വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 12 വായിക്കൂ...

Valappottukal

 


രചന :പാക്കരന്റെ മാക്കാച്ചി പെണ്ണ്.


ആ കാറിൽ നിന്ന് മൂന്നുചെറുപ്പക്കാർ ഇറങ്ങി അവരുടെ പുറകെ തന്നെ രണ്ടുപെൺകുട്ടികളും ഇറങ്ങി..


ഹായ് ചേട്ടൻ  ചേച്ചിസ് വരൂ വരൂ....


ഇവന് ഒരു മാറ്റം ഇല്ലല്ലോ  വിഷ്ണു....മനു അവനെ നോക്കി പറഞ്ഞു.


അഹ് മക്കൾ വന്നോ കയറി വാ അവിടെ തന്നെ നിൽക്കാതെ..അല്ലുന്റെ അച്ഛൻ അവരെ അകത്തേക്ക് വിളിച്ചു.


അവരെ പരിചയപെടാം നമുക്ക്. ഇത് അല്ലുന്റെ കോളേജ് ഫ്രണ്ട്സ് ആണ്.

അഭിരാമി

വിഷ്ണു

അഖിൽ

മാളവിക

മാനവ്...... എല്ലാവരും ഇപ്പൊ വർക്ക്‌ ചെയ്യുന്നുണ്ട്. അഭിരാമിയും വിഷ്ണുവും ഒരേ കമ്പനിയിൽ ആണ്. അഖിൽ മാളവിക മാനവ് ഇവർ മൂന്നും ബാംഗ്ലൂർ ആണ്. എല്ലാവരും കോളേജ് ലൈഫ് കഴിഞ്ഞു എങ്കിലും ഫ്രണ്ട്ഷിപ് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ഇവർ ഇടക്ക് ഒക്കെ ആരുടെ ഒക്കെ എങ്കിലും വീട്ടിൽ ഒത്തു കൂടാറുണ്ട്. അല്ലുന് അതികം ഫ്രണ്ട്സ് ഇല്ല ഉള്ള ഫ്രണ്ട്സ് ഒക്കെ അവന് വിശ്വാസം ഉള്ളവർ ആണ്. അല്ലു എന്തും ക്ഷമിക്കും പക്ഷേവിശ്വാസവഞ്ചന അത് അവൻ സഹിക്കില്ല.......



അഹ് വാ മക്കളെ.... ഇരിക്ക്...


ഞങ്ങൾ ഇരിക്കാം അമ്മ അവൻ അവിടെ അല്ലു കല്യാണത്തിന് വരാൻ പറ്റിയില്ല അതുകൊണ്ട് അവനെ കാണണം ആദ്യം....


അവൻ ഇവിടെ ഇല്ല മക്കളെ പുറത്ത് പോയി..... വരാൻ കുറച്ചു വൈകും നിങ്ങളെ എല്ലാം നോക്കാൻ ഞങ്ങളെ ഏൽപ്പിച്ചു ആണ് പോയത്...അച്ഛൻ പറഞ്ഞു.


മുത്തശ്ശ മുത്തശ്ശി സുഖമാണോ....മനു.


സുഖം മക്കളെ നിങ്ങൾ ഒക്കെ വന്നിട്ട് ഇവിടെ തന്നെ ഇരിക്കുവാണോ. ഇവർക്ക് കുടിക്കാൻ ഒന്നും കൊടുത്തില്ലേ മോളെ.....


അച്ഛാ ഇവർ ആദ്യം ഒന്ന് ഫ്രഷ് ആയി വരട്ടെ എന്നിട്ട് ഊണു കഴിക്കാം....


മ്മ്മ്.... എല്ലാവരും വാ മുറികൾ കാണിച്ചു തരാം....സച്ചു.


അല്ല പുതുപെണ്ണെവിടെ കണ്ടില്ല...വിഷ്ണു.


മോള് പുറത്ത് പോയ്‌ ഇപ്പൊ വരും എന്തോ അത്യാവശ്യം ആയി പോയത് ആണ്...


അഹ് അപ്പോൾ ഭാര്യയും ഭർത്താവും കൂടെ പ്ലാൻ ചെയ്തു പോയത് ആകും...അഭിരാമി.


