അധരം മധുരം
രചന: അനു അനാമിക
"പ്ലീസ്.... എനിക്ക് പറ്റില്ല... ഇനിയും താങ്ങാൻ എനിക്ക് കഴിയില്ല. ആഹ്.....എന്നെ കൊണ്ട് കഴിയാത്തത് കൊണ്ടാ. പ്ലീസ് help me sir....!!"..... കട്ടിലിൽ വിവശശായി കിടന്നവൾ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ചു. പ്രതീക്ഷിക്കാത്ത നീക്കം ആയത് കൊണ്ട് അവൻ അവൾക്ക് മുകളിലേക്ക് വേച്ചു വീഴാൻ പോയി. എന്തോ ഭാഗ്യത്തിന് ബെഡിൽ കൈ കുത്തി നിന്നു.
"സാർ.... പ്ലീസ്....!!".... അവൾ വീണ്ടും പരവേശത്തോടെ കെഞ്ചി.
"But.... I can't....!!"....അവൻ വേദനയോടെ പറഞ്ഞു.
"എന്തുകൊണ്ട്??"... അവളിൽ നിന്നും നിസ്സഹായതയുടെ സ്വരം പുറത്തേക്ക് വന്നു.
"നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷെ,എനിക്ക് അതിന് പറ്റില്ല കുട്ടി.നീയിപ്പോ ബോധത്തിൽ അല്ല.!!നാളെ ബോധം വരുമ്പോൾ നീ.....!!".....അവൻ പൂർത്തിയാക്കാതെ നിന്നു കിതച്ചു.
"പ്ലീസ്.... ഇനിയും വൈകിയാൽ ചിലപ്പോൾ ഞാൻ മരിച്ചു പോകും.എന്നെ കൊണ്ട് താങ്ങുന്നില്ല.ഇതിന്റെ പേരിൽ നിങ്ങൾക്കൊന്നും സംഭവിക്കില്ല.... വിശ്വസിക്ക് എന്നെ. പ്ലീസ് do it....സാർ....!!"...... അവൾ പരവേശത്തോടെ അവനെ ഒന്നുകൂടെ അരികിലേക്ക് വലിച്ചു ചേർത്തു.അവൻ നിസ്സഹായതയോടെ അവളെ നോക്കി.നേരത്തെ കുടിച്ചിറക്കിയ മദ്യത്തിന്റെ ലഹരി അവനെ പൂർണമായും വിട്ട് പോയിരുന്നില്ല.
"സാർ.....!!".... അവൾ വീണ്ടും വിളിച്ചു. അവൻ മുഖം ഉയർത്തി അവളെ നോക്കി.
അവളുടെ അപേക്ഷ പോലുള്ള സംസാരവും വിതുമ്പി വിറച്ചുള്ള കിടപ്പും അവനിൽ പേരറിയാത്ത എന്തൊക്കെയോ വികാരങ്ങൾ ഉണർത്തി കൊണ്ടിരുന്നു.
"പ്ലീസ്.... Sir....Do it!!"....മെല്ലെ അവൾ പറഞ്ഞു.
നനവുള്ള ചുണ്ടുകൾ മെല്ലെ തുറന്ന് അവൾ വിവശയായി അവനെ നോക്കി കിടന്നു. കണ്ണുകൾ ഇറുകെ ഒന്നടച്ചു കൊണ്ട് അവൻ ചെന്നിയിൽ നിന്ന് ഒഴുകി ഇറങ്ങിയ വിയർപ്പ് തുള്ളിയെ തുടച്ചു നീക്കി. അവളുടെ ഇളം മേൽ ചുണ്ടിലൊരു ഓരത്തായി പറ്റി ചേർന്ന് കിടക്കുന്ന കുഞ്ഞി മറുകിൽ അവന്റെ കണ്ണുകൾ തടഞ്ഞതും അവൻ അധരങ്ങൾ അവളിലേക്ക് പതിപ്പിച്ചു. അവന്റെ അധരങ്ങളുടെ ചൂട് അറിഞ്ഞതും അവൾ അവനെ ഇരു കൈകളാളും ഇറുകെ പുണർന്നു. ചുംബനത്തിന്റെ മധുരത്തിനൊപ്പം അവളിലെ വിയർപ്പും നിശ്വാസവും ശീൽക്കാരവും അവനെ ചൂട് പിടിപ്പിക്കാൻ തുടങ്ങി. അയാളുടെ മുടിയിൽ കോർത്തു വലിച്ചവൾ അവന് വിധേയയായി കിടന്നു. അവന്റെ പല്ലുകളും നഖവും അവളിൽ പോറലുകൾ വീഴ്ത്തി കൊണ്ടിരുന്നു.
