ഇന്നലെ നമ്മുടെ ആ- ദ്യരാത്രി ആയിരുന്നില്ലേ അത് നമുക്ക് ഇപ്പൊ ആഘോഷിക്കാം...

Valappottukal



വിലക്കപ്പെട്ടപ്രണയം


രചന: പാക്കരന്റെ മാക്കാച്ചി പെണ്ണ്.


സച്ചു......... അവന്റെ അലർച്ച ആ വീട്ടിൽ ഓരോ മൂലയിലും മുഴങ്ങി കേട്ടു.



ഏട്ടാ.....ഒരു ഇരുപതു വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ അവന്റെ അടുത്തേക്ക് ഓടി എത്തി.


ആരാ ഡാ ഞാൻ ഇല്ലാത്ത സമയത്തു എന്റെ മുറിയിൽ കയറിയത്.... അവന്റെ ദേഷ്യത്തോടെ ഉള്ള ശബ്ദം കേട്ട് അവൻ ഒരു നിമിഷം പതറി.


സച്ചു.....വീണ്ടും ദേഷ്യം നിയന്ത്രിക്കാൻ അകാതെ അവൻ വിളിച്ചു.



ഏട്ടാ നേത്ര..... അവൾ ആയിരുന്നു മുറിയിൽ ഇന്നലെ കിടന്നത്....സച്ചു പേടിയോടെ പറഞ്ഞു.ദേഷ്യം കൊണ്ട് വിറച്ചവൻ താഴെക്ക് പാഞ്ഞു. അവന്റെ പോക്ക് കണ്ടു സച്ചു അവന്റെ പിന്നാലെ ഓടി.



നേത്ര......... അവന്റെ വിളിയിൽ അടുക്കളയിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി വന്നു.

അവളെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്ന് കൈയിൽ മുറുകെ പിടിച്ചു.


നിന്നോട് ആരാ ഡി @#&*മോളെ ആ മുറിയിൽ കയറാൻ പറഞ്ഞത്.....അവൾ പേടിയോടെ അവനെ നോക്കി.അപ്പോഴേക്കും ആ വീട്ടിലെ അംഗങ്ങൾ എല്ലാം അവിടെ നിരന്നു..



അല്ലു....... ഗംഭീര്യമുള്ള ഒരു ശബ്ദം അവിടെ മുഴങ്ങി കേട്ടു.


മുത്തശ്ശൻ ഇതിൽ ഇടപെടരുത്.....


ഇടപെടും ഇന്നലെ കെട്ടികൊണ്ട് വന്ന കൊച്ചിനെ നീ പുറത്ത് ഇട്ടു പൂട്ടിയാൽ പിന്നെ അത് എന്താ ഡാ ചെയ്യേണ്ടത്....


ഞാൻ പറഞ്ഞോ.... ഞാൻ പറഞ്ഞോ ഇവളെ എനിക്ക് ഭാര്യ ആയി വേണം എന്ന് പറഞ്ഞോ.... നിങ്ങൾ എല്ലാവരും കൂടെ അല്ലെ ഇവളെ എന്റെ തലയിൽ കെട്ടി വച്ചത്. അപ്പൊ കിടക്കാൻ ഉള്ള സ്ഥലവും നിങ്ങൾ തന്നെ കൊടുക്കണം....



അല്ലു...... എന്തൊക്കെ പറഞ്ഞാലും അവൾ നീ  നാലാളുടെ മുന്നിൽ വച്ചു താലി കെട്ടിയ നിന്റെ ഭാര്യ ആണ്....


ഇവളെ പോലെ ഒരുത്തിയെ ഭാര്യ ആയി കൊണ്ട് നടക്കേണ്ട ആവശ്യം ഒന്നും തത്കാലം എനിക്ക് ഇല്ല..... അതുകൊണ്ട് എന്താ എന്ന് വച്ച ചെയ്തോ....



