വൈശാലി....🦋 ഭാഗം 03

Valappottukal


രചന: മഞ്ഞ് പെണ്ണ്


ഞെട്ടി കൊണ്ട് വൈശു തിരിഞ്ഞ് നോക്കിയതും ദേഷ്യത്തിൽ തന്നെ തുറിച്ച് നോക്കുന്ന ശ്രീയെ കണ്ടതും തൊണ്ടയിൽ നിന്നും ഉമിനീർ ഇറക്കാൻ പാട് പെട്ട് പോയി അവൾ... 


"എവിടെ നോക്കി ആണെടി നത്തേ നീയൊക്കെ നടക്കുന്നെ രണ്ട് ഉണ്ടക്കണ്ണ് ഉണ്ടല്ലോ.... നോക്കി നടക്കാൻ പാടില്ലേ... അതെങ്ങനെയാ കാശ് കണ്ട് ഇറങ്ങിയത് അല്ലേ വല്ല തെരുവിലും ജോലിക്ക് പൊക്കൂടെ നിനക്ക്... പുല്ല്" പറഞ്ഞ് തീർന്നതും ശ്രീയുടെ മുഖത്ത് ആരുടെയോ കൈകൾ പതിഞ്ഞിരുന്നു... 


കണ്ണീരോടെയും ചുട്ടെരിക്കാൻ പാകത്തിന് ദേഷ്യത്തോടെയും അവൾ തല ഉയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടവൾ നടുക്കത്തോടെ മൊഴിഞ്ഞു... 


"അമ്മാ..."


"ചീ എന്റെ മോള് ഇത്രയും തരം താഴ്ന്ന് പോയോ... എന്ന് മുതലാ ന്റെ കുട്ടി കാശ് ഉള്ള കൂട്ടത്തിൽ കൂടിയത്ഒരു നേരത്തെ അന്നം തരാൻ  വകുപ്പില്ലാത്ത നിന്റെ അച്ഛന്റെ കൂടെ നാട് വിട്ടിട്ട് അയാൾ കള്ളും കഞ്ചാവും പെണ്ണ് പിടിത്തവും ഒക്കെ ആയി നമ്മളെ ഉപേക്ഷിച്ചപ്പോൾ പട്ടിണി കിടന്ന് നരകിച്ചപ്പോ മുത്തച്ഛൻ ഇങ്ങോട്ടേക്ക് കൂട്ടികൊണ്ട് വന്നപ്പോൾ ആണോ??  ഏ ആണോന്ന്??  ഇന്ന് വരെ നിന്റെ മേനിയിൽ പോലും ഞാൻ കൈവെച്ചിട്ടില്ല ശ്രീ!!! നീ ആയിട്ട് ചോദിച്ച് വാങ്ങിയതാ ഇത് മേലാൽ ഇനി ആവർത്തിച്ചാൽ..." ഭീഷണി രൂപത്തിൽ പറഞ്ഞ് കൊണ്ട് അവർ വൈശുവിനെയും കൂട്ടി തിരിഞ്ഞ് നടന്നു.... 


ശ്രീയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു....കണ്ണിൽ കാണുന്ന ഭാവം പുച്ഛമോ അതോ കുറ്റബോധമോ??? 


_____________________________❤️


"വൈശു മോളെ പൊറുക്കണേ അവളോട് നിന്നെക്കാൾ പ്രായം ഉണ്ടന്നേ ഒള്ളു ഇനിയും പക്വത എത്തിയിട്ടില്ല പെണ്ണിന്... ശ്രീക്ക് പകരം ഞാൻ ക്ഷമ ചോദിക്കാ ന്റെ കുട്ടിയോട്... " തലയിൽ തലോടി അവർ പറഞ്ഞതും പഴയതിനേക്കാൾ ശക്തിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. 


