വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 16 വായിക്കൂ...

Valappottukal

 


രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.


ആദി യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ കണ്ടു തന്നെ ദേഷ്യത്തിൽ നോക്കുന്ന അല്ലുനെ അവൻ അത് ശ്രദ്ധിക്കാതെ പോയി.



ആരാ അളിയാ ആ പോയത്..... വിഷ്ണു.


അവളുടെ ഫ്രണ്ട് ആണ്....


അഹ്  അത്ര നല്ല ഫ്രണ്ട് ആയി തോന്നുന്നില്ല അമ്മാതിരി പിടുത്തം ആയിരുന്നല്ലോ....അഭി ചെറുത് ആയിട്ട് അവന്റെ ഉള്ളിൽ കരിനിഴൽ വീഴ്ത്താൻ ഒരു ശ്രമം നടത്തി.


അല്ലുന്റെ കത്തുന്ന ഒരു നോട്ടം ആയിരുന്നു അവൾക്ക് ഉള്ള മറുപടി അവൾ ഒന്ന് പതറി.അവൻ അവരെ നോക്കി അകത്തേക്ക് നടന്നു.


നിനക്ക് അവന്റെ കൈ കൊണ്ട് ചാകാൻ മോഹം ഉണ്ടോ ഡി കോപ്പേ....മനു.


അവൾ അവരെ പുച്ഛിച്ചു കൊണ്ട് കയറി പോയി.


അല്ലു അകത്തേക്ക് വരുമ്പോൾ നേത്ര അവിടെ ഇല്ലായിരുന്നു. അവൻ ചുറ്റും ഒന്ന് നോക്കിയിട്ട് കയറി പോയി.


മക്കളെ വാ കഴിക്കാൻ എടുക്കാം...അനു.


വേണ്ട അമ്മ ഞങ്ങൾ എല്ലാവരും കഴിച്ചിട്ട് ആണ് വന്നത്...അത് പറഞ്ഞു അവർ എല്ലാം മുറിയിലേക്ക് പോയി.



അല്ലു ദേഷ്യത്തിൽ ആണ് മുറിയിൽ വന്നു കയറിയത് നേത്ര വല്യ സന്തോഷത്തിൽ ആണ്. അവൾ ഫോൺ നോക്കി ബെഡിൽ ഇരിപ്പുണ്ട്.അവനെ ഒന്ന് നോക്കി പിന്നെ വീണ്ടും ഫോണിലേക്ക് നോക്കി ഇരുന്നു.


അത് കൂടെ കണ്ടതും അവന് ദേഷ്യം വന്നു അവൻ ചവിട്ടി തുള്ളി ബാൽക്കണിയിലേക്ക് പോകുന്നത് കണ്ടു.


അവൾ ഒരു ചിരിയോടെ അവിടെ തന്നെ ഇരുന്നു. അപ്പോഴാണ് അങ്ങോട്ട്‌ അഭിരാമി കയറി വന്നത്.


അഹ് ചേച്ചി വാ....


അഭി ഒരു വരുത്തി തീർത്ത ചിരിയോടെ അവളുടെ അടുത്തേക്ക് പോയി.


നിനക്ക് എങ്ങനെ ഉണ്ട് ഇപ്പൊ...


കുഴപ്പമില്ല ചേച്ചി ഞാൻ ok ആണ്...


മ്മ്.... നേരത്തെ വന്നത് ആണോ നിന്റെ ആള്....അത് കേട്ട് നേത്രയുടെ മുഖത്തെ ചിരി മാഞ്ഞു.



ചേച്ചി എന്താ ഉദ്ദേശിച്ചത്...



അല്ലു എന്നോട് എല്ലാം പറഞ്ഞു ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഒന്നും ഇല്ല....


ചേച്ചി എന്ത് പറഞ്ഞു എന്ന പറയുന്നേ..


അല്ലു നിന്നേ ഇഷ്ടത്തോടെ അല്ല വിവാഹം കഴിച്ചത് എന്നും പിന്നെ നിങ്ങളുടെ ഇടയിൽ ഉള്ള ആറുമാസം ഒക്കെ ആ കൂട്ടത്തിൽ പറഞ്ഞു നിനക്ക് ആരെയോ ഇഷ്ടം ആണ് അച്ഛന്റെ നിർബന്ധം കാരണം ആ ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന്....ഒരുവേള ഇവൾ എന്താ പറഞ്ഞു പോകുന്നത് എന്ന് അറിയാൻ നേത്രക്ക് ചെറിയ ഒരു ടെൻഷൻ തോന്നി.അഭി ഒന്ന് നിർത്തി അവളെ നോക്കി അവളുടെ മുഖഭാവം കണ്ടപ്പോൾ എല്ലാം കരക്ക് അടുക്കും പോലെ തോന്നി അവൾക്ക്.


