വിലക്കപ്പെട്ട പ്രണയം, പാർട്ട് 6
രചന: പാക്കരന്റെ മാക്കാച്ചി പെണ്ണ്
അടിച്ചു കഴിഞ്ഞു ആണ് അവൾക്ക് ബോധം വന്നത് അവൾ എന്താ ചെയ്തത് എന്ന്. എങ്കിലും തോറ്റു കൊടുക്കാൻ മനസ്സില്ലാതെ മുഖം ഉയർത്തി അവനെ നോക്കി.
മുഖം എല്ലാം വലിഞ്ഞു മുറുകി അവന്റെ കഴുത്തിലെ നീല ഞരമ്പ് ഒക്കെ തെളിഞ്ഞു കാണാം അവന്റെ ആ നീലകണ്ണുകൾ ചുവന്നു അവന്റെ കവിളുകൾ രണ്ടും ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ട്.
അവൾക്ക് വല്ലാത്ത പേടി തോന്നി.
പന്ന @&#%*₹®£$മോളെ എന്നേ തല്ലാൻ മാത്രം നീ വളർന്നോ.....അവളുടെ കൈ പിടിച്ചു പുറകിലേക്ക് തിരിച്ചു അവനോട് ചേർത്ത് നിർത്തി ആണ് ചോദ്യം അവളുടെ കൈ നല്ലത് പോലെ വേദനിക്കുന്നുണ്ട്.
നിങ്ങളെ പോലെ പെണ്ണിന്റെ മാനത്തിന് വിലയിടുന്നവനെ തല്ലുക അല്ല വേണ്ടത് കൊല്ലണം.....അവന്റെ കൈക്കുള്ളിൽ നിന്നു തന്നെ അവനെ വെല്ലുവിളിക്കുന്നവളെ കണ്ടു അവന്റെ കൈ അയഞ്ഞു.
അവൻഅവളെ ബെഡിലേക്ക് തള്ളിയിട്ട് പോയി വാതിൽ അടച്ചു കുറ്റിയിട്ടു അത് കണ്ടവളുടെ നെഞ്ചിൽ വെള്ളിടി വെട്ടി.
അവന്റെ മുഖത്ത് വല്ലാത്ത ഒരു പുഞ്ചിരി ഉണ്ട്. പക്ഷേ അത് തനിക്ക് ഉള്ള എന്തോ ദുരന്തം ആണെന്ന് അവൾക്ക് മനസിലായി.
അവൻ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് വന്നിരുന്നു ബെഡിൽ നിന്ന് അവളെ എടുത്തു അവന്റെ മടിയിലേക്ക് ഇരുത്തി. (കൊച്ച് പിന്നെ ഭയങ്കര കനവും ഒടുക്കത്തെ പൊക്കവും ആയത് കൊണ്ട് അവൻ പൂച്ചയെ തൂക്കി എടുക്കുമ്പോലെ എടുത്തു.)
ഞെട്ടി മാമ ഞെട്ടി രണ്ടുപേരും ഞെട്ടി. അവളെ പേടിപ്പിക്കാൻ ആണ് പെട്ടന്ന് എടുത്തു അവളെ മടിയിൽ ഇരുത്തിയത് പക്ഷേ അവളുടെ ശരീരത്തിൽ നിന്ന് വരുന്ന സോപ്പിന്റെയും അവളുടെ ശരീരത്തിലെ ചെമ്പകത്തിന്റെ മണവും അവനെ വല്ലാത്ത അവസ്ഥയിൽ എത്തിച്ചു.
അവളുടെ മുടി എടുത്തു മുന്നിലേക്ക് ഇട്ടു അവളുടെ പുറത്ത് അങ്ങ് ഇങ്ങ് ആയി കുറച്ചു വെള്ളത്തുള്ളികൾപറ്റിപിടിച്ചു കിടപ്പുണ്ട്. അവൻ അവളുടെ പുറം മേനിയിൽ ചുണ്ട് ചേർത്ത് വച്ചു.
അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവന്റെ കൈയിൽ കൈ അമർത്തി. അവളുടെ പുറം കഴുത്തിൽ പറ്റിപിടിച്ചു ഇരിക്കുന്ന വെള്ളത്തുള്ളികൾ അവൻ നുണഞ്ഞു എടുത്തു അവളിൽ നിന്ന് അവൾ പോലും അറിയാതെ ശിൽക്കാര ശബ്ദം ഉയർന്നു...
