രചന: അർജുൻ പി ബിജു
മുറിയുടെ വാതിൽ അടച്ചു അവൾ എന്റെ അടുത്ത് വന്നിരുന്നു . കട്ടിലിന്റെ ഓരം ചേർന്നു അവൾ എന്റെ അടുത്ത് ഇരിക്കുമ്പോഴും ഒന്നും എനിക്കു മിണ്ടാനോ പറയാനോ തോന്നിയില്ല.
നെറ്റിയിലെ വിയർപ്പു തുള്ളികൾ കണ്ടതുകൊണ്ടാണൊ എന്തോ എന്നോടവൾ ചോദിച്ചു
' എന്താ സാറെ ആദ്യായിട്ടാണോ?മുഖത്തേക്ക് നോക്കാതെ അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
അവരുടെ മുന്നിൽ തലതാഴ്ത്തി എനിക്ക് അപ്പോൾ എനിക്ക് പറ്റിയിരുന്നു ഉള്ളൂ .
ഒരു പേടിയോടു കൂടി ആയിരുന്നു ഞാൻ വണ്ടിയുമെടുത്ത് പുറപ്പെട്ടത് ,കുറെ കറങ്ങി പാതിരാത്രി മുഴുവൻ.
മെയിൻ റോഡിൻറെ ഒരു വശത്ത് ഒരാരം ചേർന്ന് മങ്ങിയ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം പറ്റി അവൾ നിന്നിരുന്നു.ഉദ്ദേശം മനസ്സിലാക്കിയെന്നോണം സൈഡ് ചേർത്ത് നിർത്തിയ എൻറെ കാറിൻറെ അടുത്തേക്ക് അവൾ വന്നത്.
ഗ്ലാസ് താഴ്ത്തി അപ്പോഴേ അവൾ പറഞ്ഞു
"1000 ഒരു രാത്രി"..........
അന്ധാളിപ്പൊ ഭയം കൊണ്ടോ എന്തോ അറിയാതെ തലകുലുക്കി കൊടുത്തു.
കയ്യിലിരുന്ന ഹാൻഡ്ബാഗ് ഒന്ന് തോളിലേക്ക് കയറ്റിയിട്ട് അവൾ എൻറെ കാറിലേക്ക് കയറി.
തിരിച്ചു പോകും വഴി രണ്ടാളും മുഖത്തേക്ക് നോക്കി എന്നതല്ലാതെ ഒന്നും മിണ്ടിയില്ല .
കട്ടിലിൽ തലതാഴ്ത്തി ഇരുന്ന് എൻ്റെ തോളിൽ തട്ടി അവൾ ചോദിച്ചു
"എന്തേ ! എന്തുപറ്റി ആൾക്ക് ഇങ്ങനെ വിളിച്ചു വരുത്താൻ ആണോ കൊണ്ടുവന്നേ.
അല്ല ചേച്ചി........
ഉള്ളിൽ എന്തോ കുത്തി കീറുന്നു പോലെ തോന്നിയ എൻറെ വായിൽ നിന്നും അത്ര മാത്രമേ വന്നുള്ളൂ .
എന്തേ!.... അവർ ചോദിച്ചു
കുടിച്ച മദ്യത്തിൻ പുറത്താണ് ഇപ്പോൾ ഇങ്ങനെ ഒരു തോന്നിവാസം എനിക്ക് തോന്നിയത്. പക്ഷേ അത് വേണ്ടിയിരുന്നോ? ഉള്ളിൽ കുറ്റബോധം അലയടിക്കാൻ തുടങ്ങി..... ഞാൻ ചെയ്യുന്നത് തെറ്റ് തന്നെയല്ലേ വെറുതെ ഒരു പൊട്ട ബുദ്ധിക്ക് തോന്നിയതാണ് ഇതെല്ലാം ഇപ്പോൾ ഇതാ ഒരു സ്ത്രീയെയും വിളിച്ചു കൊണ്ട് ഞാൻ എൻറെ വീട്ടിലേക്ക് വന്നിരിക്കുന്നു. ചെയ്യുന്നത് മോശമല്ലേ എന്ന് എനിക്ക് മനസ്സിൽ നല്ല ഉറപ്പുണ്ടായിരുന്നു
അത്...... എൻറെ ഒരുനേരത്തെ സുഖത്തിന് വേണ്ടി നിങ്ങളെ ഞാൻ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് ...........
