പയസ്വിനി, തുടർക്കഥ ഭാഗം 63 വായിക്കൂ...

Valappottukal


രചന: ബിജി


ലൂർദ്ധ്‌ അമ്മയുടെ കോൾ അറ്റൻഡ് ചെയ്തു

ഞാൻ നിന്റെ കോട്ടേജിന്റെ പുറത്ത് നില്ക്കുകയാണ് ......

എവിടെ ആയാലും എത്രയും പെട്ടെന്ന് ഇവിടെത്തണം.. പാർവ്വതിയുടെ സ്വരത്തിൽ അധികാര ഭാവം ---

അത് ലൂർദ്ധിനെ ചൊടിപ്പിക്കുകയും ചെയ്തു

അവനൊണ് മൂളി കൊണ്ട് ഫോൺ കട്ട് ചെയ്തു.....


അമ്മ വന്നിട്ടുണ്ട് ----- ഇവിടെ നമ്മുടെ കോട്ടേജിന് മുന്നിലുണ്ട് - - -ലൂർദ്ധ് പറഞ്ഞതും ഞാൻ ഞെട്ടി....


അടിച്ചു കേറ്റിയ മിക്സഡ് ബ്രാന്റുകളെല്ലാം ആവിയായി പോയി..


സ്ട്രീറ്റിലെ തറയിൽ ഇരുന്നു --


എനിക്ക് നെഗറ്റീവ് തരുന്ന ഏരിയ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. ----

വെറുതെ ആ ഭാരം തലയിൽ ചുമന്ന് സ്വന്തം സമാധാനം എന്തിനു കളയണം. ---


ന്യൂയോർക്കിലെ തനിച്ചായ നാലു വർഷവും എന്റെ ഇഷ്ടങ്ങൾക്കാണ് മുൻതൂക്കം നല്കിയത് .... പാതിരാത്രി ഈ തെരുവിൽ ഡാൻസ് ചെയ്യണമെന്നു തോന്നിയാൽ അതും ചെയ്യും...

എവിടെയൊക്കെയോ ഒറ്റയ്ക്ക് സഞ്ചരിച്ചു...


സ്വന്തങ്ങളെയൊക്കെ ചേർത്തുപിടിക്കാനേ ശ്രമിച്ചിട്ടുള്ളു ...

അപ്പാവും അമ്മയും എല്ലാം എന്നെ തിരിച്ചറിഞ്ഞില്ല

പക്ഷേ അവർ പയസ്വിനിക്ക് വിലയിട്ടത് വളരെ കുറഞ്ഞു പോയി -----


എന്തു പറ്റി ആകെ ഗ്ലൂമി ആയല്ലോ

എന്റെ അമ്മ ആയിരിക്കും അല്ലേ....കാരണം


ഞാൻ വെറുതെ ചിരിച്ചു.--

എനിക്കറിയാം ഇവിടെ ഏറ്റവും പ്രശ്നം നേരിടാൻ പോകുന്നത് അവനാണ് ... ആരെ കൊള്ളും ആരെ തള്ളും...


മലൈ കാഞ്ചി ഉഴുതിട്ടത് എത്ര നിസ്സാരം ഇത് എങ്ങനെ മറികടക്കും അല്ലേ.... ലൂർദ്ധിൽ കുസൃതി - 


ആ പിരിമുറുക്കത്തിനിടയിലും ഞാനും ചിരിച്ചു...


തന്നെ ഉപേക്ഷിക്കുമെന്നാണോ ഈ ചിന്തിച്ചു കൂട്ടുന്നത്....


ഞാൻ ഉറക്കെ ചിരിച്ചു....

കൂടെ അവനും ...


ഇനി നീ എന്നെയെങ്ങും ഉപേക്ഷിച്ചേക്കല്ല് കേട്ടോ - 

അവന്റെ കുറുമ്പാണവയൊക്കെ എന്നെ ഇളക്കുകയാണ്.....


ഏതായാലും പോകാം ഒരു രസമല്ലേ .... ഇതൊക്കെ?


എനിക്ക് വലിയ രസമായി തോന്നുന്നില്ല .... ഞാൻ പറഞ്ഞു....

അത്രയും പറഞ്ഞിട്ട് ഞാൻ എഴുന്നേറ്റു നടന്നു --

തിരിഞ്ഞു നോക്കുമ്പോ അവൻ അവിടെ തന്നെ ഇരുപ്പുണ്ട് :


എനിക്കറിയാം പാർവ്വതി ആന്റിയെ........

അവർ വിചാരിക്കുന്നിടത്തേക്ക് കാര്യങ്ങൾ വലിച്ചടുപ്പിക്കാൻ   പ്രത്യേക മിടുക്കുണ്ട്...

എന്തായാലും ഇമോഷണൽ കളികൾ കാണാം


അവർ ചിന്തിച്ചിരുന്ന സമയം അവൻ നടന്ന് അവൾക്കൊപ്പം എത്തി...


ലൂർദ്ധിന് അവളെ മനസ്സിലാകുമായിരുന്നു...


