രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.
എന്താ ദേവേട്ടാ....അവളുടെ ചോദ്യം കേട്ടപ്പോൾ അവന് പാവം തോന്നി തല്ല് കിട്ടിയിട്ടും ഒന്നും മിണ്ടിയില്ല.
വാ.... അവളെയും കൊണ്ട് അവൻ അവിടെ ഉണ്ടായിരുന്ന ചെയറിൽ ഇരുന്നു എന്നിട്ടു അവളെയും പിടിച്ചു മടിയിൽ ഇരുത്തി. അവൾ എണീക്കാൻ നോക്കി എങ്കിലും അവന്റെ പിടുത്തം മുറുകിയപ്പോൾ മിണ്ടാതെ ഇരുന്നു.
അവൾക്ക് എന്നോട് കോളേജിൽ പഠിക്കുന്ന കാലം മുതലേ ഇഷ്ടം ആണ്. പക്ഷേ എനിക്ക് അവളെ അങ്ങനെ ഒന്നും കാണാൻ പറ്റില്ല എന്ന് അന്നേ ഞാൻ അവളോട് പറഞ്ഞു മനസിലാക്കിയത് ആണ്.എന്നിട്ടും അവൾക്ക് അത് മനസിലായിട്ടില്ല. ഞാൻ അവളോട് നമ്മുടെ കാര്യം പറഞ്ഞു എന്നത് സത്യം ആണ് പക്ഷേ ഞാൻ പറഞ്ഞത് ഒന്നും അല്ല അവൾ നിന്നോട് പറഞ്ഞിരിക്കുന്നത്.....അവൻ പിന്നെ അവളോട് അവൻ പറഞ്ഞകാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.
ഞാൻ ഒരു കാര്യം പറയാം നമുക്ക് ഇടയിൽ ഇനി ഒരിക്കലും ഈ ആറു മാസ കണക്ക് വരരുത്....അവൾ വിശ്വാസം വരാത്തത് പോലെ തല ചരിച്ചു അവനെ നോക്കി.അവൻ ഒരു ചിരിയോടെ അവളെ അവന് നേരെ തിരിച്ചു ഇരുത്തി അവളുടെ മുഖം കൈയിൽ എടുത്തു..
ദേവേട്ടൻ ഇപ്പൊ എന്താ പറഞ്ഞത്...അവൾ അവനെ നോക്കി ചോദിച്ചു.
ഞാൻ പറഞ്ഞത് നീ കേട്ടില്ലേ.
അവൻ ചിരിയോടെ തന്നെ അവളെ നോക്കി ചോദിച്ചു.
അതിനർത്ഥം എന്താ....
അതിന് ഒരു അർത്ഥമേ ഉള്ളു തത്കാലം അലോക്ദേവാനന്ദ് നേത്രഗ്നിയെ പ്രണയിച്ചു തുടങ്ങി എന്ന്......അവൾ വിശ്വാസം വരാത്തത് പോലെ അവനെ നോക്കി.
നോക്കണ്ട ഞാൻ തുടങ്ങിയിട്ടേ ഉള്ളു. അറിയില്ല നിന്നോട് മുമ്പ് ഇവിടെ വച്ചു ഒരുപാട് സംസാരിക്കാൻ ആഗ്രഹിച്ചിട്ടുണ്ട് എപ്പോഴും കുടുകുട ചിരിച്ചു ഒരു ശലഭം പോലെ പറന്ന് നടക്കുന്നത് കാണുമ്പോൾ കൊതി തോന്നിയിട്ടുണ്ട്. എന്നെ ഉപേക്ഷിച്ചു പോയവൾക്ക് മുന്നേ നീ എന്റെ അടുത്തേക്ക് വന്നിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു. പക്ഷേ ഇപ്പൊ നിന്റെ കണ്ണ് നിറഞ്ഞാലോ നിന്റെ മൗനം ഇതൊക്കെ എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. ഇത് ആണ് പ്രണയം എന്ന് തോന്നി പോകുന്നുണ്ട്........ അവൾ കേട്ടത് ഒന്നും വിശ്വസിക്കാൻ പറ്റാതെ അവനെ നോക്കി ഇരിപ്പാണ്.
