രചന: ബിജി
പയസ്വിനി, തുടർക്കഥ ഭാഗം 58 വായിക്കൂ...
നമ്മളിതൊക്കെ നേരിടും കേട്ടോ ....
എന്നോട് പറയാരുന്നില്ലേ ......
ഈ വരണ്ട ജീവിതം ജീവിക്കേണ്ടി വരുമായിരുന്നോ .....
നിന്നെ മറക്കണമെന്നു പറഞ്ഞ് നിന്റെ അച്ഛൻ ഒരു വശത്ത് .....
നതാലിയയെ കൂടെ കൂട്ടാനെന്നു പറഞ്ഞ് അമ്മയുടെ ആ- ത്മഹ- ത്യാ ശ്രമം ....
കലേശന്റെ എൻട്രി ....നതാലിയയുടെ കുഞ്ഞിന്റെ തിരോധനം ....
ഞാൻ എന്തു വേണമായിരുന്നെടി ....
എനിക്ക് വേദനിക്കില്ലെന്ന് കരുതിയോ....
ഒരുവളിലേ ഞാൻ അഭയം തേടിയിട്ടുള്ളൂ ....
ഒരുവളുടെ ഹൃദയത്തിലേ ഞാനെന്നെ ചേർത്ത് വച്ചിട്ടുള്ളു ....
എണ്ണമില്ലാത്ത രാവുകളിൽ തനിച്ചിരുന്ന് വിലപിച്ചിട്ടുണ്ട് ....
എന്റെ കഴുത്തിടുക്കിലെ നനവിൽ ....
എന്റെ ഉടലും വിറ പൂണ്ടു .....
ലൂർദ്ധിന്റെ മൊബൈൽ റിങ് ചെയ്തതും ....
അവൻ അകന്നു.....
ഡോർ തുറന്ന് പുറത്തു പോകും മുൻപ് ....
എന്റെ കൈ വിരൽ തുമ്പിൽ കൊരുത്തൊരാ വിരലുകൾ .....
അരികിലുണ്ടാവണം ......
കൊഴിഞ്ഞു പോയ ദിനങ്ങൾക്ക് പകരം ആകില്ല .....
ഒന്നറിയാം പിരിഞ്ഞു നിന്ന നാളുകളിൽ പ്രണയം തീവ്രമാകുന്നത് ഉറക്കമില്ലാത്ത രാത്രികളിലൂടെ ഉള്ളുലഞ്ഞ് ഒഴുകുന്ന കണ്ണുനീരിലൂടെ ഞാനറിഞ്ഞു കൊണ്ടിരുന്നു .....
അമറിന്റെ കോൾ ആയിരുന്നു ......
നതാലിയ ക്രിട്ടിക്കൽ സ്റ്റേജ് തരണം ചെയ്തു ......
അത്രയും കേട്ടതും വലിയൊരാശ്വാസം .....
ഇരുൾ പരന്നിരുന്നു .....
കോട്ടേജിലെ പച്ചവിരിച്ച ലാൻഡ്സ്കേപ്പിൽ .... ആ വൈറ്റ് പെയിന്റടിച്ച മതിൽ കെട്ടുകൾ ....
ലാവെൻഡർ ഫ്ലവേഴ്സ് നിറഞ്ഞ ലോൺ ....
നീല ടൈൽ വിരിച്ച സ്വിമ്മിങ് പൂൾ .....
ആദ്യമായി കാണും പോലെ ഓരോന്നും ആസ്വദിച്ച് നിന്നു ......
ഇതൊക്കെ കഴിഞ്ഞ ഒന്നര വർഷക്കാലമായി താനിവിടേക്ക് ഷിഫ്റ്റ് ചെയ്യുമ്പോഴും ഉണ്ട് .....
അന്നൊന്നും കാണാത്ത .... അറിയാത്ത മനോഹാരിത....
തന്റെ പിന്നിലായൊരുവൻ ചേരുന്നതും ......
നമ്മുക്കൊന്ന് ചീയേഴ്സ് പറഞ്ഞാലോ?
