ഹൃദസഖി തുടർക്കഥ ഭാഗം 10 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


അവർ അടുക്കളയിലേക്ക് പോയപ്പോൾചന്ദ്രനും ഏട്ടനും സംസാരം തുടർന്ന് 


എന്താടാ ചന്തു പറ്റിയത്, എന്തുണ്ടായി. കിടപ്പിലായത് എന്ത് പറ്റിയതാ..


ഞാൻ നാട്ടിൽ നിന്നും പോന്ന ശേഷം ലക്ഷ്മി ടെസ്റ്റൽസ് ൽ ആയിരുന്നു ജോലി ചെയ്തേ  ആദ്യമൊക്കെ നല്ലോണം ബുദ്ധിമുട്ടി പിന്നെ ഒരു വീടെടുത്തു സെറ്റിൽ ആയി അപ്പോയെക്കും ദേവു ആയിരുന്നു, അത്യാവശ്യം നല്ലോണം ആണ് പോയികൊണ്ടിരുന്നേ അന്ന് ജോലി കഴിഞ്ഞു വരാൻ കുറച്ചു വൈകിയിരുന്നു അപ്പോ ഒരു ലോറി ഓപ്പോസിറ് കയറി വന്നിടിച്ചു

ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടെത്.. പക്ഷെ ഇപ്പൊ തോന്നുന്നു ചന്ദ്രികയ്ക്കും മോൾക്കും ഭരമായി ഇങ്ങനെ... രക്ഷപ്പെടണ്ടായിരുന്നു.


ചന്ദ്രേട്ടാ......

വാതിൽക്കൽ കണ്ണു നിറച്ചു നിൽക്കുന്ന ചന്ദ്രികയെ കണ്ടു ചന്ദ്രൻ മുഖം തിരിച്ചു


മിണ്ടാതിരിക്ക ചന്ദ്ര നീ

അവർക്ക് നീയല്ലാതെ ആരാ ഉള്ളത്

വെറുതെ മനസ് വിഷമിപ്പിക്കല്ലേ

രാമേട്ടൻ ചന്ദ്രനോട് പറഞ്ഞു


പുറത്തുനിന്നും അവരുടെ സംസാരം കേട്ട ദേവികയ്ക്കും വിഷമം തോന്നി, അച്ഛൻ തങ്ങൾക്കൊരു ഭാരമായിരുന്നോ. ഒരിക്കലുമില്ല

കാശില്ലാഞ്ഞിട്ടാണ് ഇല്ലെങ്കിൽ ആയുർവേദ ഡോക്ടർ കാണിച്ചാൽ ചിലപ്പോൾ എണീറ്റുനടക്കാൻ ആവുമെന്ന് ഡോക്ടർ പറഞ്ഞതവൾ ഓർത്തുപോയി...


ഒരുപാട് സമയം അവർ സംസാരിച്ചിരുന്നു. ചന്ദ്രികയും ദേവികയും കൂടി ഉച്ചയ്ക്കുള്ള ഭക്ഷണം തയ്യാറാക്കി, ഒരുമിച്ചിരുന്നു ഭക്ഷണവും കഴിഞ്ഞ ശേഷം ആണ് പോയത്.


യാത്ര പറഞ്ഞിറങ്ങുമ്പോൾ ചന്ദ്രന്റെ കയ്യിൽ മുറുക്കെ  പിടിച്ചുകൊണ്ടു രാമേട്ടൻ പറഞ്ഞു


ഞാൻ വരും നിങ്ങളെ നമ്മുടെ നാട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ  കാലം മയ്ക്കാത്ത മുറിവുകലുണ്ടോ എല്ലാർക്കും പ്രായമായില്ലേ ഇപ്പോ പൊറുക്കാനും മറക്കാനും ആയില്ലെങ്കിൽ പിന്നെ എപ്പോഴാ............

എല്ലാം ശെരിയാകും.


