നേരെ പോയത് അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയ ആദിത്യൻ എന്ന ആദിയേട്ടനെ കാണാൻ ആയിരുന്നു...

Valappottukal


വിലക്കപ്പെട്ട പ്രണയം, പാർട്ട്‌ 5


രചന: പാക്കരന്റെ മാക്കാച്ചി പെണ്ണ്


ഇത് ആയിരുന്നു അവളുടെ വേഷം നാടൻ രീതിയിൽ മാത്രം അണിഞ്ഞു ഒരുങ്ങി നടന്നവൾ പെട്ടന്ന് ഈ വേഷത്തിൽ വരുന്നത് കണ്ടു എല്ലാവരും ഒന്നും ഞെട്ടി.


അല്ലു ആണെങ്കിൽ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു സാധാരണ അവളുടെ മുഖത്ത് അതിക നേരം നോക്കാൻ താല്പര്യം ഇല്ലാത്തത് ആണ്. ഇന്ന് എന്തോ അവന് നോക്കി നില്കാൻ തോന്നി പോയി.


അച്ഛ അമ്മ ഞാൻ ഒന്നു പുറത്ത് പോയി വരാം... കുറച്ചു ലേറ്റ് ആകും ചിലപ്പോൾ. അവൻ എന്നൊരാൾ അവിടെ ഇല്ലാത്ത പോലെ സംസാരിച്ചു പുറത്തേക്ക് ഇറങ്ങി.


അവളെ ഒന്നു നോക്കി അവൻ മുറിയിലേക്ക് പോയി.


മുറിയിൽ എത്തിയപ്പോൾ ആദ്യം അവന്റെ കണ്ണിൽ പെട്ടത് അവിടെ കിടന്ന സോഫ അവിടെ ഇല്ല പിന്നെയും എന്തൊക്കെയൊ മാറ്റം ആ മുറിയിൽ ഉണ്ട് അവന്റെ സാധങ്ങൾ പലതും സ്ഥലം മാറ്റി വച്ചിട്ടുണ്ട്. അവൻ അത് എല്ലാം നോക്കി ഫ്രഷ് ആകാൻ കയറി. തിരിച്ചു വന്നു ഡ്രസ്സ്‌ നോക്കുമ്പോ അവളുടെ റാക്ക് മുഴുവൻ ജീൻസ് ടോപ്പ് ഷർട്ട് ബനിയൻ അങ്ങനെ ഓരോന്ന് ആണ് അവൻ അതൊക്കെ നോക്കിയിട്ട് അവന്റെ ഡ്രസ്സ്‌ എടുത്തു തിരിഞ്ഞു.


💫💫💫💫💫💫💫💫💫💫💫💫💫💫💫

നേത്ര നേരെ പോയത് അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയ ആദിത്യൻ എന്ന ആദിയേട്ടനെ കാണാൻ ആയിരുന്നു. അവനെ പിജി ചെയ്യുന്ന സമയം പരിചയപെട്ടത് ആണ്. അവന് അച്ഛനും അമ്മയും ഇല്ല ആകെ ഉള്ളത് ഒരു സഹോദരി മാത്രം ആണ്. അവൻ ജോലി ചെയ്യുന്നത് നമ്മുടെ അല്ലുന്റെ അമ്മാവന്റെ കമ്പനിയിൽ ആണ്. അതുകൊണ്ട് തന്നെ ഒരെ നാട്ടിൽ തന്നെ ആണ് അവനും നേത്രയും ഇടക്ക് ഇടക്ക് കൂടി കാഴ്ച ഉണ്ടാകാറുണ്ട്. അവളുടെ ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യങ്ങളും അവനും അറിയാം....



എന്താ പെണ്ണെ എന്നെ വിളിച്ചു വരുത്തിയിട്ട് തിര നോക്കി ഇരിക്കുവാ...


അവൾ അവനെ നോക്കി മങ്ങിയ ഒരു പുഞ്ചിരി നൽകി.


എന്താ ഡി കോപ്പേ കുറെ നേരം ആയല്ലോ നിൽക്കാൻ തുടങ്ങിയിട്ട്...


