ഹൃദസഖി തുടർക്കഥ ഭാഗം 15 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


ഹൃദയസഖി ❤️15


എന്നാലും സാരമില്ല ഇപ്പോ വേണ്ട

അവൾക് വിസമ്മതിച്ചു


പക്ഷെ വൈശാഖ് സമ്മതിച്ചില്ല അവൻ നിർബന്ധിച്ചു അവൾക്ക് ഫോൺ എടുത്തു


അന്ന് വൈകുന്നേരം വരെ അവളുടെ ഫോൺ സെറ്റ് ചെയ്യുക ആയിരുന്നു അവരുടെ മെയിൻ പണി,


കാശില്ലാത്ത അവസ്ഥയിൽ പുതിയ ഫോൺ വാങ്ങിയാൽ വീട്ടിൽ നിന്നും എന്ത് പറയും എന്നറിയാത്തതിനാൽ അന്ന് ദേവിക ഫോൺ വീട്ടിലേക്ക് കൊണ്ടുപോയില്ല.. എങ്ങനെ വീട്ടിൽ അവതരിപ്പിക്കും എന്നൊരുപിടിയും അവൾക്ക് ഇല്ലായിരുന്നു

മൊത്തത്തിൽ കള്ളത്തരം ചെയ്ത കുട്ടിയുടെ ഭവമായിരുന്നു അവൾക്ക്

അതുകണ്ടു ചന്ദ്രിക ചോദിച്ചു


എന്താ അമ്മടെ മോൾക്ക് എന്തോ പറയാൻ ഉണ്ടെന്ന് തോന്നുന്നല്ലോ


ആ..... അതമ്മേ....

ഒരു ഫോൺ വാങ്ങിയാലോ എന്നാലോചിക്യ


നിന്റെ ഫോൺ കേടായോ..?

അതല്ല അമ്മേ കമ്പനി ഫോൺ ഇല്ലേ അതുപോലെ നല്ലത് ഒന്ന്


അതൊക്കെ വേണോ മോളെ ഇപ്പോ ഉള്ളതിന് എന്താ


അതിൽ കുറച്ചൂടെ അപ്ലിക്കേഷൻ ഉണ്ടാകും ബാങ്കിന്റെ ഡീലിംഗ് ഒകെയ് എളുപ്പത്തിൽ ചെയ്യാനാകും  ഡെയിലി ന്യൂസ്‌ കിട്ടും അങ്ങനെ കുറെ ഉണ്ട്


അതിനിപ്പോ നമുക്ക് ബാങ്കിൽ കാശൊന്നും ഇല്ലാലോ ഉള്ളത് കടം അടയ്ക്കുമ്പോയേക്കും തീരും  പിന്നെ എന്തിനാ


ദേവിക ആകെ പെട്ട അവസ്ഥയിലായി 

ആദ്യമായാണ് വീട്ടിൽ അറിയാതെ ഒരു കാര്യം ചെയ്യുന്നത് , ഇനിയെന്ത് പറയും എന്ന് ചിന്തിച്ചു നില്കുമ്പോ ആണ് അച്ഛൻ വിളിക്കുന്നത്


ചന്ദ്രു......അവൾക്ക് വേറെ നല്ല ഫോൺ വേണമെങ്കിൽ വാങ്ങിക്കോട്ടെ

ഇൻസ്റ്റാൾമെന്റ് ആയി ഇപ്പോ ഫോൺ കിട്ടും കുറച്ചു കുറച്ചു അടച്ചാൽ മതിയല്ലോ

ഇപ്പോ നല്ലൊരു ഫോൺ ഇല്ലാത്ത കുട്ടികൾ ഉണ്ടാവില്ല

ജോലിക്ക് പോകുന്ന സ്ഥിതിക്ക് അവൾക്കത് അടയ്ക്കാനും ആകും,


നിങ്ങൾ ഇപ്പോ ഇവളെ വല്ലാതെ സപ്പോർട്ട് ചെയ്യുന്നുണ്ട് ട്ടൊ....

ചന്ദ്രിക പരിഭവിച്ചു


അമ്മ അതൊക്കെ പറയും മോൾ വാങ്ങിച്ചോ... പക്ഷെ അത് മാത്രം ആയിപോകരുത് പിന്നെ ലോകം തെറ്റും ശെരിയും നോക്കി മനസിലാക്കി മാത്രേ ഉപയോഗിക്കവു അനുകരണങ്ങളും പാടില്ല

മം അവൾ തലകുലുക്കി സമ്മതിച്ചു 


അച്ഛൻ അവൾക്ക് സപ്പോർട്ട് നൽകി..


പിറ്റേന്ന് ദേവിക ഫോൺ വീട്ടിലേക്ക് എടുത്തു കൂടെ പുതിയൊരു സിം എടുത്തു അവളുടെ ഫോൺ അമ്മയ്ക്കും കൊടുത്തു.


