പയസ്വിനി, തുടർക്കഥ ഭാഗം 59 വായിക്കൂ...

Valappottukal


രചന: ബിജി


ഹെൻട്രിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം പുലിവാലായി തുടർന്നിട്ടുണ്ട് ....

CNN ന്റെ കോർഡിനേറ്റർ ഷോ സ്റ്റാർട്ട് ചെയ്യാറായില്ലേന്നുള്ള മുറവിളി തുടങ്ങിയിട്ട് കുറച്ചായി ......


നിർമ്മലും കേറ്റും കോട്ടേജിലെത്തി ....

കുറച്ചു ദിവസമായി ലേറ്റായുള്ളവരവൊക്കെയാണ് ....

ശരിക്കും പറഞ്ഞാൽ ലൂർദ്ധ് ഉറങ്ങുമ്പോ വന്നു കയറും ഉണരുന്നതിന് മുൻപ് പോവുകയും ചെയ്യും .....


ഹൈലീ പ്രഷർ .......


സമൂഹത്തിലെ ഉന്നതനായ പ്യുവർ സോളുള്ള വ്യക്തി ......

അയാൾക്കൊരു ശത്രു -... അങ്ങനൊന്നു കേട്ടാൽ തന്നെ ആരും ചിരിച്ചു തള്ളും ....


കാരണം സഹജീവികളെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു സാധു മനുഷ്യൻ.....


സ്വന്തമായി ഒരു സമ്പാദ്യവും ഇല്ലാത്തൊരു വ്യക്തി ...


CNN ന്റെ എഡിറ്റോറിയലിൽ വെറുതെ ഇത് അസ്വാഭാവികത ഉള്ള കേസാണെന്നു പറഞ്ഞതും ....


എന്നെ പുകച്ചില്ലെന്നേയുള്ളു ....


വൈറ്റൽ എവിഡൻസില്ലാതെ ....

ഒരു രക്ഷയുമില്ല .......


അതിന് ഒറ്റ വഴിയേയുള്ളു ....

ഹെൻട്രിയുടെ ഓഫീസ് ബ്രേക്ക് ചെയ്യണം .....


നിർമ്മൽ അതു കേട്ടതും തൊഴുതു....


കേറ്റ് ത്രില്ലിങിലാണ് ......


ചൂടുപിടിച്ച ചർച്ചയ്ക്കിടയിൽ കോൾഡ് കോഫി .... അടുത്തു വെച്ചിട്ട് പിന്മാറുന്നൊരുവൻ ....


ഞാനൊന്ന് തിരിഞ്ഞു നോക്കി...

അവന്റെ കരിയർ ..അതെല്ലാം പെൻഡിങ് വെച്ച് ഇവിടിങ്ങനെ .....


നിർമ്മലിനോട് ഇപ്പം വരാമെന്ന് പറഞ്ഞ് കിച്ചണിലേക്ക് പോയി ....


നിർമ്മലും കേറ്റും .... കളിയാക്കി ചിരിക്കുകയാ ....


അവരെ ഒട്ടും മൈൻഡ് ചെയ്തില്ല ....


കിച്ചണിലെന്തോ പ്രിപ്പയർ ചെയ്യുകയാണ്......


പിന്നിലൂടെ ആ വയറിൽ കൈകൾ മുറുക്കി പുറത്ത് മുഖം ചേർത്ത് നിന്നു .....



അവനും തിരിഞ്ഞു നിന്നെന്നെ വരിഞ്ഞു മുറുക്കി....


അവനെന്നെ മിഴികളുടെ തടവറയിൽ ഒതുക്കുകയാണ് .....


മിഴികളുടെ ചലന ഗതികളിലെല്ലാം 

എന്നോടുള്ള സ്നേഹം വെളിപാടാകുകയാണ് ....


ഇതെത്ര ദിവസമായെടി .....

ഒന്നു കണ്ടിട്ട്....

എന്തൊരു കോലമാ ഇത്....?


ക്ഷീണിച്ച് ഉറക്കം തിങ്ങിയ കണ്ണുകളിൽ നോക്കിയാണ് പറച്ചിൽ


എമ്മി എന്റെ തെമ്മാടി.....


അവളവന്റെ നെഞ്ചിൽ കടിച്ചു ....


