വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 9 വായിക്കൂ...

Valappottukal




രചന: പാക്കരന്റെ മാക്കാച്ചി പെണ്ണ്


എന്താ കണ്ടിഷൻ....



നീ എന്തായാലും ആറുമാസം കഴിഞ്ഞു പോകും അപ്പോൾ പിന്നെ അത് വരെ ഭാര്യ ഭർത്താവ് ആയി നന്നായി അങ്ങ് അഭിനയിക്കാം.... നേത്രയുടെ മനസ്സ് കിടന്നു തുള്ളിചാടാൻ തുടങ്ങി അത് അവളുടെ മുഖത്ത് പ്രകടം ആവുകയും ചെയ്തു.



അഭിനയം ഈ മുറിക്ക് പുറത്ത് മാത്രം ഇവിടെ നീയും ഞാനും ഫ്രണ്ട്സ് മാത്രം ആയിരിക്കും.അവൻ പറഞ്ഞു അവൾ അവനെ നോക്കി മനോഹരം ആയി പുഞ്ചിരിച്ചു.


എനിക്ക് സമ്മതം.....അവൾ അവന് നേരെ ഒരു പുഞ്ചിരിയോടെ കൈ നീട്ടി അവൻ അവളെ ഒന്ന് നോക്കിയിട്ട് അവളുടെ കൈയിലേക്ക് കൈ ചേർത്ത് വച്ചു...


ഫ്രണ്ട്‌സ്... അവൾ പറഞ്ഞു അവൻ ഒന്ന് ചിരിച്ചു.


അവൾ പിന്നെ പുഞ്ചിരിയോടെ താഴെക്ക് ഇറങ്ങി പോയി എല്ലാവരോടും സംസാരിച്ചു ഓരോ ജോലി ഒക്കെ ആയി ആ പകൽ യാത്ര ആയി.


ഈ വീട്ടിൽ ആർക്കും നേത്രയോട് ദേഷ്യമോ പിണക്കമോ ഒന്നുല്ലട്ടോ അല്ലു ഒഴികെ. പക്ഷേ ഈ വീടിന് പുറത്ത് അവളെ തേടി മരണം പതിയിരിപ്പുണ്ട് അത് നിങ്ങൾ വഴിയേ അറിയും.


💫💫💫💫💫💫💫💫💫💫💫💫💫💫💫


രാത്രി എല്ലാവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു പതിവില്ലാതെ എല്ലാവരും പരസ്പരം ചെറുത് ആയിട്ട് ഒക്കെ സംസാരിച്ചു. പിന്നെ അല്ലുവും ഉണ്ടായിരുന്നു ഫുഡ്‌ കഴിക്കാൻ അവന് നേത്ര തന്നെ ആണ് വിളമ്പി കൊടുത്തത്. അവൻ ഒന്നും മിണ്ടാതെ അതൊക്കെ കഴിക്കേം ചെയ്തു. അതൊക്കെ എല്ലാവരും നോക്കി ഇരുന്നു അല്ലുന്റെ പെട്ടന്ന് ഉള്ള മാറ്റം എന്താ എന്ന് അവിടെ എല്ലാവർക്കും മനസിലായി പക്ഷേ അതൊക്കെ നേത്രക്ക് അറിയാം എന്ന് അല്ലുന് മാത്രേ അറിയൂ......



ദേവേട്ടാ..... അവൻ മുറിയിലേക്ക് പോകാൻ നിൽക്കുമ്പോ ആണ് അവളുടെ വിളി. മുത്തശ്ശിയും അപ്പച്ചിയും സായുജ്യയും സച്ചുവും ഒന്ന് നോക്കി.


മ്മ്മ്.....അവൻ അവളെ നോക്കി ഒന്ന് അമർത്തി മൂളി.


ദ ഈ വെള്ളം കൂടെ കൊണ്ട് പൊക്കോ ഞാൻ ഇന്ന് സായുന്റെ കൂടെ ആണ്...അവന്റെ കണ്ണ് ഒന്ന് ചുരുങ്ങി.


