വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 13 വായിക്കൂ...

Valappottukal


രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.


ഒരു നിമിഷം അവിടെ നിന്നവരും ഞെട്ടി പോയി....


ആ ഗുണ്ട അടുത്ത് എത്തിയതും നേത്രആ കുഞ്ഞിനെ ചുംബിക്കാൻ ആയി കുനിഞ്ഞതും ഒരുമിച്ച് ആയിരുന്നു. ആ ഗുണ്ട ഉന്നം പിഴച്ചു മുന്നോട്ട് ആഞ്ഞു പോയി.അപ്പോഴേക്കും അല്ലു അവളുടെ അടുത്തേക്ക് എത്തിയിരുന്നു....


നേത്ര..... അവൻ അവളെ ചേർത്ത് പിടിച്ചു പരിസരം മറന്നു മുറുകെ കെട്ടിപിടിച്ചു. അവളും ഒരു നിമിഷം ഞെട്ടി പോയിരുന്നു.


നിനക്ക് കുഴപ്പം ഒന്നുല്ലല്ലോ കുഞ്ഞാ.. അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ആയിരുന്നു ചോദ്യം.


ഇല്ല ദേവേട്ടാ..... അപ്പോഴേക്കും അവരുടെ കൂടെ ഉള്ള രണ്ടുമൂന്നു ഗുണ്ടകൾ വന്നു അവരെ വളഞ്ഞു.


ഡാ ചെക്കാ അവളെ വിട്ടു മാറി നിന്നേ ഇതേ ചെറിയ കൊട്ടേഷൻ ആണ്.., അതിൽ മുഖം മാസ്ക്ക് കൊണ്ട് കവർ ചെയ്ത ഒരു തടിയൻ പറഞ്ഞു. നേത്ര അവനോട് കൂടുതൽ ചേർന്നു നിന്നു.


അപ്പോൾ ചേട്ടന്മാർ കൊണ്ടിട്ടെ പോകു അല്ലെ.....അല്ലുന്റെ ഭാവം മാറി.


അവൻ നേത്രയെ നീക്കി നിർത്തി  അവളുടെ കൈയിലേക്ക് അവന്റെ ഫോണും വാച്ചും കൊടുത്തു.


അവൻ ഷർട്ടിന്റെ കൈ മടക്കി മുന്നോട്ട് പോകാൻ നിന്നതും അവൾ തടഞ്ഞു.


കൈ എടുക്ക് നേത്ര.....അവന്റെ സ്വരം മുറുകി മുഖം ദേഷ്യം കൊണ്ട് ചുവന്നു.


അവൾ വേഗം പേടിച്ചു കൈ മാറ്റി.. അവൻ മുന്നോട്ട് വന്നതും ഒരു തടിയൻ ഓടി വന്നു അല്ലുന് നേരെ കൈ ഓങ്ങി.


അവന്റെ വലതു കൈ വലിച്ചൊടിച്ചു നെറ്റി കൊണ്ട് അവന്റെ ഷോൾഡറിൽ ഇടിച്ചു....


ആഹ്ഹഹ്ഹ.....


അവൻ വേദന കൊണ്ട് പുളഞ്ഞു താഴേക്ക് വീണ് അപ്പോൾ തന്നെ ബാക്കി ഉണ്ടായിരുന്ന രണ്ടുപേർ കൂടെ ഓടി വന്നു.


അല്ലു ഒരുത്തന്റെ വയറിനിട്ടു കൈ മുറുക്കി ഇടിച്ചു. അടുത്തവൻ അല്ലുന്റെ നേരെ കത്തി ഓങ്ങി കൊണ്ട് വന്നതും നേത്ര വേഗം വന്നു ആ ഗുണ്ടയുടെ കൈയിൽ പിടിച്ചു. (ഈ മണ്ടിയെ കൊല്ല് അങ്ങ് അവളെ കൊല്ലാൻ വന്നവന്റെ അടുത്ത് പോയി കത്തി പിടിക്കുന്നു കിഴങ്ങി.)


അല്ലു അപ്പോഴേക്കും അവന്റെ മുന്നിൽ നിന്നവന്റെ അടിനാഭി നോക്കി ആഞ്ഞു ഒരു ചവിട്ട് കൊടുത്തു തിരിഞ്ഞു അപ്പോഴേക്കും നേരത്തെ വീണവൻ വന്നു അല്ലുനെ പുറകിൽ നിന്ന് ലോക്ക് ചെയ്തു...



