ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 63 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്



ആദമിന്റെയും ആമിയുടെയും ഒപ്പം അകത്തേയ്ക്ക് വന്ന റീനയെ കണ്ട് എല്ലാവരുടെയും മുഖം ഇരുണ്ടു. അലോഷി ദേഷ്യത്തോടെ അവൾക്ക് അരികിലേയ്ക്ക് വന്ന് കൊണ്ട് അവളുടെ കൈയിൽ പിടിച്ച് വലിച്ച് അവന്റെ അടുത്തേയ്ക്ക് നീക്കി നിർത്തി കൊണ്ട് ചോദിച്ചു.


"നിന്നോട് പറഞ്ഞത് അല്ലേടി ഈ വീടിന്റെ പടി ചവിട്ടരുത് എന്ന്. പിന്നെ എന്ത് ധൈര്യത്തിൽ ആടി നീ ഇപ്പൊ ഇവിടേയ്ക്ക് കയറി വന്നത് "


അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവളുടെ കണ്ണുകൾ നീണ്ടത് ആദമിന്റെ നേർക്ക് ആണ്. ആദം അവളുടെ അടുത്തേയ്ക്ക് വന്ന് അവളെ അവന്റെ അടുത്ത് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു.


" അവളെ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ടു വന്നത് ഞാൻ ആണ്. അതുകൊണ്ട് ആർക്ക് എന്ത് ഉണ്ടെങ്കിലും എന്നോട് ചോദിക്കാം "


"നിനക്ക് കിട്ടിയത് ഒന്നും മതിയായില്ല അല്ലെ പിന്നെയും പോയ്‌ വിളിച്ചോണ്ട് വന്നേക്കുവാ അവൻ "


അലോഷി ദേഷ്യത്തോടെ അവളെ നോക്കി കൊണ്ട് അവനോട് ചോദിച്ചു.


"അവൾ ചെയ്തതൊക്കെ ഞാൻ മറന്ന് കഴിഞ്ഞു. അതുകൊണ്ട് ആണ് അവളെ ഇവിടേയ്ക്ക് കൊണ്ട് വന്നത്. അതുപോലെ തന്നെ എല്ലാവരും അതൊക്കെ മറക്കണം "


"ഇല്ല നി ഇനി എന്തൊക്കെ പറഞ്ഞാലും ഇവളെ ഇവിടെ നിർത്താൻ ഞാൻ സമ്മതിക്കില്ല "


അലോഷി വാശിയോടേ തന്നെ പറഞ്ഞു.


"ചേട്ടായി എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നെ ചേച്ചി ഒരു തെറ്റ് ചെയ്തു. അതിൽ ഇപ്പോൾ ഒരുപാട് വിഷമിക്കുന്നുണ്ട്. പ്ലീസ് ഇനി പ്രശ്നവും ഉണ്ടാവില്ല നമുക്ക് എല്ലാവർക്കും സന്തോഷത്തോടെ കഴിയാം ചേട്ടായി "


ആമി അവന്റെ അടുത്തേയ്ക്ക് വന്ന് അവന്റെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.


"നിനക്ക് അറിയാവോ ആമി ഞാൻ സ്നേഹിച്ചതിന്റെ ഇരട്ടി ആണ് ഇവൻ ഇവളെ സ്നേഹിച്ചത്. പണ്ടൊക്കെ ഇവൾ ഓരോ കുറുമ്പ് കാണിക്കുമ്പോൾ ഇവളെ മമ്മ തല്ലാൻ പിടിക്കും അന്നൊക്കെ ഇവളെ പൊതിഞ്ഞു പിടിക്കുന്നത് ഇവനാണ് അത് വളർന്നപ്പോഴും അങ്ങനെ തന്നെ ഇവളുടെ എല്ലാ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും കൂട്ടുനിൽക്കുന്നതും അത് സാധിച്ചു കൊടുക്കാൻ എന്നെക്കാൾ മുന്നിൽ അതും ഇവനാണ്. അങ്കിളിന്റെ മകൾ ആയിട്ടല്ല സ്വന്തം അനിയത്തിയെ പോലെ ആണ് ഇവൻ അവളെ കണ്ടത് സ്നേഹിച്ചത് എന്നിട്ട് ആ അവനെയാണ് ഇവൾ "