അവൾ പിന്നെയും പറഞ്ഞു തുടങ്ങി.


ഞാൻ നേത്രയോട് മറ്റൊരു കാര്യം പറയാൻ ആണ് ഇപ്പൊ വന്നത്...


എന്താ ചേച്ചി....


അല്ലു എന്നോട് ഒരു കാര്യം പറഞ്ഞു. അവൾ ഒന്ന് നിർത്തി പിന്നെ പറഞ്ഞു തുടങ്ങി.


അല്ലുനോട് എനിക്ക് കോളേജ് ടൈം മുതൽ ഒരു ഇഷ്ടം ഉണ്ട് അത് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. അവൻ എന്നെ ഉൾകൊള്ളാൻ തുടങ്ങുമ്പോൾ ആണ് നീ അവിടെ വന്നത് എന്ന് പറഞ്ഞു. അതുകൊണ്ട് നീ പറ്റിയാൽ ഇവിടുന്ന് ഈ ആറുമാസം മാറി താമസിക്കണം എന്ന് ആണ് പറഞ്ഞത് അവന് നിന്നേ കാണുമ്പോൾ ഒരു സഹതാപതിന്റെ പുറത്ത് ഉള്ള ഇഷ്ടം തോന്നി പോകും എന്ന് അവൻ പേടിക്കുന്നുണ്ട്. ഒപ്പം അവന് അൽപ്പം പോലും മനഃസമാദാനം കിട്ടുന്നില്ല നിന്റെമുഖം കാണുമ്പോൾ എന്ന് ആണ് അവൻ എന്നോട് പറഞ്ഞത്....



അത് കേൾക്കെ നേത്രയുടെ ഉള്ള് ഒന്ന് പിടഞ്ഞു. കണ്ണുകൾ അറിയാതെ നിറഞ്ഞു.


ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടത്....


നീ തത്കാലം ഞങ്ങൾ ഇവിടുന്ന് പോകുന്നത് വരെ എങ്കിലുംഎങ്ങോട്ട് എങ്കിലും മാറി നിൽക്കണം. നിന്റെ വീട്ടിൽ പോയി നിന്നാലും മതി..... ഓഹ് സോറി വീട്ടിൽ അങ്ങനെ ആരൂല്ലല്ലോ അല്ലെ......അവളുടെ ചുണ്ടിൽ വിരിയുന്ന പുച്ഛചിരിയും അവൾ പറയുന്ന വാക്കുകളും നേത്രക്ക് നന്നായി തന്നെ ഉള്ളിൽ തട്ടി.



നേത്ര നീ വിഷമിക്കാൻ പറഞ്ഞത് അല്ല ഞാൻ... അവൻ എന്നോട് അത്രക്ക് ഇഷ്ടം ഉള്ളത് കൊണ്ട് അവൻ നിങ്ങൾക്കിടയിൽ ഉള്ള ഈ കാര്യങ്ങൾ പോലും പറഞ്ഞത്.......



മ്മ്മ്മ്...



അല്ലു എവിടെ.....



ദേവേട്ടൻ പുറത്ത് ഉണ്ട്.....


അവൾ നേത്രയേ ഒന്ന് നോക്കിയിട്ട് അവന്റെ അടുത്തേക്ക് പോയി.നേത്ര അവൾ പോകുന്നത് നോക്കി വെറുതെ നിന്നു.



അല്ലു പുറം തിരിഞ്ഞു ആണ് നിൽക്കുന്നത്  അഭി അവന്റെ പുറകിൽ നിന്ന് പുണർന്നു. ദേഷ്യത്തിൽ നിന്ന അല്ലുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ നേത്ര ആകും എന്ന് കരുതി അവളെ മുന്നിലേക്ക് പിടിച്ചു നിർത്തിയ സമയത്തു തന്നെ അങ്ങോട്ട്‌ നേത്ര വന്നു......


മുന്നിൽ കണ്ട കാഴ്ച അവൾക്ക് ചെറിയ നോവ് നൽകി എങ്കിലും അവൾ അത് മറച്ചു വച്ചു അവന്റെ അടുത്തേക്ക് പോയി.


ദേവേട്ടാ.....അവളുടെ വിളി കേട്ട് നോക്കിയപ്പോൾ ആണ് മുന്നിൽ നിൽക്കുന്നത് അഭി ആണെന്ന് മനസിലായത്.അവൻ വേഗം അവളെ നീക്കി നിർത്തി.


നേത്ര അത് മൈൻഡ് ചെയ്യാതെ അവന്റെ അടുത്തേക്ക് ഫോൺ അവന് നേരെ നീട്ടി. അവൻ അവളെ ഒന്ന് നോക്കി ഫോൺ വാങ്ങി അപ്പോൾ തന്നെ അവൾ തിരിച്ചു പോകുകയും ചെയ്തു.