"അയ്യോ ചെറിയമ്മ എന്താ ഈ പറയണേ നിക്ക് അതൊന്നും പ്രശ്നല്ല... ഇതിലും വലുത് ഞാൻ കേട്ടതാ... നിങ്ങൾ എന്ത് പറഞ്ഞാലും എന്താ ന്റെ സ്വന്തം കുടുംബം ആയെ ഞാൻ നിങ്ങളെ ഒക്കെ കണ്ടിട്ടുള്ളു... ന്റെ ചേച്ചികുട്ടി ന്നെ ഒന്ന് വഴക്ക് പറഞ്ഞു... ഇതിനൊക്കെ ആരെങ്കിലും ക്ഷമ ചോദിക്കോ പാർവതി കുഞ്ഞേ.." 


"ഡീ പെണ്ണേ... " കളിയോടെ അവൾ പറഞ്ഞതും പാർവതി കൈ കൊണ്ട് അടിക്കുന്ന പോലെ ചെയ്തതും കിലുങ്ങി ചിരിച്ച് കൊണ്ടവൾ കോക്രി കാണിച്ച് കൊണ്ട് ഓടി... 


"കുറുമ്പി പെണ്ണ്...!!!" അവൾ പോവുന്നതും നോക്കി പാർവതി ചിരിയോടെ പറഞ്ഞു... 


___________________________________❤️


"വൈശാലി... നീ ഡ്രസ്സ്‌ മാറിക്കോ നമുക്ക് ഒന്ന് നിന്റെ വീട് വരെ പോയി വരാം..." റൂമിലേക്ക് കയറി വന്ന വൈശുവിനോട് ഷർട്ടിന്റെ ബട്ടൻസ് ഇട്ട് കൊണ്ട് തന്നെ ഹരി പറഞ്ഞു... 


അത്രയും നേരം അമ്മയും മുത്തശ്ശിയും മുത്തച്ചനും ഒത്ത് കളി പറഞ്ഞ് ചിരിച്ചപ്പോൾ ഉണ്ടായിരുന്ന വൈശുവിന്റെ പ്രസരിപ്പ് എല്ലാം എങ്ങോ പോയി... തലയാട്ടി കൊണ്ടവൾ ഷെൽഫിൽ നിന്നും ഉടുക്കാൻ ഉള്ള ഡ്രസ്സ്‌ എടുത്ത് ഫ്രഷ് ആയി ഇറങ്ങി... 


വണ്ടിയുടെ കീയും കറക്കി പോവുന്നവന്റെ പിന്നാലെ അവളും വെച്ച് പിടിച്ചു... സംശയത്തോടെ നോക്കുന്ന എല്ലാവർക്കും ചുണ്ട് അനക്കി കൊണ്ട് സ്വകാര്യമായി വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ് കൊണ്ടവൾ ഒരുപാട് മുന്നിൽ എത്തിയ ഹരിയുടെ അടുത്തേക്ക് ഓടി ചെന്നു... 


ഇടം കണ്ണിട്ട് എല്ലാം നോക്കുന്ന ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി... 


"ന്റെ ഗോഡെ ഇങ്ങനെ ആണെങ്കിൽ എന്നും ഞാൻ കള്ള് കുടിച്ച പോലെ അഭിനയിക്കേണ്ടി വരുവോ?? " മുകളിൽ നോക്കി ആത്മഗത്തിച്ച് കൊണ്ടവൻ വണ്ടിയിൽ കയറി... 


കാറിൽ കയറിയതും രണ്ടുപേരും ഒന്നും മിണ്ടിയില്ല... ഇറക്കിടക്കുള്ള വൈശുവിന്റെ ഇടം കണ്ണ് കൊണ്ടുള്ള നോട്ടം എല്ലാം അവൻ ആസ്വദിച്ച് കൊണ്ട് വണ്ടി ഓടിച്ചു... 


