ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 55 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


എങ്ങും മൂകത നിറഞ്ഞ് നിൽക്കുവാണ് ഈ രാത്രി മാളിയേക്കൽ തറവാട്ടിൽ. ഹാളിൽ ഉറക്കം ഇല്ലാതെ എല്ലാവരും ഒത്തു കൂടിയിരിക്കുവാണ്. മേരി കരഞ്ഞു കൊണ്ട് സോഫയിൽ ഇരിക്കുവാണ്. നിർമലയും ആമിയും അവരെ അടുത്ത് ഇരുന്ന് സമാധാനിപ്പിക്കുന്നുണ്ട്. മാത്യു ആകെ ദേഷ്യത്തിൽ പുറത്ത് ഇരിക്കുന്നു. അലോഷി സോഫയിൽ മുഖം കുനിച്ച് ഇരിപ്പുണ്ട്. അടുത്തായ് ആദവും. എന്നാൽ ഇവരിൽ നിന്നൊക്കെ അൽപ്പം അകലെ ആയ് മുഖം കുനിച്ച് നിൽക്കുവാണ് റീന. ആരെയും ഒന്ന് മുഖം ഉയർത്തി പോലും അവൻ ശ്രെദ്ധിക്കുന്നില്ല.


പോലീസ് സ്റ്റേഷനിൽ നിന്ന്  അലോഷി പറഞ്ഞത് കേൾക്കാതെ ആദമിന്റെ നിർദ്ദേശ പ്രകാരം റീനയെ മാളിയേക്കൽ തറവാട്ടിലേക്ക് കൊണ്ടു വന്നു. അവൾ  വരാൻ കൂട്ടാക്കിയില്ല എങ്കിലും നിർബന്ധപൂർവ്വം അവളെ കൂട്ടിക്കൊണ്ടു വന്നു. തറവാട്ടിലെത്തി കാര്യം എല്ലാവരും അറിഞ്ഞ ശേഷം ഈ അവസ്ഥയാണ് അവിടെ.


"ഞാൻ ഇറക്കി വിട്ട ഇവളെ നീ എന്തിനാ ടാ ഇവിടെക്ക് കൊണ്ട് വന്നത്. ഇങ്ങനെ ഒരു നാശം പിടിച്ച ജന്മത്തെ എനിക്കോ ഇവൾക്കോ ആവശ്യമില്ല. പിന്നെ എന്തിനാ വീണ്ടും ഇവളെ ഇവിടെ കൊണ്ട് വന്നത് "


ഏറെ നേരത്തിന് ശേഷം മാത്യു പുറത്ത് നിന്ന് അകത്തേയ്ക്ക് വന്ന് ദേഷ്യത്തോടെ അലോഷിയെ നോക്കി ചോദിച്ചു.


"ഞാൻ ആദ്യമേ പറഞ്ഞതാ പപ്പ ഇങ്ങനെ ഒരു വിഷ സർപ്പത്തെ ഇവിടേയ്ക്ക് കൊണ്ട് വരണ്ട എന്ന്. ഇവൻ ആണ് കേൾക്കാത്തത് "


അലോഷി ആദമിനെ നോക്കി പറഞ്ഞു.


"ഞാൻ നിന്നോട് പറയുവാ ഇപ്പൊ ഈ നിമിഷം ഇറക്കി വിട്ടോണം ഇവളെ. ഇങ്ങനെ ഒരു മകൾ ഞങ്ങൾക്ക് ഇല്ല. സ്വന്തം ഇഷ്ടം അനുസരിച്ച് ആരുടെ കൂടെ വേണോ ഇവൾ പൊയ്ക്കോട്ടേ ഞങ്ങൾക്ക് അതൊന്നും ഒരു പ്രശ്നം അല്ല. പക്ഷെ ഇവൾ ഇവിടെ പാടില്ല "


അയാൾ ആദമിനെ നോക്കി ദേഷ്യത്തോടെ തന്നെ പറഞ്ഞു.


"അങ്കിൾ എന്നാലും........"