ഒരു കാര്യം പറയാം.... അലോക്കിന്റെ ജീവിതത്തിൽ ഇന്ന് നേത്രക്ക് ഉള്ള സ്ഥാനം മറ്റാർക്കും ഞാൻ നൽകിയിട്ടില്ല ഇനി നൽകാനും പോകുന്നില്ല. ഈ ജന്മം അല്ല ഇനി എനിക്ക് ഒരു ജന്മം ഉണ്ടെങ്കിൽ അന്നും നീ എന്റെ ആവണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. എപ്പോഴും ഉള്ളത് പോലെ പൊട്ടിതെറിച്ചു നടക്കുന്ന നേത്ര ആണ് എനിക്ക് ഇഷ്ടം അതുകൊണ്ട് ആ പഴയ വായാടി നേത്ര ആവണം......അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
സ്സ്......
പെട്ടന്ന് അവൾ എരിവ് വലിച്ചു അവനെ നോക്കി.
അവളുടെ കവിളിൽ നേരത്തെ അടിച്ച അടിയുടെ പാട് കണ്ടു അവന് ചിരിയും വരുന്നുണ്ട് സങ്കടവും തോന്നുന്നുണ്ട്.
അവൻ അവളുടെ കാലുകൾ അകറ്റി അവളെ അവനോട് കൂടുതൽ ചേർത്ത് ഇരുത്തി.
അവളുടെ മാറിടങ്ങൾ അവന്റെ നെഞ്ചിൽ വന്നു ഇടിച്ചു. രണ്ടുപേരുടെ ഉള്ളിലും ഒരു വിറയൽ കടന്നു പോയി.
അവൻ അവളുടെ കവിളിൽ അടിച്ച ഭാഗത്ത് ഒന്ന് മുത്തി അവിടെ നാവു കൊണ്ട് പതിയെ ഉഴിഞ്ഞു തുടങ്ങി അവൾ അവന്റെ ഷോൾഡറിൽ അമർത്തി പിടിച്ചു. അവൻ വീണ്ടും വീണ്ടും അവളുടെ കവിളിൽ ആഴത്തിൽ ചുംബിച്ചു കൊണ്ട് നുണഞ്ഞു.
അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കഴുത്തിൽ കാണുന്ന കാക്കപുള്ളിയെ നുണഞ്ഞു കൊണ്ട് അവന്റെ നാവ് കൊണ്ട് അവളുടെ കഴുത്തിൽ ആകെ ഇഴച്ചു.
അവന്റെ കൈ അവളുടെ അരക്കെട്ടിൽ മുറുകി അവളുടെ കൈകളും അവനെ മുറുകി. അവൻ കഴുത്തിൽ അമർത്തി കടിച്ചു...
ആഹ്ഹ്ഹ്.... കടിച്ച ഭാഗം നാവു കൊണ്ട് നുണഞ്ഞു മരുന്ന് ആയി മാറി. അവളുടെ വെളുത്ത കഴുത്തിലെ മാംസദളങ്ങൾ കടിച്ചു നുണഞ്ഞു കൊണ്ടേ ഇരുന്നു അവൻ... അവളുടെ ശരീരം ആകെ ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു അവന്റെ അവസ്ഥയും അങ്ങനെ തന്നെ ആയിരുന്നു.
അവളുടെ കഴുത്തിൽ നിന്ന് മുഖം ഉയർത്തി അവളുടെ കാതോരം ചുണ്ട് ചേർത്തു കമ്മലടക്കം ഒന്ന് നുണഞ്ഞു കൊണ്ട് അവളുടെ ചെവിയിൽ വീണ്ടും ചുംബിച്ചു....