🎶🎶Veradhuvum Thevaiyillayi,

Nee Mattum Podhum,

Kannil Vaithu Kaathirupen Yennavaanaalum,

Unnedhiril Naanirukkum Ovvoru Naalum,

Uchi Mudhal Paadham Varai Veesudhu Vaasam,


Dhinamum Aayiram Murai,

Paarthu Mudithaalum,

Innum Paarthida Solli,

Paazhum Manam Yengum,


Thaarame Thaarame Vaa,

Vaazhvin Vaasamey Vaasamey, Nee Dhaanae,

Thaarame Thaarame Vaa,

Yendhan Swaasamae Swaasamae,

Nee Uyiree Vaaa.


Melum Keezhum Aadum Undhan,

Maaya Kannaale,,

Maaru Vedam Podudhu Ye,

Naatkkal Thannaley,

Aayul Regai Muzhuvadhummai

Theyumunnaley,

Aazham Varai Vaazhndhidalaam

Kaadhalin Ullaey,


Indha Ullagam Thoolaayi,

Udaindhu Ponnaalum,

Adhan Oru Thugalil,

Unnai Karai Serpen,


Thaarame Thaarame Vaa,

Vaazhvin Vaasame-Vaasame,

Nee Dhaanae,


Thaarame Thaarame Vaa

Yendhan Swaasamae Swaasamae

Nee Uyiree Vaaa.


[Instrumental Music]

Nee Neengidum Neram,

Katrum Perum Baram,

Un Kaithodum Neram,

Theemeedhilum Eeram,


Nee Nadakkum Pozhudhu Nizhal,

Tharaiyil Padadhu,


Un Nizhalai Enadhu Udal,

Nazhuva Vidadhu,


Perazhagin Mele Oru,

Thurumbum Thodaadhu,

Pinju Mugam Oru Nodiyum,

Vaada Kudadhu,


Unai Paarthiruppen Vizhigal Moodadhu,

Unai Thaandi Edhuvum Theriyakoodadhu,


Tharame Tharame Vaa,

Vaazhvin Vaasame-Vaasame,

Nee Dhaanae,


Tharame Tharame Vaa,

Yendhan Swasame Swasame,

Nee Uyiree Vaaa....🎶🎶


കാറിൽ നിന്നുള്ള സിദ്ധിന്റെ മധുര ഗാനത്തിൽ ലയിച്ചിരിക്കുകയാണ് രണ്ട് പേരും... ഇമ വെട്ടാതെ വൈശുവിന്റെ കണ്ണുകൾ അവളുടെ പ്രാണനാഥനിൽ തന്നെ ആയിരുന്നു... ചുമ്മാ വൈശുവിനെ ഹരി ഒന്ന് നോക്കിയതും തന്നിൽ മതി മറന്ന് നിൽക്കുന്ന അവളെ കണ്ടതും അവനും ആ നീർമിഴികളിൽ ലയിച്ചു പോയി... പതിയെ ബ്രേക്ക്‌ ചവിട്ടി ഒരു ഒഴിഞ്ഞ ഇടത്ത് വണ്ടി ഒതുക്കി... 


മൗനം വാചാലമായ നിമിഷങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞ് വന്നു..  ചുണ്ടുകൾ അവയുടെ ഇണകളെ പുൽകിയപ്പോൾ വൈശുവിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു....ഹരിയുടെ ഒരു കൈ അവളുടെ കഴുത്തിലെ താലിയിലും മറു കൈ അവളുടെ അണിവയറിലും കുസൃതി കാണിച്ച് കൊണ്ടിരുന്നു... 


"പ്പീ പ്പീ...."😂


ബാക്കിൽ നിന്നും ഒരു വണ്ടിയുടെ ഹോൺ അടി കേട്ടപ്പോൾ ആണ് പരിസരം മറന്ന് ചുംബനത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടുപേർക്കും ബോധം വന്നത്... ഞെട്ടി പിടഞ്ഞ് കൊണ്ട് വൈശു സീറ്റിലേക്ക് ചാരി ഇരുന്ന് ഒരു കൈ കൊണ്ട് മുഖം മറച്ചു... നാണത്താൽ മൂവന്തി ചോപ്പിനെ വെല്ലും നിറമായിരുന്നു അവളുടെ കുഞ്ഞ് മുഖത്തിന്...ആ കുഞ്ഞ് മൂക്കിലെ വൈരക്കൽ മൂക്കുത്തി കൂടുതൽ തിളങ്ങുന്നതായി ഹരിക്ക് തോന്നി... 


