രചന: പാക്കരന്റെ മാക്കാച്ചി പെണ്ണ്
അവൻ പുറത്ത് പോയതും അവൾ മുഖം ഒക്കെ അമർത്തി തുടച്ചു കൊണ്ട് എണീറ്റ് ബാത്‌റൂമിലേക്ക് പോയി. അവൾ കണ്ണാടിയുടെ മുന്നിൽ പോയി അവളുടെ വസ്ത്രങ്ങൾ മാറ്റി അവന്റെ കൈ പതിഞ്ഞ ഭാഗത്ത് നോക്കി. നിലിച്ചു അവിടെ ഒന്ന് തൊട്ടപ്പോൾ വല്ലാത്ത വേദന തോന്നി. ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു.
ഇല്ല ദേവേട്ടാ വേദനിപ്പിച്ച നിങ്ങൾ തന്നെ എന്നോട് ഇതിന് മാപ്പ് പറയും നിങ്ങടെ ദേഷ്യം പോലെ തന്നെ നിങ്ങടെ പ്രണയവും അത്രയും സ്പെഷ്യൽ ആയിരിക്കും അത് എനിക്ക് അനുഭവിക്കണം. അവൾ മനസ്സിൽ പറഞ്ഞു പുറത്തേക്ക് ഇറങ്ങി.
അവൾ താഴെ എത്തുമ്പോൾ എല്ലാവരും ഓരോ ജോലിയിൽ ആണ്. അവൾ അമ്മയുടെ അടുത്തേക്ക് പോയി.
അമ്മകുട്ടി എന്നോട് ദേഷ്യം ആണോ...
എന്തിന മോളെ ദേഷ്യം നീ ഒരു കണക്കിന് ചെയ്തത് നന്നായി അല്ലെങ്കിൽ അവൻ ഇനിയും അത് ആവർത്തിക്കും.....
അല്ല എങ്ങോട്ട് പോയി ദേവേട്ടൻ കണ്ടില്ല..
അച്ഛന്റെ അടുത്തേക്ക് പോയിട്ടുണ്ട് അവൻ. അച്ഛനും മുത്തശ്ശനും കൂടെ പറമ്പിൽ നിൽക്കുവാ....
അവൾ ഒരു ചിരിയോടെ മുറ്റത്തേക്ക് ഇറങ്ങി...... പിന്നെ ചുറ്റും ഒന്ന് നോക്കി അപ്പോഴാണ് അടഞ്ഞു കിടക്കുന്ന വീട് അവൾ കണ്ടത്.
പണ്ട് ഐശു ഇവിടെ ആയിരുന്നു താമസം അവൾ ഇപ്പൊ എവിടെ ആണെന്ന് അറിയില്ല അവളെ ഒന്ന് വിളിക്കാൻ നമ്പർ പോലുമില്ല എന്നോട് ഒരു വാക്ക് പറയാതെ അവൾ എവിടെ ആണ് പോയത് എന്ന് അറിയില്ല.....
അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
അധിയെട്ടോ....
എന്താ മാഡം അവിടെ പരിപാടി ഓഫീസിൽ ഒന്നും പോയില്ലേ...
രണ്ടു ദിവസം കൂടെ ലീവ് എടുക്കാൻ അച്ഛൻ പറഞ്ഞു.
ഓഹ് അപ്പോൾ തമ്പുരാട്ടി വീട്ടിൽ ഉണ്ട്.
ആദിയേട്ടൻ ഇങ്ങോട്ട് വരുന്നോ ഇവിടെ എല്ലാവരെയും കാണാം ഉച്ചക്ക് ഇവിടുന്ന് ഫുഡ് കഴിക്കാം...
പോടീ കോപ്പേ ഞാൻ ഓഫീസിൽ ആണ് നിന്നേ പോലെ അല്ല മോളെ ജോലി ചെയ്താലേ ഇവിടെ ശമ്പളം ഉള്ളു.....
