ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 62 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


ജനൽ വഴി പുറത്ത് നിന്നുള്ള സൂര്യപ്രകാശം ഉറക്കത്തിന് തടസ്സം സൃഷ്ട്ടിച്ചതും നീതു ഒന്നൂടെ അലോഷിയുടെ നെഞ്ചിലേയ്ക്ക് പറ്റി ചേർന്ന് കൊണ്ട് ആ നെഞ്ചിലേയ്ക്ക് മുഖം പൂഴ്ത്തി കിടന്നു. അവളുടെ ആ പ്രവൃത്തിയിൽ ആണ് അവൻ പതിയെ കണ്ണുകൾ തുറന്നത്. ആദ്യം അവന്റെ കണ്ണുകളിൽ പതിഞ്ഞത് തന്റെ നെഞ്ചിൽ ചുരുണ്ട് കൂടി കിടക്കുന്ന തന്റെ പെണ്ണിൽ ആണ്. അത് കാൺകെ അവന്റെ ചുണ്ടിൽ ഒരു മനോഹരമായ പുഞ്ചിരി വിരിഞ്ഞു. അവളുടെ നിഷ്കളങ്കമായ മുഖത്തേയ്ക്ക് അവൻ നോക്കി കിടന്നു. ശേഷം അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് നിന്ന് പുതപ്പ് തെന്നി നീങ്ങിയ നഗ്നമായ പാതി കാണാവുന്ന മാറിലേയ്ക്ക് നീണ്ടു. അവളുടെ മാറിലും കഴുത്തിലും ആയ് ചുവന്ന് തിണർത്ത കിടക്കുന്ന തന്റെ പല്ലിന്റെ പാട് കാൺകെ ഉള്ളിൽ ഒരു നോവ് തോന്നി എങ്കിലും എല്ലാ അർഥത്തിലും ഇപ്പൊ അവൾ തന്റേത് മാത്രം ആണെന്ന് ഓർക്കവേ അവന്റെ ഉള്ളം ഒന്ന് തണുത്തു.


അവൻ അവളുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കി കൊണ്ട് ഒരു കുസൃതി ചിരിയോടെ മുഖം താഴ്ത്തി അവളുടെ കഴുത്തിന്റെയും മാറിന്റെയും നടുവിൽ ആയ് നാവ് കൊണ്ടൊന്ന് തഴുകി.


"മം "


അവൾ ഒന്ന് കുറുകിയതല്ലാതെ കണ്ണ് തുറന്നില്ല. ഇത് കണ്ട് അവൻ പിന്നെയും മുഖം താഴ്ത്തി അവളുടെ കടിച്ച് നുണയാൻ തുടങ്ങി. കണ്ണുകൾ ചിമ്മി തുറന്ന നീതു കാണുന്നത് തന്റെ മാറിടങ്ങളിൽ രണ്ടും മാറി മാറി നുണയുന്ന അവനെ ആണ്. അവൾ ഒന്ന് വിറച്ചു കൊണ്ട് അവനെ അവന്റെ തല മുടിയിൽ കൊരുത്ത് വലിച്ചു.


"ഇച്ചായ "


അവൻ ചെയ്തു കൊണ്ടിരുന്ന പ്രവൃത്തി നിർത്തി അവളെ മുഖം ഉയർത്തി നോക്കി. അവൾ നാണത്തോടെ അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു.





=================================




രാവിലെ ആദമിന് ഉള്ള ചായയും ആയ് റൂമിലേയ്ക്ക് വന്ന ആമി കാണുന്നത് എവിടേയ്‌ക്കോ പോകാൻ റെഡി ആകുന്ന അവനെ ആണ്.


"ഇച്ചായൻ ഈ രാവിലെ എങ്ങോട്ട് പോകുവാ "


അവൾ അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു.


"ഒരാളെ കാണാൻ ഉണ്ട് കൊച്ചേ. പിന്നെ ഞാൻ മാത്രമല്ല നീയും വരുന്നുണ്ട് "


അത് കേട്ട് അവൾ സംശയത്തോടെ നോക്കി. ആ നോട്ടത്തിന്റെ അർഥം മനസിലായ പോലെ അവൾ പറഞ്ഞു.