ഹൊ.......


ഞാനും തരും കേട്ടല്ലോ ....

താങ്ങില്ല....

ചെക്കൻ കലിപ്പിലായതും .....

ചുണ്ടിലൊരു ചുംബനം ചാലിച്ചിട്ട് ഓടിക്കളഞ്ഞു .....


ലഞ്ച് കഴിക്കാൻ ചെല്ലുമ്പോൾ ആകെ അസ്വസ്ഥതയിൽ നില്ക്കുന്ന ലൂർദ്ധിനെയാണ് കണ്ടത് .....


ഞാനാ കവിളിൽ ചുണ്ടു ചേർത്തിട്ടും .....

ആൾക്ക് ഒരനക്കവും ഇല്ലാ .....


പിന്നെ ഞാനും മൈൻഡ് ചെയ്തില്ല....


ട്രാവൽസിൽ വിളിച്ച് ടിക്കറ്റ് കൺഫോം ചെയ്യുന്നത് കണ്ടതും...

സങ്കടം ആയെങ്കിലും ....

എമർജൻസി ആണെന്നു മനസ്സിലായി ......


അവനെന്നെ നോക്കാതെ ഒഴിഞ്ഞു മാറുന്നു ......

അടുത്ത് ചെന്നാൽ .. ഉടനെ അവിടുന്ന് മാറും ......


ആർമിയിൽ നിന്നുള്ള കോളാണെന്ന് മനസ്സിലായി.....


ലഗേജിൽ ഡ്രെസ്സ് എടുത്തുവയ്ക്കുന്നതു കണ്ടതും....

ഹൃദയം വരഞ്ഞു മുറിയുന്ന വേദന.....


പഴയ പോലെയല്ലിപ്പോൾ .....


അവന്റെ സാമിപ്യമില്ലാതെ ..... ഒന്ന് അനങ്ങാൻ പറ്റാതായിട്ടുണ്ട്....


പക്ഷേ അവന്റെ കരിയർ ...

പ്രാക്ടിക്കലാകാതിരിക്കാനും  കഴിയില്ല.....


ഒന്നും മിണ്ടാതെ ലഗേജും ആയി ഇറങ്ങി വന്നവൻ എന്നെ നോക്കി ...

അവന്റെ കണ്ണുകളിൽ ചുവന്ന ഞരമ്പുകൾ പിടയുന്നു....


എമർജൻസിയാണ്....

എത്രയും വേഗം മടങ്ങിവരാം ....

അസ്ഥി നുറുങ്ങും വിധം വരിഞ്ഞു മുറുക്കി നെറ്റിയിൽ ചുംബിച്ച് ഇറങ്ങി പോയവൻ....

ഒരു വട്ടം പോലും തിരിഞ്ഞു നോക്കിയില്ല....


എത്രയോ നേരം ഞാൻ അവൻ നടന്നിറങ്ങിയ വഴിയോരം നോക്കി നിറകണ്ണുകളോടെ നിന്നിരിക്കാം ....


ഭ്രാന്തുപിടിച്ച പോലുള്ള ദിവസങ്ങൾ ....


അവൻ മിലിട്ടറിയിൽ അവന്റെ ടീമിൽ റിപ്പോർട്ട് ചെയ്തെന്ന് മെസ്സേജ് ചെയ്തിരുന്നു ......


ഒന്നിച്ചു കഴിഞ്ഞ ബെഡ് റൂമിൽ കയറാറേയില്ല .....

അവന്റെ ഗന്ധം തിരയാൻ

അവനുപയോഗിക്കുന്ന പെർഫ്യൂം  എന്റെ ഡ്രസ്സിൽ അടിക്കുക....

അവന്റെ ടീഷർട്ടിട്ടു കിടക്കുക...

ഓരോരോ വട്ടുകൾ .....


തനിച്ചായി പോകുന്നത് ഒഴിവാക്കാൻ മാക്സിമം തന്റെ ജോബ് ഓറിയന്റ് തിരക്കുകളിലേക്ക് വലിയും...


ഹെൻട്രിയുടെ വില്ലയിലെ ഒരു റും തന്നെയാണ് അദ്ദേഹത്തിന്റെ ഓഫീസും.....