ഓഹ് ആയിക്കോട്ടെ....
അല്ല ഡി നിന്റെ കണവൻ എവിടെ പോയി..
അച്ഛന്റെ കൂടെ പറമ്പിലേക്ക് പോയി.
ശരി ഡി ഞാൻ പിന്നെ വിളിക്കാം നിനക്ക് വേറെ പ്രശ്നം ഒന്നുല്ലല്ലോ അവിടെ...
ഇല്ല ഏട്ടാ....
ഫോണ് വച്ചു തിരിഞ്ഞതും പറമ്പിൽ നിന്ന് അവർ അങ്ങോട്ട് വന്നുഎല്ലാവരും ചിരിച്ചു കളിച്ചു സന്തോഷത്തോടെ ആണ് വരുന്നത്.... അല്ലുന്റെ മുഖത്തെ സന്തോഷം കണ്ടു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
അഹ് മോള് എന്താ ഇവിടെ നിൽക്കുന്നെ.
ഞാൻ നിങ്ങടെ അടുത്തേക്ക് വരാൻ തുടങ്ങിയത് ആണ് അപ്പോഴേക്കും ഒരു കാൾ വന്നു...
മ്മ്മ്.... അവൾ അല്ലുനെ ഒന്ന് നോക്കി.
അവന്റെ മുഖത്ത് ഇപ്പൊ ദേഷ്യം ഒന്നും കാണുന്നില്ല. അവൾ അവനെ അത്ഭുതത്തോടെ നോക്കി അവന്റെ കണ്ണുകൾ അവളെ വല്ലാതെ കൊല്ലുന്നത് പോലെ തോന്നി.
നേത്ര... അവന്റെ വിളി കേട്ട് അവൾ ഞെട്ടി നോക്കി അവനും താനും മാത്രമേ മുറ്റത്തുള്ളൂ.
നേത്ര.....
മ്മ്മ് എന്താ....
സോറി....
എന്താ..... അവൾ കണ്ണ് മിഴിച്ചു ചോദിച്ചു.
സോറി നേരത്തെ അങ്ങനെ ചെയ്തതിനു. ഭാര്യ ആയാലും ആരായാലും ഒരു പെണ്ണിന്റെ ദേഹത്തു അനുവാദം ഇല്ലാതെ കൈ വയ്ക്കുന്നത് തെറ്റ് തന്നെ ആണ്. അത് നിന്നോട് ഉള്ള ദേഷ്യത്തിൽ നിന്നേ വേദനിപ്പിക്കാൻ ആയി ചെയ്തു അത് അതിലും വല്യ തെറ്റ് ആണ്......അവൾ അവൻ പറയുന്നത് മുഴുവൻ കേട്ട് അവനെ കണ്ണെടുക്കാതെ നോക്കി.
നേത്ര.....
അഹ്....
എനിക്ക് നിന്നേ ഒരിക്കലും ഭാര്യ ആയിട്ട് അംഗീകരിക്കാൻ പറ്റൂല നിന്നേ എന്ന് അല്ല ആരെയും അതുകൊണ്ട് നീ ഡിവോഴ്സ് വാങ്ങി പോണം......
മ്മ്...
പിന്നെ വെറുതെ എന്നെ നന്നാക്കാൻ നടന്നു സ്വന്തം തടി കേട് ആക്കണ്ട.ചില സമയത്തെ എന്റെ ദേഷ്യം എനിക്ക് നിയന്ത്രിക്കാൻ ആകില്ല....
മ്മ്....
അവൻ അവളെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി.
എന്തോ കാര്യം ആയി നടന്നു അല്ലെങ്കിൽ കടുവ ഇങ്ങനെ പാവം ആകില്ല അറിയണം.അവൾ അകത്തേക്ക് കയറി.
അടുക്കളയിൽ അമ്മയെ കണ്ടില്ല അമ്മായി മാത്രം ആണ് അവൾ മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് അവൾ ആ സംഭാഷണം കേട്ടത്.....
