ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 59 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ്


❤️❤️അലോഷി weds നീതു ❤️❤️

അതിരാവിലെ തന്നെ പുതിയൊരു മംഗള  കർമ്മത്തിനായി മാളിയേക്കൽ തറവാട് ഉണർന്നു കഴിഞ്ഞു. ആളും ആരവങ്ങളും കൊണ്ട് തറവാട് നിറഞ്ഞിരിക്കുകയാണ്. എല്ലാവരും ഓരോരോ തിരക്കുകളിൽ. നേരത്തെ എഴുന്നേറ്റ് ഫ്രഷ് ആയ് ആദവും ആമിയും താഴേയ്ക്ക് വന്നിരുന്നു. മാത്യുവും മേരിയും ബന്ധുക്കളെ ഒക്കെ സൽക്കരിക്കുന്ന തിരക്കിലാണ്. നിർമലയും അവരോടൊപ്പം ഉണ്ട്. അലോഷി റൂമിൽ ഒരുക്കത്തിൽ ആണ്. ആദം ഓരോ പണികൾ ആയ് ഓടി നടപ്പുണ്ട്.


താഴത്തെ പണികൾ എല്ലാം കഴിഞ്ഞതും ആമി റെഡി ആകാൻ വേണ്ടി മുകളിലേയ്ക്ക് വന്നു. റൂമിൽ എത്തിയ ശേഷം ആമീ അവളുടെയും ആദത്തിന്റെയും കല്യാണത്തിന് ഇടാനുള്ള ഡ്രസ്സൊക്കെ ബെഡിലേക്ക് എടുത്തു വച്ചു. ശേഷം ടൗവലും ഡ്രസ്സും എടുത്ത് അവൾ കുളിക്കാൻ കയറി. അവൾ തിരികെ ഇറങ്ങുമ്പോഴും ആദം റൂമിലേയ്ക്ക് വന്നിരുന്നില്ല. അവൾ ഡോർ ഒന്ന് ചാരിട്ടശേഷം മാറാൻ തുടങ്ങി.


കുളിച്ച് ഫ്രഷായി ഡ്രസ്സ്‌ മാറാൻ റൂമിലേക്ക് വന്ന ആദം കാണുന്നത് അടഞ്ഞു കിടക്കുന്ന വാതിലാണ്. വാതിലിൽ തട്ടാൻ ആയ് ഒരുങ്ങിയതും അവന് മനസ്സിലായി അത് ലോക്ക് അല്ല എന്ന്. അവൻ വാതിൽ തുറന്ന് അകത്തേയ്ക്ക് കയറിയതും കണ്ടു അണ്ടർ സ്കെർട്ടും ബൗസും മാത്രം ഇട്ട് സാരി ഉടുക്കാൻ തുടങ്ങുന്ന ആമിയെ. അവളെ ആ വേഷത്തിൽ കണ്ട അവന്റെ കണ്ണുകൾ ഒന്ന് തുറന്നു. ആദം ഡോർ പതിയെ ലോക്ക് ചെയ്തു അവളുടെ അരികിലേക്ക് നടന്നു.


തന്റെ നഗ്നമായ ഇടുപ്പിലൂടെ ഒരു കൈ ചുറ്റി വരിഞ്ഞതും ഒന്ന് പിടഞ്ഞ് കൊണ്ട് സൈഡിലേയ്ക്ക് തല ചരിച്ചു നോക്കി. കള്ള ചിരിയോടെ തന്നോട് ചേർന്ന് നിൽക്കുന്ന ആദമിനെ കണ്ട് അവളും ഒന്ന് പുഞ്ചിരിച്ചു.


"മാറ് ഇച്ചായ ഞാൻ റെഡി ആകട്ടെ "


അവൾ അവനിൽ നിന്ന് ഒന്ന് അകലാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞുവെങ്കിലും അവൻ അവളെ ഒന്നുകൂടി അവനിലേയ്ക്ക് ചേർച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.


