വൈശാലി...🦋 ഭാഗം 02

Valappottukal

 


രചന: മഞ്ഞ് പെണ്ണ്

"മാന്യമായി വിവാഹം കഴിക്കാൻ ആണ് ഉദ്ദേശിച്ചത്... ഇവൾക്ക് ഒരു എല്ല് കൂടുതലാ അത് കൊണ്ട് ആരെയും അറിയിക്കാൻ കഴിഞ്ഞില്ല കൂട്ടികൊണ്ട് പോയി ഒരു താലി ചാർത്തി... നിങ്ങൾ അല്ലേ ഇവൾക്ക് ആകെ ഒള്ളു പറയാതെ ന്റെ വീട്ടിലേക്ക് കൊണ്ടുപോവുന്നത് മോശമല്ലേ!!! അത് കൊണ്ട് പറയാൻ വന്നതാ ഞാൻ കൊണ്ട്പോവാ ഇവളെ ന്റെ വീട്ടിലേക്ക്..." പറഞ്ഞ് കഴിഞ്ഞതും അവളുടെ കയ്യും പിടിച്ച് കൊണ്ടവൻ ഇറങ്ങിയിരുന്നു... 


വൈശു ഒന്ന് തിരിഞ്ഞ് നോക്കിയതും അവളെ ചുട്ടെരിക്കാൻ പാകത്തിൽ ദേഷ്യം കൊണ്ട് തിളച്ച് മറിയുന്ന ചാരുവിനെ കണ്ടതും കുറ്റബോധം കൊണ്ട് അവളുടെ തല താണ് പോയിരുന്നു.. 


അവളുടെ കയ്യും പിടിച്ച് തിരികെ നടക്കുമ്പോൾ വൈശുവിന്റെ കണ്ണുകൾ തോരാതെ പെയ്ത് കൊണ്ടേ ഇരുന്നു... ശാപം നിറഞ്ഞ അവളുടെ ജീവിതത്തെ പ്രാകി കൊണ്ടവൾ അവന് പിറകെ നടന്നു... 


പാറക്കൽ തറവാട്ടിന് മുന്നിൽ കുശലം പറഞ്ഞ് ഇരിക്കുക ആയിരുന്നു അച്യുതനും ഭാര്യ ഉമാ ദേവിയും മകൾ പാർവതിയും അവരുടെ മകൾ ശ്രീക്കുട്ടിയും ഹരിയുടെ രണ്ടാനമ്മ കൗസല്യയും... ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ടേക്ക് ശ്രദ്ധ തിരിച്ചു... 


വൈശുവിന്റെ കയ്യും പിടിച്ച് ഗൗരവത്തോടെ കയറി വരുന്ന ഹരിയെ കണ്ടതും സംശയത്തോടെ അവർ എല്ലാവരും ഉറ്റുനോക്കി...ഹരിയുടെ സ്വഭാവം വെച്ച് വൈശുവിന്റെ കഴുത്തിലെ മഞ്ഞച്ചരടും നെറ്റിയിൽ മയങ്ങി കിടക്കുന്ന ചെഞ്ചോപ്പും മതിയായിരുന്നു അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ... 


അച്യുതൻ കണ്ണ് കൊണ്ട് കൗസല്യയോട് ആംഗ്യം കാണിച്ചതും തലയാട്ടി കൊണ്ട് അവർ മുന്നിലേക്ക് ചെന്നു... 


"മോനെ ഹരി... എന്താടാ ഇത് വൈശാലി എന്താ ഇവിടെ?? നീയെന്തിനാ ഇവളെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നിരിക്കുന്നത്?? " ശബ്ദം താഴ്ത്തി അവർ ചോദിച്ചതും അവൻ ഒരു തുറിച്ച് നോട്ടം ആയിരുന്നു അവരെ,,,  കാരമുള്ളിന്റെ ശക്തി ആയിരുന്നു ആ നോട്ടത്തിന്!!!


"എന്റെ കാര്യം ഞാൻ നോക്കിക്കോളാം.. ഞാൻ ചെയ്യുന്ന കാര്യത്തിൽ ആരും ചോദ്യം ചെയ്യാൻ വരേണ്ട അതിന് മാത്രം ആരും വല്യ ബന്ധം ഒന്നും സ്ഥാപിക്കേണ്ട" ദേഷ്യത്തോടെ പറഞ്ഞ് കൊണ്ടവൻ കൊടുങ്കാറ്റ് പോലെ അകത്തേക്ക് കയറി... 