എന്നെ ഒന്നു കുറുക്കു വച്ചുകൊണ്ട് അവൾ പറഞ്ഞു
ഉപയോഗപ്പെടുത്തുന്നത് കൊണ്ട് ഞാൻ പട്ടിണിയിലാണ് കിടക്കും, ൻ്റെ പിള്ളേരുടെ കരച്ചിലും മാറും ....... മതിയോ!
അതോടെ കേട്ടപ്പോൾ ഞാൻ ഒന്നൂടെ മിണ്ടാണ്ടായി. എന്തിനായിരുന്നു ഈ പാതിരായ്ക്ക് ഇങ്ങനെ ഒരു വെളിവുകേട് തോന്നാൻ! എന്ന് ഞാൻ ചിന്തിച്ചു.
എൻ്റ ഏകാന്തത മാറാൻ ഒരു വസ്തു...
ഭോഗം അതുതന്നെയായിരുന്നോ മനസ്സിൽ? അതോ! ചാപല്യങ്ങളെ അടക്കി നിർത്താൻ കഴിയാതെ പോയതിൻ്റെ വ്യഗ്രതയോ.
എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്ന എന്നെ അവൾ വീണ്ടും തട്ടിവിളിച്ചു.
എന്താ മാഷേ എന്തുപറ്റി? എന്തെങ്കിലും കുഴപ്പം!
ഹേയ് ഒന്നുമില്ല.... പതിഞ്ഞസ്വരത്തിൽ ഞാൻ പറഞ്ഞു.
നിങ്ങൾ വല്ലതും കഴിച്ചിരുന്നോ?
ഇല്ല എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്.
ഒന്നും മിണ്ടാതെ ഞാൻ നേരെ അടുക്കളയിലേക്ക് പോയി. ഉണ്ടായിരുന്ന ചോറും കറിയും എടുത്തു രണ്ടു പ്ലേറ്റും മേശപ്പുറത്ത് കൊണ്ടുവച്ചു. എൻറെ പുറകെ വന്ന അവർ എൻറെ പ്രവർത്തികൾ നോക്കി നിന്നു.
എന്താ നോക്കിനിൽക്കുന്നത്?. വാ .....വന്നു കഴിക്ക്.ഞാൻ പറഞ്ഞു
ഒന്ന് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
അല്ല... സാധാരണ ഇങ്ങനെയൊക്കെ ആളുകൾ വിളിച്ചോണ്ട് വന്നാൽ പരിപാടി കഴിഞ്ഞ് കൂലിയും തന്ന് വിടുകയാണ് പതിവ്. ഇതിപ്പം ആദ്യായിട്ട് ഒരാൾ ഭക്ഷണം കഴിച്ചോ എന്നൊക്കെ തിരക്കുന്നത്...
അത്രയും പറഞ്ഞു ഒരു പുഞ്ചിരിയിലൊതുക്കി തീൻമേശയിൽ എന്നോടൊപ്പം കൂട്ടിരുന്നു.
പാത്രത്തിലിട്ട് ചോറ് പകുതിയോളം ആയപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിച്ചത്.
തല കുമ്പിട്ടിരുന്നു പാത്രത്തിൽ കിടക്കുന്ന ചോറിലൂടെ അതിൽ നോക്കി അങ്ങോളമിങ്ങോളം വിരലോടിച്ചു കളിക്കുകയാണ്
എന്തേ, കഴിക്കുന്നില്ലേ...
മ്മ്... എന്നൊരു മൂളൽ.
കുടുംബം? ഞാൻ ഇടയ്ക്ക് ഒന്നു ചോദിച്ചു .
എൻ്റെയോ..? ചോദ്യ ഭാവേന അവർ എന്നെ ഒന്ന് നോക്കി
രണ്ട് പിള്ളേര് ഒന്നിന് രണ്ടു വയസ്സ് രണ്ടാമത്തേതിന് ഒന്ന്
ഭർത്താവ്? എൻ്റെ ആ ചോദ്യത്തിന് മറുപടി കുറച്ചുനേരത്തെ മൂകതയായിരുന്നു.
