ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 54 വായിക്കൂ...

Valappottukal



രചന: ആതൂസ് മഹാദേവ്


ആദവും ആമിയും ഷോപ്പിലേക്ക് വരുമ്പോൾ എല്ലാവരും അവരുടെ വരവിനായ് കാത്തിരിക്കുന്നുണ്ടായിരുന്നു. ആമി വന്നതും എല്ലാവരും കൂടെ അവളെ പൊതിഞ്ഞു.


"എന്തായി മോളെ ഡോക്ടർ എന്ത് പറഞ്ഞു "


നിർമല അവളുടെ കവിളിൽ സ്നേഹത്തോടെ ഒന്ന് തലോടി കൊണ്ട് ചോദിച്ചു. ആ നിമിഷം അതിൽ നോക്കിയത് തന്റെ ഇച്ചായനെയാണ്. അവൻ ഒരു പുഞ്ചിരിയോടെ എല്ലാവർക്കും ഉള്ള മറുപടി കൊടുത്തു.


"ആമി പ്രെഗ്നന്റ് ആണ് "


പ്രതീക്ഷിച്ചത് ആയിരുന്നുവെങ്കിലും അത് കേട്ട് എല്ലാവരുടെയും മുഖം വിടർന്നു. പിന്നെ അങ്ങോട്ട് എല്ലാവരുടെയും സ്നേഹപ്രകടനം ആയിരുന്നു. നീതു ആമിയുടെ അരികിലേക്ക് വന്ന് അവളെ കെട്ടിപ്പിടിച്ച് വിഷ് ചെയ്തു.


"അതെ ബാക്കി വീട്ടിൽ ചെന്നിട്ട് പോരെ, ഇപ്പൊ വന്ന കാര്യം എന്താന്ന് വച്ചാൽ നടക്കട്ടെ "


മാത്യു എല്ലാവരോടുമായി പറഞ്ഞതും അവർ പിന്നെ ഡ്രസ്സ്‌ എടുക്കാൻ ആയ് കയറി. ആദമിന്റെ കയ്യിൽ ചുറ്റിപ്പിടിച്ചാണ് ആമി നടക്കുന്നത്. ആദ്യം നീതുവിന്റെ സാരി എടുക്കാൻ തീരുമാനിച്ചു. അങ്ങനെ അവർ സ്ത്രീകൾ എല്ലാവരും സാരി സെക്ഷനിലേക്ക് പോയി.


"ഇവർ ഇവിടെ ഡ്രസ്സ്‌ എടുക്കുവല്ലേ നിങ്ങൾ വെറുതെ ഇരുന്ന് സമയം കളയാതെ മോന് ഉള്ള ഡ്രസ്സ്‌ എടുക്ക് "


സ്ത്രീകൾ ഡ്രസ്സ്‌ എടുക്കുന്നതിന്റെ അവിടെ നിന്ന് അൽപ്പം മാറി ഇരിക്കുന്ന ആദമിനെയും അലോഷിയെയും നോക്കി മാധവൻ ചെറു ചിരിയോടെ പറഞ്ഞതും. അത് കേൾക്കാൻ കാത്തിരുന്ന പോലെ വേഗത്തിൽ എഴുന്നേറ്റ് ആദമിനെയും പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് ആലോഷി വേഗം മുന്നോട്ട് നടന്നു.


"നി ഇത് എങ്ങോട്ടാ ഓടുന്നത് പതുക്കെ നടക്ക് ടാ തെണ്ടി "


വേഗത്തിൽ നടക്കുന്നതിന് ഇടയിൽ ആദം അലോഷിയെ നോക്കി പല്ല് കടിച്ച് കൊണ്ട് ചോദിച്ചു.


"എങ്ങനെ അവിടുന്ന് രക്ഷപെടും എന്ന് ആലോചിച്ച് ഇരിക്കുവായിരുന്നു ഞാൻ. സത്യം പറയാലോ അമ്മായി അപ്പൻ പൊളി ആണ് കേട്ടോ "


"മതി മോനെ മതി കേൾക്കാൻ ആള് ഇവിടെ ഇല്ലാത്ത സ്ഥിതിക്ക് നി ഒന്ന് നിർത്ത് "


അലോഷി അവനെ നോക്കി ആക്കി പറഞ്ഞതും അവൻ ഒരു ഇളിയോടെ പറഞ്ഞു.


"നിർത്താം അല്ലെ "


"ആ അതാ നല്ലത് "


"എന്നാൽ വാ നമുക്ക് ഡ്രസ്സ്‌ എടുക്കാം "


അലോഷി ആദമിന്റെ കൈയും പിടിച്ച് മെൻസ് സെക്ഷനിലേയ്ക്ക് നടന്നു.