പിന്നെ ദേവികയുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു അവിടെ ഏട്ടനും അനിയത്തിയും എല്ലാരും ഉണ്ട് നിനക്ക്, ഒറ്റയ്ക്കാണെന്നൊന്നും ചിന്തിക്കേണ്ട ട്ടോ


മം അവളൊന്ന് മൂളി


അന്ന് വീട്ടിൽ വല്ലാത്തൊരു പ്രസന്നത വന്നതുപോലെ തോന്നി ദേവികയ്ക് എത്രയൊക്കെ ആയാലും സ്വന്തം നാട് വീട് എന്നൊക്കെ പറയുമ്പോൾ ഉള്ളിൽ നിന്നും വരുന്ന ആഹ്ലാദത്തെ തടയാൻ ആർക്കാകും,


എന്നാലും ഏട്ടാ ഇപ്പോ ഒരു തേടി വരവ് കുഴപ്പമൊന്നും ആവില്ലലോ അല്ലെ

ചന്ദ്രിക തന്റെ മനസ്സിൽ തോന്നിയത് മറച്ചു വെച്ചില്ല പണ്ട് കയ്യിൽ കിട്ടിയാൽ കൊല്ലണം എന്ന് പറഞ്ഞു നാടുചുറ്റും ആളെ വിട്ടവർ ആണ്.

തലനാഴിരയ്ക്ക്  ആണന്ന് രക്ഷപെട്ടത്


ഹേയ് ഇല്ല ചന്ദ്രു നമ്മുടെ കാര്യം ആദ്യമേ അറിയുന്ന ആളായിരുന്നു രാമേട്ടൻ,


അന്ന് കുളക്കടവിലും വയൽവരമ്പിലും ഇടവക്കിലുമെല്ലാം നിന്നെ കാണാൻ വരുമ്പോ രാമേട്ടനെയായിരുന്നു കാവൽ നിർത്തൽ 

ചന്ദ്രൻ ആ ഓർമയിൽ ഒരു പുഞ്ചിരിയോടെ പറഞ്ഞു


ആയോ ചന്ദ്രേട്ടാ.... മോൾ ഇരിക്കുന്നു

എന്തായി പറയുന്നേ....


ചന്ദ്രികയിക്ക് നാണം വന്നതിന്നാൽ കണ്ണുരുട്ടികൊണ്ട് അവർ ചന്ദ്രനോടായി പറഞ്ഞു


ഹാ അതിനിപ്പോ എന്താ അവൾ കേൾക്കട്ടെടി

അവളുടെ അച്ഛൻ അമ്മയെ എത്ര സ്നേഹിച്ചിരുന്നെന്ന്.. ഇന്നും എത്ര സ്നേഹമുണ്ടെന്ന്. ഇങ്ങനേയിപോയിട്ടല്ലേ ചന്ദ്രു ഇല്ലെങ്കിൽ പൊന്നുപോലെ നോക്കിയേനെ നിങ്ങളെ ഞാൻ..


ചന്ദ്രേട്ടാ......

ചന്ദ്രിക ഒരു ശാസനയോടെ വിളിച്ചു


കേട്ടോ മോളെ

അച്ഛൻ ഇങ്ങനെ 

ശവം പോലെ കിടക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി  ന്നിട്ടും ഇവളെന്നെ ഇട്ടിട്ടു പോവാഞ്ഞേ എന്താണ് എന്ന്.അറിയ്യോ.....


നിന്റമ്മയ്ക് എന്നെ ജീവനാടി.....


ചന്ദ്രൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു


ദേവികയും ചിരിച്ചു


നിങ്ങളെന്താ മനുഷ്യ കൊച്ചിനോട് പറയുന്നേ...ചന്ദ്രിക കെറുവിച്ചു


എന്താ പറയുന്നതിന് കുഴപ്പം

എങ്കിലല്ലേ നാളെ അവൾക്ക് സ്നേഹമെന്തെന്ന് മനസിലാകൂ


അവരുടെ സംസാരം ഇന്നൊന്നും തീരില്ലന്ന് തോന്നിയപ്പോൾ അവരെ അവരുടെ ലോകത്തു വിട്ടു ദേവിക എണീറ്റു റൂമിലേക്കു നടന്നു 