"ആമി കൊച്ചിന് ഇന്ന് ഇച്ചായൻ സാരി ഉടുപ്പിച്ചു തരാം "


അതും പറഞ്ഞ് അവളെ അകത്തി മാറ്റി ബെഡിൽ കിടക്കുന്ന സാരി കയ്യിലേക്ക് എടുത്ത് കൊണ്ട് അവളിലേയ്ക്ക് തിരിഞ്ഞു നിന്നു. ആമി ചിരിയോടെ നിന്നു കൊടുത്തു. ആദം വളരെ മനോഹരമായ് തന്നെ അവൾക്ക് സാരി ഉടുപ്പിച്ചു കൊടുത്തു.


"എങ്ങനെ ഉണ്ട് ആമി കൊച്ചേ "


അവളെ കണ്ണാടിക്ക് മുന്നിൽ കൊണ്ടു വന്ന് നിർത്തി അവൻ ചോദിച്ചതും അവർ അതിലേക്ക് ഒന്ന് നോക്കി. അവളുടെ കണ്ണുകൾ വിടർന്നു അത്ര മനോഹരമായിരിക്കുന്നു അവൻ സാരി ഉടുപ്പിച്ചത്.


"എന്റെ ഇച്ചായ ഇതൊക്കെ എവിടെ നിന്ന പഠിച്ചേ "


" നിന്റെ ഇച്ചായന് ഇതൊക്കെ സിമ്പിൾ അല്ലേ ആമി കൊച്ചേ നീ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു "


അവൾ ഒരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാരി.


" ഇനി ഇച്ചായൻ റെഡിയായിക്കോ സമയം ആകുന്നു "


അവൾ തന്റെ തലയിൽ ചുറ്റി കിട്ടിയിരുന്ന ടൗവൽ തിരിഞ്ഞ് അവന്റെ മേലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു. അവൻ അതും കൊണ്ട് ഫ്രഷാവാനായി ബാത്റൂമിലേക്ക് കയറി. ആദം തിരികെ ഇറങ്ങുമ്പോൾ ആമി ഒരുങ്ങി കഴിഞ്ഞിരുന്നു. അവൻ അവളെ ഒന്നു നോക്കിക്കൊണ്ട് ബെഡിൽ  എടുത്തു വെച്ച ഡ്രസ്സ് എടുത്തിട്ടു.


"എങ്ങനെ ഉണ്ട് ആമി കൊച്ചേ "


അത് കേട്ട് അവൾ അവന് നേരെ തിരിഞ്ഞു. അവളുടെ സാരിക്ക് മാച്ച് ആയ കളർ ഷർട്ട് ആയിരുന്നു അവന്റെയും.


"എന്റെ ഇച്ചായൻ എപ്പോഴും സൂപ്പർ അല്ലെ "


അത് കേട്ട് അവൻ ചിരിയോടെ തലയാട്ടി. ഇരുവരും റെഡി ആയ് കഴിഞ്ഞതും താഴേയ്ക്ക് ഇറങ്ങി.





================================



"എന്തായി മോനെ ഇന്നെങ്ങനും കഴിയുമോ ഇത് "


ആമിയെ താഴേയ്ക്ക് പറഞ്ഞു വിട്ട ശേഷം അലോഷിയുടെ അടുത്തേയ്ക്ക് വന്നതാണ് ആദം. ഇവിടെ ആശാൻ വൻ ഒരുക്കത്തിൽ ആണ്.


"എങ്ങനെ ഉണ്ട് ഡാ ഞാൻ കലക്കിയില്ലേ "


മിററിൽ നോക്കി തലമുടി ഒന്ന് കൂടി സെറ്റ് ചെയ്ത ശേഷം അവൻ ആദമിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.


"ആ ഒരു ആന ചന്തമൊക്കെ ഉണ്ട് "


അവൻ അലക്ഷ്യമായ് മറുപടി പറഞ്ഞു. അത് കേട്ട് അലോഷി ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.