പത്തുമിനിറ്റ് അതിനുള്ളിൽ മുറിയിൽ ഉണ്ടാകണം...ദേഷ്യത്തിൽ പറഞ്ഞു കയറി പോയി. അവൾ അറിയാതെ വാ പൊളിച്ചു അവൻ പോയ വഴിയേ നോക്കി.



ഡി ഏട്ടത്തി ശെരിക്കും എന്താ സംഭവം...സച്ചു.



അങ്ങേരുടെ തലക്ക് അടി കിട്ടി എന്ന് തോന്നുന്നു. നിങ്ങൾ വാ നമുക്ക് സിനിമ കണ്ടിട്ട് പോയി കിടക്കാം... ഞാൻ പോകില്ല കാട്ടുമാക്കന്റെ അടുത്ത്...നേത്ര അതും പറഞ്ഞു ടീവി കാണാൻ പോയിരുന്നു.


പിന്നെ മുത്തശ്ശിയും അമ്മയും ഒക്കെ കിടക്കാൻ പോയി.


💫💫💫💫💫💫💫💫💫💫💫💫💫💫💫


അവൻ മുറിയിൽ കയറിയതും അവളുടെ ഗന്ധം അവിടെ എങ്ങും നിറഞ്ഞു നിൽക്കുന്നുണ്ട്.


എനിക്ക് എന്താ പറ്റിയെ... അവളോട് ഞാൻ എന്തിനാ അങ്ങനെ പറഞ്ഞത്. അവൾ ആരാ എന്റെ.....അവൻ സ്വയം ചോദിച്ചു.



എത്ര ഒളിച്ചാലും നിന്റെ മനസാക്ഷിയെ ചതിക്കാൻ നിനക്ക് ആകില്ല അല്ലു....അവന്റെ പ്രതിബിംബം അവനോട് പറഞ്ഞു.


നിനക്ക് അവളെ ഇഷ്ടം അല്ലെ അല്ലു... നീ അവളെ പ്രണയിക്കുന്നില്ലേ. പിന്നെ എന്തിനാ ഈ വാശി...


ഇല്ല എനിക്ക് അവളോട് പ്രണയം ഒന്നും ഇല്ല എനിക്ക് ആരോടും പ്രണയം ഇല്ല... അവൻ സ്വയം പറഞ്ഞു കൊണ്ട് തല കുടഞ്ഞു പുറത്തേക്ക് പോയി.



അവൻ നിലാവ് നോക്കി നിന്നു എന്തിന് എന്ന് അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു.


അവൾ ഇവിടെ വന്നത് മുതൽ എപ്പോഴും ഇവിടെ എല്ലാവരോടും കടുക് പോലെ തെറിച്ചു തെറിച്ചു സംസാരിക്കുന്നതും തുള്ളി ചാടി നടക്കുന്നതും ഒക്കെ കാണാം പക്ഷേ തന്നെ മാത്രം മൈൻഡ് ചെയ്യില്ല. പലപ്രാവശ്യം അവൾ അറിയാതെ അവളെ നോക്കി നിന്നിട്ടുണ്ട് എന്താ അവളിലേക്ക് തന്നെ അടുപ്പിക്കുന്നത് എന്ന് അറിയില്ല എങ്കിലും അവളെ ഇഷ്ടം ആണ്. ആ കത്തുകളുമായി ഐശുനു പകരം നേത്ര ആയിരുന്നു വരേണ്ടത് എന്ന് ഒരുപാട് തവണ ആഗ്രഹിച്ചിട്ടുണ്ട്. ഐശുനോട്‌ തോന്നാത്ത ഒരു ഫീൽ ഇവളോട് തോന്നിയിട്ടുണ്ട്. പക്ഷേ ഒരുവൾ കാരണം വേദനിച്ചത് ഇപ്പോഴും തുടരുന്നുണ്ട് അവിടെ ഇനി വേറെ ആരും വേണ്ട എന്ന തോന്നൽ കൊണ്ട് ആണ് അവളെ അകറ്റാൻ നോക്കുന്നത്.