ആദിയേട്ട.... ദേവേട്ടൻ എന്നോട് ഒഴിഞ്ഞു പോകാൻ പറഞ്ഞു. ഒരു ആവേശത്തിൽ ഞാൻ അത് സമ്മതിക്കുകയും ചെയ്തു.....


നിനക്ക് പ്രാന്ത് ആണോ ഡി കഴിഞ്ഞ മൂന്നു മൂന്നര വർഷം ആയിട്ട് അവനെ ഉള്ളിൽ കൊണ്ട് നടന്നു. പോരാത്തതിന് ഇപ്പൊ അവന്റെ ഭാര്യ ആയിട്ട് നീ അവന്റെ ജീവിതത്തിലേക്ക് കയറി ചെന്നു ഇനി നിനക്ക് അവനെ വേണ്ടെങ്കിൽ ഡിവോഴ്സ് കൊടുത്തു ഇറങ്ങിക്കൊ ഡി.....ആദി ദേഷ്യത്തിൽ പറഞ്ഞു.



ഞാൻ അങ്ങനെ ആണോ പറഞ്ഞത്..... ദേവേട്ടന് എന്നെ കാണുന്നത് തന്നെ ദേഷ്യം ആണ് പിന്നെ എങ്ങനെ ഞാൻ അവിടെ......



നമുക്ക് ഒരു കാര്യം ചെയ്യാം നീ അവനോട് നല്ലൊരു ഫ്രണ്ട്ഷിപ് ഉണ്ടാക്കാൻ നോക്ക്....ആദി.



ദേ ആദിയേട്ട എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത് എന്റെ സ്വഭാവം അറിയാല്ലോ.  ആ കടുവയോട് ഫ്രണ്ട്ഷിപ് പോയിട്ട് നേരെ മിണ്ടാൻ തന്നെ പേടി ആണ്......



ഹഹഹഹ ആ നീ ആണോ അവനോട് നേരത്തെ വായിൽ തോന്നിയത് ഒക്കെ വാങ്ങി കൂട്ടിയത്....



അത് ഞാൻ അപ്പോഴത്തെ ദേഷ്യത്തിലും സങ്കടത്തിലും പറഞ്ഞു പോയത് ആണ്....



ആഹാ എന്ന ഇനിയും അങ്ങനെ മതി അവൻ നല്ല മൂഡിൽ ഇരിക്കുമ്പോൾ അവനോട് ഒരു ഫ്രണ്ട്‌ഷിപ് ഉണ്ടാക്കാൻ നോക്കണം. അതുവരെ വേറെ എന്തെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കു......ആദി.



പക്ഷേ ആദിയേട്ട....



ഒരു പക്ഷേയും ഇല്ല നീ പോയെ എന്റെ പെണ്ണ് കുറച്ചു കഴിഞ്ഞു വരും എനിക്ക് അവളെ കണ്ടു കുറച്ചു സംസാരിക്കാൻ ഉള്ളത് ആണ്.....



തെണ്ടി എന്നെ കാണാൻ അല്ല അപ്പോൾ വന്നത് കാമുകിയെ കാണാൻ ആണ് അല്ലെ......അതിന് ആദി ഒന്നു ചിരിച്ചു.


അങ്ങനെ രണ്ടുപേരും കൂടെ സംസാരിച്ചു ചിലത് ഒക്കെ ഉറപ്പിച്ചു അവൾ വീട്ടിലേക്ക് തിരിച്ചു.


💫💫💫💫💫💫💫💫💫💫💫💫💫💫💫


അല്ലു അവന്റെ  ബാൽക്കണിയിൽ നിൽക്കുവാണ് അപ്പോഴാണ് നേത്ര വന്നത് അവൻ അവളെ നോക്കി കൈയിൽ കവറുകൾ ഉണ്ട്.അവന്റെ മുഖം മാറി അവളെ എങ്ങനെ എങ്കിലും പറഞ്ഞു അയച്ചേ പറ്റു അവൻ മനസ്സിൽ ഉറപ്പിച്ചു.


അവൾ നേരെ മുറിയിലേക്ക് കയറി വന്നു വാതിൽ അടച്ചു. കവർ ഒക്കെ ബെഡിൽ വച്ചു നേരെ ഫ്രഷ് ആകാൻ കയറി.