ഉണ്ട്.... എവിടെയോ..! എനിക്ക് രണ്ടെണ്ണത്തിനെ തന്നിട്ട് ഈ പടുകുഴിയിൽ എന്നെ വിട്ട് അയാൾ എങ്ങോട്ടോ തെണ്ടാൻ പോയി... ചെറ്റ....
എന്തേ ! എൻറെ കഥ തിരക്കാൻ ആണോ കൊണ്ടുവന്നത്. ദേഷ്യം കലർന്ന ഒരു ചോദ്യ ഭാവം .
ഞാൻ ഒന്നും മിണ്ടിയില്ല കഴിച്ച പാത്രം എടുത്തു അടുക്കളയിലേക്ക് നടന്നു. തിരിച്ചുവന്ന ഹാളിലിരുന്നു.
അൽപനേരം കഴിഞ്ഞ് അവരും അവിടേക്ക് വന്നു.
മതിയാക്കിയോ...?
മ്മ്.....!
എന്താ ഇനി? അവർ സാരി തുമ്പിൽ കൈ തുടച്ചു കൊണ്ട് ചോദിച്ചു
ചുമ്മാ സംസാരിച്ചിരിക്കാം കുറച്ചു... ഞാൻ പറഞ്ഞു.
സംസാരിക്കാനോ? എന്ത്?
നേരത്തെ പറഞ്ഞില്ലേ ഭർത്താവ് അയാളെ എങ്ങനെ?
കണ്ടുമുട്ടി എന്നാണോ ?അവർ ചോദിച്ചു.
അത് ...... ശരിക്കും എൻറെ നാട് ഉള്ളൂർ ആണ് അവിടെ ഞാൻ അമ്മയ്ക്ക് ഒറ്റമകൾ അച്ഛൻ നേരത്തെ മരിച്ചു...
സാരി കൊണ്ട് മുഖം ഒന്നു തുടച്ചുകൊണ്ട് അവർ തുടർന്നു.
പഠിക്കാൻ ഒക്കെ നല്ല മിടുക്കി ആയിരുന്നു ഞാൻ അമ്മയും ജോലിക്ക് പോയി അതിനുവേണ്ടുന്ന കാര്യങ്ങളൊക്കെ ചെയ്തുതന്നു. ഞാൻ കോളേജിൽ പഠിക്കാൻ പോയപ്പോഴാണ് അയാളെ പരിചയപ്പെട്ടത്.ഞാൻ പോകുന്ന ബസ്സിലെ കിളി ആയിരുന്നു അയാൾ.. ആദ്യമൊന്നും കണ്ടാൽ മൈൻഡ് ചെയ്യില്ലായിരുന്നു , പിന്നീട് കാണുന്നു ചിരിക്കുന്നു സംസാരിക്കുന്നു അങ്ങനെ തുടങ്ങിയ ഒരു ബന്ധമാണ് ഇവിടം വരെ കൊണ്ടെത്തിച്ചത്.
ഇവിടം വരെ എന്ന് പറഞ്ഞാൽ? ഞാൻ ചോദിച്ചു.
ദാ ഇതുപോലെ ..പല മുറികളിൽ വരെ....
ഹ് മ്മ്.... ഞാൻ ഒന്ന് പതിയെ തലയാട്ടി മൂളി . എന്നിട്ട് എണീറ്റ് ചെന്ന് ഫാൻ ഓൺ ആക്കിയിട്ട് തിരിച്ചുവന്ന് കസേരയിലിരുന്നു.
എന്നിട്ട്?