                             ❤️


പതിവുപോലെ ദേവിക ഓഫീസിൽ നേരത്തെ എത്തി.  ദിവസവും ഉള്ള മോർണിംഗ് മീറ്റിംഗ്  കഴിഞ്ഞപ്പോൾ ആണ് ബ്രാഞ്ച് മാനേജർ മനാഫ് പറയുന്നത് ദേവികയ്ക് ടൗണിൽ ഉള്ള head ഓഫീസിലേക്ക് പോകണം അവിടെ ഒരു മീറ്റിംഗ് ഉണ്ട് എന്ന്. വൈശാഖിനും അരുണിനും റിവ്യൂ മീറ്റിംഗ് അവിടെ വെച്ചു ഉള്ളതിനാൽ 3 പേരോടും ടെസ്റ്റ്‌ ഡ്രൈവ് വെഹിക്കിൾ എടുത്തു പോയിട്ട് ന്യൂ മോഡൽ ന്റെ ടെസ്റ്റ്‌ ഡ്രൈവ് വെഹിക്കിൾ എടുത്തിട്ട് വരാൻ പറഞ്ഞു.


ദേവിക ശെരിക്കും ഞെട്ടിപ്പോയി


സർ ഞനൊറ്റയ്ക്കു പോയാൽ പോരെ??


അതിന്തിനാടോ..?ഇവരങ്ങോട്ട് ആണ് വെറുതെ കാശുകളയണോ?


അതല്ല സർ

ദേവിക നിന്നു തത്തി കളിച്ചു


അവളുടെ പരുങ്ങൽ കണ്ടിട്ട്

മനാഫ് സർ പറഞ്ഞു...


നിന്നെ ഇവന്മാർ തട്ടിക്കൊണ്ടു പോകുകയൊന്നും ഇല്ല ഇവിടൊക്കെ cctv ഉണ്ട് പിന്നെ gps ട്രക്കർ ഉള്ള വെഹിക്കിൾസ് ആണ് ടെസ്റ്റ്‌ ഡ്രൈവ് എല്ലാം പേടിക്കണ്ട


അതൊന്നും അല്ല സർ

അവളൊന്ന്  മനാഫ് സാറേ നോക്കി പുഞ്ചിരിച്ചു. നേരെ നോക്കിയപ്പോൾ കണ്ടു ഫുൾ കലിപ്പ് മോഡ് ഓൺ ചെയ്തുനിൽക്കുന്ന രണ്ടാളെ ഒരാളുടെ മുഖത്തു പുച്ഛമാണെങ്കിൽ ഒരാളുടെ മുഖത്തു ദേഷ്യം ആയിരുന്നു.


നിന്റെയൊക്കെ സ്വഭാവും ഇവൾക്ക് കറക്റ്റ് അറിയാലോ ഡോ

അയാളോന്ന് ആക്കികൊണ്ട്  അവരാടായി

പറഞ്ഞു 


പൂർണമായി...!!

വൈശാകും ലാലുവും നിൽക്കുന്ന നേരെ നോക്കാൻ തന്നെ ദേവികയ്ക്ക് പേടി ആയി 

ഇവന്മാരെന്നെ ബാക്കി വെച്ചാൽ മതിയായിരുന്നു 

ഈശ്വരാ......


അവൾ മനസ്സിൽ വിചാരിച്ചുകൊണ്ട് അവരെ നോക്കി വൃത്തിക്ക് ഇളിച്ചുകാട്ടി കാബിനിലേക്ക് ഓടി.


കുറച്ചു കഴിഞ്ഞപ്പോൾ വൈശാഖ് പുറത്തേക് ഇറങ്ങാൻ റെഡി ആയി ഫയൽ എല്ലാം എടുത്തു


ഈശ്വര എന്നെ വിളികുന്നില്ലേ....

ദേവികയ്ക് വെപ്രാളം ആയി..

മനാഫ് സർ അങ്ങനൊക്കെ പറഞ്ഞതിന് ശേഷം ഇതുവരെ വൈശാഖ് അവളുടെ നേരെ നോക്കുകയോ മിണ്ടുകയോ ചെയ്തിട്ടില്ല... ഒന്നും പറയാതെ കൂടെ ചെല്ലാൻ എന്തോ മടി...


