രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
ഹൃദയസഖി 14
എനിക്കിട്ടു പണിയാൻ നിന്റെ ഈ ലൊയാലിറ്റി കാർഡ് എന്ന ഓലപാമ്പ് പോരല്ലോ മോളെ ദേവു....
അതിനിത്രി മുന്തിയ ഇനം തന്നെ വേണം
വരുൺലാലിന്റെ ഒച്ച അവിടെ മുഴങ്ങി കേട്ടു
എല്ലാവരും അവളെ ഉറ്റുനോക്കി
നിങ്ങളുടെ കയ്യിലിരുപ്പ് കൊണ്ട് ആരോടെങ്കിലും നല്ലത് കേട്ടതിനു ഞാൻ എന്ത് ചെയ്തു
അവൾ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
നെഞ്ചിടിപ്പ് തെറ്റിയത് അവളുടെ ശരീരത്തിൽ കാണുന്നുണ്ടായിരുന്നു. വിറയൽ ശബ്ദത്തിൽ അറിയാതിരിക്കാൻ അവൾ പരമാവതി ശ്രെമിച്ചു
നീ ഒന്നും ചെയ്തില്ലേ???? ഹേ....
ചോദിക്കുമ്പോയേക്കും അവൻ അവളുടെ ടേബിളിന്റെ മുൻപിൽ എത്തിയിരുന്നു
ഇല്ല..
അവന്റെ മുഖത്തേക്ക് നോക്കാതെ മറുപടി പറഞ്ഞു
ഇല്ലേ??
അവളിലേക്കു മുഖത്തെ ഒന്നുകൂടെ അടുപ്പിച്ചുകൊണ്ട് വരുൺ ചോദിച്ചു
അവളാകെ പകച്ചുപോയി
ഞാനെന്ത് ചെയ്‌തെന്നാ പറയുന്നേ
വരുൺ ഒരു ചെയർ വലിച്ചിട്ടു അവൾക്ക് മുൻപിൽ ആയി ഇരുന്നിട്ട് ചോദിച്ചു
നീ loyality കാർഡിൽ ബാലൻസ് ആഡ് ചെയ്യാൻ ശ്രെദ്ധിച്ചില്ലായിരുന്നോ. അവൻ കടുപ്പത്തിൽ ചോദിച്ചു
സാധാരണ എല്ലാർക്കും 100 അല്ലെ ഉണ്ടാവാറ് അത് ഞാൻ കൊടുത്തിട്ടുണ്ട്
കൂടുതൽ ഉണ്ടെങ്കിൽ നിങ്ങളെ മെൻഷൻ ചെയ്യണമായിരുന്നു, എനിക്ക് കിട്ടിയ പേപ്പർസിൽ അങ്ങനെ ഒന്നും ഉള്ളത് കണ്ടില്ല എനിക്ക് തന്നത് ഞാൻ ആഡ് ചെയ്തിട്ടുണ്ട്...
അവൾ പതുക്കെ ആണെകിലും ഉറപ്പോടെ മറുപടി നൽകി
കേബിനിൽ മറ്റുള്ളവർ എന്താണിവിടെ നടക്കുന്നത് എന്നറിയാതെ നിൽക്കുകയാണ്
പെട്ടന്ന് വരുൺ ചാടി എണീറ്റു... മേശയ്ക്കു ശക്തമായി അടിച്ചു
ഓഹോ അത് കൊള്ളാം നിന്റെ പണി നീ വൃത്തിക്ക് ചെയ്തിട്ടുണ്ട് അല്ലെ
കൊള്ളാം...
നാഞ്ഞൂലിനും വിഷം വെച്ചു തുടങ്ങി...
ദേവികയ്ക്ക് വല്ലാതെ പേടി തോന്നി. കണ്ണൊക്കെ നിറഞ്ഞു തുളുമ്പും എന്നപോലെ ആയി എങ്കിലും അവൾ ധെര്യം സംഭരിച്ചു നിന്നു
ലാലു നീ എന്തൊക്കെയാ പറയുന്നേ.. നീ കൊടുത്ത ലിസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ടാവില്ല വിളിച്ചു ചോദിക്കാൻ ദേവികയോട് വിട്ടുപോയതാവും
ബാക്കി ഉള്ളവർ അവളെ അനുകൂലിച്ചു പറഞ്ഞു..
മം ഞാൻ വിശ്വസിച്ചു.....
പക്ഷെ നീ കേട്ടോ ഞനയ്
ഈ പരിപാടി തുടങ്ങീട്ട് വർഷം കുറച്ചായി എനിക്കിട്ടു പണിതാലും അങ്ങനൊന്നും കുടുങ്ങാതെ ഊരിപോരാനും എനിക്കറിയാം ഒരു കാർഡ് കൊണ്ടൊന്നും തളർത്താൻ ആവില്ല....മനസിലായോടി.....