I LOVE YOU കുഞ്ഞാ....അവളുടെ കാതിൽ ചെറുത് ആയി കടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി.
അവന്റെ കഴുത്തിൽ അമർത്തി ചുംബിച്ചു. അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ മുറുകി അവളെ കൂടുതൽ അവനോട് ചേർത്ത് പിടിച്ചു.
അവൾ അവന്റെ കഴുത്തിൽ വീണ്ടും വീണ്ടും ചുംബിച്ചു ഒടുവിൽ ഒരു കുസൃതി തോന്നി കഴുത്തിൽ ഒന്ന് കടിച്ചു...
ആഹ്ഹ്.... അവന്റെ ശബ്ദം പുറത്ത് കേട്ടു.
അവൾ ഒരു ചിരിയോടെ കടിച്ച ഭാഗത്ത് നാവു കൊണ്ട് തഴുകി....
കുഞ്ഞാ.... 🔥
അവന്റെ വിളി കേട്ടപ്പോൾ വീണ്ടും അവൾ അത് തന്നെ ചെയ്തു. അവന്റെ ശരീരം ചൂട് പിടിച്ചു തുടങ്ങി അതിന്റെ ഫലം ആയി അവൻ വിയർക്കാനും മുഖം ഒക്കെ ചുവക്കാനും തുടങ്ങി.
കുഞ്ഞാ അങ്ങനെ ചെയ്യാതെ.I can't control my self.
അവൾ വീണ്ടും അത് തന്നെ ചെയ്തു അവൻ അവളുടെ മുഖം ബലമായി പിടിച്ചു മാറ്റി അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് വച്ചു.
അവളുടെ കവിളിൽ കൈ ചേർത്ത് വച്ചു അവളുടെ ചുണ്ടുകൾ ഒരുമിച്ച് വായിൽ ആക്കി നുണഞ്ഞു.
അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു കൈകൾ അവന്റെ മുതുകിലും നെഞ്ചിലും അമർന്നു അവളുടെ മാറിടങ്ങൾ അവന്റെ നെഞ്ചിൽ ഇരുന്നു ഞെരിഞ്ഞു.
അവൻ അവളുടെ ചുണ്ടുകൾ അടർത്തി മാറ്റി അവളുടെ കീഴ്ചുണ്ടും മേൽചുണ്ടും മാറി മാറി നാവു കൊണ്ട് തഴുകി. അവളുടെ വായിലേക്ക് അവന്റെ നാവ് കുത്തിയിറക്കി നാവുകൾ തമ്മിൽ ചുറ്റി പിണഞ്ഞു സർപ്പങ്ങളെ പോലെ ചുറ്റി വലിച്ചു.അവൾക്ക് ശ്വാസം എടുക്കാൻ ഒട്ടും പറ്റാതെ ആയപ്പോൾ അവൾ അവളുടെ നഖം അവന്റെ നെഞ്ചിൽ ആഴ്ത്തി.
ഒടുവിൽ മനസ്സില്ല മനസ്സോടെ അവളുടെ ചുണ്ടുകൾ ഒരിക്കൽ കൂടെ മുഴുവൻ ആയി വയ്ക്കുള്ളിൽ ആക്കി നുകർന്നു കൊണ്ട് വിട്ട്.അപ്പോഴേക്കും അവൾ ഒരു തളർച്ചയോടെ അവന്റെ നെഞ്ചിൽ ചാരി.. അവൻ അവളുടെ പുറത്ത് തട്ടി കൊടുത്തു.
അവൾ ഒന്ന് ഒക്കെ ആയതും മുഖം ഉയർത്തി കണ്ണും ചുണ്ടും കൂർപ്പിച്ചു അവനെ നോക്കി.
അവൻ അവളുടെ ചുണ്ടിൽ ഒരിക്കൽ കൂടെ ചുംബിച്ചു.
അത് കണ്ടു ദേഷ്യം വന്നു അവൾ അവന്റെ നെഞ്ചിൽ നല്ലൊരു കടി വച്ചു കൊടുത്തു...
