വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 17 വായിക്കൂ...

Valappottukal

 


രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.


അവൾ അതും പറഞ്ഞു മുറിയിലേക്ക് പോയി. ഭാരമേറിയ മനസ്സുമായി അവനും അവൾക്ക് പിന്നാലെ പോയി.



മുറിയിൽ എത്തി ഡോർ അടച്ചു തിരിയുമ്പോൾ അവൾ താഴെ ഷീറ്റ് വിരിച്ചു കിടക്കുന്നു.അത് കൂടെ കണ്ടതും അവന് ദേഷ്യം വന്നു.


നീ എന്താ ഡി താഴെ കിടക്കുന്നെ....



എനിക്ക് ഇന്ന് താഴെ കിടക്കണം എന്ന് തോന്നി...അവൾ കൂടുതൽ ഒന്നും പറയാതെ തിരിഞ്ഞു കിടന്നു.


അവൻ അവളെ ഒന്ന് നോക്കിയിട്ട് ബെഡിൽ വന്നു കിടന്നു ഒന്നും മിണ്ടാൻ പോയില്ല അവൾ ആകെ ദേഷ്യത്തിൽ ആണെന്ന് തോന്നി.


കുറച്ചു കഴിഞ്ഞു ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി അവൾ എണീറ്റ് ബാൽക്കണിയിലേക്ക് പോകുവായിരുന്നു അപ്പോൾ.



ഈ പെണ്ണിന് ഇത് എന്താ എന്തെങ്കിലും ഉണ്ടെങ്കിൽ വാ തുറന്നു പറഞ്ഞൂടെ.... അവൻ തല ചൊറിഞ്ഞു കൊണ്ട് പുറത്തേക്ക് പോയി അവളുടെ പുറകെ.



അവൾ കൈവരിയിൽ പിടിച്ചു താഴെക്ക് നോക്കി നിൽക്കുവാണ്. അവൻ അവളുടെ അടുത്ത് പോയി നിന്നു പക്ഷേ അവൾ അത് കണ്ടിട്ടും മിണ്ടാതെ നിന്നു അവനും മിണ്ടിയില്ല...



നിനക്ക് എന്താ ഉറക്കം ഇല്ലേ.....ഗൗരവത്തിൽ ആയിരുന്നു ചോദ്യം.


ഉറക്കം വന്നില്ല അതാ ഇവിടെ വന്നു നിന്നേ.....


മ്മ്മ്....


ഞാ.... ഞാൻ ഒരു കാര്യം ചോദിക്കട്ടെ...



മ്മ് എന്താ..


ഈ ഡിവോഴ്സ് ആറുമാസം ഒരുമിച്ച് താമസിച്ചാലെ കിട്ടു എന്ന് ഉണ്ടോ.... അവളുടെ ചോദ്യം കേട്ട് അവൻ അവളെ സൂക്ഷിച്ചു നോക്കി.



എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ....


ഞാൻ പോയി കഴിഞ്ഞ നിങ്ങൾക്ക് മുന്നിലെ പ്രശ്നം മാറില്ലേ പിന്നെ എന്നെ കാണുമ്പോൾ ഉള്ള മനസ്സമാധാനക്കേട് മാറുമല്ലോ.....


അവൾ എന്തോ അർത്ഥം വച്ചു ആണ് സംസാരിക്കുന്നത് എന്ന് അവന് മനസിലായി...


നേത്ര......


നേത്ര....... അവൾ കരയുക ആണെന്ന് അവന് മനസിലായി.

അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു. അപ്പോഴേക്കും അവളുടെ കരച്ചിൽ ഉച്ചത്തിൽ ആയി.


അവൻ അവളുടെ പുറത്ത് തട്ടി കൊടുത്തു അല്ലാതെ ഒന്നും മിണ്ടിയില്ല. അവളുടെ കരച്ചിൽ ഒക്കെ കഴിഞ്ഞു അവൾ ഒന്ന് ok ആയതും അവൻ അവളുടെ മേലുള്ള പിടി വിട്ടു...