"ഹോ ഇത്തിരി സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം "


"മതിയാക്ക് ടേയ് സമയം ആയ് താഴേയ്ക്ക് ഇറങ്ങാം "


ആദം ബെഡിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.


"വോകെ അളിയാ സെറ്റ് "


ശേഷം ഇരുവരും ചേർന്ന് താഴേയ്ക്ക് പോയി.





================================




കൃത്യ സമയത്ത് തന്നെ അലോഷിയും കുടുംബവും മണ്ഡപത്തിൽ എത്തിയിരുന്നു. ആരവ് ഇല്ലാത്തതിനെ തുടർന്ന് ആദം ആണ് വധുവിന്റെ സഹോദരന്റെ സ്ഥാനത്തു നിന്ന് വേണ്ടുന്ന കാര്യങ്ങൾ ഒക്കെ ചെയ്തത്. അതൊക്കെ കണ്ട് നിൽക്കെ മാധവനും സീതയ്ക്കും അവനോട് വല്ലാത്ത സ്നേഹവും വാത്സല്യവും തോന്നി. മണ്ഡപത്തിൽ എത്തിയതും ആമി വേഗം തന്നെ നീതുവിന്റെ അരികിലേക്ക് പോയി. ആമി അവൾക്ക് അരികിലെത്തുമ്പോൾ അവൾ ആകെ ടെൻഷൻ അടിച്ചിരിപ്പുണ്ടായിരുന്നു.


"എന്താ പെണ്ണെ നിന്റെ മുഖം ഇങ്ങനെ ഇരിക്കുന്നെ "


"ആമി എനിക്ക് ആകെ ടെൻഷൻ ആകുന്നു "


"എന്തിന് "


ആമി ഒരു ചിരിയോടെ ചോദിച്ചു.


"അത് കല്യാണം കഴിക്കേ "


അത് കേൾക്കെ ആമി പൊട്ടി ചിരിച്ചു. നീതു അവളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു.


"എന്റെ പെണ്ണെ ഇത്ര പേടിക്കാൻ മാത്രം ഒന്നുമില്ല. നീ പോയ്‌ ചേട്ടായിയുടെ അടുത്ത് ഇരുന്നാൽ മതി. ബാക്കി ഒക്കെ എന്റെ ചേട്ടായി നോക്കി കോളും "


"എന്നാലും........"


നീതു തിരികെ എന്തോ പറയാൻ തുടങ്ങിയതും നീതുവിന്റെ അച്ഛനും അമ്മയും അകത്തേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു.


"ആമി മോള് ഇവിടെ ഉണ്ടായിരുന്നോ "


മാധവൻ ആമിയുടെ തലയിൽ ഒന്ന് തലോടിക്കൊണ്ട് ചോദിച്ചു.


"ഇപ്പൊ വന്നതേ ഉള്ളൂ അങ്കിൾ "


"ദേ അവിടെ മുഹൂർത്തത്തിന് സമയം ആയി വാ "


അതും പറഞ്ഞ് നീതുവിന്റെ കയ്യും പിടിച്ച് മാധവൻ പുറത്തേക്കു നടന്നു. പുറകിലായി സീതയും ആമിയും.





================================




മാധവന്റെ കയ്യും പിടിച്ചു വരുന്ന നീതുവിൽ ആയിരുന്നു എല്ലാവരുടെയും കണ്ണുകൾ. അണിഞ്ഞൊരുങ്ങി വരുന്ന തന്റെ പെണ്ണിനെ കാൺകെ അലോഷ്യയുടെ മിഴികൾ വിടർന്നു. മുന്നിലെ സദസ്സിനെ വണങ്ങിക്കൊണ്ട് അവൾ അവനെ അരികിലായിരുന്നു. അവർക്ക് കുറച്ച് അരികിലായി ആദവും ആമിയം എല്ലാവരും നിൽപ്പുണ്ട്. മാധവൻ എടുത്തു കൊടുത്ത താലി വാങ്ങി അലോഷി അടുത്തിരിക്കുന്ന നീതുവിനെ ഒന്ന് നോക്കി. അവളിൽ നിറഞ്ഞ പുഞ്ചിരി ആണ്. അവനും അതെ പുഞ്ചിരിയോടെ ആ താലി അവളുടെ കഴുത്തിലേയ്ക്ക് അണിയിച്ചു. അവൾ നിറഞ്ഞ കണ്ണുകളോടെ കൈകൾ കൂപ്പി പ്രാർത്ഥിച്ചു. അവന്റെ വിരലിനാൽ അവളുടെ സിന്ദൂരരേഖ ചുവക്കുമ്പോൾ