പിന്നെ നീ എന്താ ഡാ ചെയ്യാൻ പോകുന്നെ വല്ലവന്റേം കൂടെ ഇറങ്ങി പോയ നിന്റെ പഴയ കാമുകിയെ ഓർത്ത് ജീവിതം നശിപ്പിക്കാൻ ആണോ. അത് ആണ് എന്റെ മോന്റെ ഭാവമെങ്കിൽ ഒന്ന് കേട്ടോ..... നിന്റെ അച്ഛനും അമ്മയും ഇവിടെ നിന്ന് പോകും. സ്വന്തം മോന്റെ ജീവിതം ഇങ്ങനെ കുത്തഴിഞ്ഞു നശിച്ചു കാണുന്നതിലും നല്ലത് ഞാനും അവളും പോകുന്നത് തന്നെ ആണ്.......അല്ലു ദേഷ്യത്തിൽ അച്ഛനെ നോക്കി.



ഇന്നലെ വന്ന ഇവൾക്ക് വേണ്ടി അല്ലെ അച്ഛൻ ഇത്രയൊക്കെ പറയുന്നത്. അതിന് മാത്രം ഇവൾ ആരാ... നിങ്ങടെ ഒക്കെ.


അവന്റെ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല ഇതൊക്കെ കണ്ടു അവൾ നിറഞ്ഞ കണ്ണോടെ എല്ലാവരെയും മാറി മാറി നോക്കി.


അവൻ അവളുടെ കൈയും പിടിച്ചു മുകളിലേക്ക് പോകാൻ നിന്നതും അവന്റെ അമ്മ അവനെ തടഞ്ഞു.


അല്ലു നിനക്ക് ഞങ്ങളോട് ഉള്ള ദേഷ്യം അത് ഞങ്ങളോട് മതി ആ കൊച്ചിനോട് വേണ്ട......


ഇല്ല ഞാൻ ദേഷ്യം കാണിക്കില്ല ഞാൻ ഇവളെ സ്നേഹിച്ചോളാം.....അത് പറഞ്ഞു അവളെ വലിച്ചു മുറിയിലേക്ക് കൊണ്ട് പോയി.


അവർ പോട്ടെ ഞാൻ പറഞ്ഞു തരാം എന്താ കഥ എന്ന്.




കണിമംഗലം തറവാട്...


ഗംഗാദരൻ ഭാര്യ ജാനകി .... ഇവർക്ക് രണ്ടുമക്കൾ.


1, സുമിത്ര ഭർത്താവ് രാജേന്ദ്രൻ. സുമിത്ര ഒരു വീട്ടമ്മ ആണ്. രാജേന്ദ്രൻ ബിസിനസ്‌. ഇവർക്ക് രണ്ടുമക്കൾ.


ഗായത്രിരാജേന്ദ്രൻ, സായുജ്യരാജേന്ദ്രൻ രണ്ടുപേരും കുടുംബ ബിസിനസ്‌ നോക്കി നടത്തുന്നു.


2, ദേവാനന്ദ് . ഭാര്യ അനാമിക. അനാമിക വീട്ടമ്മ ആണ് ദേവാനന്ദ് ബിസിനസ്‌ ആണ്.ഇവർക്ക് രണ്ടുമക്കൾ.

അലോക്ദേവാനന്ദ്, അച്ഛന്റെ ബിസിനസ്‌ ഒക്കെ നോക്കി നടത്തുന്നു. സുധേവ് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു.


നമ്മുടെ നായകൻ ആണ് അലോക്.

വീട്ടുകാരുടെ പിടിപ്പ്കേട് കൊണ്ട് തകർച്ചയുടെ വക്കിൽ എത്തിയ ബിസിനസ് കരക്ക് അടുപ്പിച്ചു കഴിഞ്ഞ വർഷത്തെ നമ്പർ വൺ ബിസിനസ്‌ മാൻ അവാർഡ് ഉൾപ്പെടെ കുറഞ്ഞ കാലയളവിൽ സ്വന്തം ആക്കിയ ആള് ആണ് അലോക്..


