രചന: ബിജി
വില്ലേജിലെ ഒളിച്ചു താമസം ഏകദേശം അവസാനിച്ചു --- കാരണം CNN ൽ നിന്ന് തിരികെ പോരാൻ വിളി വന്നു :
ഹെൻട്രിയുടെ മരണത്തെ കുറിച്ച് പോലീസിന്.... സ്റ്റേറ്റ്മെന്റ് എടുക്കാനായിട്ടാണ് -----
ഞങ്ങൾ തിരികെ പോവുകയാണ് ... ഇങ്ങോട്ടു വന്നപ്പോൾ മൂഡി ആയിരുന്നെങ്കിൽ തിരികെ പോകുമ്പോൾ സന്തോഷത്തിൽ തന്നെ ആയിരുന്നു കാരണം ലൂർദ്ധാണ് ..
എന്നാലും ഈ ലില്ലി പൂക്കളുടെ താഴ്‌വര എനിക്ക് ഇഷ്ടമായിരുന്നു....
നഗരത്തിന്റെ ബഹളങ്ങളില്ലാതെ ..... എകാന്തതയുടെ പടിക്കെട്ട് ------
സൗഗന്ധികങ്ങൾ പൂക്കും പോലെ
ഗ്രാമീണതയുടെ ശാലിനത
നഗരങ്ങൾ
വീർപ്പുമുട്ടലാവുകയാണ്
എന്തോ തേടി അലയുകയാണ് നഗരങ്ങൾ ....
ചുറ്റും വീക്ഷിച്ചാലെ മനസ്സിലാകും ---
ട്രാഫിക്കിലെ തിരക്ക്.... സിഗ്നലിൽ റെഡ് ലൈറ്റ് തെളിഞ്ഞാൽ അമർഷം ആണ് ഗ്രീൻ സിഗ്നൽ തെളിയും മുൻപേ വണ്ടി റേസ് ചെയ്ത് ഹോണടിച്ച് ആരോടൊക്കെയുള്ളഅസഹിഷ്ണതയാണ് ....
ഒട്ടും കാത്തിരിക്കാൻ നമ്മുക്ക് ക്ഷമയില്ലാതെ ആയിരിക്കുന്നു
ഒന്നും മതിയാകുന്നില്ല.... പിന്നെയും എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള ഓട്ട പാച്ചിലുകൾ .....
ഇനിയും വരണം ... ബഹളങ്ങൾ മാത്രമുള്ള തിരക്കേറിയ ഇടങ്ങൾ കാണാൻ പോകുന്നതിനേക്കാൻ നിശബ്ദമായ പ്രകൃതിയുടെ ശബ്ദം മാത്രം ഉള്ള ഇടങ്ങളാണ് എനിക്കിഷ്ടം....
അവളെ തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു ലൂർദ്ധ്..
ഇവിടുന്ന് പെട്ടെന്നുളള തിരിച്ചു പോക്ക് ഇഷ്ടമായിട്ടില്ല...
അവനൊന്ന് ഊറി ചിരിച്ചു.....
ഹെൻട്രിയുടെ മർഡർ തെളിയിക്കാൻ കാണിച്ചു കൂട്ടിയ പരാക്രമം അറിഞ്ഞപ്പോൾ അവളെ ഇരുത്തിയൊന്ന് നോക്കി ...
മലൈകാഞ്ചി വച്ച് നോക്കുമ്പോൾ ഇതൊക്കെ ചീള് കേസ് ::..
അതു കേട്ടതും .... കലിയായി ....എന്തു പറഞ്ഞാലും അവള് മലൈകാഞ്ചി മറിച്ച കഥയും ആയി ഇറങ്ങും --
അതിന്റെ എക്സിപിയറി ഡേറ്റ് കഴിഞ്ഞ് വർഷങ്ങളായി .....
അവന്റെ കലി കണ്ടതും ചുണ്ടു കോട്ടുന്ന ഒരുവൾ
അവൾക്ക് പിന്നെ എല്ലാം അങ്ങനാണല്ലോ റിസ്കിന്റെ അങ്ങേ അറ്റം സ്വയം ഏറ്റെടുക്കും...
പിന്നെ അവൾക്ക് അവളാകാനല്ലേ കഴിയൂ.....
ആ ഓർമ്മകളിൽ .... അവനിൽ ചെറിയൊരു പുഞ്ചിരി തട്ടി തടഞ്ഞു പോയി ---..
നേരേ പോലിസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് .. ഹെൻട്രിയുടെ മർഡറിലേക്കെത്തിച്ച തെളിവുകളെ കുറിച്ച് വിശദമായുള്ള സ്റ്റേറ്റ്മെന്റ് നല്കി.. ഓഫീസേഴ്സ് അഭിനന്ദനം അറിയിച്ചു. :
അവരോടെല്ലാം നന്ദി -----വാക്കുകളാൽ ഉപചാരം ചൊല്ലി അവിടുന്നിറങ്ങി....