വന്നപാടെ തന്നെ ഓരോ അപ്ലിക്കേഷനും ഫോട്ടോയും എല്ലാം അവൾ അച്ഛനെയും അമ്മയെയും കാണിച്ചുകൊണ്ടിരുന്നു, കൂടെ അവരൊന്നിച് കുറച്ചു ഫോട്ടോയും എടുത്തു.. ചന്ദ്രിക എല്ലാത്തിലും വലിയ താല്പര്യം ഇല്ലാതെയാണ് നിന്നത്, ദേവിക ട്യൂഷൻ എടുക്കാൻ പോയ സമയം 

ചന്ദ്രികയുടെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ടു ചന്ദ്രൻ അവരോടു കാര്യം തിരക്കി


നിനക്കു എന്തുപറ്റി ചന്ദ്രു...


ഒന്നുമില്ല


എന്നാലും പറയ്..


നിങ്ങളിങ്ങനെ മോളേ എല്ലാത്തിലും സപ്പോർട്ട് ചെയ്യുന്നേ കാണുമ്പോ പേടിയാവുന്നു... ഇപ്പോഴത്തെ കാലം ആണ് ആരെയും വിശ്വസിച്ചുടാ....

അവൾ നമ്മളെ ഓർക്കാതെ ഒന്നും ചെയ്യും എന്നല്ല, കാര്യങ്ങൾ അവൾക്കറിയാം എന്നാലും അവൾ കുറെ പയ്യന്മാരുടെ കൂടെയ ജോലി ചെയ്യുന്നേ ആ കൂട്ടത്തിലേക്ക് ഫോൺ കൂടി ആയാൽ എനിക്കെന്തോ പേടി തോന്നുന്നു ചന്ദ്രേട്ടാ....


നീ ഇങ്ങനെ പേടിക്കല്ലേ... എല്ലാരും മോശക്കാരാണോ... ആളുകളെ തിരിച്ചറിയാനുള്ള കഴിവൊക്കെ  അവൾക്കുണ്ട്. നീ നമ്മുടെ മോളേ വിശ്വാസിക്ക്


എന്റെ പേടി മുഴുവൻ ഈ ജോലിക്കിടെ അവൾ ആഗ്രഹിച്ച ജോലിക്ക് പഠിക്കാൻ ആവുമോ എന്നുള്ളതാണ്


ഓ..... തുടങ്ങി..... നടക്കുന്ന വല്ലതും പറയ് 

.. ചന്ദ്രിക കെറുവിച്ചു, എണീറ്റുപോയി 


പിറ്റേന്ന് ദേവിക ഇറങ്ങും മുൻപ് ചന്ദ്രൻ ഓർമിപ്പിച്ചു, മോളേ ഫോൺ ശ്രെദ്ധിച്ചും കണ്ടും ഉപയോഗിക്കാണെ...

ഇന്നലെ നീ ഒരുപാട് വൈകി കിടക്കാൻ...


ഹ അച്ഛ ഞാൻ ശ്രദ്ധിച്ചോളാം....ഇതിപ്പോ കുരങ്ങിന്റെ കയ്യിൽ മുഴുമൻ തേങ്ങ കിട്ടിയപോലെ  ആണ് എന്റെ അവസ്ഥ ഉപയോഗിക്കാൻ ഒന്നും അറിയില്ല, ഓരോന്ന് നോക്കി പഠിക്കുകയായിരുന്നു അതാ വൈകിയത് കിടക്കാൻ.... എന്റെ അച്ഛകുട്ടൻ പേടിക്കണ്ട....


അവൾ ചന്ദ്രന്റെ കവിളിൽ മുത്തികൊണ്ട് ഓടി


ശനിയാഴ്ച ആയതിനാൽ കമ്പനിയിൽ പതിവിലും തിരക്ക് ഉണ്ടായിരുന്നു..എക്സിക്യൂട്ടീവസ് വന്നാലും  sunday ഓഫീസ് വർക്ക്‌ ലീവ് ആണ് അതിനാൽ എല്ലാവരും പ്ലാനിന്റെ പിന്നാലെ ഓട്ടം ആയിരുന്നു..

വരുണിന് ഒരു പ്ലാൻ ഓക്കേ ആകാൻ ഉള്ളതിനാൽ അവൻ കേബിനിൽ തന്നെ ഉണ്ടായിരുന്നു 


ദേവിക എനിക്കത് ഇന്നുതന്നെ റെഡി ആകണം, കസ്റ്റമർ ഒരു പ്രേത്യേക ടൈപ് ആണ് ആണ് വള്ളി പിന്നാലെ വരും

ഒന്ന് speedup ചെയ്യു....


വരുൺ പറഞ്ഞു


ഇത് ഇന്ന് അല്ലെ അപ്‌ലോഡ് ചെയ്തേ പെട്ടന്ന് കംപ്ലീറ്റ് പ്ലാൻ ഓക്കേ ആവണം എന്ന് പറഞ്ഞാൽ പറ്റുമോ അവൾ ചോദിച്ചു 


അത്യാവശ്യം ആയോണ്ടാണ്. അവൻ കലിപ്പിട്ടു 


ബാക്കി ഉള്ളവരുടേം ചെയ്യണ്ടേ...


