ഹൃദസഖി തുടർക്കഥ ഭാഗം 11 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


ആ അതോ നിന്നെ തട്ടിക്കൊണ്ടു പോകാൻ ഒരാളെ ഏല്പിച്ചിരുന്നു അവർ ആളെ കൂട്ടി വരാൻ വെയിറ്റ് ചെയ്യാ.... വൈശാഖ് പുച്ഛത്തോടെ മറുപടി പറഞ്ഞു.


വൈശു ഞാൻ അങ്ങനെ പറഞ്ഞതല്ല.. നിങ്ങൾ 2 ആണുങ്ങളുടെ കൂടെ ഞനൊറ്റയ്ക്കു എന്നോർത്തപ്പോൾ പറഞ്ഞുപോയതാ ആരേലും കണ്ടാൽ എന്ത് വിചാരിക്കും


എന്ത് വിചാരിക്കാൻ ദേവു..

നീ ഏത് ലോകത്താണ് ജീവിക്കുന്നെ രണ്ടു മാസമായി കൂടെയുള്ള ഞങ്ങളെ ആണോ അതോ ഏതോ നാട്ടുകാരെ ആണോ നിനക്ക് വിശ്വാസം, അവര് പറയുന്നതാണോ നിനക്ക് കാര്യം


അവനൊരു ഈർഷ്യയോടെ ചോദിച്ചു.


അതല്ല.


ഏതല്ല... അയാൾ ഞങ്ങളെ വാരിയിട്ട് പോയത് കേട്ടോ നീ ഇനീപ്പോ  ഏതേലും പ്രോഗ്രാമിൽ വെച്ച് ഇതും പറഞ്ഞു നാണം കെടുത്താൻ നോക്കും..നിനക്ക് സമാധാനം ആയല്ലോ അല്ലെ 


ഹേയ് സർ അങ്ങനെ പറയില്ല...


ഓ പറയില്ല നിനക്കയാളെ ശെരിക്കറിയില്ല അതാ....

പക്ഷെ ഒപ്പം ഒരു വണ്ടിയിൽ വരാൻ പേടിക്കാൻ മാത്രം ഞങ്ങൾ എന്തേലും മിസ്സ്‌ ബൈഹൈവ് നിന്നോട് ചെയ്തിട്ടുണ്ടോ


ഇല്ല വൈശാ... നീ അല്ല വരുൺലാലേട്ടനെ.......


അപ്പോയെക്കും പിന്നിലേക്ക് ഒരു ദേഷ്യത്തോടെ നോക്കുന്നവനെ കണ്ട് ദേവിക പെട്ടന്ന് അവൾ പറയാൻ വന്നത് നിർത്തി.


ദേവു നീ അങ്ങനെ ആണോ അവനെ കണ്ടിരിക്കുന്നേ...

അവൻ ഒരു പാവാ   ടി നിനക്ക് അവനെക്കുറിച്ച് എന്തേലും അറിയുമോ....

എന്നെക്കാളുമൊക്കെ പൊന്നുപോലെ നോക്കും അവൻ നിന്നെയൊക്കെ..


എന്നാലും.....ഛെ നീ ഇങ്ങനാണോ ആളുകളെ മനസിലാകുന്നത്


അവൻ വീണ്ടും പുച്ഛിച്ചു


ദേവിക എന്തോ പറയാൻ ശ്രെമിച്ചപോയെക്കും  വരുൺലാൽ വരുന്നത് കണ്ട് മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.


വരുൺലാൽ നേരെ കയറി മുൻസീറ്റിൽ ഇരുന്നപ്പോൾ ദേവിക ഒന്നു ആശ്വസിച്ചു


ഈശ്വര.... എന്തേലും പറയുമോ...

മുഖം കണ്ടാലറിയാം ദേഷ്യം ആണെന്ന് 

കണ്ണാടിയിലൂടെ നോക്കുന്നത് കണ്ടു 

അവൾ ചിരിക്കാൻ ശ്രെമിച്ചു..


വൈശാഖ് കാർ എടുത്തതുമുതൽ അവളൊന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.. അവരെന്തോ പറഞ്ഞുകൊണ്ടിരിക്കുന്നു 


ആരേലും അറിയുന്നവർ കാണുമോ എന്ന ഭയം ആയിരുന്നു അവളിൽ നിറയെ മാക്സിമം സീറ്റിലേക് കിടന്നു മുഖത്തിന് കൈ വെച്ചുകൊണ്ടാണ് അവളിരുന്നത്..ആരേലും കണ്ടാൽ വീട്ടിൽ പറഞ്ഞാൽ കൂടെ വർക്ക്‌ ചെയ്യുന്നവർ ആണെന്നൊന്നും നാട്ടുകാർക്ക് അറിയില്ലലോ അതും ഇതും പറയാൻ അതുമതി..


ഓഫീസിനും മുൻപിൽ എത്തിയപ്പോൾ ആണ് ദേവിക അറിഞ്ഞത്


മതിയെടി സ്വപ്നം കണ്ടത് ഇറങ്ങി വാ


വൈശാഖ് വിളിച്ചു


ദേഷ്യമാണ് അവനിപ്പോ..


