ബുള്ളറ്റിനു പിറകിൽ അയാളുടെപുറം ചേർന്നു വ- യറിലൂടെ കൈയിട്ടു കെട്ടിപ്പിടിച്ച്

Valappottukal

 


ഒരു മാംഗ്ലൂർ ലൗ സ്റ്റോറി


രചന :വിജയ് സത്യ 


നിങ്ങളുടെ ഭർത്താവ് പത്രം വായിച്ചോ, മൊബൈലിൽ കുത്തിയോ,ലാപ്ടോപ്പിൽ നോക്കിയോ ലീവ് ഉള്ള ദിവസമോ, അല്ലാത്തപ്പോഴോ വീട്ടിൽ  ഇരിക്കുന്ന സമയത്ത് ഭാര്യയായ നിങ്ങൾ പിന്നിൽ ചെന്നു അവനെ സ്നേഹത്തോടെ കെട്ടിപിടിച്ചു കവിളോട് കവിൾ ചേർത്തു ലാളിക്കുകയും ചെറുചുടു ചുംബനം നൽകുകയും ചെയ്യുമ്പോൾ തിരിച്ചു അവൻ നൽകുന്ന തഴുകലിനോടൊപ്പം ഒരു മൃദുല ചുംബനം നിങ്ങൾ അനുഭവിച്ചിട്ടുമുണ്ടോ...?

എങ്കിൽ എനിക്കാ സ്വഭാവം പലപ്പോഴും ഉണ്ട്. എന്റെ പേര് റീന


        ജിത്തുവിന്റെ ബുള്ളറ്റിനു പിറകിൽ അയാളുടെപുറം ചേർന്നു  വയറിലൂടെ കൈയിട്ടു കെട്ടിപ്പിടിച്ച്  പുറം തോളിൽ തല ചരിച്ച് അങ്ങനെ കിടക്കുമ്പോൾ ഞാൻ എല്ലാം മറക്കും..


"ഇനി ബ്രേക്ക് അടിക്കല്ലേ ജിത്തു ഞാൻ നിന്റെ പുറത്ത് കിടന്നു അല്പം പഴയ കാര്യങ്ങൾ ചിന്തിക്കട്ടെ..."


ശാന്തമായൊഴുകുന്ന ആ ബുള്ളറ്റിൽ അങ്ങനെ ഇരുന്ന് അവൾ തന്റെ ജീവിതത്തിലേക്ക് ജിത്തു  കടന്നുവന്ന ആ ശുഭമുഹൂർത്തത്തെ ഓർത്തെടുക്കാൻ ശ്രമിച്ചു...


മംഗളൂരുവിലെ ആ സ്വകാര്യ നഴ്സിംഗ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അവളുടെ സ്മൃതിപഥത്തിൽ തെളിഞ്ഞു


 "എന്താടി നിന്റെ പേര്?"


"റീന "


"ആ കസേരയിൽ ഇരിക്കെടി...."


അവിടെത്തന്നെ പഠിക്കുന്ന സീനിയർ വിദ്യാർത്ഥിനി പുഷ്പയുടെ കമാണ്ട് ഓർഡർ മുഴങ്ങി..


" ങേ എവിടെ കസേര.?"


റീന തിരക്കി.


 അപ്പോൾ പുഷ്പ പുഷ്പയുടെ കൂട്ടുകാരിയായ പ്രിയ യോട്


 " മോളെ പ്രിയേ നിനക്ക് കാണുന്നില്ലേടി..ആ കസേര."


 "ഉവ്വ്...പുഷ്പ്പേച്ചി ഇവിടെയുണ്ടല്ലോ ആ വലിയ കസേര..."


അവൾ ഒരു പ്രത്യേക ട്യൂണിൽ പറഞ്ഞു


 "നീയൊന്നു ഇരുന്ന് കാണിച്ചേ മോളെ പ്രിയേ.. ഇവളുമാർക്കൊന്നു...!"


പ്രിയ കഴിഞ്ഞവർഷം ഇരുന്ന അവളുടെ പ്രിയപ്പെട്ട കസേരയിലിരുന്നു കാണിച്ചു.

 കഴിഞ്ഞവർഷം പ്രിയയേ ഇതുപോലെ പുഷ്പ റാഗിങ് ചെയ്തിരുന്നു


റീന ഞെട്ടി..!


' ശൂന്യതയിൽ ഉള്ള കസേരയോ? '


 "നമ്മൾ മലയാളികൾ അല്ലേ... പ്ലീസ്..ഞങ്ങളെ വെറുതെ വിട്ടേക്ക് ചേച്ചി.."


റീന പുഷ്പയോട് കെഞ്ചി


" ആരാടി നിന്റെ ചേച്ചി...ഫാ...ഇരിക്കടി ചൂലേ.. ആ കസേരയിൽ..."


പുഷ്പ അലറി


അതുകേട്ട് വേഗം റീന ശൂന്യതയിൽ ഉള്ള കസേരയിലിരുന്നു

കാണിച്ചു..