ബാക്കി പറയാൻ കഴിയാതെ അവൻ അവളെ ദേഷ്യത്തോടെയും സങ്കടത്തോടെയും നോക്കി. അവന്റെ ഓരോ വാക്കുകളും റീനയുടെ നെഞ്ചിൽ തറഞ്ഞു കയറുന്നുണ്ടായിരുന്നു അതിന്റെ ഫലമായി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


" അത് മാത്രമാണോ ഒരു തെറ്റും ചെയ്യാത്ത നിന്നോട് ഇവൾ എന്താ ചെയ്തത്. അവനോടുള്ള ദേഷ്യം നിന്നോടാണോ തീർക്കേണ്ടത്. ഇനിയും ഇവളെ എല്ലാം മറന്ന് ഇവിടെ നിർത്തിയാൽ ഇതുപോലെ ഒക്കെ ഓരോന്ന് ചെയ്തില്ല എന്ന് ആര് കണ്ടു "


അവൻ അത്രയും പറഞ്ഞു നിർത്തിയപ്പോഴേക്കും റീന ഓടി വന്ന് അവനെ പുണർന്നിരുന്നു.


" ഞാ...ൻ ഇനി ഒരു തെ...റ്റും ചെയ്യില്ല ഇച്ചാ...യാ എന്നോട് പൊറുക്കണം "


അവളുടെ ഏലടിയോടെയുള്ള സൗണ്ട് കേട്ട് അവന്റെ നെഞ്ച് പിടയുന്നുണ്ടായിരുന്നു. ആ വാക്കിലെ ആത്മാർത്ഥത അവന് തിരിച്ചറിയാൻ കഴിഞ്ഞു. അവന്റെ കൈകളും അവളെ ചേർത്തു പിടിച്ച് കൊണ്ട് ചോദിച്ചു.


" എന്തിനാ മോളെ നീ ഇങ്ങനെയൊക്കെ"


ബാക്കി പറയാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല. ഇരുവരും കരയുകയായിരുന്നു. അത് കണ്ടു നിന്ന മാത്യുവിന്റെയും മേരിയുടെയും കണ്ണുകൾ നിറഞ്ഞു. ലിസയ്ക്കും അവളുടെ വീട്ടുകാർക്കും കാര്യം അറിയാവുന്നത് കൊണ്ട് അവർക്കും അവളോട് ഉള്ള ദേഷ്യം ഇതിലൂടെ കുറയുകയായിരുന്നു.ആമി സന്തോഷത്തോടെ ആദമിലേക്ക് ചേർന്നു നിന്നു അവൻ ചിരിയോടെ അവളെ ചേർത്തു പിടിച്ചു.


" അതെ കരച്ചിലും പിഴിച്ചിലും ഒക്കെ മതി നമുക്ക് ഇന്നത്തെ ദിവസം എന്ന് ആഘോഷിക്കണം എന്ത് പറയുന്നു ചേട്ടായി "


നീതു സന്ദർഭത്തിൽ ഒരു ചെയ്ഞ്ച് വരുത്താൻ എന്ന രീതിയിൽ ആദമിനോട്‌ ചോദിച്ചതും അവൻ ചിരിയോടെ പറഞ്ഞു.


" പിന്നെ എന്താ അങ്ങനെ തന്നെ ആവട്ടെ "


നീതു അലോഷ്യയിൽ നിന്ന് അകന്നു മാറി മാത്യുവിനേയും മേരിയുടേയും മുഖത്തേയ്ക്ക് നോക്കി. അവർ അവൾക്കായ് കൈ വിരിച്ചതും അവൾ അവർക്ക് അരികിലേയ്ക്ക് ഓടി പോയ്‌ അവരെ കെട്ടിപിടിച്ചു.


"പപ്പ മമ്മ എന്നോട്......."