നല്ല ഉയരം അതിനൊത്ത പൊക്കം ജിം ബോഡി നീലകണ്ണുകൾ അത് ആണ് അവന്റെ പ്രത്യേകത നീട്ടിവളർത്തിയവെട്ടിഒതുക്കിയ താടിയും മീശയും. എപ്പോഴും കൈയിൽ ഒരു സിലവർ ബ്രസ്ലെറ്റ് ഉണ്ട് കഴുത്തിൽ ഓം എന്ന ചുറ്റിയോട് കൂടിയ ഒരു മാല. സ്ഥായി ഭാവം ദേഷ്യം ആണ്. മൂന്നു വർഷം മുന്നേ അവൻ ഇങ്ങനെ ആയിരുന്നില്ല.... അതൊക്കെ വഴിയേ.

ഈശ്വര ആ പെണ്ണിനെ അവൻ കൊന്നോ എന്തോ വാ നോക്കാം....🏃‍♀️🏃‍♀️🏃‍♀️


മുറിയിൽ എത്തിയതും അവൻ അവളെ ബെഡിലേക്ക് പിടിച്ചു തള്ളി. ഡോർ ലോക്ക് ചെയ്തു.


അവൾ ബെഡിൽ നിന്ന് പിടഞ്ഞു എണീക്കും മുന്നേ അവൻ അവളുടെ കാലിൽ പിടിച്ചു വലിച്ചു അവിടെ തന്നെ കിടത്തി അവളുടെ മേലേക്ക് അമർന്നു..



ആഹ്ഹ്..... അവന്റെ ഭാരം അവളിൽ വന്നതും അറിയാതെ വിളിച്ചു പോയി.


നിന്നോട് ഞാൻ എന്താ ഡി മൈ %#@മോളെ പറഞ്ഞത് ഈ കല്യാണത്തിന് സമ്മതിക്കരുത് എന്ന് അല്ലെ.......


എന്റെ.... എന്റെ അച്ഛന്റെ സങ്കടം കണ്ടു സഹിച്ചില്ല അതാ ഞാൻ അല്ലാതെ....


മിണ്ടരുത് അവളുടെ അച്ഛന്റ്....


എന്തിനാ ഡി ഇന്നലെ ഞാൻ നിന്നെ പുറത്ത് ആക്കിയത് അവരോട് പറഞ്ഞത്....അവൾ എന്ത് പറയുമെന്ന് അറിയാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.



പറയെടി...



രാത്രി സച്ചു എന്നെ കണ്ടു ഞാൻ റൂമിന് പുറത്ത് ഇരിക്കുന്നത് അവൻ ആണ് എന്നോട് ആ മുറിയിൽ കിടന്നോളാൻ പറഞ്ഞത്. രാവിലെ അവൻ തന്നെ ആണ് എല്ലാവരോടും ഈ കാര്യം പറഞ്ഞത്......


ഓഹ്..... അങ്ങനെ ആണോ അല്ല ഇന്നലെ നമ്മുടെ ആദ്യരാത്രി ആയിരുന്നില്ലേ അത് നമുക്ക് ഇപ്പൊ ആഘോഷിക്കാം..അവൾ പേടിച്ചു കണ്ണ് നിറച്ചു അവനെ നോക്കി.


പക്ഷെ അവന്റെ കണ്ണിൽ ഇരയേ കിട്ടിയ ഒരു വേട്ടക്കാരന്റെ തിളക്കം ആയിരുന്നു. അവന്റെ കണ്ണുകൾ അവളിൽ അലഞ്ഞു ഒടുവിൽ അവൻ ഒരു ചിരിയോടെ അവളുടെ കഴുത്തിന്റെ സൈഡിൽ കാണുന്ന കറുത്ത മറുകിൽ മുഖം പൂഴ്ത്തി. അവിടെ അമർത്തി കടിച്ചു......


ആഹ്ഹ്ഹ്......



                                                തുടരും......

To Top