അവൻ എന്തോ പറയാൻ വന്നതും അയാൾ അവനെ പറയാൻ തമ്മതിക്കാതെ കൈ ഉയർത്തി തടഞ്ഞു കൊണ്ട് റീനക്ക് അരികിലേക്ക് ചെന്ന് അവളോട് ആയി പറഞ്ഞു.


"ഇപ്പൊ ഈ നിമിഷം ഇറങ്ങി പൊയ്ക്കോണം കണ്ട് പോകരുത് ഇനി നിന്നെ ഇവിടെ "


അത് കേട്ടതും അവൾ മുഖ മുയർത്തി ഒരു പുച്ഛത്തോടെ പറഞ്ഞു.


" പോകാൻ തന്നെയാ പോകുന്നത് എന്നെ കൊണ്ടു പോകാൻ ആള് ഇപ്പോൾ വരും അല്ലാതെ ഞാൻ ഇവിടെ കയറി താമസിക്കാൻ എങ്ങും പോകുന്നില്ല "


അവളുടെ ഓരോ വാക്കുകളും അലോഷിക്ക് തന്റെ ദേഷ്യത്തിന്റെ നിയന്ത്രണം തെറ്റിക്കുന്നത് പോലെ തോന്നി. അതു മനസ്സിലായ പോലെ ആദം അവന്റെ തോളിൽ മുറുകെ പിടിച്ചു.


" അല്ലെങ്കിലും കണ്ടവന്റെ ഒക്കെ വീട്ടിൽ കയറി താമസിക്കാൻ നിങ്ങളെപ്പോലെ ഉളുപ്പില്ലാത്തവൾ അല്ല ഞാൻ "



[ സ്ത്രീകൾക്ക് നേരെയുള്ള അക്രമം ശിക്ഷാർഹമാണ് കഥയെ കഥയായി കണ്ടു വായിക്കുക]



അവൾ അത് പറഞ്ഞു തീർന്നതും അടി കൊണ്ട് നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു. കവിളിൽ കൈവച്ച് മുഖം ഉയർത്തി നോക്കിയ അവൾ കാണുന്നത് തന്നെ കൊല്ലാൻ പാകത്തിന് ദേഷ്യത്തോടെ നിൽക്കുന്ന അലോഷിയേ ആണ്. അവൻ താഴെക്കിടന്ന അവളെ കയ്യിൽ പിടിച്ചു തൂക്കി വലിച്ചെടുത്ത് കവിളിൽ കുത്തിപ്പിടിച്ചു കൊണ്ട് അലറി ചോദിച്ചു.


"പന്ന ******മോളെ നീ എന്താടി പറഞ്ഞെ. അവനെ കുറിച്ച് പറയാൻ എന്ത് യോഗ്യത ആടി നിനക്ക്. സ്വന്തം പെങ്ങളെ പോലെ അല്ലേടി അവൻ നിന്നെ കണ്ടേ. എന്നിട്ടും നിനക്കെങ്ങനെ തോന്നുന്നു ഇങ്ങനെയൊക്കെ പറയാൻ. ആദം ആ വാക്ക് ഉച്ചരിക്കാൻ ഉള്ള യോഗ്യതയുണ്ടോ ടി മോളെ നിനക്ക് "


അവളുടെ കവിളിൽ ഒന്നൂടെ അമർത്തി പിടിച്ചു കൊണ്ട് അവൻ ദേഷ്യത്തിൽ ചോദിച്ചതും അവൾ ദേഷ്യത്തോടെ അവന്റെ കൈ കുടഞ്ഞറിഞ്ഞു കൊണ്ട് പറഞ്ഞു.


