ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 65 വായിക്കൂ...

Valappottukal



രചന: ആതൂസ് മഹാദേവ്


പിന്നെയും മാറ്റങ്ങൾ ഇല്ലാതെ ദിവസങ്ങൾ ഓരോന്ന് ആയി കൊഴിഞ്ഞു കൊണ്ടിരുന്നു. കുടുംബത്തിൽ ഉള്ള രണ്ട് ഗർഭിണി കുട്ടികളുടെ പുറകെ ആണ് ഓരോരുത്തരും. ആമി ഇത് 9ആം മാസം ആണ്, നീതുവിന് രണ്ടും. രണ്ട് പേരും ഇപ്പോൾ മുമ്പത്തെ പോലെ ഏതു നേരവും ഒരുമിച്ച് ആണ്. നീതുവിന് ചെറിയ ക്ഷീണം ഉണ്ടെന്ന് ഒഴിച്ചാൽ ഓക്കേ ആണ്.


എന്നാൽ ആമിക്ക് ഡേറ്റ് അടുക്കും തോറും നല്ല ടെൻഷൻ ഉണ്ട്. ആദം കൂടെ ഉള്ളപ്പോൾ അവൾക്ക് ഒന്നിനെ കുറിച്ചും ഒരു പേടിയും ഇല്ല. എന്നാൽ അവൻ ഒന്ന് അരികിൽ നിന്ന് മാറി കഴിഞ്ഞാൽ അവൾ ഓരോന്ന് ആലോചിച്ച് ഡെസ്പ്പ് ആകും. മാക്സിമം അവളുടെ കൂടെ ചിലവഴിക്കാൻ ആദം ശ്രെമിക്കുമെങ്കിലും ഇപ്പോൾ അവൻ ഇത്തിരി തിരക്കിൽ ആണ്.


ഇന്ന് തന്നെ എന്തോ ഒരു അത്യാവശ്യ കാര്യം എന്ന് പറഞ്ഞ് രാവിലെ പോയതാണ് ആദവും അലോഷിയും. അവൻ പോയ നേരം മുതൽ ആമി ആകെ വല്ലാത്തൊരു അവസ്ഥയിൽ ആണ്. നീതുവും റീനയും ഓരോന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു കൊണ്ട് കൂടെ തന്നെ ഉണ്ട്.


അങ്ങനെ ഉച്ച ഭക്ഷണം ഒക്കെ കഴിഞ്ഞ് ഹാളിൽ ഇരിക്കുവാണ് എല്ലാവരും.


"ഇച്ചായ ഈ പിള്ളേരെ കാണാൻ ഇല്ലാലോ, ഒന്ന് വിളിച്ചു നോക്കിയേ അവർ വന്നാൽ അല്ലെ നമുക്ക് പോകാൻ പറ്റൂ "


മേരി അടുത്തിരിക്കുന്ന ഭർത്താവിനോട് പറഞ്ഞതും അയാൾ ഫോൺ എടുത്ത് അലോഷിയെ വിളിക്കാൻ തുടങ്ങി.


"അല്ല നിങ്ങൾ എവിടെ പോകുവാ "


നീതു ആണ് അത് ചോദിച്ചത്


"ഇന്ന് അല്ലെ രാഖി മോളുടെ (റീനയുടെ ഫ്രണ്ട് ) റിസപ്ഷൻ അവിടെ പോണം. അവന്മാർ വന്ന് നിങ്ങളെ അവരുടെ അടുത്താക്കിയിട്ട് വേണം ഞങ്ങൾക്ക് പോകാൻ "


"രണ്ടെണ്ണവും ആ കോപ്പുകളും കൊണ്ട് എന്തിനാണാവോ നടക്കുന്നത്. വിളിച്ചാലും എടുക്കില്ല "


മാത്യു ആദമിനേയും അലോഷിയെയും വിളിച്ചിട്ട് കിട്ടാത്ത ദേഷ്യത്തിൽ പറഞ്ഞു.


