ഹൃദസഖി തുടർക്കഥ ഭാഗം 12 വായിക്കൂ...

Valappottukal



രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


അവൾ കൈക്കുള്ളിൽ വെള്ളം എടുത്തു മുഖത്തേക്ക്  ഒഴിച്ചു..


എന്റെ ദൈവമേ ഞാനിത് എന്തൊക്കെയാ ചിന്തിച്ചുകൂട്ടുന്നെ....


അവൾ വീണ്ടും വീണ്ടും മുഖം കഴുകി...


ടും ടും...

വാതിലിൽ മുട്ട് കേട്ടപ്പോൾ ദേവിക ഞെട്ടിപ്പോയി അവൾ ഓടി ചെന്നു ഡോർ തുറന്നു


വരുൺലാൽ അകത്തേക്ക് ഇടിച്ചു കയറി വന്നു പിന്നോട്ടാഞ്ഞുപോയ ദേവികയ്ക് ഇരുവശവും കയ്കുത്തി ചുവരോട് ചേർത്ത് വെച്ചിട്ട് പറഞ്ഞു..


നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് മെയിൻ ഡോർ close ചെയ്തു വാഷ്റൂം യൂസ് ചെയ്യരുത് എന്ന് നിനക്ക് വേണ്ടി femail എന്നേയുതി തൂക്കിയത് വെറുതെ അല്ല അതിൽ മാത്രേ അവകാശം ഉള്ളു അല്ലാതെ മൊത്തം അടച്ചുപൂട്ടി കണ്ണാടിയിൽ നോക്കി കഥ പറയരുത്


കേട്ടോടി....


അവളവനെ കണ്ണും മിഴിച്ചു നോക്കി നില്ക്കുകയാണ്


ഇവനെപ്പറ്റി തന്നെയാണോ.... ദൈവമേ...... ഞാനിത്തിരി മുൻപ് ആലോചിച്ചു കൂട്ടിയത്!!!


ഒന്നിറങ്ങി പോവോ......

വരുൺ പിന്നെയും ചോദിച്ചു.


ഇനി ഇവിടിങ്ങനെ കണ്ടിട്ടുവേണം അടുത്തതു


ച്ചെ.... അവൾ പുറത്തിറങ്ങി കേബിനിലേക്ക് ഓടി...


പിറ്റേ ദിവസം മോർണിംഗ് മീറ്റിംഗിൽ അപ്രതീഷിതമായാണ് മനാഫ് സർ അവളോടായി ചോദിക്കുന്നത്


എന്താ ദേവിക ഇവിടൊരു ബാത്രൂം പ്രശ്നം 


ദേവിക പെട്ടന്ന് ഞെട്ടി വരുണിനെ നോക്കി.....


പിന്നെ മനാഫ് സർനോട് പറഞ്ഞു


സർ.. എന്ത് സർ ഒന്നുല്ലല്ലോ...


ഉണ്ടല്ലോ..... എനിക്കൊരു കംപ്ലയിന്റ് കിട്ടി


എടോ..


നമുക്ക് സെർവിസിലൊക്കെ femail സ്റ്റാഫ്‌ ഉണ്ടെങ്കിലും,ബാക്കോഫീസ് sale ടീമിൽ ആദ്യമായാണ്, അങ്ങനൊരു അപ്പോയ്ന്റ്മെന്റ് പ്രതീക്ഷിക്കാതിരുന്നതിനാൽ  അതിന്റേതായ പോരായ്മകൾ ഉണ്ട് ഇല്ലന്ന് പറയുന്നില്ല കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണം

പ്രേത്യേകിച്ചു ബാത്രൂം കോമൺ ആണ് എന്നാലും ഇവർ നിനക്ക് ഒന്ന് സെപ്പറേറ്റ് ചയ്തു വെച്ചിട്ടുണ്ട് അതുകൊണ്ട് അത് യൂസ് ചെയ്‌തോളു രണ്ടിനും കൂടി കോമൺ ആയിട്ടുള്ള ഡോർ ആണ് അത് താൻ ക്ലോസ് ചെയ്തിടരുത്

ആവശ്യങ്ങൾ എല്ലാർക്കും ഒരുപോലെ ആണല്ലോ......


വളരെ ഗൗരവത്തിൽ പറഞ്ഞു തുടങ്ങി അവസാനം അവളെ അടിമുടി നോക്കികൊണ്ട് പരിഹാസത്തിൽ പറഞ്ഞപ്പോൾ  ദേവികയ്ക്ക് വല്ലാത്ത ഇൻസൾട്ട് തോന്നി  കണ്ണെല്ലാം നിറഞ്ഞു മീറ്റിംഗിൽ നിന്നും ഇറങ്ങി ഓടാൻ വരെ തോന്നിപോയി


ഇതിനെല്ലാം കാരണം വരുൺ ആണ്,..... അറിയാതെ,കുറ്റിയിട്ടുപോകുന്നെ ആണ് അത് കണ്ടപ്പോയൊക്കെ തന്നെ വഴക്ക് പറഞ്ഞിട്ടുണ്ടല്ലോ പിന്നെ എന്തിനാ മനാഫ് sirnod പറഞ്ഞു മീറ്റിംഗിൽ പറയിപ്പികണ്ടേ ആവശ്യം ഉണ്ടായിരുന്നോ

അവൾ അത്യാധികം വെറുപ്പോടെ അവനെ നോക്കി


തന്നെ ഇതൊന്നും ബാധിക്കുന്നില്ല എന്നുപോലെ പുച്ഛമായ സ്ഥിരഭാവത്തിൽ നിൽക്കുകയാണ്...