"നിന്നോട് ഇനി പ്രത്യേകിച്ച് പറയണോ ടി.."


ഒക്കെ കണ്ട് അന്തം വിട്ടു നിൽക്കുകയായിരുന്ന

റീനയുടെ ഫ്രണ്ട്

അഞ്ജലിയോടും പുഷ്പ അജ്ഞാപിച്ചു.


അഞ്ജലിയും ശൂന്യതയിൽ ഉള്ള ആ കസേരയിൽ ഇരുന്നു.


 നേരം കുറെ പോയി.


റീനയ്ക്ക് ക്ക് കാലിലെ പേശികൾ വലിക്കാൻ തുടങ്ങി..


തുടയിലെ നാഡികൾക്ക് വിറയൽ ബാധിച്ചു ..


അഞ്ജലിക്കും കാലുകളും പേശികളുടെ വേദന മൂലം കുഴയുന്ന ഉണ്ട്..


പുഷ്പ എന്തോ സിഗ്നൽ കാണിച്ചു.

അപ്പോൾ പ്രിയ വന്നു

അവരുടെ ബാഗുകൾ പിടിച്ചു വാങ്ങിച്ചു..

ചുരിദാർ  ഷാളുകൾ റിമൂവ് ചെയ്തു..

റീനയും യും അഞ്ജലിയും  കരയാൻതുടങ്ങി..


ആ കരച്ചിൽ പൂഷ്പ കുറച്ച് സമയം ആസ്വദിച്ചു


തുടർന്ന് പുഷ്പ പറഞ്ഞു


"ഇനി രണ്ടുപേരും എഴുന്നേറ്റേ..."

 അവർ വേഗം എഴുന്നേറ്റു


കേരളത്തിലെ തനതു കലയായ തിരുവാതിര ഒപ്പന മാർഗംകളി ഇതിൽ ഏതാ നിങ്ങൾക്ക് ഇഷ്ടം? "


 അവർ ഒന്നും മിണ്ടിയില്ല.


 "പറയടി""


 ഇപ്രാവശ്യം പുഷ്പ കയ്യോങ്ങി..


 "തിരുവാതിര"


 അവൾ പേടിച്ചു വിറച്ചു പറഞ്ഞു


 " എന്നാ തുടങ്ങിക്കൊ കളി... ആരെ ഇപ്പം പാടുക.....പ്രിയേ നിനക്ക് പാട്ട് അറിയില്ല... അല്ലെ...അന്ന് ആരാ പാടിയത്?"


 "ഉമ ചേച്ചിയും സംഘവും"


 "എന്നാൽ പോരട്ടെ തിരുവാതിര ഗാനം"


 തിരുവാതിര ഗാനം ഒരു ഉമയും സംഘവും പാടിത്തുടങ്ങി..


റീനയും  അഞ്ജലിയും തിരുവാതിരകളി തുടങ്ങി...


അവരുടെ തൊലി ഒരിഞ്ഞു പോകുന്നുണ്ട്..

 മറ്റു സ്റ്റുഡൻസ് കാഴ്ചക്കാരായി വന്നുകൊണ്ടിരിക്കുകയാണ്...ചിലർ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു..


ആ സമയത്താണ് കോട്ടയംകാരൻ ട്രെയിനിങ് ഇൻസ്ട്രക്ടർ ജിത്തു 

ആ കാഴ്ച കാണുന്നത്..!


 ന്യൂ കമേഴ്സ് വരുമ്പോൾ സ്ഥിരമായുള്ള ഇവളുമാർക്കുള്ള ഒരു സൂക്കേട്...


അവന് സങ്കടമായി..

അവൻ അടുത്തുചെന്നു നോക്കിയപ്പോൾ മനസ്സിലായി റീനയും അഞ്ജലീയും..


 വേഗം അവിടെ ചെന്നു ലിസിയോടും  അഞ്ജലിയുടെ നിർത്താൻ പറഞ്ഞു..


"സ്റ്റോപ്പിറ്റ്... എന്ത് വൃത്തികെട്ട കാര്യങ്ങൾ ആണ് ഈ ചെയ്യിപ്പിക്കുന്നത് "


 പുഷ്പ നിന്ന് പരുങ്ങി.


 പുഷ്പയുടെ നേരെ വിരൽചൂണ്ടി


അവൻ ഇങ്ങനെ പറഞ്ഞു..


 "കഷ്ടപ്പെട്ട് ഒരു ഉപജീവനം കണ്ടെത്താൻ വേണ്ടി പഠിക്കുന്ന പാവം കുട്ടികൾ ആണ് നിങ്ങൾ ഒന്നോർക്കണം... അന്യസംസ്ഥാനത്ത് എത്തിയപ്പോൾ എന്തുമാവാം എന്ന് കരുതരുത്...

നീയും ഒരു മലയാളിയാണോ.

