യം..


അവളൊന്ന് ശ്വാസം വിടട്ടെ ചന്ദ്രികേ അകത്തു നിന്നും ചന്ദ്രൻ വിളിച്ചുപറഞ്ഞു 


ഹാ നീ കൈ കഴുകിട്ട് വാ ഞാൻ കാപ്പിയെടുക്കാം

ഞനെയ് ഒരു സമാധാനം കിട്ടായിട്ട് ചോദിച്ചതാ നീ ക്ഷീണിച്ച വരുന്നെന്ന് ഓർത്തില്ല


അകത്തേക്കു പോകാൻ ഒരുങ്ങിയ അമ്മയെ പിടിച്ചുനിർത്തി ദേവിക പറഞ്ഞു

എന്റെ ചന്ദ്രുകുട്ടി അവിടെ നിക്ക് എല്ലാരും നല്ല ആളുകളാ നല്ല വർക്ക്‌ സ്പേസ്,സ്ത്രീകളും ഉണ്ട്, കുഴപ്പൊന്നുല്ല


മം ആ അമ്മ അവളുടെ തലയിലൊന്ന് തലോടി അടുക്കളയിലേക്ക് നടന്നു, ദേവു അച്ഛന്റെ അടുത്തേക്കും


കുറച്ചു സമയം മൂന്നാളും കൂടി സംസാരിച്ചിരുന്നാണ് അവൾ ഫ്രഷാവാൻ പോയത് അപ്പോയെക്കും ട്യൂഷൻ കുട്ടികൾ വന്നിരുന്നു

പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ ദേവു ചെറിയതോതിൽ ട്യൂഷൻ എടുത്തിരുന്നു ഡിഗ്രിക് അവളുടെ ചിലവിനുള്ള കാശെല്ലാം  ട്യൂഷൻ എടുത്താണ്  ഉണ്ടാക്കിയത്, 9 മണി വരെയുള്ള ക്ലസ് കഴിഞ്ഞാൽ കുട്ടികളെ അവരുടെ പേരെന്റ്സ് വന്നു കൂട്ടുകായാണ് പതിവ്

......



പിറ്റേന്നും പതിവുപോലെ ആവുന്നപോലൊക്കെ അമ്മയെ സഹായിച്ചാണ് അവൾ ഓഫീസലേക് ഇറങ്ങിയത്

സ്റ്റാഫ്‌ എല്ലാം വന്നുതുടങ്ങിയെ ഉള്ളു

ക്ലീനിങ്ന് വരുന്ന ചേച്ചിയോടൊന്ന് പുഞ്ചിരിച്ചു അവൾ സ്റ്റ് യർ ന്റെ അടുത്തേക്ക് നടന്നു


ദേവേച്ചിയ് ഒരു ഹെല്പ് ചെയ്യുമോ

എന്ത് പറ്റി അഭി

ഒരു അഞ്ചു മിനുട്ട് ഇവിടെ നിൽക്കുമോ

ഞാനോ

ഹാ ചേച്ചി ഞാൻ പെട്ടന്ന് വരാം

പീരിയഡ്‌സ് ആയെന്ന് തോന്നുന്നു ചേച്ചി ഞാൻ... ശ്രെദ്ധിച്ചിലായിരുന്നു

ഒരു പാഡ്.....

അവളൊരു മടിയോടെ പറഞ്ഞു


മം പക്ഷെ ആരേലും വന്നാലോ....


ഒന്നുല്ല ചേച്ചി ഒന്ന് ഇരിക്കാൻ പറഞ്ഞാൽ മതി ഞാൻ പെട്ടന്ന് വരാം

Plz ചേച്ചി...... Plz


ഹാ ഹാ വേഗം ചെല്ല്


ദേവു അവളുടെ ബാഗ്‌ സൈഡിൽ വെച്ച് അഭിയുടെ കേബിനിലേക് കയറി നിന്നു


അഭി അടുത്തുള്ള ബാത്‌റൂമിലേക് പോയികഴിഞ്ഞതും അവിടേക്കു കുറച്ചു പ്രായമുള്ള ഒരു സ്ത്രീ വരുന്നത് കണ്ടപ്പോൾ ദേവികയുടെ ഹൃദയം വല്ലാതെ മിടിച്ചു ആരെയും സ്വീകരിച്ചൊന്നും പരിചയമില്ല ആദ്യമായിട്ടാണ് ഒരു റീസെപ്ഷനിൽ നില്കുന്നത് ഏതൊക്കെ സെക്ഷൻ എവിടാന്ന് പോലും അറിയില്ല

എങ്കിലും അവളൊരു പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് ചെന്ന്  പറഞ്ഞു


വരൂ അമ്മേ.....ഇരിക്കു


പ്ഫാ...

അമ്മയോ ആരുടെ അമ്മയെടി...


എന്നോട് ഇരിക്കാൻ പറയാൻ നീ ആരാ


മുഖം അടച്ചൊരു ആട്ടലായിരുന്നു മറുപടി 

തലയ്ക്കൊരു അടിയേറ്റപോലെ നിന്നുപോയി ദേവു


ഞാൻ.. ഞാൻ

എന്താ കൊച്ചേ നാവില്ലേ??


അവളെ നോക്കി രൂക്ഷമായി ആ സ്ത്രീ പിന്നെയും ചോദിച്ചു


തുടരും..

To Top