കൊല്ലെടാ ആ &@%@മോളെ....


കൂടെ നിന്നവൻ പറഞ്ഞതും നേത്രക്ക് മുന്നിൽ കത്തിയുമായി നിന്നവൻ അവളുടെ കൈയിലൂടെ കത്തി വലിച്ചെടുത്തു....


ആഹ്ഹ്ഹ്.... നേത്രയുടെ വിളി കേട്ടതും അല്ലുന്റെ സർവ്വ നിയന്ത്രണവും പോയി. അല്ലുനെ പിടിച്ചവന്റെ കൈ മുന്നിലേക്ക് കൊണ്ട് പിടിച്ചു വലിച്ചൊടിച്ചു താഴെ ഇട്ട് ചവിട്ടി.


നേത്രക്ക് നേരെ കത്തി ഓങ്ങിയവനെ പിടിച്ചു വലിച്ചു അവിടെ കണ്ട പോസ്റ്റിൽ അവന്റെ തല പിടിച്ചു ഇടിച്ചു.


എന്റെ പെണ്ണിനെ നിനക്ക് കൊല്ലണം അല്ലേടാ.&@%#%മോനെ....അല്ലു ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുവായിരുന്നു. എല്ലാവരും പേടിച്ചു കാരണം ഇനിയും തല്ലിയാൽ അവൻ ചാകും എന്ന് ഉറപ്പ് ആയിരുന്നു.


നേത്ര വേഗം പോയി അവന്റെ കൈയിൽ പിടിച്ചു..


മതി ദേവേട്ട.....അയാൾ ഇനി ചത്തു പോകും....


അവന്റെ കൈയിൽ മുറുകെ പിടിച്ചു പറഞ്ഞതും അല്ലു അവന്റെ മേലുള്ള പിടി വിട്ടു അവളെയും കൂട്ടി പോയി.


നേത്ര കാറിൽ കയറാതെ നിന്നു...


എന്താ ഡി....


എന്റെ വണ്ടി....


നിന്റെ....... വന്നു വണ്ടിയിൽ കയറെടി....അവന്റെ ശബ്ദം ഉയർന്നതും അവൾ കയറി.


അവൻ ഒന്നും സംസാരിക്കാതെ വണ്ടി സ്പീഡിൽ മുന്നോട്ട് എടുത്തു കുറച്ചു കഴിഞ്ഞു അവൻ മനസ്സ് ഒന്ന് നിയന്തിച്ചു കൊണ്ട് സ്ലോ ആക്കി വണ്ടി എന്നിട്ട് നേത്രയേ നോക്കി. അവൾ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി കിടക്കുവാണ് അപ്പോഴാണ് അവൻ അവളുടെ കൈയിലെ മുറിവിൽ നിന്ന് ഒലിച്ചു ഇറങ്ങുന്ന രക്തം കണ്ടത്.....


അവൻ വണ്ടി സൈഡിൽ ഒതുക്കി.


നേത്ര..... നേത്ര.... കുഞ്ഞേ കണ്ണ് തുറക്കെടാ....അവളെ കുറെ തട്ടി വിളിച്ചിട്ടും അവൾ ഉണരാതെ വന്നപ്പോൾ അവൻ വേഗം വണ്ടി ഹോസ്പിറ്റലിലേക്ക് വിട്ടു.അവൻ ഇടക്ക് ഇടക്ക് നേത്രയെ നോക്കുന്നുണ്ട് അവൾ അപ്പോഴും അങ്ങനെ തന്നെ കിടക്കുവാണ്. അവന്റെ നെഞ്ചിൽ എന്തോ ഭാരം പോലെ തോന്നി....



ഹോസ്പിറ്റലിൽ എത്തി അവളെ എടുത്തു കൊണ്ട് അകത്തേക്ക് ഓടുമ്പോൾ അവന്റെ പ്രാണൻ പോകുന്ന പോലെ തോന്നി പോയി അവന്.


കുറച്ചു കഴിഞ്ഞു ഡോക്ടർ നോക്കി മുറിവ് ഡ്രസ്സ്‌ ചെയ്തു അതികം കൈ അനക്കരുത് എന്നും വെള്ളം നനയരുത് എന്നും പറഞ്ഞു വിട്ടു. ഡ്രിപ്പ് ഇട്ടിരുന്നു അത് കഴിഞ്ഞു വീട്ടിൽ പോകാൻ പറഞ്ഞു.


