അവന്റെ കവിളിൽ ത-ലോടിക്കൊണ്ട് പറയുന്നവളെ അത്ഭുതത്തോടെയവൻ നോക്കി...

Valappottukal

 


രചന: ചിലങ്ക (അല്ലി)

💙💚നിന്നോടൊപ്പം 💙💚


" ഞാനൊരു അധികപ്പറ്റായിട്ട് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഈ നിമിഷം ഈ ഉണ്ണിമായ  ഇവിടെ നിന്ന് പടിയിറങ്ങിപ്പോകും. അല്ലാത്ത പക്ഷം  തന്റെ ഈ തോന്നിവാസം  സഹിക്കാൻ എന്നേക്കൊണ്ട് പ്പറ്റില്ല....


" അറത്തുമുറിച്ച് അത്രയും ഞാൻ പറയുമ്പോൾ  എന്റെ സമനില  തെറ്റിയിരുന്നു.. എന്റെ ക്ഷമ  നശിച്ചിരുന്നു.ക്രോധംക്കൊണ്ട് ഞരമ്പ്  വലിഞ്ഞുമുറുകിയിരുന്നു.അയാളെ വീണ്ടും ഉറ്റു നോക്കി... മുന്നിൽ നിൽക്കുന്നത് ഒരാഴ്ച മുന്നേ തന്റെ കഴുത്തിൽ  താലികെട്ടിയവൻ  ആൾക്കാരെ വിറയ്പ്പിക്കുന്നയൊരു കോളനിഗുണ്ട അല്ലെങ്കിൽ തല്ലാനും കൊല്ലാനും നടക്കുന്ന വേട്ട മൃഗം....

" ഭദ്രൻ ".ഇരുണ്ട നിറത്തിൽ  ഉറച്ച ശരീരം. ചുവന്നക്കണ്ണുകൾ. കാണുമ്പോൾത്തന്നെ ഭയക്കും.... ആ അവനോട്  താൻ  നേർക്ക് നേർ സംസാരിക്കുന്നു. ഇന്നലെവരെ നേരെ നോക്കാൻപ്പോലും അറപ്പായിരുന്നു. പേടിയായിരുന്നു....


" നീ ഇവിടെ നിൽക്കണമെന്ന് എനിക്ക് യാതൊരു  ആഗ്രഹവുമില്ലെടി. ആർക്കും വേണ്ടാതെ എന്റെ ഈ കുപ്പയിൽ വലിച്ചെറിഞ്ഞിട്ട് പോയതാ  നിന്റെ വീട്ടുകാർ . അല്ലാതെ ഈ ഭദ്രൻ  നിന്റെ പാവാടയുടെ മണംപ്പിടിച്ച് വന്നതല്ല.... "കള്ളുംക്കുടിച്ച് നാക്ക് ക്കുഴഞ്ഞുക്കൊണ്ട് പറയുന്നവന്റെ ദേഹത്ത് നിന്ന് വമിക്കുന്ന  ദുർഗ്ഗന്തത്തേക്കാൾ അവന്റെ വായിൽ നിന്നും വീഴുന്ന വാക്കുകൾ അവളിൽ  അസ്വസ്ഥതയുണ്ടാക്കി.... അവളുടെ കണ്ണുകൾ  നിറയാൻ  വെമ്പി.നെറികെട്ടവനാണെങ്കിലും അവൻ  പറഞ്ഞതിലെന്താ  തെറ്റ്.