"ഇങ്ങനെ രണ്ടെണ്ണം എന്നാണാവോ ഇനി ഇതിനൊക്കെ ഉത്തരവാദിത്യം വരുന്നത് "


മേരി ആരോടെന്നില്ലാതെ പറഞ്ഞു. ഇതൊക്കെ കേട്ട് ആമിയും നീതുവും പരസ്പരം നോക്കി വാ പൊത്തി ചിരിച്ചു.


"മമ്മ നിങ്ങൾ ആരും റെഡി ആകുന്നില്ലേ, ടൈം ആകുന്നു "


അപ്പോഴാണ് റീന പോകാൻ റെഡി ആയ് അവിടെക്ക് വന്ന് കൊണ്ട് പറഞ്ഞത്.


"എന്റെ മോളെ ഈ പെങ്കൊച്ചുങ്ങളെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് ഞങ്ങൾ എങ്ങനെ വരാൻ ആണ് "


"അതിന് ഒറ്റയ്ക്ക് ആക്കാൻ ആര് പറഞ്ഞു, ഇച്ചായന്മാരെ വിളിക്ക് എന്നിട്ട് വേഗം വരാൻ പറയ് "


"അതിന് വിളിച്ചിട്ട് അവന്മാര് ഫോൺ എടുക്കില്ല "


അത് കേട്ട് റീന ഇടുപ്പിൽ കൈ വച്ച് നിന്നു.


"എന്നാൽ നിങ്ങൾ എല്ലാവരും പോയിട്ട് വാ, ഇവിടെ ഞാൻ നിന്നോളം "


നിർമല എല്ലാവരോടും ആയ് പറഞ്ഞു.


"ഏയ് നിമ്മിയെയും അവർ നിർബന്ധമായും വരണം എന്ന് പറഞ്ഞ് വിളിച്ചത് അല്ലെ "


"ഞങ്ങൾ ഇവിടെ നിന്നോളം നിങ്ങൾ പോയിട്ട് വാ. അല്ലെ ആമി "


നീതു ആമിയെ നോക്കി പറഞ്ഞതും അവൾ അത് സമ്മതിക്കും പോലെ തലയാട്ടി കാണിച്ചു.


"ഏയ് അതൊന്നും ശെരിയാവില്ല, ഒന്നാമത് ആമിക്ക് ഡേറ്റ് അടുത്ത് ഇരിക്കുവാ "


റീന പറഞ്ഞു.


"അതൊന്നും സാരമില്ല ചേച്ചി നിങ്ങൾ പോയിട്ട് വേഗം വന്നാൽ മതി. പിന്നെ അതിനിടയിൽ ഇച്ചായൻ വരുവാണെങ്കിൽ ഞങ്ങൾ വിളിച്ചു പറഞ്ഞോളാം "


"എന്നാലും മക്കളെ നിങ്ങൾ രണ്ടാളും മാത്രം "


"എന്തായാലും നിങ്ങൾ ഒക്കെ റെഡി ആക്, ചിലപ്പോൾ നമ്മൾ ഇറങ്ങുന്നതിന് ഇടയ്ക്ക് വച്ച് അവന്മാര് വന്നാലോ "


മാത്യു അത് പറഞ്ഞതും അവർ റെഡി ആകാൻ തുടങ്ങി.





==================================




എല്ലാവരും റെഡി ആയ് വന്നിട്ടും ആദവും അലോഷിയും തിരികെ വന്നില്ലായിരുന്നു.


"ഇതിപ്പോ സമയം 5 ആകാറായി, എന്താ ചെയുക "


മാത്യു കൈയിലെ വാച്ചിലേയ്ക്ക് നോക്കി കൊണ്ട് അവരോട് ചോദിച്ചു.


"അങ്കിൾ നിങ്ങൾ പോയിട്ട് വാ ഞങ്ങൾ രണ്ടാൾ ഉണ്ടല്ലോ "


നീതു അത് പറഞ്ഞതും പിന്നെയും അവർ ഓരോന്ന് പറഞ്ഞ് പോകാൻ വിസമ്മതിച്ചു നിന്നു എങ്കിലും ആമി അവരെ നിർബന്ധിച്ച് പറഞ്ഞയച്ചു.


അവർ എല്ലാവരും പോയ്‌ കഴിഞ്ഞതും നീതു ഡോർ അടച്ച് ലോക്ക് ചെയ്ത് ഹാളിൽ സോഫയിൽ ഇരിക്കുന്ന ആമിയുടെ അടുത്തേയ്ക്ക് വന്നിരുന്നു.


