ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 58 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


കുറച്ച് നേരം എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്ത ശേഷം മേരി ആമിയോടെ പറഞ്ഞു.


"മോള് ഇനി പോയ്‌ റസ്റ്റ്‌ എടുത്തോ വയ്യാത്തത് അല്ലെ. രാവിലെ എഴുന്നേൽക്കുകയും വേണമല്ലോ "


അവൾ അവരെ നോക്കി ഒന്ന് തലയാട്ടി കൊണ്ട് മുകളിലേയ്ക്ക് കയറി പോയി. പുറകെ ആദവും. റൂമിലേയ്ക്ക് എത്തിയ ആമി ഡ്രസ്സ് പോലും മാറാൻ നിൽക്കാതെ ബെഡിലേക്ക് ഇരുന്നു. പുറകെ വന്ന ആദം കാണുന്നത് മുഖവും വീർപ്പിച്ച് ബെഡിൽ ഇരിക്കുന്ന ആമീയെ ആണ്. അവൻ ചുണ്ടിൽ വിരിഞ്ഞ കള്ളച്ചിരിയോടെ ഡോറടച്ച് അവളുടെ അടുത്തേക്ക് നടന്നു.


" എന്റെ ആമി കൊച്ചേ ഇത് ഇപ്പോൾ പൊട്ടുവല്ലോ "


അവൻ അവളുടെ വീർത്തിരിക്കുന്ന കവിളിൽ ഒന്ന് കുത്തിക്കൊണ്ട് കളിയായി പറഞ്ഞതും അവൾ അവനെ കലിപ്പിച്ച് ഒന്നു നോക്കി.


" എന്റെ അമ്മേ കലിപ്പിൽ ആണല്ലോ "


അത് കേട്ട് അവൾ വേഗത്തിൽ ബെഡിൽ നിന്ന് എഴുന്നേറ്റ് അവന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്തിൽ ചോദിച്ചു.


"ഏതാ അവള് "


"ഏതവള് "


അവൾ ആരെയാ ഉദ്ദേശിച്ചത് എന്ന് മനസ്സിലായിട്ടും മനസ്സിലാവാത്ത പോലെ അവന് ചോദിച്ചു.


" വന്ന നേരം മുതൽ താഴെ ഒരുത്തി നിങ്ങളെ സ്കാൻ ചെയ്തുകൊണ്ടിരുന്നില്ലേ അവൾ ഏതാ എന്ന് ചോദിച്ചത്"


അത് കേട്ട് ആദം ഒന്ന് ആലോചിക്കുന്ന പോലെ നിന്ന് ശേഷം എന്തോ ഓർമ്മ വന്ന പോലെ പറഞ്ഞു.


"ഓ അതോ അത് നമ്മുടെ മേരി ആന്റിയുടെ അനിയത്തിയുടെ മകളാണ് ലിസ. എന്താ ആമി "


" ദേ ഇച്ചായാ നിങ്ങടെ അഭിനയം ഒന്നു നിർത്തുമോ എനിക്ക് ദേഷ്യം വരുന്നുണ്ട് "


ആമി കലിപ്പിൽ ഇത്തിരി ഉച്ചത്തിൽ തന്നെ പറഞ്ഞു. അത് കേട്ട് ആദം പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു.


" എന്റെ ആമി കൊച്ചെ എന്തൊരു കുശുമ്പാടി നിനക്ക്"


" അതെ കുശുമ്പ് തന്നെയാണ് എന്റെ ഇച്ചായനെ ഞാൻ അല്ലാതെ വേറെ ആരും നോക്കണ്ട എനിക്ക് അത് ഇഷ്ടമല്ല "


അവൾ അത്രയും പറഞ്ഞുകൊണ്ട് വീണ്ടും മുഖവും വീർപ്പിച്ച് ബെഡിലേക്കിരുന്നു. ആദം ചിരിയോടെ അവളുടെ അരികിലേക്കിരുന്ന് അവളെ ചേർത്തുപിടിച്ചു. അവൾ ഒന്നു കുതറി മാറാൻ ശ്രമിച്ചു എങ്കിലും അവൻ വീണ്ടും അവളെ ഒന്നുകൂടി അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.


"എന്റെ ആമി ഏതോ ഒരു പെണ്ണ് എന്നെ ഒന്ന് നോക്കി എന്ന് കരുതി നീ എന്തിനാ എന്നോട് പിണങ്ങണെ "


അതിന് അവൾ മറുപടിയൊന്നും പറയാതെ അവനെ ഒന്ന് നോക്കി. അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട് ബാക്കി പറഞ്ഞു.


