ദക്ഷാവമി, തുടർക്കഥ ഭാഗം: 10 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


എടി വാമി  മാറ്റർ അത്ര  സീരിയസ് ആണോ? (ലിയ )

മ്മ്..അവൾ സങ്കടത്തോടെ മൂളി..(വാമി )


നീ എന്തിനാടി സങ്കടപെടുന്നേ..

നമ്മൾ  സന്തോഷിക്കുകയല്ലേ  വേണ്ടത്..

നിനക്ക് എന്തോരം തല്ലുവാങ്ങി തന്നവളാ  അവൾ.. (പാറു )


നീ ഒരു മാതിരി ഓഞ്ഞ കഥനായികയെ പോലെ ആവല്ലേ വാമി..

എന്തായാലും ഇന്റർവെൽ  ആയിട്ട് വേണം എനിക്ക് ഒന്ന് ആർമാദിക്കാൻ..


ഇന്നെന്റെ വക ഫുൾ  ചിലവ് (ലിയ )


വാമി അത് കേട്ടു പിണങ്ങി അവളെ നോക്കി..



ഇന്റർവെൽ ആയതും വാമിയെയും വലിച്ചുകൊണ്ട് കാന്റീനിലേക്ക് മൂന്നും കൂടി ഓടി..


എന്റെ വാമി വേഗം നടക്കു... അങ്ങോട്ട്.. (ലിയ )


എനിക്ക് വയ്യെടി പതിയെ വലിക്കിനെടി.... (വാമി )


ആളൊഴിഞ്ഞ ടേബിളിന് ചുറ്റും കൂടി ഒത്തു ഇരുന്നുകൊണ്ട് എല്ലാരും വാമിയെ നോക്കി..


അതിനിടയിൽ ലിയ  കഴിക്കാൻ ഓർഡർ  ചെയ്യനുള്ള  ലിസ്റ്റ് തയ്യാറാക്കി..


വാമി.. പറയെടി.. പാറു കുറച്ചു ഉച്ചത്തിൽ പറഞ്ഞു..


വാമി അവളെ തുറിച്ചു നോക്കി കൊണ്ട്   പതിയെ പറഞ്ഞു.. ഇന്നലെ എന്റെ പെണ്ണുകാണൽ നടന്നു..


ഹേ...ഹതെപ്പോ... മാളു കണ്ണ് തള്ളിക്കൊണ്ട് ചോദിച്ചു..


നീ രാവിലെ ചോദിച്ചില്ലേ  ഇന്നലെ കാറു വന്ന കാര്യം


മ്മ്..


എടാ.. എന്നിട്ട്  ചെറുക്കനെ  നിനക്ക് ഇഷ്ടം ആയോ?

(പാറു )


ഇല്ലെടി... അവന്റെ വൃത്തികേട്ട നോട്ടം എനിക്ക്  ഓർക്കുമ്പോൾ തന്നെ  വോമിറ്റിങ് വരുന്നു..


അവന്റെ പേരെന്താ? (മാളു )

ദീപക്  ഗംഗാധരൻ.


ഇന്നത്തെ ചിലവ് ക്യാൻസൽ.. ലിയ   വിഷമത്തോടെ പറഞ്ഞു..


ഇനി ഇപ്പോൾ എന്ത് ചെയ്യും നമുക്കിത് മുടക്കിയാലോ?

(മാളു )


വേണ്ടെടി.. ഇതെന്റെ വിധിയാണ്..


എനിക്ക് എന്റെ കണ്ണുകളോടെ വെറുപ്പ് തോന്നുന്നെടി..


എന്തിനു (പാറു )

നിന്റെ നീല  കണ്ണുകൾ നല്ല ഭംഗി ആണെടി..

എനിക്ക് ഒരുപാടിഷ്ടമാ  നിന്റെ കണ്ണുകൾ (മാളു )


സത്യം ആണെടി...  നിന്റെ കണ്ണുകൾ ശരിക്കും ബ്യൂട്ടിഫുൾ ആണ്..