അല്ലു നേത്ര ഉണരുന്നത് നോക്കി അവളുടെ അടുത്ത് തന്നെ ഉണ്ട്. അവന്റെ ചിന്ത ആ ഗുണ്ടകളുടെ വാക്കുകൾ ആയിരുന്നു. ഇവൾക്ക് വേണ്ടി ആര് ആയിരിക്കും കൊട്ടേഷൻ കൊടുത്തത്. ഇങ്ങനെ തുള്ളി ചാടി നടക്കുന്നു എന്ന് അല്ലാതെ ശത്രുക്കളെ ഉണ്ടാക്കാൻ മാത്രം തെറ്റ് ഒന്നും എന്റെ കൊച്ച് ചെയ്തിട്ടില്ല...


അവൻ എന്തോ ഉറപ്പിച്ചത് പോലെ ഫോണ് എടുത്തു പുറത്തേക്ക് ഇറങ്ങി.ആരെയോ വിളിച്ചു സംസാരിച്ചു തിരിച്ചു വരുമ്പോഴും അവൾ നിഷ്കളങ്കമായി ഉറക്കം ആയിരുന്നു.


അവൻ അവളുടെ അടുത്ത് വന്നിരുന്നു തലയിൽ തലോടി കൊണ്ട് അവളെ നോക്കി ഇരുന്നു.



എന്റെ പെണ്ണെ നീ ഇതിനും മാത്രം എന്താ

ഒപ്പിച്ചു വച്ചത്. നിന്നോട് ഇതിനും മാത്രം ആർക്കാ കുഞ്ഞേ ദേഷ്യം. നിന്നെ ഞാൻ അകറ്റാൻ നോക്കുമ്പോ നീ അതിനേക്കാൾ വേഗത്തിൽ എന്റെ നെഞ്ചിലേക്ക് ഇടിച്ചു കയറുവാണല്ലോ പെണ്ണെ.


അവൻ സ്‌നേഹത്തോടെ അവളുടെ നെറ്റിയിൽ ആദ്യമായി ഒന്ന് ചുംബിച്ചു.

അവളുടെ തലയിൽ തലോടി കൊണ്ടേ ഇരുന്നു. കുറച്ചു കഴിഞ്ഞു അവളുടെ കൈയിൽ തല വച്ചു അവൻ കിടന്നു.


നേത്ര കണ്ണ് ചിമ്മി തുറക്കുമ്പോൾ ആണ്. തന്റെ കൈയിൽ തല വച്ചു കിടക്കുന്ന അവളുടെ ദേവേട്ടനെ കണ്ടത്. അവൾക്ക് നേരത്തെ നടന്ന കാര്യം ഓർക്കുമ്പോൾ പേടിയും സങ്കടവും തോന്നി......


ദേവേട്ടാ..... അവളുടെ വിളി കേട്ടതും അവൻ പെട്ടന്ന് നേരെ ഇരുന്നു. അവന്റെ മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നത് കണ്ടു അവൾക്ക് സങ്കടം ആയി.


സോറി ദേവേട്ടാ... അവർ ആരാന്നു എനിക്ക് അറിയില്ല........അവന്റെ നോട്ടം കണ്ടു അവൻ വല്ലതും പറയും എന്ന് പേടിച്ചു ആകും പെട്ടന്ന് അവൾ പറഞ്ഞു.


ഒരു ചിരിയോടെ അവളുടെ നെറ്റിയിൽ വീണ്ടും ചുംബിച്ചു.


ഒന്നുല്ല കുഞ്ഞാ.... വീട്ടിൽ ആരോടും ഒന്നും പറയണ്ട ഇത് ഷോപ്പിൽ വീണത് ആണെന്ന് പറഞ്ഞ മതി. അല്ലെങ്കിൽ അവർ പേടിക്കും...അവളുടെ കവിളിൽ തലോടി പറഞ്ഞു. അവൾ തലയാട്ടി സമ്മതിച്ചു അപ്പോഴേക്കും അവൻ പുറത്ത് പോയി സിസ്റ്റർനെ കൂട്ടി വന്നു.


ഡ്രിപ്പ് എടുത്തു കഴിഞ്ഞു അവന്റെ കൂടെ പുറത്തേക്ക് ഇറങ്ങി. അവൻ കൊച്ച് കുഞ്ഞിനെ പോലെ അവളെ ചേർത്ത് പിടിച്ചു ആണ് നടത്തം.



ദേവേട്ടാ..... എന്തോ ആലോചിച്ചു നടന്നവൻ അവളുടെ വിളി കേട്ട് അവളെ നോക്കി.