അവളൊരു ദേശാടന പക്ഷിയാണ് ...... എവിടെയൊക്കെയോ തണൽ തേടി എവിടേക്കോ പറന്നു പോകുന്നവൾ --.

തിരികെ വിളിക്കാനോ കാത്തിരിക്കാനോ ഞാനല്ലാതെ അവൾക്കാരാ ഉള്ളത്


അമ്മയുൾപ്പെടുന്ന പഴയ തലമുറയ്ക്ക് ഒരു പ്രത്യേക വാശിയുണ്ട് അവരു ചെയ്യുന്നതൊക്കെയാണ് ശരി.. അവര് വഴി തെളിച്ചു വിട്ടില്ലേൽ മക്കളുടെ ഭാവി കൈവിട്ടു പോകുമെന്ന് .....എല്ലാവരും അല്ല -- മക്കളെ മനസ്സിലാക്കുന്നവരും ഉണ്ട്...


ഇതിൽ തന്നെ പിന്തിരിപ്പൻമക്കളും ഉണ്ട് . ----


അവർ മാത്രമാണ് ശരിയെന്നുള്ള മനോഭാവത്തോട് യോജിപ്പില്ല... പിന്നെ രണ്ടു കൂട്ടരിലും ശരിയും തെറ്റും ഉണ്ട്...

ആ ശെരി തെറ്റുകളെ വിശകലനം ചെയ്ത്

  പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകുന്നതല്ലേ കളറ് .....

വെറുതെ ഈഗോയും പൊക്കിപ്പിടിച്ച് സ്വസ്ഥത കളയാൻ----


കോട്ടേജിന്റെ കോർട്ടിയാർഡിലെ ബഞ്ചിൽ ഇരുന്നൊരാളിലാ എന്റെ മിഴികൾ പതിച്ചത്.


എഞ്ചുവടി ....


വേനലിൽ ഒരു മഴ പെയ്ത കുളിര് -..

വരണ്ടയിടമൊക്കെ നനവു പടർത്തുന്നു


മൈനേ....


ഈ വിളി തനിച്ചായി തങ്ങളിടങ്ങളിൽ മാത്രമാണ്..


ഞാൻ മറ്റെല്ലാം വിസ്മൃതിയിലേക്ക് വിട്ടു.


കോട്ടേജിന്റ ഡോർ ലൂർദ്ധ് ഓപ്പണാക്കുന്നതൊന്നും  ഞാനറിഞ്ഞില്ല....


വാർദ്ധക്യത്തിൽ  വേണ്ട എന്നു ശാഠ്യം പിടിക്കാൻ കഴിയില്ലല്ലോ

നിങ്ങളുടെ സ്വസ്ഥത കളയാൻ എന്നെയും കൂട്ടി ---

ബാർഗെയിൻ തന്നെയാവും ലക്ഷ്യം

നീ നിനക്കിഷ്ടമുള്ള പോലെ ജീവിക്കണം...


എന്റെ മകളായതിന്റെ പരിഗണനയൊന്നും അവൾ അർഹിക്കുന്നില്ല :-


എനിക്ക് എന്റെ മൈന തന്നെയാണ് വലുത് ....


ദേഹത്ത് രോമം എഴുന്ന് നിന്നു....


ഞാൻ ജയിച്ചു തന്നെയാ നില്ക്കുന്നേ.. --: ഈ ഹൃദയത്തിൽ എനിക്ക് ഒരു സ്ഥാനമുണ്ട് അചഞ്ചലമാകാത്തത് : ---


ഇതു മതി ഇനി ലൂർദ്ധ് എന്തു തീരുമാനിച്ചാലും എനിക്ക് ഏശില്ല .....


ലൂർദ്ധ് പറയും പോലെ മലൈകാഞ്ചി തള്ളി മറിച്ച ആത്മവിശ്വാസം ഉണ്ടല്ലോ ----


അവർ അമ്മയും മകനും അകത്തേക്ക് പോയിരുന്നു..


ഇതെന്താ അവിടെ തന്നെ നിന്നത് ....

പാർവ്വതി ആന്റി തിരികെ വന്ന് എന്നോടാണ് ചോദ്യം :::

അടുപ്പമില്ലാത്തവർ സംസാരിക്കും പോലെ "അങ്ങൾക്കിടയിൽ ഒരു കടൽ ഭിത്തിയുണ്ട് ... ഇരച്ചു കയറുന്ന തിരമാലകൾ ഇരുവശത്തും അലതല്ലി പിൻ വാങ്ങുന്നു ....


ഞാൻ മുത്തച്ഛനേയും പിടിച്ച് അകത്തേക്ക് നടന്നു....


മുത്തച്‌ഛനെ സോഫയിൽ ഇരുത്തി നേരേ കിച്ചണിലേക്ക് വിട്ടു ----


ഇടയ്ക്ക് ലൂർദ്ധിനെ ഒന്നു പാളിനോക്കി ..... വലിഞ്ഞ് മുറുകിയിട്ടുണ്ട് മുഖം ---.