ഇരുവരിലും പ്രണയം നിറഞ്ഞൊഴുകുകയായിരുന്നു. മാധവൻ നിറഞ്ഞ കണ്ണുകളോടെ നീതുവിന്റെ കൈ അലോഷിയുടെ കയ്യിലേക്ക് ചേർത്തു വച്ചു.


ആമിയും ആദവും പരസ്പരം നോക്കി പുഞ്ചിരിച്ചു. അവൾ അവന്റെ കൈയിൽ ചുറ്റി പിടിച്ചു കൊണ്ട് അവനിലേയ്ക്ക് ചേർന്ന് നിന്നു.


"എന്താ ആമി കൊച്ചേ "


അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.


"ഒരുപാട് സന്തോഷം തോന്നുന്നു ഇച്ചായ, എന്റെ നീതു ഇനി മുതൽ എന്റെ അരികിൽ തന്നെ ഉണ്ടാവുമല്ലോ "


"ഉണ്ടാവുമല്ലോ "


അവനും അവളോട് ചേർന്ന് നിന്ന് പറഞ്ഞു.


തുടർന്ന് ഫോട്ടോ എടുപ്പ് ആയിരുന്നു. ക്യാമറാമാൻ അവരെക്കൊണ്ട്  ഇരുന്നും നിന്നും കിടന്നും ഫോട്ടോ എടുപ്പിച്ചു. അവസാനം അലോഷി ഒന്ന് കലിപ്പ് ആയതും അവർ അവസാനിപ്പിച്ചു.ഇതിന്റെ ഇടയിൽ ആമിയെയും ആദമിനെയും ചേർത്ത് കുറച്ച് ഫോട്ടോ എടുക്കാനും അവർ രണ്ടാളും മറന്നില്ല.


നേരത്തെ സംസാരിച്ച് തീരുമാനം എടുത്തതിനെ തുടർന്ന് ആഹാരം ഒക്കെ കഴിച്ച ശേഷം വളരെ അടുത്ത ബന്ധുക്കളും ആയ് അവർ പള്ളിയിലേക്ക് തിരിച്ചു. അവിടെ എത്തി അച്ഛന്റെ നിർദ്ദേശ പ്രകാരം അലോഷി അവൾക്ക് മന്ത്രകോടി അണിയിച്ചു. കുറച്ച് ചില ചടങ്ങുകൾ നടത്തിയ ശേഷം അവർ പുറത്തേയ്ക്ക് ഇറങ്ങി.


"എന്നാൽ ഞങ്ങൾ അങ്ങോട്ട് ഇറങ്ങുവാ "


പുറത്തേയ്ക്ക് വന്നതും മാധവൻ എല്ലാവരോടും ആയ് നേരിയ ഒരു സങ്കടത്തോടെ പറഞ്ഞു. അത്രയും നേരം സന്തോഷത്തോടെ നിന്ന നീതുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അവൾ മാധവന്റെ നെഞ്ചിലെയ്ക്ക് ചാഞ്ഞു.


"മോള് സങ്കടപ്പെടേണ്ട ഒന്ന് കാണണം എന്ന് തോന്നുമ്പോൾ അച്ഛനും അമ്മയും ഓടി വരും. പിന്നെ നിനക്ക് എപ്പോൾ വേണമെങ്കിലും അവിടെക്ക് വരാമല്ലോ "


അയാൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞതും അവൾ കരഞ്ഞു പോയി.