എന്താ ഡാ....അവൻ സൗമ്യമായിട്ട് ആണ് ചോദിച്ചത്.


എന്നെ എടുത്തു കൊണ്ട് പോകോ നടക്കാൻ വയ്യ.....ഇല്ലാത്ത നിഷ്കളങ്കത വാരി വിതറി ആണ് അവളുടെ ചോദ്യം അവൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി.



നിന്റെ കൈയിൽ അല്ലേടി മുറിവ്. വേറെ വല്ലയിടത്തും മുറിവോ ഇടിവോ വല്ലതും കിട്ടിയോ.....അവന്റെ സ്വരം മാറി.


ഇല്ല.....



എന്ന പിന്നെ മര്യാദക്ക് നടന്നു വാടി....


അവന്റെ ശബ്ദം ഉയർന്നതും മിണ്ടാതെ അവന്റെ കൂടെ നടന്നു പക്ഷേ മോന്ത ഒരു കുട്ടക്ക് ഉണ്ട്.....


കാറിൽ ഇരിക്കുമ്പോഴും മുഖം വീർപ്പിച്ചു തന്നെ ആയിരുന്നു ഇരുത്തം...



ഇങ്ങേര് ഇത് എന്തോന്ന് ഭർത്താവ് കാട്ടുമാക്കാൻ കടുവ ഇങ്ങേർക്ക് എന്നോട് സ്നേഹം അല്ല മണ്ണാംകട്ട തന്നെ ഉണ്ട് ചുമ്മാ എന്തൊക്കെയൊ പ്രതീക്ഷിച്ചു. ഒന്നുല്ലേലും സുഖം ഇല്ലാത്തകുഞ്ഞ് അല്ലെ... കൊരങ്ങൻ ഇവൻ അന്യൻ ആണെന്ന് തോന്നുന്നു. ഇടക്ക് മുടിഞ്ഞ റൊമാൻസ് താങ്ങാൻ പറ്റൂല ചിലപ്പോൾ കടുവ. ഇതിനെ ഞാൻ എങ്ങനെ മെരുക്കും..... കൊച്ചു കാര്യം ആയ പിറുപിറുക്കൽ ആണ് അത് എല്ലാം വ്യക്തമായി അല്ലു കേട്ടു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ട്...


അപ്പോഴേക്കും അല്ലുന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. അവൻ സ്ക്രീനിൽ നോക്കി. സച്ചു ആണ്.


ഡീീീ...


എന്താ


ആ കാൾ എടുത്തു സംസാരിക്ക് സച്ചു ആണ്..

അവനെ നോക്കി ചുണ്ട് കോട്ടി ഫോൺ എടുത്തു.


ഹലോ ഏട്ടാ.... അവരൊക്കെ വന്നു ഏട്ടൻ എവിടെ...


ഏട്ടൻ അമേരിക്ക വരെ പോയി ട്രെബിനെ കാണാൻ അല്ലെങ്കിൽ ബുഷിനെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു എന്ത്.....


എടി ഏടത്തി ഇത് നിന്റെ നമ്പർ ആയിരുന്നോ... ഞാൻ ഏട്ടനെ ആണല്ലോ വിളിച്ചത്.... നമ്പർ നോക്കട്ടെ..ഫോൺ ലൗഡ് സ്പീക്കറിൽ ആയിരുന്നു അതുകൊണ്ട് തന്നെ അവന്റെ സംസാരവും ഇവളുടെ പറച്ചിലും കേട്ട് അല്ലുന് ചിരി വന്നു.



ഡീ അപ്പോൾ നീയും ഏട്ടനും ഒരുമിച്ച് ആണോ..


അല്ല ഒറ്റക്ക് ഒറ്റക്ക്... നിനക്ക് എന്താ ഡാ വേണ്ടത്...അല്ലുന്റെ അലർച്ച കേട്ട് പാവം സച്ചു ഞെട്ടി അവന് ആണെങ്കിൽ കൃത്യമായി ഒന്നും കത്തിയില്ല..


എന്തെങ്കിലും ആകട്ടെ നിങ്ങൾ രണ്ടുപേരും പെട്ടന്ന് വരാൻ നോക്ക്... ശരി... സച്ചു ഫോൺ വച്ചു കഴിഞ്ഞു അല്ലു നേത്രയേ നോക്കി മുഖം വീർപ്പിച്ചു ഇരിപ്പാണ്.



