പയസ്വിനി, തുടർക്കഥ ഭാഗം 61 വായിക്കൂ...

Valappottukal

 


രചന: ബിജി

നിങ്ങൾ കാത്തിരിക്കുകയാണെന്നറിയാം കലേശൻ ......

എന്റെ സന്തോഷങ്ങളുടെ പരിധി നിർണ്ണയിക്കുന്നത്  നിങ്ങളാണല്ലോ ..... നിങ്ങളുടെ സാന്നിധ്യം എപ്പോഴൊക്കെ ഉണ്ടായോ അപ്പോഴെല്ലാം ഹൃദയം നീറി കരഞ്ഞിട്ടും ഉണ്ട് .....

നിങ്ങൾക്ക് കാണേണ്ടത് എല്ലാവരാലും പരിത്യജിക്കപ്പെട്ട പയസ്വിനിയെ ആണ്.....


അയാൾക്ക് നഷ്ടപെട്ടതിനൊക്കെ അയാളിലെ നീതി ഇതായിരിക്കാം----

മനുഷ്യ മനസ്സ് എത്ര സങ്കീർണ്ണമാണ് ---

അയാളുടെ യുദ്ധതന്ത്രം ഇതായിരിക്കാം .....

എല്ലാവരിലും ഒരു സാഡിസ്റ്റ് ഒളിഞ്ഞിരിപ്പുണ്ട് ....


നമ്മുക്ക് ചുറ്റും എന്തു സംഭവിച്ചാലും എനിക്കും എന്റെ വേണ്ടപ്പെട്ടവർക്കും ഒന്നും സംഭവിക്കരുതെന്ന് 

ചിന്തിക്കുന്ന ഒരു ജനതയിൽ തന്നെയാണ്  ജീവിച്ചിരിക്കുന്നത്....


രാത്രിയുടെ മൂടാപ്പിലാണ് ഗ്രാമം .....

ഇന്നത്തെ ദിവസം കലേശൽ കൊണ്ടു പോയെന്ന് പറഞ്ഞാൽ മതി ... ഉറക്കം തീരെ നഷ്ടപെട്ടിരിക്കുന്നു..



ബ്ലാക്ക് റ്റീ യും പിടിപ്പിച്ച് അലസമായി കല്ലുപാകിയ അരഭിത്തിയിൽ ഇരുപ്പുറപ്പിച്ചു ------

തന്റെ അരികിൽ വന്നിരുന്നവനെ കണ്ടതും ചിന്തകൾ ആ വഴി നീങ്ങി .....

നിർമ്മൽ ....... ഉറക്കം വരാത്തതിന്റെ മുഷിച്ചിലും പിന്നെ മറ്റെന്തോ അവനെ അസ്വസ്ഥമാക്കുനുണ്ട് --....


നീർമ്മൽ ഒരു പിരി പോയ കേസാണെന്നാ CNN ൽ മൊത്തമുള്ള അഭിപ്രായം:

ഒരു കിളിപോയ സാധനം ------

അവനെ ചിരിച്ചല്ലാതെ കണ്ടിട്ടില്ല... ഇപ്പോഴിതെന്താണോ ഈ ഇരുപ്പ് --...


പ്രണയത്തെ കുറിച്ചെന്താ നിന്റെ അഭിപ്രായം .....

സിഗർട്ടിൽ നിന്ന് ഒരു പഫ് എടുത്തിട്ടാണ് ചോദ്യം....


പഷ്ട് ..... ഇവിടെ കലേശന്റെ വെല്ലുവിളി ---- ഹെൻട്രിയുടെ മർഡറും ... അതിന്റെ വാലും പിടിച്ച് ഇനി എന്തൊക്കെ പൊല്ലാപ്പുണ്ടാകുമോന്ന് ചിന്തിച്ച് ഇരുപ്പാ... പിന്നെ നമ്മുക്ക് ഒരെണ്ണം ഉണ്ടല്ലോ ---- സ്നേഹം കാട്ടി കൊതിപ്പിച്ച് അപ്രത്യക്ഷനാകുന്നവൻ ...

ഇതിന്റെയൊക്കെ ഇടയിൽ പ്രണയത്തിനെ കുറിച്ച് പ്രബന്ധം തയ്യാറാക്കാൻ ഇവൻ പറയുന്നത് .....വെറുതെയല്ല ഇവനെ വെകിളിയെന്ന് എല്ലാവരും പറയുന്നത്.....


നീ പറയെടി .... സിഗററ്റ് എരിച്ചു തീർത്ത് പുക ഊതി തള്ളുന്നുണ്ട്.--.....


എന്താ നിന്റെ പ്രശ്നം ...?

അതാദ്യം പറയ്..?

നീ ഞാൻ ചോദിച്ചതിന് ആൻസർ താ......