"എന്താ മോളെ ഇത് നീ അച്ഛനെ കൂടെ കരയിക്കും "


സീത തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൾക്ക് അരികിലേയ്ക്ക് വന്ന് കൊണ്ട് പറഞ്ഞു. അവൾ കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിൽ ചാരി കൊണ്ട് തന്നെ സീതയുടെ കൈയിൽ മുറുകെ പിടിച്ചു കരഞ്ഞു. ആ മാതാപിക്കളുടെ ഹൃദയം അത്രമേൽ നോവുന്നുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. കണ്ട് നിൽക്കുന്നവരുടെ വരെ കണ്ണുകൾ നിറഞ്ഞു. മാധവൻ നിസ്സഹായതയോടെ അലോഷിയെ ഒന്ന് നോക്കിയതും അവൻ അയാൾക്ക് അരികിലേയ്ക്ക് വന്ന് അയാളിൽ നിന്ന് അവളെ അകത്തി മാറ്റി അവന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് കൊണ്ട് മാധവനോട് പറഞ്ഞു.


"അച്ഛൻ വിഷമിക്കണ്ട അച്ഛന്റെ മോളെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം "


അവന്റെ ആ വാക്കുകൾ മതിയായിരുന്നു ആ മാതാപിതാക്കളുടെ മനസ്സ് നിറയാൻ. അവൻ അവളെയും ചേർത്ത് പിടിച്ച് കാറിലേയ്ക്ക് കയറി. അവരോടൊക്കെ യാത്ര പറഞ്ഞ് ബാക്കി ഉള്ളവരും.


"പോയിട്ട് വരാം നിങ്ങൾ ഒന്ന് കൊണ്ട് പേടിക്കണ്ട ഞാനും എല്ലാവരും ഉണ്ട് അവൾക്ക് അവിടെ "


ആമി അവരുടെ അടുത്തേയ്ക്ക് വന്ന് ചെറു പുഞ്ചിരിയോടെ പറഞ്ഞു.


"അറിയാം മോളെ ഞങ്ങൾക്ക് സന്തോഷം മാത്രെ ഉള്ളൂ "


അവരും നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. ആമിയും ആദവും അവരോട് യാത്ര പറഞ്ഞ് കാറിലേയ്ക്ക് കയറി. കാർ സ്റ്റാർട്ട് ആയതും നീതുവിന്റെ കരച്ചിൽ ഉച്ചത്തിൽ ആയി. പുറത്ത് നിറ കണ്ണുകളോടെ നിൽക്കുന്ന തന്റെ അച്ഛനെയും അമ്മയെയും കാൺകെ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല അലോഷി അവളെ തന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ചു. അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി പൊട്ടി കരഞ്ഞു.


അകന്ന് പോകുന്ന ആ കാറിലേയ്ക്ക് നോക്കി സീത കരഞ്ഞു കൊണ്ട് തന്റെ ഭർത്താവിന്റെ നെഞ്ചിലേയ്ക്ക് ചാരി.


"താൻ എന്തിനാ ഡോ ഇങ്ങനെ കരയുന്നത് നമ്മുടെ മോള് നല്ലൊരു കുടുംബത്തിലേയ്ക്ക് അല്ലെ പോയത് അപ്പോൾ സന്തോഷിക്കുക അല്ലെ വേണ്ടത് "


മാധവൻ അവരെ ചേർത്ത് പിടിച്ച് തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു. ഉള്ളിലെ വേദന ശമിപ്പിക്കാൻ അയാൾ അങ്ങനെ പറഞ്ഞു എങ്കിലും ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന മകൾ ഇപ്പോൾ തങ്ങളെ വിട്ട് മറ്റൊരിടത്തേയ്ക്ക് പോയതിൽ അവർക്ക് പെട്ടന്ന് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല. തങ്ങളുടെ മകൾക്കായ് അവർ ഇരുവരുടെയും ഹൃദയം പിടയുന്നുണ്ടായിരുന്നു. തുടരും

To Top