ആഹ്ഹ്....
നിന്നേ..... അടിക്കാൻ കൈ ഓങ്ങിയതും അവൾ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു. പിന്നെ അവന്റെ ഷർട്ട് കുറച്ചു നീക്കി അവൾ കടിച്ച ഭാഗത്ത് ഒന്ന് അമർത്തി ചുംബിച്ചു.
വേണ്ട.... നീ വെറുതെ തുടങ്ങി വയ്ക്കരുത് അവസാനം അത് ഇവിടെ എങ്ങും നിൽക്കില്ല. നേത്രഗ്നിയിൽ അഗ്നി പോലെ ആകും അലോക് പെയ്തിറങ്ങുന്നത് അത് തത്കാലം എന്റെ കുഞ്ഞ് താങ്ങില്ല അതിന് ഇനിയും സമയം ഉണ്ട് അത് വരെ തത്കാലം ഞാൻ എന്റെ വികാരങ്ങളെ കണ്ട്രോൾ ചെയ്യും........അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.
വാ കിടക്കാം...
അവൾ എണീക്കാൻ തുടങ്ങിയതും അവൻ അവളെ അങ്ങനെ എടുത്തു മുറിയിലേക്ക് നടന്നു.....
അവളെ കൊണ്ട് ബെഡിൽ ഇരുത്തി അവളെ ഒന്ന് നോക്കി അവൻ ഒന്ന് ഫ്രഷ് ആകാൻ പോയി.
അവൻ തിരിച്ചു വരുമ്പോൾ കൈയിലെ കെട്ടും നോക്കി ഇരിക്കുവാണ്. അവന്റെ കണ്ണ് ഒന്ന് കുറുകി.
എന്താ ഡീ...ഗൗരവത്തിൽ ആയിരുന്നു ചോദ്യം. അവൾ ആണെങ്കിൽ വായും പൊളിച്ചു അവനെ നോക്കി. ഇങ്ങേരല്ലേ കുറച്ചു മുന്നേ ഇത്ര പെട്ടന്ന് അന്യൻ ആയോ.
എന്റെ സൗന്ദര്യം പിന്നെ നോക്കാം കൈ വേദന ഉണ്ടോ ഡീ...അവൻ ഒച്ച എടുത്തപ്പോൾ അവൾ വേഗം കൈ അവന് നേരെ നീട്ടി.
ചോര പൊടിയുന്നുണ്ട് മുറിവിൽ നിന്ന് അവൻ ദേഷ്യത്തിൽ അവളെ നോക്കി.
നേരത്തെ അവിടെ വച്ചു പറ്റിയതാ...അവന്റെ നോട്ടം കണ്ടു പതിയെ പറഞ്ഞു..
അവൻ അവളെ ഒന്ന് നോക്കിയിട്ട് എണീറ്റ് കാബോർഡ് തുറന്നു മരുന്ന് എടുത്തു മുറിവ് വീണ്ടും ഡ്രസ്സ് ചെയ്തു കൊടുത്തു.
അത് കഴിഞ്ഞു എണീറ്റ് അവളെ സൂക്ഷിച്ചു നോക്കി.അവൾ എന്താ എന്ന ഭാവത്തിൽ അവനെ നോക്കി.
നാളെ രാവിലെ ഈ നഖം എല്ലാം വെട്ടി കളഞ്ഞോണം അവളുടെ ഓഞ്ഞ നഖം കാരണം മനുഷ്യന്റെ കഴുത്ത് പോയി. അവളെ നോക്കി പറഞ്ഞു പോയി ലൈറ്റ് ഓഫ് ആക്കി വന്നു കിടന്നു..
അവൾ താഴെ വിരിച്ച ഷീറ്റ് എടുക്കാൻ വേണ്ടി എണീറ്റ് ആ ഷീറ്റിന്റെ അടുത്തേക്ക് പോയതും അവൻ എണീറ്റു.
