രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.
അവളുടെ കണ്ണ് നിറഞ്ഞൊഴുകി പക്ഷേ അല്ലു അത് ഒന്നും നോക്കാതെ അവളുടെ ഡ്രസ്സ് ഓരോന്ന് അഴിച്ചു മാറ്റി കൈ നനയാതെ അവളെ കുളിപ്പിച്ച് വേറെ ഡ്രസ്സ് ഇട്ട് കൊടുത്തു അവളെ അവൻ തന്നെ റൂമിൽ കൊണ്ട് പോയി ആക്കി....
ഈ സമയം അത്രയും അവളുടെ മുഖത്ത് നിന്ന് അല്ലാതെ മറ്റെങ്ങോട്ടും അവന്റെ കണ്ണുകൾ ചലിച്ചില്ല. പക്ഷേ അവൾ കണ്ണുകൾ മുറുകെ അടച്ചു ഒരു പാവയെ പോലെ ഇരുന്നു പക്ഷേ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
അവൻ അവളെ ഇരുത്തി അവൻ പോയി ഫ്രഷ് ആയി വന്നപ്പോഴും അവൾ കരഞ്ഞു കൊണ്ട് അവിടെ അവൻ ഇരുത്തിയത് പോലെ തന്നെ ഇരിക്കുവാണ്.
അവൻ അവളുടെ മുന്നിൽ പോയി നിന്നു.
നേത്ര..... അവന്റെ വിളികേട്ട് മുഖം ഉയർത്തി നോക്കി.
അവളുടെ മുഖം കണ്ടു അവന് എന്തോ ഉള്ളിൽ ഒരു വേദന തോന്നി.അവൻ അവളുടെ മുഖം കൈയിൽ കോരി എടുത്തു.
ഞാൻ നിന്റെ മുഖത്ത് അല്ലാതെ മറ്റെങ്ങോട്ടും നോക്കിയിട്ടില്ല കുഞ്ഞേ... എനിക്ക് നിന്നോട് പ്രണയമോ കാമമോ അങ്ങനെ ഒരു വികാരവും തോന്നിയിട്ടുമില്ല സത്യം.......എന്നിട്ടും വിശ്വാസം വരാത്ത പോലെ ഇരിക്കുന്നവളുടെ മുഖം കണ്ടു അവൻ അവളുടെ നെറ്റിയിൽ ഒന്ന് ചിരിയോടെ ചുംബിച്ചു.
സത്യം ഞാൻ വേറെ എങ്ങോട്ടും നോക്കിയിട്ടില്ല....അവൻ ഒന്നുടെ പറഞ്ഞതും അവൾ അവനെ മുറുകെ കെട്ടിപിടിച്ചു. അവൻ ഒരു ചിരിയോടെ അവളുടെ പുറത്ത് തട്ടി.
താൻ കിടന്നോ എനിക്ക് ഓഫീസിലെ കുറച്ചു കാര്യങ്ങൾ നോക്കാൻ ഉണ്ട്.അവൻ അവളെ അവിടെ കിടത്തി പോയി.
നേത്രക്ക് വല്ലാത്ത സന്തോഷം തോന്നി. അവൻ തന്നെ സ്നേഹിക്കുന്നുണ്ട് പക്ഷേ എന്തോ ഒന്ന് തടയുന്നുണ്ട് അവനെ.അത് അവൾക്ക് മനസിലായി.
ഇല്ല ദേവേട്ടാ നിങ്ങടെ ഉള്ളിൽ ഇപ്പൊ ഞാൻ ഉണ്ട് അതികം വൈകാതെ തന്നെ അത് പുറത്ത് വരും.....അവൾ പുഞ്ചിരിയോടെ ഓർത്തു ബെഡിലേക്ക് കിടന്നു.
💫💫💫💫💫💫💫💫💫💫💫💫💫💫💫
അല്ലു ഓഫീസ് റൂമിൽ ആണ് പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്തു അവൻ അത് എടുത്തു നോക്കി.
പരിചയം ഇല്ലാത്ത നമ്പർ ആണ്. സംശയത്തോടെ കാൾ എടുത്തു.
ഹലോ...
നേത്ര.....
ഞാൻ നേത്രയുടെ ഹസ്ബൻഡ് ആണ് ആരാ ഇത്...
ഞാൻ അവളുടെ ഫ്രണ്ട് ആണ് അവൾ കുറച്ചു മുന്നേ വിളിച്ചു തിരക്ക് ആയത് കൊണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു അതാ ഇപ്പൊ വിളിച്ചത്... അല്ലുന്റെ കണ്ണ് ചുരുങ്ങി.
ആ... അവൾ ഇവിടെ ഉണ്ട് ഞാൻ കൊടുക്കാം....അവൻ ഫോണും ആയി പുറത്തേക്ക് ഇറങ്ങി.
നേത്ര.....