അവൾ വേഗം തിരിഞ്ഞു അകത്തേക്ക് പോകാൻ നിന്നതും അവൻ പിടിച്ചു നിർത്തി.


എന്തിനാ അങ്ങനെ പറഞ്ഞത്.....

അവന്റെ സ്വരം കടുത്തു.


ഞാ... ഞാൻ എന്തോ ഓർത്തു പറഞ്ഞു പോയതാ. എനി... എനിക്ക് ഉറക്കം വരുന്നു..


എന്റെ മുഖത്ത് നോക്ക് നേത്ര....കൈയിലെ പിടി മുറുകി അത് പോലെ സ്വരവും കടുത്തു.


അവൾ അവനെ നോക്കി.


എന്റെ മുഖത്ത് നോക്കി പറ നീ അത് വെറുതെ പറഞ്ഞത് ആണെന്ന്...


അവളുടെ കണ്ണിലെ പിടപ്പും നെറ്റിയിൽ നിന്ന് പൊടിയുന്ന വിയർപ്പും ഒക്കെ അവൾ പറഞ്ഞത് കള്ളം ആണ് എന്ന് വിളിച്ചു പറയുന്നുണ്ട്...


എന്നെ വിട് അലോകേട്ട.......


അത് കൂടെ കേട്ടതും അവന്റെ ദേഷ്യം ഇങ്ങ് എത്തിയിരുന്നു.


എന്താ ഡി മൈ %#@നിന്റെ പ്രശ്നം കുറെ നേരം ആയല്ലോ.... ഞാൻ എന്താ നിന്റെ പാവ ആണോ.... പറയെടി എന്താ നിന്റെ പ്രശ്നം......അവന്റെ ശബ്ദം ഉയർന്നു ഒരു നിമിഷം അവൾ ഒന്ന് പതറി ആരെങ്കിലും കേട്ടാലോ എന്ന്..


അലോ.... അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു വിളിച്ചു പൂർത്തി ആക്കും മുന്നേ.


നീ എന്നെ കണ്ട ദിവസം മുതൽ ഇങ്ങനെ ആണോ വിളിക്കുന്നത് ആണോ ഡി.... അത് പോലെ വിളിച്ച മതി....അവൻ കൈ എടുത്തു മാറ്റി.


അവൾ എന്നിട്ടും ഒന്നും മിണ്ടാതെ അവന്റെ കൈക്കുള്ളിൽ തന്നെ നിന്നു.

അവന്റെ ദേഷ്യം വീണ്ടും കൂടെ കൊണ്ടേ ഇരുന്നു അവന്റെ കണ്ണുകൾ ചുവന്നു തുടങ്ങി കൈ അവളുടെ അരക്കെട്ടിൽ മുറുകി.


ദേവേട്ടാ..... അവന്റെ കൈ അയഞ്ഞു ആ വിളിയിൽ.



പറയ് എന്താ നിന്റെ പ്രശ്നം....


അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവനും അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു. പോയി അഭി പറഞ്ഞ കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ അവനോട് പറഞ്ഞു എല്ലാം കേട്ട് കഴിഞ്ഞു അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നത് അവൾ കണ്ടു....


അപ്പോൾ അവൾ പറഞ്ഞത് ഒക്കെ നീ വിശ്വസിച്ചോ...


ഇല്ല.... ഉടനെ അവൾ മറുപടി പറഞ്ഞു.



പിന്നെ എന്തിന നീ എന്നോട് ഡിവോഴ്സിന്റെ കാര്യം ഒക്കെ ചോദിച്ചത്..


ഞാൻ എന്തായാലും ആറുമാസം കഴിഞ്ഞു പോണമല്ലോ അപ്പോ പിന്നെ അത്രയും ദിവസം ഇവിടെ നിൽക്കുന്നത്തിനെകാൾ നല്ലത് എങ്ങോട്ട് എങ്കിലും മാറി നിൽക്കുന്നത് അല്ലെ എന്ന് കരുതി.....


അത്രേ ഉള്ളു.....അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.


ദേവേട്ടൻ..... ആ ചേച്ചിയോട് നമ്മുടെ ഇടയിലെ കാര്യം പറഞ്ഞപ്പോൾ എനിക്ക് തോന്നി ചിലപ്പോൾ....അവൾ ഒന്ന് നിർത്തി.