ഇപ്പോഴാ വില്ലയിൽ  ഹെൻട്രിയുടെ മകൾ മെർലിയ തനിച്ചാണ് .....


ഒരിക്കൽ ആ വീട്ടിൽ റിപ്പോർട്ടു ചെയ്യാൻ പോയതു കൊണ്ട് വീട് സുപരിചിതമാണ് .....



നിർമ്മലിന് കുറച്ച് ഭയമുണ്ട് ...


കേറ്റ് പക്ഷേ ആവേശത്തിലാണ് .....


അർദ്ധരാത്രിയോടു കൂടി ഹെൻട്രിയുടെ വില്ല ഉൾപ്പെടുന്ന സ്ട്രീറ്റിലെത്തി ....

ചുറ്റും വീടുകൾ ഒന്നും ഇല്ല ....

പുൽമേടിന് നടുവിൽ പ്രകൃതിയോടിണങ്ങിയ വൈറ്റ് പെയിന്റിൽ ... വില്ല ബ്രൈറ്റായി തോന്നിച്ചു.....


മൂന്നുപേരും ഒന്നിച്ചു നടക്കാതെ മൂവ് ചെയ്തു.....



2 മണിയോളം ആയിട്ടുണ്ട് ......


പ്രകൃതിയേയും ഒരു പാട് സ്നേഹിക്കുന്ന മനുഷ്യനാണ് ഹെൻട്രി ....

അതാവാം വീടിനോട് ചേർന്ന് നിരവധി ട്രീസ് ..... പ്ലാന്റസ് ... കാണാം ....


ഞാനൊന്ന് ചുറ്റും നിരീക്ഷിച്ചു .....

ബ്ലാക്ക് ഓഡി പോർച്ചിൽ കിടക്കുന്നു .....

മെർലിയ ഉള്ളിലുണ്ടെന്ന് മനസ്സിലായി......


റോട്ട് വൈലർ മതിലിനുള്ളിൽ കറങ്ങുന്നു....


നിർമ്മൽ അവനെ തളയ്ക്കണം ---

അപകടകാരിയാണ് .......


നീ പോടി ..... അതിന്റെ മുന്നിലെങ്ങാനും പെട്ടാൽ കടിച്ചു കീറും .....


അതിന് വഴിയുണ്ട് .....


വില്ലയുടെ ഫ്രെണ്ട് ഡോർ തുറക്കുന്നതും .....

ആരോ പുറത്തിറങ്ങുന്നത് അരണ്ട വെളിച്ചത്തിൽ ദൃശ്യമായി.....

ഓഡി കാർ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി .....


മെർലിയ .....


ഈ സമയം ഇവളിതെവിടെ പോകുന്നു.....

ഒരു തരത്തിൽ പറഞ്ഞാൽ അവൾ പോകുന്നതാണ് നല്ലത് -....


വില്ലയിലെ CCTV വിഷ്വൽസിൽ പെടാതിരിക്കാൻ .....

ഫുൾ കവറിങ്ങിലാണ് ബോഡി .....


റോട്ട് വൈലറിനെ സൈഡാക്കുകയാണ് അടുത്ത പണി ......


ഇരുൾ നിറഞ്ഞ ഈ വീട്ടിൽ എവിടെയോ ഇരുന്ന് ഹെൻട്രി എന്നെ നോക്കുന്നതായി തോന്നി ....


ആ നല്ല മനുഷ്യൻ ആഗ്രഹിച്ച നീതി നേടി കൊടുക്കാൻ എനിക്ക് സാധിക്കണം ......


ഈ സമയം മയങ്ങാനുള്ള മെഡിസിനടങ്ങിയ സോസേജ് കേറ്റ് റോട്ട് വൈലറിന് ഇട്ടു കൊടുത്തു.....


അത് കഴിച്ചതും അവൻ സുഖ നിദ്രയിലാണ്ടു.....


വില്ലയ്ക്ക് പുറകിലെ  ഒരാൾ പൊക്കത്തിലുള്ള മതിൽ ചാടി കടന്നു .....


ഹെൻട്രിയുടെ  ഓഫീസിനു മുന്നിലെത്തുന്ന ഓരോ നിമിഷവും കഠിനമായ ടെൻഷനിൽ തന്നെ ആയിരുന്നു .....