എല്ലാം കണ്ടും കേട്ടും പകച്ച് നിൽക്കുക ആയിരുന്നു വൈശു... പേടിയോടെ അവൾ തല താഴ്ത്തി നിന്നു...  തന്റെ തൊട്ടടുത്ത് ആരോ നിൽക്കുന്നത് പോലെ തോന്നിയപ്പോൾ ആണ് അവൾ തല ഉയർത്തിയത്.... മുന്നിൽ നിരന്ന് നിൽക്കുന്ന പാറക്കൽ തറവാട്ടുകാരെ കണ്ടതും അറിയാതെ ആ മഞ്ചാടി അധരങ്ങൾ വിതുമ്പി പോയി.. 


"അയ്യോ കുട്ടി കരയേണ്ടാ... ഞങ്ങൾ ഒന്നും ചെയ്യില്ലാട്ടോ!! ന്താ ഉണ്ടായത്?? " ഉമാദേവി  വന്ന് ചോദിച്ചതും കരഞ്ഞ് കൊണ്ട് തന്നെ അവൾ മറുപടി പറഞ്ഞു... എല്ലാം കേട്ട് കഴിഞ്ഞതും അത്ഭുതം ആയിരുന്നു എല്ലാവരുടെയും കണ്ണുകളിൽ... തിടുക്കപ്പെട്ട് കൗസല്യ അകത്തേക്ക് പോവുന്നത് കണ്ടവൾ വീണ്ടും മിഴികൾ താഴ്ത്തി... ഇനി ഹരിയേട്ടനെ കൂട്ടിക്കൊണ്ട് വന്ന് ന്നെ കൊണ്ടുവിടാൻ പറയാൻ ആവുമോ??  ഇനി വീട്ടിലേക്ക് ചെന്നാൽ ന്നെ വല്യമ്മ വെളിയിൽ ആക്കും... കാരണം സ്വന്തം മകളുടെ ഇഷ്ട്ടം തട്ടിപ്പറിച്ചവൾ ആണ് ഞാൻ!! ചിന്തകൾ കാട് കയറുക ആയിരുന്നു ആ പൊട്ടിപ്പെണ്ണിന്റെ ഉള്ളിൽ... 


ആവലാതിയോടെ ആ നീർമിഴികൾ എങ്ങോട്ട് എന്നില്ലാതെ ചലിച്ച് കൊണ്ടിരുന്നു... 


"ദാ വിളക്ക് പിടിച്ച് വലത് കാൽ വെച്ച് അകത്തേക്ക് കയറിക്കോളൂ കുട്ടി!!!" പുഞ്ചിരിയോടെ അവർ പറഞ്ഞതും കൗതുകം അടക്കാൻ ആയില്ല ആ പെണ്ണിന്... വിളക്കും വാങ്ങി വലത് കാൽ വെച്ച് കയറിയപ്പോൾ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു ആ പെണ്ണിന്!! ചിലപ്പോൾ സ്വപ്നം കണ്ട പാഴ് കിനാവ് യാഥാർഥ്യമായതിനാൽ ആവാം....


എല്ലാവർക്കും ഒത്തിരി ഇഷ്ട്ടം ആയിരുന്നു വൈശുവിനോട് എന്നാൽ ശ്രീകുട്ടിക്ക് മാത്രം അവളെ കണ്ണിന് നേരെ പിടിച്ചൂടായിരുന്നു...


വീട്ടിലെ കാര്യസ്ഥനെ കവലയിലേക്ക് വിട്ട് വൈശുവിന് ഉടുക്കാൻ അഞ്ചാറ് കൂട്ടം വസ്ത്രങ്ങൾ വാങ്ങിപ്പിച്ചു... ഒരു ഡ്രസ്സ്‌ കയ്യിൽ കൊടുത്ത് കൊണ്ട് കൗസല്യ അവളെ മുകളിലേക്ക് പറഞ്ഞയച്ചു... ആദ്യം കണ്ട മുറിയിൽ കയറി അവൾ ബാത്റൂമിലേക്ക് കയറി കുളിച്ചിറങ്ങി.... 