"എല്ലാം പറയാം ആദ്യം പോയ്‌ കൊച്ച് പോയ്‌ റെഡി ആക് "


"താഴെ പറയണ്ടേ ഇച്ചായ "


"ഇപ്പൊ വേണ്ടെടോ പോകാൻ നേരം പറയാം "


അത് കേട്ട് തലയാട്ടി കൊണ്ട് അവൾ ഫ്രഷാവൻ കയറി.





=================================




ആദവും ആമിയും റെഡി താഴേയ്ക്ക് വരുമ്പോൾ എല്ലാം അവിടെ ഇരിപ്പുണ്ടായിരുന്നു.


"നിങ്ങൾ രണ്ടാളും ഇത് എങ്ങോട്ടാ "


അവരെ കണ്ട് അലോഷി ചോദിച്ചു.


"അത്യാവശ്യമായ് ഒരിടം വരെ പോകാൻ ഉണ്ട് എല്ലാം വന്നിട്ട് പറയാം, വാ ആമി "


അത്ര മാത്രം പറഞ്ഞു കൊണ്ട് അവളുടെ കൈയും പിടിച്ച് അവൻ പുറത്തേയ്ക്ക് പോയി. എല്ലാവരും ഒന്നും മനസിലാവാതെ പരസ്പരം നോക്കി.


കാറിൽ ഉള്ള യാത്രയിലും ആദം എങ്ങോട്ടാ പോകുന്നത് എന്നതിനെ കുറിച്ച് ഒന്നും പറഞ്ഞതും ഇല്ല. ആമി അവനോട് ചോദിച്ചതും ഇല്ല. അവൾ പുറം കാഴ്ചകളും നോക്കി ഒരു കൈയാൽ തന്റെ അണി വയറിനെ പതിഞ്ഞു കൊണ്ട് സീറ്റിലേയ്ക്ക് ചാഞ്ഞിരുന്നു.


"എന്താ കൊച്ചേ വല്ല വയ്യായ്കയും തോന്നുന്നുണ്ടോ "


അവളുടെ കൈയാൽ പൊതിഞ്ഞിരിക്കുന്ന വയറിലേയ്ക്ക് നോക്കി അവൻ ചോദിച്ചു.


"ഇല്ല ഇച്ചായ ഞാൻ ഓക്കേ ആണ് "


അവൾ അവനെ നോക്കി ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.


"നീ എന്താ നമ്മൾ എങ്ങോട്ടാ പോകുന്നത് ചോദിക്കാത്തത് "


"എന്തായാലും അവിടെ എത്തുമ്പോൾ അറിയാമല്ലോ ഇച്ചായ "


അവളുടെ മറുപടി കേട്ട് അവൻ ചിരിയോടെ അവളുടെ തലയിൽ ഒന്ന് തലോടി. ഇത്തിരി നേരത്തെ യാത്രയ്ക്ക് ശേഷം അവരുടെ കാർ ഒരു ഇരുനില വീടിന് മുന്നിൽ ആയ് വന്ന് നിന്നു.


"ഇറങ്ങ് ആമി "


അതും പറഞ്ഞ് ആദം ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി. പുറകെ ആമിയും.


"ആരുടെ വീടാ ഇച്ചായ ഇത് "


"രാഖിയുടെ "


അത് കേട്ട് അവളുടെ മുഖം സംശയത്താൽ ചുളിഞ്ഞു.


"അതാരാ "


"റീനയുടെ ഫ്രണ്ട് അവൾ ഇപ്പൊ ഇവിടെയാണ് താമസം "


അത് കേട്ട് കേട്ട് ആമിയുടെ മുഖം ഒന്ന് വിടർന്നു. അവൻ അവളെയും കൊണ്ട് വീട്ടിലേയ്ക്ക് നടന്ന് പുറത്ത് കോളിങ്ങ് ബെൽ അടിച്ചു. ഇത്തിരി നിമിഷങ്ങൾ കഴിഞ്ഞതും വാതിൽ തുറന്ന് രാഖി പുറത്തേയ്ക്ക് വന്നു. മുന്നിൽ നിൽക്കുന്ന ആദമിനെ കണ്ട് അവൾ ഒന്ന് ചിരിച്ചു.