" പറയും ഞാൻ ഇനിയും പറയും ആദം ആദം ആദം ആദം കേട്ട് കേട്ട് മടുത്തു. കുഞ്ഞുനാൾ മുതലേ കേൾക്കാൻ തുടങ്ങിയതാണ് ഈ നാമം. അങ്ങോട്ട് തിരിഞ്ഞാൽ ആദം ഇങ്ങോട്ട് തിരിഞ്ഞാൽ ആദം. സ്വന്തം അച്ഛനും അമ്മയ്ക്കും പോലും ഞങ്ങൾ മക്കളെക്കാളും ഇഷ്ടം അയാളോട് ആണ്. തന്തയ്ക്കും തള്ളയ്ക്കും വേണ്ടാതെ ഇട്ടിട്ടു പോയ ഇയാൾ ഇത്രയ്ക്ക് പുണ്യാളൻ ആണോ. കോടിക്കണക്കിന് സ്വത്തല്ലാതെ എന്തുണ്ട് ഇയാൾ. അതൊക്കെ ലക്ഷ്യം വച്ച് തന്നെയാണ് ഞാൻ ഇതൊക്കെ ചെയ്തുകൂട്ടിയത്. പക്ഷേ ഇവൾ ഒറ്റ ഒരുത്തിയാണ് അതൊക്കെ നശിപ്പിച്ചത്. ഇവൾ ഇയാളുടെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഞാൻ വിചാരിച്ച പോലെ കാര്യങ്ങളിൽ നടക്കുമായിരുന്നു. ഇതുകൊണ്ടൊന്നും ഞാൻ എന്റെ ശ്രമങ്ങൾ അവസാനിപ്പിക്കില്ല ഇയാളുടെ നാശം അതെനിക്ക് കാ............... "


അവൾ പറഞ്ഞു പൂർത്തിയാകും മുന്നേ അവളുടെ ഇരു കവിളിലും മാറി മാറി അടി കൊണ്ടിരുന്നു. അവളുടെ തലയ്ക്കകത്ത് ആകെ വല്ലാത്ത പെരുപ്പ് പോലെ തോന്നി. കളിമുകൾ നീറിപ്പുകയുന്നപോലെ,കണ്ണുകള്‍ രണ്ടും നിറഞ്ഞൊഴുകി. മുന്നിൽ അടങ്ങാത്ത ക്രോധത്തോടെ നിൽക്കുന്ന തന്റെ മമ്മയെ കണ്ടു അവൾ ഞെട്ടിപ്പോയി. അവർ തന്റെ കലിയടങ്ങാതെ അവളെ വീണ്ടും മാറി മാറി തല്ലി. അവസാനം ആദം ആണ് അവരെ വന്നു പിടിച്ചു മാറ്റിയത്.


" എങ്ങനെ തോന്നി എടി മഹാപാപി നിനക്കിതൊക്കെ പറയാനും ചെയ്യുവാനും. ഇത്രയും വിഷം ആയിരുന്നോ ടീ നീ. അപ്പോൾ ഇത്രയും നാളും ഞങ്ങളുടെ മുന്നിൽ നീ അഭിനയിക്കായിരുന്നു അല്ലേടി. ഇങ്ങനെ ഒന്ന് എന്റെ വയറ്റിൽ എങ്ങനെ വന്നു കുരുത്തു എന്റെ കർത്താവേ "


അവർ അതും പറഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ട് ആദമിന്റെ നെഞ്ചിലേക്ക് വീണു. അവൻ സങ്കടത്തോടെ അവരെ ചേർത്തുപിടിച്ചു. അപ്പോഴും അവന്റെ കണ്ണുകൾ അവളിൽ മാത്രമായിരുന്നു അവളിൽ നിന്ന് കേട്ട ഓരോ കാര്യങ്ങളും അവന്റെ മനസ്സിനെ അത്രമാത്രം തകർത്തിരുന്നു. എന്നാലും അതൊന്നു പുറത്തു കാണിക്കാതെ അവൻ ഗൗരവത്തോടെ തന്നെ നിന്നു. പക്ഷേ അവന്റെ നെഞ്ചിലെ നീറ്റൽ അവൾക്ക് മനസ്സിലായി. അവന്റെ നല്ല പാതിക്ക്. അത് മനസ്സിലാകെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


അലോഷി ദേഷ്യത്തോടെ അവളുടെ മുടി കുത്തിന് ചുറ്റിപ്പിടിച്ച് വലിച്ചിഴച്ചു കൊണ്ട് പുറത്തേക്ക് കൊണ്ടു വന്ന് തള്ളി. അവൾ നിലത്തേക്ക് മുട്ടിടിച്ചു വീണു.