ഒന്ന് ചിരിച്ച് മീശ തടവി കൊണ്ട് അവൻ കാർ സ്റ്റാർട്ട്‌ ചെയ്ത് അവളുടെ വീട്ടിലേക്ക് തിരിച്ചു...ഇടക്കിടക്ക് ഹരിയുടെ നോട്ടം അവളിൽ പതിച്ചെങ്കിലും അറിയാതെ പോലും അവൾ അവനെ നോക്കിയില്ല... 


_______________________________❤️


ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുക ആയിരുന്ന ചാരു ഒരു ഹോൺ അടി ശബ്ദം കേട്ടാണ് ബെഡിൽ നിന്നും എണീറ്റത്.. സംശയത്തോടെ അവൾ പുറത്തേക്ക് ഇറങ്ങിയതും മുഖം താഴ്ത്തി കാറിൽ നിന്നും ഇറങ്ങി വരുന്ന വൈശുവിനേയും അവൾക്ക് പിറകെ ഒരു കള്ളച്ചിരിയോടെ അവളെയും നോക്കി നടന്ന് വരുന്ന ഹരിയേയും കണ്ടതും ദേഷ്യം കൊണ്ട് അവൾക്ക് സമനില നഷ്ടപ്പെടുന്നത് പോലെ തോന്നി... 


വേഗത്തിൽ പുറത്തേക്ക് ഇറങ്ങാൻ നിന്നതും പിറകിൽ നിന്നും വല്യമ്മ അവളുടെ തോളിൽ പിടിച്ച് കൊണ്ട് അരുത് എന്ന് തലയാട്ടി....അവരെ ഒന്ന് നോക്കി കൊണ്ടവൾ ഗേറ്റ് കടന്ന് വരുന്ന രണ്ട് പേരെയും നോക്കി കോട്ടി ചിരിച്ചു... 


"ഹാ ആരിത് വൈശു മോളോ... ന്റെ കുട്ടി ഒന്ന് ഉഷാറായല്ലോ... ഇപ്പോൾ ആര് കണ്ടാലും ഒന്ന് നോക്കി പോവും... " സ്നേഹത്തോടെ അവർ പറഞ്ഞതും ഹരിയുടെ ചുണ്ടിൽ പുച്ഛം ആയിരുന്നു... എന്നാൽ ഈ സ്നേഹപ്രകടനം വെറും ചതി ആണെന്ന് അറിയാതെ തന്നോടുള്ള അനിഷ്ടം എല്ലാം മാറി എല്ലാവർക്കും തന്നെ ഇഷ്ട്ടം ആണെന്ന് കരുതിയിരുന്നു ആ പൊട്ടിപ്പെണ്ണ്!!! അവർക്ക് ഒന്ന് പുഞ്ചിരിച്ച് കൊടുത്ത് അവൾ തൊട്ടടുത്തായി നിൽക്കുന്ന ചാരുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ കയ്യിൽ പിടിച്ചു... 


"ചാരു മോളെ... ഇങ്ങനെ നടക്കും എന്ന് ഒന്നും ഞാൻ കരുതിയിട്ട് പോലും ഇല്ല... തെറ്റ് എന്റെ ഭാഗത്താ മാപ്പ് തരോ നിക്ക്...?? " നിഷ്കളങ്കമായി അവൾ ചോദിച്ചതും അനിഷ്ട്ടം ഒന്നും പുറത്ത് കാണിക്കാതെ അവൾ ചിരിയോടെ വൈശുവിന്റെ കൈകളിൽ അവളുടെ കൈകൾ വെച്ചു... 