എല്ലാവരുടേം ചെയ്യണം അപ്‌ലോഡ് ചെയ്യാൻ അത്രക്ക് ബുദ്ധിമുട്ടൊന്നും ഇല്ല ഡോക്യൂമെന്റസ് എല്ലാം ഞാൻ തന്നിട്ടുണ്ടല്ലോ, തനിക്ക് ബുദ്ധിമുട്ട് ഉണ്ടേൽ എണീറ്റു സിസ്റ്റം താ ഞാൻ ചെയ്തോളാം അവൻ ദേഷ്യത്തോടെ മുരണ്ടു.


ഞാൻ ചെയ്തിട്ടുണ്ട് ബാക്കി ഉള്ളത് ബാക്കോഫീസ് ഹെഡ് ന്റെ അപ്പ്രൂവൽ ആണ് അത് കിട്ടാതെ ഓക്കേ ആവില്ല


അതെനിക് അറിയാം, അതിനു വേണ്ടത് ചെയ്യ്

വരുൺ പറഞ്ഞു


എന്റെൽ അവരുടെ നമ്പർ ഇല്ല


ആരോടേലും വാങ്ങി അതൊന്ന് അപ്രൂവൽ ആക്ക്. അവൻ നല്ല പ്രെഷറിൽ ആണെന്ന് തോന്നി അവൾക്ക് 

അവളൊന്നും മിണ്ടിയില്ല


ഡി.. മനാഫ് സാറേ വിളിച്ചു പറയ്  ...

വൈശാഖ് അവളെ തോണ്ടി വിളിച്ചു പറഞ്ഞു


ഞാൻ ചെയ്യില്ല, എനിക്ക് അത്രക്ക് തിരക്കൊന്നും ഇല്ല അവൾ ചുണ്ട് കൂർപ്പിച്ചു


എങ്കിൽ കിട്ടുന്നത് നീ വാങ്ങിച്ചോ...


മനാഫ് സാറേ ഇയാൾക്കങ്ങു വിളിച്ചാൽ എന്താ...


അവനും ആയിട്ട് ഇന്നലെ ഒന്ന് ഉണ്ടാക്കിയതാ.. ഇന്നിപ്പോ അവൻ പറഞ്ഞാൽ അയാൾ കേൾക്കില്ല

പ്ലീസ് ഡി നല്ല ദേവൂട്ടി അല്ലെ ഒന്ന് വിളിക്

വൈശാഖ് കൊഞ്ചി


നിനക്ക് എന്താ ഇത്രക്ക് ഇന്ട്രെസ്റ്

അവൾ ചോദിച്ചു


പാവം പയ്യനാ...


കോവം ആണ് പാവം അല്ല...ഒന്ന് മര്യാദയ്ക്ക് സംസാരിക്കാൻ പോലും അറിയില്ല ദേവിക പിറുപിറുത്തു


ദേവികയ്ക്ക് ഒരു വാശി തോന്നി.. വരുണിന് 

ഒരു പണി കൊടുക്കാം, ബാക്ഓഫീസിൽ വിളിച്ചാൽ പെട്ടന്ന് അപ്രൂവൽ ആകും ഫോൺ നമ്പർ അറിയില്ല എന്നവൾ കളവ് പറഞ്ഞത് ആയിരുന്നു..ഇന്നലെ കശപിശ ഉണ്ടായ സ്ഥിതിക്ക് മനാഫ് സാറേ വിളിച്ചു പറഞ്ഞാൽ അയാൾ കുറച്ചൊന്നു ചുറ്റിക്കും...


അവൾ മനാഫ് സാറേ വിളിച്ചു..


ഹെലോ സർ


Hi ദേവിക...


സർ വരുണിന്റെ പ്ലാൻ പെട്ടന്ന് ഓക്കേ ആകണം എന്ന് പറയുന്നു,


ഏതാണ് അപ്രൂവൽ പെന്റിങ്?


യാർഡ് മാത്രം ആണ്


ശരി ഞാൻ പറയാം താനൊന്ന് യാർഡിൽ വിളിച്ചു ഞാൻ ബ്ലോക്ക്‌ ച്യ്ത വണ്ടി തന്നെ വിടണം എന്ന് പറയണം


ഓക്കേ...

പ്ലാൻ ഒകെയ് ആകാൻ ഇത്ര വേഗം മനാഫ് സർ സമ്മതിക്കും എന്ന് അവൾ പ്രദീക്ഷിച്ചില്ല

ച്ചെ ചെറിയൊരു വഴക്ക് മിസ്സായി


അവൾ തന്റെ ജോലിയിലേക്ക് തിരിഞ്ഞു.


തുടരും.......

To Top