പക്ഷേ അവൾ വീണ്ടും വീണ്ടും എന്റെ ജീവിതത്തിൽ ഇടിച്ചു കയറും പോലെ തോന്നുവാ.അതുകൊണ്ട് ആണ് അവളെ വേദനിപ്പിച്ചു വെറുപ്പിച്ചു പറഞ്ഞു അയക്കാൻ നോക്കുന്നത് പക്ഷേ അവൾ...... ചിന്തകൾ കാട് കയറാൻ തുടങ്ങിയതും അവൻ തലകുടഞ്ഞു മുറിയിൽ വന്നു കിടന്നു.കിടന്നിട്ടും ഉറക്കം വന്നില്ല ഇന്നലെ അവളെ ചുറ്റി പിടിച്ചു ആണ് കിടന്നത് ഒരുപാട് നാളുകൾക്ക് ശേഷം ആണ് സുഖം ആയി ഉറങ്ങിയത്. ഇല്ല പാടില്ല അവൾ നാളെ ഇവിടുന്ന് പോകേണ്ടത് ആണ് വേണ്ടാത്ത ആഗ്രഹം ഒന്നും എടുത്തു മനസ്സിൽ വയക്കരുത് അല്ലു നിനക്ക് നീ മാത്രം മതി.


അവന്റെ ബുദ്ധിയും മനസ്സും തമ്മിൽ ഒരു പിടി വലി തന്നെ നടന്നു.

💫💫💫💫💫💫💫💫💫💫💫💫💫💫💫


ഡി.... ഏട്ടത്തി.


എന്താ...


നീ ശെരിക്കും എന്താ ഇന്ന് എന്റെ കൂടെ കിടക്കുന്നു എന്ന് പറഞ്ഞെ..


നിന്റെ കൂടെ കിടക്കാൻ ആഗ്രഹം ഉള്ളത് കൊണ്ട് ഞാൻ മുമ്പും നിന്റെ കൂടെ അല്ലെ കിടന്നത്....


അല്ല ഡീ ഏട്ടത്തി അന്ന് നിന്റെ കെട്ടിയോൻ ആയിരുന്നില്ല എന്റെ ചേട്ടൻ ഇപ്പൊ അങ്ങനെഅല്ലല്ലോ....


അയിന്...



ദേ പെണ്ണുമ്പിള്ളേ വല്ലതും പറയിക്കല്ലേ.... നീ ഏട്ടനെ പേടിച്ചു അല്ലെ ഡി എന്റെ കൂടെ കിടക്കുന്നു എന്ന് പറഞ്ഞത്...



ഒലക്ക എനിക്ക്  പേടി ഒന്നുല്ല ആ മാക്കനെ... നേത്ര പുച്ഛത്തിൽ പറഞ്ഞു.



രണ്ടും മിണ്ടാതെ ഇരുന്നില്ല എങ്കിൽ ഇപ്പൊ ടീവി ഓഫ് ആക്കി ഞാൻ എണീറ്റ് പോകും കുറെ നേരം ആയി രണ്ടും കൂടെ തുടങ്ങിയിട്ട്....സച്ചു കലിപ്പ് മോഡ് ഓൺ ആക്കിയതും രണ്ടും വാ അടച്ചു മിണ്ടാതെ ഇരുന്നു.



സിനിമ കണ്ടു തീരാറായതും നേത്ര ഇരുന്നു ഉറക്കം തൂങ്ങാൻ തുടങ്ങി.



ഡി ഏട്ടത്തി പോയി കിടന്നു ഉറങ്ങാൻ നോക്ക് ഇവിടെ ഇരുന്നു ഉറങ്ങാതെ....



ഇവൾ കൂടെ വരട്ടെ സച്ചു...



മ്മ്....