അവളെ ഒന്ന് കലിപ്പിച്ചു നോക്കികൊണ്ട് വരുൺ കാറ്റുപോലെ പുറത്തേക്ക് പോയി
കൂട്ടത്തിൽ ഉള്ളവർ എല്ലാരും വരുണിനെ ആണ് ദോഷിച്ചത്.
കരയണ്ട ദേവു.... അവനു വട്ടാണ് ഒരുത്തി തേച്ചിട്ടു പോയതോടെ ഒരു തരം ദേഷ്യമാ ലേഡീസിനോട്..
ആകാശും പ്രവീണും വന്നു പറഞ്ഞു..
ആകാശെ വേണ്ട....വേണ്ടാത്തത് പറയണ്ട
അവനെങ്ങാൻ കേട്ടാലുണ്ടല്ലോ
വൈശാഖ് അവനെ താക്കീത് ചെയ്തു
അവന്റെ ഈ സ്വഭാവം കൊണ്ടു തന്നെയാ ഇങ്ങനൊക്ക
എന്താടാ അവനൊരു കുഴപ്പം ??
വൈശാഖ് ദേഷ്യപ്പെട്ടു
അതെന്താ സംഭവം.... ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ദേവിക ആകാംഷയോടെ ചോദിച്ചു
ആ അതോ ദേവു അവനൊരു അർജുൻ റെഡ്‌ഡി മോഡൽ ആണ്
ആകാശ് പറഞ്ഞു തുടങ്ങിയപ്പോയ്ക്കും മനാഫ് സർ വന്നതോടെ എല്ലാവരും സംസാരം നിർത്തി ഓരോ വഴിക്ക് പോയി
ദേവിക പതുക്കെ വൈശാഖിനോട് ചോദിച്ചു
വൈശാ എന്താ അവരങ്ങനെ പറഞ്ഞേ
അതൊക്കെ ഓരോരുത്തർ ഓരോന്നു പറയുന്നതാ നീ അത് നോക്കണ്ട
പക്ഷെ ദേവു
ലോയാലിറ്റി കാർഡിൽ പോയിന്റ് ആഡ് ചെയ്യാതിരുന്നത് മനഃപൂർവം ആണെങ്കിൽ അത് മോശം ആയിപോയി
വൈശാ... ഞാൻ...
നീ ആണെന്ന് ഞാൻ പറയുന്നില്ല, പക്ഷെ അവൻ കാര്യമില്ലാതെ ആരെയും വഴക്ക് പറയില്ല അതെനിക്ക് ഉറപ്പാണ്..
അവനു ഈ കാണുന്ന ദേഷ്യമേ ഉള്ളു ഉള്ളുകൊണ്ട് പാവം ആണ്,
വൈശാഖ്അവളോടായി പറഞ്ഞുകൊണ്ടു എണീറ്റു പുറത്തേക്ക് പോയി
ദേവികയ്ക്ക് കുറ്റബോധം ഒന്നും തോന്നിയില്ല വരുണിന് കിട്ടിയത് മതിയായില്ല എന്ന് മാത്രം തോന്നി.
പിറ്റേന്ന് മോർണിംഗ് മീറ്റിംഗിൽ വരുന്നിനിട്ട് നല്ല തട്ട് കൊടുത്താണ് മനാഫ് സർ തുടങ്ങിയത്
എനിക്ക് ഡോക്യൂമെന്റസ് കിട്ടിയില്ല എന്ന് ദേവികയും പറഞ്ഞു
അതോടെ വല്ലാത്തൊരു ദേഷ്യത്തോടെ ദേവികയെ നോക്കി നിന്നതല്ലാതെ വരുൺ ഒന്നും മിണ്ടിയില്ല
അന്ന് വൈകുന്നേരം ആയിട്ടും വരുണിനെ മുകളിലേക്ക് കണ്ടില്ല, ദേവിക നല്ല സന്തോഷത്തിലും ആയിരുന്നു ഒരാൾക്കിട്ടു പണിതാൽ ഇത്ര സന്തോഷം കിട്ടുമോയെന്ന് അവൾക്ക് തോന്നിപോയി..