എന്താ ഡി കോപ്പേ ഇനിയും നിനക്ക് താഴെ കിടന്നാലേ ഉറക്കം വരൂ....
അല്ല ഷീറ്റ്...
മിണ്ടാതെ കിടന്നു ഉറങ്ങു പെണ്ണെ....അവൾ ഒരു ചിരിയോടെ കിടന്നു. കുറച്ചു കഴിഞ്ഞു അവനെ തോണ്ടി വിളിക്കാൻ തുടങ്ങി.
മ്മ്.... എന്താ.
ഞാൻ ഇവിടെ കിടന്നോട്ടെ.....അവന്റെ നെഞ്ചിൽ കൈ വച്ചു ചോദിച്ചപ്പോൾ അവന് ചിരി വന്നു.
അവന്റെ ചിരി കണ്ടതും അവൾ എണീറ്റ് അവന്റെ ടീ ഷർട്ടിനുള്ളിൽ നുഴഞ്ഞു കയറി കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു.
അല്ലു ആണെങ്കിൽ ശ്വാസം പോലും എടുക്കാൻ മറന്നു കിടക്കുവാണ്. അവളെ ചേർത്ത് പിടിക്കാൻ തോന്നിയത് ആണ് പക്ഷേ ചിലപ്പോൾ അവന്റെ നിയന്ത്രണം നഷ്ടം ആകും എന്ന് ഭയന്നു നെഞ്ചിൽ കിടക്കട്ടെ എന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ട് ചിരിച്ചു പോയത് ആണ് പക്ഷേ അവൾ ഇങ്ങനെ കയറി കിടക്കും എന്ന് കരുതിയില്ല...
ദേവേട്ടാ.... ദേവേട്ടാ... അവളുടെ വിളി കേട്ട് അവൻ ഒന്ന് മൂളി അതിനെ അവനെ കൊണ്ട് അപ്പോൾ ആയുള്ളൂ.
മ്മ്മ്....
എന്താ ഒന്നും മിണ്ടാത്തെ....
രാത്രി കിടന്നു ഉറങ്ങു കൊച്ചേ സമയം കുറെ ആയി...
അൺറൊമാന്റിക് മൂരാച്ചി... ഇങ്ങേരെ ആണല്ലോ ഈശ്വര ഞാൻ...അവൾ പതിയെ പറഞ്ഞു കൊണ്ട് മിണ്ടാതെ കിടന്നു.
ഞാൻ ഒന്ന് റൊമാന്റിക് ആയ പിന്നെ നീ ഒരു പത്തു മാസം കഴിയും ഫ്രീ ആയി ഇതുപോലെ നടക്കാൻ അതുകൊണ്ട് മിണ്ടാതെ കിടന്നു ഉറങ്ങെടി.....അവന്റെ സംസാരം കേട്ടപ്പോൾ മനസിലായി പറഞ്ഞത് അവൻ കേട്ടു എന്ന് പിന്നെ ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിലെ ചൂടിൽ അവൾ കിടന്നു അവളെ ചേർത്ത് പിടിച്ചു അവനും കിടന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫
രാവിലെ അല്ലു എണീക്കുബോൾ അവളുടെ തല നെഞ്ചിൽ ആണ് ഇരിക്കുന്നത്. ശരീരം മുഴുവൻ തന്റെ മേലെ വച്ചു സുഖഉറക്കം ആണ് ആള്. പക്ഷേ ചുണ്ടിൽ ഒരു കള്ളചിരി ഉണ്ട്.
അവൻ എങ്ങനെ ഒക്കെയൊ അവളെ പതിയെ ബെഡിലേക്ക് കിടത്തി നെറ്റിയിൽ ഒന്ന് മുത്തി അപ്പോഴാണ് അവളുടെ ചുണ്ട് അൽപ്പം പൊട്ടിയത് കണ്ടത്. അവൻ ഒരു ചിരിയോടെ പുതപ്പ് എടുത്തു പുതച്ചു കൊടുത്തിട്ട് ഫ്രഷ് ആയി ജോജിഗിനു പോയി....