വാതിലിനു അടുത്തെത്തി തിരിഞ്ഞു നിന്ന് അവളെ കലിപ്പിട്ടു നോക്കി

പാവം ദേവിക അവനിപ്പോ വിളിക്കും എന്നോർത്തുകൊണ്ട് അവനെത്തന്ന കണ്ണിമ വെട്ടാതെ നോക്കിയിരിക്കുക ആയിരുന്നു..


  ഓ.......

തമ്പുരാട്ടിക്ക് ഇനി അടിയന്റെ കൂടെ വരാൻ താലപ്പൊലി എടുക്കണമോ ആവോ.... അതോ ഞങ്ങളുടെ സ്വഭാവ സർട്ടിഫിക്കേറ്റ് വേണ്ടി വരുവോ..


അലറിവിളിച്ചു പറയുന്നവനെ വായും പൊളിച്ചു നോക്കി നിൽക്കുന്ന ദേവികയെ പ്രവീൺ തട്ടി വിളിച്ചു

ഡീ നീ പോകുന്നില്ലേ....

അവനെനി ഇങ്ങോട്ട് വന്നാൽ അടി ആവും വേഗം വിട്ടോ....


അത് കേട്ടതോടെ ദേവിക ഇറങ്ങി ഓടി


അപ്പോയെക്കും വണ്ടി എടുത്ത് വൈശാഖ് ഹോൺ അടി തുടങ്ങിയിരുന്നു


ദേവിക വേഗം ബാക്കിസീറ്റിൽ കയറി ഇരുന്നു. മാരുതി യുടെ ഇഗ്നിസ് മോഡൽ വണ്ടി ആയിരുന്നു അത് 


വൈശാഖ് ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയാണ്.


വൈശു... ഞാൻ സർ പറഞ്ഞപോലൊന്നും ആലോചിച്ചോണ്ടല്ല ഒറ്റയ്ക്കു പോകാം എന്ന് പറഞ്ഞത്


മൗനത്തിനു വിരാമം ഇട്ടുകൊണ്ട് ദേവിക പറഞ്ഞു


നീ പോടീ കോപ്പേ.....

മിണ്ടാതെ ഇരുന്നോ.... ഞനിത്തിരി മോശകാരനാ നീ വന്നപ്പോൾ മുതൽ നിന്നോട് ഞാൻ അങ്ങനയാണല്ലോ നിന്നതും .........

അവളുടെ ഒരു..... പല്ലിരുമ്മിക്കൊണ്ട്  അവൻ നിർത്തി....


സോറി...

നിന്നോടല്ലേ മിണ്ടാതിരിക്കാൻ പറഞ്ഞേ ഇനി മിണ്ടിയാൽ തല ഞാൻ തല്ലിപൊട്ടിക്കും


അവൻ ദേഷ്യത്തോടെ മുരുണ്ടു


അവൾ അറിയാതെ വായ പൊത്തിപ്പിടിച്ചുപോയി.


അപ്പോയെക്കും അവർ ഷോറൂം കഴിഞ്ഞു 3km പിന്നിട്ടിരുന്നു വൈശാഖ് കാർ സൈഡിലേക് ആക്കി ഒതുക്കി ഓഫ്‌ ചയ്തു വെച്ചു


ഇറക്കിവിടാൻ എങ്ങാനും ആകുമോ

ദേവിക ചിന്തിച്ചു

മടിച്ചു മടിച്ചു ചോദിച്ചു

എന്താ നിർത്തിയെ.....


ആ അതോ നിന്നെ തട്ടിക്കൊണ്ടു പോകാൻ ഒരാളെ ഏല്പിച്ചിരുന്നു അവർ ആളെ കൂട്ടി വരാൻ വെയിറ്റ് ചെയ്യാ.... വൈശാഖ് പുച്ഛത്തോടെ മറുപടി പറഞ്ഞു.


തുടരും......

To Top