അവന്റെ ഒരു കൈ അവളുടെ ദാവണിയുടെ ഷാളിനെ നീക്കി അവളുടെ വയറിലേക്ക് അമർന്നു. അവൾ ഒന്ന് ഏങ്ങി കൊണ്ട് എണീക്കാൻ നോക്കി പക്ഷേ അവൻ ഉടുമ്പ് പിടിച്ചു വച്ചത് പോലെ ഒരു കൈ കൊണ്ട് അവളെ മുറുകെ പിടിച്ചിട്ടുണ്ട്.
അവന്റെ ചുണ്ടുകൾ അവളുടെ പുറം കഴുത്തിലും അവന്റെ കൈകൾ അവളുടെ പഞ്ഞികെട്ട് പോലുള്ള വയറ്റിലും അലഞ്ഞു.
അവൾ അവളുടെ കണ്ണുകൾ മുറുകെ അടച്ചു ശബ്ദം പുറത്തേക്ക് പോകാതെ ചുണ്ടുകൾ കൂട്ടിപിടിച്ചു ബന്ധിച്ചു....
അവന്റെ വിരലുകൾ അവളുടെ പൊക്കിൾ ചുഴിയിലേക്ക് ഇറങ്ങിയപ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ കമ്മലടക്കം കാതിനെ നുണഞ്ഞു...
ദേവേട്ടാ..... അവൾ വികാരത്തോടെ വിളിച്ചു.
അവന്റെ കൈകൾ അവളുടെ വയറിൽ മുറുകി പല്ലുകൾ കഴുത്തിൽ ആഴ്ന്നു. അവന്റെ ശരീരം ചൂട് പിടിക്കാൻ തുടങ്ങി അവളുടെ ശരീരത്തിലും എന്തൊക്കെയൊ മാറ്റം സംഭവിക്കും പോലെ തോന്നി അവൾക്ക്....രണ്ടുപേരും മറ്റേതോ ലോകത്തു ആയിരുന്നു ആ നിമിഷം അവൻ അവൾ ശത്രു ആണെന്നോ തന്നെ തല്ലിയവൾ ആണെന്നൊക്കെ മറന്നു.....
പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അവനും അവളും ഒരുപോലെ ഞെട്ടി.... അവന്റെ കൈകൾ എടുത്തു മാറ്റി അവൾ വേഗം ഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി....
അവൻ ദേഷ്യത്തിൽ അവിടെ ഇരുന്ന ജഗ്ഗും വെള്ളവും എടുത്തു താഴെ ഇട്ടു.എന്നിട്ടും ദേഷ്യം മാറാതെ അവൻ പുറത്തേക്ക് ഇറങ്ങി പോയി കാറിന്റെ കീയും എടുത്തു.
നേത്ര ആകെ വിയർത്തു കുളിച്ചു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. ഒരു നിമിഷം ഫോൺ റിങ് ചെയ്തില്ലായിരുന്നു എങ്കിൽ ഈശ്വര....അവൾ അങ്ങനെ ഇരിക്കുമ്പോൾ വീണ്ടും ഫോൺ റിങ് ചെയ്തു ആദി ആണ്..
ആദിയേട്ട...
എന്താ ഡി കോപ്പേ വിളിച്ചിട്ട് ഫോൺ എടുക്കാത്തെ....
ഞാ... ഞാൻ കുളിക്കുവായിരിന്നു....
മ്മ്.... അവിടെ വേറെ പ്രശ്നം ഒന്നുല്ലല്ലോ...
ഇല്ല.... കുഴപ്പം ഒന്നുല്ല.
ഞാൻ അത് അറിയാൻ ആണ് വിളിച്ചത്. ശരി എന്ന...അവൻ കാൾ കട്ട് ചെയ്തതും അവൾ ഫോണും എടുത്തു മുറിയിലേക്ക് പോയി.
അവനെ കണ്ടില്ല പകരം ചിതറി കിടക്കുന്ന ചില്ല് കണ്ടു അവൾ ഒന്ന് ഞെട്ടി അപ്പോൾ അങ്ങേര് എന്നേ ദേഷ്യത്തിൽ കയറി അങ്ങനെ ഒന്നും ചെയ്തത് അല്ല......അവൾക്ക് ഒരെ സമയം സന്തോഷവും സംശയവും തോന്നി. അവൾ ഓരോന്ന് ആലോചിച്ചു കൊണ്ട് ചില്ലുകൾ ഒക്കെ എടുത്തു മാറ്റി.
പിന്നെ താഴെക്ക് പോയി.അച്ഛൻ ടീവി കാണുന്നുണ്ട് ബാക്കി ആരെയും കണ്ടില്ല.