================================



ഒരുപാട് നേരത്തെ തിരച്ചിലിന് ഒടുവിൽ നീതുവിന് റെഡ് ചില്ലി കളർ സാരി എടുത്തു. അവൾക്ക് വച്ച് നോക്കിയപ്പോ നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. എല്ലാവർക്കും വളരെ അധികം ഇഷ്ടം ആവുകയും ചെയ്തു. പിന്നെ ഈവെനിംഗ് പാർട്ടിക്ക് വേണ്ടി ലൈറ്റ് പിങ്ക് കളർ ഗൗണും എടുത്തു. എല്ലാം എടുത്ത് കഴിഞ്ഞതും ഇരു വീട്ടുകാരും പരസ്പരം യാത്ര പറഞ്ഞ് ഇറങ്ങി.


"എന്റെ ഏട്ടായി ഇങ്ങനെ നോക്കി എന്റെ കൊച്ചിന്റെ ചോര ഊറ്റല്ലേ "


പോകാൻ നേരം ആയതും നീതുവും അലോഷിയും പരസ്പരം കണ്ണുകൾ കൊണ്ട് യാത്ര പറയുന്നത് കണ്ട് ആമി ചിരിയോടെ പറഞ്ഞതും അവൻ അവളെ നോക്കി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.


"ഞാൻ മാത്രം അല്ലാലോ ദേ നോക്കിയേ നിന്റെ കൊച്ചും എന്നെ തന്നെ നോക്കി നിൽപ്പുണ്ട് "



അവനെ തന്നെ നോക്കി നിൽക്കുന്ന നീതുവിന് നേരെ കണ്ണ് കാണിച്ച് കൊണ്ട് അവൻ പറഞ്ഞു.


"രണ്ടും കണക്കാ "


സ്വന്തം തലയിൽ ഒന്ന് തട്ടി അതും പറഞ്ഞു കൊണ്ട് ആമി അൽപ്പം മാറി ഫോൺ ചെയ്ത് നിൽക്കുന്ന അവളുടെ ഇച്ചായന്റെ അടുത്തേയ്ക്ക് നടന്നു.


"പോകാം ഇച്ചായ നിക്ക് വിശക്കുന്നു "


തന്റെ അടുത്തേയ്ക്ക് വന്ന് കൈയിൽ ചുറ്റി പിടിച്ച് കൊണ്ട് കുഞ്ഞു കുട്ടികളെ പോലെ പറയുന്ന അവളെ കണ്ട് അവന് വാത്സല്യം ആണ് തോന്നിയത്. അവൻ പിന്നെ വിളികാം എന്നും പറഞ്ഞ് അവൻ വേഗം കാൾ കട്ട്‌ ചെയ്തു കൊണ്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.


"ഇച്ചായന്റെ കൊച്ചിന് വിശക്കുന്നുണ്ടോ "


"മം "


അവൾ ചുണ്ട് പിളർത്തി വച്ച് കൊണ്ട് ഒന്ന് മൂളി. അവൻ അവളെയും കൊണ്ട് എല്ലാവരുടും പറഞ്ഞ് അവിടെ നിന്നും പോയി.






================================




ആദം ആമിയെ കൊണ്ട് ഫുഡ്‌ കഴിക്കാൻ നല്ലൊരു റെസ്റ്റോറന്റ് കയറി. വല്യ ഹോട്ടൽ ആയതിനാൽ അധികം തിരക്ക് ഒന്നും ഇല്ലായിരുന്നു. ഫുഡ്‌ ഓർഡർ ചെയ്ത് അതിന് വെയിറ്റ് ചെയ്ത് ഇരിക്കുമ്പോൾ ആണ് അവർ. ആദമിനോട് എന്തോ പറഞ്ഞ് മുഖം ഉയർത്തിയ ആമി അത് കാണുന്നത്. അവർ ഇരിക്കുന്നതിന്റെ അൽപ്പം അകലെ ഉള്ള സീറ്റിൽ ആയ് ഇരുന്ന് എന്തൊക്കെയോ സംസാരിച്ച് ഭക്ഷണം കഴിക്കുവാണ് ഡാനിയും സാന്ദ്രയും. അവർ രണ്ടാളെയും ഒരുമിച്ച് കണ്ട് അവളുടെ ശരീരം ഒന്ന് വിറച്ചു. 