"വേണ്ട മോളെ ഒന്നും പറയണ്ട പഴയത് ഒന്നും നി ആലോചിക്കേണ്ട, ഞങ്ങൾ എല്ലാവരും ഉണ്ട് നിനക്ക് "


മാത്യു അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു. അവൾ നിറഞ്ഞ മനസ്സോടെ സന്തോഷത്തോടെ ആദമിനെ നോക്കിയതും അവൻ കണ്ണ് ചിമ്മി കാണിച്ചു.





=============================




റൂമിൽ അലോഷിയുടെ നെഞ്ചോട് ചേർന്ന് ഇരിക്കുവാണ് നീതു. ഇടയ്ക്ക് അവന്റെ മുഖത്തേയ്ക്ക് നോക്കിയ അവൾ കണ്ടു കണ്ണുകൾ അടച്ച് ഇരിക്കുന്ന അവനെ.


"എന്താ ഇച്ചായ ഒരു ആലോചന "


അവൾ അവന്റെ കവിളിൽ ഒന്ന് തലോടി കൊണ്ട് ചോദിച്ചു.


"ഏയ് ഒന്നുമില്ല നീതുസേ "


"അത് വെറുതെ ഇപ്പോൾ ഈ മനസ്സ് മുഴുവൻ ആദം ചേട്ടായിയും,റീന ചേച്ചിയും അല്ലെ "


അത് കേട്ട് അവൻ അവളുടെ നെറ്റിയിൽ നെട്ടി മുട്ടിച്ചു കൊണ്ട് പറഞ്ഞു.


"എത്ര പെട്ടന്നാ അവൻ എല്ലാം മറന്ന് അവളെ തിരികെ കൊണ്ട് വന്നത്. പുറത്ത് പറഞ്ഞില്ല എങ്കിലും പപ്പയ്ക്കും മമ്മയ്ക്കും അവൾ ഒരു വേദന തന്നെ ആയിരുന്നു "


"അപ്പോൾ എന്റെ ഇച്ചായനോ, പുറമെ ചേച്ചിയോട് കാണിച്ച ദേഷ്യം തന്നെ ആയിരുന്നോ ഉള്ളിലും "


അവളുടെ ചോദ്യം കേൾക്കെ അവൻ മുഖം ഉയർത്തി അവളെ നോക്കി.


"സ്വന്തം ചോര അല്ലെ ഇച്ചായ അത്ര പെട്ടന്ന് ഒന്നും വെറുക്കാൻ കഴിയില്ല. പ്രേതേകിച്ച് ഇച്ചായന് "


അവൻ അത്ഭുതത്തോടെ അവളെ നോക്കി ഇരുന്നു.


"എന്തേയ് അങ്ങനെ അല്ലെ "


"ദേഷ്യം ഉണ്ട് നീതു അത് അവളോട് അല്ല എന്നോട് ആണ്. കാരണം അവളെ ചേർത്ത് നിർത്തേണ്ട സമയം ഞാൻ അത് ചെയ്തില്ല. പക്ഷേ അതിനും പകരം ആദം ഉണ്ടായിരുന്നു എന്നാൽ അവൾ അത് കാണാൻ തയ്യാറായില്ല. അവൾക്ക് വേണ്ടത് അവൻ ആയിരുന്നില്ല ഞങ്ങൾ ഒക്കെ ആയിരുന്നു . അതുകൊണ്ട് എനിക്ക് അവളെ പൂർണ്ണമായും തെറ്റ് കാരി ആക്കാൻ കഴിയില്ലല്ലോ "


കുറ്റബോധത്തോടെ പറയുന്ന അവനെ തന്റെ അവൾക്കും സങ്കടം തോന്നി.


" വേണ്ട ഇച്ചായാ കഴിഞ്ഞതൊക്കെ പോട്ടെ ഇനിയുള്ള കാലം മുഴുവൻ  രണ്ട് ആങ്ങളമാരും കൂടെ ചേച്ചിയേ ഇടവും വലവും നിന്ന് സ്നേഹിച്ചാൽ മതി"


അത് കേട്ട് അവൻ ചിരിയോടെ അവളെ ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു.