ഹരിയേട്ടനെ അപ്പോൾ കണ്ടതാണ് പിന്നെ കണ്ടതേ ഇല്ല... അമ്മ(കൗസല്യ) പറഞ്ഞു പുറത്തേക്ക് പോയി എന്ന്... വൈശു അധികം സംസാരിച്ചില്ലെങ്കിലും അവർ ചോദിക്കുന്നതിന് എല്ലാം ഉത്തരം പറഞ്ഞു... ആരെക്കെയോ സ്വന്തമായി കിട്ടിയത് പോലെ ആയിരുന്നു അവൾക്ക്... താഴ്ന്ന കുടുംബത്തിൽ ഉള്ളത് ആണെന്നുള്ള ഒരു വകബേദവും കാട്ടാതെ സ്നേഹത്തിൽ പെരുമാറുന്ന വീട്ടുകാരെ കണ്ടതും അവളുടെ പഴയ ചിന്താഗതികൾ ഓരോന്നും ഞെട്ടറ്റ് വീഴുക ആയിരുന്നു... 


___________________________________❤️


"വൈശു മോളെ!!!" രാത്രിയോട് അടുത്തിരുന്നു സമയം... കൗസല്യ വിളിച്ചതും സെറ്റിയിൽ ഇരുന്ന് മുത്തച്ഛനോടും മുത്തശ്ശിയോടും വർത്തമാനം പറയുക ആയിരുന്ന അവൾ കൊട്ടി പിടഞ്ഞ് കൊണ്ട് അടുക്കളയിലേക്ക് ദൃതിയിൽ ചെന്നു... 


"ന്താ അമ്മാ... " വിനയത്തോടെ അവൾ ചോദിച്ചതും വാത്സല്യത്തോടെ ആ കവിളിൽ ഒന്ന് തലോടി അവർ... 


"ഹരികുട്ടൻ ഇനിയും വന്നിട്ടില്ല.. മോള് പോയി കിടന്നോ സമയം ഒത്തിരി ആയില്ലേ... ക്ഷീണം കാണും ന്റെ കുട്ടിക്ക്... " സ്നേഹത്തോടെ അവർ പറഞ്ഞതും കണ്ണ് നിറഞ്ഞ് പോയി ആ പെണ്ണിന്റെ... ഓടി ചെന്ന് ഇറുകെ പുണർന്നു അവൾ കൗസല്യയെ... പെട്ടന്ന് ആയത് കൊണ്ട് ഒന്ന് ഞെട്ടിയിരുന്നു കൗസല്യ... ഒരു ചിരിയോടെ അവരുടെ കൈകളും അവളിൽ വലയം തീർത്തു... 


________________________❤️


രാത്രി ഒരുപാട് ആയിട്ടും ഹരി എത്തിയിരുന്നില്ല... വൈശുവിന് ആണെങ്കിൽ കിടന്നിട്ട് ഉറക്കവും വന്നില്ല... 


എന്തായിരിക്കും ഇപ്പോൾ വീട്ടിൽ... വല്യമ്മ ന്നെ പ്രാകുന്നുണ്ടാവും,, ചാരുവിനോട് എന്നോടുള്ള വെറുപ്പ് ഒന്നുകൂടി വർധിച്ചിട്ട് ഉണ്ടാവും... ഓരോന്ന് ആലോചിച്ച് കൊണ്ടിരുന്നതും വാതിലിൽ ഒരു കൊട്ട് വീണു... വേഗം തന്നെ വാതിൽ തുറന്നതും കള്ളും കുടിച്ച് ആടി ആടി നിൽക്കുന്ന ഹരിയെ കണ്ടതും മദ്യത്തിന്റെ രൂക്ഷ ഗന്ധം മുഖത്ത് തട്ടിയതും അവൾ അറപ്പോടെ മുഖം ചുളിച്ചു... 


പെട്ടന്ന് ആയിരുന്നു ഹരി അവളെ പൂണ്ടടക്കം കെട്ടിപിടിച്ചത്... പ്രതികരിക്കാൻ പോലും കഴിയാത്ത വിധം അവളുടെ കൈകൾ തളർന്നു പോയിരുന്നു... അവന്റെ താടി തോളിൽ കുത്തി ചെറുനോവ് സമ്മാനിച്ചതും ഞെട്ടിക്കൊണ്ടവൾ സർവ്വ ബലവും ഉപയോകിച്ച് അവനെ തള്ളി മാറ്റി... 