സ്വന്തം മോളായിരുന്നെങ്കിൽ ഇത്രയും വൃത്തിക്കെട്ടവന് തന്നെ കെട്ടിച്ച്ക്കൊടുക്കുവോ. അല്ലെങ്കിലും അതങ്ങനെയല്ലേ വരുള്ളൂ. ചോദിക്കാനോ പറയാനോ തന്തയോ തള്ളയുമില്ല. ഇത്രയും വർഷം ഇളയച്ചന്റെയും ഇളയമ്മയുടെയും വേലക്കാരിയായി ജീവിച്ചു... കരഞ്ഞു തീർത്ത രാത്രികൾ  പകലുകൾ  പിന്നീട് കണ്ണീരിന് പ്പോലും തന്നോട് അറപ്പായി. പ്ലസ് ടുവരെ നന്നായിപ്പടിച്ചു. ക്ലാസ്സിൽ ഫസ്റ്റല്ലെങ്കിലും അത്യാവശ്യം മാർക്കോടെ ജയിച്ചു. പഠിക്കുന്ന അധ്യാപകരോട് ആരാധനയുള്ളതുക്കൊണ്ടാകാം മനസ്സിൽ ടീച്ചറാകണമെന്നുള്ള ആഗ്രഹംപ്പൊട്ടിമുളച്ചത്. എന്റെ വേദനകൾ എന്റെ സങ്കടങ്ങൾ  എല്ലാം ഞാൻ പൊരുതി ജയിച്ചേനെ പക്ഷെ.... തന്റെ പേരിലുള്ള  ഇച്ചിരി വസ്തു നേടിയെടുക്കാൻ വേണ്ടി  വിശപ്പിന് പട്ടിക്കിട്ടുക്കൊടുത്ത് എല്ലും കഷ്ണത്തിന്റെ അവസ്ഥയായി തന്റെ. പ്ലസ് ടു  കഴിഞ്ഞ് രണ്ട് വർഷം ഒന്നിനും വിടാതെ  തന്നെ  പിടിച്ചു നിർത്തി.അവസാനം.. അവളുടെ  കണ്ണുകൾ  നിറഞ്ഞു തൂകി


"എന്താടി നിന്റെ മിണ്ടാട്ടം മുട്ടിയോ ഏഹ്..." അവളുടെ  ദേഹത്ത് തട്ടിക്കൊണ്ട് ഭദ്രൻപ്പറഞ്ഞതും  അറപ്പോടെ ആ കൈകളവൾ തട്ടിമാറ്റി.


"തൊട്ടുപ്പോകരുതെന്നെ...വേറെ നിവർത്തിയില്ലാതെ ഇത്രയും വൃത്തിക്കെട്ട മനുഷ്യനാ നിങ്ങളെന്ന് അറിഞ്ഞിട്ടും നിങ്ങളുടെ ഈ താലിയ്ക്ക് മുന്നിൽ തല കുനിച്ച് നിന്നത്.എന്നുകരുതി  കണ്ട വേശ്യകളെക്കൊണ്ടുവന്ന് എന്റെ മുന്നിൽ കിടത്താമെന്ന് കരുതണ്ട..." കൈ ചൂണ്ടി അത്രയും പറഞ്ഞപ്പോഴേക്കും അവൾ  കരഞ്ഞുപ്പോയി. കൺമുന്നിൽ വെളിയിൽ ഭദ്രനേയും അവനോടൊട്ടി നിൽക്കുന്ന നാട്ടിലെ വേശ്യയുമായിരുന്നു..അറിയാം ഒരു വൃത്തിക്കെട്ട കാണ്ടാമൃഗമാണ് തന്റെ ഭർത്താവെന്ന്.


കള്ളും കഞ്ചാവും പെണ്ണുമെല്ലാം അവന്റെ ഉന്മാദമാണെന്ന്. പക്ഷെ കണ്ണിന് മുന്നിൽ ഒന്നും അംഗീകരിക്കാൻ പറ്റുന്നില്ല. തന്റെ ഭർത്താവാണ്. താലികെട്ടിയവൻ. അവനെത്ര  വൃത്തിക്കെട്ടവനാണെകിലും അന്യ സ്ത്രീയുടെ ചൂട് തേടിപ്പോകുന്നത് ഒരു ഭാര്യയ്ക്ക് അംഗീകരിക്കാൻ പറ്റുമോ?