ചിലപ്പോൾ ബാക്കി പറയെടി.....നേത്ര ഞെട്ടി അവൻ കലിപ്പിൽ തന്നെ ആണ്.



ചിലപ്പോൾ ഇഷ്ടം ഉണ്ടാകും ആയിരിക്കും അതിനിടയിൽ ഞാൻ വന്നത് കൊണ്ട് ചിലപ്പോൾ ഇഷ്ടം പറയാതെ പോയത് ആകും എന്ന്...... ദേവേട്ടന് അങ്ങനെ ഒരു ഇഷ്ടം ഉണ്ടയിരുന്നു എങ്കിൽ ഞാൻ.. ഞാൻ... ഈ കല്യാണത്തിൽ നിന്ന് എങ്ങനെ എങ്കിലും ഒഴിഞ്ഞു മാറിയേനെ അല്ലെങ്കിൽ അച്ഛനോട് കാര്യം പറഞ്ഞു മനസ്സിലാക്കിയേനെ.എനിക്ക് സഹതാപത്തിന്റെ പുറത്ത് ഉള്ള സ്നേഹം ഒന്നും വേണ്ട...


💥ഠപ്പേ.... നേത്രക്ക് കണ്ണിൽ കൂടെ പൊന്നീച്ച പറക്കും പോലെ തോന്നി.


നീ ആരാ ഡി പുല്ലേ എനിക്ക് സമ്മന്തം ഉണ്ടാക്കാൻ... വല്ലവളും വല്ലതും പറയുന്നത് കേട്ട് പട്ടി മോങ്ങുന്നത് പോലെ മോങ്ങാനും മോന്ത വീർപ്പിച്ചു നടക്കാനും അറിയാം അല്ലാതെ അവൾ എന്തെങ്കിലും പറഞ്ഞ നല്ല മറുപടി കൊടുക്കാൻ അറിയില്ല അവൾക്ക് എന്നോട് കുതിരകയറാൻ പത്തുമുഴം നാക്ക് ഉണ്ട്........ അവന്റെ സംസാരം കേട്ട് അവളുടെ കിളി ഒക്കെ പറക്കാൻ തുടങ്ങി.


അവൻ ദേഷ്യത്തിൽ അവിടെ ഉണ്ടായിരുന്ന ചെയറിൽ പോയി ഇരുന്നു...


അപ്പോഴും നേത്ര ഇപ്പൊ എന്താ ഉണ്ടായേ എന്ന ഞെട്ടലിൽ ആയിരുന്നു.


അവൾക്ക് അവനെ നോക്കാൻ ചെറിയ പേടി തോന്നി അതുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു.


കുറച്ചു കഴിഞ്ഞു അല്ലു അവളെ ഒന്ന് നോക്കി അവൾ അങ്ങോട്ട്‌ തിരിഞ്ഞു ആണ് നിൽക്കുന്നത്. അവൻ ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ടവളുടെ അടുത്തേക്ക് എണീറ്റ് പോയി...



അവളെ പുറകിൽ നിന്ന് പുണർന്നു കൊണ്ട് കഴുത്തിൽ മുഖം ചേർത്ത് വച്ചു. നേത്ര ഒന്ന് വിറച്ചു പിന്നെ അവന്റെ കൈയിൽ അമർത്തി പിടിച്ചു.


സോറി കുഞ്ഞേ..... പെട്ടന്ന് ദേഷ്യം നിയന്ത്രിക്കാൻ പറ്റിയില്ല...അവളുടെ കഴുത്തിൽ ഒന്ന് മുത്തി കൊണ്ട് പറഞ്ഞു.


അവളെ തിരിച്ചു നിർത്തി അവളുടെ നിറഞ്ഞ കണ്ണ് കാണെ അവന് എന്തോ ഒരു വല്ലായ്മ തോന്നി....


എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്... അവളെ ചേർത്ത് പിടിച്ചു തന്നെ പറഞ്ഞു.


                                            തുടരും......

To Top