എല്ലാവരും ഒന്ന് ചിരിച്ചു.....

💫💫💫💫💫💫💫💫💫💫💫💫💫💫💫


അവൾ അടുത്ത് ഉള്ളപ്പോൾ ജീവിക്കാൻ ആഗ്രഹം തോന്നുന്നുണ്ട് അവളുടെ പൊട്ടിതെറിച്ചു ഉള്ള സംസാരം ഒക്കെ കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ് പക്ഷേ..... അവൾ.... അവൾ ശരി ആകില്ല എല്ലാവരും ഐശുനെ പോലെ ആയിരിക്കും അവളും ഇതുപോലെ ആയിരുന്നു ആദ്യം. കത്തുകളിലൂടെ ഞാൻ അറിഞ്ഞ ഐശു ആയിരുന്നില്ല ഞാൻ അറിഞ്ഞ ഐഷു.വേണ്ട ഇനി ഒരു പെണ്ണ് വേണ്ട അവളെ എങ്ങനെ എങ്കിലും ഒഴിവാക്കണം അവൾ എന്റെ അടുത്തേക്ക് വരുമ്പോൾ സ്വയം നഷ്ടം ആകുന്നപോലെ. ഐശുനോട്‌ തോന്നത്ത ഫീലിംഗ്സ് എല്ലാം എന്നിൽ ഇപ്പൊ ഉണ്ടാകുന്നത് അവളെ കാണുമ്പോൾ ആണ്........


അവൻ എന്തൊക്കെയൊ പ്ലാൻ ചെയ്തു വീട്ടിലേക്ക് തിരിച്ചു.



ഇതേ സമയം മറ്റൊരിടത്ത്.


അവൻ ബുദ്ധിപരം ആയി തന്നെ കരുക്കൾ നീക്കി മോളുടെ ജീവിതം സുരക്ഷിതം ആക്കി അതും അവന്റെ മുതലാളിയുടെ കുടുംബത്തിൽ തന്നെ കയറ്റി......



എന്ത് ചെയ്തിട്ട് ആയാലും ശരി അവളെ അവന്റെ ആ രക്തത്തെ ഈ ഭൂമിയിൽ നിന്ന് തുടച്ചു നീക്കണം....



അറിയാം അച്ഛാ അവളെ ഒറ്റക്ക് കിട്ടട്ടെ എപ്പോഴും അവൾക്ക് കാവൽ ആയി നൂറുപേരെ അവർ നിർത്തിയിട്ടുണ്ട്.....



എന്റെ കുഞ്ഞ്ങ്ങളുടെ ആത്മാവിനു നിത്യശാന്തി കിട്ടണം അവൻ വേദന അറിയണം....


അറിയാം അച്ഛാ..... എന്റെ ഏട്ടനും അവന്റെ മകനും ഞങ്ങടെ കുടുംബത്തിലെ രണ്ടു ആൺതരികളെ ആണ് അവൻ.....


അപ്പോഴേക്കും അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.....



ഒരു കാരണവശാലും ഈ പ്രാവശ്യം മിസ്സ്‌ ആകരുത് കൊല്ലണം.....



നമുക്ക് ഭാഗ്യം ഉണ്ടെങ്കിൽ നമുക്ക് ഒരു സന്തോഷവാർത്തകേൾക്കാം അച്ഛാ....ക്രൂരമായചിരിയോടെ അവർ ഇരുന്നു.


💫💫💫💫💫💫💫💫💫💫💫💫💫💫💫


നേത്ര ഒരു ഷോപ്പിൽ ആണ് ഈ സമയം അവളുടെ പിന്നാലെ രണ്ടുപേർ ഫോളോ ചെയ്യുന്നുണ്ട് അത് അവൾ അറിഞ്ഞില്ല അവൾ അവളുടെത് ആയ ലോകത്തു ആണ്.


അവൾ വളരെ സന്തോഷത്തോടെ ഒരു സാധനം വാങ്ങി അത് ബില്ല് പേ ചെയ്തു ഇറങ്ങുമ്പോൾ ആണ്.