എന്താണ് പ്രണയത്തെ കുറിച്ചുള്ള നിന്റെ അഭിപ്രായം


പ്രണയത്തിന് നിയമാവലികൾ ഇല്ലാതിരിക്കട്ടെ ....

നീയും ഞാനും ഒന്നാണെന്നല്ല..

രണ്ടാണെന്ന് ചിന്തയിൽ തന്നെ പ്രണയിക്കട്ടെ ... 

പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒഴിഞ്ഞു പോകാൻ അനുവദിക്കുക ...

മനസ്സിലാക്കാൻ ശ്രമിച്ച് വെറുതെ പരസ്പരം പഴിചാരി പ്രണയത്തിന്റെ  വില കളയാതിരിക്കുക...... പ്രണയത്തെ ബഹുമാനിച്ച് പടിയിറങ്ങുക ... 


പയസ്വിനി പറയുന്നത് കേട്ടിരിക്കുകയാണ് നിർമ്മൽ ....


എന്നിക്കൊരു ഇഷ്ടമുണ്ട് പയസ്സ് ...


പയസ്വിനിയുടെ മുഖം വിടർന്നു... കേറ്റിന് ഇവനെ ഇഷ്ടമാണെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായിട്ടുണ്ട് .... അതു തന്നെയാണോ ഇവനും പറയാനുള്ളത് 


ഞാനൊരിക്കൽ ന്യൂസ് റിപോർട്ട് ചെയ്യുന്നതിന്റെ ഭാഗമായി ഒരു ഷെൽട്ടർ സന്ദർശിച്ചു. ....

പുറം ലോകം അറിയപ്പെടാത്ത കൂറേ മനുഷ്യരെ ഞാൻ അവിടെ കണ്ടു... അവരിൽ പലരും സാംക്രമിക രോഗങ്ങൾ ബാധിക്കപ്പെട്ടവരാണ്.. ഉറ്റവർ ഉപേക്ഷിക്കപ്പെട്ടവർ ---...


അവിടെ ഞാനൊരുവളെ കണ്ടു. -----


ഒരു വാനമ്പാടിയെ ....അവളിൽ അഭൗമമായ സൗന്ദര്യം ഒന്നും ഇല്ല .. മെലിഞ്ഞ പെൺകുട്ടി... നേർത്ത വിരലുകൾ ... ഒന്നുതിയാൽ ഉതിർന്നു വീഴും പോലൊരുവൾ --- നിറയെ ചിരിക്കുന്ന.. ഒരു പാട് സംസാരിക്കുന്നവളെ എങ്ങനെ നോക്കാതിരിക്കും..... ആ കണ്ണുകളിൽ നിറയെ തിളക്കം ....

അവളൊഴികെ ബാക്കിയുള്ളവരൊക്കെ മരണത്തിന്റെ തണുത്തു വിറങ്ങലിച്ച പുതപ്പ് പ്രതീക്ഷിച്ചിരിക്കുന്നവരാണ്...


ചെറിയ കുട്ടികൾക്കും.... മുതിർന്നവർക്കുമൊക്കെ ക്ലാസ് എടുക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ---------പ്ലേ ഗ്രൗണ്ടിൽ അവരിൽ ഒരാളായി ----..

കുട്ടികളോടൊപ്പം പന്തുതട്ടുന്നവൾ.....


എന്റെ മനസ്സ് എനിക്കു പോലും പിടി തരാതെ അവൾക്കു പിന്നാലെ കൂടിയെന്നു പറഞ്ഞാൽ മതി...

ഒരൊറ്റ കാഴ്ചയിൽ ഒണു സംസാരിച്ചു കൂടിയില്ല എന്നിട്ടും അവളെന്നെ കുഴക്കി കളഞ്ഞു.....


ഞാൻ അവിടെ കണ്ട സ്റ്റാഫിൽ ഒരാളോട് ചോദിച്ചു അതാരാണെന്ന് ....


അതിവിടുത്തെ പേഷ്യന്റാണെന്ന് .....


അതു കേട്ടതും പയസ്വിനി അവനെ നോക്കി. ----

അവന്റെ മുഖത്ത് യാതൊരു മാറ്റവും ഇല്ല --- പ്രണയം മാത്രം ആ മുഖത്ത് തെളിഞ്ഞു നിന്നു .


സേറയ്ക്ക് എയിഡ്സാണ്..


എനിക്ക് ഞെട്ടലായി :::: ഒരു നിമിഷത്തെക്ക് ---- അവന്റെ മുഖത്ത് പനിയാണെന്ന് പറയുന്ന ഭാവം.....


ഞാനവനെ പോയി കെട്ടിപ്പിടിച്ചു നിന്നു.....


അവനിൽ കള്ളച്ചിരി ------

കള്ള കാമുകൻ ---- അവന്റെ തോളിൽ ശക്തിയായി ഇടിച്ചു .....