ആഹ്ഹ് എന്താ ദേവേട്ടാ....ബെഡിൽ കിടന്ന നേത്ര അവന്റെ ഒരു വിളിയിൽ തന്നെ എണീറ്റ് നോക്കി. നേരത്തെ കണ്ട മുഖം അല്ല ഇപ്പൊ.
ദ നിനക്ക് ഒരു കാൾ....ഫോൺ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
അവൾ വാങ്ങി.
ഹലോ.....
ആദിയേട്ട..... എവിടെ ഇപ്പൊ.
................................
ആണോ എന്റെ വണ്ടി ഷോപ്പിന്റെ മുന്നിൽ ഉണ്ട് കീ അതിൽ ഉണ്ട് അത് ഒന്ന് കൊണ്ട് വരാൻ....
...................................
ശരി......
അവൾ ചിരിയോടെ കാൾ കട്ട് ചെയ്തു അവന് നേരെ നീട്ടി.
അവളെ ഒന്ന് സൂക്ഷിച്ചു നോക്കി ഫോൺ വാങ്ങി പോയി.
💫💫💫💫💫💫💫💫💫💫💫💫💫💫💫വൈകുന്നേരം അല്ലു എല്ലാവരോടും ഒപ്പം ചായ കുടിച്ചു ഇരിക്കുമ്പോൾ ആണ്. അവന്റെ ഫ്രണ്ട്സ് അവനോട് ബീച്ചിൽ പോകാം എന്ന് പറഞ്ഞു വിളിച്ചത്.
നേത്രയെ കൂടെ വിളിച്ചു എങ്കിലും അവൾ വരുന്നില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു.
പിന്നെ എല്ലാവരും ഒരുമിച്ച് ബീച്ചിലേക്ക് പോയി. കൂടെ സച്ചു ഗായു സായു കൂടെ പോയി.
നേത്ര അമ്മയുടെയും അപ്പച്ചിയുടെയും ഒക്കെ കൂടെ ഓരോ കുറുമ്പ് കാണിച്ചു നടന്നു.
💫💫💫💫💫💫💫💫💫💫💫💫💫💫💫
ബീച്ചിൽ എത്തിയതും സായു ഗായു സച്ചു മൂന്നു വെള്ളത്തിൽ ഇറങ്ങി. കടൽ കണ്ടാൽ പ്രാന്ത് ഉള്ള പിള്ളേർ ആണെ...
ബീച്ചിന്റെ മറ്റൊരു സൈഡിൽ അവരുടെ കളി ഒക്കെ നോക്കി ഇരിക്കുവാണ് അല്ലുവും ഫ്രണ്ട്സും.പരസ്പരം കുറെ സംസാരിച്ചു ഒടുവിൽ മനു സംസാരിക്കാൻ തുടങ്ങി അവന്റെയും നേത്രയുടെയും കാര്യം.
അല്ലു.....മനു വിളിച്ചപ്പോൾ അവൻ മുഖം ഉയർത്തി അവനെ നോക്കി.
എന്താ ഡാ...
ഞങ്ങൾക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്...
ശെരിക്കും നീ ഇവളോട് പറഞ്ഞപോലെ നേത്ര നിന്റെ ജീവിതത്തിൽ പോകാൻ തയ്യാർ ആണോ....വിഷ്ണു.
അപ്പോഴേക്കും നീ എല്ലാവരോടും പറഞ്ഞ അഭിരാമി...അല്ലു അവളോട് കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു.
അല്ല നമ്മുടെ ഇടയിൽ രഹസ്യങ്ങൾ ഒന്നും ഇല്ലല്ലോ....അഭി.
എന്താ ഡാ അവള് ഞങ്ങളോട് പറഞ്ഞത് നിനക്ക് ഇഷ്ടം ആയില്ലേ അതൊ ഞങ്ങൾ അറിയാൻ പാടില്ലാത്ത വല്ലതും....
ഇവളോട് ഞാൻ പറഞ്ഞത് മുഴുവൻ ഇവൾ പറഞ്ഞു കാണില്ല. എനിക്ക് അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ പ്രതേകിച്ചു ഫീലിംഗ്സ് ഒന്നും ഇല്ലായിരുന്നു പ്രണയം ഫ്രണ്ട്ഷിപ് ഒന്നും. ആകെ ഉണ്ടായിരുന്നത് ദേഷ്യം മാത്രം.....
പക്ഷേ ഇപ്പൊ എന്റെ ഉള്ളിൽ ഐശുനെക്കാൾ ഒരുപടി മുന്നിൽ നേത്രയുടെ മുഖം തെളിഞ്ഞു വരുന്നുണ്ട്. ഒരു കണ്ടിഷൻ ഞാൻ വച്ചു അവൾക്ക് മുന്നിൽ ഇപ്പൊ ആറുമാസം എന്റെ ഭാര്യ ആയി കഴിയാം പിന്നെ അവൾക്ക് അവളുടെ ഇഷ്ടത്തിന് പോകാം എന്ന്.