തള്ളലിന്റെ ഊക്കിൽ പിറകിലേക്ക് ഒന്ന് വേച്ച് പോയി ഹരി... ഒരു ചിരിയോടെ അവൻ വാതിൽ അടച്ച് അവൾക്ക് അരികിലേക്ക് ചെന്നു.. 


*വൈശുട്ടി... ന്റെ ജീവനാ പെണ്ണേ നീ!! നീ ഇല്ലാതെ എനിക്ക് പറ്റില്ലെടി!!ന്റെ മാത്രാ നീ !! നിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ട്ടാന്ന്!! എന്തോ കാരണം ഉണ്ടായിട്ടാ നീ അന്ന് എന്നെ അടിച്ചേ!! നിക്ക് അറിയാം എല്ലാം.... അല്ലെങ്കിലും ന്റെ വൈശുട്ടിനെ നിക്ക് അല്ലാതെ വേറെ ആർക്കാ അറിയാ??മ്മ്?? *കൊച്ച് കുഞ്ഞിനെ പോലെ കൊഞ്ചി കൊണ്ടവൻ ആ പെണ്ണിന്റെ സിന്ദൂരം മയങ്ങുന്ന വിരിനെറ്റിയിൽ ഒരു നനുത്ത ചുംബനം നൽകി.. അറിയാതെ ആ പെണ്ണിന്റെ ചൊടികളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു... താനെ കണ്ണുകൾ അടഞ്ഞു.. 


"നിക്ക് ഇഷ്ട്ടാ നിന്നെ അതിലേറെ ഇഷ്ട്ടാ ഈ കുഞ്ഞി മൂക്കിൽ പതിപ്പിച്ച ഈ വൈരക്കൽ മൂക്കുത്തിയോട്" പറഞ്ഞ് കഴിഞ്ഞതും അവിടെയും അവന്റെ ചുണ്ടുകൾ മുദ്ര ചാർത്തി.. 


അവന്റെ കണ്ണുകൾ അവളുടെ മഞ്ചാടി അധരങ്ങളിൽ ചെന്ന് നിന്നു... വിറയലോടെ അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി... എന്ത് ചെയ്യും എന്ന് ആലോചിക്കുന്നതിന് മുന്നേ അവന്റെ അധരങ്ങൾ അതിന്റെ ഇണയെ പൊതിഞ്ഞിരുന്നു... 


കുറേ എതിർക്കാൻ ശ്രമിച്ചെങ്കിലും അവന്റെ ബലിഷ്ടമായ കൈകളിൽ അവളുടെ പ്രവർത്തികൾ എല്ലാം വെറും തൂവൽ പോലെ ആയിരുന്നു... ഏറെ കൊതിയോടെ അവൻ അതിന്റെ ഇണയെ നുണഞ്ഞ് കൊണ്ടേ ഇരുന്നു... പതിയെ പതിയെ അവളെയും എടുത്ത് ബെഡിൽ കിടത്തി...ഓരോ ബട്ടണും അഴിച്ച് അവളുടെ മുകളിൽ അമർന്ന് കിടന്നു അവൻ...അവൾ തന്നാൽ കഴിയും വിധം അവനെ പിടിച്ച് മാറ്റാൻ ശ്രമിച്ചു എന്നാൽ ആ കരുത്തുറ്റ കൈകൾക്ക് മുന്നിൽ വെറും പാഴ്ശ്രമം മാത്രമായിരുന്നു അത്!!!


വസ്ത്രങ്ങൾ ഓരോന്നായി തറയിൽ വീണു...ആഴത്തിൽ  അവൻ അവളിലേക്ക് പടർന്ന് കയറി... വേദനയുടെ കാഠിന്യത്തിൽ ആ കുഞ്ഞിപ്പെണ്ണിന്റെ കൈകൾ ബെഡ്ഷീറ്റിൽ ഞെരിഞ്ഞമർന്നു... 


അവശനായി അവളുടെ മാറിൽ മുഖം അമർത്തി ഉറങ്ങുന്ന ഹരിയെ നോക്കി അവൾ നിശബ്ദം തേങ്ങി....തന്റെ സമ്മതം ചോദിക്കാതെ ബലമായി തന്റെ പെണ്ണിനെ അറിഞ്ഞതിൽ വല്ലാത്ത ദേഷ്യം തോന്നി അവൾക്ക്.... തലയിണയിൽ അവന്റെ തല വെച്ച് മേലാകെ പുതപ്പ് ചുറ്റി അവൾ ബാത്റൂമിലേക്ക് നടന്നു... 


