രചന: ബിജി
ഹെൻട്രിയുടെ ഘാതകനെ ലോകം ഉറ്റു നോക്കുകയാണ് ......
അന്താരാഷ്‌ട്ര ചാനലുകളിലെല്ലാം ....
കൊലയാളിയുടെ അറസ്റ്റിന്റെ വിഷ്വൽസ് പൊയ്ക്കോണ്ടിരിക്കുന്നു ...
നാച്വറൽ ഡെത്ത് എന്ന് ലോകം വിശ്വസിച്ച ഹെൻട്രിയുടെ മരണം ഒരു മർഡർ ആണെന്നറിഞ്ഞുള്ള ഞെട്ടലിലാണ് ലോകം ....
CNN ന് അഭിമാനം നിമിഷമാണ് ......
CNNൽ പയസ്വിനിയുടെ ഷോയിൽ എക്സ്ക്ലൂസീവ് ന്യൂസ് ക്ലീയർ എവിഡൻസോടു കൂടി എയർ ആയതും ....
സമൂഹത്തെ ഒന്നു ഇളക്കാൻ തക്ക വ്യാപ്തി ഉണ്ടായിരുന്നു ....
ഭരണ പ്രതിപക്ഷ ഇടപെടലുകൾ ....
ചർച്ചകൾ .... ചാനൽ കണ്ടെത്തിൽ വസ്തുതകളുടെ നിജസ്ഥിതിക്കായി പുനരന്വേഷണം....
ഒടുവിൽ തെളിവുകളെല്ലാം കൊലയാളിക്ക് എതിരായിരുന്നു ......
തുടർന്നാണ് അറസ്‌റ്റ് ഉണ്ടായത് .....
ഈ സമയം ന്യൂയോർക്കിൽ നിന്ന് കുറച്ച് അകലെ ഒരു വില്ലേജ് ഏരിയയിൽ ബോട്ട് യാത്രയിലാണ് പയസ്വിനിയും കേറ്റും പിന്നെ നിർമ്മലും....
ഒളിവിൽ എന്നു പറയാൻ കഴിയില്ലെങ്കിലും .....
അവരൊന്ന് മാറി നില്ക്കുകയാണ് .......
CNN അതോറിറ്റീസിന്റെ നിർദ്ധേശ പ്രകാരമാണ് യാത്ര ....
കുറച്ചു നാൾ ഈ വില്ലേജിൽ ഉണ്ടാവും....
മനസ്സ് ഫ്രീ ആകാൻ നല്ലതാണ് ....
ഒരു വെക്കേഷൻ കാലം ആസ്വദിക്കും പോലെയാണ് നിർമ്മലും കേറ്റും ....
നിർമ്മൽ ചൂണ്ടയിട്ട് മീനെ പിടിക്കാൻ നോക്കുന്നുണ്ട് എവിടുന്ന് .....
ഒരെണ്ണം ചൂണ്ടയിൽ കുരുങ്ങുന്നില്ല ....
അതിന്റെ അരിശം....
പയസ്വിനി ചിന്തിച്ചത് ..... ഹെൻട്രിയുടെ മരണവും കൊലയാളിയുടെ അറസ്റ്റിലേക്കുമുള്ള ദൂരമാണ് ...
ആ രാത്രി ഭയനാകമായിരുന്നു ....
മെർലിയയുടെ ഓഡിയ്ക്കു മുന്നിൽ എത്തപെട്ടത് .....
മുന്നോട്ട് സംശയത്തിനിട നല്കാതെ നടക്കുമ്പോൾ .....
കാർ നിർത്തി....
മെർലിയയും നല്ല നീളമുള്ള ഒരു പുരുഷനും ഞങ്ങൾക്ക് പിന്നാലെ എത്തി .....അയാൾ മെർലിയയുടെ കാമുകനാവും....
കാരണം അവളെ ചുംബികുന്നത് കണ്ടിരുന്നു.....
അസമയത്ത് മുഖമൊക്കെ മറച്ച ഞങ്ങളെ കണ്ടതും അവർ പരിഭ്രമിച്ചിരുന്നു.....
ആരോഗ്യവാനായിരുന്നു ആ ഒരുവൻ ......
എന്റെ ജാക്കറ്റിൽ അവന്റെ പിടിവീഴും എന്നുറപ്പായതും ഒന്നു കറങ്ങി ആ മുഖത്തിട്ട് ഒന്ന് പഞ്ച് ചെയ്തു....
അയാൾ വീണതും ഞങ്ങൾ ഓടിയിരുന്നു .....
വണ്ടി എടുത്ത് അവിടുന്ന് പായുമ്പോൾ രക്ഷപെട്ട സമാധാനം .......
ആദ്യമേ തന്നെ ഒരാളിനെ ഞാൻ സംശയിച്ചിരുന്നു ..... ആ ആളിലേക്ക് വിരൽ ചൂണ്ടും വിധമാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരുന്നത്. കാരണം ഹെൻട്രിയുടെ ഓഫീസ് മുറിയിലെ വേസ്‌റ്റ് ബിന്നിൽ നിന്ന് എനിക്ക് ലഭിച്ച ചീത്തിയെറിഞ്ഞ ഒരു പേപ്പർ കട്ടിങ്ങ്...
H5122514..
എന്താവാം ഇത്. - - - - -
H for Hentry .........പിന്നെ ആ സംഖ്യകൾ .......
ഏതെങ്കിലും ഡോക്യുമെന്റ്സോ ഫയൽ കോഡോ ആയിരിക്കാം
ഈ ഒരു കോഡുപയോഗിച്ച് എന്തു തെളിവിലേക്കാണ് എത്തുക.......