" കണ്ടു പോകരുത് ഇനി ഞങ്ങളുടെ കൺമുന്നിൽ നിന്നെ. നീയും ഞങ്ങളും ആയുള്ള സകല ബന്ധവും ഈ നിമിഷം ഇവിടെ തീർന്നു. ഇറങ്ങി പോടീ ഈ തറവാട്ടിൽ നിന്നും"


അത്രയും ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾക്കു മുന്നിൽ അവൻ ആ തറവാട്ടിലെ വാതിൽ ഉച്ചത്തിൽ കൊട്ടിയടച്ചു.


മേരി ഇപ്പോഴും അവന്റെ നെഞ്ചിൽ കിടന്ന് പൊട്ടി കരയുകയാണ്. ആർക്കും എന്ത് പറഞ്ഞ് അവരെ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. ഏറെ നേരമായിട്ടും അവർ കരച്ചിൽ നിർത്തുന്നില്ല എന്ന് കണ്ടതും അലോഷി ദേഷ്യത്തിൽ പറഞ്ഞു.


" മമ്മ എന്തിനാ ഇങ്ങനെ കിടന്നു കരയുന്നത് അങ്ങനെ ഒരു നാശം പിടിച്ചവൾ പോയത് നന്നായി എന്ന് കരുതിയാൽ മതി "


അത്രയും പറഞ്ഞുകൊണ്ട് അവൻ വേഗത്തിൽ സ്റ്റെയർ കയറും മുകളിലേക്ക് പോയി. അവർ ആദമിന്റെ അടുത്ത് നിന്ന് അകന്ന് മാറി അവന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.


" എന്നോട് ക്ഷമിക്ക് മോനെ എന്റെ മകൾ ചെയ്ത തെറ്റിന് ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു "


" ആന്റി എന്തൊക്കെയാ ഈ പറയുന്നത് അവൾ അറിവില്ലാതെ എന്തൊക്കെയോ പറഞ്ഞു എന്ന് കരുതി. അങ്കിൾ ആന്റിയെ റൂമിലേക്ക് കൊണ്ടു പോ "


ആദംനെ മാത്യുവിനെ നോക്കി പറഞ്ഞതും അയാൾ അവന്റെ അരികിലേക്ക് വന്ന് അവരെയും ചേർത്ത് പിടിച്ച് അടുത്ത് കണ്ട റൂമിലേക്ക്  പോയി. പുറകിലായി നിർമ്മല അവരുടെ റൂമിലേക്കും ആദം ആമിയെ ഒന്ന് നോക്കി അവനെ അണുവിട ചലിക്കാതെ നോക്കി നിൽക്കുവാണ്. അവൻ അവൾക്ക് നേരെ കൈ വിടർത്തി കാണിച്ചതും അത് കാത്തുനിന്ന പോലെ അവൾ അവന്റെ അരികിലേക്ക് ഓടി വന്ന് ആ നെഞ്ചിലേക്ക് അണഞ്ഞു കൊണ്ട് പൊട്ടിക്കരഞ്ഞു. അവൻ അവളെ തന്റെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു കൊണ്ട് ചോദിച്ചു.


"അയ്യേ ഇച്ചായന്റെ കൊച്ച് എന്നാത്തിനാ കരയുന്നത് "


അത് കേട്ട് അവൾ മുഖമുയർത്തി ഇടറുന്ന സ്വരത്തിൽ പറഞ്ഞു.


" എന്തിനാ എനിക്ക് മുന്നിലും ഈ അഭിനയം ഈ നെഞ്ച് നീറുന്നത് മറ്റാർക്ക് കാണാൻ കഴിയില്ലെങ്കിലും എനിക്ക് കഴിയും ഇച്ചായ "


അവളുടെ വാക്കുകൾ കേൾക്കെ അവന് വലിയ അത്ഭുതമൊന്നും തോന്നിയില്ല. കാരണം അവളിലെ ഒരു ചെറിയ മാറ്റം പോലും തനിക്ക് മനസ്സിലാകുന്നത് പോലെ തന്നിലെ മാറ്റങ്ങളും താൻ പറയാതെ തന്നെ അവൾക്കും മനസ്സിലാകും. ഇതിനോടകം അത്രമേൽ അടുത്തിരുന്നു തങ്ങൾ രണ്ടാളും.