ശരീരത്തിൽ വെള്ളം തട്ടുമ്പോൾ അങ്ങിങ്ങായി നീറുന്നുണ്ട്!! ഞാൻ എന്തേ ഇങ്ങനെ??ഇരുപത് കൊല്ലം ആയി ജീവിക്കാൻ തുടങ്ങിയിട്ട് ഇനിയും ഒന്നിനോടും പ്രതികരിക്കാൻ താൻ പഠിച്ചിട്ടില്ല!!! ആദ്യമായി പ്രതികരിച്ചത് ഹരിയേട്ടനോടാണ് സമ്മാനമായി ഒരു മഞ്ഞച്ചരട്‌ കിട്ടി... ആലോചിക്കും തോറും അവളോട് തന്നെ അവൾക്ക് പുച്ഛം തോന്നി... കുളി കഴിഞ്ഞ് കട്ടിലിൽ കിടക്കുന്ന ഹരിയെ ഒന്ന് നോക്കി അവൾ തറയിൽ ഒരു ബെഡ്ഷീറ്റ് വിരിച്ച് കിടന്നു... 


"വൈശു മോളെ,, ഹരി ഒരു പാവാ കുറച്ച് മുൻകോപം ഉണ്ടെന്നേ ഒള്ളു... ഉള്ള് നിറയെ സ്നേഹാ ന്റെ കുട്ടിന്റെ... " രാവിലെ എണീറ്റ് അടുക്കളയിലേക്ക് ചെന്ന് ചായ ഇടുമ്പോൾ ആണ് ദോശ ചുട്ട് കൊണ്ട് കൗസല്യ പറഞ്ഞത്... എല്ലാം ഒരു ചിരിയോടെ അവൾ കേട്ട് നിന്നു... 


പാറക്കൽ തറവാട്ടിലെ കേശവൻ ആണ് ഹരിയുടെ അച്ഛൻ... ഹരിയേട്ടന്റെ കുഞ്ഞു വയസ്സിലെ അമ്മ മരിച്ചിരുന്നു... പിന്നെ എല്ലാം അച്ഛനും തറവാട്ട്ക്കാരും ആയിരുന്നു അവന്.... ബിസിനസ്‌ മാൻ ആയിരുന്ന ഹരിയുടെ അച്ഛൻ അദ്ദേഹത്തിന്റെ സ്റ്റാഫ്‌ ആയ കൗസല്യയെ കല്യാണം കഴിക്കണം എന്ന് വീട്ടിൽ പറഞ്ഞപ്പോൾ പൂർണ്ണ സമ്മതം ആയിരുന്നു എല്ലാവർക്കും.. ഹരിക്ക് ഒഴികെ!! സ്കൂളിൽ പഠിക്കുമ്പോ കൂട്ടുകാര് ഓരോന്ന് പറഞ്ഞ് കൊടുത്തു ഈ കഥകളിലെ രണ്ടാനമ്മയെ പറ്റി..സ്നേഹം ഇല്ലാത്ത എപ്പോഴും അടിയും പട്ടിണിക്കും കിടത്തുന്ന അച്ഛന്റെ രണ്ടാം ഭാര്യ അതായിരുന്നു അവന്റെ ചിന്താഗതി... 


കുറേ അവൻ എല്ലാവരുടെയും പിറകെ നടന്ന് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞെങ്കിലും ആരും അവന്റെ വാക്ക് ചെവി കൊണ്ടില്ല.... കുഞ്ഞ് ഹരിയുടെ മനസ്സിൽ വല്ലാത്ത നോവായി മാറിയിരുന്നു ആ സംഭവം... കൗസല്യയെ കാണുമ്പോൾ എല്ലാം തന്നെ അച്ഛനിൽ നിന്നും പിരിക്കാൻ വന്ന സ്ത്രീ ആയിട്ടേ അവൻ കണ്ടുള്ളു.. അത് കൊണ്ട് തന്നെ അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷം അവൻ വീട്ടിൽ ആരോടും അധികം മിണ്ടില്ല... എന്നാൽ എല്ലാ ആവശ്യത്തിനും മുൻപന്തിയിൽ ഉണ്ടാവുകയും താനും.... 