ഇത്ര പെട്ടെന്നോ.... ഞാനവനെ നോക്കിയില്ല ...കാരണം ആന്റിയുടെ കണ്ണുകൾ എനിൽ തന്നെ കറങ്ങുകയാണ്.

കുറച്ച് മിനുട്ടുകൾക്ക് മുൻപ് വരെ എത്ര സന്തോഷവാനായിരുന്നു....

എവിടെ ചെന്ന് അവസാനിക്കുമോ...


മുത്തച്ഛന്റെ ഫേവറേറ്റ് ആയ ചുക്കു കാപ്പി ഇട്ടു.

പാർവ്വതി ആന്റിക്ക് ചായയും...


മുത്തച്ഛന് അതിശയം നല്ല കരിപ്പട്ടി പൊടിച്ച് ചേർത്ത ചുക്കുകാപ്പി ----


ഇവിടെയും ഇതൊക്കെ.....

ഞാൻ കണ്ണടച്ചു.


എത്ര കാലമായെന്നോ... മുത്തച്ഛൻ ആവേശത്തോടെ കാപ്പി കുടിക്കുകയാണ്


പാർവ്വതിക്ക് ഇതൊന്നും പിടിച്ചില്ല -----

സ്വന്തം ജീവിതം എവിടെയൊക്കെയോ തട്ടി തകർന്നു ---- ഇനി ആകെയുള്ളത് മകനാണ് -... അവനെ തന്നിൽ നിന്ന് അകറ്റുന്ന യക്ഷി ആയിട്ടാണ് പയസ്വിനിയെ തോന്നുന്നത്.---


ഇവിടെ തിന്നു കുടിച്ച് കിടക്കാൻ വന്നതല്ല --

എടി കൊച്ചേ.... വന്നേ ---- നിന്നോടെനിക്ക് സംസാരിക്കാനുണ്ട് ...


ഇതിനൊക്കെ ഒരു നേരവും കാലവും ഇല്ലേ പാർവ്വതി -- ഈ രാത്രിയിൽ ഇതു വേണോ .....


അച്ഛനൊന്ന് മിണ്ടാതിരിക്ക് .....

എന്തു വേണമെന്ന് എനിക്കറിയാം


മതിയാക്ക് അമ്മേ... മുത്തച്‌ഛനെ വേദനിപ്പിക്കുന്നോ ..അതാതു ചെയ്താലും നോക്കി നില്ക്കില്ല...പറഞ്ഞേക്കാം......

അവൻ കോപം അടക്കാൻ പാടുപെടുന്നുണ്ട് ....


പയസ്വിനിയോട് സംസാരിക്കും മുൻപ് ഒന്ന് അമ്മ അറിയണം ....


ഒന്നിന്റെ പേരിലും അവളെ മാറ്റി നിർത്തി ലൂർദ്ധ് ഒരു ജീവിതം നേടില്ല....


ഇനി നിന്നോടാ എന്റെ നേരേ നോക്കി അവൻ

വല്ലതും പറഞ്ഞതും കേട്ട് വിഷമിച്ച്  വായും പൊളിച്ച് നിന്നാൽ എന്റെ തനി സ്വഭാവം നീ കാണും ....

അവൻ ദേഷ്യത്തോടെ പുറത്തേക്കിറങ്ങി ....


പയസ്വിനിക്ക് തനിക്ക് വന്ന ഒരു മെയിൽ കാണിച്ചു കൊടുത്തു. 


കൊള്ളിവയ്ക്കാൻ ഒനല്ലേയുള്ളു..

പയസ്വിനിക്ക് ഒപ്പമുള്ള ജീവിതം മകന്റെ ആയുസ്സിന്റെ ദൈർഘ്യം കുറയ്ക്കും

അവളെ ഉപേക്ഷിച്ചാൽ..... മകൻ ജീവനോടെയുണ്ടാവും ....

കലേശൻ ....


എനിക്ക് എന്റെ മകനല്ലാതെ ആരുമില്ല....

എനിക്കവൻ ജീവനോടെ വേണം-----

നിന്റെ കാലുപിടിക്കാം എന്റെ മകന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് പോകണം-----


എനിക്ക് പാർവ്വതി ആന്റിയെ മനസ്സിലാക്കാൻ സാധിക്കും-----

വിഷമിക്കേണ്ട .... ഇതിന് ഉചിതമായ ഒരു സൊലൂഷൻ ഞാൻ ഉണ്ടാക്കും

പോരേ ----- ഉറപ്പ് .....


കൂടുതലൊന്നും പറയാതെ മുറിവിട്ടിറങ്ങുമ്പോ എന്റെ ചിന്തയിൽ നിറഞ്ഞ് നിന്നത് കലേശനായിരുന്നു ......

                   തുടരും

                   ബിജി


ഈ പാർട്ട് അത്ര രസം തരില്ല. പിന്നെ ഇത്രയും ലേറ്റായത് strain എടുത്ത് എഴുതാൻ കഴിയില്ലാ ... തലകറക്കം .. ഇത്രയും താമസം വരാതെ ബാക്കി Post ചെയ്യാം

To Top