💫💫💫💫💫💫💫💫💫💫💫💫💫💫💫
അനു.....
വേദനിപ്പിച്ചു അല്ലെ ആദ്യമായിട്ട്...
അത് കുഴപ്പമില്ല എനിക്ക് അത് കിട്ടണം ആയിരുന്നു.
അല്ല അല്ലുനോട് പറഞ്ഞോ....
പറഞ്ഞു. നമ്മൾ കാരണം ആണ് നേത്രയുടെ അച്ഛൻ ജയിലിൽ എന്ന് എന്താ കാരണം എന്ന് ഞാൻ പറഞ്ഞില്ല...
എന്നാലും അല്ലുന് മോളോട് ദേഷ്യം കാണും....
അവൻ എല്ലാം പറഞ്ഞു റെഡി ആക്കാം എന്ന് ആണ് പറഞ്ഞത്....
എന്നാലും എന്തിന അന്ന് അവരെ കൊല്ലാൻ തുനിഞ്ഞത് അത് അല്ലെ ഇപ്പൊ ആ മോള് കൂടെ ഇതിനിടയിൽ പെട്ടു പോയത്.....
ഇതിന് മുന്നേയും ഞാൻ കൊല്ലും കൊലയും ഒക്കെ നടത്തിയിട്ടുണ്ട് പക്ഷേ അത് ഒക്കെ ഓരോ കാരണം ഉണ്ടായിരുന്നു ഇതിനും കാരണം ഉണ്ടായിരുന്നു പക്ഷേ. അവന് പകരം അവന്റെ മോനും അനിയനും ആണ് പെട്ടത്. ഞാൻ കുറ്റം ഏൽക്കാൻ തയ്യാർ ആയിരുന്നു അന്ന് നേത്ര മോളുടെ അച്ഛൻ ആണ് തടഞ്ഞത്. അവൻ കുറ്റം ഏറ്റെടുത്തു ഒപ്പം മോളെ പൊന്ന് പോലെ നോക്കണം എന്നും പറഞ്ഞു......
അത്രയും കേട്ടതും അവൾ ഒന്നും മിണ്ടാതെ മുകളിലേക്ക് പോയി..മുറിയിൽ എത്തുമ്പോൾ അല്ലു കിടക്കുവായിരുന്നു. അവൾ അവനെ ഒന്ന് നോക്കിയിട്ട് വാതിൽ അടച്ചു കുറ്റിയിട്ട് ബാലക്കണിയിലേക്ക് പോയി. പോകുന്ന പോക്കിൽ അല്ലുനെ നോക്കി ദഹിപ്പിക്കാനും അവൾ മറന്നില്ല.
അവളുടെ നോട്ടം കണ്ടു കാര്യം മനസിലാകാതെ അവൻ നോക്കി.
കുറച്ചു കഴിഞ്ഞു അവൾ തിരിച്ചു മുറിയിലേക്ക് വന്നു.
നേത്ര.....
മ്മ്.... മുഖത്ത് നോക്കാതെ അവൾ മൂളി കേട്ടു.
എന്തെങ്കിലും പ്രശ്നം ഉണ്ടോ... മുഖം എന്താ വല്ലാതെ...
അവൾക്ക് അത് കൂടെ കേട്ടതും വിറഞ്ഞു കയറി.
എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് തിരുത്താൻ തത്കാലം അലോക് ദേവാനന്ദനു പറ്റും എന്ന് തോന്നുന്നില്ല......അവൾ എടുത്തടിച്ച പോലെ മറുപടി കൊടുത്തു.
അവന് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു അവൻ അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി.