"പോട്ട് കൊച്ചേ അവൾ കുഞ്ഞല്ലേ നമുക്ക് ഷെമിക്കാം "


അതിന് അവൾ മറുപടിയൊന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തു നിന്നു.


"വാ അവനെ ഒന്ന് നോക്കിയിട്ട് വരാം "


ആദം അതും പറഞ്ഞ് അവളെയും കൊണ്ട് അലോഷിയുടെ റൂമിലേക്ക് നടന്നു. അവിടെ എത്തുമ്പോൾ അവൻ ബെഡിൽ കമഴ്ന്ന് കിടപ്പുണ്ടായിരുന്നു. അവർ പരസ്പരം ഒന്നും നോക്കിക്കൊണ്ട് അകത്തേക്ക് കയറി അവന്റെ അടുത്തേക്ക് പോയി.


"ടാ നീ ഉറങ്ങിയോ "


അവന്റെ അരികിലെത്തിയതും ആദം അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ചോദിച്ചു. അവൻ വേഗത്തിൽ എഴുന്നേറ്റ് മുഖം കുനിച്ച് ഇരുന്നു. കണ്ണിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണുനീർത്തുള്ളിയുടെ പാടുകൾ അവർക്ക് മുന്നിൽ വ്യക്തമായിരുന്നു.


" ഡാ ചെറുക്കാ നീ എന്തിനാ കൊച്ചു പിള്ളേരെ പോലെ കരയുന്നത്. അവൾ എന്തോ പൊട്ടത്തരം പറഞ്ഞു എന്ന് വച്ച് "


ആദം ബാക്കി പറയുന്നതിനു മുന്നേ അലോഷി എഴുന്നേറ്റ് അവനെ മുറുകെ പുണർന്നിരുന്നു. ആദമിന് തന്റെ തോളിലെ നനവിൽ നിന്ന് മനസിലായി അവൻ കരയുകയാണെന്ന്. ആദം അവന്റെ തോളിൽ തട്ടി ആശ്വാസിപ്പിച്ചു.


"എന്നോട് ഷെമിക്ക് ടാ എനിക്ക് അറിയില്ലായിരുന്നു സോറി "


അവന്റെ ഇടർച്ചയോടുള്ള വാക്കുകൾ കേട്ട് ആദം അവനെ തന്നിൽ നിന്ന് അകത്തി മാറ്റി കൊണ്ട് പറഞ്ഞു.


" കൊണ്ട് ഉപ്പിലിട്ട് വയ്ക്ക് ടാ അവന്റെ ഒരു സോറി "


കൊച്ചു പിള്ളേരെ പോലുള്ള അവന്റെ സംസാരം കേട്ട് അലോഷിക്ക് ആ കരച്ചിലിന്റെ ഇടയിലും ചിരി വന്ന് പോയി.


"നീ എന്നെ അങ്ങനെ ആണോടാ കാണുന്നെ അവൾ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി എനിക്ക് നിങ്ങളോട് ഒന്നും ഒരു ദേഷ്യവും ഇല്ല. നിന്നെ എനിക്ക് അറിയുന്ന പോലെ വേറെ ആർക്കാ ടാ അറിയാ "


അവന്റെ വാക്കുകൾ അലോഷിയുടെ മനസ്സ് നിറച്ചിരുന്നു. അവൻ ആമിയെ നോക്കിയതും അവളും അവനെ നോക്കി കണ്ണ് ചിമ്മി പുഞ്ചിരിച്ചു. അവന് ഒരു നിമിഷം അവർ ഇരുവരുടെയും പെരുമാറ്റം കണ്ട് അത്ഭുതം തോന്നി പോയി. തുടരും

To Top