വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 14 വായിക്കൂ...

Valappottukal

 


രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.



അല്ലു ശെരിക്കും എന്താ ഉണ്ടായേ മോൾക്ക് വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ....



ഞാൻ ഇതിനെ ആ ഷോപ്പിൽ കിടന്നു കറങ്ങുന്നത് കണ്ടു അവിടെ ഇറങ്ങിയത അപ്പോൾ എവിടെയൊ നോക്കി നടന്നു തെന്നി വീണത് ആണ് അവിടെ ഉണ്ടായിരുന്ന ഗ്ലാസ്‌ ഡോറിൽ തട്ടി ആണ് കൈ മുറിഞ്ഞത്.... അവൻ അത് പറഞ്ഞു അവളെ ഒന്ന് നോക്കി അവളും ആ സമയം അവനെ നോക്കി.



ഹലോ പെങ്ങളെ..... ഞങ്ങൾ ഇവന്റെ ഫ്രണ്ട്സ് ആണ് കേട്ടോ...മനു.


അവൾ എല്ലാവരെയും നോക്കി ചിരിച്ചു.


അവർ തിരിച്ചു അവൾക്കും ഒരു പുഞ്ചിരി നൽകി.


ഞാൻ മാനവ്, ഇത്.മാളവിക, വിഷ്ണു, അഖിൽ, അഭിരാമി.അവൾ എല്ലാവരെയും നോക്കി ചിരിച്ചു.


നിങ്ങൾ ഒക്കെ കഴിച്ചോ ഡാ....അല്ലു.


അമ്മ അടിപൊളി ഒരു സദ്യ തന്നെ തന്നു മോനെ....വിഷ്ണു.


അല്ലു നീയും മോളും കഴിക്ക് അവർ യാത്ര കഴിഞ്ഞു വന്നത് അല്ലെ കിടക്കട്ടെ കുറച്ചു സമയം.....



ശരി അച്ഛാ... അവൻ നേത്രയേ ഒന്ന് നോക്കി കഴിക്കാൻ പോയി ഇരുന്നു. അവൾ എല്ലാവരെയും നോക്കി അവന്റെ പുറകെ പോയി.


മോൾടെ കൈ വയ്യല്ലോ അമ്മ വാരി തരാം....അനു കൈ കഴുകാൻ ആയി പോയി തിരിച്ചു വന്നപ്പോൾ കണ്ടത് അവളെ ഊട്ടുന്ന അല്ലുനെ ആണ്.



മോനെ ഞാൻ കൊടുക്കാം അവൾക്ക് നീ കഴിക്ക്....


വേണ്ട അമ്മ പൊക്കോ ഞാൻ കൊടുത്തോളം..രണ്ടുപേരെയും നോക്കിയിട്ട് ഒരു ചിരിയോടെ പോയി.


നേത്രയുടെ കണ്ണ് നിറഞ്ഞു......


എന്താ ഡാ എരിവ് ഉണ്ടോ....അവളുടെ കണ്ണ് നിറഞ്ഞത് കണ്ടു ചോദിച്ചു.


ഇല്ല... അവൾ പിന്നെ ഒന്നും മിണ്ടാതെ അവൻ കൊടുത്തത് കഴിച്ചു എണീറ്റ് മുറിയിലേക്ക് പോയി. പെട്ടന്ന് അവളുടെ മുഖം വാടിയത് അവൻ ശ്രദ്ധിച്ചു.


അവൻ കൈ ഒക്കെ കഴുകി അവളുടെ പുറകെ പോകാൻ തുടങ്ങിയപ്പോൾ ആണ് അഭിരാമി ഇറങ്ങി വന്നത്....



നീ കിടക്കാൻ പോയില്ലേ....



ഏയ്യ് ഇല്ല ഡാ...രണ്ടുപേരും കൂടെ സോഫയിൽ പോയിരുന്നു അപ്പോഴേക്കും മുകളിലേക്ക് പോയ നേത്ര തിരിച്ചു വന്നു...



ദേവേട്ടാ ഫോണ് ഒന്ന് തരോ എനിക്ക് അത്യാവശ്യം ആയിട്ട് ഒരാളെ വിളിക്കാനാ...