"റീന "


"അകത്തുണ്ട് വായോ "


അവൾ ഒരു പുഞ്ചിരിയോടെ അവരെ അകത്തേയ്ക്ക് ക്ഷെണിച്ചു.


"ഇരിക്ക് ഞാൻ അവളെ വിളിച്ചിട്ട് വരാം "


അതും പറഞ്ഞ് അവൾ അകത്തേയ്ക്ക് പോയി. ആദവും ആമിയും അവിടെ സോഫയിൽ ആയ് ഇരുന്നു.





===============================



രാഖി റൂമിലേയ്ക്ക് വരുമ്പോൾ റീന കണ്ണുകൾ അടച്ച് ബെഡിൽ ചാരി ഇരിപ്പുണ്ടായിരുന്നു.


"ടാ നിന്നെ കാണാൻ രണ്ടാൾക്കാര് വന്നിട്ടുണ്ട് പുറത്ത്, ഒന്ന് അങ്ങോട്ട് വന്നേ "


അവൾ റീനയുടെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞതും റീന കണ്ണുകൾ തുറന്ന് സംശയത്തോടെ ചോദിച്ചു.


"എന്നെ കാണനോ എന്നെ കാണാൻ ആര് വരാനാ "


"അതൊക്കെ അറിയണം എങ്കിൽ നീ ഒന്ന് പുറത്തേയ്ക്ക് പോയ്‌ നോക്ക് അപ്പോൾ അറിയാലോ "


അവൾ അതും പറഞ്ഞ് പുറത്തേയ്ക്ക് പോയി. ആരാവും വന്നിട്ടുണ്ടാവുക എന്ന സംശയത്തോടെ അവൾക്ക് പുറകെ ആയ് റീനയും.


"ദേ നോക്കിയേ "


പുറത്തേയ്ക്ക് വന്ന റീന രാഖി കൈ ചൂണ്ടി കാണിച്ച ഇടത്തേയ്ക്ക് നോക്കിയതും അവിടെ ഇരിക്കുന്ന ആളുകളെ കണ്ട് അവൾ ഞെട്ടി. സത്യത്തിൽ അവളുടെ ഇപ്പോഴത്തെ കോലം കണ്ട് ആദമിന്റെ നെഞ്ച് പിടഞ്ഞു, ആമിക്കും നല്ല സങ്കടം തോന്നി. റീന വേഗം അകത്തേയ്ക്ക് പോകാൻ തിരിഞ്ഞതും.


"റീനു മോളെ "


അവന്റെ ആ വിളിയിൽ അവളുടെ കാലുകൾ ഒന്ന് നിശ്ചലമായി. കണ്ണുകൾ നിറഞ്ഞ് വന്നു, നെഞ്ചിൽ വല്ലാതെ കുത്തി നോവും പോലെ അവൾക്ക്. അവൻ നടന്ന് അവളുടെ അടുത്തേയ്ക്ക് വന്നു.


"ഇച്ചായനോട്‌ ഇപ്പോഴും ദേഷ്യം ആണോ മോളെ "


അവന്റെ ആ ചോദ്യത്തിൽ അവൾ തിറഞ്ഞ കണ്ണുകൾ ഉയർത്തി അവനെ നോക്കി. അവന്റെ കണ്ണുകളും നിറഞ്ഞ് ഇരിക്കുന്നത് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.


"ഇച്ചായ ഞാൻ എനിക്ക് "


അവൾ ഒന്നും പറയാൻ കഴിയാതെ വിങ്ങി പൊട്ടി. അവളുടെ അവസ്ഥ മനസിലാക്കി രാഖി പറഞ്ഞു.