അല്ലു കാൾ എടുത്തു സംസാരിച്ചു കഴിഞ്ഞു അഭിരാമിക്ക് നേരെ തിരിഞ്ഞു.



എന്തിനാ ഡി ₹#@%&*മോളെ ഇപ്പൊ എന്റെ മേലേക്ക് ചാഞ്ഞത് ആരെ കാണിക്കാന ഡി......പെട്ടന്ന് അവന്റെ മുഖം മാറി അവന്റെ നീല കണ്ണുകൾ രക്തവർണമായി മുഖം ചുവന്നു അവന്റെ കൈ അവളുടെ കവിളിൽ മുറുകി.



ആഹ്ഹ്ഹ്.... അ... അല്ലു ഞാ.... ഞാൻ.അവളുടെ കണ്ണ് പുറത്തേക്ക് ഉന്തി വരുന്നതും ശ്വാസത്തിനു വേണ്ടി പിടയ്ക്കുന്നതും കണ്ടു അവൻ കൈ എടുത്തു.


പറയെടി എന്തിന് ആയിരുന്നു ഇപ്പൊ ഈ നാടകം കാണിച്ചത്. എന്റെ ദേഹത്ത് എന്റെ അനുവാദം ഇല്ലാതെ തൊടുന്നത് എനിക്ക് ഇഷ്ടം അല്ല എന്ന് നിനക്ക് അറിയാം പ്രതേകിച്ചു ആ നീ എന്തിന ഡി ഇപ്പൊ ഇങ്ങനെ ചെയ്തേ.......അവന്റെ ശബ്ദം ഉയർന്നതും അവൾ ഒന്ന് പേടിച്ചു.



ഞാ.... ഞാൻ പെട്ടന്ന് എന്തൊക്കെയൊ ആലോചിച്ചു വന്നു...


എന്റെ മുന്നിൽ നിന്ന് എണീറ്റ് പോടീ.....അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ ദേഷ്യത്തിൽ പറഞ്ഞു.


അവൾ വേഗം എണീറ്റ് പോയി. അവൾ മുറിയിൽ എത്തുമ്പോൾ നേത്ര ഇല്ലായിരുന്നു അവൾ അവിടെ നടന്നത് ഒന്നും കേട്ടില്ല എന്നത് അഭിക്ക് ആശ്വാസം ആയി.


അല്ലു ദേഷ്യം കൊണ്ട് കൈ ചുവരിൽ ആഞ്ഞടിച്ചു.


ഛെ..... നേത്ര എന്താ കരുതിയിട്ട് ഉണ്ടാവുക..അവൻ അത് ആലോചിച്ചു മുറിയിലേക്ക് കയറി പോയി.


പക്ഷേ അവൻ അവിടെ എത്തുമ്പോ നേത്ര ഇല്ല ബാത്‌റൂമിൽ നോക്കി അവിടെ ഇല്ല.


ഇവൾ ഇത് എവിടെ പോയി. അവൻ അവളെ നോക്കി താഴെക്ക് ഇറങ്ങി. ലൈറ്റ് എല്ലാം ഓഫ് ആണ് എല്ലാ മുറികളും ലോക്ക് ആണ്. അപ്പോഴാണ് സോഫയിൽ ഒരു രൂപം ഇരിക്കുന്നത് കണ്ടത്.



അത് നേത്ര ആണെന്ന് അവന് മനസിലായി. അവൻ അവളുടെ അടുത്തേക്ക് പോയിരുന്നു.അവൻ വന്നത് അറിഞ്ഞു എന്നിട്ടും അവൾ നോക്കിയില്ല.



നീ എന്താ ഇവിടെ വന്നിരിക്കുന്നത്...


ഒന്നുല്ല വെറുതെ....


പോയി കിടക്കാൻ നോക്ക് സമയം ഒരുപാട് ആയി....


മ്മ്...


അവൾ എണീറ്റ് പോകാൻ തുടങ്ങിയതും അവൻ വീണ്ടും വിളിച്ചു.


നേത്ര....


എന്താ....


കൈ വേദന ഉണ്ടോ ഇപ്പൊ....


ഇല്ല അലോകേട്ടാ....


ഒരു നിമിഷം അല്ലു ഞെട്ടി ഇത്രയും നാൾ കുറച്ചു മുന്നേ വരെ ദേവേട്ടാ എന്ന് വിളിച്ചവൾ ഇപ്പൊ. അവന് എന്തോ ഉള്ളിൽ ഒരു ഭാരം പോലെ തോന്നി.....





                                            തുടരും....

To Top