അല്ലു കുറെ സമയം കിടന്നിട്ടും അവന് ഉറക്കം വന്നില്ല ഒടുവിൽ അവൻ താഴെക്ക് ഇറങ്ങി അവിടെ പോയപ്പോൾ മൂന്നും കൂടെ തകർത്ത സിനിമ കാണാൽ ആണ്...



ഡീീീ...... അവന്റെ അലർച്ച കേട്ട് മൂന്നും ഞെട്ടി എണീറ്റു. ഉറക്കം വന്നു തൂങ്ങി ഇരുന്ന നേത്രയുടെ ഉറക്കം ഒക്കെ ഏതോ വഴി പോയി...


എന്താ ഏട്ടാ...


കിടക്കാൻ സമയം ആയില്ലേ ആർക്കും...


ഞങ്ങൾസിനിമ കഴിഞ്ഞിട്ട്....


മതി കണ്ടത് പോയി കിടക്കാൻ നോക്ക്....


എല്ലാവരും ടീവി ഓഫ് ആക്കി കിടക്കാൻ പോകാൻ തുടങ്ങി അപ്പോഴാണ് അല്ലു ശ്രദ്ധിച്ചത് സായുന്റെ കൂടെ പോകാൻ നിൽക്കുവാണ് നേത്ര.....



നേത്ര..... അവൻ ഉറക്കെ വിളിച്ചു.


ഓഹ് ഈ കടുവക്ക് കണ്ണ് കണ്ടുടെ അടുത്ത് അല്ലെ നിൽക്കുന്നത് അപ്പോൾ പിന്നെ പതിയെ വിളിച്ചപോരെ...അവൾ നിന്നു പിറുപിറുത്തു.


എന്താ ദേവേട്ടാ....


നിന്നോട് ഞാൻ എന്താ ഡി നേരത്തെ പറഞ്ഞത്....


അല്ല ഞാൻ ഇന്ന്....


കയറി പോടീ.....അവന്റെ ഒരു അലർച്ചയിൽ കൊച്ച് വേഗം സ്റ്റെപ്പ് കയറാൻ തുടങ്ങി.


പുറകെ ഒരു ചിരിയോടെ അവനും കയറി പോയി. സായു സച്ചു പരസ്പരം നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവരുടെ മുറികളിൽ കയറി.


മുറിയിൽ എത്തിയപ്പോൾ അവൾബെഡ് ഷീറ്റ് എടുത്തു താഴെ വിരിക്കാൻ തുടങ്ങി..



ഡീീീ ..... അവന്റെ അലർച്ച കേട്ട് ഈ പ്രാവശ്യം നേത്രക്ക് ദേഷ്യം വന്നു. അവൾ ദേഷ്യത്തിൽ ഷീറ്റ് താഴെ ഇട്ട് അവനെ നോക്കി.


എന്താ കിടന്നു അലറുന്നേ തന്റെ മുന്നിൽ അല്ലെ ഞാൻ നിൽക്കുന്നത്...അവൻ അവളുടെ താൻ വിളി ഇഷ്ടം ആയില്ല അവളുടെ അടുത്തേക്ക് വന്നു അവളെ അരയിലൂടെ ചുറ്റി പിടിച്ചു അവനോട് ചേർത്ത് നിർത്തി.


അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി. അവൾ അവന്റെ മുഖത്തേക്ക് നോക്കി അവന്റെ കണ്ണുകളിൽ അവൾ കുടുങ്ങി അവന്റെ കണ്ണുകൾ അൽപ്പം വിടർന്ന വിറയ്ക്കുന്ന ചുണ്ടിൽ തങ്ങി.


എ.... എന്താ....അവന്റെ നോട്ടം കണ്ടു ചോദിച്ചു.


അപ്പോഴാണ് അവന് ബോധം വന്നത് ചെറുത് ആയി ജാള്യത തോന്നി എങ്കിലും അവൻ അത് മറച്ചു വച്ചു അവളെ സൂക്ഷിച്ചു നോക്കി.



