ഈ കുസൃതി അവസാനിക്കണമെങ്കിൽ ഒരു കല്യാണം കഴിച്ചാൽ മതി...

Valappottukal


രചന: Achu Achu

നിന്റെ ഈ ഒറ്റപ്പെടൽ മാറ്റാൻ ഒരു കല്യാണം കഴിക്കുന്നത് ആണ് നല്ലതു എന്ന് അറിയുന്നവർ പറയുമ്പോൾ ചിരിച്ചു തള്ളി ഞാൻ..... 😉

       

നിന്റെ ഈ കുസൃതി അവസാനിക്കണമെങ്കിൽ ഒരു കല്യാണം കഴിച്ചാൽ മതി എന്ന് കൂട്ടുകാർ പറയുമ്പോഴും ഞാൻ ചുമ്മാ ചിരിച്ചു തള്ളി .... 😉


കല്യാണത്തിനും മറ്റും പോവുമ്പോൾ, വരുന്ന പ്രെപ്പോസൽ വീട്ടിൽ വന്നു പറയുന്ന അമ്മയെ കാണുമ്പോഴും  ചുമ്മാ ചിരിക്കു തള്ളി ........ 😉


ഒടുവിൽ അമ്മമ്മയാണ് ചോദിച്ചത് ;

എന്റെ കൊച്ചു, 

മിടുക്കിയല്ലേ, സുന്ദരിയല്ലേ,, 

നിന്നെ ആരും പ്രേമിക്കാൻ നിൽക്കുന്നില്ലേ..... ?😉


അറിയാതെ ചിരിച്ചു പോയി ഞാൻ 


കുറെപേർ ഉണ്ടല്ലോ അമ്മാമ്മേ, 

ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു,,, 😂


'ങ്ങേ ഞെട്ടി കൊണ്ടു അമ്മാമ്മ എന്നെ നോക്കി, 


'എന്നിട്ട് പറഞ്ഞു, കുറെപേർ ഒന്നും വേണ്ടാ, ഒരാൾ മതി ട്ടാ,  ചുമ്മാ ആരെയും വിഷമിപ്പിക്കല്ലേ.....'

 

അപ്പോഴും ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, 


'അതിനു ഞാൻ ആരെയും പ്രേമിക്കാൻ പോണില്ലല്ലോ,,,,'😉


 'അപ്പോൾ കുറേപേർ ഉണ്ടെന്നു പറഞ്ഞതോ ?'


'ഹ ഹ ഹ,  അതവർക്കല്ലേ,  അതൊക്കെ ഞാൻ അപ്പോഴേ നുള്ളി കളയില്ലേ,,, കണ്ടില്ലെന്നു നടിക്കില്ലേ...' 😊


'എന്നാൽ നിനക്ക് കല്യാണം കഴിപ്പിച്ചു തരാം,  എന്നിട്ട് പ്രേമിച്ചോന്ന്'

 അമ്മാമ്മയുടെ ചിരിച്ചു കൊണ്ടുള്ള പറച്ചിൽ..... 😂


അപ്പോഴും ചുമ്മാ ചിരിച്ചു, തള്ളി  ഞാൻ.... 😉


എന്നിട്ട് മനസ്സിൽ പറഞ്ഞു ;


"അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ, അവൻ ഒരു ജിന്ന് ആവണം അമ്മാമ്മേ,,, 😊


ലോക തല്ലിപ്പൊളി ആയാലും,  

കല്യാണത്തിന് ശേഷം ആ ലോകം ഞാൻ ആവണം.... 😊


ചുമ്മാ എന്നോട് ദേഷ്യപ്പെടണം, 

അത് കണ്ടു പുറമേ ദേഷ്യം കാട്ടിയിട്ടു,  തിരിഞ്ഞു നിന്നു എനിക്ക് ചിരിക്കണം... 😉


പിണങ്ങുമ്പോൾ, വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞു എന്നെ നന്നായി നോവിക്കണം, 😔


വീട്ടുകാരുടെ മുന്നിൽ വെച്ചു വഴക്കു പറയുമ്പോൾ,  😓


കണ്ണ് നിറഞ്ഞാലും തിരിച്ചു ഒന്നും പറയാതെ, 


റൂമിൽ വരുമ്പോൾ, സകല വിഷമവും ദേഷ്യരൂപത്തിൽ അവനോടു പ്രകടിപ്പിക്കണം...... 😡


അവൻ ഒരിക്കലും ഒരു പണക്കാരനോ, മൊഞ്ചനോ ആവരുത്, 

കാരണം ഞാൻ ഭയങ്കര പോസിസ്സീവ് ആണേ........ 😉


ചുമ്മായിരിക്കുന്ന അവനോടു ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു ആകാംഷനാക്കി, ☺


ചെവിയിൽ പറയാമെന്നു പറഞ്ഞു, ചെവിയിൽ ഒരു കടിയും കൊടുത്തു കൊണ്ട് ഓടി റൂമിൽ പോയി വാതിൽ അടക്കണം... ☺☺☺