എന്നെ നോക്കി ഇരിക്കാതെ നേരെ നോക്കി വണ്ടി ഓടിക്ക് കടുവേ....അവനെ നോക്കി പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു ഇരുന്നു...



വീടിന്റെ ഫ്രണ്ടിൽ കാർ നിർത്തിയതും നേത്ര ചാടി തുള്ളി ഇറങ്ങി.


ഡീീ അവിടെ നിൽക്ക്.... അവൾ അവനെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് നിന്നു.


എന്താ....



നീ വയ്യാത്ത കുട്ടി അല്ലെ അപ്പോൾ നടത്തിക്കുന്നത് ശരി ആണോ...


എനിക്ക് അത്ര വല്യ അസുഖം ഒന്നുല്ല ഞാൻ നടന്നോളാം....അവൾ പറഞ്ഞു കഴിഞ്ഞതും അല്ലു അവളെ തൂക്കി എടുത്തു.



അമ്മേ....താഴെ വിടടോ കടുവേ വീട്ടിൽ എല്ലാവരും ഉണ്ട്. എന്നെ താഴെ ഇറക്കേടോ...



ഇല്ല എന്റെ ഭാര്യക്ക് വയ്യാതെ ഇരിക്കുമ്പോൾ നടത്തിക്കുന്നത് തെറ്റ്‌ ആണ് അതുകൊണ്ട് എന്റെ ഭാര്യ മിണ്ടാതെ ഇരുന്നോ അല്ലെങ്കിൽ ഇപ്പൊ താഴെ ഇടും.....


പിന്നെ അവൾ മിണ്ടാതെ ഇരുന്നു.


അകത്തേക്ക് കയറിയതും വന്നവരും നിന്നവരും എല്ലാം ഹാളിൽ ഉണ്ട്. അവൻ ആരെയും മൈൻഡ് ചെയ്തില്ല..


എന്നെ താഴെ ഇറക്കേടോ.


അവൻ അവളെ ഒന്ന് ഉയർത്തിതാഴെ ഇടാൻ പോകുന്ന പോലെ കാണിച്ചതും അവൾ അവന്റെ കഴുത്തിൽ മുറുകെ പിടിച്ചു....


പിന്നെ സോഫയിൽ ഇരുത്തി...എല്ലാവരെയും നോക്കി എല്ലാം അന്തം വിട്ടു നിൽക്കുവാണ് നേത്രക്ക് ചെറിയ ചമ്മൽ തോന്നി...



അല്ല എന്താ അല്ലു മോൾക്ക് പറ്റിയെ എന്തിനാ അവളെ എടുത്തു കൊണ്ട് വന്നേ.....അച്ഛൻ


അവൾ ഷോപ്പിൽ ഒന്ന് വീണയിരുന്നു അപ്പോൾ കൈ കുറച്ചു മുറിഞ്ഞു ഹോസ്പിറ്റലിൽ പോയിട്ട് വന്ന വരവ....അല്ലു


അയ്യോ മോളെ എന്തെങ്കിലും....അമ്മ


ഇല്ല അമ്മ അവൾക്ക് കുഴപ്പം ഒന്നുല്ല അവൾക്ക് ജ്യൂസ് എന്തെങ്കിലും കൊടുക്ക് നല്ല ദാഹം കാണും ഇവർ ഇവിടെ ഉള്ളത് കൊണ്ട് ഞാൻ പെട്ടന്ന് ഇങ്ങ് പോന്നു ഒരിടത്തും ഇറങ്ങിയില്ല.....അപ്പോഴേക്കും അമ്മ അടുക്കളയിലേക്ക് പോയി.


അല്ലു വന്നവരുടെ അടുത്തേക്ക് പോയി. പിന്നെ കെട്ടിപിടിക്കലും സ്നേഹപ്രകടനം ഒക്കെ ആയിരുന്നു.


എന്നാൽ ഒരാളുടെ കണ്ണുകൾ നേത്രയിൽ ആകെ അലഞ്ഞു ആ കണ്ണുകൾ വല്ലാതെ തിളങ്ങി എന്നാൽ മറ്റൊരു കണ്ണിൽ അവളോട് വല്ലാത്ത ദേഷ്യം നിറഞ്ഞു നിന്നു.ഇതൊന്നും അറിയാതെ അവൾ അമ്മ കൊടുത്ത ജ്യൂസ് കുടിക്കുന്ന തിരക്കിൽ ആയിരുന്നു.....


                                               തുടരും.....

To Top