"ശരി... എന്നാൽ നീ വാ  ഒന്നുവല്ലെങ്കിൽ എന്റെ ഭാര്യയല്ലേ നീ? ഞാൻ താലിക്കെട്ടിയപ്പെണ്ണ്. എനിക്ക് പൂർണ അവകാശമുള്ള ഉരുപ്പടി. വാടി വാ..." അവളുടെ കൈയ്യിൽപ്പിടിച്ച് വലിച്ചതും  ഉണ്ണി നേരെ അവന്റെ നെഞ്ചിലേക്ക് ഇടിച്ചുനിന്നും. അവളുടെ  ഹൃദയം വല്ലാതെയിടിച്ചു.. ഭദ്രന്റെ നെഞ്ചിലെ താളം അവളുടെ  സിരകളെ  തളർത്തുന്നപ്പോലെയവൾക്ക് തോന്നി.മനസ്സിന്റെ കോണിലെവിടെയോ ഒരു പിടപ്പോടെ അവനെ  തെള്ളിമാറ്റിയവൾ  ഓടി ആ കുഞ്ഞുവീട്ടിലെ ഒരു മുറിയിലവൾക്കേറി കതകടച്ചു. ഭദ്രൻ  മുറിയുടെ വാതിലിന്റെയടുത്തേക്ക് മെല്ലെ മെല്ലെ നടന്നു. അടച്ചുറപ്പില്ലാത്ത മുറിയിൽ അഭയം  തേടിപ്പോയവളെയോർത്ത് പുച്ഛത്തോടെ ഭദ്രൻ ഓർത്തു. കൈയ്യുയർത്തി വാതിൽ തെള്ളി തുറക്കാനായിപ്പോയതും പ്പെട്ടെന്നവന്റെ കൈകൾ  താഴ്ന്നു....

"

ഒരു പെണ്ണിന്റെ ബലഹീനതയെ മുതലാക്കുന്നവൻ ആണല്ല  ഭദ്ര.... "സ്വയംപ്പറഞ്ഞുക്കൊണ്ട് മെല്ലെ വെളിയിലേക്കിറങ്ങി...


_________________________


മുന്നിൽ തെളിഞ്ഞു നിൽക്കുന്നതൊരുപ്പെണ്ണാണ്.അവളുടെക്കണ്ണുകളിലെ തളംക്കെട്ടിയ വേദന അവന്റെ ഹൃദയത്തിൽ ചിത്രം വരച്ചു.  നരച്ച  ചുരിദാർ  അവളെ  സുന്ദരിയാക്കി. അവളുടെ  നെറ്റിയിലെ കറുത്തപ്പൊട്ട് അവളുടെ  മനസ്സിലെ വേദനയെ ചൂണ്ടി കാണിച്ചു. വരണ്ട  ചുണ്ടിലെ നേർത്ത പുഞ്ചിരി അവനെ  ആകർഷിച്ചു. ഭദ്രൻ വേഗം കണ്ണ് തുറന്നു. ഉമ്മറത്തിണ്ണയിൽ ഇന്നലെ ബോധമില്ലാതെ കിടന്നതാണവൻ. ഇപ്പോൾ ഉറങ്ങിയെന്നൊന്നും നിച്ഛയമില്ല.


അല്ലെങ്കിലും പണ്ടേയങ്ങനെയാണ്. അനാഥാലത്തിലെ മതില് ചാടുമ്പോൾ ഓർത്തില്ല  തല്ലാനും കൊല്ലാനും നടക്കുന്ന ഒരുത്തനാകും  താനെന്ന്. കൊണ്ടും കൊടുത്തും ജീവിച്ചു..ആരെയും വകവെച്ചില്ല. ആരുടെയും കത്തിമുനയിൽ  ഭയന്നില്ല. ഒന്നും സമ്പാദിച്ചിട്ടില്ല. വാടകവീട്ടിലെ ചെറ്റ മുറിയിൽ തന്നിഷ്ടത്തിന് ജീവിച്ചു. ചോദിക്കാനും പറയാനും  ഒരുത്തനും  അടുക്കില്ല.കാരണം ഭയം.


മൂരി നിവർത്തി ഭദ്രൻ  ചുറ്റും നോക്കി മഴ പെയ്തുമാറിയ  അന്തരീഷം. മിറ്റത്ത് വെള്ളം തളംക്കെട്ടി നിൽപ്പുണ്ട്. വല്ലാത്ത തണുപ്പും.ഇന്നലത്തെ  കാര്യം അവന്റെ ഓർമ്മകളിൽ തെളിഞ്ഞു വന്നതും ഭദ്രൻ അകത്തേക്ക് തലയെത്തി നോക്കി. കല്യാണം കഴിഞ്ഞന്നുമുതൽ രാവിലെ ഒരു കട്ടൻ  തനിക്ക് പതിവാണ്.താൻ  എണിക്കുമ്പോൾ മുന്നിൽ ഗ്ലാസ്‌ വെച്ചിട്ട് മിണ്ടാതെപ്പോകുന്നവളെ ഓർത്തതും  മെല്ലെ കിടന്നയിടത്ത് നിന്നും എഴുന്നേറ്റ് അകത്ത് കയറി.


