കുറച്ചു നാൾ മനസ് കയ്യിവിട്ട് പോകും എന്ന സ്റ്റേജ് ആയിരുന്നു...

Valappottukal

 


രചന: ആരോഖി

നിനക്കായി!!!  ❤️✨️


ഏഴു മണിക്ക് മുഴങ്ങിയ അലാറം കയ്യികൊണ്ട് ഏന്തി ഓഫ്‌ ചെയ്തു ധ്വനി.... വേഗം കുളിച്ചു വന്നു അലമാര മുഴുവൻ പരതി... ഗോൾഡൻ കസവിന്റെ ചുരിദാർ എടുത്ത് ധരിച്ചു... അതെ ഇത് തന്റെ ഇച്ചായന് ഏറ്റവും പ്രിയപ്പെട്ടത്..


എന്നെ പറ്റി പറഞ്ഞില്ലല്ലോ.. ഞാൻ ധ്വനി... പേര് കേൾക്കുമ്പോ ഒരു ഹിന്ദു ടച്ച്‌ തോന്നുമെങ്കിലും ഞാൻ ഒരു പാലക്കാരി അച്ചായതി ആണ് കേട്ടോ.. ഞാൻ ഇവിടെ തൃശൂർ  കേരള വർമ കോളേജിൽ PG ചെയ്യുന്നു.. ഡിഗ്രി ഒക്കെ അങ്ങ് പാലായിൽ തന്നെ ആയിരുന്നു.. അപ്പനും അമ്മയ്ക്കും ഒരേ നിർബന്ധം ആയിരുന്നു അതേപോലെ ഇച്ചായന്റെ അപ്പച്ചനും അമ്മച്ചിക്കും ഞാൻ അവരുടെ അടുത്ത തന്നെ വേണമെന്ന്

.. ഇച്ചായൻ എന്ന് പറയുമ്പോ എന്റെ കെട്ടിയോൻ.. സണ്ണിച്ചായൻ...

സണ്ണി. കെ. കുര്യാക്കോസ്...


ഇപ്പോ പാവം എന്റെ ഇച്ചായൻ എന്നെ കാണാതെ വിഷമിക്കുവായിരിക്കും.. സാരമില്ല ഞാൻ അങ്ങോട്ട് തന്നെ ആണെലോ വരുന്നത്... ഇന്ന് ഞങ്ങളുടെ ദിവസം ആണ്.. പത്തു വർഷത്തെ പ്രണയം സാക്ഷാൽകരിച്ച ദിവസം.. അതെ ഇന്ന് നവംബർ 4 ഞങ്ങളുടെ വെഡിങ് അണിവേഴ്സറി..  


ഞാനും ഇച്ചായനും കളിക്കൂട്ടുകാർ ആയിരുന്നു... ജനിച്ച അന്ന് മുതൽ ധ്വനി സണ്ണിക്കു സ്വന്തം എന്ന് പറഞ്ഞു വെച്ചത് ആയിരുന്നു... ഞങ്ങൾ വളരുന്നതിന്റെ ഒപ്പം ഞങളുടെ ഉള്ളിലെ സ്നേഹവും വളർന്നു... ഒരിക്കലും പിരിയാത്ത വിധം..


പ്ലസ് ടു വരെ ഇച്ചായൻ എന്റെ സ്കൂളിൽ തന്നെ ആയിരുന്നു.. അതുകഴിഞ്ഞു ഇച്ചായൻ അങ്ങ് ദൂരെ  ബാംഗ്ലൂരിൽ പഠിക്കാൻ എന്നും പറഞ്ഞു ഒരു പോക്ക് പോയി..  ചുമ്മാ അങ്ങ് പോയതല്ല കേട്ടോ.. ആൾക്ക് അത്യാവിശം കയ്യി കരുത്തു ഉള്ളേ കൂട്ടത്തിൽ ആണ്.. ഇവിടെ നാട്ടിലും സ്കൂളിലും ആയിട്ട് അല്ലറ ചില്ലറ തൊട്ടിത്തരം  ഒക്കെ ഒപ്പിച്ചിട്ട് തന്നെയാ നാട് വിട്ടതും.. ഇവിടെ നിന്നാൽ പിന്നേം ഈ കൂട്ടും കൂടി നശിക്കും എന്നും പറഞ്ഞു അപ്പച്ചൻ നാട് കടത്തിയതാ.. അപ്പച്ചന്റെ പെങ്ങൾ ബാംഗ്ലൂർ settled ആണ് അവരുടെ അടുത്തോട്ടു.. 


ഞാൻ ഇവിടെ നാട്ടിലും... ഹാ.. 


ട്രിങ് ട്രിങ്..!!


ഇച്ചായൻ ആയിരിക്കുമോ?! ഞാൻ മനസ്സിൽ ഓർത്തു..