നിന്റെ ഫോൺ എന്തിയെ....


എന്റെ ഫോൺ എന്റെ വണ്ടിയിൽ ആണ്...  അവൻ പിന്നെ ഒന്നും മിണ്ടാതെ ഫോൺ ലോക്ക് എടുത്തു കൊടുത്തു.


അവൾ ഫോണ് കൊണ്ട് പുറത്തേക്ക് പോയ്‌.


അല്ലു ഇത് തീരെ പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു കുഞ്ഞ് കുട്ടി ആയിരിക്കും നിന്റെ വൈഫ്‌ എന്ന്...അവൻ ഒന്ന് ചിരിച്ചു.


കുഞ്ഞോ അവളോ... ഇരുപത്തിമൂന്നു വയസ്സ് ഉണ്ട് അതിന് പോരാത്തതിന് നല്ല ബുദ്ധി ഉണ്ട് അത് കമ്പനികാര്യത്തിൽ ഒക്കെ കാണിക്കുന്നുണ്ട്....


അപ്പോഴേക്കും അവൾ തിരിച്ചു വന്നു ഫോണ് അവന്റെ കൈയിൽ കൊടുത്തു പോയി....


നീ ശെരിക്കും അവളെ ഇഷ്ടം ആയിട്ട് തന്നെ ആണോ കല്യാണം കഴിച്ചത്....അവളുടെ ആ ചോദ്യം അല്ലുന് അത്ര ഇഷ്ടം ആയില്ല അവൻ അവളെ മുഖം ഉയർത്തി നോക്കി.



എനിക്ക് താല്പര്യം ഇല്ലായിരുന്നു വിവാഹത്തിനു ഇപ്പോഴും എനിക്ക് അവളോട് പ്രതേകിച്ചു ഇഷ്ടം ഒന്നുല്ല ഒരു ഫ്രണ്ട്ഷിപ്പ് അതിനപ്പുറം ഒന്നുല്ല അവൾ കുറച്ചു നാൾ കഴിഞ്ഞു പോകും. എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന് ഞാൻ പറഞ്ഞത് സത്യം തന്നെ ആണ് അബി.....അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.


അല്ലു..... അവൾ പോയി കഴിഞ്ഞ നിനക്ക് എന്നെ സ്വീകരിക്കാൻ പറ്റോ.... ഞാൻ എത്ര...


നിർത്ത് അഭിരാമി.......നീ എന്താ വിചാരിച്ചത് ഞാൻ അവളെ ഉപേക്ഷിച്ചു ഉടനെ വേറെ ഒരുത്തിയെ ജീവിതത്തിൽ കൂട്ടും എന്ന് ആണോ.... എന്റെ ഭാര്യ ആയിട്ട്ഒരുവൾ ഉണ്ടെങ്കിൽ അത് നേത്ര ആയിരിക്കും ഇല്ലെങ്കിൽ ഈ ജീവിതത്തിൽ എനിക്ക് ഒരു ഭാര്യ ഇല്ല.



പിന്നെ ഞാൻ അവളെ ഇപ്പൊ ഒരു ഫ്രണ്ട് ആയി കാണുന്നു എന്ന് വച്ചു എനിക്ക് അവളെ ഇഷ്ടം ഇല്ല സ്നേഹിക്കില്ല എന്ന് ഒന്നും അല്ല.എന്റെ മനസ്സ് ഇടക്ക് പിടിയിൽ നിൽക്കാതെ വരുന്നുണ്ട് അങ്ങനെ വരുമ്പോൾ അവളുടെ സാമിപ്യം എനിക്ക് ആശ്വാസം എകുന്നുണ്ട്...... അതുകൊണ്ട് ചിലപ്പോൾ അവളെ ഞാൻ തുടർന്നുള്ള എന്റെ ജീവിതത്തിൽ കൂടെ കൂട്ടി എന്ന് വരും.......



അഭിരാമി അവൻ പറഞ്ഞു വരുന്നത് എന്താ എന്ന് മനസിലാകാതെ അവനെ നോക്കി.