____________________


മുഖത്ത് വെള്ളം ഇറ്റിറ്റുവീണപ്പോഴാണ്‌ കണ്ണ് തുറന്നത്.കണ്ണ് ചിമ്മി മുകളിലേക്ക് നോക്കിയപ്പോൾ കണ്ടു ഓടിന്റെ ചെറിയ വിടവിൽക്കൂടി തന്റെ ദേഹത്ത് വീഴുന്ന മഴത്തുള്ളികളെ.തന്റെ ജീവിതവും ഇങ്ങനെയല്ലേ. ഒരു മഴത്തുള്ളിയെപ്പോലെ അവസാനം ചിന്നിച്ചിതറി ഓരോ ഭാഗത്തേക്ക്..


മുന്നിൽ ഭദ്രന്റെ രൂപം തെളിഞ്ഞു വന്നു. താനൊരു വിഢിയാണ്. എന്തുകൊണ്ട് ഇപ്പോഴുള്ള ധൈര്യം  നേരത്തെ  കാണിച്ചുക്കൂടായിരുന്നു. അല്ലെങ്കിൽ അയാളെ കല്യാണം കഴിക്കണമെന്നകാര്യം അവതരിപ്പിച്ചപ്പോൾത്തന്നെ തനിക്കെതിർക്കാമായിരുന്നു. പക്ഷെ അന്നേരo ഉള്ളിൽ താൻ നിൽക്കുന്നിടമൊരു നരകമാണെന്ന ചിന്തയെയുള്ളായിരുന്നു. താൻ  അനുഭവിക്കുന്ന  വേദനയ്ക്കും കണ്ണീരിനും അപ്പുറംവേറെ എവിടെയായാലും കാണില്ലെന്ന ചിന്ത.എല്ലാം തന്റെ മണ്ടത്തരം. അവളുടെ  കണ്ണുകൾ  നിറഞ്ഞു. പക്ഷെ കുറച്ചാശ്വാസം ഭദ്രനുമായി ജീവിച്ചതിന്  ശേഷം തനിക്ക് വന്നിട്ടുണ്ട്. മൂന്ന് നേരം  വയറു നിറച്ച് ആഹാരം കഴിക്കാം. ആരുടെയും എച്ചിൽ  പാത്രത്തിൽ ചോറിട്ട് തിന്നേണ്ട. കീറിപ്പറിയാത്ത  കുറച്ച് തുണികളുണ്ട്. കിടക്കാൻ കുഞ്ഞു കട്ടിലുണ്ട്. പുതയ്ക്കാൻ പുതപ്പുണ്ട്.എല്ലാത്തിനുമുപരി ധൈര്യത്തോടെ ഏത്  പാതിരാത്രിവേണമെങ്കിലും റോഡിലൂടെ നടക്കാം. ഒരുത്തനും  തന്നെ  മോശമായി ഒന്ന് നോക്കുകപ്പോലും ചെയ്യില്ല.കാരണം  താൻ ഭദ്രന്റെ പെണ്ണാണ്...


ഭദ്രന്റെ ചുമ കേട്ടപ്പോഴാണ് ഉണ്ണിമായ ചിന്തകളിൽ  നിന്നും ഉണർന്നത്. മുന്നിൽ കയ്യുംക്കെട്ടി നിൽക്കുന്നവനെ കണ്ടതും  മനസ്സിൽ  ഇന്നലെ തന്റെ മുന്നിൽ കണ്ട  കാഴ്ചയായിരുന്നു. വല്ലാത്ത  ദേഷ്യമവൾക്ക് തോന്നി. കണ്ടാൽ കാണ്ടാ മൃഗമാണെങ്കിലും അറിയാതെ  അല്പം അലിവ് തോന്നി. കാരണം ഇന്നലെയല്ലാതെ  വേറെയൊരു ദിവസംപ്പോലും മോശമായിത്തന്നെ നോക്കിയിട്ടില്ല....