കാരണം വീടിനുള്ളിൽ മറ്റാരെങ്കിലും ഉണ്ടോന്ന്....

ചിലപ്പോൾ സെർവെന്റ്സ് ഉണ്ടാവാം ....

മറ്റൊന്ന് പുറത്തുപോയ മെർലിൻ പെട്ടെന്ന് തിരിച്ചെത്തിയാൽ പണി പാളും .....



നിർമ്മൽ ഓഫീസ് ഡോറിന്റെ ലോക്ക് ചെറിയ കമ്പിയാൽ ബ്രേക്ക് ചെയ്തു ....

ആള് കില്ലാടിയാണ് ഇങ്ങനെയുള്ള തരികിട പരിപാടിക്കൊക്കെ .....


അവനെന്നെ നോക്കി ഗമയിലൊന്നു  കണ്ണടച്ചു....


ഞാൻ തലകുലുക്കി .... മിടുക്കനാണെന്ന് പറഞ്ഞു...സമ്മതിച്ചല്ലേ കഴിയുള്ളു ഇതിപ്പോ എന്റെ ആവശ്യമല്ലേ


ഞാൻ മാത്രമാണ് ഉള്ളിൽ കയറിയത് .... 


പയസ്വിനി കെയർ ഫുൾ ....

നിർമ്മൽ ഓർമ്മിപ്പിച്ചു....

കേറ്റ് എന്റെ തോളിൽ തട്ടി കണ്ണടച്ചു.--


അത്ര വലിപ്പമുള്ള മുറി ആയിരുന്നില്ല ..... ഹെൻട്രിയുടെ ഓഫീസ് ....


ലാളിത്യം നിറഞ്ഞ മുറി ....


രാത്രികളിലൊക്കെ ഉറക്കം കിട്ടാതെ എന്തിനെയോ ഭയന്ന ഹെൻട്രിയെ ഓർമ്മ വന്നു ....


എനിക്ക് മെയിൽ അയച്ചതും ഇവിടെ ഇരുന്നാവും .....


നിറയെ ജേർണ്ണലുകളും ഫയൽസും അടക്കി വച്ചിരുന്ന ഒരു ടേബിളും ....

അതിൽ തന്നെ ഒരു desktop ....

ഫയൽസ് മൊബൈൽ വെളിച്ചത്തിൽ വേഗം ....

പരിശോധിച്ചു കൊണ്ടിരുന്നു...


ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല....

തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട് ....

വേസ്റ്റ് ബിന്നിൽ കീറിയിട്ട ചില പേപ്പേഴ്സ് അതിലൊന്നെടുത്ത് ജീൻസിന്റെ പോക്കറ്റിലേക്ക് പൂഴ്ത്തി....


വേറെന്തെങ്കിലും പ്രൂഫ്സ് തേടി .... അവിടെ കണ്ട പെൻ ഡ്രൈവും മെമ്മറി കാർഡും എടുത്തു...


അതിലൊന്നും ഉണ്ടാവില്ലാ കാരണം ... തെളിവുകൾ വെറുതെ ഉപേക്ഷിക്കില്ലല്ലോ....

തല്ക്കാലം അവിടുത്തെ തിരച്ചിൽ മതിയാക്കാൻ തീരുമാനിച്ചു ....


പുറത്തിറങ്ങി .... എത്രയും പെട്ടെന്ന് ... ആരും കാണാതെ തിരികെ ഇറങ്ങണം ....

മതിൽ ചാടി മുന്നോട്ട് നടന്നതും മെർലിന്റെ കാർ ഗേറ്റിനു മുന്നിലെത്തി ....


ഞങ്ങൾ മൂന്നുപേരെയും അവൾ കണ്ടു കഴിഞ്ഞു....


                        തുടരും

                        


കുറച്ച് ത്രില്ലിങ്ങും സസ്പെൻസും ഇരിക്കട്ടേ... ബോറാണെന്നു നിങ്ങൾ പറഞ്ഞാൽ ഇവിടെ നിർത്തിയേക്കാം .....

പയസ്വിനിയുടെ കഥയല്ലേ പ്രണയം മാത്രം പോരല്ലോ എല്ലാം വേണ്ടേ...

To Top