"ആഹ്.....!!"....അവളുടെ ശീൽക്കര ശബ്ദങ്ങൾ ആ നാല് ചുവരിൽ തട്ടി നിന്നു.വികാര തീവ്രതയിൽ Ac യുടെ തണുപ്പിന് ഇടയിലും അവൾ വെട്ടി വിയർത്തു.നെറ്റിയിൽ തൊട്ടിരുന്ന കറുത്ത പൊട്ട് ആ വിയർപ്പിൽ എവിടേക്കോ തെന്നി മാറി. അവന്റെ പുറം മേനിയിൽ വിയർപ്പ് അരിച്ചിറങ്ങി. അവൾ നഖങ്ങൾ കൊണ്ട് അവനിൽ മുറിപ്പാടുകൾ സൃഷ്ടിച്ചു.അവന്റെ മുടിയിൽ കോർത്തു വലിച്ച് അവളുടെ കണ്ണുകൾ അടഞ്ഞു പോയി.പെയ്തു തീരാൻ കഴിയാത്തൊരു മഴ പോലവൻ വീണ്ടും വർധിച്ച ആവേശത്തോടെ അവളിലേക്ക് പടർന്നു കയറി പരസ്പരം ഒരു പുഴയായി ഒഴുകി ഇറങ്ങി.നനഞ്ഞോട്ടിയ നെഞ്ചോടവൻ അവളിലേക്ക് ചാഞ്ഞതും അവൾ ശ്വാസം ഏങ്ങി വലിച്ചു. മെല്ലെ കണ്ണുകൾ തുറന്നവൻ വീണ്ടും അവളുടെ ചുണ്ടിനു മുകളിലെ മറുകിൽ മുത്തി കൊണ്ട് അധരത്തിലെ മധു നുകരാൻ ആഞ്ഞതും.
***************************************
"Nooooooooooooooooo!!!!!!!".....
ഒരലർച്ചയോടെ അവൻ ഞെട്ടി ഉണർന്നു. ശ്വാസം വല്ലാതെ വലിച്ച് കൊണ്ടവൻ കിതച്ചു.കട്ടിലിൽ നിന്ന് ചാടി പിടഞ്ഞെണീറ്റു കൊണ്ട് ടേബിൾ ലാമ്പ് ഓൺ ചെയ്തു ചുറ്റും നോക്കി.പരിഭ്രമത്തോടെ കഴുത്തിലും മുഖത്തും പറ്റിപ്പിടിച്ച വിയർപ്പ് തുള്ളികളെ തുടച്ചെടുത്തു കൊണ്ട് തല കുമ്പിട്ട് ഇരുന്നു.വെപ്രാളം തീരാതെ ജഗിൽ ഇരുന്ന വെള്ളം എടുത്ത് വായിലേക്ക് കമഴ്ത്തി കൊണ്ട് നീളൻ മുടി പിന്നിലേക്ക് കൊരുത്തു പിടിച്ചു.