അവനെന്നെ മുറുക്കെ കെട്ടിപ്പിടിച്ചു.....


എനിക്കറിയാം പയസ്സ് നീയിങ്ങനെയേ പ്രതികരിക്കുകയുള്ളെന്ന് ......


ഞാൻ മറ്റാരോടും ഷെയർ ചെയ്യാൻ ആഗ്രഹിക്കൂണില്ല..... ആ കണ്ണുകളിലൊക്കെ ചിലപ്പോ ഞാനെന്തോ പുണ്യപ്രവർത്തി ചെയ്യുന്നതായോ ---- സഹതാപമോ ..... വെറുതെ എന്തിനാ ---- 


അതു പോട്ടെ ...... നീ കാര്യത്തിലേക്ക് കടക്ക് ----- നീ സേറയോട് പോയി നിന്റെ ഇഷ്ടം പറഞ്ഞോ...?

ഞാൻ ഉഷാറായി അവനെ തട്ടികൊണ്ട് ചോദിച്ചു ...


പിന്നേ ഓടിപ്പോയി പറയാൻ പറ്റുന്ന കാര്യമാണോ.....


നീ എന്നാ കരുതിയേ അവിടെ HR ലെ പിള്ളേരേ വെറുതെ ചുറ്റിക്കുന്ന പോലാണോ ഇത് ..


വിചാരിച്ച പോലെയല്ല.... തലയിൽ ആൾ താമസം ഉണ്ട് .. -- ഞാൻ ചിരിച്ചു


ഈ നേരം ഞാൻ കലേശനെയൊക്കെ മറന്നു പോയി ....


ദൂരെ ഒരിടത്ത് ഒരു പെൺകുട്ടി മെല്ലിച്ച രൂപം ----- മാതാവിനെ പോലെ കരുണ തിങ്ങുന്ന രൂപം --...


സേറ .....

.ഞാനവളെ പരിചയപ്പെട്ടപ്പോൾ ....

ഇങ്ങോട്ടൊരു ചോദ്യം അവളെ ഇഷ്ടമാണല്ലേന്ന് .....


ശരിക്കും ആശ്ചര്യം തോന്നി.....കാരണം കുറേ ആയി എന്തെങ്കിലുമൊക്കെ പറഞ്ഞ് ആ ഷെൽട്ടറിലെ നിത്യസങ്ങർശകനായിരുന്നു... ഇവളുള്ളിടത്തൊക്കെ പോയി നില്ക്കും :- സേറയും ശ്രദ്ധിച്ചു കാണും ....


ഇവളെന്നെ ഉപദേശിച്ച് ഒരു വഴിക്ക് ആക്കുമെന്ന് കരുതി ... അവളൊരു രോഗിയാണ് ---- വേറെ ആരേലും നോക്ക് .... പ്രണയമൊന്നും പറ്റില്ലെന്ന്.


പക്ഷേ അവളെന്നെ ഞെട്ടിച്ചു....


പ്രണയമല്ലേ --. ഇതുവരെ പിടികിട്ടാത്ത വികാരം: ---- എനിക്കും അങ്ങനെ തോന്നിയാൽ നമ്മുക്ക് പ്രണയിക്കാമെന്നേ  എത്ര കാലം എന്നുറപ്പില്ല ഉള്ള കാലം കൂട്ടായി ഉണ്ടാവാമെന്ന് .....


ഒടുവിൽ ഒരിക്കൽ അവളെന്നോട് ഇഷ്ടം പറഞ്ഞു --...



അവളെ കുറിച്ച് പറയാൻ തുടങ്ങിയതും വേണ്ടാന്നു ഞാൻ പറഞ്ഞു ...

ഒന്നും അറിയണ്ടാ.... അവൾക്കു പറയാൻ ഒരു ഇരുണ്ട കാലമാവും ഉണ്ടാവുക.... വീണ്ടും പഴയതൊക്കെ ചികഞ്ഞ് എന്തിന് വേദനിക്കണം....


നീയുള്ള ഈ നിമിഷം മതി എനിക്ക് -...


പയസ്വിനി അവനെ കേൾക്കുകയായിരുന്നു....

CNN ലെ കാര്യശേഷിയില്ലാത്തവനെന്ന പട്ടം സ്വായത്തമാക്കിയവൻ വെറുതെ പെൺപിള്ളാരുടെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നവൻ... പിരി പോയ കേസ്..... 

അവൻ നിർവ്വചിച്ചു തരുന്നു പ്രണയമെന്താണെന്ന് ...