ഭൂമിയേച്ചിക്കും ഇത്തരം കണ്ണാണോടാ... (ലിയ )


അല്ലേടി...

എനിക്ക് എന്റെ കണ്ണ് ഇഷ്ടമല്ല.. ചിലപ്പോൾ തോന്നും കുത്തി പൊട്ടിച്ചാൽ എന്താണെന്നു..

പിന്നെ കാഴ്ചയില്ലാതെ  നടക്കണമെല്ലോന്നു ഓർത്താണ്  അതിനു ഞാൻ മുതിരാത്തത്..


അതിനിപ്പോൾ നീ ഇങ്ങനെ വെറുക്കാനും മാത്രം എന്താ ഇപ്പോ ഉണ്ടായത്..


എന്നെ പെണ്ണ് കാണാൻ വന്ന കോന്തനു എന്റെ കണ്ണ് ഒരുപാടിഷ്ടമായെന്നു...

അയാളുടെ വർണ ഇനിയും സഹിക്കണമല്ലോ എന്നോർക്കുമ്പോൾ.... എനിക്ക് ദേഷ്യം വരുന്നെടി...


അവൾ ദേഷ്യത്തോടെ പറഞ്ഞു..


നിനക്കിപ്പോൾ എന്താ ഈ eyes കളർ ഒന്നു ഹൈഡ് ചെയ്യണം  അത്രയല്ലേ ഉള്ളു നമുക്ക് അത് ചെയ്യാം..(ലിയ )


എങ്ങനെ?

വാമി ചോദിച്ചു..


ഇതൊക്കെ സിംപിൾ അല്ലേടി നീ ഒരു 

കോൺടാക്ട് ലെൻസ്‌  use ചെയ്താൽ മതി..


അതിപ്പോ എവിടുന്നു കിട്ടും (വാമി )

അത് ഇവിടെ ഷോപ്പിൽ ഉണ്ടെടി പിന്നെ ഓൺലൈൻ സൈറ്റിൽ കിട്ടും..(മാളു )


ക്യാഷ് 


ഇനി അതിനു സങ്കടപെടേണ്ട...

എന്റെ കൈയിൽ ഒരെണ്ണം ഉണ്ട്..

എന്റെ കസിൻ  uk ന്നു വന്നപ്പോൾ കൊണ്ടു വന്നതാ..അത് ഞാൻ നിനക്ക് തരാം..(ലിയ )


Thank you ടാ വാമി അവളെ ഹഗ് ചെയ്തു.


അപ്പോൾ നിന്റെ ഒരു പ്രോബ്ലം സോൾവായി


ഇനി മറ്റേ കാര്യം പറ. (പാറു )


ഏത് കാര്യം (വാമി )

ഫെബികോളിന്റെ കാര്യം (മാളു )


മ്മ് പറയാം പക്ഷെ  എല്ലാവരും സത്യം ചെയ്യണം  നമ്മൾ അല്ലാതെ വേറെ ഒരാൾ അറിയില്ലെന്ന്..


എല്ലാവരും അവളെ  നോക്കി കൊണ്ട് പ്രോമിസ് ചെയ്തു..


മാറ്റർ അത്രയ്ക്ക് സീരിയസ് ആണോ (മാളു )


മ്മ്......... 

എല്ലാവരും പ്രോമിസ് തെറ്റിക്കുമ്പോൾ ഓർക്കണം.നിയൊക്കെ കാരണം എന്റെ അമ്മയുടെ കയ്യിന്നു തല്ല് വാങ്ങി കൂട്ടുന്നത്   പാവം ഞാൻ ആണെന്ന്.


എന്റെ പൊന്ന് വാമി.. ഞങ്ങൾ ആരോടും പറയില്ല.. നിന്നെ ഞങ്ങൾ തല്ലുകൊള്ളിക്കുവോ?

നീ  ഞങ്ങടെ ചങ്കല്ലേ...


