ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 61 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


അവളുടെ ആ ദേഷ്യത്തോടെ ഉള്ള ചോദ്യത്തിൽ അവൻ ഒരടി പുറകിലേയ്ക്ക് മാറി. അവൾ അവനെ ഒന്ന് രൂക്ഷമായ് നോക്കി കൊണ്ട് പിന്നെയും തിരിഞ്ഞു കിടന്നു. ആദം അവളെയും നോക്കി നെറ്റിയിൽ കൈ കൊണ്ട് തടവി രണ്ട് മിനിറ്റ് ഇരുന്നു. ശേഷം ബെഡിലേയ്ക്ക് കിടന്നു. സമയം കടന്ന് പോയ്‌ കൊണ്ടിരുന്നു ആദം പിന്നെ അവളുടെ അടുത്തേയ്ക്ക് പോയില്ല. അത് അവളിൽ ഒരു നോവായ് പടർന്നു. വീണ്ടും ഇത്തിരി നേരം ഇരുവരും മൗനത്തെ കൂട്ട് പിടിച്ചു.


"ഹും ഈ ഇച്ചായന് എന്താ ഒന്നൂടെ എന്റെ അടുത്തേയ്ക്ക് വന്നാൽ. ഹോ ഉറക്കവും വരുന്നില്ല. അത് എങ്ങനെയാ എന്നും ആ നെഞ്ചിൽ അല്ലെ പിടിച്ച് കിടത്തുന്നത് പിന്നെ എങ്ങനെ ഉറക്കം വരാനാ. എന്റെ വാവേ ഇന്ന് നിനക്കും അമ്മയ്ക്കും ഉറക്കം ഇല്ല എന്നാ തോന്നുന്നത് കേട്ടോ "


ആമി തന്റെ വയറിൽ ഒന്ന് തലോടി കൊണ്ട് കുഞ്ഞിനോട്‌ എന്ന രീതിയിൽ പറഞ്ഞു.


"ഉറങ്ങി കാണുവോ ഇല്ലെങ്കിൽ അടുത്തോട്ട് പോയാൽ കുരിപ്പ് ഇന്ന് എന്നെ കൊല്ലും "


ആദം രണ്ടും കല്പിച്ച് അവളുടെ അടുത്തേയ്ക്ക് "ആമി കൊച്ചേ " എന്നും വിളിച്ച് നീങ്ങിയതും.


"ഇച്ചായ "


ആമി പരിഭവത്തോടെ അവനെ വിളിച്ച് തിരിഞ്ഞതും ഒരുമിച്ച് ആയിരുന്നു. ഒരു മിനിറ്റ് രണ്ടാളും മുഖമുഖം നോക്കി. പിന്നെ അവൾ വേഗം അവന്റെ നെഞ്ചിൽ മുഖം ചേർത്ത് മുറുകെ പുണർന്നു. അവൻ നിറഞ്ഞ ചിരിയോടെ അവളെ ചേർത്തണച്ചു പിടിച്ചു.


"ആമി കൊച്ചേ "


അവൻ നീട്ടി വിളിച്ചതും ആമി പരിഭവത്തോടെ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.


"പോ എന്നോട് മിണ്ടണ്ട "


അത് കേട്ട് അവൻ കണ്ണ് മിഴിച്ച് നോക്കി കൊണ്ട് ചോദിച്ചു.


"മിണ്ടില്ലേ പിന്നെ എന്താ നീ എന്റെ അടുത്തേയ്ക്ക് വന്നേ "


"വരാതെ പിന്നെ മര്യാദയ്ക്ക് കിടന്ന എന്നെ പിടിച്ച് എന്നും ഈ ഞെഞ്ചിൽ കിടത്തി ശീലിപ്പിച്ചില്ലേ. നിക്ക് മാറി കിടന്നിട്ട് ഉറക്കം വരുന്നില്ല. അല്ലാതെ എന്റെ പിണക്കം ഒന്നും മാറിയില്ല. പിന്നെ ശബ്ദം ഉണ്ടാക്കരുത് നിക്കും വാവയ്ക്ക് ഉറങ്ങണം "


അത്രയും പറഞ്ഞു കൊണ്ട് അവനെ നോക്കി ചുണ്ട് കോട്ടി കൊണ്ട് അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഉറങ്ങി. ആദം ആണെങ്കിൽ ഇതൊക്കെ കേട്ട് ചിരി പുറത്തേയ്ക്ക് വരാതിരിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു.