ഇതൊക്കെ നിന്നോട് ഞാൻ പറയാൻ കാരണം ഉണ്ട്. എന്റെ ഭാര്യ ആയി വരാം എന്ന് സ്വപ്നം കാണണ്ട. അത് ഒരിക്കലും നടക്കില്ല ഒരിക്കലും....ആദ്യം സൗമ്യമായി പിന്നെ കുറച്ചു ഗൗരവത്തിലും പറഞ്ഞു അവസാനിപ്പിച്ചു എണീറ്റ് മുറിയിലേക്ക് പോയി...



ഇല്ല അല്ലു നിനക്ക് വേണ്ടി ഞാൻ ഇത്രയും വർഷം കാത്തിരുന്നു ഒരിക്കൽ എല്ലാം അവസാനിച്ചു എന്ന് കരുതിയത് ആയിരുന്നു അപ്പോഴാണ് അവൾ ഒഴിഞ്ഞു പോയി എന്ന് അറിഞ്ഞത് എന്നിട്ട് ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നപ്പോൾ നീ ഇവളെ സ്വന്തം ആക്കി. ഇല്ല ഇവളെ ഞാൻ നിന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കും അതും ഉടനെ തന്നെ......അവളുടെ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു.


💫💫💫💫💫💫💫💫💫💫💫💫💫💫💫


നിന്നെ ഒക്കെ പിന്നെ എന്തിന് കൊള്ളാം ഡാ പന്നകളെ...മുന്നിൽ നിൽക്കുന്ന ഗുണ്ടകളെ ദേഷ്യം കൊണ്ട് ഓരോന്ന് പറയുക ആണ് ശേഖരൻ.....


അച്ഛാ....... അടങ്ങു. അവളെ നമുക്ക് ഇനിയും കിട്ടും തന്ത്രത്തിൽ അവൾ നമ്മുടെ അടുത്ത് വരും....


ഞാൻ ഇരിക്കെ ആണ് എന്റെ കുഞ്ഞുങ്ങൾ പോയത് അത് ഒരിക്കലും എനിക്ക് സഹിക്കാവുന്ന ഒന്ന് അല്ല ജയരാജ....


അവനെ ജയിലിൽ വച്ചു തീർക്കാൻ ഞാൻ തീരുമാനിച്ചത് ആണ് പക്ഷേ വേണ്ട അവൻ അങ്ങനെ പെട്ടന്ന് ചാകാൻ പാടില്ല ഉള്ള് പിടഞ്ഞു തന്നെ അവൻ മരിക്കണം.....


പക ആയിരുന്നു ഒരിക്കലും അടങ്ങാത്ത സ്വന്തം മകന്റെയും കൊച്ചുമകന്റെയും വെള്ളപുതച്ച ശരീരം ഒരേ സമയം കാണേണ്ടി വന്ന ഒരുവന്റെ പക...

💫💫💫💫💫💫💫💫💫💫💫💫💫💫💫

അവന്റെ ഫ്രണ്ട്സ് കിടക്കുന്ന മുറിയിൽ പോയി അവിടെ അവർ ഒക്കെ ഫോൺ നോക്കി ഇരിക്കുവായിരുന്നു അതുകൊണ്ട് അവരോട് ഒപ്പം ഇരുന്നു കുറെ കത്തി വച്ചു അതിൽ ഒരുവൻ മാത്രം നേത്രയേ കുറിച്ച് കൂടുതൽ അറിയാൻ ഇടക്ക് ഇടക്ക് ഓരോന്ന് ശ്രദ്ധിച്ചു. എന്നാൽ മറ്റുള്ളവർക്ക് സംശയം ഒന്നും ഇല്ലായിരുന്നു എങ്കിൽ അഭിരാമിക്ക് അവന്റെ മനസ്സിലിരിപ്പ് മനസിലായി....


അവൾ അടുത്ത പദ്ധതികൾ നെയ്തു തുടങ്ങിയിരുന്നു. എങ്ങനെയും നേത്ര അല്ലുന്റെ ജീവിതത്തിൽ നിന്ന് പോണം ഒപ്പം അല്ലു അവൾക്ക് സ്വന്തം ആകണം...


അല്ലു അവരുടെ അടുത്ത് നിന്ന് മാറിയതും അഭിരാമി അവൻ താഴെ വച്ചു പറഞ്ഞ പറഞ്ഞ കാര്യങ്ങൾ ചിലത് ഒക്കെ മുക്കി ബാക്കി പറഞ്ഞു.