രാവിലെ അഭിരാമി എണീറ്റ് കുളിച്ചു ഫ്രഷ് ആയി സാരി ഒക്കെ ഉടുത്തു ഒരു നാടൻ ലുക്കിൽ ഇറങ്ങി വന്നു... അവളെ കണ്ടു മനുന്റെ കണ്ണുകൾ ഒന്ന് തിളങ്ങി ബാക്കി എല്ലാവരും ഒന്ന് ചിരിച്ചു.
നീ എന്താ സാരി ഒക്കെ ഉടുത്തു....മാളവിക.
ഇവിടെ ഒക്കെ അല്ലെ ഇങ്ങനെ സാരി ഒക്കെ ഉടുത്തു നടക്കാൻ പറ്റു അവിടെ നടക്കില്ലല്ലോ. പിന്നെ ഇത് ഞാൻ ചുമ്മാ ഒന്ന് ഉടുത്തു നോക്കിയതാ... എങ്ങനെ ഉണ്ട്..
നന്നായിട്ടുണ്ട് മോളെ....അനു.
നാത്തൂനേ പിള്ളേർ ഒന്നും എണീറ്റില്ലേ...അപ്പച്ചി.
അഹ് ഞങ്ങൾ നേരത്തെ എണീറ്റു അമ്മ സച്ചു ഏട്ടന്റെ കൂടെ പോയി....
ആരാ ഇവിടെ എന്നെ തിരക്കിയത്....സച്ചു.
ഓഹ് വന്നോ....
അല്ലു കയറി വരുമ്പോൾ അഭിയെ കണ്ടു അവൻ അവളെ ഒന്ന് നോക്കി. അവന്റെ നെഞ്ചത്തേക്ക് ചായൻ ഉള്ള ഫാഷൻ ഷോ ആണെന്ന് മനസിലായി.
അവൻ അവളെ നോക്കി നന്നായി ഒന്ന് ചിരിച്ചു... അത് അവൾക്ക് അങ്ങ് ഇഷ്ടം ആയി.
എങ്ങനെ ഉണ്ട് അല്ലു ഈ വേഷം...
വളരെ നന്നായിട്ടുണ്ട്...
അമ്മ നേത്ര ഇങ്ങോട്ട് വന്നില്ലേ....
അത് കേട്ട് അവളുടെ ചിരി മാഞ്ഞു.
ചേട്ടത്തി നേരത്തെ ഇവിടെ വന്നു ഒരു റൗണ്ട് കറങ്ങി എന്റെ ഉറക്കം കളഞ്ഞു ചേട്ടനെ തിരക്കിയിട്ട് മുകളിലേക്ക് പോയിട്ടുണ്ട്......സായു.
മ്മ്....
നിങ്ങൾ ഒക്കെ ചായ കുടിച്ചോ....
എല്ലാവരോടും ചോദിച്ചു.
പിന്നെ കുറച്ചു സമയം അവരുടെ കൂടെ ഇരുന്നിട്ട് നേരെ മുറിയിലേക്ക് പോയി. അവൻ പോയതുംസായു അഭിയെ സൂക്ഷിച്ചു നോക്കി...
എന്റെ ഏട്ടത്തിയെ ഓടിക്കണമല്ലേ റെഡി ആക്കി തരാം ചേച്ചി......അവളെ നോക്കി മനസ്സിൽ പറഞ്ഞു.
സംഭവം രാവിലെ നേത്ര അഭിക്ക് എന്ത് പണി കൊടുക്കാം എന്ന് പ്ലാൻ ചെയ്യാൻ വന്നു അപ്പോൾ തന്നെ ഇന്നലെ ഇവൾ പറഞ്ഞത് മുഴുവൻ ഗായുനോടും സായുനോടും പറഞ്ഞു സച്ചുനോട് പിന്നെ പറയാനുംപറഞ്ഞു....