"എന്താ ഏച്ചിക്കുട്ടി ഇത്... നിക്ക് ഒരു ദേഷ്യവും ഇല്ല...സംസാരിച്ച് നിൽക്കാതെ ചേട്ടച്ഛനെയും കൂട്ടി അകത്തേക്ക് കയറു..." പുഞ്ചിരി കൈവിടാതെ ചാരു പറഞ്ഞതും ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു വൈശുവിന്റെ മുഖത്ത്... വല്യമ്മയുടെ കൂടെ അവൾ അകത്തേക്ക് കയറി... 


അവൾക്ക് പിറകെ വന്ന ഹരി ചാരുവിനോടായി "അപ്പൊ മിനിഞ്ഞാന്ന് ന്റെ കയ്യിൽന്ന് കിട്ടിയ അടി നന്നായി റിസൾട്ട്‌ തന്നിട്ടുണ്ട്... ഇനി നിനക്ക് നന്നായാൽ കൊള്ളാം പഴയ ഇഷ്ടവും കൊണ്ട് ന്റെ പെണ്ണിനോട് പക പോക്കാൻ നിന്നാലേയ് കഴിഞ്ഞ തവണത്തെ പോലെ ഒരു അടിയിൽ ഒന്നും നിർത്തില്ല ഹരി.." അവൾക്ക് നേരെ വിരൽ ചൂണ്ടി ശബ്ദം താഴ്ത്തി ഹരി പറഞ്ഞതും വേദനയുള്ള കവിളിൽ പൊത്തി പിടിച്ച് കൊണ്ടവൾ തലയാട്ടി സമ്മതിച്ചു... 


"ഹ്മ്മ് അങ്ങനെ ഒന്നും തോൽക്കാൻ ഈ ചാരുവിന് കഴിയില്ല... നേടിയിരിക്കും നിങ്ങളെ ഞാൻ ഒരു വൈശാലിക്കും വിട്ട് കൊടുക്കില്ല... ഹരി നാരായണൻ ചാരുവിന് ഉള്ളതാ..." കണ്ണിൽ എരിയുന്ന പകയോടെ അവൻ പോയ വഴിയേ നോക്കി അവൾ കവിളിൽ കൈ വെച്ച് പറഞ്ഞു... 


"മോളെ ഇച്ചിരി കൂടി കഴിക്ക് നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാ ഇതൊക്കെ വല്യമ്മ...." സ്നേഹം നടിച്ച് കൊണ്ട് അവർ പൊരിച്ച് വെച്ച കോഴി എടുത്ത് അവളുടെ പ്ലേറ്റിലേക്ക് ഇട്ട് കൊടുത്തതും കണ്ണീരോടെ അല്ലാതെ അവൾക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല... 


"വല്യച്ഛൻ എവിടെ വല്യമ്മേ?? " 


"ചേട്ടൻ പണിക്ക് പോയിരിക്കുവാ... നിന്നെ കാണാൻ ഒരു ദിവസം വരണം എന്ന് പറഞ്ഞിരുന്നു..."(ലെ മഞ്ഞ് പെണ്ണ്: ഈ തള്ള നുണ പറയുന്നതിൽ എന്നെയും കടത്തി വെട്ടോ?? ഇവർ എന്റെ വളർച്ചക്ക് ഒരു ഭീഷണി ആണ്🙄😏)


"ആ വല്യമ്മേ ഒരു ദിവസം എല്ലാവരും കൂടെ വരണം... ആരെയും പരിചയപ്പെട്ടില്ലല്ലോ..."


"ആഹ് വരാം മോളെ നീ ഇപ്പൊ കഴിക്ക്..." 


വല്യമ്മയുടെയും വൈശുവിന്റെയും സംസാരം ഹരി കേൾക്കുന്നുണ്ടെങ്കിലും അവൻ ഭക്ഷണത്തിൽ തന്നെ മുഴുവൻ ശ്രദ്ധയും  കൊടുത്തു...കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ തന്നെ എന്ന പോലെ ചാരുവും അവനെ തന്നെ നോക്കി കൊണ്ടിരുന്നു...