ഇപ്പൊ എന്തിന ഈ ചോദ്യം എന്നോട് ഇല്ലാത്ത ഒരു സ്നേഹത്തിന്റെ പ്രകടനവും അച്ഛന്റെ ഉപദേശം കൊണ്ട് ആണോ....നേത്രയുടെ അടുത്ത ചോദ്യം വന്നപ്പോൾ അവൻ എണീറ്റ് ഇരുന്നു. അവന്റെ ചുണ്ടിൽ പുച്ഛം കലർന്ന ചിരി തെളിഞ്ഞു.
അപ്പോൾ പൊന്നുമോള് അത് അറിഞ്ഞതിന്റെ ചൊരുക്ക് ആണ് ഈ കാണിക്കുന്നത് അല്ലെ....
അതെ.... അന്ന് പറഞ്ഞില്ലേ കൊലയാളിയുടെ മോള് എന്ന് ഇപ്പൊ ഞാൻ തിരിച്ചു വിളിക്കട്ടെ ഒരു കൊലയാളിയുടെ മോൻ അല്ലെ നിങ്ങളും.....
ഡീീ.... കറക്റ്റ് അവന്റെ അടങ്ങി ഇരുന്ന അലർച്ച പുറത്ത് വന്നു.
അലറണ്ട.... നിങ്ങൾ എല്ലാം ചതിയിലൂടെ നേടി മറ്റുള്ളവരുടെ ജീവിതം വച്ചു കളിക്കുന്നവരാ....
നേത്ര വെറുതെ നീ കാര്യം അറിയാതെ ആണ് ഈ വായിൽ തോന്നിയത് വിളിച്ചു പറയുന്നത്....
ഞാൻ അറിഞ്ഞിടത്തോളം മതി..... എനിക്ക് നിങ്ങളോട് അൽപ്പം സ്നേഹം ഇഷ്ടം പ്രണയം എല്ലാം ഉണ്ടായിരുന്നു പക്ഷേഇപ്പൊ തോന്നുവാ അത് ഒന്നും വേണ്ടായിരുന്നു എന്ന്.....
നിന്നോട് ആരാ ഡി പുല്ലേ എന്നെ സ്നേഹിക്കാനും പ്രണയിക്കാനും ഒക്കെ പറഞ്ഞത്..... പ്രണയം.... കോപ്പ് അത് പോലെ ഒരു വൃത്തികെട്ട വാക്ക് ഇല്ല ഈ ലോകത്തു.
അതുകൊണ്ട് ആയിരിക്കും മൂന്നു മാസം സ്നേഹിച്ചവൾ പോയപ്പോൾ ഭ്രാന്തനെ പോലെ ജീവിതം നശിപ്പിക്കാൻ തീരുമാനിച്ചത്....
അത് എന്റെ കാര്യം നീ ആലോചിച്ചു തല പുകക്കണ്ട.....
പുകക്കും കാരണം തന്റെ കൂടെ ഇനി ഉള്ള കാലം അത്രയും ജീവിക്കുന്നത് ഞാൻ തന്നെ അല്ലെ....
അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു.കവിളിൽ കുത്തിപിടിച്ചു.
ഞാൻ നിന്നോട് മലയാളത്തിൽ അല്ലേടി പറഞ്ഞത് എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോകാൻ നീ ചോദിക്കുന്ന എന്തും ഞാൻ തരും......
ഞാൻ പോകാം ആറുമാസം ആ ആറുമാസം എനിക്ക് കൊണ്ട് പോകാൻ കുറച്ചു നല്ല ഓർമ്മകൾ വേണം. ഒരു ഫ്രണ്ട് അതിന് അപ്പുറം ഒന്നും വേണ്ട ഒന്നും....അവന്റെ എടുത്തു മാറ്റി കൊണ്ട് അവൾ പറഞ്ഞു.
അവൻ അവളെ ഒന്ന് നോക്കിയിട്ട് ആലോചനയോടെ പോയിരുന്നു.
സമ്മതം.... അതിന് മുന്നേ ഒരു കണ്ടിഷൻ ഉണ്ട്.
അവൾ സംശയത്തോടെ അവനെ നോക്കി.
തുടരും.......