നീ എന്താ എന്നെ വിളിച്ചേ താൻ എന്നോ...അപ്പോഴാണ് അവൾക്കും അത് ഓർമ്മ വന്നത് അപ്പോഴത്തെ ദേഷ്യത്തിൽ വിളിച്ചത് ആണ്.



നീ അങ്ങനെ വിളിച്ചത് കൊണ്ട് നീയും ആയി ഉള്ള ഫ്രണ്ട്ഷിപ്പ് എനിക്ക് വേണ്ട എന്ന് വച്ചു ഞാൻ.അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി.



ദേവേട്ടാ....



ഏയ്യ് പേടിക്കണ്ട ഞാൻ നിന്നെ ഒന്നും ചെയ്യില്ല... പിന്നെ നീ ഇവിടെ നിന്ന് പോകും വരെ എന്റെ ഭാര്യ ആയിട്ട് അല്ലെ ഇവിടെ താമസിക്കുന്നെ അങ്ങനെ തന്നെ നടക്കട്ടെ.......അവൻ അവളുടെ മേൽ ഉള്ള കൈ വിട്ടു പെട്ടന്ന് എന്തോ ഓർത്ത പോലെ അതിനെക്കാൾ കൂടുതൽ അവളെ ചേർത്ത് പിടിച്ചു.



അവൾ അവന്റെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണ് എന്തിനോ നിറഞ്ഞു ഇരിപ്പുണ്ട്.


സോറി..... അവൾ മുഖം ഉയർത്തി നോക്കി.


നേരത്തെ ഞാൻ നിന്നോട് എന്റെ അച്ഛൻ പറഞ്ഞത് കൊണ്ട് അല്ല സോറി പറഞ്ഞത് ശെരിക്കും ഉള്ളിൽ തട്ടി പറഞ്ഞത് തന്നെ ആണ് ഇപ്പോഴും ഞാൻ പറയുവാ സോറി വേണം എന്ന് വച്ചു അല്ല ദേഷ്യം കൊണ്ട് ചെയ്തു പോയതാ.....അവളുടെ മേൽ ഉള്ള കൈ എടുത്തു മാറ്റി പോയി കിടന്നു.



കുറച്ചു കഴിഞ്ഞു അവൻ ഒന്ന് നോക്കി അവൾ അവിടെ തന്നെ കിടക്കാൻ തുടങ്ങി...


ഡീീ.... അവൾ അവനെ നോക്കി.



ഇവിടെ വന്നു കിടക്കെടി....അവൻ അവളെ നോക്കി സൗമ്യമായി പറഞ്ഞു.



വേണ്ട ഞാൻ ഇവിടെ കിടന്നോളാം...അവൾ അത് പറഞ്ഞു താഴെ കിടന്നു അവന് ദേഷ്യം വന്നു അവൻ എണീറ്റ് അവളുടെ അടുത്തേക്ക് പോയി.


അവൾ ഒന്ന് തിരിഞ്ഞു നോക്കും മുന്നേ അവൻ അവളെ എടുത്തു ബെഡിൽ കൊണ്ട് ഇട്ടു.അവളെ ചിറഞ്ഞു നോക്കി.



മര്യാദക്ക് ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് അധികം തടി കേടാകാതെ പോകാം വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്..........അവൻ അത് പറഞ്ഞു ലൈറ്റ് ഓഫ് ആക്കി കിടന്നു.



അവൾ ബെഡിന്റെ ഓരം ചേർന്നു കിടന്നു അവൻ നിവർന്നു കിടന്നു നെറ്റിയിൽ ഒരു കൈ വച്ചു കിടന്നു അവന് കിടന്നിട്ട് ഉറക്കം വന്നില്ല. അവൻ തിരിഞ്ഞു മറിഞ്ഞു കിടന്നു അവളുടെ അവസ്ഥയും അത് തന്നെ ആയിരുന്നു...

                                              തുടരും........

To Top