ഹാ അല്ല.. അമ്മച്ചിയാണേ..


"ഹലോ അമ്മച്ചി! ഞാൻ ദേ ഇറങ്ങാൻ പോകുവാ അമ്മച്ചി.. ഇപ്പൊ ഇറങ്ങുവ്.. ഒരുങ്ങി തീരുന്നതു ഉള്ളു.. നന്നായിട്ട് ഇന്ന് ഒരുങ്ങിയാൽ അല്ലെ എന്റെ ഇച്ചായന് സന്തോഷം ആവതുള്ളു.. ഞാൻ നന്നായിട്ട് ഒരുങ്ങി നടക്കണം എന്നല്ലേ പറഞ്ഞേക്കുന്നത്.. ഞാൻ ദേ ഇപ്പൊ അങ്ങ് എത്തും അമ്മച്ചി..!


ധ്വനി എച്ചിയെ..!!


ദേ ഇത് എന്റെ റൂം mate ആണ് കേട്ടോ.. ശീതൾ.. അവളും ഇന്ന് എന്റെ കൂടെ പാലയിലോട്ട് വരുമെന്നും പറഞ്ഞു ഇരിക്കുവാ.. ഞങ്ങളുടെ ലവ് സ്റ്റോറിയിലെ ഹീറോയെ അവൾക് നേരിട്ട് കാണണം എന്ന്.. എന്റെ ഇച്ചായനെ പരിചയപ്പെടണം എന്ന്... ഞാനും ഓർത്തു പോരട്ടെ.. എപ്പോഴായാലും അവൾ കാണേണ്ടത് അല്ലെ എന്റെ ഇച്ചായനെ...


"ഹാപ്പി anniversary ധ്വനി ചേച്ചി... ഉമ്മാ!!


താങ്ക് യു ഡിയർ 😌😘


"ചേച്ചികുട്ടി ഇന്ന് ഫുൾ കളർ ഫുൾ ആണെലോ.. ഇത്രെയും ഒരുങ്ങി ഞാൻ ഇതുവരെ കണ്ടിട്ടില്ലാട്ടോ..." 


എന്റെ ഇച്ചായന് ഞാൻ ഒരുങ്ങി കാണുന്നതാ ഇഷ്ടം 🙈


" അമ്പടി!! ഞാൻ ദേ പെർഫെക്ട് ടൈം... കുളിച്ചു റെഡി ആയി.. ഇനി നമുക്ക് പോകാം.."


നമുക്ക് ബസിനു പോകാം..


✨️✨️✨️✨️✨️✨️✨️✨️


"അല്ല ചേച്ചി  നിങ്ങളുടെ ബാക്കി ലവ് സ്റ്റോറി... ഇച്ചായൻ ബാംഗ്ലൂർ പോയത് വരെ ആയുള്ളൂ... പിന്നെ എപ്പോഴായിരുന്നു കല്യാണം..?"


ബാംഗ്ലൂർ പോയി എല്ലാം ദിവസോം വിളിയും ഒക്കെ ആയിരുന്നു.. ഓരോ മാസവും കാണാനും ഒക്കെ വരുമായിരുന്നു.. എന്റെ ഒരു കാര്യവും ഇച്ചായൻ അന്വഷിക്കാതെ ഇരുന്നിട്ടില്ല.. ഏത് തിരക്ക് ആണെങ്കിലും വിളിക്കും..


അങ്ങനെ ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞ് വന്നപ്പോ ഒരു ചെറുക്കൻ കുറെ നാൾ ആയി പ്രൊപ്പോസ് ചെയ്തു നടക്കുന്നത് ആയിരുന്നു. വലിയ ഉപദ്രവും ഇല്ലാത്തത്കൊണ്ട് ഞാൻ പോട്ടെ എന്ന് വെച്ച്.. പക്ഷെ അവൻ റോഡിൽ വെച്ച ചെറുതായിട്ട് ഒന്ന് ഉടക്കി.. എന്റെ കയ്യിൽ കയറി പിടിച്ചു... അവിടെ നിന്നവർ ഓടി കൂടി വേറെ പ്രേതെകിച്ചു പ്രശ്നം ഒന്നും ഉണ്ടായില്ല.. പക്ഷേ ഇത് ഇച്ചായൻ അറിഞ്ഞു.. ഞാൻ വീട്ടിൽ എത്തുന്നതിനു മുന്നേ തന്നെ..


എന്നോട് പക്ഷെ ചോദ്യമോ പറച്ചിലോ ഒന്നും ഉണ്ടായില്ല. ഞാൻ വെറുതെ ഒരു പ്രശ്നം ആകണ്ട എന്ന് കരുതി വിട്ടു.. പറഞ്ഞതുമില്ല..