അവളുടെ പെട്ടന്ന് ഉള്ള ഭാവ മാറ്റം കണ്ട് ആദം സംശയത്തോടെ അവളെ ഒന്ന് നോക്കി.  ശേഷം അവൾ നോക്കുന്ന ഇടത്തേയ്ക്കും. അവിടത്തെ കാഴ്ച്ച കണ്ട അവന്റെ കണ്ണുകൾ കുറുകി. മുഖം വലിഞ്ഞു മുറുകി. പിന്നെ എന്തോ ഓർത്ത പോലെ കണ്ണുകൾ അടച്ച് ഒന്ന് നിശ്വസിച്ച് കൊണ്ട് ആമിയെ നോക്കി. അവൾ ആകെ പേടിയോടെ വല്ലാത്തൊരു അവസ്ഥയിൽ ആണ്. അവൻ എഴുന്നേറ്റ് അവൾ ഇരിക്കുന്ന മറു സൈഡിലെ ചെയറിൽ ആയ് ഇരുന്ന് കൊണ്ട് അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.


"കൊച്ചേ ഒരു റെസ്റ്റോറന്റ് ആകുമ്പോ പലരും വരും പോകും. പലരെയും കണ്ടെന്നും വരും അതിന് നി എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നത് "


അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി വിറയലോടെ പറഞ്ഞു.


"നമുക്ക് ഇവിടെ നിന്ന് പോകാം ഇച്ചായ നിക്ക് പേടി ആകുന്നു "


"ടാ ഞാൻ ഇല്ലേ നിന്റെ കൂടെ പിന്നെ എന്തിനാ പേടിക്കുന്നെ "


"പ്ലീസ് ഇച്ചായ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് "


അവളുടെ അവസ്ഥ മനസിലാക്കി പിന്നെ ഒന്നും പറയാൻ നിൽക്കാതെ ആദം അവളെയും അവിടെ നിന്നും ഇറങ്ങി. തിരികെ കാറിൽ വന്ന് കയറുന്ന വരെ ആമി ആ ടെൻഷനിൽ തന്നെ ആയിരുന്നു.


"ആമി നി ഓക്കേ അല്ലെ "


കാറിലേയ്ക്ക് കയറി അവളുടെ അടുത്തേയ്ക്ക് ഒന്ന് ആഞ്ഞു കൊണ്ട് അവളുടെ കവിളിൽ ഒന്ന് തലോടി കൊണ്ട് അവൻ ചോദിച്ചു.


"ആ ഇച്ചായ നമുക്ക് പോകാം "


അവൾ അവനെ നോക്കി ചെറുതായ് ചിരിച്ച് കൊണ്ട് പറഞ്ഞതും അവൻ വേഗം വണ്ടി സ്റ്റാർട്ട്‌ ചെയ്തു.





=================================




രാത്രിയിൽ ബാൽകണിയിൽ ഇരുന്ന് വെറുതെ ഫോൺ നോക്കി ഇരിക്കുവാണ് അലോഷി.അപ്പോഴാണ് ആദം അവന്റെ അടുത്തേയ്ക്ക് വരുന്നത്.


"നീ വന്നേ നമുക്ക് ഒരു സ്ഥലം വരെ പോണം "


അവന്റെ മുഖത്തെ പതിവിലും ഗൗരവം കണ്ട് അലോഷി ഒരു സംശയത്തോടെ ചോദിച്ചു.


"എന്താ ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ "


"അതൊക്കെ പറയാം നീ ഇപ്പൊ വാ "


അത്ര മാത്രം പറഞ്ഞു കൊണ്ട് ആദം വേഗം റൂമിൽ നിന്ന് ഇറങ്ങി. അലോഷി വേഗം റൂമിലേയ്ക്ക് കയറി ഡ്രസ്സ്‌ മാറി കൊണ്ട് താഴേയ്ക്ക് ഇറങ്ങി. ആദം അവനെ വെയിറ്റ് ചെയ്ത് കാറിൽ ഇരിപ്പുണ്ടായിരുന്നു. അവൻ വന്ന് വണ്ടിയിൽ കയറിയതും ആദാമിന്റെ കാർ വേഗത്തിൽ അവിടെ നിന്നും പുറത്തേയ്ക്ക് പാഞ്ഞു.


പോലീസ് സ്റ്റേഷന് ഉള്ളിൽ ആയ് കാർ വന്ന് നിന്നതും അലോഷി ഒന്നും മനസിലാകാതെ ആദമിനെ നോക്കി ചോദിച്ചു.


"ആദം ഇനി എങ്കിലും നീ കാര്യം പറയ്, എന്താ പ്രശ്നം നമ്മൾ എന്തിനാ ഇങ്ങോട്ടേക്ക് വന്നത് "


"റീന ഇവിടെ ഉണ്ട് അവളെ കൂട്ടി കൊണ്ട് പോകാം "


അത്രയും പറഞ്ഞ് വേറെ ഒന്നും പറയാൻ നിൽക്കാതെ അവൻ കാറിൽ നിന്ന് ഇറങ്ങി.