ഹ്മ്മ്.. മതി എന്നെ പൊക്കിയത്  ഞാൻ വാർപ്പിൽ ഇടിച്ചു നിൽക്കും 


ഫെബിയുടെയും കാമുകന്റെയും ഫോട്ടോ ആരോ ടീച്ചേർസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് send ചെയ്തു...


നമ്മുടെ സ്കൂളിലെയോ (മാളു ഞെട്ടാലോടെ  ചോദിച്ചു )


അല്ല .. എന്റെ അമ്മേടെ..


എന്റമ്മോ.. എന്നിട്ട് നീ കണ്ടോ ഫോട്ടോ, ചെറുക്കനെ കാണാൻ എങ്ങനെ ഉണ്ട് (പാറു )


അമ്മ കാണിച്ചായിരുന്നു...


ഹമ്പടി  കേമി     എന്നാലും അവൾക് കാമുകൻ ഉണ്ടായിരുന്നോ?

എന്നാലും അത് ആരാവും (ലിയ )


നീ ഫോട്ടോ കണ്ടിട്ട് ആളെ മനസ്സിലായോ... (മാളു )

നമ്മുടെ ക്ലാസ്സിൽ ഉള്ളതാണോ? (ലിയ )

അതോ  നമ്മുടെ സ്കൂളിൽ ഉള്ളതാണോ (പാറു )


അല്ലേടി.. ഞാൻ ആദ്യമായി കാണുകയാണ്.. ഇവിടെങ്ങും ഉള്ള ആരും അല്ല



അല്ലെങ്കിൽ തന്നെ നിനക്ക് ഇവിടെ ആരെ അറിയാം... നമ്മുടെ ക്ലാസ്സിലെ ബോയ്‌സിനെപോലും അവൾക്കറിയില്ല പിന്നെ യാ ഇതു (ലിയ )


എന്നാലും നമ്മൾ അല്ലാതെ അവൾക്കാരാണ് മറ്റൊരു ശത്രു...(മാളു )

അത് തന്നെയാ ഞാനും ആലോചിക്കുന്നേ... സെയിം പിച്ച്  (പാറു )


അവളുടെ  അമ്മ എന്ത് പറഞ്ഞു.. (ലിയ )



അതൊന്നും ഞാൻ അറിഞ്ഞില്ല.. ഞാൻ കരുതി ഇവൾ പണികൊടുത്തതാകുമെന്ന... (വാമി )


ഞാൻ നീ പറഞ്ഞപ്പോഴ   അവൾക്കു lover ഉണ്ടെന്ന ആ തുണിയില്ലാത്ത സത്യം   അറിയുന്ന  പോലും.. ലിയ കണ്ണും തള്ളിക്കൊണ്ട് പറഞ്ഞു 


മിക്കവാറും ഫെബികോളിനെ അവിടെ അമ്മ തടിച്ചി പാറു   തേച്ചു ഒട്ടിച്ചു കാണും (മാളു )


വാ ബെല്ലടിച്ചെന്നു തോന്നുന്നു ക്ലാസ്സിൽ പോകാം...(ലിയ )


പതിയെ വലിക്കെടി തെണ്ടി എന്റെ നടു  ഒടിഞ്ഞിരിക്കുകയാ (വാമി )


കുറച്ചു മുൻപും നീ ഇതു പറഞ്ഞു നിന്റെ നടുവിനിട്ട് നിന്റെ അമ്മ ചവിട്ടിയോ (ലിയ )


അല്ലേടി  നാറി... ഞാൻ ബെഡിൽ നിന്നും ഉരുണ്ടു വീണതാ


ങേ... എല്ലാം കൂടി എക്സ്പ്രഷൻ ഇട്ടു അവളെ നോക്കി..

ഇങ്ങനെ വായും തുറന്നു നോക്കാതെടി ജന്തുക്കളെ



ഞാൻ സ്വപ്നം കണ്ടു വീണതാ...