______________________________❤️


"എന്നാൽ ശെരി വല്യമ്മേ നിങ്ങൾ വല്യച്ചനെയും ചാരുവിനെയും കൂട്ടി അങ്ങോട്ടേക്ക് ഒരു ദിവസം വരൂ..." അവരെ കെട്ടിപിടിച്ചു കൊണ്ട് വൈശാലി പറഞ്ഞതും തിരികെ അവരും അവളെ പുണർന്ന് കൊണ്ട് തലയാട്ടി സമ്മതിച്ചു... 


ചാരുവിനോടും യാത്ര പറഞ്ഞ് രണ്ടുപേരും കാറിൽ കയറി... 


"ന്റെ കുട്ടിക്ക് കിട്ടേണ്ട ജീവിതം ആണ്.. ആ അശ്രീകരം പിടിച്ച ജന്തു എല്ലാം നശിപ്പിച്ചു... ഞെളിഞ്ഞ് വന്നിരിക്കുന്നത് കണ്ടില്ലേ മൂദേവി നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടി..."അത്രയും നേരത്തെ നാടകം അവസാനിപ്പിച്ച് കൊണ്ട് വല്യമ്മ ചാരുവിനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് നെഞ്ചിൽ അടിച്ച് കൊണ്ട് പറഞ്ഞു... അവർ പോവുന്നതും നോക്കി പകയെരിയുന്ന കണ്ണുകളോടെ അവൾ മുറിയിൽ കയറി വാതിൽ ആഞ്ഞടച്ചു... 


___________________________❤️


കാറിൽ കയറിയതും രണ്ടുപേരും ഒന്നും തന്നെ മിണ്ടിയില്ല... തങ്ങൾക്ക് ഇടയിലെ മൗനം വല്ലാത്ത അസ്വസ്ഥത ഉളവാക്കി ഹരിയിൽ... 


"വൈശാലി എന്താ ഒന്നും മിണ്ടാത്തത്... സ്വന്തം സ്നേഹം മറന്ന് ഭർത്താവിനെ എങ്ങനെ അനിയത്തിക്ക് നേടി കൊടുക്കും എന്ന് ആലോചിക്കുക ആയിരിക്കുംലേ?? " ഉള്ളിൽ ഒളിപ്പിച്ച ചിരി അപ്പാടെ വിഴുങ്ങി അവൻ ചോദിച്ചതും ആ പെണ്ണിന്റെ കണ്ണിൽ നിന്നും കണ്ണീർ അണപൊട്ടി ഒഴുകാൻ തുടങ്ങി... നേർത്ത തേങ്ങലുകൾ കാറിൽ ഉയർന്നതും ബ്രേക്ക്‌ ചവിട്ടി കൊണ്ടവൻ അവൾക്ക് നേരെ തിരിഞ്ഞു... 


"ഹ്മ്മ്?? ആണോ?? " വീണ്ടും അവൻ ചോദിച്ചതും ചുണ്ട് വിതുമ്പി കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു.തിരികെ അവളെ അവന്റെ കൈകൾ വലയം തീർത്തിരുന്നില്ല... 


"അങ്ങനെ അല്ല ഹരിയേട്ടാ... അവരല്ലേ ന്നെ നോക്കിയേ ചാരുവിന് നിങ്ങളെ ഇഷ്ട്ടാന്ന് പറയുമ്പോൾ ന്റെ ഇഷ്ട്ടം വേണ്ടെന്ന് വെച്ചു.. അതാ ഞാൻ അന്ന് ഈ കവിളിൽ കൈ വെച്ചത് പൊറുക്കണം... " അവന്റെ കവിളിൽ മൃദുവായി തലോടി കൊണ്ടവൾ പറഞ്ഞതും ആ കൈകളിൽ അവന്റെ അധരങ്ങൾ പതിഞ്ഞു... 