💫💫💫💫💫💫💫💫💫💫💫💫💫💫💫
അല്ലു മുറിയിൽ എത്തുമ്പോൾ നേത്ര കുളിച്ചു ഡ്രസ്സ് ഒക്കെ മാറി നിൽപ്പുണ്ട്.
നീ കൈ നനച്ചോ....
ഇല്ല ഞാൻ കവർ ഒക്കെ കെട്ടി വച്ചിട്ട കുളിച്ചത് കൈയിൽ..
ഞാൻ വന്നിട്ട് നമുക്ക് ഒരുമിച്ച് കുളിച്ച പോരായിരുന്നോ....അവൻ ടൗൽ എടുത്തു കൊണ്ട് കുസൃതി ചിരിയോടെ ചോദിച്ചു.
അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി അപ്പോഴേക്കും അവൻ ബാത്‌റൂമിൽ കയറി.
പിന്നെ അവൾ താഴെക്ക് പോയി. എല്ലാവരോടും അവൾ നല്ല കൂൾ ആയിട്ട് സംസാരിച്ചു. അത് കണ്ടു അഭിക്ക് ദേഷ്യം വന്നു അവളുടെ മുഖത്തുഅൽപ്പം പോലും വിഷമം ഇല്ല നിറഞ്ഞ ചിരി ആണ്...
ഇന്ന് നിങ്ങൾ എവിടെ എങ്കിലും പോകുന്നുണ്ടോ.....അല്ലുന്റെ ഫ്രണ്ട്സ് നോട് ചോദിച്ചു.
ഇന്ന് ഷോപ്പിംഗ് മാളിൽ പോകാം അത് ആകുമ്പോൾ കുറച്ചു നേരം കറങ്ങി തിരിഞ്ഞു വരാം മനു.
അഹ് പെങ്ങളെ ഇവൻ കോഴിയാണ് അതുകൊണ്ട് അവൻ കുറച്ചു നേരം കറങ്ങി തിരിയും....അഖിൽ.
പോടാ കോപ്പേ.... ഞാൻ കോഴി ഒന്നും അല്ല...
അവർ ഓരോന്നു സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അല്ലു വന്നത് അവൻ വന്നു നേത്രയുടെ അടുത്ത് ഇരുന്നു അപ്പോൾ തന്നെ അഭിയും അവന്റെ അടുത്തേക്ക് ഇരുന്നു.
അവൻ അത് കാര്യം ആക്കാതെ പോകുന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു പിന്നെ സായു ഗായു ഒക്കെ ലീവ് ആണ്.അതിനിടയിൽ വിഷ്ണുന്റെ കണ്ണുകൾ കുറുമ്പ് നിറഞ്ഞ മുഖത്തോടെ ഇരിക്കുന്ന നേത്രയേ തേടി പോയി.
പക്ഷേ അവന്റെ ഈ നോട്ടം ഒന്നും നേത്ര അറിഞ്ഞില്ല പക്ഷേ കൂട്ടത്തിൽ ഒരാൾ ഇതൊക്കെ ശ്രദ്ധിച്ചു....
വാ എല്ലാവരും വന്നു കാപ്പി കുടിക്കാൻ നോക്ക്...അപ്പച്ചി വന്നു പറഞ്ഞതും എല്ലാവരും എണീറ്റ് പോയി.
അല്ലുന്റെ തൊട്ട് അടുത്ത് തന്നെ അഭി വന്നു ഇരുന്നു അത് കണ്ടു അല്ലുന്റെ അമ്മയും അപ്പച്ചിയും നേത്രയേ നോക്കി അവൾ അത് ഒന്നും നോക്കാതെ ഫുഡ് ഒക്കെ എടുത്തു വയ്ക്കുന്ന തിരക്കിൽ ആണ്.
എല്ലാവരും കഴിക്കാൻ ഇരുന്നതും നേത്ര അടുക്കളയിലേക്ക് പോകാൻ തുടങ്ങി.