രണ്ട് ദിവസം കഴിഞ്ഞ് അവൻ കയ്യ് ഒടിഞ്ഞു ആശുപത്രിയിൽ കിടക്കുവാ എന്ന് അറിഞ്ഞു.. ഞാൻ അത് അത്ര കാര്യം ആക്കിയില്ല.. പക്ഷേ പോലീസ് വീട്ടിൽ വന്നപ്പോ അതിന്റെ കാരണക്കാരനെ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി...!


അപ്പച്ചൻ എന്നെയും കൂട്ടി സ്റ്റേഷനിൽ പോയി... അഡ്വക്കേറ്റേയും ഉണ്ടായിരുന്നു... പിന്നെ സ്റ്റേഷനിൽ നിന്ന് ഇറക്കി... ഇച്ചായൻ പക്ഷേ എന്റെ നേരെ പോലും നോക്കിയില്ല.. രണ്ട് ദിവസത്തേക്ക് കാളും മെസ്സേജും ഒന്നുമില്ല... വീട്ടിൽ വന്നിട്ടില്ല എന്നും പറഞ്ഞു... പിന്നെ തിരക്കി പിടിച്ചു വന്നപ്പോ ലിതിൻ (ഇച്ചായന്റെ ഫ്രണ്ട് ) പുള്ളിയുടെ വീട്ടിൽ ഉണ്ടായിരുന്നു ആള്.. ആദ്യം ഒന്നും മൈൻഡ് കാണിച്ചില്ലെങ്കിലും പിന്നെ പറഞ്ഞു പറഞ്ഞു ഞാൻ കരഞ്ഞും കാലു പിടിച്ചും എല്ലാം സോൾവ് ആക്കി...


ഉഫ്! മാസ്സ് 🤣


പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു... ഇച്ചായൻ ഇടയ്ക് ഇടയ്ക് നാട്ടിൽ വരുമ്പോൾ കാണും.. അങ്ങനെയൊക്കെ.. ഇച്ചായന്റെ കോഴ്സ് കഴിഞ്ഞ് അവരുടെ കമ്പനി തന്നെ ഏറ്റെടുത്തു നടത്താൻ തുടങ്ങി..ഞാൻ അപ്പൊ ഡിഗ്രി പഠിക്കുന്ന സമയം.. അങ്ങനെ എല്ലാം പെട്ടന്ന് തന്നെ നടന്നു...


കുരിശു വീട്ടിൽ കുര്യാക്കോസ്ന്റെ  മകൻ  സണ്ണി കുര്യാക്കോസ് ഈ ധ്വനി വർഗീസേന്റെ കഴുത്തിൽ മിന്നു കെട്ടി...


കെട്ടി കയറ്റവും എല്ലാം കഴിഞ്ഞു...


അതേപോലെ അത്രെയും നാൾ കാത്ത് വെച്ചത് എല്ലാം 🙈 ഞാൻ എന്റെ ഇച്ചായന് മാത്രം സ്വന്തമായി...!


"കിടു.. ഇനി എന്റെ ലൈഫ്യിൽ എന്നാണോ എന്തോ ഒരു ഇച്ചായൻ വരുന്നത്... ധ്വനി ചേച്ചിയുടെ ഇച്ചായനെ കാണാൻ കൊതി ആകുന്നു.. " 


✨️✨️✨️✨️✨️✨️✨️✨️✨️✨️


ദേ നമുക്ക് അടുത്ത സ്റ്റോപ്പിൽ ആണ് കേട്ടോ ഇറങ്ങേണ്ടത്... നി കഥ എല്ലാം കേട്ട് ഹാപ്പി ആയേലോ..


വാ..! നമുക്ക് ദേ ഇവിടെ ഇറങ്ങാം.. പള്ളിയിൽ നിന്ന് റൈറ്റ് side യിലെ റോഡിൽ കൂടെ പോകുമ്പോൾ രണ്ടാമത്തെ വീട് ആണ്.. 


"ഇതെന്ന ധ്വനി ചേച്ചി പള്ളിയിൽ കേറുന്നത്? ചേച്ചിക്ക് പ്രാർത്ഥിക്കണേ ഒറ്റയ്ക്കു പ്രാർത്ഥിച്ചാൽ പോരെ.. എനിക്ക് ചേച്ചിയുടെ ഇച്ചായനെ കാണാൻ കൊതി"ഇതെന്ന ധ്വനി ചേച്ചി പള്ളിയിൽ കേറുന്നത്? ചേച്ചിക്ക് പ്രാർത്ഥിക്കണേ ഒറ്റയ്ക്കു പ്രാർത്ഥിച്ചാൽ പോരെ.. എനിക്ക് ചേച്ചിയുടെ ഇച്ചായനെ കാണാൻ കൊതി ആകുന്നു.. വേഗം വാ ചേച്ചി.. "!


നീ വാ ശീതൾ...