" ഈ ആദം എബ്രഹാം എന്ന ഞാൻ നിന്റേത് മാത്രമാണ്. അതിൽ ഇനി മറ്റൊരു അവകാശി വരില്ല പിന്നെ എന്താ പെണ്ണേ നിനക്ക്"


അത് കേൾക്കെ അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.


"അത് പിന്നെ അവൾ ഇച്ചായനെ അങ്ങനെ നോക്കി നിൽക്കുന്നത് കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു അതുകൊണ്ടാ ഞാൻ "


ബാക്കി പറയാതെ അവൾ അവന്റെ നെഞ്ചിലേയ്ക്ക് ചാരി.അവൻ അവളെ തന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് കൊണ്ട് എന്തോ ഓർമയിൽ ചിരിയോടെ പറഞ്ഞു.


"എന്നാലും എന്റെ ആമി കൊച്ചേ എന്തൊരു കുശുമ്പ് ആയിരുന്നു നിന്റെ. അവളെ കാണിക്കാൻ ചേർന്ന് നിൽക്കുന്നു. കൈയിൽ ചുറ്റി പിടിക്കുന്നു "


അവൻ അവളെ കളിയാക്കുമ്പോലെ പറഞ്ഞതും അവൾക്ക് ചിരി വന്നു എങ്കിലും അവൾ ഒന്ന് ചിണുങ്ങി കൊണ്ട് പറഞ്ഞു.


"ദേ ഇച്ചായ എന്നെ കളിയാക്കല്ലേ "


" കളിയാക്കിയതല്ല പെണ്ണേ സത്യത്തിൽ നിന്റെ ഈ ഓരോ പ്രവർത്തികളും എന്നെ ഏറെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്. നീ എന്റേത് മാത്രമാണെന്ന് ഞാൻ കരുതും പോലെ നിന്റെ ഉള്ളിലും തോന്നുന്നത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ ഇച്ചായന് അത് മതി പെണ്ണെ "


അവന്റെ ഓരോ വാക്കുകളും അവളുടെ മനസ്സും നിറച്ചിരുന്നു. അവൾ ഒന്ന് ഉയർന്നു പൊങ്ങി  അവന്റെ കവിളിൽ അമർത്തി ചുംബിച്ചു. അവന്റെ അധരങ്ങൾ അവളുടെ നെറ്റിയിലും അമർന്നു.


" ഡ്രസ്സ് മാറിയിട്ട് വന്ന് കിടക്ക് പെണ്ണേ രാവിലെ എഴുന്നേൽക്കാനുള്ളതല്ലേ "


അവളെ തന്നിൽ നിന്ന് അകത്തിമാറ്റി കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് തലയാട്ടിക്കൊണ്ട് ഡ്രസ്സും എടുത്ത് ഫ്രഷാവൻ കയറി. അവൾ തിരികെ ഇറങ്ങിയതും ആദം കയറി. ആദം ഫ്രഷായി വരുമ്പോൾ ആമി അവനെയും കാത്തിരിപ്പുണ്ടായിരുന്നു.


"ഇനി എനിക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കണ്ട ആമി കൊച്ചേ. ഒരാൾ കൂടെ ഉള്ളത് അല്ലെ റസ്റ്റ്‌ വേണം കേട്ടോ "


അവൻ ബെഡിൽ ആയ് കിടന്ന് അവളെ അരികിൽ കിടത്തി നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് മൂളി കൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് മുഖം പൂഴ്ത്തി കണ്ണുകൾ അടച്ചു കിടന്നു.


എന്നത്തേയും പോലെ രാത്രിയിൽ ഉള്ള ഫോൺ സംഭാഷണത്തിലാണ് അലോഷിയും നീതുവും. ഒരു രാത്രി കൂടി കഴിഞ്ഞാൽ തങ്ങളുടെ പ്രണയം നിറവേറാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.


" ഇച്ചായാ നേരം ഒരുപാടായി കിടക്കണ്ടേ "


ഏറെ നേരത്തെ സംസാരത്തിനു ശേഷം അവൾ ക്ഷീണിച്ച സ്വരത്തിൽ ചോദിച്ചു.