അടുക്കളയിൽ അമ്മയുടെ കൂടെ പണികളൊക്കെ ചെയ്തു കൊണ്ടു നിൽക്കുന്ന എന്നെ, 

ആരും കാണാതെ ചേർത്തു പിടിച്ചു, ഒരു ഉമ്മയും തന്നു,

 ഒന്നും ചെയ്യാത്ത പോലെ പോണം.... 😉


വലിയ കാര്യത്തിൽ, 'ഏട്ടാ' എന്ന് വിളിച്ചിട്ട്, 

'എന്തേ' എന്ന് ചോദിക്കുമ്പോൾ, 


പതുക്കെ 'പോടാ' എന്നും പറഞ്ഞു ചിരിക്കുമ്പോൾ, 

ദേഷ്യം കൊണ്ടു അവന്റെ മുഖം ചുവക്കണം... ☺😉


ഇടക്കിടക്ക് തല്ലു തരുന്നവൻ ആയിരിക്കണം,, 

 ഇല്ലേൽ ഞാൻ ചോദിച്ചു വാങ്ങിക്കും..... 😉


വീട്ടിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും കുറ്റങ്ങളും പറഞ്ഞു അവനെ ഒരിക്കലും വേദനിപ്പിക്കാത്ത എന്നെ, 

ഇടക്കൊന്നു ചേർത്തു പിടിച്ചു, തലോടുമ്പോൾ, ഈ ലോകത്തു ഉള്ള എന്റെ എല്ലാ പ്രശ്നങ്ങളും മാറുന്ന ആശ്വാസം അനുഭവിക്കണം..... 🤗


എപ്പോഴെക്കിലും എനിക്ക് വേണ്ടി കുറച്ചു സമയം തരണം, 

അപ്പോൾ  കടൽ  കാണിക്കാൻ കൊണ്ടു പോവണം, കാരണം 

കടൽ എന്റെ വീക്നെസ് ആണ്.... ☺


അവൻ, കഷ്ട്ടപെട്ടു സ്വന്തമായി ഉണ്ടാക്കുന്ന കാശ് കൊണ്ടു എനിക്ക് വേടിച്ചു തരുന്ന എത്ര ചെറിയ സമ്മാനത്തിനും,  

ഈ ലോകത്തു വെച്ചു എനിക്കേറ്റവും

സന്തോഷം തരുന്ന സമ്മാനമായിരിക്കും....  🤗


ജീവിതത്തിൽ തളർന്നു നിൽക്കുന്ന സമയത്തു, കൂടെയിരുന്നു കരയാതെ, 

ഒന്നും സംഭവിക്കാത്ത പോലെ,  അടുത്തിരുന്നു എന്നത്തേയും പോലെ,  അവനെ ദേഷ്യം പിടിപ്പിച്ചു സ്നേഹിച്ചു ആ തളർച്ച മാറ്റണം, 😊


ഓരോ പ്രാവശ്യവും അവനോടു പറയാതെ പറയണം, 


'നിന്റെ ഏതവസ്ഥയിലും ഞാൻ ഉണ്ടാവും കൂടെ എന്ന് '🤗


ഒരുനാൾ, 

അമ്മയെ കൊണ്ടു പറയിപ്പിക്കണം, 'അവൻ ഒരു അച്ഛനാവാൻ പോവുന്നു' എന്ന്..... ☺


അപ്പോൾ എന്നെ നോക്കി മനസ്സറിഞ്ഞു കൊണ്ടുള്ള അവന്റെ പുഞ്ചിരിയിൽ നിന്നുമാവണം, 

അച്ഛൻ എന്ന പദവിയിലേക്കുള്ള അവന്റെ യാത്ര....... 🤗


 പിറന്നു വീഴുന്ന കുഞ്ഞുവാവക്ക്, 

ഓരോ വളർച്ചയിലും അവനെ കൊണ്ടു പറയിപ്പിക്കണം ;

വീട്ടിലുള്ള പ്രായമായവർ ആണ് ദൈവം എന്ന്........ 😊


മുൻപിലും പിന്നിലും നിന്ന് സംരക്ഷിക്കാൻ അവൻ  ഉണ്ടെന്നുള്ളത്, ഒരു സുഖമുള്ള ആത്മവിശ്വാസമാണ്.... 

ആപത്തു വരുമ്പോൾ, ഞാൻ പോലും അറിയാതെ എന്നെ സംരക്ഷിക്കുമെന്ന   വിശ്വാസം  എനിക്കു തരുന്ന ആത്മവിശ്വാസം,

 ചെറുത് ഒന്നുമായിരിക്കില്ല.... 🤗


അവൻ എന്നെ ഒരുപാട് വേദനിപ്പിച്ചാലും കരയിപ്പിച്ചാലും, 

മറ്റൊരാൾ കാരണം എന്റെ കണ്ണ് നിറയുന്നത് സഹിക്കാൻ പറ്റാത്തവൻ ആയിരിക്കണം..... 🤗


എന്റെ മനസ്സിലെ സ്വകാര്യ അഹങ്കാരം ആയിരിക്കും അവൻ എന്നും...... 🤗


അവനെക്കാളും  സ്ഥാനം  മറ്റൊരാൾക്കും, മരണം വരെ എന്റെ  മനസ്സിൽ  ഉണ്ടായിരിക്കില്ല.............. 🤗

To Top