"എന്ത് പറ്റി പെണ്ണെ നിന്റെ മുഖം ഒക്കെ വല്ലാതെ ഇരിക്കുവാണല്ലോ "


"എന്താന്ന് അറിയില്ല ഡാ മനസ്സിൽ ആകെ വല്ലാത്തൊരു ഭയം, അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നത് പോലെ തോന്നുന്നു എനിക്ക് "


അവളുടെ മാറുന്ന മുഖഭാവവും ശരീരത്തിലെ നേരിയ തോതിലെ വിറയലും കാൺകേ നീതുവിനും ടെൻഷൻ തോന്നി എങ്കിലും അവൾ അത് പുറത്ത് കാണിക്കാതെ പറഞ്ഞു.


"എന്റെ പെണ്ണെ നീ വെറുതെ ഓരോന്ന് ഒക്കെ ഓർത്ത് ടെൻഷൻ ആകല്ലേ. ഉള്ളിൽ കിടക്കുന്ന നിന്റെ ഇച്ചായന്റെ പൊന്നിനാ അതിന്റെ ദോഷം അത് മറക്കണ്ട "


"ഡാ പക്ഷെ"


"ഒരു പക്ഷെയും ഇല്ല നീ വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടണ്ട. ഞാൻ പോയ്‌ രണ്ട് ഗ്ലാസ്‌ പാൽ എടുത്തോണ്ട് വരാം അതും കുടിച്ച് മിടുക്കി കുട്ടി ആയ് ഇരിക്കുമ്പോഴേയ്ക്കും നമ്മുടെ ഇച്ചായൻമാര് ഇങ്ങ് എത്തിക്കോളും "


അതും പറഞ്ഞ് ആമിയുടെ കവിളിൽ ഒന്ന് കുത്തി കൊണ്ട് നീതു അകത്തേയ്ക്ക് പോകാൻ എഴുന്നേറ്റതും പുറത്ത് കോളിങ്ങ് ബെൽ മുഴങ്ങിയതും ഒരുമിച്ച് ആയിരുന്നു.


"ആഹാ പറഞ്ഞ് തീർന്നില്ല അപ്പോഴേയ്ക്ക് എത്തിയോ "


ആമിയെ നോക്കി ചിരിയോടെ പറഞ്ഞു കൊണ്ട് നീതു വേഗം പോയ്‌ ഡോർ തുറന്നു. എന്നാൽ തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി തറഞ്ഞു നിന്നു.


പോയ കാര്യങ്ങൾ എല്ലാം കഴിഞ്ഞ് തിരിച്ച് വീട്ടിലേയ്ക്ക് ഉള്ള യാത്രയിൽ ആണ് ആദവും അലോഷിയും. വല്ലാത്തൊരു അസ്വസ്തതയോടെ ഡ്രൈവ് ചെയുന്ന ആദമിനെ നോക്കി കൊണ്ട് അലോഷി ചോദിച്ചു.


"നിനക്ക് എന്ത് പറ്റിയെടാ കുറെ നേരം ആയ് ഞാൻ ശ്രദ്ധിക്കുന്നു "


അത് കേട്ട് ആദം അവന്റെ മുഖത്തേയ്ക്ക് നോക്കി.


"അറിയില്ല ഡാ നെഞ്ച് വല്ലാതെ പിടയുവാ, എന്തോ നല്ലതല്ലാത്തത് സംഭവിക്കാൻ പോകുന്നത് പോലെ മനസ്സ് പറയുന്നു.


അത് കേൾക്കെ അലോഷി തന്റെ ക്രമാതീതമായ് മിടിക്കുന്ന നെഞ്ചിലേയ്ക്ക് കൈ ചേർത്തു കൊണ്ട് പറഞ്ഞു.


"ഏയ് നിനക്ക് വെറുതെ തോന്നുന്നത് ആകും "


"ഇല്ല ഡാ എന്തോ ഉണ്ട്, നീ ഫോൺ എടുത്ത് നീതുവിനെ ഒന്ന് വിളിക്ക്. എന്റെ ഫോൺ ഓഫ്‌ ആണ് "


ആദം അത് പറഞ്ഞതും അലോഷി തന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്ത് നോക്കി.