ഹെൻട്രിയുടെ കോഡും പിടിച്ച് രണ്ടു ദിവസം തള്ളി നീക്കി. ---- റെഡ് പെൻ കൊണ്ട് റൗണ്ട് ചെയ്ത് വേസ്റ്റ് ബിന്നിൽ അലക്ഷ്യമായി ഉപേക്ഷിച്ചതാണെന്ന് വിശ്വസിക്കാനും വയ്യാ...
ഇതു വല്ല രഹസ്യ ഫയലും ആണെങ്കിൽ .... അത് ഹെൻട്രിയുടെ ഓഫീസ് മുറിയിൽ കാണുമായിരിക്കും വീണ്ടും അവിടെ കയറുക ഹെവീ റിസ്കാണ് ....
മറ്റൊരു മാർഗ്ഗമില്ലേൽ കയറുക തന്നെ ....
H5122514
കേട്ടേജിൽ തന്റെ റഫറൻസിനായി ഒരു മുറി സെറ്റാക്കിയിട്ടുണ്ട് --- അവിടെയുള്ള ബോർഡിൽ ഈ പസിലൊന്ന് കുറിച്ചിട്ടു ....
ഈ കോഡ് എഴുതുമ്പോൾ ഹെൻട്രി എന്താവാം മനസ്സിൽ ചിന്തിച്ചിരിക്കുക----
അത്രപെട്ടന്ന് ഇത് കണ്ടെത്തുകയും ചെയ്യരുത്....
എന്നാൽ എന്തിനേയും സംശയിക്കുന്നവർ ഇത് കണ്ടെത്തുകയും വേണം
ഞാനവിടെ എത്തുമെന്നും ... ഈ കോഡ് എന്റെ കൈയ്യിൽ കിട്ടണമെന്നുള്ള പ്ലാനിങ്ങോടെ ഇതവിടെ ഇട്ടതാകാം ----
ഇതൊരു ലോജിക്ക് പസിലാണ് ....
ബോർഡിൽ മാർക്കർ എടുത്ത് കുറിച്ചു
H ആൾറെഡി തന്നിട്ടുണ്ട്..
5122514
5 - അഞ്ചാമത്തെ English letter-E
1 - ഒന്നാമത്തെ English letter- A
22- ഇരുപത്തിരണ്ടാമത്തെ English letter- V
5 - അഞ്ചാമത്തെ English letter-E
14 - പതിനാലാമത്തെ English letter- N
HEAVEN
Heaven ---- yes ----... ഇതു തന്നെ :----- ചെയ്തു കഴിഞ്ഞപ്പോൾ ഇത്ര സിമ്പിളായിരുന്നോ എന്നു തോന്നി ----- പക്ഷേ, ഇതൊരു പസിൽ സോൾവർ ആണെന്ന് പെട്ടെന്ന് ചിന്തിക്കില്ല. ഫയൽ അല്ലെങ്കിൽ ഏതെങ്കിലും ലോക്കറിന്റെ സീക്രട്ട് പാസ്സ്വേർഡ് ആണെന്ന് വിചാരിക്കും-
അടുത്ത പൊല്ലാപ്പ് ....
ഈ ഹെവൻ എന്താണാവോ - - - - -
അതെവിടെ പോയി കണ്ടു പിടിക്കും.....
പറുദീസയിലേക്കുള്ള വഴിയും പെട്ടെന്നാകില്ലെന്ന് തോന്നുന്നു. ----
പോലീസ് ക്വാർട്ടേഴ്സിൽ നിന്ന് തിരികെയുള്ള യാത്രയിൽ വീണ്ടും ഹെൻട്രിയുടെ ഓർമ്മകളിൽ ആയിപ്പോയി :
നിർമ്മൽ എന്തോ ചോദിച്ചതും ശ്രദ്ധ അവനിലായി
ഇന്ന് തെരുവിൽ ഉറങ്ങിയാലോടി ----- നിർമ്മലാണ്:
അതെന്താ സംഭവം.... ലൂർദ്ദ് ചോദിച്ചു....
കേറ്റിന് കള്ളച്ചിരി... ഞാൻ നിർമ്മലിനെ അലവലാതിന്ന് ലൂർദ്ധ് കാണാതെ ചുണ്ടനക്കി :--
നിർമ്മൽ എന്നെ നോക്കാതെ ലൂർദ്ധിനോട് എല്ലാം അവതരിപ്പിക്കുകയാണ് ...