"പിന്നെന്തേയ് ഇപ്പോ ഒരു മനം മാറ്റം...??" കുസൃതിയോടെ അവൻ ചോദിച്ചതും അവളുടെ ചുണ്ടിൽ പരിഭവം നിറഞ്ഞു... 


"ഇപ്പൊ എല്ലാവർക്കും എന്നോടുള്ള ദേഷ്യം മാറിയില്ലേ... ചാരുവിനും എന്നോട് ദേഷ്യല്ല...അപ്പൊ.... "


"അപ്പോൾ?? " ആകാംഷയോടെ അവൻ ചോദിച്ചതും അവളുടെ മുഖം നാണത്താൽ ചുവന്നു... 


"ഈ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ തോന്നിയില്ല..." പറഞ്ഞ് തീർന്നതും അവന്റെ നെഞ്ചിൽ അവൾ മുഖം അമർത്തി വെച്ചു... 


ചിരിയോടെ ഒരു കയ്യാൽ  അവളിൽ വലയം തീർത്ത്മറുകൈ കൊണ്ട് അവൻ കാറെടുത്തു... 


______________________________❤️


"വൈശു മോളെ... അവരോട് ഒക്കെ ഒരു നാൾ ഇങ്ങോട്ട് വരാൻ പറഞ്ഞില്ലേ നീ..." 


"ആ മുത്തച്ഛാ ഞാൻ പറഞ്ഞിട്ടുണ്ട്... ചാരുവും വല്യമ്മയും വല്യച്ഛനും വാരാന്ന് പറഞ്ഞിട്ടുണ്ട്..." വീട്ടിൽ ചെന്ന വിശേഷങ്ങൾ തറവാട്ടിൽ എല്ലാവരോടും രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൗസല്യയുടെ മടിയിൽ കിടന്ന് വിവരിക്കുകയാണവൾ... 


അവളുടെ കളി ചിരിയും കൊഞ്ചലും എല്ലാം മുകളിൽ നിന്നും ഹരി ആസ്വദിച്ചു കൊണ്ടിരുന്നു... അവളെ ഒന്ന് അരികിൽ കിട്ടാൻ... ആ മൂക്കുത്തിയിൽ ഒന്ന് ചുണ്ടമർത്താൻ അവന്റെ ഉള്ളം വല്ലാണ്ട് കൊതിച്ചു.... 


"എന്നാൽ ന്റെ കുട്ടി പോയി കിടന്നോ കുറേ നേരായി ന്റെ മോൻ നിന്നെയും നോക്കി ചോര കുടിക്കാൻ തുടങ്ങിയിട്ട്" ഉച്ചത്തിൽ മുത്തശ്ശി പറഞ്ഞതും ചമ്മൽ മറച്ച് പിടിച്ച് കൊണ്ടവൻ എല്ലാവരെയും ഒന്ന് തുറിച്ച് നോക്കി മുറിയിലേക്ക് വലിഞ്ഞു... 


"ഹ്മ്മ് ഹ്മ്മ്..."അവൻ പോവുന്നത് കണ്ടതും എല്ലാവരും കൂടെ വൈശുവിനെ നോക്കി പ്രത്യേക ഈണത്തിൽ മൂളിയതും കൈ കൊണ്ട് മുഖം മറച്ചവൾ കോണിപ്പടി ഓടി കയറി... 


ഓടി മുകളിൽ കയറിയതും മുന്നിൽ തടസ്സമായി ഒരു കൈ നീണ്ടിരുന്നു...വൈശു മുഖം ഉയർത്തി നോക്കിയതും ഏത് ഭാവമാണ് ആ മുഖത്തുള്ളത് എന്നറിയാൻ കഴിയാതെ അവളെ നോക്കി നിൽക്കുന്ന ശ്രീക്കുട്ടിയെ ആയിരുന്നു... 

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

To Top