" അപ്പോൾ എന്റെ നീതുസിനെ ആര് സ്നേഹിക്കും "


അവന്റെ മുഖത്തെ കള്ള ചിരി കണ്ട് അത് അവളുടെ ചൊടികളിലേക്ക് പടർന്നു. തന്നിലേക്ക് അടുത്ത് വരുന്ന അവന്റെ മുഖം കണ്ട് അവൾ ചോദിച്ചു


"എന്താ മോനെ

ഇച്ചായ ഉദ്ദേശം "


"തീർത്തും ദുരുദ്ദേശം "


അതും പറഞ്ഞ് അവൻ അവളിലേക്ക് അമർന്നു.





✨️✨️✨️✨️✨️✨️✨️✨️✨️✨️✨️



റീനയുടെ മടങ്ങി വരവിൽ എല്ലാവരും വളരെ അധികം സന്തോഷത്തിൽ ആയിരുന്നു. ആരും അവളെ മാറ്റി നിർത്താതെ ഒരുപോലെ ചേർത്ത് പിടിച്ചു. ഇത്രയും നാളും താൻ ആഗ്രഹിച്ച ജീവിതം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അവളുടെ മനസ്സ്. പഴയത് എല്ലാം മറന്ന് ഇന്ന് അവൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ആദമിനെ ആണ്. കൂടുതൽ സമയം ചിലവഴിക്കുന്നതും അവന്റെ കൂടെ ആണ്.


ദിവസങ്ങൾ ഓരോന്ന് മാറ്റമില്ലാതെ കടന്ന് പോയ്കൊണ്ട് ഇരുന്നു. അതിന് അനുസരിച്ച് ആമിയിലും മാറ്റങ്ങൾ കണ്ട് തുടങ്ങി. അവൾക്ക് ഇപ്പോൾ നല്ല രീതിയിൽ ശർദ്ധി ഒക്കെ ഉണ്ട്. അതുകൊണ്ട് തന്നെ ആഹാരം ഒക്കെ കഴിക്കാൻ നല്ല മടി ആണ്. എന്നാലും എല്ലാവരും കൂടെ അവളെ സ്നേഹത്തോടെ കഴിപ്പിക്കും. അവൾക്ക് വേണ്ടത് ഒക്കെ വാങ്ങി കൊടുക്കാൻ അലോഷിയും ആദവും ഇപ്പോൾ ഒരു മത്സരത്തിൽ ആണ്.


ലിസയുടെ ഫാമിലി തിരികെ പോയി എന്നാൽ കുറച്ച് നാൾ അവിടെ നിൽക്കണം എന്ന ആഗ്രഹത്തേ തുടർന്ന് ലിസ ഇപ്പോഴും അവിടെ തന്നെ ഉണ്ട്.


[ എന്തിനോ എന്തോ ]





=================================




ആമിക്ക് ഇപ്പോൾ ഇത് നാലാം മാസം ആണ്. അൽപ്പം വയറ് വന്നു എന്നത് ഒഴിച്ചാൽ പഴയ ആമി തന്നെ ആണ്. പക്ഷെ ഇപ്പോഴത്തെ പ്രധാന പ്രശ്നം എന്തെന്നാൽ ആൾക്ക് ഭയങ്കര ദേഷ്യം ആണ് ഇപ്പോൾ. ഒരു ചെറിയ കാര്യം മതി അവൾക്ക് പെട്ടന്ന് ദേഷ്യം വരാൻ. വന്ന് കഴിഞ്ഞാൽ പിന്നെ അത് തീരാനും പാടാണ്. അതിന്റെ പ്രത്യാഘാതം മുഴുവൻ അനുഭവിക്കുന്നത് ആദം ആണ്. ഇടയ്ക്കൊക്കെ അവൻ ചോദിക്കാറുണ്ട്.