"എന്താടി ചിന്തിക്കുന്നത്.? എന്റെ കൈയ്യിൽ നിന്നെങ്ങനെ രെക്ഷപ്പെടാമെന്നാണോ.?? നടക്കില്ലടി .... നടക്കില്ല...." പുച്ഛത്തോടെ അലറിപറയുന്നവനോട്  ദേഷ്യം തോന്നി. ചാടിപ്പിടിച്ച് എഴുന്നേറ്റ് അവന്റെയടുത്തേക്ക് നടന്നു.


" അധികം വർത്താനം  എന്നോട് വേണ്ട. നിങ്ങളുടെ കൈയ്യിൽ നിന്ന് രക്ഷപ്പെടാൻ ഒരു മുഴo കയറിന്റെ ആവിശ്യമേ ഈ ഉണ്ണിമായയ്ക്കുള്ളു.ഇനി അതും ഞാൻ ചെ.... "


ബാക്കി പറയുന്നതിന് മുന്നേ അവന്റെ കൈകൾ  അവളുടെ  കവിളിൽ  പതിച്ചു. അടിയുടെ ആഘാദത്തിൽ തെറിച്ചവൾ  തറയിലേക്ക്  വീണു. വല്ലാത്ത വേദന ദേഹത്ത് തോന്നി. അടിക്കിട്ടിയിടത്തെ പുകച്ചിലടക്കാതെ അവനെ  നോക്കിയതും  ഭ്രാന്തനെപ്പോലെ അവളെപ്പിടിച്ച് വലിച്ച് അവന്റെ ദേഹത്തേക്ക് അമർത്തിനിർത്തി അവളുടെ  ഇരുതോളിലും അവന്റെ കൈകൾ  അമർന്നു. ചുവന്ന  കണ്ണുകളോടെയുള്ള അവന്റ നോട്ടമവൾ  പേടിയോടെ നേരിട്ടും. കണ്ണുകൾ  നിറഞ്ഞു....


"ഒരു മുഴം  കയറിൽ നിന്നെക്കൊല്ലാൻ വിടാതെ  ഈ ഭദ്രന് നിന്റെ ഇളയച്ചാന്ന് പറയുന്ന  @&₹₹*നും അവന്റെ ഭാര്യയും നിന്നെ കൊല്ലാൻ കൊട്ടേഷൻ തന്ന  അന്നേ നിന്നെ എനിക്ക് കൊല്ലാമായിരുന്നെടി @*₹*₹*₹*. അറിയോ നിനക്ക്." അവളെപ്പിടിച്ചുലച്ചുക്കൊണ്ട് ഭദ്രൻ പറഞ്ഞതും കേട്ടത് വിശ്വസിക്കാനാകാതെ അവൾ  അവനെ  കണ്ണുകൾ  വിടർത്തിയവനെ  നോക്കി


" പക്ഷെ ഞാനത്  ചെയ്തില്ല. എന്താടിയതിന്   കാരണമെന്നറിയോ നിനക്ക്  ഏഹ്..നിന്റ രൂപം  എന്റെ ഈ നെഞ്ചിലുണ്ടായതുക്കൊണ്ട് പലവട്ടം  എന്റെ മുന്നിൽ നീപ്പോലും അറിയാതെ  വന്നുപ്പെട്ടിട്ടുണ്ട്. പലയിടത്തായി. അപ്പോഴൊക്കെ നിന്റെ മുഖത്ത് കാണുന്ന വേദന.. നിന്റെ പേടി... നിന്റെ രൂപം.....എല്ലാം എന്റെ ഉള്ളിലുണ്ട്.... ഭദ്രൻ ആദ്യമായി ഒരു പ്പെണ്ണിനെ ശ്രദ്ധിച്ചു.. ശരീര സുഖത്തിന്  പലപെണ്ണുങ്ങളുടെ ചൂടുപ്പറ്റിക്കിടന്നയെനിക്ക് നിന്നോട് വേറെ യെന്തോ വികാരമാണെന്ന് ഞാനറിഞ്ഞു.എന്നാൽ എന്റെ നിലയെന്തണെന്ന് മനസ്സിലാക്കി ഈ ഭദ്രൻ ഒഴിഞ്ഞു നിന്നും. അന്ന് മുതൽ ഭദ്രൻ  പെണ്ണുങ്ങളുടെ ചൂട് തേടിപ്പോയിട്ടില്ല. ഇങ്ങോട്ട് വരുന്നവളുമാരെ  ആട്ടിപ്പായിച്ചിട്ടേയുള്ളൂ. കണ്ടതല്ലേ  നീ.. ഇന്നലെ..... "