"അങ്ങനെ ആണെങ്കിൽ എന്റെ കൊച്ച് ഉറങ്ങിക്കോ ട്ടോ "


അതും പറഞ്ഞ് അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. ആ നിമിഷം തന്നെ അവളുടെ പല്ലുകൾ കൾ അവന്റെ നെഞ്ചിൽ ആഴ്ന്നിരുന്നു.


"സ്സ് ടി പെണ്ണെ "


അവൻ വേദനയിൽ ഒന്ന് എരിവ് വലിച്ചു കൊണ്ട് വിളിച്ചു.


"ഞാൻ അല്ല വാവ ആണ് "


അവൾ കള്ള ചിരിയോടെ പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു.


"കാന്താരി "


അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവനും. ഇത്തിരി നേരം കഴിഞ്ഞതും ആമി ഉറങ്ങിയിരുന്നു. എന്നാൽ അപ്പോഴും ആദമിന് മാത്രം ഉറങ്ങാൻ കഴിഞ്ഞില്ല. എന്തൊക്കെയോ അവന്റെ മനസിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു ഉറച്ച തീരുമാനത്തോടെ അവൻ കണ്ണുകൾ അടച്ചു കിടന്നു.





=================================




ആമി കൊടുത്ത പാൽ ഗ്ലാസുമായ് റൂമിലേയ്ക്ക് വരുമ്പോ നീതുവിൽ ഒരു നേരിയ വിറയൽ പടർന്നിരുന്നു. അവൾ അലോഷിയുടെ റൂമിന് മുന്നിൽ എത്തി ചാരി കിടന്ന വാതിൽ പതിയെ തുറന്ന് അകത്തേയ്ക്ക് കയറി. അവൾ കണ്ണുകൾ കൊണ്ട് ആ റൂം ചുറ്റും ഒന്ന് നിരീക്ഷിച്ചു. എന്നാൽ അവിടെ എങ്ങും അവൾക്ക് അവനെ കാണാൻ സാധിച്ചില്ല. നീതു ഒരു ദീർഘ നിശ്വസത്തോടെ വാതിൽ അടച്ച് കൈയിൽ ഇരുന്ന ഗ്ലാസ്‌ ടേബിളിലേയ്ക്ക് വച്ചിട്ട് ബെഡിലേയ്ക്ക് പോയ്‌ ഇരുന്നു.


അവൾ ആ റൂം ആകെ നോക്കി കാണുവായിരുന്നു. വല്യ റൂം ആണ് അതുപോലെ തന്നെ എല്ലാം വൃത്തിയായ് ഒതുക്കി വച്ചിട്ടുണ്ട്. വൈറ്റ് &ബ്ലാക്ക് കോമ്പിനേഷൻ പെയിന്റ് വർക്ക്‌ ആണ്. വളരെ ഭംഗി ഉള്ള റൂം. അങ്ങനെ ഓരോന്ന് ഒക്കെ ശ്രെധിച്ചു നിൽക്കുമ്പോൾ ആണ് ഡോർ അടയുന്ന സൗണ്ട് നീതു കേൾക്കുന്നത്. അവളുടെ നോട്ടം ഡോറിന്റെ നേർക്ക് ആയി എന്നാൽ ആ ഡോർ അടഞ്ഞു തന്നെയാണ്.