നിന്നെ സ്വപ്നത്തിൽ ആരാടി ചവിട്ടി ഇട്ടേ... അതോ നീ ആർകെങ്കിലും ചവിട്ട് കൊടുത്തതാണോ?(മാളു )


അല്ലേടി... കാര്യം പോലും അറിയാതെ ആരോ എന്റെ ചെകിട്ടത്ത്  അടിച്ചെടി.. എന്റെ കണ്ണിന്നു പൊന്നീച്ച പറന്നു..


അതിന്റെ വേതനയിൽ നിന്നപ്പോ അയാൾ എന്റെ കഴുത്തിൽ കുത്തിപിടിച്ചെടി.. രക്ഷപെടാനുള്ള  വെപ്രാളത്തിൽ. സ്വപ്നം ആണെന്ന് അറിഞ്ഞില്ലെടി... ബെഡിൽ നിന്നും പടക്കൊന്നു വീണപ്പോഴാ അറിഞ്ഞത്  സ്വപ്നം ആണെന്ന്...


എന്റെ പൊന്നു വാമി.. നിന്നെ ഞങ്ങൾ നമിച്ചു 

നിന്റെ കോപ്പിലെ കുറെ സ്വപ്നം (ലിയ )

ചിരിയോടെ പറഞ്ഞു..



എടി ഇന്ന് നീ  പോയി നിന്റെ ഫസ്റ്റ് night സ്വപ്നം കാണണം.. എന്നിട്ട് ഞങ്ങൾക്ക്  പറഞ്ഞു തരണം...

ഈ വെട്ടും കുത്തും  ചവിട്ടും കേട്ടു ഞങ്ങൾ  കുഴഞ്ഞെടി ... ഇതാകുമ്പോൾ ഞങ്ങൾക്ക് കേൾക്കാൻ  ഒരു എന്റർടൈൻമെന്റ് ഉണ്ടാകും... മാളു കള്ള ചിരിയോടെ പറഞ്ഞു...

അത്  കേട്ട്  പാറുവും  ലിയയും പൊട്ടിച്ചിരിച്ചു..


ദുഷ്ടകൾ.. ഫ്രണ്ട് ആണ് പോലും ഫ്രണ്ട്.. എന്റെ സങ്കടം  എനിക്കല്ലേ അറിയൂ എന്റെ കണ്ണാ..

കേൾക്കുന്ന അവളുമാർക്ക് രസം  അനുഭവിച്ച  എനിക്കറിയാം വേദന..



ഞാൻ ഇവളുമ്മാരോട് ഇതൊക്കെ പറഞ്ഞതിന്..

അല്ലെങ്കിലും എന്നെ പറഞ്ഞാൽ മതിയല്ലോ  കണ്ണാ...


വാമി പിണങ്ങി മുഖവും വീർപ്പിച്ചു നടന്നു..


എടി പാറു അവൾ പിണങ്ങി എന്ന് തോന്നുന്നു..(മാളു )

ഹേയ്... അവൾ പിണങ്ങിയിട്ടൊന്നുമില്ല..

അവൾക്ക് നമ്മളോട് പിണങ്ങാൻ ഒന്നും പറ്റില്ല..


വേഗം  വരിനെടാ... ദാ.. പ്രീത.. മാം വരുന്നു..

അടുത്ത പീരിയഡ്  കെമിസ്ട്രി ആരുന്നോ?(പാറു )


അതേടി... (ലിയ )


എന്നാൽ ഞാൻ പുറത്താണ്.. ടെക്സ്റ്റും ബുക്കും ഒന്നും കൊണ്ടുവന്നിട്ടില്ലടാ...(പാറു )


ബെസ്റ്റ്... കണ്ണാ.. ബെസ്റ്റ്..

Same to you ടാ.. (ലിയ )


നീ പേടിക്കാതെടി... ഇനിയും തല്ലു കൊള്ളാനും എമ്പോസിഷൻ  എഴുതാനും  പുറത്തു നിൽക്കാനുമായി സ്റ്റുഡന്റ് ലൈഫ്  ഇങ്ങനെ നീണ്ടു നിവർന്നു ബാക്കി കിടക്കുകയല്ലേ മാഗാളെ.......