"ചേ നാശം സൈലന്റ് ആയിരുന്നു. പപ്പ വിളിച്ചേക്കുന്നു ഒരുപാട് തവണ "


അവൻ അതും പറഞ്ഞ് നീതുവിന്റെ നമ്പർ എടുത്ത് കാൾ ചെയ്യാൻ തുടങ്ങിയതും അവരുടെ കാറിന് കുറുകെ ആയ് മറ്റൊരു വാഹനം ബ്ലോക്ക്‌ ചെയ്ത് നിർത്തിയതും ഒരുമിച്ച് ആയിരുന്നു.  പെട്ടന്ന് ഉള്ള നീക്കം ആയതിനാൽ അവർ ഇരുവരും ഒന്ന് മുന്നോട്ട് ആഞ്ഞു.


"ഏത് ******മക്കളാടാ അത് എടുത്ത് മാറ്റാടാ ആ കോപ്പ് "


ആദം ഗ്ലാസ്‌ തായ്‌ത്തി ദേഷ്യത്തിൽ പറഞ്ഞു എങ്കിലും മറു ഭാഗത്ത്‌ നിന്ന് ഒരു നീക്കവും ഉണ്ടായില്ല.


"എന്തായാലും ഇതിൽ ഒരു തീരുമാനം ഉണ്ടാക്കാതെ പോകാൻ പറ്റും എന്ന് തോന്നുന്നില്ല ഡാ "


അലോഷി ആ കാറിലേയ്ക്ക് നോക്കി കൊണ്ട് അത് പറഞ്ഞതും ആദം ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി. പുറകെ അവനും.

ശരീരം ഒന്ന് സ്ട്രച്ച് ചെയ്തു കൊണ്ട് ആദം മുണ്ട് കാൽ കൊണ്ട് തെന്നി എടുത്ത് മടക്കി കുത്തി കൊണ്ട് കുറച്ച് മുന്നോട്ട് നടന്ന് കാറിന്റെ ബോണറ്റിലേയ്ക്ക് കയറി ഇരുന്നു. ശേഷം അലോശിക്ക് നേരെ കൈ നീട്ടിയതും അവൻ പോക്കറ്റിൽ നിന്ന് സിഗരറ്റും ലൈറ്ററും എടുത്ത് അവന്റെ കൈയിലേക്ക് കൊടുത്തു.


ആദം അത് വാങ്ങി സിഗരറ്റ് ചുണ്ടിലേയ്ക്ക് വച്ച് കൊണ്ട് ലൈറ്റർ കൊണ്ട് അത് കത്തിച്ച് ഒരു പഫ് ആഞ്ഞു വലിച്ചു കൊണ്ട് ഓപ്പോസിറ്റ് കിടക്കുന്ന കാറിലേയ്ക്ക് നോക്കി പുറത്തേയ്ക്ക് ഊതി!!!!


ആ നിമിഷം തന്നെ ആ കാറിൽ നിന്ന് നാലഞ്ചു ഗുണ്ടകൾ ആയുധങ്ങളും ആയ് പുറത്തേയ്ക്ക് ഇറങ്ങി. ഇത് കണ്ട് അലോഷി ആദമിനെ ഒന്ന് നോക്കി. എന്നാൽ അവന്റെ കണ്ണുകളിലെ വന്യതയും കഴുത്തിൽ പിടഞ്ഞ് കയറുന്ന ഞരമ്പും കാൺകേ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.


ഗുണ്ടകളുടെ തലവൻ അടുത്ത് നിൽക്കുന്ന ഒരുവനെ നോക്കി തല അനക്കി കാണിച്ചതും അവൻ കൈയിൽ ഉള്ള ഇരുമ്പ് കമ്പി മുറുകെ പിടിച്ചു കൊണ്ട് ആദമിന്റെ അടുത്തേയ്ക്ക് പാഞ്ഞാടുത്തു.


"ആ......."