"റീനയോ അവൾ എന്താ ഇവിടെ "


അതും മനസ്സിൽ പറഞ്ഞ് അലോഷിയും വേഗത്തിൽ കാറിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി. ശേഷം ഇരുവരും സ്റ്റേഷന്റെ അകത്തേയ്ക്ക് കയറി.


"ആ ആദം നിങ്ങൾ വന്നോ "


ആദമിന് പരിചയം ഉള്ള CI അകത്തേയ്ക് വരുന്ന അവനെ കണ്ട് ചിരിയോടെ വിളിച്ചു. അവർ രണ്ടാളും അയാളുടെ അടുത്തേയ്ക്ക് നടന്നു. അയാൾ ചെയറിൽ നിന്ന് എഴുനേറ്റ് കൊണ്ട് അടുത്ത് നിന്ന SI യോട് ആയ് പറഞ്ഞു.


" അവരെ ഇങ്ങ് കൊണ്ട് വാ "


"Ys sir "


അത് കേട്ട് അയാൾ വേഗം അടുത്ത റൂമിലേയ്ക്ക് കയറി പോയി.


"രണ്ടാളും ഇരിക്ക് "


"It's ok sir "


ആദം അത് പറഞ്ഞതും അയാൾ പിന്നെ ഒന്നും പറയാതെ അലോഷിയെ ഒന്ന് നോക്കി കൊണ്ട് സംശയ ഭാവത്തിൽ ചോദിച്ചു.


"ഇത് "


അയാൾ അത്രയും പറഞ്ഞു കൊണ്ട് ആദമിനെ നോക്കി.


"അവളുടെ brother ആണ് "


ഇപ്പോഴും കാര്യം ഒന്നും മനസിലാകാതെ നിൽക്കുന്ന അവനെ നോക്കി കൊണ്ട് ആദം പറഞ്ഞു. അപ്പോഴേയ്ക്ക് നേരത്തെ ഉള്ളിലേയ്ക്ക് കയറി പോയ പോലീസുകാരൻ രണ്ട് പേരെയും കൊണ്ട് പുറത്തേയ്ക്ക് വന്നിരുന്നു. അയാളുടെ കൂടെ വരുന്ന റീനയെ കണ്ട് അലോഷി അവളെ തന്നെ നോക്കി നിന്നു. എന്നാൽ അലോഷിയെയും ആദമിനേയും അവിടെ കണ്ട് അവൾ ഞെട്ടി. പിന്നെ വേഗം മുഖം കുനിച്ച് നിന്നു. അവളുടെ കൂടെ 28 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അപ്പോഴേയ്ക്ക് ആ CI സംസാരിച്ച് തുടങ്ങിയിരുന്നു.


"സീ mr "


അയാൾ പേര് അറിയാൻ ആയ് അലോഷിയെ നോക്കി.


"അലോഷി "


"ഓക്കേ mr അലോഷി ഇന്ന് സിറ്റിയിലേ ഒരു ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തത് ആണ് ഇവരെ. കാര്യം എന്താണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലായി കാണുമല്ലോ "


അയാളുടെ വാക്കുകൾ കേൾക്കെ അവൻ വിശ്വാസിക്കാൻ കഴിയാതെ തറഞ്ഞു നിന്നു പോയി. ശരീരത്തിൽ ആകെ തളർച്ച ബാധിക്കുന്നത് പോലെ അവന് തോന്നി. അവന്റെ അവസ്ഥ മനസിലാക്കി ആദം അവന്റെ തോളിൽ മുറുകെ പിടിച്ചു. എന്നാൽ ആ നിമിഷം തന്നെ അവന്റെ മുഖം വലിഞ്ഞു മുറുകി. അവൻ നിമിഷ നേരം കൊണ്ട് അൽപ്പം മാറി നിൽക്കുന്ന അവൾക്ക് അരികിലേയ്ക്ക് പാഞ്ഞു ചെന്ന് കൈയിൽ പിടിച്ച് വലിച്ച് നീക്കി നിർത്തി അവളുടെ കവിളിൽ ആഞ്ഞടിച്ചു. അവന്റെ അടിയുടെ ശക്തയിൽ അവൾ താഴേയ്ക്ക് വീണു പോയി. അവൾ ഞെട്ടി കവിളിൽ കൈ മുഖം ഉയർത്തി അവനെ നോക്കാൻ ഒരുങ്ങിയതും. അവൻ താഴെ കിടക്കുന്ന അവളുടെ കൈയിൽ പിടിച്ച് വലിച്ച് തൂക്കി എടുത്ത് ഇരു കവിളിലും വീണ്ടും വീണ്ടും മാറി അടിച്ചു. അടിയുടെ വേദനയിൽ അവളുടെ കവിളുകൾ നീറി പുകഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകി. തുടരും...

To Top