"നീതുസ് ഇച്ചായനെ ആണോ ഈ നോക്കുന്നത് "


പെട്ടന്ന് ഒരു സൈഡിൽ നിന്ന് അലോഷിയുടെ ശബ്ദം കേട്ട് അവളുടെ നോട്ടം ആ ദിശയിലേയ്ക്ക് ആയി. ബാൽകണി ഡോർ അടച്ച് അതിൽ വലത് കാൽ കുത്തി കൈകൾ മാറിൽ പിണച്ചു കെട്ടി ചിരിയോടെ തന്നെ തന്നെ നോക്കുന്ന അവനെ കണ്ട് അവൾ ബെഡിൽ നിന്ന് എഴുന്നേറ്റ് പതിയെ പുഞ്ചിരിച്ചു. ഒരു ടിഷർട്ടും ട്രാക്ക് പാന്റും ആണ് അവന്റെ വേഷം. ആ ടിഷർട്ട് അവന്റെ ഫിറ്റ് ആയ ശരീരത്തിൽ പറ്റി കിടക്കുന്നുണ്ട്.ഒരു വേള അവളുടെ കണ്ണുകൾ അവന്റെ ശരീരത്തിൽ ആയിരുന്നു.


"ഇങ്ങനെ നോക്കി കൊല്ലല്ലേ നീതുസേ "


തന്റെ തൊട്ടരുകിൽ നിന്ന് അവന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി പിടഞ്ഞ് പിറകിലേയ്ക്ക് മാറാൻ നിന്നതും അവൻ അവളുടെ ഇടുപ്പിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു. അവന്റെ കൈ വിരലുകൾ അവളുടെ തെന്നി നീങ്ങിയ സാരിക്ക് ഇടയിലൂടെ നഗ്നമായ അണി വയറിൽ പതിഞ്ഞതും അവൾ വിറച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ഒതുങ്ങി. അവളുടെ വയറിലെ മാർദ്ധവം അവനിൽ ഒരു തരിപ്പ് ഉണർത്തി. അവിടെ ഒന്നൂടെ അവൻ അമർത്തി തടവി.


"സ്സ്"


അവൾ ഒരു ശബ്ദത്തോടെ ഉയർന്നു പൊങ്ങി.


"എന്ത് സോഫ്റ്റാ നീതുസേ "


അവളിലേയ്ക്ക് മുഖം അടുപ്പിച്ച് കാതിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും അവൾ വിറച്ച് പോയി. അതിന്റെ ഫലമായ് അവന്റെ ഷർട്ടിൽ അവളുടെ കൈകൾ അമർന്നു.


"സ്വന്തമാക്കട്ടെ പെണ്ണെ നിന്നെ ഞാൻ "


അവളുടെ കണ്ണിലേയ്ക്ക് നോക്കി അനുവാദത്തിനായ് നിൽക്കുമ്പോൾ അവളുടേ മുഖം നാണത്താൽ ചുവന്ന് കയറി.


"എന്തിനാ ഇച്ചായ സമ്മതം ചോദിക്കുന്നത്, ഞാൻ ഇച്ചായന്റെ അല്ലെ "


അവളിൽ നിന്ന് വന്ന മറുപടിയിൽ അവൻ ഒന്ന് പുഞ്ചിരിച്ചു. അത് മാത്രം മതി ആയിരുന്നു അവന്. അവളെ ഇരു കൈകളാലും വാരി എടുത്ത് കിടക്കയിലേയ്ക്ക് കിടത്തുമ്പോൾ അവളെ എല്ലാ അർഥത്തിലും അറിയാൻ അവനും തന്റെ പാതിയുടെ പ്രണയവും കാമവും തന്നിലേയ്ക്ക് ഏറ്റു വാങ്ങാൻ അവളും തയ്യാറായിരുന്നു.



[🔞🔞താഴേയ്ക്ക് ഉള്ള ഭാഗങ്ങൾ റൊമാൻസ് ആണ് വേണ്ടാത്തവർ വായിക്കരുത് 🔞🔞]



അവളുടെ നെറ്റിയിൽ അവൻ ഒന്ന് അമർത്തി ചുംബിച്ചു. കണ്ണുകൾ അടച്ച് അവൾ അത് തന്നിലേയ്ക്ക് ആവാഹിച്ചു. കൈകൾ അവളുടെ മാറിൽ നിന്ന് സാരി വകഞ്ഞു മാറ്റുന്നതിനോപ്പം അവളുടെ കഴുത്തിലേയ്ക്ക് അവൻ മുഖം പൂഴ്ത്തിയിരുന്നു.