" എന്താ ആമി കൊച്ചേ നീ ഇപ്പോൾ ഇങ്ങനെ, ഇച്ചായനോട് പഴയ പോലെ സ്നേഹം ഒന്നുമില്ല നിനക്ക് "


" അതിന് ഞാൻ അല്ലല്ലോ ഇച്ചായന്റെ കൊച്ചല്ലേ എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്"


അവളുടെ കൊഞ്ചലോടെ ഉള്ള ഈ മറുപടിയിൽ അവൻ ഫ്ലാറ്റ്. എന്തൊക്കെ പറഞ്ഞാലും അവളുടെ ഓരോ കുറുമ്പും വാശിയും ദേഷ്യവും ഒക്കെ അവൻ ആസ്വദിക്കുന്നുണ്ട്. അധികം നേരവും അവൻ ഇപ്പോൾ അവളോട് ഒപ്പം ആണ്. അവൾ അവനെ എങ്ങോട്ടും വിടാറില്ല എന്ന് ആണ് സത്യം.


മേരിയും നിമ്മിയും അവൾക്ക് ആഗ്രഹം തോന്നുന്നത് ഒക്കെ ഉണ്ടാക്കി കൊടുക്കാൻ ഉത്സാഹം ആണ്. നീതുവും റീനയും എപ്പോഴും അവളുടെ പുറകെ തന്നെ കാണും. എന്നാൽ ലിസ എപ്പോഴും ഇപ്പോഴും ആദമിന്റെ പുറകെ ആണ്. ഏത് നേരവും അവന്റെ കൈയും പിടിച്ച് കൊഞ്ചി കൊഞ്ചി നടക്കും. ഇത് കാണുമ്പോൾ ആമിക്ക് ഹാലിളകും. പിന്നെ അവളെ മെരിക്കി എടുക്കാൻ ഇച്ചായൻ നന്നേ പാട് പെടാറുണ്ട്. ചുരുക്കി പറഞ്ഞാൽ കടലിന്റെയും ചെകുത്താന്റെയും നടുവിൽ ആണ് ഇപ്പോൾ ഇച്ചായൻ. എങ്ങനെ നടന്ന മനുഷ്യൻ ആണ് 🤭.


ആമിയുടെ ആദ്യത്തേ സ്കാനിംഗ് കഴിഞ്ഞു  പ്രേതെകിച്ച് കുഴപ്പമില്ല അമ്മയും കുഞ്ഞും ഓക്കേ ആണ്. ഭക്ഷണം കഴിക്കുക എന്ന ഒരു കാര്യം ഒഴിച്ചാൽ ആമി ഇപ്പോൾ ഹാപ്പി ആണ്. എന്തെങ്കിലും കഴിച്ചാൽ അതിന് ഇരട്ടി ആയ് അവൾ ശർദ്ധിക്കും. പിന്നെ നിർബന്ധിച്ച് ആണ് എന്തെങ്കിലും കഴിപ്പിക്കുക. കുഞ്ഞിന് വേണ്ടി ആണെന്ന് പറയുമ്പോൾ അവൾ വേണ്ടെങ്കിൽ എന്തെങ്കിലും ഒക്കെ കഴിക്കും. പകൽ മുഴുവൻ വാശിയും ദേഷ്യവും ആണെങ്കിലും രാത്രി ആകുമ്പോൾ അവളുടെ ഇച്ചായന്റെ നെഞ്ചിന്റെ ചൂടിൽ പറ്റി കിടക്കുന്നതാണ്‌ അവൾക്ക് ഇപ്പോഴും ഇഷ്ടം.


മാളിയേക്കൽ തറവാട്ടിലെ എല്ലാ അംഗങ്ങളും ഇപ്പോൾ തറവാട്ടിൽ പുതുതായ് വരുന്ന കുഞ്ഞു മണിക്ക് വേണ്ടി ഉള്ള കാത്തിരുപ്പിൽ ആണ്. അവർ ഇപ്പോൾ അത്യധികം സന്തോഷത്തിൽ ആണ് മുന്നിൽ നിൽക്കുന്ന പ്രതിസന്ധികൾ എന്തെന്നറിയാതെ. അതിൽ ആരൊക്കെ വീഴും എന്നറിയാതെ. തുടരും

To Top