ധ്വനി സെമിത്തെറിയിലോട്ട് കേറുന്നത് നോക്കി ശീതൾ നിന്നു.. കല്ലറയിലെ പേര് കണ്ടതും ശീതലിനു തല കറങ്ങുന്നത് പോലെ തോന്നി..


സണ്ണി. കെ. കുര്യാക്കോസ്!


"ചേച്ചി ഇത്.. "


നീ എന്താടി കൊച്ചേ എന്റെ സുന്നിച്ചായനെ കണ്ടിട്ട് ഒരു മൈൻഡ് ഇല്ലാതെ നിക്കുന്നത്...!


സണ്ണിച്ചയാ ഇത് ശീതൾ എന്റെ റൂം mate...


ഇനി നീ അങ്ങോട്ട് മാറിക്കെ ഞാൻ എന്റെ ഇച്ചായന് ഒരു അണിവേഴ്സറി കിസ്സ് ഒക്കെ കൊടുത്തിട്ട് ഇപ്പൊ അങ്ങോട്ട് വരാം... 



ശീതൾ ഒരു തൂണിൽ കയ്യ് സപ്പോർട്ട് ചെയ്ത് നിന്നും.. കുറച്ചു സമയത്തിന് ശേഷം ധ്വനിയും അങ്ങോട്ട് വന്നു.. അവർ രണ്ടുപേരും വീട്ടിലേക്ക് നടന്നു.. രണ്ടുപേർക്കും പരസപരം ഒന്നും സംസാരിക്കാൻ സാധിക്കുന്നില്ലായിരുന്നു...


വീട്ടിൽ എത്തിയപ്പോ രണ്ട് അപ്പനെയും രണ്ട് അമ്മമെയും കണ്ടു.. കൂടെ മാല ഇട്ടു തൂക്കിയെക്കുന്ന ഒരു ഫോട്ടോ യും..


Aah വീട് നിറയെ അവർ രണ്ടുപേരും മാത്രം ആയിരുന്നു... അവരുടെ ഓരോ നിമിഷവും അവർ അങ്ങ് ഇങ്ങായി പകർത്തി വെച്ചിരിക്കുന്നു..


ഉച്ചക്കത്തെ ഫുഡ്‌ അവിടെ നിന്നും ആയിരുന്നു... ഫുഡ്‌ ഒക്കെ കഴിച്ചു ചേച്ചി കുറച്ചു ഓക്കെ ആയി..


"എന്താ.. എന്താ ചേച്ചി പറ്റിയത്..? "


ഞങ്ങളുടെ ഫസ്റ്റ് അണിവേഴ്സറി ആഘോഷിക്കാൻ പോയതാ.  കൂടെ മറ്റൊരു സന്തോഷ വാർത്തയും കൂടെ ഉണ്ടായിരുന്നു.. എന്റെ ഉള്ളിൽ എന്റെ ഇച്ചായന്റെ ജീവന്റെ തുടിപ്പും... അതിലും വലിയ സന്തോഷം ഒന്നും കിട്ടാൻ ഇല്ലായിരുന്നു..


പക്ഷേ ആഹാ നശിച്ച ദിവസം...

ആക്‌സിഡന്റ് ആയിരുന്നു... ഇച്ചായന്റെ കൂടെ ഞങ്ങളുടെ കുഞ്ഞും...


നിനക്ക് ഇപ്പൊ തോന്നുന്നുണ്ടാവും അല്ലെ ഞാൻ എന്നിട്ടും ഇത്രെയും കളിച്ചും ചിരിച്ചും.. എന്റെ കണ്ണ് നിറയരുതെന്ന് എന്റെ ഇച്ചായന് വാശിയ... കണ്ണ് നിറയുന്നത് എന്റെ ഇച്ചായന്റെ  കണ്ണിൽ നിന്ന് കണ്ണീരു പൊടിയും... എന്നോ ഞാൻ കൊടുത്ത വാക്ക് ആണ് ഒരിക്കലും ആ-ത്മഹ- ത്യാ ചെയ്യില്ലെന്ന് ഇല്ലേൽ എന്നെ ഞാൻ...




കുറച്ചു നാൾ മനസ് കയ്യിവിട്ട് പോകും എന്ന സ്റ്റേജ് ആയിരുന്നു.. പിന്നെ കാലം മായിക്കാത്ത മുറിവുകൾ ഇല്ലല്ലോ... എന്റെ ഇച്ചായനെയും കുഞ്ഞിനേയും ഒരുമിച്ചു വിളിച്ചു കർത്താവ് ... ഇനി അവർ രണ്ടുപേരും കൂടെ ഒരു വരവ് ഉണ്ട് എന്നെയും അവരുടെ കൂടെ കൂട്ടാൻ.... അതിനു വേണ്ടിയാ ഞാൻ കാത്തിരിക്കുന്നത്... ✨️

To Top