"ആഹ്"


അവൾ ഒന്ന് പുളഞ്ഞു കൊണ്ട് അവന്റെ മുതുകിലും തല മുടിയിലും ആയ് അള്ളി പിടിച്ചു. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ആകമാനം ഇഴഞ്ഞു നടന്നു. അതിനനുസരിച്ച് അവളുടെ കൈകൾ അവന്റെ തലമുടിയിൽ അമർന്നു കൊണ്ടിരുന്നു. കഴുത്തിൽ പല്ലുകൾ കൊണ്ട് കടിച്ച് നുണഞ്ഞു കൊണ്ട് അവന്റെ മുഖം അവളുടെ മാറിലേയ്ക്ക് തെന്നി നീങ്ങി. തന്റെ പല്ലുകളാൽ അവൻ ബൗസിലേ ഓരോ ഹുക്കുകളും അടർത്തി മാറ്റി. അവ ഇരു സൈഡിലേയ്ക്ക് അകന്ന് മാറിയതും അവൾ തന്റെ കണ്ണുകൾ മുറുകെ അടച്ചു. അവന്റെ കണ്ണുകൾ മതിയാവോളം അവളിലെ പെണ്ണിനെ നോക്കി കാണുവായിരുന്നു. തന്റെ പെണ്ണിനെ മുഴുവനായ് കാണാൻ ഉള്ള ആഗ്രഹത്തോടെ അവൻ അവളിൽ ഉണ്ടായിരുന്ന ബാക്കി വസ്ത്രങ്ങൾ കൂടെ അഴിച്ചു മാറ്റി. നീതു ഒരു പിടച്ചിലോടേ തന്റെ കണ്ണുകൾ തുറന്ന് അവനെ നോക്കി. തന്റെ നഗ്ന ശരീരത്തിലൂടെ വല്ലാത്ത ഭാവത്തോടേ പായുന്ന അവന്റെ കണ്ണുകൾ കണ്ട് അവളിലൂടെ ഒരു വിറയൽ പാഞ്ഞു. അവന്റെ കണ്ണുകൾ അവളുടെ മുഖത്തേയ്ക്ക് പോയതും കണ്ടു വിറച്ചു കൊണ്ട് തന്നെ തന്നെ നോക്കി കിടക്കുന്നവളെ. അവളെ തന്നെ നോക്കി കൊണ്ട് അവൻ തന്റെ ടി ഷർട്ട് അഴിച്ചു മാറ്റി അവളുടെ മിഴികൾ ഒരു വേള അവന്റെ വിരിഞ്ഞ നെഞ്ചിലേയ്ക്ക് നീണ്ടു. രോമാവൃതമായ വിരിഞ്ഞ നെഞ്ചും അതിൽ പറ്റി ചേർന്ന് കിടക്കുന്ന കുരിശ് മാലയും കാൺകെ അവൾക്ക് എന്തൊക്കെ തോന്നി. അവന്റെ കൈകൾ പാന്റ്ലേയ്ക്ക് നീണ്ടതും അവൾ വേഗം തല സൈഡിലേയ്ക്ക് ചരിച്ചു കിടന്നു. അവൻ ചുണ്ടിൽ വിരിഞ്ഞ കള്ള ചിരിയോടെ തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി കൊണ്ട് അവളുടെ മാറിലേയ്ക്ക് മുഖം പൂഴ്ത്തി.