അവളുടെ നോട്ടം കണ്ടു എന്ന് തോന്നുന്നു


ദേവിക നോക്കിയ നോട്ടം വിടാതെ അവനും നോക്കിനിന്നു....


മീറ്റിംഗ് കഴിഞ്ഞിട്ടും അവളാരോടും മിണ്ടാനൊന്നും നിന്നില്ല  തിരക്ക് അഭിനയിച്ചു ഓരോന്നു ചെയ്തുകൊണ്ടിരുന്നു 


എന്നാൽ വരുണിനോട് നേരത്തെ തോന്നിയ വികാരം പാടെ മായ്ച്ചുകൊണ്ട് അവിടെ വെറുപ്പ് നിറഞ്ഞു..


വീട്ടിൽ എത്തിയിട്ടും അവൾക്കൊന്നിലും കോൺസെൻട്രേറ്റ് ചെയ്യാൻ കഴിഞ്ഞില്ല കുട്ടികൾക്ക് കുറച്ചു വർക്ക്‌ കൊടുത്തു ഒഴിഞ്ഞു മാറി നിന്നു, എല്ലാം എക്സ്പ്ലൈന് ചെയ്തു കൊടുക്കുന്ന അവളുടെ മാറ്റം കുട്ടികൾക്ക് മനസിലായെന്ന് തോന്നുന്നു എന്തുപറ്റി ചേച്ചിക്  സുഖമില്ലേ? എന്ന് ഒന്നുരണ്ടു കുട്ടികൾ ചോദിക്കുന്നത് കേട്ടാണ് ചന്ദ്രിക പുറത്തേക്ക് വന്നത്  ശ്രെദ്ധിച്ചപ്പോൾ ആ അമ്മയ്ക്കും തോന്നി എന്തോ അവളെ അലട്ടുന്നുണ്ട് എന്ന്.. ട്യൂഷൻ കഴിഞ്ഞു ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആണ് ചന്ദ്രിക അവളോട് ചോദിക്കുന്നെ


മോളെ എന്തുപറ്റി നിനക്ക്?

എന്തേലും വിഷമം ഉണ്ടോ


ഹേയ് ഇല്ലാലോ അമ്മേ

എന്തുപറ്റി


ഉണ്ടല്ലോ.....??

ഞൻ നിന്റെ അമ്മ അല്ലെ .... നിന്റെ ഓരോ ഭാവവും എനിക്കറിയാം ഇന്നലെ നീ വളരെ സന്തോഷവതി ആയിരുന്നു എന്നാൽ ഇന്ന് എന്തോ നിന്നെ വല്ലാതെ അലട്ടുന്നുണ്ട് അത് മുഖത്തു കാണാനും ഉണ്ട്

ഹേയ് ഇല്ലമ്മേ ഒന്നുമില്ല...


അമ്മയ്ക്കറിയാം അമ്മടെ കുട്ടിയ്ക്ക് പഠിക്കാൻ പോകാത്തതിൽ വിഷമം കൊണ്ടല്ലേ ഈ ട്യൂഷനും ജോലിയും കഴിയുമ്പോയേക്കും നീ ഷീണിക്കുന്നു, കുടുംബ ഭാരം  നിനക്ക് വന്നു എന്നൊന്നും തോന്നണ്ടട്ടോ ഞങ്ങളുണ്ട് എന്നും മോളെ നിന്റെ കൂടെ

പഠിക്കാൻ പോകാൻ ആണ് ആഗ്രഹം എങ്കിൽ അമ്മയെകൊണ്ട് ആകുംപോലെ അമ്മ പഠിപ്പിക്കാം മോൾ  ജോലിക് പോകണ്ട പഠിച്ചോ... നിന്റെ സന്തോഷമാണ് ഞങ്ങള്ക്ക് വലുത്


ആയ്യോാ അമ്മേ അതൊന്നും അല്ല.....