എന്നാൽ നിമിഷ നേരം കൊണ്ട് അവന്റെ അലർച്ച അവിടെ മുഴങ്ങിയിരുന്നു. തന്റെ അടുത്തേയ്ക്ക് അവൻ പാഞ്ഞടുത്തതും ആദം കൈയിൽ ഇരുന്ന സിഗരറ്റ് ചുണ്ടിലേയ്ക്ക് വച്ച് കൊണ്ട് രണ്ട് കൈയും ബോണറ്റിൽ അമർത്തി പിടിച്ച് ഒന്ന് ഉയർന്നു പൊങ്ങി കൊണ്ട് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അയാൾ അതിന്റെ ശക്തിയിൽ പുറകിലേയ്ക്ക് തെറിച്ച് ഒരു കല്ലിൽ തലയടിച്ചു വീണു.


"അടിച്ച് കൊല്ലട അവനെ "


തലവൻ എല്ലാവരെയും നോക്കി അലറിയതും എല്ലാം കൂടെ ഒരുമിച്ച് അവരുടെ അടുത്തേയ്ക്ക് പാഞ്ഞു. ആദം അലോഷിയെ ഒന്ന് നോക്കിയതും ആ നോട്ടത്തിന്റെ അർഥം മനസിലായ പോലെ അവൻ അൽപ്പം പുറകിലേയ്ക്ക് മാറി നിന്നു!!


തന്റെ ചുറ്റും വളഞ്ഞിരിക്കുന്ന ഗുണ്ടകളെ കണ്ട് ആദം ക്രൂരമായ ഒരു ചിരിയോടെ ചുണ്ടിൽ ഇരുന്ന സിഗരറ്റിൽ നിന്ന് ഒരു ഫഫ് കൂടെ എടുത്ത് സിഗരറ്റ് താഴെ ഇട്ട് ചവിട്ടി കെടുത്തി കൊണ്ട് ഷർട്ടിന്റെ കൈ മുകളിലേയ്ക്ക് തെരുത്ത് കയറ്റി അതിൽ ഒരുവനെ നോക്കി മുന്നോട്ട് വരാൻ കൈ കാണിച്ചു.


അത് കാത്തിരുന്ന പോലെ അവൻ ആദമിന് നേരെ അടിക്കാൻ കൈ വീശി കൊണ്ട് വന്നതും ആദം അവന്റെ കൈയിൽ പിടിച്ച് തിരിച്ച് ഒടിച്ച് കൊണ്ട് മുന്നിലേയ്ക്ക് വലിച്ച് കാറിന്റെ ബോണറ്റിലേയ്ക്ക് അവന്റെ തല മാറി അടിച്ചു. ഇത് കണ്ട് മറ്റ് രണ്ട് പേർ ഒരുമിച്ച് അവന്റെ അടുത്തേയ്ക്ക് കുതിച്ചതും ആദം ഒന്ന് കറങ്ങി കാറിൽ ചവിട്ടി പൊങ്ങി ഒരുവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അവൻ പുറകിലേയ്ക്ക് മലർറന്ന് വീണു. ആദം അടുത്തവന്റെ കഴുത്തിൽ മുറുകെ പിടിച്ച് കാറിലേയ്ക്ക് ചേർത്ത് കൊണ്ട് അവന്റെ അടി നാഭി നോക്കി ആഞ്ഞു പ്രഹരിച്ചു.


"ആഹ് "


അവൻ ഒരു അലർച്ചയോടെ താഴേയ്ക്ക് ഇരുന്ന് പോയി. അപ്പോഴേയ്ക്ക് അലോഷി താഴെ വീണു കുടക്കുന്നവനെ തൂക്കി എടുത്ത് നല്ലോണം പെരുമാറിയിരുന്നു.


"ഡാ......"


പുറകിൽ നിന്ന് തലവന്റെ അലർച്ച കേട്ടതും ആദം വേഗം ഒന്ന് തിരിഞ്ഞു വന്നു. കൈയിൽ വാളുമായ് തന്റെ അടുത്തേയ്ക്ക് പാഞ്ഞടുക്കുന്നവനെ കണ്ട് ആദം വന്യമാരു ഭാവത്തോടെ അവനെ നോക്കി നിന്നു. തുടരും...

To Top