"ഇവിടെ വന്ന അന്ന് തൊട്ട് തുടങ്ങിയത് ആണ് ചെയ്ത് ഒക്കെ തെറ്റായി പോയി എന്ന് പറഞ്ഞുള്ള ഈ കരച്ചിൽ. ആദ്യമൊക്കെ ഞാനും കാര്യമാക്കിയില്ല പിന്നെ എനിക്ക് മനസിലായി അവൾക്ക് നല്ല കുറ്റബോധം ഉണ്ടെന്ന്. ഒന്നും കഴിക്കാതെ ആരോടും ഒന്നും മിണ്ടാതെ ആ മുറിയിൽ തന്നെ ഒരേ ഇരുപ്പ് ആണ് ഇവൾ. കണ്ടില്ലേ കോലം തന്നെ "


അവൾ അത്രയും പറഞ്ഞു നിർത്തി. ആദം റീനയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.


"പോയ്‌ നിന്റെ ബാഗും സാധനങ്ങളും എടുത്തോണ്ട് വാ, ഇച്ചായൻ കൊണ്ട് പോകുവാ നിന്നെ "


അവൾ അത് കേട്ട് വിശ്വാസം വരാതെ അവന്റെ മുഖത്തേയ്ക്ക് നോക്കി.


"ഞാൻ പറഞ്ഞത് നീ കേട്ടില്ലേ "


തന്നെ തന്നെ നോക്കി നിൽക്കുന്നവളെ കണ്ട് അവൾ ഗൗരവത്തോടെ ചോദിച്ചു.


"ഇച്ചായ ഞാൻ അവിടെയ്ക്ക് വേണ്ട ഇച്ചായ അത് ശെരിയാവില്ല "


അവൾ നിഷിദ്ധാർത്ഥത്തിൽ തല ചലിപ്പിച്ചു കൊണ്ട് പറഞ്ഞു.


"ചേച്ചി ഇനി ഒന്നും പറയണ്ട നമ്മൾ ചേച്ചിയെ കൊണ്ട് പോകാനാ വന്നേ അതുകൊണ്ട് ഓരോ ഒഴിവ് കഴിവ് പറയാതെ വേഗം റെഡി ആയ് വരാൻ നോക്കിക്കേ "


ആമി എഴുന്നേറ്റ് അവളുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് പറഞ്ഞു. എന്നാൽ റീനയ്ക്ക് ആമിയുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കാൻ പോലും കഴിഞ്ഞില്ല. അവളുടെ മനസിലെ കുറ്റബോധം അതിന് സമ്മതിക്കുന്നുണ്ടായിരുന്നില്ല.


"നിങ്ങൾ ഇവിടെ ഇരുന്നോളൂ അവൾ ഇപ്പൊ റെഡി ആയ് വരും "


അതും പറഞ്ഞ് രാഖി അവളുടെ കൈയും പിടിച്ച് അകത്തേയ്ക്ക് പോയി.





================================




റീന അകത്തേയ്ക്ക് പോയതിന് ശേഷം അവളെ വെയിറ്റ് ചെയ്ത് ഇരിക്കുവാണ് ആദവും ആമിയും. അപ്പോഴാണ് ആദമിന്റെ ഫോൺ റിങ് ചെയ്തത്. അവൻ പോക്കറ്റിൽ കിടന്ന ഫോൺ എടുത്ത് ഒന്ന് നോക്കി.


"ആരാ ഇച്ചായ "


ആദം കാൾ എടുക്കാതെ അതിലേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ട് അവൾ ചോദിച്ചു. അത് കേട്ട് ആദം ഫോൺ അവൾക്ക് നേരെ തിരിച്ച് കാണിച്ചു.


"ഇച്ചായ ചേട്ടായി അറിഞ്ഞാൽ പ്രശ്നം ആകുവോ "


അവൾ അൽപ്പം ടെൻഷനോടെ ചോദിച്ചു.