ഇതെല്ലാം നാട്ടുകാർ പറയുന്നത് കേട്ടിട്ടുണ്ട്... വൈശാലിക്കും ഒത്തിരി ഒത്തിരി ഇഷ്ട്ടാ തന്റെ ഹരിയേട്ടനെ... അന്നൊരിക്കൽ..... 


"വൈശാലി......"ബാക്കി ആലോചിക്കും മുന്നേ ഹരിയുടെ ശബ്ദം ആ വീടാകെ പ്രതിധ്വനിച്ച് കേട്ടു... 


"ചെല്ല് മോളെ അവൻ വിളിക്കുന്നുണ്ട്.. " കയ്യിൽ ഒരു ചായ കപ്പും തന്ന് കൗസല്യ അവളോട് പറഞ്ഞതും പുഞ്ചിരിയോടെ അവൾ മുറിയിലേക്ക് ചെന്നു... 


ഒരു നീല ബനിയനും കാവി മുണ്ടും ഉടുത്ത് കട്ടിലിൽ ഇരുന്ന് ഫോണിൽ നോക്കുക ആയിരുന്നു ഹരി... അവനെ കണ്ടതും എന്തെന്ന് ഇല്ലാത്ത പരവേശം ആയിരുന്നു അവൾക്ക്!!! അരികിലേക്ക് എത്തും തോറും ഹൃദയം പൊട്ടിപ്പോകും എന്ന വണ്ണം ഹൃദയമിടിപ്പ് വർധിച്ചു... ചായ ടേബിളിൽ വെച്ച് അവൾ മുഖം ഉയർത്തി നോക്കി... 


മുന്നിലേക്ക് വീണ് കിടക്കുന്ന ചെമ്പൻ മുടിയും വെട്ടി ഒതുക്കിയ താടിയും പെരുപ്പിച്ച് വെച്ചിരിക്കുന്ന മസിലും എല്ലാം കണ്ടതും ചുറ്റുമുള്ളത് എല്ലാം മറന്ന് അവൾ അവനെ തന്നെ നോക്കി നിന്നു... നേത്ര ഗോളങ്ങൾ അവന്റെ ഓരോ അണുവിലും തട്ടി വികസിച്ച് കൊണ്ടിരുന്നു... 


"ഹ്മ്മ്മ്?? " മുഖം ഉയർത്തി ചോദ്യ ഭാവത്തോടെ അവൻ ചോദിച്ചതും അവനെ ആകെമാനം ഒപ്പിയെടുക്കുന്നതിൽ ആയിരുന്നു അവൾ... അവന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിടർന്നു... അതേ ചിരിയോടെ തന്നെ അവളെ തട്ടി വിളിച്ചതും ഞെട്ടി കൊണ്ടവൾ എന്തെന്ന ഭാവത്തിൽ അവനെ നോക്കി... 


"എന്താ നോക്കി നിൽക്കുന്നെ...?? " 


"ഉംച്ചും... " ചുണ്ട് കൊണ്ട് പ്രത്യേക താളത്തിൽ ആക്ഷൻ കാണിച്ച് കൊണ്ട് അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും പിന്നിൽ നിന്നും ഹരിയുടെ വിളി എത്തിയിരുന്നു... 


"വൈശാലി.... " എന്തെന്ന ഭാവത്തിൽ അവൾ തിരിഞ്ഞ് നോക്കി... 


"എന്താ നിന്റെ കഴുത്തിൽ...? " 


അപ്പോഴാണ് അവളും ശ്രദ്ധിക്കുന്നത് കഴുത്തിലേക്ക് സൂക്ഷിച്ച് നോക്കിയതും രക്തം പൊടിഞ്ഞ് കിടക്കുന്നുണ്ട്... 


"ഹും... നാല് കാലിൽ വന്നേച്ച് ന്റെ ചാരിത്ര്യം താൻ നശിപ്പിച്ചില്ലെടാ ഹരി കൊരി... എന്നിട്ടിപ്പോ എന്താന്ന് ചോദിക്കുന്നോ... ന്റെ കണ്ണാ ഞാൻ എന്താപ്പോ ഇങ്ങേരോട് പറയാ... " 


"ചോദിച്ചത് കേട്ടില്ലേ ഇന്നലെ താലി കെട്ടാൻ നേരം ഒന്നും ഉണ്ടായിരുന്നില്ലല്ലോ... ""സംശയത്തോടെ അവൻ ചോദിച്ചതും ഒന്ന് അവിഞ്ഞ് ഇളിച്ച് കൊണ്ട് അവൾ മറുപടി നൽകി.. 