ഇവളുണ്ടല്ലോ പബ്ബിൽ പോയി നന്നായി വീശും എന്നിട്ട് ഫിറ്റ് ബോഡിയും ഹോട്ട് ലുക്കുമുള്ള ആമ്പിള്ളാരോടൊപ്പം ഡാൻസ് ചെയ്യും .....
അങ്ങേരാണേ എന്നെ മിഴിച്ചു നോക്കുന്നു ...
ഞാൻ വിളറിയ ഇളി ഇളിച്ചു.
ഇനിയൊന്നും പറയല്ലേടാന്ന് കൈകൂപ്പി കാണിച്ചു...
നീ പറയ് നിർമ്മൽ ...... ലൂർദ്ധ് അവനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.----
ഇവള് ഡാൻസ് കളിക്കുന്നത് ലൂർദ്ധിനോടുള്ള പ്രതിഷേധം ആണെന്ന് --
അവളെ കളഞ്ഞിട്ട് പോയതിനുള്ള റിവെൻജ്.-
അതു കൊണ്ടും തീർന്നില്ല....
ലൂർദ്ധിനെ .നല്ല പച്ചത്തെറി പബ്ബിന് പുറത്തിറങ്ങി വിളിക്കും - മാതൃഭാഷയിൽ ഇവൾക്ക് അഗാധ പാണ്ഡിത്യമാണ്...
എന്നിട്ടും കലിയടങ്ങാതെ വീണ്ടും വലിച്ചു കേറ്റി തെരുവിൽ കിടക്കും....
കരച്ചിലും പിഴിച്ചിലും ......
ഞാൻ സുന്ദരിയല്ലേ...... എനിക്കെന്താ കുറവ് -
നതാലിയയ്ക്കും കിട്ടും ഇവളുടെ വക ചീത്ത
എന്തൊക്കെയായിരുന്നു....
ലൂർദ്ധ് നീ ഇത്രയും കൊടും ഭീകരിയാണോന്നുള്ള ഭാവം - - - -
പിന്നെ അവൻ മൗനത്തിലായിരുന്നു.
കൈവിട്ടോ...ഞാനവനെ ഒളിച്ചു നോക്കി ....
കോട്ടേജിലേക്ക് തിരിയും മുന്നേ അവൻ പറയുന്നു..... നിർമ്മൽ പബ്ബിലേക്ക് വിട്....
ഇതിന്റെ സ്വഭാവം ഇതാണ്......?
ഞാൻ മിണ്ടാതിരുന്നു...
എല്ലാവരും പബ്ബിന് മുന്നിലിറങ്ങി...
നിർമ്മൽ എന്നെ ആക്കിയ നോട്ടം .. അനുഭവിച്ചോന്ന് .....
കൊണ്ടും കൊടുത്തും വളർന്നു പന്തലിച്ചവരാടാ . ഞങ്ങൾ ...... അതു പറഞ്ഞ് ഞാനവനെ പുശ്ചിച്ചു തള്ളി .....
ലൂർദ്ധിനെ നോക്കിയതും ---. ആളുടെ പൊടി പോലും ഇല്ല.....
പടർന്ന് പന്തലിച്ചത് ദേ കുപ്പി വിഴുങ്ങുന്നു ----
ഇന്ന് ഈ പബ്ബും കൂടി അകത്താക്കുമോ..... ഞാൻ . ആത്മഗതം മുഴക്കി
നേരേ അവന്റെ അടുത്തേക്ക് വിട്ടു ---
നമ്മുടെ റേഞ്ചിനൊന്നും നീ പോര കൊച്ചേ... എന്നെ തള്ളി മാറ്റി കൊണ്ട് പറയുന്നു
അവനതാ പബ്ബിലെ ഡാൻസിങ് ഗേൾസിന്റെ അരികിലേക്ക് ആടി പിരുത്ത് പോകുന്നു .....
പിന്നെ ഒരു അഴിഞ്ഞാട്ടം ആയിരുന്നു അവന്റെ.....
ഒള്ളതു പറയണമല്ലോ stunnig hot features ആണ് അവന്റേത് ...... മനോഹരമായി ഡാൻസും ചെയ്യുന്നു.....
ആ പെണ്ണുങ്ങളാണേൽ പശ ഒട്ടും മാതിരി പറ്റിപിടിച്ചിട്ടുണ്ട് അവന്റെ ദേഹത്ത് : ----
അവളുമാരെ കാറ്റിൽ പറത്തി എവിടുന്നോ ഒരുത്തി വന്ന് അവനെ ഡാൻസ് ചെയ്യാൻ ക്ഷണിക്കുന്നു ---
പൊട്ടന്റെ സന്തോഷം ------ അവനവളുമായി ഡാൻസ് ചെയ്യുന്നുണ്ട് ...