" ഉറങ്ങിക്കോ നീതുസേ നിന്റെ സ്വരം കേട്ടാൽ അറിയാം നല്ല ക്ഷീണം ഉണ്ടെന്ന് "


"രാവിലെ മുതൽ തുടങ്ങിയ അലച്ചിൽ അല്ലെ ഇച്ചായ. അത് മാത്രം അല്ലാലോ ഇനി നാളെയും ഇല്ലേ. എനിക്ക് ആണെങ്കിൽ ഉറക്കം വന്നിട്ട് പാടില്ല "


അത് കേട്ടതും അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.


"അത് ശെരിയാ മോള് ഇന്ന് നന്നായ് ഉറങ്ങിക്കോ. ചിലപ്പോൾ നാളെ ഉറങ്ങാൻ പറ്റിയില്ല എങ്കിലോ "


"അത് എന്താ നാളെ "


ചോദിച്ചു കഴിഞ്ഞ ശേഷമാണ് അവന്റെ വാക്കുകളിൽ അർത്ഥം അവൾക്ക് മനസ്സിലായത്. നിമിഷനേരം കൊണ്ട് അവളുടെ മുഖത്തേക്ക് രക്തമിറച്ചു കയറി.


" എന്താ പെണ്ണേ പെട്ടെന്ന് സൈലന്റ് ആയത്എന്റെ നീതുസിന് നാണം വന്നോ "


"ഈ ഇച്ചായൻ ഞാൻ വയ്ക്കുവാ "


അത്രയും പറഞ്ഞ് അവൾ വേഗം കോൾ കട്ട് ആക്കി. അലോഷി നേർത്ത ഒരു പുഞ്ചിരിയോടെ ചാഞ്ഞു.





===============================




" നാളെയാണ് അലോഷിയുടെ വിവാഹം മാളിയേക്കൽ തറവാട് മുഴുവൻ അതിന്റെ ആഘോഷത്തിലാണ് "


ഒരു ഗ്ലാസിൽ മദ്യം പകർന്ന് ബെഡിൽ ഇരിക്കുന്ന ഡാനിക്ക് നേരെ നീട്ടി കൊണ്ട് സാന്ദ്ര ഒരു പുച്ഛത്തോടെ പറഞ്ഞു. അവൻ അത് കയ്യിൽ വാങ്ങി കുറച്ചു സിപ്പ് ചെയ്തു കൊണ്ട് പറഞ്ഞു.


"ആഘോഷിക്കട്ടെ എല്ലാം ഇത് അവരുടെ ഒക്കെ അവസാന ആഘോഷമാണ്. അതുകൊണ്ട് എല്ലാവരും മാക്സിമം സന്തോഷിക്കട്ടെ. കലാശക്കൊട്ട് ആണെന്ന് കരുതിയാൽ മതി നീ "


അത് കേൾ അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി. അവൻ എന്തോ കൃത്യമായ് മനസ്സിൽ കണക്കു കൂട്ടിയിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി.


" നീ ഇപ്പോഴും എന്നോട് തുറന്നു പറയുന്നില്ലല്ലോ ഡാനി എന്താ നിന്റെ മനസ്സിൽ എന്ന്. നിനക്കെന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണെങ്കിൽ പ്ലീസ് എന്നെ വിശ്വാസിക്ക്.അതൊന്നും എന്നോട് തുറന്നു പറയൂ. കാര്യം അറിയാതെ എനിക്ക് ഒരു സമാധാനവുമില്ല  "


അത് കേട്ട് അവൻ ബെഡിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.


" ഇപ്പോൾ നിന്റെ ഏറ്റവും വലിയ ശത്രു ആരാ "


"അത് അന്നും ഇന്നും അവൾ മാത്രമാണ്എന്റെ ശത്രു ആമി. എന്റെ ആദമിനെ എന്നിൽ നിന്നും തട്ടിയെടുത്തത് അവളാണ്. നിന്നെ ഓർത്ത് മാത്രമാണ് ഡാനി ഞാൻ അവളോട് ഉള്ള ദേഷ്യം ഒക്കെ ഉള്ളിൽ ഒതുക്കുന്നത് ഇല്ലായിരുന്നു എങ്കിൽ..........."


"എന്നാൽ ഇനി അത് വേണ്ട "


സാന്ദ്ര പറഞ്ഞു പൂർത്തിയാക്കും മുന്നേ ഡാനിയുടെ സ്വരം അവിടെ ഉയർന്നു. അവൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാവാതെ അവൾ അവനെ തന്നെ ഉറ്റു നോക്കി നിന്നു.