"എതിർക്കുമായിരിക്കും എന്തായാലും ഞാൻ പറഞ്ഞാൽ അവൻ കേൾക്കാതെ ഇരിക്കില്ല.  എന്തൊക്കെ പറഞ്ഞാലും അവൾ അവന്റെ അനിയത്തി അല്ലെ. പിന്നെ ചെക്കന് എന്നോട് ഇത്തിരി സ്നേഹം കൂടുതൽ ആണ്. അതുകൊണ്ട് ഇങ്ങനെ ഒക്കെ "


അവൻ ഫോൺ പോക്കറ്റിലേയ്ക്ക് ഇട്ടു കൊണ്ട് ചിരിയോടെ പറഞ്ഞു. അത് കേട്ട് ആമിയും ഒന്ന് ചിരിച്ചു. കാരണം ഇത്രയും നാളത്തെ അനുഭവത്തിൽ നിന്ന് അവൾക്കും അത് മനസിലായ കാര്യം ആണ്. അപ്പോഴേയ്ക്ക് റീനയെയും കൊണ്ട് രാഖി അവിടെക്ക് വന്നിരുന്നു. അത് കണ്ട് രണ്ടാളും എഴുന്നേറ്റു.


"പോകാം മോളെ "


ആദം അവളുടെ കൈയിൽ ഇരിക്കുന്ന ബാഗ് തന്റെ കൈയിലേക്ക് വാങ്ങി കൊണ്ട് ആദം ചോദിച്ചതും അവൾ മുഖം കുനിച്ചു കൊണ്ട് ഒന്ന് തലയാട്ടി.


"വാ ചേച്ചി "


ആമി അവളുടെ കൈയും പിടിച്ച് പുറത്തേയ്ക്ക് നടന്നു.


"താങ്ക്സ് ഡോ അവളെ ഇത്രയും നാൾ ഇവിടെ സുരക്ഷിതമായി സംരക്ഷിച്ചതിന് "


ആദം രാഖിയെ നോക്കി പറഞ്ഞതിനും അവൾ ഒന്ന് പുഞ്ചിരിച്ചു.





==============================



മാളിയേക്കൽ തറവാടിന് മുന്നിൽ ആദമിന്റെ കാർ വന്ന് നിൽക്കുമ്പോൾ റീനയുടെ ശരീരത്തിൽ ആകെ ഒരു വിറയൽ ആയിരുന്നു. ആമി പുറത്തേയ്ക്ക് ഇറങ്ങി കൊണ്ട് റീനയെ വിളിച്ചു.


" എന്താ ചേച്ചി ഇറങ്ങാതെ വായോ "


റീന പതിയെ പുറത്തേയ്ക്ക് ഇറങ്ങി.


"മോളെ ആരെന്തൊക്കെ പറഞ്ഞാലും കാര്യം ആക്കണ്ട ഇച്ചായൻ സംസാരിച്ചോളാം "


ആദം അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ നിറഞ്ഞ കണ്ണുകളോടെ തലയാട്ടി. ആമിയെ ഒന്ന് നോക്കി കൊണ്ട് അവളെയും ചേർത്ത് പിടിച്ച് ആദം അകത്തേയ്ക്ക് കയറി. പുറകെ ആയ് ആമിയും.






===============================




"ഈ പിള്ളേര് ഇത് എവിടെ പോയതാ കാണാൻ ഇല്ലാലോ, ടാ നീ അവനെ ഒന്ന് വിളിച്ച് നോക്ക് "


മാത്യു അടുത്തിരിക്കുന്ന അലോഷിയെ നോക്കി കൊണ്ട് ചോദിച്ചു.


"ഞാൻ വിളിച്ചതാ അവൻ ഫോൺ എടുത്തില്ല "


അവൻ അത് പറഞ്ഞ് നിർത്തിയതും ആദവും ആമിയും അകത്തേയ്ക്ക് വന്നതും ഒരുമിച്ച് ആണ്.


"ആ ദാ വന്നല്ലോ "


മേരി പറഞ്ഞു. എന്നാൽ അവരുടെ കൂടെ വന്ന റീനയെ കണ്ട് എല്ലാവരുടെയും മുഖം മാറി. അലോഷി ദേഷ്യത്തോടെ സോഫയിൽ നിന്ന് എഴുന്നേറ്റു. തുടരും...

To Top