ഞാൻ തിരിഞ്ഞു നോക്കിയതും അവന്റെ കൈയ്യിൽ ഷാപെയിൻ ...
നിനക്ക് അടിക്കാൻ തോന്നുവാണേൽ ഒന്നിച്ചിരുന്ന് കഴിക്കാം ....
സ്ട്രീറ്റിലെ റോഡിൽ കിടന്ന് ഇഴയേണ്ട.....
ഞാൻ തുറിച്ച് നോക്കി...''
അവനിൽ കളിയാക്കുന്ന ഭാവം
ഇവനിതൊക്കെ ..... എങ്ങനെ .....
കാണാൻ തോന്നുമ്പോഴൊക്കെ വന്നിരുന്നു....
ഫോണെടുത്ത് കാട്ടി തന്നത് കണ്ടതും ....
മാനം പോയി .....
അവനെ നോക്കാതെ ആകാശ കാഴ്ചകളിലേക്ക് കണ്ണു നട്ടു ....
നടുറോഡിൽ ഇരുന്ന് .... തുടയിൽ താളം പിടിച്ച്
സരിഗമപധനിസ...
നീട്ടി ചൊല്ലുകയാ ....
വേറൊന്നിൽ .....
ലൂർദ്ധിനെ ചിത്ത വിളിക്കുന്നതാ ....
എന്തൊരു കടുപ്പമാണെടി ഈ തെറിയൊക്കെ ....
നീ ഇത്രയും മൂത്തത് അപ്പഴാ അറിയുന്നേ.....
ഇനിയും ഉണ്ട് കാണണോ എന്റെ ചെവിയിൽ മെല്ലെ കടിച്ചാണ് പറയുന്നത്....
ഒരു പൂത്തിരി പൊട്ടിച്ചിതറിയ സുഖം ....
എന്തായാലും ഇതങ്ങ് പിടിപ്പിച്ച് സ്റ്റാർട്ട് ചെയ്യാം ....
പിന്നിൽ ചേർന്ന് നിന്ന് .....എന്റെ ചുണ്ടിൽ ചേരുന്ന നുരയുന്ന ലഹരി ...
വേണ്ടാന്ന് പറഞ്ഞിട്ടും ...
അവൻ ആ ചില്ലു ബോട്ടിൽ എന്റെ ചുണ്ടിൽ ചേർത്തു...
ഞാൻ സിപ് ചെയ്തതും ...
അവനും ... സ്വന്തം ചുണ്ടിൽ ചേർക്കുന്നതും കണ്ടു.....
ആ ലഹരി തന്ന സ്വാതന്ത്ര്യത്തിൽ ഞാനവനെ പുണർന്നു നിന്നു ....
ഈ ലഹരി മാത്രം പോരെന്നു തോന്നുന്നു .....
എന്റെ പിൻകഴുത്തിൽ പൊതിയു മൃദുലമായ തണുപ്പ് .....
അവനെ തള്ളി മാറ്റിയതും ...
അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ട് മുറുക്കെ പുണർന്നു.....
പെട്ടെന്ന് അവളെ ഒന്ന് അകറ്റി നിർത്തി ....
ഒന്നു കണ്ണിറുക്കി മൊത്തത്തിലൊന്ന് നോക്കി കള്ളത്തരം കണ്ണിൽ ...
അലമ്പ് ലുക്കാണല്ലോടി ......
എന്റെ ടെമ്പറ് തെറ്റിക്കാനുള്ളതെല്ലാം നന്നായി പൊജക്ട് ചെയ്യുന്നുണ്ട്.....
പെട്ടെന്ന് മനസ്സിലായില്ലെങ്കിലും ....
അവന്റെ നഖം കടിച്ചുള്ള നില്പ്പും ....
തന്റെ ശരീരത്തിൽ ഒഴുകുന്ന കണ്ണും ശ്രദ്ധിച്ചപ്പോൾ ....
അവളും സ്വയം ഒന്ന് നോക്കി .....
നേർത്ത ഒരു ടോപ്പ് അതും നേവൽ ബേസ് വരെയുള്ളത് ......
അകത്തിട്ടിരിക്കുന്ന പിങ്ക് കളർ ഇന്നർ വ്യക്തമായി കാണാം ....