"ആഹ്ഹ്.... ഞാ... ഞാൻ ഇപ്പോ എന്താ കണ്ടേ?? ചെയ്.... അതും 18+.... What the hell?? ആരാ എനിക്കൊപ്പം ഉണ്ടാരുന്ന ആ പെണ്ണ്?? ചെയ്യ്.... ഞാൻ....എന്താ അവളെ ചെയ്തത്?? എന്താ എനിക്ക്....ഇങ്ങനൊക്കെ....!!".... അവനാകെ ഭ്രാന്ത് എടുത്തു മുടിയിൽ പിടിച്ച് വലിച്ചു കൊണ്ട് കിതപ്പടക്കാൻ ശ്രമിച്ചു.നെഞ്ചിടിപ്പ് വല്ലാതെ കൂടി കൊണ്ടിരുന്നു.
"യാഥവ്.... It's just a dream.... അത് വെറുമൊരു സ്വപ്നം മാത്രമാണ്. അങ്ങനെ ഒന്നും ഒരിക്കലും നിന്റെ ജീവിതത്തിൽ നടക്കില്ല.നടക്കാൻ പാടില്ല.....!!".... അവൻ മനഃസമാധാനത്തിനായി സ്വയം പറഞ്ഞ് തീർന്നതും അവന്റെ ഫോണിലെ അലാറം ശബ്ദത്തോടെ മുഴങ്ങി. അവൻ ഒരു ഞെട്ടലോടെ സമയം എടുത്തു നോക്കി വെളുപ്പിനെ 5 മണി. യാഥവ് ഒരു നടുക്കത്തോടെ കട്ടിലിൽ തന്നെ ഇരുന്നു പോയി.
@ മലേഷ്യ 😍
"തരുണേട്ട.... തരുണേട്ടാ.... ഏട്ടോ??ഇതെന്താ തുറക്കാത്തെ??"....വിവേക് ഡോറിന്റെ ഹാൻഡിൽ പിടിച്ച് തിരിച്ച് അകത്തേക്ക് കയറി.
"വിവേകേ അകത്തേക്ക് കയറി പോര്!!"..... ആരോ ഉള്ളിൽ നിന്ന് വിളിച്ചു പറഞ്ഞതും വിവേക് വീടിനുള്ളിലേക്ക് നടക്കാൻ തുടങ്ങി.
പൂജാമുറിയിൽ നിന്നുള്ള നിർത്താതെയുള്ള മണിയടി ശബ്ദം കേട്ടപ്പോൾ വിവേക് ഒരു നിമിഷം അവിടെ തന്നെ നിന്ന് എത്തി നോക്കി. ഒരു വെള്ള മുണ്ട് ഉടുത്ത് പുറം തിരിഞ്ഞാണ് തരുണേട്ടൻ നിൽക്കുന്നത്.കയ്യിൽ ഒരു മണിയുണ്ട് ആരതി ഉഴിയുന്നുമുണ്ട്.സകല ഇന്ത്യൻ ദൈവങ്ങളുടെയും ചിത്രങ്ങൾ ആ പൂജാമുറിയിൽ നിരന്നു ഇരിപ്പുണ്ട്. ചന്ദന തിരിയുടെയും കർപ്പൂരത്തിന്റെയും നെയ്യുടെയുമെല്ലാം മണം അവന്റെ മൂക്കിലേക്ക് ഇരച്ചു കയറിയതും വിവേകും നെഞ്ചിൽ തൊട്ട് ഒന്ന് പ്രാർത്ഥിച്ചു പോയി.
"ഓഹ്.... തരുണേട്ടൻ പൂജാ മുറിയിൽ ആണല്ലോ!!ഇന്നെന്താ പതിവില്ലാതെ ഇത്രേം നേരത്തെ??".... വിവേക് വാച് നോക്കി കൊണ്ട് ഓർത്തു. ഈ കഥയുടെ ബാക്കിയും തുടർ ഭാഗങ്ങളും വായിക്കുവാൻ,
അനു അനാമിക Anu Anamika എന്ന് ഇതേ രീതിയിൽ തന്നെ പ്രതിലിപി ആപ്പിൽ search ചെയ്യുക. (App available on Play Store) ഇത് കൂടാതെ വെള്ളിത്തിര 2, ഹാപ്പി വെഡിങ്, ഒരു രാത്രി എന്നീ കഥകളും വായിക്കൂ...
Pramotional Content