മീറ്റിംഗ് എല്ലാം കഴിഞ്ഞു ദേവിക കുറച്ചു സമയം അവിടെ വെയിറ്റ് ചെയ്യേണ്ടി വന്നു, ഉച്ചക്ക് ഭക്ഷണ സമയമെല്ലാം കഴിഞ്ഞിരുന്നു ഒറ്റയ്ക്കു തിരികെ പോകാൻ അറിയാത്തതിനാലും നല്ല വെയിൽ ആയോണ്ടും അവൾ അവിടെ തന്നെ നിന്നു, കുറച്ചു സ്റ്റാഫിനെ പരിചയപെടുകയൊക്കെ ചെയ്തപോയെക്കും വരുൺലാൽ വന്നിരുന്നു  കയ്യിൽ ഒരു കപ്പ്‌ കോഫീ ഉണ്ട്. അതവൻ അവളിരിക്കുന്ന ടേബിൾന്റെ അടുത്ത് കൊണ്ടു വന്നു വെച്ചു.


ഒന്നും കഴിച്ചില്ലലോ... കുടിക്ക്


എന്നോട് തന്നെ ആണോ അതും ഇത്ര സോഫ്റ്റ്‌ ആയി

അവൾ കണ്ണും മിഴിച്ചു നോക്കിയപോയേക്കും

അവൻ മുൻപിലായുള്ള മറ്റൊരു സീറ്റിൽ പോയിരുന്നു കോഫീ കുടിക്കാൻ തുടങ്ങിയിരുന്നു


കോഫീ ഊതിക്കുടിക്കുന്നതിനിടെ വരുണിന്റെ കണ്ണുകൾ തന്നിലാണെന്ന് അറിഞ്ഞപ്പോൾ അവളിൽ വല്ലാത്തൊരു പരവേഷം വന്നുമൂടാൻ തുടങ്ങി 


പോകാം...


ഡോർ പകുതി തുറന്ന് വൈശാഖ് ചോദിച്ചു.

വരുൺ എണീറ്റു പുറത്തേക്ക് നടന്നു  അവനു പിന്നാലെ  അവളും നടന്നു..


കുറച്ചു ദൂരം പിന്നീട്ടപോയെ ദേവിക ഉറക്കം പിടിച്ചു...

കണ്ണ് അടഞ്ഞുപോകാതിരിക്കാൻ ആകുന്നതു ശ്രെമിച്ചെങ്കിലും ഷീണം കാരണം കഴിഞ്ഞില്ല


ദേവു ടി ദേവു....

ആരോ വിളിക്കുന്നത് കേട്ടാണ് ദേവിക കണ്ണുതുറന്നത്.


വൈശാഖ് ആണ്‌..വണ്ടി നിർത്തി തിരിഞ്ഞിരിക്കുകയാണ് 


അവൾ ഒന്ന് പുഞ്ചിരിച്ചു


ഉറങ്ങിപ്പോയി.....

എത്തിയോ....??


തമ്പുരാട്ടി ഒന്ന് ഉണർന്നു നേരെ ഇരുന്നിരുന്നെങ്കിൽ വണ്ടി എടുക്കാമായിരുന്നു ഇനി ഈ കോലത്തിൽ കണ്ടാൽ ആ പാവത്തിനെ പിന്നെയും കുരിശിൽ തറയ്ക്കും


ഇനിയും നീ എണീറ്റില്ലെങ്കിൽ പാവം ശ്വാസം കിട്ടാതെ ചാവും വൈശാഖ് അവൾ കേൾക്കാതെ പിറുപിറുത്തു


ഏത് പാവം എന്നോർത്തു ദേവിക നിവർന്നിരുന്നപ്പോയാണ് താൻ ഇതുവരെ വരുൺലാലിന്റെ ഷോൾഡറിൽ ആയാണ് കിടന്നതെന്ന് കാണുന്നത്. തന്നെ നോക്കിയിരിക്കുന്ന കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കം അവളെ ഒരു നിമിഷം അവിടെ പിടിച്ചു നിർത്തി 


അയ്യേ....

അവൾ ചാടിപിടഞ്ഞു നേരെ ഇരുന്നു ഡ്രെസ്സും മുടിയുമെല്ലാം നേരെ ആക്കി...

ആകെ ഒരു ജാള്യത തോന്നി ദേവികയ്ക്ക് 


താൻ എങ്ങന ഇവിടെ വന്നേ മുൻപിൽ ഇരുന്നതല്ലേ.. അവൾ അവനോട് ചീറി 


വരുൺ പുച്ഛിച്ചുകൊണ്ട്, മുന്നിലേക്ക് കണ്ണുകാണിച്ചു.