മോളെ.....
ആഹാ അച്ഛ... എല്ലാവരും എവിടെ പോയി ആരെയും കണ്ടില്ല...
എല്ലാവരും പുറത്ത് ഉണ്ട് ഞാൻ ടീവി കാണാൻ വേണ്ടി ഇവിടെ ഇരുന്നതാ....
അവൻ എങ്ങോട്ടാ മോളെ പോയത്...
(ഓഹോ അപ്പോൾ കടുവ പുറത്ത് പോയോ.)
അറിയില്ല അച്ഛാ.... എന്നോട് ഒന്നും പറഞ്ഞില്ല...
നിങ്ങൾ തമ്മിൽ വീണ്ടും വഴക്ക് ആയോ.
ഇല്ല അച്ഛാ....
മ്മ് അവൻ നല്ല ദേഷ്യത്തിൽ ആണ് ഇറങ്ങി പോയത്...
ആഹാ അച്ഛനും മോളും ഇവിടെ ഇരിക്കുന്നോ....
ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നേ ഉള്ളു അമ്മ....
ചേട്ടത്തി നന്നായി പാട്ട് പാടും എന്ന് ഒരു അറിവ് കിട്ടി അതുകൊണ്ട് ഒരു പാട്ട് കഴിഞ്ഞു നമുക്ക് ഫുഡ് കഴിക്കാം....നേത്ര ഞെട്ടി.
അയ്യോ ഇപ്പൊ വേണ്ട ഡാ പിന്നെ ഒരിക്കൽ ആകാം അന്ന് ഞാൻ നല്ലൊരു പാട്ട് എല്ലാവർക്കും വേണ്ടി പാടും.
ശരി അപ്പോൾ എല്ലാവരും വാ കഴിക്കാം...
അമ്മ ദേവേട്ടൻ.....
അവനെ നോക്കണ്ട മോളെ അവൻ ചിലപ്പോൾ പുറത്ത് നിന്ന് കഴിച്ചിട്ട് ആകും വരുന്നത്.....
മ്മ്....
അവൾക്ക് കഴിക്കാൻ വല്യ താല്പര്യം ഇല്ലായിരുന്നു പിന്നെ എന്തൊക്കെയൊ നുള്ളിപെറുക്കി കഴിച്ചു എണീറ്റ് പോയി..
അവളുടെ പോക്ക് കണ്ടു എല്ലാവരും പരസ്പരം നോക്കി.
ആ കൊച്ചിനെ അല്ലുനെ വല്യ ഇഷ്ടം ആണ് പക്ഷേ അവൻ അതിനെ ചുമ്മാ വേദനിപ്പിക്കുവാ...മുത്തശ്ശി.
മുത്തശ്ശിക്ക് അറിയാത്തോണ്ട് ആണ് ഇപ്പൊ പോയത് കാന്താരിമുളക് ആണ് അത് വൈകാതെ നമ്മൾ അറിയും. ഗായത്രി എന്തോ ഓർത്തു ചെറുചിരിയോടെ പറഞ്ഞു.
നേത്ര മുറിയിൽ പോയി അവനെ ഫോൺ എടുത്തു വിളിച്ചു. രണ്ടുമൂന്നു പ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുത്തില്ല. അവൾ മുറിയിലൂടെ അങ്ങോട്ട് ഇങ്ങോട്ട് നടക്കാൻ തുടങ്ങി.
അവൾക്ക് ആണെങ്കിൽ അവൻ വരാൻ വൈകുന്നത് അനുസരിച്ച് പേടി തോന്നാൻ തുടങ്ങി.....
ശേ തല്ലാണ്ടായിരുന്നു അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തു പോയത് ആണ്. ഒരു സോറി പറഞ്ഞലോ.....
വേണ്ട നേരിട്ട് പറഞ്ഞ ഇവിടെ കിടന്നു അലറി പൊളിക്കും വേണേൽ എന്നെ എടുത്തു പുറത്ത് ഇടും ഒരു മെസ്സേജ് അയച്ചു ഇടം...
അവൾ ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചു എന്നിട്ടു ഫോൺ കൊണ്ട് ചാർജ് ഇട്ട് വന്നു ബെഡിൽ ഇരുന്നു....
അങ്ങനെ ഇരുന്നു അവൾ ഉറക്കം പിടിച്ചു വന്നതും താഴെ നിന്ന് അമ്മയുടെ ഉറക്കെ ഉള്ള വിളി കേട്ടു.....
അവൾ വേഗം എണീറ്റ് താഴെക്ക് ഓടി.
തുടരും.....