Silly girl....ടേക് ഇറ്റ് ഈസി  യാർ ....



ഇപ്പോൾ  ആണ് അളിയ   എനിക്ക് ശ്വാസം നേരെ വീണത്..കൂട്ടിനു നീ ഉണ്ടല്ലോ .(പാറു )





എന്താടാ  പട്ടി.... നിന്റെ പാക്കിങ് ഒക്കെ കഴിഞ്ഞോ?


കഴിഞ്ഞെടാ  തെണ്ടി...


എടാ... മോനെ. ദക്ഷേ.... അവിടെ ചെന്നു ഇവിടുത്തെ കൂട്ടൊന്നും കാട്ടരുത്...

അത് കേരളമാണ്... അടികൊണ്ട് നിന്റെ പരിപ്പിളകും...


എടാ... മഹി..മോനെ... പരിപ്പിളാക്കാതെ  നോക്കാൻ  ഈ ദക്ഷിതിന്  അറിയാം...


എടാ.. ഞാൻ കാര്യമായിട്ടാണ് പറഞ്ഞത്..

പണ്ടത്തെ പോലെ അല്ല ഇപ്പോൾ..

നേരെ  ഫോട്ടോ എടുത്ത് അവർ സോഷ്യൽ മീഡിയയിൽ ഇടും.. പിന്നെ നിനക്ക് പൊങ്കാല ആവും...


നീ ഒന്നു നിർത്തിയെ  മഹി   നിന്റെ ഈ ഉപദേശം....

ദക്ഷ്  ദേഷ്യത്തിൽ പറഞ്ഞു...


ഇതാണ്  നിന്റെ കുഴപ്പം .. നിന്നോട് ഒന്നും പറയാൻ  പറ്റില്ല...

നിനക്ക് ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ദേഷ്യം  ആണ്..

നീ ദേഷ്യത്തിൽ എടുത്തു ചാടി  ഓരോന്ന് ഒപ്പിച്ചു വെക്കും പിന്നെ  ചെയ്തത്  തെറ്റായിന്നു പറയും..

പിന്നെ അത് സോൾവ് ചെയ്യാൻ ബാക്കിയുള്ളൊരു നടക്കണം..


അത്  ഓർത്തു തന്നെയാ  എനിക്ക് പേടിയും


മഹി വിഷമത്തോടെ പറഞ്ഞു...


അയ്യോടാ...എന്റെ..മഹി.. നീ വിഷമിക്കാതെടാ.. ഇത്തവണ  അങ്ങനെ ഒന്നും ഉണ്ടാവില്ലടാ...


ഞാൻ വാക്ക് തന്നതല്ലേ.. ഞാൻ അത് തെറ്റിക്കില്ലെടാ മോനെ...


നിനക്കെന്നെ വിശ്വാസം ഇല്ലേ 


ഇല്ല... എനിക്കിപ്പോൾ നിന്നെ തീരേം വിശ്വാസം ഇല്ല...

നീ അല്ലെ ആളു...

എപ്പോഴാ വാക്ക് മാറുന്നതെന്ന്  പറയാൻ പറ്റില്ല....


എടാ... ഇത്തവണ  അങ്ങനെ അല്ലടാ...


ഹും 


നീ ഇങ്ങോട്ട് ഇറങ്ങിയേ... കൊഞ്ചാതെ....

ഇനിയും നിന്നാൽ നിനക്ക് ഫ്ലൈറ്റ് മിസ്സ്‌ ആവും..

പിന്നെ എന്നോട് ഒന്നും പറഞ്ഞേക്കരുത്...


ദാ.. ഞാൻ ഇറങ്ങി..


ഹും.. പോകാം 


ആ.. പോകാം..


എയർപോർട്ടിൽ അവനെ വിട്ടിട്ടു മഹി ഒന്നൂടി ഓർമിപ്പിച്ചു.. ടാ.. ഞാൻ പറഞ്ഞത്  മറക്കല്ലേ..