എന്നിട്ടെന്താ കോളേജ് പകുതിയായപ്പോൾ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു , പ്രണയത്തിൽ ആയതുകൊണ്ട് അധികമൊന്നും ചിന്തിക്കാതെ സമ്മതം മൂളി. എനിക്ക് ഒരു ആൺ തുണ കിട്ടിയാല്ലോ എന്നോർത്ത് അമ്മയും എതിര് പറഞ്ഞില്ല .കല്യാണം കാരണം പഠിത്തം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ആദ്യത്തെ കുട്ടി ഉണ്ടാക്കുന്നവരെ നല്ല സ്നേഹവും സന്തോഷവും ഒക്കെ ആയിട്ട് പോയി ... പിന്നീട് ഇടയ്ക്ക് വച്ച് ഞാൻ അറിഞ്ഞു നാട്ടിൽ വേറൊരു സ്ത്രീയുമായി അയാൾക്ക് ഇടപാട് ഉണ്ടായിരുന്നുവെന്ന്. കുറേ വഴക്കിട്ടു അത് പറഞ്ഞു ഞങ്ങൾ. എല്ലാത്തിനേം അയാൾ ന്യായീകരിച്ചു നിന്നു
അയാളോട് ഞാൻ കാണിച്ച സ്നേഹവും വിശ്വാസവും കാരണം ഞാൻ എല്ലാം സഹിച്ചു നിന്നു രണ്ടാമത്തെ കുട്ടി ഉണ്ടായിക്കഴിഞ്ഞാണ് അയാളുടെ തനിക്കൊണം ഞാൻ അറിഞ്ഞത്. ജോലിക്കൊന്നും പോവണ്ടായി ..പലയിടത്തു നിന്നും കടം മേടിച്ചു കുടിച്ചു കൂത്താടി നടന്നു പല ദിവസവും ഞാനും പിള്ളേരും പട്ടിണിയായിരുന്നു.
ഒരു ദിവസം അയാളുടെ ഒരു സുഹൃത്ത് വീട്ടിൽ ആരും ഇല്ലാത്ത നേരം നോക്കി വന്നു എന്നെ ചെയ്യാൻ പാടില്ലാത്തത് എല്ലാം ചെയ്തു ..നശിപ്പിച്ചു എന്നെ. പോകാൻനേരം പറഞ്ഞു എൻറെ ഭർത്താവ് പതിനായിരം രൂപയ്ക്ക് അയാൾക്ക് എന്നെ വിറ്റതാണ് എന്ന്. കരഞ്ഞു തീർക്കാൻ എനിക്ക് കഴിഞ്ഞുള്ളൂ
കെട്ടിയോൻ.... ആ നാറി... പിന്നീട് ഇങ്ങോട്ട് വന്നിട്ടില്ല .
എല്ലാം എല്ലാരും അറിഞ്ഞു. എല്ലാവരുടെയും മുന്നിൽ ഞാൻ കൊള്ളരുതാത്തവർ ആയി.
വാശിയായിരുന്നു പിന്നീടങ്ങോട്ട്. വേറെ പലയിടത്തും പിന്നെ ജോലി നോക്കി പോയി വേശ്യ എന്നൊരു നശിച്ച പട്ടം നാട്ടുകാര് കൂടി എനിക്ക് ചാർത്തി തന്നതുകൊണ്ട് മറ്റൊരു ജോലി എനിക്ക് അന്യമായി.
നശിച്ച ഈ ശരീരം കൊണ്ട് എൻറെ പിള്ളേരെങ്കിലും പട്ടിണി ഇല്ലാതെ രക്ഷപെടട്ടെ എന്ന് കരുതി. വേറെ എനിക്കറിയില്ലായിരുന്നു എന്തുചെയ്യണമെന്ന്.....
കേട്ടിരുന്ന എൻറെ മുഖം ശ്രദ്ധിച്ചു കൊണ്ട് അവർ പറഞ്ഞു നിങ്ങൾ ഇതൊന്നും കാര്യമാക്കേണ്ട ... എന്തായാലും വന്ന കാര്യം നടക്കട്ടെ.
ഞാനൊന്നും മിണ്ടിയില്ല നേരെ റൂമിൽ പോയി ഷർട്ട് മാറി വന്നു എന്നിട്ട് അവരോട് പറഞ്ഞു.
വാ പോകാം തിരിച്ചു നിങ്ങളെ വീട്ടിൽ കൊണ്ടു വിടാം..