കുറെ ബാനറും നോട്ടീസ് പേപ്പർ ബാഗ്സ് ഫയൽസ് അങ്ങനെ കുറെ ഐറ്റംസ് കൊണ്ട് മുൻപിൽ നിറഞ്ഞിട്ടുണ്ട്.. ബാക്കി കുറച്ചു അലൂമിനിയത്തിന്റെ നീളമുള്ള റോഡ്സ്  അവൻ ഇരിക്കുന്നതിന്റെ സൈഡിലായും ഉണ്ട്... ഇവന്മാർ ഇതൊക്കെ എപ്പോ കയറ്റി അവൾ അത്ഭുദത്തോടെ നോക്കി


എന്റെ പൊന്നു മോളെ   ഇതെല്ലാം കയറ്റിയപ്പോ സ്ഥലം  ഇല്ലാത്തോണ്ട് ആണ്‌...കമ്പി തട്ടി നിനക്കൊന്നും പറ്റാണ്ടാന്ന് വെച്ചിട്ടാണ് വരുൺ അങ്ങോട്ടിരുന്നത്


ഇനി അതും പറഞ്ഞു ഞങ്ങളെ നാണക്കേടാക്കരുത്


വൈശാഖ് ഒരു പുച്ഛത്തോടെ പറഞ്ഞു..

വണ്ടി എടുത്തു


വരുൺ ഒരു പുഞ്ചിരിയോടെ പുറത്തേക്ക് നോക്കിയിരികയാണ്..


കമ്പനിയിൽ എത്തിയപ്പോൾ, ദേവിക ബാഗും എടുത്ത് ഗേറ്റിടിനടുത്തു തന്നെ ഇറങ്ങി വേഗം തന്നെ  അവളുടെ കേബിനിലേക് നടന്നു  കുറച്ചു കസ്റ്റമേഴ്സ് ഉണ്ട് താഴെ അഭിഷ തിരക്കിലാണ്.സ്റ്റെപ് ഓടി കയറിയ അവളുടെ ഓട്ടം നിന്നത് വാഷിംറൂമിൽ ആണ്‌ ഡോർ ലോക്ക് ചയ്തു നിന്നു ദേവിക കിതച്ചു 


കാറിൽ വരുണിന്റെ തോളിൽ ചാരി കിടന്നതു ഓർത്തപ്പോൾ ദേവികയുടെ മുഖം ചുവന്നുതുടുത്തു ഇടതുതോളിലായി അവന്റെ മണം.....

മുഖം ചെരിച്ചു ആ മണം ആഞ്ഞു ശ്വസിച്ചപ്പോൾ വല്ലാത്തൊരു  അവസ്ഥയിൽ എത്തിപ്പെട്ടതുപ്പോലെ തോന്നി അവൾക്ക്


ച്ചെ...

കുറച്ചു സമയം ഒരുമിച്ചു നിന്നുപോയേക്കും എന്തൊക്കെയാ തോന്നുന്നേ തനിക്കു

അവൾ തലക്കുടഞ്ഞു


ആൺകുട്ടികളുമായി കൂട്ടില്ലാതത്തിനാൽ ആദ്യമായി ഇങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോൾ തോന്നുന്ന ഇൻഫെക്റ്റുവേഷൻ ആണിത്.


ച്ചെ....


ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ ഇത് സ്വാഭാവികം

അതിന് ഇങ്ങനെ തോന്നേണ്ടതുണ്ടോ... അതിപ്പോ ആരായാലും ഇങ്ങനെ തന്നെ അല്ലേ....

വൈശാഖ് ആയിരുന്നെങ്കിൽ ഇങ്ങനെ ആകുമായിരുന്നു??


ദേവികയുടെ ബുദ്ധിയും മനസും തമ്മിൽ വാഗ്വാദം നടത്തികൊണ്ടിരുന്നു


ആ മുരടൻ ഒന്ന് മുഖത്തേക്ക് നോക്കിയതുപോലും ഇല്ല എന്നിട്ടാണ് ഇങ്ങനൊക്കെ ചിന്തിക്കുന്നേ

അവൾ തലയ്ക്കടിച്ചു.


പക്ഷെ... താളം തെറ്റിയ ഹൃദയമിടിപ്പ് വ്യക്തമായി കേട്ടതാണല്ലോ

ആ കണ്ണിലെ തിളക്കവും എന്തൊക്കയോ തന്നോട് വിളിച്ചു പറയുന്നപോലെ തോന്നിയിരുന്നു ദേവികയ്ക്ക്....


അവൾ കൈക്കുള്ളിൽ വെള്ളം എടുത്തു മുഖത്തേക്ക്  ഒഴിച്ചു..


എന്റെ ദൈവമേ ഞാനിത് എന്തൊക്കെയാ ചിന്തിച്ചുകൂട്ടുന്നെ....


അവൾ വീണ്ടും വീണ്ടും മുഖം കഴുകി...


തുടരും...


കഥ ബോർ ആകുന്നുണ്ടോ... നല്ലതാണെങ്കിലും ചീ ത്തയാണെങ്കിലും വായിക്കുന്നവർ കമന്റ്‌ ചെയ്യൂ,

To Top