പക്ഷേ എനിക്ക് അവൾ ജീവിതകാലം മുഴുവൻ വേണം എന്ന് തോന്നാൻ ചിലപ്പോൾ ഈ സമയം മതി ആകും. അതിനിടയിൽ എന്നോട് അഭി ചോദിച്ചത്. അവൾ പോയാൽ ആ സ്ഥാനം ഇവൾക്ക് കൊടുക്കോ എന്ന് ആണ്.
നേത്ര പോയാൽ ആ സ്ഥാനത്തു മറ്റൊരുവൾ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല ആരും.......അല്ലു പറഞ്ഞു നിർത്തിയതും എല്ലാവരും അഭിയെ ദേഷ്യത്തിൽ നോക്കി. ഒരു നിമിഷം എങ്കിലും അവരെ പിരിക്കണം എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചതിന്.
പക്ഷേ ഒരാളുടെ കണ്ണിൽ നിരാശ പടർന്നു പെട്ടന്ന്. എന്തോ മോഹിച്ചത് നഷ്ടം ആയി പോകുന്നത് പോലെ ഒരു തോന്നൽ. അപ്പോഴേക്കും അല്ലു എണീറ്റ് കടലിന്റെ അടുത്തേക്ക് പോയി.
അവന്റെ കാതിൽ ആ ശബ്ദം അലയടിച്ചു.
ഈ കടലിലെ ജലകണങ്ങൾ അളന്നു പാകപെടുത്താൻ അകാത്ത അത്രയും സ്നേഹം എനിക്ക് എന്റെ ഈ പ്രാണനോട് ഉണ്ട് ഒരിക്കലും തനിച്ച് ആക്കി പോകില്ല ഒന്നിന് വേണ്ടിയും വിട്ടുകളയില്ല ഈ പ്രണയത്തെ ഞാൻ. എന്റെ ജീവശ്വാസം ആണ്...... ഇന്ന് വാക്കുകൾ ഓർക്കേ അവന്റെ ചുണ്ടിൽ ഒരു പുച്ഛചിരി തെളിഞ്ഞു.
ഐഷു ഒരിക്കൽ പറഞ്ഞ വാക്കുകൾ ആണ് അതൊക്കെ. അതെ വാചകങ്ങൾ അവൾ എനിക്ക് എഴുതിയ കത്തുകളിൽ എപ്പോഴോ കണ്ടിരുന്നു.
നീ എന്തിനാ അഭി നമ്മളോട് വെറുതെ കള്ളം പറഞ്ഞത്......മനു.
പിന്നെ ഞാൻ എന്ത് വേണം വർഷം കുറച്ചു ആയി അവന്റെ പിന്നാലെ പട്ടിയെ പോലെ അലയുന്നു അവന് അറിയാം അത് എന്നിട്ടും അവന് എന്നെ ഉൾക്കൊള്ളാൻ വയ്യ ഇന്നലെ വന്ന അവളെ ചിലപ്പോൾ കൂടെ കൂട്ടും എന്ന് സഹിക്കോ ഞാൻ പറയെടാ......അഭി വല്ലാതെ വയലന്റ് ആകാൻ തുടങ്ങി.
നിനക്ക് അറിയാം അവനെ അവൻ ഒന്ന് വേണ്ട എന്ന് പറഞ്ഞ പിന്നെ വേണ്ട എന്ന് തന്നെ ആണ് നീ വെറുതെ വേണ്ടാത്ത ചിന്തകൾ മനസ്സിൽ കൂട്ടരുത്. അവൻ അവന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ. നീ ഒരു കല്ല് കടി ആയി അവർക്ക് ഇടയിൽ പോകരുത് അവരെ പിരിക്കാൻ ഉള്ള ഒരു പദ്ധതിക്കും ഞാൻ കൂട്ട് നിൽക്കില്ല.....അഖിൽ.
വേണ്ട ആരും നിൽക്കണ്ട എനിക്ക് അറിയാം എന്ത് വേണം എന്ന്.....
അവൾ ദേഷ്യത്തിൽ എണീറ്റ് കാറിൽ പോയി ഇരുന്നു.
കുറച്ചു കഴിഞ്ഞു അവളുടെ പിന്നാലെ ഓരോരുത്തർ ആയി പോയി.
തിരിച്ചു വരുമ്പോൾ കുറച്ചു വൈകി ഇരുന്നു അതുകൊണ്ട് തന്നെ എല്ലാവരും പുറത്ത് നിന്ന് ഫുഡ് കഴിച്ചിട്ട് ആണ് പോയത്.
എല്ലാവരും വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് നേത്രയെ പുണർന്നു കൊണ്ട് യാത്ര പറഞ്ഞു ഒരാൾ ഇറങ്ങി വന്നത്. അവനെ കണ്ടതും അല്ലുന്റെ മുഖത്തു ദേഷ്യം നിറഞ്ഞു.
തുടരും.....