അവള് അവന്റെ ചുണ്ടിൽ ക്രിസ്റ്റൽ ഗ്ലാസ് മുട്ടിക്കുന്നു .... അതവൻ ആർത്തിയോടെ സിപ് ചെയ്യുന്നുണ്ട് ......
നിർമ്മൽ എന്നെ തോണ്ടുന്നു.....
എന്താടാ ഞാനൊന്ന് ചീറി.....
ഉറങ്ങി കിടന്ന മൃഗത്തെയാ ഉണർത്തി വിട്ടതെന്ന് ഓർത്തില്ല കുഞ്ഞേ ഓർത്തില്ല....
ഞാൻ മിണ്ടാതെ അവിടിരുന്ന എതാണ്ടൊക്കെയോ എടുത്തടിച്ച് ---- അവന്റെ അപ്പൻ അപ്പൂപ്പൻമാരേ ചീത്ത വിളിച്ചതും -... അയ്യോ എഞ്ചുവടി .... എഞ്ചുവടിയെ ഒന്നും പറയില്ല :
അവിടുന്ന് പുറത്തേക്കിറങ്ങി ....... കുറെയധികം നടന്നു ... തെരുവ് വിളക്കിന്റെ പടികെട്ടിൽ ഇരുന്നു....
എന്നാ ഫിഗറ് : ......എന്നാ ചിരി എന്നാ കളറ് ...... തൊട്ടടുത്ത് വന്നിരുന്ന് എഴുന്നള്ളിക്കുകയാ---...
നോക്കിക്കേ എന്നാ hot eyes..... ഞാനും പറഞ്ഞും... ഞാൻ കൈ ചൂണ്ടിയിടത്തേക്ക് നോക്കിയവൻ പല്ലു കടിച്ചു......
അവിടൊരു കിളി ----- വെറും കിളിയല്ല മസിലു പെരുപ്പിച്ച ആൺകിളി ---.. ആ മസില് അവിടിരുന്ന് കൊച്ചിനെ ട്യൂൺ ചെയ്യുകയാ ....
അവന്റെ അമ്മൂമ്മേടെ .... ലൂർദ്ധ് ആടി കുഴഞ്ഞ് അവനെ മേയാൻ പോകാൻ തുടങ്ങിയതും ഞാൻ ആ കൈയ്യിൽ പിടിച്ചു ...
ഒരു ചിയേഴ്സ് പറഞ്ഞാലോ .... ഞാൻ കണ്ണിറുക്കിയതും
അവനവളെ പൊതിഞ്ഞു പിടിച്ചു....
പിന്നില്ലാതെ കെട്ട്യോൾക്കൊപ്പം രണ്ടെണ്ണം കഴിച്ച് ....അവളെയും കെട്ടിപ്പിടിച്ച് ഉറങ്ങുക ---....
ഓർകുമ്പോഴേ രോമാഞ്ചം ------
ആ പിള്ളാര് വിചാരിച്ചു കാണും നമ്മള് തല്ലി പിരിഞ്ഞെന്ന് അല്ലേടി .
എന്റെ കാതിൽ മൂക്കു കൊണ്ട് ഇക്കിളിയാക്കുകയാണ്.--..
നമ്മുക്കി തെരുവിന്റെ വിജനതയിൽ കൊക്കുരുമ്മി കൂടാം
തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ നിന്റെ കണ്ണുകളിൽ തെളിയുന്നത് ഞാനാകുന്നു ---..
ഏതൊക്കെ ബ്രാന്റുകളാണോ വയറ്റിൽ തള്ളിയത് .... അതിന്റെയാണോ അസ്ഥാനത്തെ ഈ സാഹിത്യം
ഞാനും ആസ്വദിക്കുകയാണ് ...: അവനെന്നോടുള്ള സ്നേഹം .....
അല്ലെങ്കിലും സ്നേഹം പ്രകടിപ്പിക്കേണ്ടത് തന്നെയാണ്.....
അപ്രതീക്ഷിതമായാണ് ലൂർദ്ധിന്റെ ഫോൺ റിങ് ചെയ്തത്...
പാർവ്വതി ആന്റി......
അശുഭമായെതെന്തോ വീണ്ടും സംഭവിക്കുകയാണോ-----
ഒരോ സന്തോഷങ്ങൾക്കും പിന്നാലെ ഒരായിരം ദുഖങ്ങൾ വിരുന്നു വരുന്നു ------
ഹെൻട്രിയുടെ കൊലയാളി പതിയെ വരട്ടെ ----- എന്തായാലും വരും ...
Nb സുഖമില്ലാതെ hospital ആയിരുന്നു ... അതാണ് ലേറ്റ് ആയത് .നിങ്ങൾ ക്ഷമിക്ക് ...
തുടരും