അവർക്കും അവന്റെ സന്തോഷം ആയിരുന്നു വലുത് അതിന് വേണ്ടി അല്ലു അബി പ്രണയം നടക്കണം എന്ന് അവർ ആഗ്രഹിച്ചു. ഒരിക്കലും ആത്മാർത്ഥ സുഹൃത്തിനെ ചതിക്കാൻ ആയിരുന്നില്ല അവന്റെ ജീവിതം സന്തോഷത്തിൽ ആകട്ടെ എന്ന് കരുതി ആയിരുന്നു.



അല്ലു മുറിയിൽ എത്തുമ്പോൾ നേത്ര ഡ്രസ്സ്‌ മാറാതെ എന്തോ ആലോചിച്ചു ബെഡിൽ ഇരുപ്പ് ആണ് അവൾ ഇടാൻ എടുത്ത ഡ്രസ്സ്‌ ബെഡിൽ ഇരിപ്പുണ്ട് അവൻ ഡോർ ലോക്ക് ചെയ്തു വന്നിരുന്നു.



നേത്ര.....


അഹ് എന്താ ദേവേട്ടാ....



നീ എന്താ ഈ ഡ്രസ്സ്‌ ഒന്നും മാറാതെ ഇങ്ങനെ ഇരിക്കുന്നെ പോയി ഡ്രസ്സ്‌ മാറ്....


അവൾ ഡ്രസ്സ്‌ എടുത്തു കാബോർഡിൽ വച്ചിട്ട് വീണ്ടും ബെഡിൽ വന്നിരുന്നു...അല്ലുന് ദേഷ്യം വരാൻ തുടങ്ങി.


നിന്നോട് മര്യാദക്ക് അല്ലെ ഡി പുല്ലേ പറഞ്ഞത് ഡ്രസ്സ്‌ മാറാൻ അതിൽ അവിടെ ഇവിടെ ഒക്കെ ചോര ആയിട്ടുണ്ട്.....അലർച്ച കേട്ടതും അവൾ അവനെ നോക്കി.



സായുവോ ഗായത്രി ചേച്ചിയൊ വരട്ടെ എന്നിട്ട് ഞാൻ ഡ്രസ്സ്‌ മാറ്റം.....അവൾ പതിയെ പറഞ്ഞു.



എന്താ അവർ ആണോ നിന്റെ ഡ്രസ്സ്‌ മാറ്റി തരുന്നേ.....



അല്ലാതെ പിന്നെ.... എന്നെ കൊണ്ട് ഒറ്റക്ക് മാറാൻ പറ്റണില്ല ഈ കെട്ട് വച്ചു...അവൾ അവനോട് പറഞ്ഞു.


അവൻ അപ്പോഴാണ് അവളുടെ കൈ വയ്യാത്ത കാര്യം ഓർത്തത്.

അവന്റെ ചുണ്ടിൽ ഒരു കള്ളചിരി വിരിഞ്ഞു.



എന്റെ ഭാര്യ വയ്യാതെ ഇരിക്കുവല്ലേ അപ്പോൾ ഭർത്താവ് ആയ ഞാൻ സഹായിക്കണ്ടേ......അവൾ അവന്റെ മുഖത്തേക്ക് നോക്കി.



നീ വാ ഞാൻ ഡ്രസ്സ്‌ മാറ്റി തരാം.....നേത്ര ഞെട്ടി.



വേണ്ട.... ഞാൻ അവർ വന്നിട്ട് മാറ്റിക്കോളാം...ചെറിയ വിറയലോടെ പറഞ്ഞു.


എന്തായാലും എന്റെ ഭാര്യ അല്ലെ പോരാത്തതിന് വീരശൂര പരാക്രമി അല്ലെ.


അവൻ ചിരിയോടെ പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞു.

അവൻ അത് ഒന്നും നോക്കാതെ അവളുടെ ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കൊണ്ട് വച്ചു എന്നിട്ട് അവളെ പൂച്ച കുഞ്ഞിനെ എടുക്കുന്നത് പോലെ എടുത്തു കൊണ്ട് പോയി........




                                         തുടരും......

To Top