ദിവസങ്ങൾ വളരെ പെട്ടന്ന് പോയ്മറഞ്ഞു, വരുൺ അവളോട് പിന്നീട് അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല ദേഷ്യവും കാണിച്ചില്ല പരസ്പരം ഒന്നും മിണ്ടാറില്ല എന്നതാണ് സത്യം എക്സ്ട്രാ സമയം എടുത്തു അവന്റെ ഡോക്യൂമെന്റസ് അവൻ തന്നെ ആഡ് ചെയ്യാനും പേപ്പർ വർക്ക് കംപ്ലീറ്റ് ആക്കാനും തുടങ്ങി
ദേവികയ്ക്കും സമാധാനം തോന്നി
മാസാവസാനം ആകുന്നത്തോടെ ദേവികയ്ക്ക് വർക്ക് കൂടും വളരെ ശ്രെദ്ധിച്ചാണ് അവൾ ഓരോന്നും ചെയ്യാറ് ഇല്ലെങ്കിൽ എല്ലാ എക്സിക്യൂട്ടീവും കൂടി നെഞ്ചത്തോട്ടാണ് വരുക. മാസം പകുതി ആകുന്നത്തോടെ sale വളരെ കുറവായിരിക്കും അപ്പോൾ വൈശാകും ദേവികയും പ്രവീണും മാത്രമേ ഉണ്ടാകുള്ളൂ അവരോരോ വിശേഷങ്ങൾ പറഞ്ഞു സമയം കളയും ഇല്ലെങ്കിൽ ഓൺലൈൻ പബ്ജിയോ ലുഡോയോ കളിക്കും
ഉച്ചയോടെ ദേവികയുടെ വർക്ക് എല്ലാം കഴിഞ്ഞ ഒരു ദിവസം
അവൾ വൈശാഖിനെ വിളിച്ചു
വൈശാ വാ നമുക്ക് ലുഡോ കളിക്കാം
നീ ഫ്രീ ആയോ വൈശാഖ് മറുചോദ്യം ചോദിച്ചു
അതെ...
എങ്കിൽ വാ പുറത്തൊന്നു പോകാം
ആയ്യോാ എങ്ങോട്ട്
നിന്നെ...തിന്നാൻ ഒന്നുമല്ല.....വാ
മടിച്ചു മടിച്ചു ആണെങ്കിലും ദേവിക കൂടെ ചെന്നു
അവർ നേരെ പോയത് പുതുതായി തുറന്ന ഒരു മൊബൈൽ ഷോപ്പിലേക് ആണ്. അവരുടെ സ്പെഷ്യൽ ഓഫറും ഡിസ്‌കൗണ്ടും കൂടിയപ്പോൾ തവണകളാക്കി അടവു വരുന്ന രീതിയിൽ
അത്യാവശ്യം നല്ലൊരു ഫോൺ എടുത്തു വൈശാഖ് അവൾക്ക് നൽകി
ആയ്യോാ എനിക്ക് വേണ്ട...
ഇത്രക്കൊന്നും കാശ് എന്റെൽ ഇല്ല
ഇതിനു അധികം കാശൊന്നും ഇല്ല ദേവു പിന്നെ മാസത്തിൽ രണ്ടായിരം രൂപയെ വരുന്നുള്ളു അടവ്,അതൊക്കെ നിന്നെക്കൊണ്ട് പറ്റും അഥവാ ഒരു മാസം ആയില്ലെങ്കിൽ ഞാൻ അടച്ചോളാം ഇന്നത്തെ കാലത്ത് നീ ഉപയോഗിക്കുന്നപോലുള്ള ഫോൺ ആരുടെ കയ്യിലും ഉണ്ടാവില്ല
വേണ്ട വൈശാ
രണ്ടായിരം എന്നത് എനിക്ക് വലിയ കാശ് തന്നെ ആണ്
പതിനായിരം എന്നത് ഒരുപാട് വലിയ കാശ് ആണ് ഞങ്ങൾക്കുള്ള കടത്തിന്റെ കുറച്ചു കുറച്ചു വീടാനുള്ള കാശ് ഞാൻ ഫോൺ വാങ്ങി തീർത്താൽ.....
അത് വേണ്ട.....
ഇപ്പോ കമ്പനി ഫോൺ ഉണ്ടല്ലോ
ദേവിക മടിച്ചു
ഹ ബെസ്റ്റ് കമ്പനി ഫോൺ ട്രാക്കിങ് ആണ് മോളെ അതിൽ പബ്ജി കളിക്കുന്നത് പിടിച്ചാൽ പിന്നെ പണി പോകാൻ അത് മതി
എന്നാലും സാരമില്ല ഇപ്പോ വേണ്ട
അവൾക് വിസമ്മതിച്ചു
പക്ഷെ വൈശാഖ് സമ്മതിച്ചില്ല അവൻ നിർബന്ധിച്ചു അവൾക്ക് ഫോൺ എടുത്തു
അന്ന് വൈകുന്നേരം വരെ അവളുടെ ഫോൺ സെറ്റ് ചെയ്യുക ആയിരുന്നു അവരുടെ മെയിൻ പണി,