അവളെ  പിറകിലേക്ക് മെല്ലെ തെള്ളി കിതച്ചുക്കൊണ്ടവൻപ്പറഞ്ഞതും  വിശ്വസിക്കാൻപ്പറ്റാതെ തറഞ്ഞു നിൽക്കുകയാണവൾ. തന്നെ ഈ മനുഷ്യൻ സ്നേഹിച്ചെന്നോ? തന്നെ  ആർക്ക് സ്നേഹിക്കാൻപ്പറ്റും.നിറമുണ്ടോ ഭംഗിയുണ്ടോ മുടിയുണ്ടോ സൗന്ദര്യമുണ്ടോ?? ഇല്ലാ ഒന്നുവില്ല.. അവൾ  ആർദ്രമായയവനെ നോക്കി.


"നിന്നെ കൊല്ലാൻ പറഞ്ഞവന്റെ തലയരിയൻ ഈ ഭദ്രനറിയാഞ്ഞിട്ടല്ല. എനിക്ക് നിന്നെ വേണമായിരുന്നു. നിന്റെ കൂടെ ജീവിക്കണമായിരുന്നു. ഇന്നോ നാളെയോ ആരുടെക്കുത്തുക്കൊണ്ട് തീരുമെന്നറിയാത്ത എന്റെ അത്യാഗ്രഹമായിരുന്നു നീ.....


 അതുകൊണ്ടാ നിന്റെ കഴുത്തിൽ  ഞാൻ താലിക്കെട്ടിയത്.എന്നിട്ട് ഒരു മുഴം കയറിൽ  ജീവനോടുക്കാമെന്ന് പറഞ്ഞാലുണ്ടല്ലോ.??" കൈ  ചൂണ്ടി വിറച്ചുക്കൊണ്ടവൻപ്പറഞ്ഞതും ഉമിനീരിറക്കിയവൾ  അവനെ നോക്കി.

പെട്ടെന്നവൻ  വീണ്ടും അവളെപ്പിടിച്ച് തന്നോട് ചേർത്ത് നിർത്തി. അവൾ  ആകെത്തളർന്നുപ്പോയി.


" നീ ഇനി മരിക്കണോ  ജീവിക്കണോയെന്ന് ഇനി ഈ ഭദ്രൻ തീരുമാനിക്കും. എന്നേ ധിക്കരിചൊന്നും ചെയ്യാൻ നിനക്ക് പ്പറ്റില്ല. അതിന് ഈ ഭദ്രൻ  സമ്മതിക്കില്ല.കേട്ടോടി.... " അത്രയുംപ്പറഞ്ഞവളെ തെള്ളിമാറ്റിയവൻ  വേഗത്തിലവിടെ നിന്നുപ്പോകുമ്പോൾ വാടി തളർന്നപ്പക്ഷിയേപ്പോലെയവൾ നിലത്തേക്കുതിർന്നു. ആകെ മരവിപ്പ് മാത്രം. മാറിൽപ്പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞച്ചരടുയർത്തിയവൾ  നോക്കി. പെട്ടെന്ന് ഉള്ളിലെ സങ്കടം വിതുമ്പോടെവന്നവൾ  വാവിട്ട് കരഞ്ഞു ഉറക്കെയുറക്കെ💗