റോഡിന്റെ ഒരു സൈഡിൽ അമ്മയും കുഞ്ഞും ഇരിപ്പുണ്ട് ആ കുഞ്ഞിനെ കണ്ടപ്പോൾ എന്തോ അവൾക്ക് വല്ലാത്ത സങ്കടം തോന്നി.... അവൾ വാങ്ങിയ സാധനങ്ങൾ വണ്ടിയിൽ കൊണ്ട് വച്ചിട്ട് അവൾ ആ കുഞ്ഞിന്റെ അടുത്തേക്ക് പോയി....



ഇതേ സമയം വീട്ടിലേക്ക് പോകുന്ന വഴിക്ക് ആണ് വഴി അരികിൽ പിച്ചയാചിക്കുന്ന കുഞ്ഞിന്റെയും അമ്മയുടെയും ഒപ്പം നിൽക്കുന്ന നേത്രയേ കണ്ടത്. അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.


ആ കുഞ്ഞിനോട് ചിരിച്ചു കളിച്ചു എന്തൊക്കെയൊ പറയുന്നത് ആണ് കണ്ടത്. അവന് അവളോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി പോയി. അവൻ വണ്ടി സൈഡിൽ ഒതുക്കി അവളെ നോക്കി ഒരു ചിരിയോടെ പുറത്തേക്ക് ഇറങ്ങി....



ചേച്ചി എന്തിനാ ഇങ്ങനെ ഈ വെയിലത്തു കുഞ്ഞിനെ കൂടെ കൊണ്ട് വച്ചു ഇരിക്കുന്നെ.....


മോളെ ഭർത്താവ് കുടിയും അടി പിടി ഒക്കെ ആയി നടന്നു ഒടുവിൽ ഈ ഇടക്ക് ആണ് മരിച്ചത്... സ്വന്തം ആയി വീടോ കുടുംബമോ ഒന്നുല്ല മോളെ അതുകൊണ്ട് ഈ കുഞ്ഞിനേയും കൊണ്ട് ഇറങ്ങിയത് ആണ്....


ചേച്ചിക്ക് എന്തെങ്കിലും ഒരു ജോലി....


ജോലിക്ക് പോകുമ്പോൾ അവർ ആദ്യം എന്റെ ശരീരം ആണ് നോക്കുന്നത് മോളെ അതാ ഈ ജോലിക്ക് ഇറങ്ങിയത്....


ചേച്ചിക്ക് ഞാൻ ഒരു ജോലി വാങ്ങി തരട്ടെ..... വീട്ടുജോലി ആണ് അതികം ഒന്നുല്ല ഒരു ഹെൽപ്പർ ആയി...... ദ ഈ കാർഡ് വച്ചോ ഇതിൽ അഡ്രെസ്സ് ഫോൺ നമ്പർ എല്ലാം ഉണ്ട്. ചേച്ചിക്ക് താല്പര്യം ഉണ്ടെങ്കിൽ വരണം.....അവൾ കൈയിൽ ഉണ്ടായിരുന്ന കുറച്ചു കാശ് എടുത്തു കൊടുത്തു അവിടെ നിന്നും എണീറ്റു...


മോളെ.....


എന്താ ചേച്ചി....


എന്താ മോളുടെ പേര് നേത്രഗ്നി...


ഇവൾ എന്താ ഇങ്ങനെ ഇവളെ എനിക്ക് മനസിലാക്കാൻ പറ്റുന്നില്ലല്ലോ... അവൻ ഒരു ചിരിയോടെ വീണ്ടും അവളെ നോക്കുമ്പോൾ ആണ് അവൾക്ക് അടുത്തേക്ക് കത്തിയുമായി പാഞ്ഞു വരുന്ന രണ്ടുപേരെ കണ്ടത്.......


അവന്റെ നെഞ്ച് പിടഞ്ഞു കാരണം നേത്ര ഇത് ഒന്നും അറിയാതെ അവരോട് എന്തോ സംസാരിച്ചു ഇരിക്കുവാണ്. അവൻ അവളുടെ അടുത്തേക്ക് റോഡ് ക്രോസ് ചെയ്തു ഓടി.അപ്പോഴേക്കും അവർ അവളുടെ അടുത്ത് എത്തിയിരുന്നു....


നേത്ര........ ലൈക്ക് ചെയ്യാതെ പോവല്ലേ...


                                             തുടരും...

To Top