കോളേജ് ക്യാമ്പസുകളിലെ ഈ പ്രാകൃത കലാരൂപം ഇപ്പോഴും പിന്തുടർന്ന് പോരാൻ നാണമില്ലല്ലോ..!"


അവന്റെ ആക്രോശം കണ്ടു 

പലരും മുങ്ങി


റീനയും അഞ്ജലിയും ജിത്തു സാറിനോട് നന്ദി അറിയിച്ചു ക്ലാസിലേക്ക് കയറി പോയി.


 ഒരാഴ്ച മുമ്പ് രജിസ്ട്രേഷൻ വന്നപ്പോൾ

ജിത്തു ഓഫീസിൽ ഉണ്ടായിരുന്നു.

 രജിസ്ട്രേഷൻ കഴിഞ്ഞ് 

 പുറത്തിറങ്ങി നടക്കവേ 

പെൺകുട്ടികളോട് ജിത്തു പേരൊക്കെ ചോദിച്ചു... കോട്ടയത്ത് ആണെന്ന് പറഞ്ഞപ്പോൾ സന്തോഷമായി. ജിത്തുവും കോട്ടയത്താണ്

അവനും ഇവിടുത്തെ ഇൻസ്ട്രക്ടർ ആണെന്ന് സ്വയം പരിചയപ്പെടുത്തി പറഞ്ഞു..

 ദൂരെ നാട്ടിൽ നാട്ടുകാരെ കണ്ടപ്പോൾ

അവരെ ചെറിയ പാർലറിൽ കയറ്റി ജ്യൂസ് ഒക്കെ വാങ്ങി നല്കിയാണ് അവൻ ആ സ്നേഹം പ്രകടിപ്പിച്ചത്..


ഇതിനിടെ 

റീനയും ജിത്തുവും നന്നായി അടുത്തു.


ഒഴിവുസമയങ്ങളിൽ ജിത്തുവും റീനയും

പാർക്കിലും പോർട്ടലിലും സ്വപ്നങ്ങൾ കൈമാറി അവരുടെ ഹൃദയം പങ്കുവച്ചു...

പവിത്രമായ രീതിയിൽ ആ പ്രണയം മുന്നോട്ടു പോയി കൊണ്ടിരുന്നു...!


ഇതിനിടയിൽ റീനയുടെ പഠനം പൂർത്തിയായി..


അവൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.


ആ വാടക വീട്ടിൽ ഇരുന്ന് വീട്ടു ജോലിക്ക് പോയി അന്നന്നുള്ളവക സമ്പാദിച്ചിരുന്ന അമ്മ രോഗം ബാധിച്ചു കിടപ്പിലാണ്..


 പഠിച്ചു വന്ന റീനക്ക് ജോലി ആയിട്ടില്ല.

ഇതിനിടെ ജിത്തു അവൾക്ക് ഫോണിൽ  ചെയ്തുകൊണ്ടിരുന്നു.


അതിനിടെ ജിത്തു  ആ ജോലി വിട്ടു കോട്ടയത്ത്‌ മടങ്ങി വന്നു... ഇവിടെ നാട്ടിലുള്ള ഒരു ഇൻസ്റ്റ്യൂട്ടിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ ആയി തുടർന്നു.


അവനവളെ വീട്ടിലേക്ക് ക്ഷണിച്ചു.

ഒരു ജോലി തരമാക്കി തരാമെന്നും തുടർന്ന് വിവാഹം കഴിക്കാമെന്നും അവൻ വാഗ്ദാനം നൽകി 


ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും

അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ റീനക്ക് ജോലി  ശരിയാക്കി കൊടുത്തു.


റീന ജോലിക്ക് പോകാൻ തുടങ്ങി


പൊതുവേ പാവപ്പെട്ട കുടുംബത്തിൽ ഉള്ള അവന്റെ ബന്ധുക്കൾക്കു റീനയോട് ഉള്ള അവന്റെ സ്നേഹം പെട്ടെന്ന് തിരിച്ചറിഞ്ഞു.


ആർക്കും എതിർപ്പൊന്നും ഉണ്ടായില്ല.


നല്ലൊരു സുദിനം നോക്കി ജിത്തുവും റീനയും വിവാഹിതരായി


റീനയുടെ അമ്മയുടെ വയ്യായ്ക ഒക്കെ മാറി..


ജിത്തു ബുള്ളറ്റിൽ പറന്നു കറങ്ങി മധുവിധു ആഘോഷിച്ചു


 ആ സായാഹ്നം ഒന്ന് കറങ്ങി വന്നതാണ


 എടോ ഭാര്യേ വീടെത്തി... നീ എന്താ ചിന്തിക്കുന്നത്

ജിത്തുവിന്റെ ചോദ്യം കേട്ടു റീനചിന്തയിൽ നിന്നുണർന്നു...!


 വണ്ടിയിൽ നിന്നും താഴെ ഇറങ്ങി അവൾ നാണത്തോടെ അവനെ നോക്കി ചിരിച്ചു..

To Top