എന്തേ അതെന്തു പറ്റി? എൻറെ കഥകേട്ട് മനസ്സലിഞ്ഞു..... അവർ ഒന്ന് പൊട്ടിച്ചിരിച്ചു
മ്മ്.... എന്തോ മനസ്സിൽ ഒരു കുറ്റബോധം. കാര്യം ഞാൻ ഒറ്റ തടിയാണ് ഒരു ആഗ്രഹത്തിന് പുറത്ത് പൊട്ടത്തരം തോന്നി വണ്ടിയുമെടുത്ത് ഇറങ്ങിയതാണ് , എല്ലാം ഒന്നു മനസ്സിലാക്കി കളയാം എന്ന് കരുതി. നിങ്ങളുടെ കഥ കേട്ടപ്പോൾ ഇപ്പോൾ.. ഈ ഒരു അവസ്ഥ നിങ്ങൾക്ക് വന്നത് അറിഞ്ഞപ്പോൾ മനസ്സിൽ ഒരു സങ്കടം
ഇങ്ങനെയൊക്കെ തന്നെയായിരിക്കും അല്ലേ പലർക്കും സംഭവിച്ചിട്ടുണ്ടാവുക ചില ചതികൾ അല്ലെങ്കിൽ മറ്റു ചില കാരണങ്ങൾ പട്ടിണി..പരിവട്ടം.. അല്ലേ...! അവർ ഒന്നും മിണ്ടിയില്ല .. എൻറെ മനസ്സ് മനസ്സിലാക്കി എന്തോ.. പതിയെ എണീറ്റ് മുറിയിൽ ചെന്ന് ബാഗ് എടുത്തു വന്നു. എന്നെ ഒന്ന് നോക്കിയിട്ട് പുറത്തേക്കിറങ്ങാൻ പോയി.
നിൽക്കൂ..... ഞാൻ എൻറെ പഴ്സിൽ നിന്നും കുറച്ച് പണം എടുത്ത് കൊടുത്തു.
അവരത് വാങ്ങാൻ കൂട്ടാക്കിയില്ല.
എൻറെ മുഖത്ത് ഒന്ന് തലോടിക്കൊണ്ട് അവർ പറഞ്ഞു.
എൻറെ കഥ കേട്ട് സങ്കടപ്പെട്ടതുകൊണ്ടല്ല. എവിടെയോ നിനക്ക് ഉള്ളിൽ നല്ലൊരു മനസ്സുണ്ട്.... അതുകൊണ്ടാണ്, അതുകൊണ്ടാണ് ഞാൻ ഇത് വാങ്ങാത്തത്.
ഈ മനസ്സ് അത് കളയാണ്ട് സൂക്ഷിക്കുക അത്രമാത്രം.....
അത്രയും പറഞ്ഞവർ ആ മുറി വിട്ട് ഇറങ്ങിപ്പോയി
ഒന്നും മിണ്ടാതെ ഒരു സ്തൂപം പോലെ കുറെ നേരം ഞാൻ അവിടെ നിന്നു .
അവർ ആ തെരുവിൻറെ ഇരുട്ടിലേക്ക് നടന്നകന്നു.
എന്തേ ഞാനവരുടെ മുന്നിൽ നിസ്സഹായനായി നിന്നത്. മനസ്സിലെ സങ്കടം ആണോ അതോ അവരെപ്പോലെ ചതിയിൽ പെട്ട ഒരു സ്ത്രീയെ ഇന്നീ രാത്രിയിൽ ഇവിടെ കൊണ്ടുവന്നതോ.. ആ കുറ്റബോധം കൊണ്ടോ... മനസ്സ് വല്ലാതെ വേദനിക്കുന്നു ഉറക്കം കിട്ടുന്നില്ല എനിക്ക് ..
അവരായിരുന്നു മനസ്സിൽ മുഴുവൻ അവരുടെ സങ്കടങ്ങൾ..... അവരുടെ ഇപ്പോഴത്തെ സാഹചര്യം...... അവർക്കുണ്ടായ അനുഭവം... എല്ലാം എന്നെ വേദനിപ്പിച്ചു
പിന്നീടുള്ള ദിനങ്ങൾ ഞാനവരെ തിരിഞ്ഞുനടന്നു എന്നാലാവുന്ന എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കാൻ ഒരു സഹായം ആവാൻ.. കണ്ടുകിട്ടിയില്ല എങ്ങും എവിടെയും അവരെ . കുറെ തേടിയലഞ്ഞു .
ഈ തെരുവിൻറെ കൈകളിൽ നിന്നും അവരെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം.. അവർക്കൊരു സഹായഹസ്തം അത് മാത്രം അത് മാത്രമായിരുന്നു പിന്നീട് മനസ്സിൽ.
തിരച്ചിൽ തുടരുന്നു അവർക്കായി അവരുടെ സങ്കടങ്ങൾക്ക് ഒരു അറുതിക്കായി...