സുപ്രധാന വിവരങ്ങളാണെങ്കിൽ അശ്രദ്ധയോടെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുമോ --...
പക്ഷേ ഹെൻട്രി ബുദ്ധിമാനായിരുനെന്ന് അടുത്ത നിമിഷം എനിക്ക് തോന്നി.....
ആ മുറിയുടെ നിലം ആസിഡു പോലുള്ള എന്തോ ഉപയോഗിച്ച് ക്ലീൻ ചെയ്തിട്ടുണ്ട് ...... ഹെൻട്രിയുടെ മരണത്തിനു ശേഷം ആവാം ...
അവിടുള്ള ഓരോ വസ്തുക്കളും അതേ പോലെ ക്ലീനാക്കി വച്ചിരുന്നു .....
ഇതിനു പിന്നിലുള്ള ആരായാലും ബുദ്ധിമാൻ തന്നെയാണ്...
അത്രയും സൂഷ്മം ആയി പ്ലാൻ ചെയ്തിട്ടുണ്ട് - - - - -
ഈ കുരുക്കഴിക്കാൻ തല പുകഞ്ഞാലോചിച്ചു കൊണ്ടിരുന്നു.....
ഒരെത്തും പിടിയും കിട്ടുന്നില്ല .....
നീയെന്താണ് ആലോചിച്ചു കൂട്ടുന്നത് ചിന്തകളെ മുറിച്ച് ചൂണ്ടയിടീൽ നിർത്തി നിർമ്മൽ ചോദിച്ചു ...
ഏയ് ഒന്നുമില്ല ഞാൻ ഹെൻട്രിയുടെ കേസ് കണ്ടെത്തിയതിനേ പറ്റിയൊക്കെ ആലോചിച്ചിരുന്നതാ ....
ഇവളെന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നത് .....
കേറ്റും നിർമ്മിനെ നോക്കിയിരിക്കുകയാണ് ...
ഞാൻ ...ഞാൻ .... നീ ചൂണ്ടയിട്ടത് വെറുതെയാണല്ലോന്ന് വിചാരിച്ചതാ .....
കേറ്റ് നിർമ്മലിനെ നോക്കുമ്പോൾ മിഴികളിലൂറുന്ന തിളക്കത്തെ ഒളിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു ....
പയസ്വിനിക്ക് കേറ്റിന്റെ ഭാവ പകർച്ച കണ്ട് പുഞ്ചിരിയൂറി .....
ലൂർദ്ധിന്റെ എന്തെങ്കിലും വിവരം അറിഞ്ഞിട്ട് മാസം രണ്ടാകുന്നു .....
നിർമ്മലിനും കേറ്റിനും ഒപ്പം ചിലവിടുമ്പോഴും മനസ്സ് പതറുകയാണ്.....
അവന്റെ പ്രൊഫക്ഷൻ അത്രയും റിസ്കിയാണ് .....
ഏതോ മിഷനുമായി ബന്ധപ്പെട്ട് ലഡാക്കിലാണെന്ന്.... കൊളീഗ്‌സിൽ നിന്ന് അറിയാൻ കഴിഞ്ഞു.....
എപ്പോൾ തിരികെ എത്തുമെന്ന് അറിയില്ലെന്ന് ....
എന്നെ ഒന്ന് അറിയിക്കാമല്ലോ ....
അവനില്ലായ്മയുടെ അറ്റമില്ലാത്ത ദൂരം കടക്കാൻ കഴിയില്ലെന്നറിയില്ലേ...
മഞ്ഞുകാലത്തിന്റെ കുളിരിൽ നിന്ന് കടുത്ത വരണ്ട കാലത്തിൽ ഞാനറിയാതെ നടന്നുകയറി .....
പുതിയ കാഴ്ചകളൊന്നും സിരകളിൽ ഒരു ചലനവും സൃഷ്ടിക്കുന്നില്ല ....
ഈ പുൽമേടോ: നനുത്ത തുഷാര ബാഷ്പങ്ങൾക്കോ .... വെളുത്ത പൂവുകൾക്കോ എന്നെ അടിമപ്പെടുത്താൻ കഴിയുമായിരുന്നില്ല .....
ഹൃദയത്തിൻ ചുവരിൽ ഞാൻ ചുവന്ന മഷിയാൽ വരച്ചു ചേർത്തതൊക്കെ ആത്മ പുഷ്പങ്ങളാണ് .....
പ്രണയ പുഷ്പങ്ങൾ .....
ചേതനയാൽ ഉതിർത്തിട്ട ഹൃദയ പുഷ്പങ്ങൾ .....
പുലരിയിൽ എനിക്ക് ലഭിച്ച മെയിൽ എന്നെ ഉടലോടെ എരിക്കാൻ തക്കവിധം ആയിരുന്നു ....
ഒന്നു കാണണ്ടേ പയസ്വിനി....
നീയും ഞാനും തമ്മിലുള്ള ചൂതാട്ടം ഇനി നേർക്കുനേർ ആയാലോ ...!
നീ വരും ഞാൻ വരുത്തും .....
തുടരും
ഹെൻട്രിയുടെ കൊലയാളിയെ അടുത്ത പാർട്ടിൽ കൊണ്ടു വരാം ...നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ടോന്ന് അറിയില്ല... ആരും റിവ്യുവിൽ പറയുന്നില്ല... വെറുതെ ട്വിസ്റ്റിട്ട് എഴുതുന്നതല്ല..... ഇങ്ങനെയാണ് ഈ കഥ പോകുന്നത് ....