"സ്സ് ഇച്ചായ "


അവൾ പിടഞ്ഞ് കൊണ്ട് അവനെ അള്ളി പിടിച്ചു. അവന്റെ ചുണ്ടുകൾ അവളുടെ ഇരു മാറിലും മാറി മാറി പതിഞ്ഞു. അവിടം അവന്റെ ഉമിനീരിനാൽ നനഞ്ഞു കുതിർന്നു. അവയെ തന്റെ കൈയാൽ അമർത്തി ഞെരിച്ചു. അവൾ വേദയിൽ പുളഞ്ഞു പൊങ്ങി. അവിടെ നിന്ന് അവന്റെ മുഖം അവളുടെ അണി വയറിലേയ്ക്ക് അമർന്നിറങ്ങി. കൈകളാൽ അവളുടെ ഇടുപ്പിന്റെ രണ്ട് സൈഡിലും അമർത്തി ഞെരിച്ചു കൊണ്ട് അവൻ നാഭി ചുഴിയിലേയ്ക്ക് നാവ് കൊണ്ട് ചുഴറ്റി വലിച്ചു. നാഭി ചുഴിക്ക് ചുറ്റും അവന്റെ ചുണ്ടും നാവും പല്ലും മാറി മാറി പതിഞ്ഞു.


"ആഹ് ഇച്ചായ "


അവൾ അവനെ വിളിച്ച് പുലമ്പി കൊണ്ടിരുന്നു. അവളുടെ അണി വയറിനെ കൈകളാൽ അമർത്തി ഞെരിച്ചു കൊണ്ട് 

അവന്റെ ചുണ്ടും അവിടുന്ന് താഴേയ്ക്ക് ഇറങ്ങി. അവളുടെ തുടകളിലൂടെ അവന്റെ ചുണ്ടും നാവും ഇഴഞ്ഞു കാൽ പാതത്തിൽ എത്തി ഓരോ വിരൽ ആയി അവൻ നുണഞ്ഞു.


"സ്സ് ആഹ് "


അവൾ ബെഡിൽ മുറുകെ പിടിച്ചു കൊണ്ട് പുളഞ്ഞു. അവളുടെ കാലുകൾക്ക് ഇടയിലൂടെ വന്ന് അവൻ അവളിലേയ്ക്ക് അമർന്നു.


"ആഹ് ഇച്ചായ വേണ്ട "


വേദനയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവൾ പിടഞ്ഞു കൊണ്ട് ഇടറിയ സ്വരത്തിൽ പറഞ്ഞു. അവൻ അവളുടെ ചുവന്ന ചുണ്ടുകളെ കടിച്ച് നുണഞ്ഞു കൊണ്ട് അവളിലേയ്ക്ക് ആഴ്ന്നിറങ്ങി. അവളിൽ ഉടലെടുത്ത വേദനിയിൽ അവളുടെ നഖങ്ങൾ അവന്റെ മുതുകിൽ പോറലുകൾ തീർത്തു. അവൻ വളരെ വേഗത്തിൽ അവളിലേയ്ക്ക് ആഴ്ന്നുകൊണ്ടിരുന്നു. ഇരു ചുണ്ടുകളേയും മാറി മാറി കടിച്ച് വലിച്ചു. അവളിലെ വേദന കുറഞ്ഞു പകരം അവിടെ മറ്റു പല വികാരങ്ങളും നിറഞ്ഞതും അവൾ അവളെ തന്നിലേയ്ക്ക് അണച്ചു പിടിച്ചു. അവൻ ആവേശത്തോടെ അവളിലേയ്ക്ക് ഉയർന്നു പൊങ്ങി കൊണ്ടിരുന്നു. ഏറെ നേരത്തിന് ശേഷം അവൻ ഒരു തളർച്ചയോടെ അവളുടെ മാറിലേയ്ക്ക് വീണു. അവൾ ഇരു കൈകൾ കൊണ്ട് അവനെ മുറുകെ പുണർന്ന് കിടന്നു. കിതപ്പോടെ ഇരുവരും അണയ്ക്കുമ്പോഴും തങ്ങളുടെ പ്രണയം പൂർത്തിയായത്തിന്റെ ഫലമായ് അവരുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി ആയ് വിരിഞ്ഞിരുന്നു. തുടരും

To Top