നേത്ര.... അല്ലുന്റെ വിളി കേട്ട് അവൾ നോക്കി.
നീ കഴിക്കുന്നില്ലേ.....അവന്റെ ചോദ്യത്തിനു അമ്മ ആണ് മറുപടി നൽകിയത്.
അവൾക്ക് ഞാൻ വാരി കൊടുക്കാം അല്ലു അവളുടെ കൈ വയ്യാതെ ഇരിക്കുവല്ലേ..
അഭി അവളെ നോക്കി പുച്ഛത്തോടെ. നേത്രയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ട് അപ്പോഴും.
അവൾക്ക് ഞാൻ കൊടുത്തോളം....
ഇങ്ങ് വാ... അവന്റെ വിളി കേട്ട് ഒട്ടും മടിക്കാതെ അവൾ പോയി.
അവൻ അവളെ മടിയിൽ പിടിച്ചു ഇരുത്തി. അവൾക്ക് ചെറിയ ചമ്മൽ തോന്നി. അവൾ എല്ലാവരെയും നോക്കി..
എല്ലാവരും അവനെ അനുഗ്രഹ ജീവിയെ പോലെ നോക്കി.
അവൻ അത് മൈൻഡ് ചെയ്യാതെ ദോശ ചൂട് ആയത് കൊണ്ട് ഊതി ഊതി ചമ്മന്തിയിൽ മുക്കി അവൾക്ക് നീട്ടി.
സ്സ്.... അവൾ എരിവ് വലിച്ചതും എല്ലാവരും അവരെ നോക്കി. അത് കണ്ടു അല്ലുന്റെ ചുണ്ടിൽ കള്ളചിരി വിരിഞ്ഞു അവൾ ദേഷ്യത്തിൽ അവനെ നോക്കി.
ഇവരുടെ ഈ കാട്ടികൂട്ടൽ കണ്ടു വീട്ടിൽഉള്ളവർക്കും ഫ്രണ്ട്സിനും സന്തോഷം ആയി. എന്നാൽ അഭി ദേഷ്യം കൊണ്ട് ആകെ ചുവന്നു ഇരിക്കുവാണ്.
അവൻ അവൾക്ക് കൊടുക്കുന്നതിന്റെ കൂടെ അവനും കഴിച്ചു കൊണ്ടിരിന്നു.
മതി ദേവേട്ടാ.... അവൻ അവളെ കണ്ണുരുട്ടി.
ഞാൻ ഇനിയും കഴിച്ചാൽ ഛർദിക്കും....
മ്മ്മ്... പോയി വാ കഴുകിട്ട് മുറിയിലേക്ക് പൊക്കോ ഞാൻ വന്നിട്ട് പുറത്ത് പോകാൻ റെഡി ആകാം....അവളുടെ കവിളിൽ ഒന്ന് മുത്തി കൊണ്ട് പറഞ്ഞു.
അത് കൂടെ ആയതും എല്ലാവരുടെയും കിളി പറന്ന് പോയി.സച്ചു കഴിച്ചോണ്ട് ഇരുന്നത് നെറുകിൽ കയറി ചുമക്കാനും തുടങ്ങി.
അവൾ പിന്നെ വേഗം കൈ കഴുകി മുകളിലേക്ക് പോയി. അവനും കുറച്ചു കൂടെ കഴിഞ്ഞു കഴിച്ചു എണീറ്റ് പോയി...
അഭി ദേഷ്യം കൊണ്ട് മുഖം എല്ലാം ചുവന്നു ഒരല്പം എന്തിനോ വേണ്ടി കഴിച്ചു എണീറ്റു...
അവൾ മുകളിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു അല്ലു അങ്ങോട്ട് വന്നത്..
അഭിരാമി..... അവൾ അവനെ നോക്കി.
എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് വാ....അവൻ പുറത്തേക്ക് ഇറങ്ങി പുറകെ അവളും...
തുടരും......