മുട്ടിറക്കമുള്ള ബനിയൻ ക്ലോത്ത് ട്രൗസറും ആണ് വേഷം ....
ഇതൊക്കെയങ്ങ് മൊത്തത്തിൽ താലോലിക്കാൻ തോന്നുന്നുണ്ട് കേട്ടോ ......
മാറിൽ ചുണ്ട് കൂർമ്മിച്ച് കാണിച്ചു ....
അലവലാതി ....
അവനെ തള്ളി മാറ്റി .....
വീടിനുള്ളിലേക്ക് പോകാൻ നോക്കിയതും .....
അതെന്നാ പോക്കാടി .....
എന്നെ പൊക്കിയെടുത്ത് ..... താഴേക്ക് നടന്നു ......
പോകും വഴി വീണ്ടും ലഹരി നുരയുന്ന ബോട്ടിൽ .... കൈയ്യിലെടുത്തിട്ടുണ്ട് ......
എന്നെ മുറുക്കെ കെട്ടിപിടിച്ച് സ്വിമ്മിങ് പൂളിലേക്ക് ചാടി ....
ഈയൊരു നീക്കം ഒട്ടും പ്രതീക്ഷിച്ചില്ല....
പൊങ്ങി വന്നതും ..... ചുണ്ടുകടിച്ച് നോക്കുന്നുണ്ട് ....
അതെന്താണെന്ന് നല്ലോണം മനസ്സിലായി ....
ഞാനവനെ തള്ളി മാറ്റി സ്വിമ്മിങ് പൂളിന്റെ പടിക്കെട്ടിൽ ഇരുന്നു .....
ഷാപെയിൻ വായിൽ കമഴ്ത്തി എന്നിലേക്ക് അടുക്കുന്നവനെ കണ്ടതും ....
എഴുന്നേറ്റ് വീടിനുള്ളിലേക്ക് ഓടി ....
പിന്നാലെ വന്നവൻ ലീവിങ് ഏരിയയിലേ സോഫയിലേക്ക് എന്നെയും കൊണ്ട് വീണു .....
നനഞ്ഞൊട്ടിയ ദേഹങ്ങൾ .....
നിശ്വാസച്ചൂടിൽ ഷാപെയിന്റെ ഗന്ധം .....
കിതപ്പിൽ ഉലയുന്ന ശരീര താളം
അവന്റെ കണ്ണുകളിൽ ഒരു തീഷ്ണത - ...
അവന്റെ വിരലുകൾ ചുണ്ടിൽ ഞെരിഞ്ഞതും .... വിറച്ചു പോയി .....
അവനൊന്നു ചിരിച്ചു .....
എന്റെ വയറിലിഴയുന്ന കൈകൾ അടർത്തി മാറ്റി ....
അവന്റെ നെറ്റിയിൽ ചുംബിച്ചു ....
നീ കീഴടക്കാൻ കൊതിച്ച ഉയരങ്ങളിൽ എത്തിയില്ലേ ....
ഇനി നമുക്ക് ജീവിക്കാം .....
അനുവാദം ചോദിക്കുന്നില്ല ......
ഈ കണ്ണുകൾ ആഗ്രഹിക്കുന്നുണ്ട് അതുമതി ......
അവന്റെ ചുണ്ടിലെ ഷാപെയിന്റെ ചവർപ്പ് എന്റെ ചുണ്ടിൽ അലയുന്നു .....
പെൺ ഗന്ധത്തിന്റെ ഉറവിടം തേടി അവനൊരു പ്രയാണം തുടങ്ങി വെച്ചു .......
തുടരും
ഇന്ന് ലൂർദ്ധും പയസ്വിനിയും മാത്രം ....
സുഖമില്ലാരുന്നു
ചെറിയ പാർട്ടാണ് ... നിങ്ങൾ കാത്തിരിക്കുന്നതു കൊണ്ട് എഴുതിയതാ ....
ഇതിന്റെ ബാക്കി ഉഷാറാക്കണമെങ്കിൽ റിവ്യു നന്നായി പോരട്ടെ....