അമ്മ ആലോചിച്ചു കൂട്ടിയത് ഓർത്തു അവൾക് വിഷമം തോന്നി. എന്ത് പറയും എന്നോർത്ത് ദേവിക വിഷമിച്ചു

അമ്മയാണെങ്കിൽ അവളുടെ വാക്കുകൾ പ്രതിക്ഷിച്ചിരിക്കുക ആണ്


അമ്മേ ഓഫീസിൽ ഒരാളുണ്ട് എപ്പോഴും എന്നെ കുറ്റപ്പെടുത്തികൊണ്ടിരിക്കും. ഞാനവിടെ വർക്ക്‌ ചെയ്യുന്നേ മൂപ്പർക്ക് ഇഷ്ടല്ലന്ന് തോന്നുന്നു, പ്രശ്നം ഒന്നും ഇല്ലെങ്കിലും വഴക്ക്ന് വരും ഇന്നും അതുപോലെ മാനേജരോട് ചീത്ത കേൾപ്പിച്ചു അതിന്റെ ഒരു മൂഡോഫ് ആയിരുന്നു


അവൾ എങ്ങും തൊടാതെ പറഞ്ഞു


അയ്യോ മോളെ അവര് ചീത്തയൊക്കെ പറയ്യോ... നീ ഇതൊന്നും പറഞ്ഞില്ലാലോ കുഴപ്പക്കാർ ആണോ മോളെ...

അതോടെ  ചന്ദ്രിക കരച്ചിലിന്റെ വക്കിൽ എത്തി ചന്ദ്രനും ആധിയായി


മോളെ...... കുഴപ്പം ഉണ്ടോ കുഞ്ഞേ....

ചന്ദ്രൻ അകത്തുന്നു വിളിച്ചു ചോദിച്ചു


ആയ്യോ..... അയ്യോ....

അങ്ങനെ വഴക്കൊന്നും അല്ല അച്ഛാ...

നിങ്ങളിങ്ങനെ പേടിക്കല്ലേ.. ഞനിങ്ങനെ ഉത്തരവ്ദിത്തമുള്ള ജോലി ചെയ്തു പരിജയം ഇല്ലാലോ  അതുകൊണ്ട് ചില മിസ്റ്റെക്കുകൾ വരും അപ്പോൾ ചെറുതായി  വഴക്ക് പറയും ശ്രെദ്ധിക്കാൻ വേണ്ടി അത്രേ കുഴപ്പമൊന്നും അല്ല


അവൾ അവരെ എന്തൊക്കയോ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രെമിച്ചു.


എന്നിട്ടാണോ നീ ഇത്ര വിഷമിക്കുന്നെ


അതമ്മേ... ഞാനല്ലേ അവിടെ ലേഡി സ്റ്റാഫ്‌ ഉള്ളു  ഒരു ഈഗോ പ്രോബ്ലം ആയിരിക്കും


അവൾ അവർക്കൊരു സമാധാനിത്തിനായി പറഞ്ഞു


മം അതെ ചിലരുണ്ട് ഇപ്പോഴും സ്ത്രീ അടുക്കളയിൽ നിൽക്കേണ്ടവൾ ആണ്  എന്ന ചിന്ത അവർക്ക് മാറിയിട്ടില്ല, അവർക്കിടയിലേക് നീ ചെന്നപ്പോ ഒരു സ്ത്രീ പറയുന്നത് കേൾക്കുക അവരോട് സഹകരിച്ചു പോകുക എന്നൊക്കെ പറഞ്ഞാൽ അതുമതി ചിലരുടെ ഈഗോക്ക്


അച്ഛൻ അവളെ അനുകൂലിച്ചു


പക്ഷെ മോളെ ഇതിലൊന്നും അച്ഛന്റെ മോളു തളർന്നു പോകരുത്, നിന്റെ വർക്ക്‌ നീ കൃത്യമായി ചെയ്യണം നിന്റെ ശ്രെദ്ധയില്ലായ്മ കൊണ്ട് ഒരു പ്രബ്ലം ഉണ്ടാകരുത് ബാക്കി ഉള്ളവരുടെ കാര്യമൊന്നും നീ നോക്കണ്ട


മം അവൾ മൂളി കേട്ടു


നീ ഇങ്ങനെ കരയാൻ നിൽക്കരുത് നിന്റെ വിഷമിച്ച മുഖത്തെ കാണുമ്പോൾ  അവർക്ക് അവർ ജയിച്ചപോലെ തോന്നും അതോണ്ട് എപ്പോഴും ഫേസ് ഫ്രഷായി നിൽക്കണം.. ഇവരിങ്ങനെ ഓരോന്ന് പറഞ്ഞു കുറ്റപ്പെടുത്തുമ്പോൾ ചിരിച്ചുകൊണ്ട് നേരിടണം തെറ്റ് പറ്റിയാൽ അത് അംഗീകരിക്കണം ഇനി ശ്രദ്ധിക്കാം എന്ന് മറുപടി കൊടുക്കണം അവരുടെ പ്രവർത്തി നിന്നെ ബാധിച്ചു എന്നവർക്ക് തോന്നാൻ ഇട കൊടുക്കരുത് അപ്പോ ഉള്ളിൽ നിന്നൊരു ബലം കിട്ടും അങ്ങനെ അങ്ങനെ എല്ലാം ശെരിയാകും...


അച്ഛൻ പറഞ്ഞത് മോൾക് മനസ്സിലാകുന്നുണ്ടോ 


ഓ അച്ഛാ മനസിലായി ഞാൻ ശ്രദ്ധിക്കാം

ഇനി അച്ഛൻ ഇതോർത്തു വിഷമിക്കണ്ട


തുടരും...

To Top