___________________________


പാതിരാത്രിയായിട്ടും ഭദ്രനെക്കാണാതെയവൾ  ഉമ്മറത്തിരുന്നു. ഒരു നിഴലനക്കം കേൾക്കുമ്പോഴും അവനാണെന്നുള്ള ആകാംക്ഷയോടെ നോക്കും. എന്നും പതിവായിരുന്നു ഈ കാത്തിരുപ്പ്. പക്ഷെ ഇന്നെന്തോ ഉള്ളിൽ വല്ലാത്തൊരുപ്പിടപ്പ്.അവനെക്കാണമെന്ന് ഒരുപാട് ആഗ്രഹം തോന്നും... വീണ്ടുമവൾ  പ്രതിക്ഷയോടെ വെളിയിലേക്ക് നോക്കിയിരുന്നു. പക്ഷെ ആ നിമിഷം തനിക്ക് നേരെ വരുന്നവവനെ അടിച്ച് വീഴ്ത്തുകയായിരുന്നു ഭദ്രൻ. പെട്ടെന്നവന്റെ തലയിൽ  പിറകിൽ നിന്നൊരുത്തനടിച്ചതും അലറിക്കൊണ്ട് ഭദ്രൻ നിലത്തേക്ക് വീണു....


_________


കണ്ണുകൾ ചിമ്മി ഭദ്രൻ മെല്ലെ കണ്ണുകൾ  തുറന്നു. ആദ്യമൊരു പുകമറപ്പോലെ മുന്നിൽ തോന്നിയെങ്കിലും പിന്നെ തെളിഞ്ഞ് തെളിഞ്ഞ് വന്നു. തലയ്ക്ക് വല്ലാത്ത  വേദനതോന്നി. വല്ലാതെ  വേദനിക്കുന്നു. ദേഹത്തും അത് ബാധിച്ചതുപ്പോലെ വേദന.. കൈയ്യിലൊരു തണുപ്പ് തോന്നിയതും  കണ്ടു തന്റെ മുന്നിൽ വാടിതളർന്നു നിൽക്കുന്നവളെ.. ഉണ്ണിമായേ......

അവൻ ആലസ്യത്തോടെയവളെ  നോക്കി. പ്പിന്നെ ചുറ്റും നോക്കിയപ്പോഴാണ് താൻ  ആശുപത്രിയിലാണെന്നവന് ബോധ്യമായത്....ഒന്നും കൂടിയവളെ നോക്കി. ഒട്ടത്തിയേപ്പോലെയായിരിക്കുന്നു അവൾ... വല്ലാത്ത  ദുഃഖം അവളുടെ  മുഖത്തവന് കാണാൻപ്പറ്റുന്നുണ്ട്.


"ഈ കഴിഞ്ഞ  രണ്ടുദിവസം ഞാൻ എത്രമാത്രം പേടിച്ചെന്നറിയോ. വീണ്ടും ഞാൻ ഒറ്റയ്ക്കായതുപ്പോലെ. ഒരുപാട് കരഞ്ഞു." അവന്റെ കവിളിൽ  തലോടിക്കൊണ്ട് പറയുന്നവളെ അത്ഭുതത്തോടെയവൻ  നോക്കി. അന്നേരമാണ് രണ്ടു ദിവസം താൻ  ആശുപത്രിയിലാണെന്ന് അവനറിയുന്നത്.ഒന്നും ഓർമ്മയില്ല. അന്ന് രാത്രിയിൽ തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അടിക്കിട്ടിയത്.


"മിണ്ടാൻപ്പറ്റുവോ?? എന്തെങ്കിലും ഒന്ന് പറയ്യോ... " വിതുമ്പിക്കൊണ്ടവൾ  ചോദിച്ചു.


"ഇ....പ്പോൾ ഞ... ൻ വീണ് കിട... ക്കുവാ.... നിനക്ക്... രക്ഷപ്പെട്ട് എവിടെയെങ്കിലും പോ.. കണമെങ്കിൽ പോ... കാം..."എങനെയോ അവൻ  പറഞ്ഞൊപ്പിച്ചതും  കരഞ്ഞുക്കൊണ്ടവൾ അവന്റെ കൈയ്യിലമർത്തിപ്പിടിച്ചു. അവന്റെ കണ്ണുകളും നിറഞ്ഞു.


"ഈ ലോകത്ത് എന്നേ സ്നേഹിക്കാൻ നിങ്ങള് മാത്രമല്ലേയുള്ളൂ. ആ നിങ്ങളെയിട്ടിട്ട്  ഞാനെവിടെ പോകാനാ.

എങ്ങോട്ടും പോകില്ല..പോകില്ല" വാശിയോടെപറയുന്നവളെ  അലിവോടെയവൻ  നോക്കി.