അവൻ മുറിയിൽ വരുമ്പോൾ ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടു അവൻ ക്ഷമയോടെ കാത്തിരുന്നു. കുറച്ചു കഴിഞ്ഞു അവൾ ഇറങ്ങി വന്നു ഒരു ദാവാണി ആണ് വേഷം.


അവൻ അവളെ മൊത്തത്തിൽ ഒന്നു നോക്കി മാമ്പഴകളർ ദാവണിയിൽ അവൾക്ക് വല്ലാത്ത ഭംഗി തോന്നി. അവന്റെ നോട്ടം കണ്ടു അവൾ സ്വയം ഒന്നു നോക്കി.പിന്നെ അവന്റെ അടുത്തേക്ക് പോയി ഒന്നും ചുമച്ചു.


അവൻ വേഗം നോട്ടം മാറ്റി തലക്കുടഞ്ഞു അവളെ നോക്കി. അവന്റെ മുഖത്തെ ഭാവം മാറി അവളും ഒന്നു ഞെട്ടി.


ഞാൻ നിന്നോട് പറഞ്ഞത് അല്ലെ നിന്നെ ഇവിടെ കാണരുത് എങ്ങോട്ട് എങ്കിലും പോകാൻ പിന്നെ എന്തിന പോയിട്ട് വീണ്ടും ഇങ്ങോട്ട് വന്നത്...പതിയെ ആണ് ചോദിച്ചത് എങ്കിലും ശബ്ദത്തിലെ ദേഷ്യം അവൾക്ക് മനസിലായി.


ഞാൻ പോകും ഇപ്പോഴല്ല ഉടനെ പോകും. അതിന് മുന്നേ ഉള്ള കുറച്ചു ദിവസം നമുക്ക് നല്ല ഫ്രണ്ട്സ് ആയിട്ട് ഇരുന്നൂടെ.... അവൾ പ്രതീക്ഷയോടെ അവനോട് ചോദിച്ചു.


ഹഹഹഹ.... നിന്നെ പോലെ ഒരു ദാരിദ്രവാസി പോരാത്തതിന് ഒരു കൊലയാളിയുടെ മോളും ആയി സൗഹൃദം കൂടേണ്ട ആവശ്യം എനിക്ക് ഇല്ല.....അത് അവൾക്ക് നല്ലത് പോലെ വേദനിച്ചു എന്ന് അവളുടെ നിറഞ്ഞ കണ്ണുകൾ വിളിച്ചോധി.



പിന്നെ നിനക്ക് എന്റെ ഫ്രണ്ട്ഷിപ് അത്ര അത്യാവശ്യം ആണെങ്കിൽ ഒരു കാര്യം ചെയ്യാം ഞാൻ നിന്നേ എന്റെ ഫ്രണ്ട് ആക്കാം. നീ ചോദിക്കുന്ന എന്തും ഞാൻ തരാം. പകരം നീ എനിക്ക് ഒരു സഹായം ചെയ്യണം.....അവൾ വിടർന്ന കണ്ണോടെ അവനെ നോക്കി.


ഒരു രാത്രി മുഴുവൻ നീ എന്നെ ശെരിക്ക് ഒന്ന് സ്നേഹിക്കണം നീ ചോദിക്കുന്ന എന്തും ഞാൻ തരും. എന്ത് പറയുന്നു സമ്മതം ആണോ.നീ എന്റെ ഭാര്യ ആയത് കൊണ്ട് പിന്നെ വേറെ പ്രശ്നം ഒന്നുല്ലല്ലോ. സമ്മതം ആണോ പറയ് നേത്ര....... സന്തോഷം നിറഞ്ഞകണ്ണുകൾ രക്തവർണമായി. അവളുടെ തീക്ഷണമായ നോട്ടം കണ്ടു അവൻ ആദ്യം ഒന്നു പതറി പിന്നെ പുച്ഛചിരി വിരിഞ്ഞു.


നീ നോക്കണ്ട നീ ചോദിക്കുന്ന കാശ് വേണേൽ ഞാൻ തരാം ഡി......



ഠപ്പേ 💥💥

                                                 തുടരും.....

To Top