"അത് കയ്യിലെ കുപ്പിവള പൊട്ടിയിട്ട് ഉണ്ടായിരുന്നു.. രാവിലെ കുളിച്ചപ്പോ ഡ്രെസ് മാറുമ്പോ കൊണ്ടതാ... " എങ്ങനൊയൊ പറഞ്ഞ് മുഴുവനാക്കി കൊണ്ട് ബാക്കി ചോദ്യം വരുന്നതിന് മുന്നേ അവൾ തിടുക്കപ്പെട്ട് മുറിയിൽ നിന്നും ഇറങ്ങി... 


പുറത്തിറങ്ങി ചുമരിന് ചാരി അവൾ നെഞ്ചിൽ കൈ വെച്ചു... 


"ഹൂ ന്റെ കണ്ണാ എന്തക്കെ അറിയണം ഇയാൾക്ക്... ഇനിയിപ്പോ ഇന്നലെ നടന്നത് ഒന്നും ഓർമ ഇല്ലേ ആൾക്ക്... " ആലോചിച്ചതും ചുണ്ടിൽ സുന്ദരമായ ഒരു ചിരി വിരിഞ്ഞു... എത്ര വേണ്ടെന്ന് വെച്ചാലും അങ്ങോട്ട് തന്നെയാ ന്റെ മനസ്സ് പോവുന്നെ... പിരിച്ചേക്കല്ലേ കണ്ണാ!!! ആദ്യായിട്ടാ ജീവിക്കാൻ കൊതി തോന്നുന്നത്...


________________________________❤️


വൈശു പുറത്തേക്ക് പോവുന്നത് കണ്ടതും അത്രയും നേരം ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞ ഹരി എല്ലാം മറന്ന് പൊട്ടിച്ചിരിച്ച് പോയി... 


"ഹരിയേട്ടന്റെ വൈശുട്ടിക്ക് നല്ലവണ്ണം കള്ളം പറയാൻ ഒക്കെ അറിയാലേ... ന്നാലും ന്റെ പെണ്ണേ നിന്റെ ഓരോ ഭാവങ്ങൾ... ഉഫ് നിക്ക് പിടിച്ച് നിൽക്കാൻ കഴിയുന്നില്ലല്ലോ... ഇന്നലെയും അത് തന്നെയാ സംഭവിച്ചേ നിന്നെ ഒന്ന് പേടിപ്പിക്കാനേ ഞാൻ കരുതിയുള്ളൂ പക്ഷെ പറ്റിപ്പോയി... 


സാരല്ല്യാ എന്നായാലും നീ എനിക്ക് ഉള്ളതല്ലേ അത് അല്പം നേരത്തെ ആയി അത്രേ ഒള്ളു..." മനസ്സിൽ പറഞ്ഞ് കൊണ്ടവൻ തലക്ക് കൈവെച്ച് കണ്ണടച്ച് കിടന്നു... 


________________________________❤️


മേലെ നിന്നും ഓടി വന്ന്  വൈശു പടികൾ ഇറങ്ങുമ്പോൾ ഹെഡ്സെറ്റും ചെവിയിൽ വെച്ച് പാട്ട് കേട്ട് കൊണ്ട് വരുന്ന ശ്രീകുട്ടിയെ അവൾ കണ്ടിരുന്നില്ല... മനസ്സ് വേറെ എവിടേയോ ആയിരുന്നു ഓടി വന്ന വൈശു എതിരെ വന്ന ശ്രീകുട്ടിയെ ഒന്ന് തട്ടി... ദോ കെടക്കണ് ചട്ടീം കലവും... 


വീണ് കിടക്കുന്ന ശ്രീ കണ്ടത് ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ താൻ വീണത് ഒന്നും അറിയാതെ ഏതോ സ്വപ്നലോകത്ത് എന്ന പോൽ പോവുന്ന വൈശുവിനെആയിരുന്നു... അപ്പൊ തന്നെ അവളെ നോക്കി ഒരു അലറൽ ആയിരുന്നു... 


"ഡീീീ..... !!!"

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

To Top