" ഞാ... നൊരു ഗുണ്ടയാ.....എപ്പോ... വേണമെങ്കിലും... ഇതുപോലെ.... "ബാക്കിപറയുന്നതിന് മുന്നേ അവന്റെ വാപ്പൊത്തി വേണ്ടെന്ന രീതിയിൽ തലയാട്ടി നിറക്കണ്ണുകളോടെ  അവനെ  നോക്കി. അവന്റെ ചുണ്ടിൽ  വേദനയിലും  പുഞ്ചിരി നിറഞ്ഞു.


" കുറച്ച് ദിവസംക്കൊണ്ട് ഒരുപാട് ആഗ്രഹിച്ചുപ്പോയി കൂടെ ജീവിക്കാൻ... കൊതിതോന്നുവാ........ ജീവിച്ചൂടെ.... ഹ്മ്മ്.. " വിതുമ്പിക്കൊണ്ടവൾ പറഞ്ഞതും  മെല്ലെ അവളുടെ  കൈയ്യിൽ പിടിച്ചു. ഭദ്ര കണ്ണുകൾ വിടർത്തിയവനെ  നോക്കി. അവന്റെ മുഖത്തെ  ഭാവം അവളോടുള്ള  പ്രണയമായിരുന്നു. വരണ്ടുവറ്റിയ താഴ് വരയിൽ  തളിരിട്ട പ്രണയം.


_____________________________


വർഷങ്ങൾക്ക് ശേഷം


"പോകാറായില്ലേ ടീച്ചറേ.." മഴയത്ത് നനയാതെയിരിക്കാൻ സ്കൂൾ വരാന്തയിൽ  നിൽക്കുന്ന ഉണ്ണിമായയോടായി കൂടെ ജോലി ചെയ്യുന്ന ടീച്ചർ ചോദിച്ചതും  അവൾ  ചിരിച്ചു


"ഓട്ടോയിപ്പോൾ വരും ടീച്ചറെ... ടീച്ചർ  പൊയ്ക്കോ.. " ചിരിയോടെ  മറുപടിപ്പറഞ്ഞതും  ഓട്ടോയുടെ ഹോണടികേട്ടതും  വെപ്രാളത്തോടെയവൾ  നോക്കി


"ദേ ഓട്ടോ  വന്നു. ഞാൻ പോകട്ടെ. നാളെ കാണാം " അത്രയും പറഞ്ഞുക്കൊണ്ട് ഓട്ടോയുടെ അടുത്തേക്ക് വേഗം നടന്നു.


"വേഗം വിട്ടോ " മുഖത്തെ വെള്ളത്തുള്ളികൾ സാരിത്തുമ്പുക്കൊണ്ട് തുടച്ചുക്കൊണ്ടുപ്പറഞ്ഞു.


" തല  നല്ലതുപ്പോലെ  തു ടയ്ക്കടി. വയറിലൊരു  കൊച്ചുണ്ടെന്നബോധമില്ല. "ഓട്ടോക്കാരൻ ദേഷ്യത്തോടെപ്പറഞ്ഞതും  ഉണ്ണിമായ  കണ്ണുരുട്ടി നോക്കി.


"അത്  പറയാൻ  താനാരാ..."കുറുമ്പോടെ അത്രയും പറഞ്ഞതും  ഭദ്രൻ തിരിഞ്ഞവളെ  നോക്കി


" നിന്റെ വയറ്റിൽ  കിടക്കുന്നതിന്റെ തന്ത... " മീശപ്പിരിച്ചുക്കൊണ്ടവൻപ്പറഞ്ഞതും  പൊട്ടിച്ചിരിയോടെ അവന്റെ കവിളിലൊരു നുള്ള് വെച്ച് കൊടുത്തു....

ഭദ്രനും അറിയാതെ  ചിരിച്ചുപ്പോയി.ഇനിയും ജീവിതമവർക്ക് ബാക്കിയുണ്ട്... സന്തോഷത്തിലും ദുഃഖത്തിലും ഒത്തു ചേർന്ന് നിൽക്കാൻ. സ്നേഹിക്കാൻ പ്രണയിക്കാൻ അതിജീവിക്കാൻ..... 💞


അവസാനിച്ചു.

To Top