നീ കേറ്റിനെ പറഞ്ഞു മനസ്സിലാക്കണം ------ നിർമ്മൽ പറഞ്ഞതും ഞാനവനെ കണ്ണടച്ചു കാണിച്ചു --- അവൻ കിടക്കാൻ പോയതും ചിന്തിച്ചു ...... അവൻ ഇവിടെ വന്നിരുന്നപ്പോൾ അസ്വസ്ഥമായത് കേറ്റിന് അവനോടുള്ള അപ്രോച്ച് ഓർത്താണെന്ന് മനസ്സിലായി ----


ഉറക്കം കണ്ണിൽ തഴുകുമ്പോഴെല്ലാം വെളുത്തലില്ലി പൂക്കളുടെ നിറവേകിയ നിർമ്മലിന്റേയും സേറയുടേയും പ്രണയം മനസ്സിൽ നിറഞ്ഞു നിന്നു.


പുലർകാലത്തിലെപ്പോഴോ എന്നിലേക്ക് ചേരുന്ന ഉടലിനെ ഞാനറിഞ്ഞു.. ഒരു വിറയൽ -- ആ ഉടലിന്റെ ഗന്ധത്തിനു മാത്രമേ എന്റെ ഹൃദയ ധമനികളെ ഉത്തേജിപ്പിക്കാൻ കഴിയുള്ളു..... കാണാൻ വെമ്പൽ കൊള്ളുന്ന രൂപം ... തിരിയാൻ ശ്രമിച്ചതും അതിന് അനുവദിക്കാതെ പിൻ കഴുത്തിൽ മുദ്രണം ചാർത്തിയവൻ....


തെറ്റാണ് ... ഞാൻ ചെയ്യുന്നതൊക്കെ തെറ്റാണ്....

എന്റെ പിൻ കഴുത്തിൽ നനവ് തട്ടുന്നു .....


എനിക്കറിയാല്ലോ ... നമ്മുക്ക് നമ്മളെ അറിയില്ലേ.....

അവനെ തിരിഞ്ഞു കിടന്ന് പുണരുമ്പോൾ എന്റെ കവിളിൽ ചെമ്മാനം വാരിവിതറിയിരുന്നു ....


പെട്ടെന്ന് തിരിച്ചു വരാമെന്നായിരുന്നു പ്രതീക്ഷ --.. പക്ഷേ കഴിഞ്ഞില്ല ..ഒന്നറിയിക്കണമെന്നു വെച്ചെങ്കിലും അവിടുത്തെ സാഹചര്യങ്ങൾ അങ്ങനെ ആയിരുന്നു. ---



മഞ്ഞു കൂമ്പാരത്തിനുളളിൽ ഉറങ്ങാതെ മിഴിനട്ട് കാവൽ നില്ക്കുമ്പോഴും -. എന്റെ സിരകളിൽ പ്രണയമെന്ന ലഹരി നുരയും :

നിന്റെ ശ്വാസത്തിന്  ഒരു വേലിയേറ്റം സൃഷ്ടിക്കാൻ കഴിയും.

ഈ വരണ്ട ദിനങ്ങൾക്കപ്പുറം ഒരു മഴക്കാലം കാത്തിരിക്കുമെന്ന് കരുതും....


ഞാൻ ഒന്നു കൂടി മുറുക്കെ പുണർന്നു ----


ശ്ശ് .... അവൻ എരിവ് വലിച്ചു ----


ഞാൻ വേഗം ലൈറ്റിട്ടു -------


മുഖത്തും കൈളിലുമൊക്കെ മുറിവ് ........ മുറിവ് ഉണങ്ങി തുടങ്ങിയിട്ടുണ്ട് --..

ഞാനവനെ വേദനിപ്പിക്കാതെ ചേർന്നു കിടന്നു...


വേദനയുണ്ടോ....


ഇല്ലെന്നേ.....


ഈ പാച്ച് വർക്കുമായി വരാൻ കഴിയില്ലല്ലോ -- കുറച്ചൊന്ന് ഉഷാറായതും ഇങ്ങു പോന്നു...


എങ്ങനെ ഇവിടം കണ്ടെത്തിയോ ..?

നിർമ്മൽ ആവും ....അവനെ കൊണ്ടല്ലേ ഇതൊക്കെ സാധിക്കൂ....


ഉറങ്ങിക്കോളാൻ പറഞ്ഞ് അവനെ ചേർന്ന് കിടന്നവൾ ....

പ്രണയം ചമയ്ക്കുന്നതെല്ലാം ഏഴുനിറങ്ങളാണ് .... മഴവില്ലിന്റെ വശ്യത പോൽ -------


                                                          തുടരും

                                                         ബിജി


ഇന്നെനിക്ക് നിർമ്മലിനേയും സേറയേയും പറയാൻ തോന്നി----- ലൂർദ്ധ് തിരികെ എത്തിയിട്ടുണ്ട് .... ഹെൻട്രിയുടെ മർഡറുമായി നാളെ വരാം.... വായിച്ച് അഭിപ്രായം പറയണം കേട്ടോ.....

To Top