" നീ പറഞ്ഞ പോലെ ഇത്രയും നാൾ എന്റെ ലക്ഷ്യം അവൾ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ചെറിയൊരു മാറ്റം  "


"എന്താ ഡാനി അത് "


അവൾ ആകാംക്ഷ അടക്കാൻ കഴിയാതെ ചോദിച്ചു.


" ഇനി എനിക്ക് വേണ്ടത് അവളുടെ ജീവൻ ആണ്. ആദമിന്റെ എല്ലാമെല്ലാമായ പൗർണമിയുടെ ജീവൻ  "


സാന്ദ്രയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. അവൻ അവന്റെ അടുത്തേയ്ക്ക് വന്ന് ഒന്ന് കൂടെ ചോദിച്ചു.


"നീ ഈ പറയുന്നത് സത്യം ആണോ ഡാനി "


"അതെ ഈ ഒരു ലക്ഷ്യം ആണ് ഇപ്പൊ എന്റെ മുന്നിൽ "


അവൾ അടക്കാൻ ആകാത്ത സന്തോഷത്തോടെ അവനെ മുറുകേ പുണർന്നു. അവന്റെ കൈകളും അവളുടെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞു.


" Thank you ഡാനി thank you so much. ഇതിനൊക്കെ പകരമായി ഞാൻ നിനക്കെന്താണ് തരേണ്ടത്. നിന്റെ ഈ മാറ്റത്തിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു ഡാനി. അതുകൊണ്ട് പറയ് നിനക്ക് എന്താ വേണ്ടത് എന്തുതന്നെ ആയാലും ഞാൻതന്നിരിക്കും "


ആദം എന്ന മോഹം നടക്കുന്നതിനോടൊപ്പം ആമി എന്ന തന്റെ ഏറ്റവും വലിയ ശത്രു ഇല്ലാതാകാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ആ നിമിഷം സാന്ദ്ര അപ്പോൾ.


" നിന്നെ നിന്നെ മാത്രം"


അവൾ പറഞ്ഞു തീരും മുമ്പേ അവന്റെ മറുപടിയും വന്നിരുന്നു. അവൾ അവനിൽ നിന്ന് അകന്നു മാറി അവന്റെ മുഖത്തേക്ക് നോക്കി.


" എന്താ ആദമിന് കിട്ടിക്കഴിയുമ്പോൾ നിനക്ക് എന്നെ വേണ്ടാതാകുമോ സാന്ദ്ര "


" നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ ഡാനി ഈ സാന്ദ്ര ലൈഫിൽ ആദ്യമായി അറിഞ്ഞ പുരുഷൻ നീ ആണ്. ആ നിന്നെ ഞാൻ മറക്കുമോ? നോ വേ  "


അതും പറഞ്ഞു അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു.


" ഉറപ്പല്ലേ നീ എന്നും എന്റെ കൂടെ ഉണ്ടാവില്ലേ സാന്ദ്ര "


" പ്രോമിസ്സ് ഡാനി ഓരോ നിമിഷവും എന്നോടൊപ്പം നിൽക്കുന്ന എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുന്ന എന്തിനേറെ എന്റെ ഏറ്റവും വലിയ ശത്രുവിനെ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാക്കാൻ പോകുന്ന നിന്നെ ഞാൻ ഒരിക്കലും മറക്കില്ല എനിക്ക് ആദമിനെ കിട്ടിക്കഴിഞ്ഞാലും ഞാൻ നിന്റെതും കൂടി ആയിരിക്കും. അത് പോരെ "


അവന്റെ മുഖത്തേക്ക് നോക്കി അവൾ വശ്യമായ പുഞ്ചിരിയോടെ ചോദിച്ചതും അവനും അതേ വശ്യതയോടെ അവളെ ഇരു കൈകളിലും കോരിയെടുത്ത് ബെഡിലേക്ക് കൊണ്ടുപോയി കിടത്തി. നിമിഷനേരം കൊണ്ട് ഇരുവരും ന- ഗ്നതയിലേക്ക് മാറി. അവൻ അവളിൽ മതിവരാതെ പടർന്നു കയറി. ഇരുവരിലും ഒരുപോലെ കാ -മം ക- ത്തിപ്പടരുമ്പോൾ അവർ പരസ്പരം തങ്ങളുടെ ശരീരങ്ങളിൽ അത് തീർത്തു. നേരം പുലരുവോളം അവരുടെ കാമചേഷ്ടകൾ ആ റൂമിൽ ആകെ നിറഞ്ഞു നിന്നു. തുടരും...



To Top