അങ്കിൾ അറിയാതെയാ വിടുന്നെ..

ഇത്തവണ  എന്തേലും പ്രശ്നം ഉണ്ടാക്കിയാൽ നീ പിന്നെ എന്നെ കാണില്ല...


ഇല്ലടാ.... കോപ്പേ..

ഞാൻ ഒരു പ്രേശ്നവും ഉണ്ടാക്കില്ല...


മ്മ്..


ഹാപ്പി ജേർണി....അളിയാ...



പിന്നെ....എന്നെ ഇത്രയും  നേരം വഴക്ക്  പറഞ്ഞിട്ടാ  അവന്റെ ഒരു കാപ്പി ജേർണി....കോപ്പ് 


മനസ്സിൽ പറഞ്ഞുകൊണ്ട് പുറമെ ചിരിച്ചു കാണിച്ചിട്ട് അവൻ അകത്തേക്ക് പോയി..

  അവൻ പോകുന്നത് നോക്കി മഹി പുറത്തു  നിന്നു.


എന്റെ ഈശ്വരൻമാരെ ഇവൻ പോയി ഒരു പ്രോബ്ലത്തിലും ചാടാതിരുന്നാൽ  മതി ആരുന്നു..


ഇവൻ തിരിച്ചു വരുന്നത്  വരെ  മനുഷ്യന്  ഇവിടെ നെഞ്ചിൽ തീ  ആയിരിക്കും...






ഉച്ചവരെ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു.. അതുകൊണ്ട് തന്നെ  സംസാരിച്ചു പതിയെ ആണ് അവർ ബസ് സ്റ്റോപ്പിലേക്ക് നടന്നത്..


വാമി..നാളെ നിന്റെ പ്ലാൻ  എന്താണ്...(ലിയ ). 


എന്ത് പ്ലാൻ....എന്നത്തേയും പോലെ തന്നെ...


വീട്ടിൽ ചെല്ലുമ്പോൾ ഇന്ന് എന്തിന്റെ പേരിലാണ് തല്ലുകൊള്ളുന്നതെന്നാണ് എന്റെ ചിന്ത....


ഹേയ്.. ഇന്ന് അങ്ങനെ  ഒന്നും ഉണ്ടാവില്ലെടി...


ഫെബി പാര  വെക്കാൻ ഇല്ലല്ലോ... (മാളു )


മ്മ്.. എന്നാലും ഫെബിടെ അവസ്ഥ അറിയാൻ ഒരു ത്വര(പാറു )


സത്യം ആണെടി അവളുടെ അവസ്ഥ അറിയാഞ്ഞിട്ടു മനസ്സിൽ വല്ലാത്ത വേദന (വാമി )


ലിയ... നിന്റെ വീട്ടീന്ന് കുറച്ചു ദൂരമല്ലേ  ഉള്ളു അവടെ വീട്ടിലേക്കു...

നീ ഒന്ന് പോയി തിരക്കാമോ? (മാളു )


ശരിയാടാ... വാമിയും  പാറുവും ഒരുപോലെ പറഞ്ഞു..


പൊയ്ക്കോണം എല്ലാം കൂടി...

ആ തടിച്ചി തള്ളേടെയും കുട്ടി ഭൂതത്തിന്റെയും അടുത്തേക്ക് എന്നെ പറഞ്ഞു വിടാഞ്ഞിട്ട് നിനക്കൊക്കെ വയ്യ അല്ലെ...


അവരുടെ ക്രോസ്സ് വിസ്തരം  കഴിഞ്ഞു അവരെന്നെ അവിടിട്ടു പൊരിക്കും.. 


നിനക്കൊക്കെ എന്നെ ഫ്രൈ ആയി കാണാനാണ് അല്ലെ ആഗ്രഹം...


ലിയ  സങ്കടത്തോടെ  പറഞ്ഞു..... 


തുടരും

To Top