ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 52 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


ഏറെ നേരത്തിന് ശേഷം അവൾ ഒന്ന് ഓക്കേ ആയതും  അവൻ കുസൃതി ചിരിയോടെ പതിയെ ചോദിച്ചു.


"ഇത്ര സ്റ്റാമിനയെ ഒള്ളോ നീതുസേ നിനക്ക്, ഇതൊന്നും പോരാട്ടോ. ഇച്ചായനെ മുഴുവൻ ആയ് താങ്ങാൻ ഉള്ളത് ആണ് "


അവന്റെ വാക്കുകൾ കേട്ട് തന്റെ നെട്ടെല്ലിലൂടേ എന്തോ പാഞ്ഞു കയറും പോലെ അവൾക്ക് തോന്നി. അതിന്റെ ഫലമായ് അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു. അവൻ ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ആയ് തന്റെ ചുണ്ടുകൾ പതിപ്പിച്ചു. ആ നിമിഷം ഇരുവരുടെയും ചുണ്ടുകളിൽ ഒരുമിച്ച് ഒരു പുഞ്ചിരി വിരിഞ്ഞു.


"പെണ്ണെ താഴേയ്ക്ക് പോകണ്ടേ ഇല്ലെങ്കിൽ അവർ എല്ലാം കൂടെ നമ്മളെ തിരക്കി ഇവിടേയ്ക്ക് വരും കേട്ടോ "


അത് കേട്ട് അവൾ വേഗം അവനിൽ നിന്ന് അകന്ന് മാറി കൊണ്ട് ബെഡിൽ ആയ് കിടന്ന ദാവണി ഷോൾ എടുത്ത് അവളുടെ മാറിന് മറയായ് ചുറ്റി.


"ഇച്ചായൻ പൊയ്ക്കോ ഞാൻ വന്നോളാം '


അവൾ അവനെ നോക്കാതെ മുഖം കുനിച്ച് പറഞ്ഞു. എന്നാൽ അവൻ കേൾക്കാത്ത ഭാവത്തിൽ ബെഡിൽ പോയ്‌ ഇരുന്ന് കൊണ്ട് അടുത്ത കിടന്ന ടേബിളിൽ നിന്ന് കുറച്ചു മുന്നേ എടുത്ത മാസിക എടുത്ത് മറിച്ചു നോക്കാൻ തുടങ്ങി. അവൻ പോകില്ല എന്ന് മനസിലാതും അവൾ പിന്നെ ഒന്നും പറയാതെ തിരിഞ്ഞ് നിന്ന് ദാവണി നേരെ ഉടുക്കാൻ തുടങ്ങി. ശേഷം തല മുടി കുളി പിന്നൽ കെട്ടി ഇട്ടു, ഒരു കുഞ്ഞ് കറുത്ത പൊട്ടും വച്ച് അവൾ അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു.


"പോകാം ഇച്ചായ "


അവൻ മുഖം ഉയർത്തി നോക്കി കൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റ് ചിരിയോടെ മുന്നേ നടന്നു. അവന് പുറകിൽ ആയ് അവളും. എന്നാൽ നടക്കുന്നതിന് ഇടയിൽ പെട്ടന്ന് എന്തോ ഓർമ വന്ന പോലെ അവൾ വേഗം അവന് മുന്നിലേയ്ക്ക് കയറി നിന്ന് കൊണ്ട് ചോദിച്ചു.


"അല്ല ഇച്ചായൻ എന്താ ഇവിടെ,എപ്പോ വന്നു. അയ്യോ ആരെങ്കിലും കണ്ടോ മുകളിലേയ്ക്ക് കയറി വരുന്നത്"


അവൾ ഞെട്ടി കൊണ്ട് ഓരോന്ന് ചോദിക്കുന്നത് കേട്ട് അവൻ പൊട്ടി ചിരിച്ചു. അത് കണ്ട് അവൾ അവനെ കണ്ണ് മിഴിച്ച് നോക്കി.


"എന്റെ പെണ്ണെ ഇപ്പോൾ ആണോ നിനക്ക് ഇതൊക്കെ ഓർമ വരുന്നത്. ഇത്രയും നേരം ഇതൊന്നും ഓർമ വന്നില്ലേ "


അവന്റെ കുറുമ്പോടേ ഉള്ള വാക്കുകൾ കേട്ട് അവൾ വേഗം മുഖം തായ്‌തി. അവൻ അവളുടെ അടുത്തേയ്ക്ക് അൽപ്പം കൂടെ ചേർന്ന് നിന്ന് അവളുടെ തോളിലൂടേ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.


"താഴെ കുറച്ച് ആളുകൾ വന്നിട്ടുണ്ട് നിന്നെ ഈ എനിക്ക് തന്നേക്കുവോ എന്ന് ചോദിക്കാൻ "


അത് കേട്ട് അവൾ ഞെട്ടി കൊണ്ട് മിഴികൾ ഉയർത്തി അവനെ നോക്കി.


"ഇച്ചായ അച്ഛൻ "


അവൾ അൽപ്പം ടെൻഷനോടെ ചോദിച്ചതും അവൻ പറഞ്ഞു.


"പേടിക്കണ്ട പെണ്ണെ എല്ലാം ok ആണ്. നിന്റെ അച്ഛൻ തന്നെ ആണ് എനിക്ക് അനുവാദം തന്ന് നിന്നെ വിളിക്കാൻ മുകളിലേയ്ക്ക് പറഞ്ഞു വിട്ടത്. അതുകൊണ്ട് ടെൻഷൻ ഒന്നും അടിക്കാതെ നീ വാ "


അവൻ അതും പറഞ്ഞ് അവളുടെ തോളിൽ നിന്ന് കൈ എടുത്ത് കൈയും പിടിച്ച് താഴേയ്ക്ക് നടന്നു.






=================================




എല്ലാവരും ഓരോ കാര്യങ്ങൾ സംസാരിച്ച് ഇരിക്കുമ്പോൾ ആണ് അലോഷിയും നീതുവും താഴേയ്ക്ക് വന്നത്.


"ആഹാ കല്യാണ പെണ്ണ് വന്നല്ലോ "


അവളെ കണ്ടതും ആമി എഴുന്നേറ്റ് അവളുടെ അടുത്തേയ്ക്ക് നടന്നു കൊണ്ട് ചോദിച്ചു.


"മിണ്ടാതിരിക്ക് പെണ്ണെ "


നീതു അവളുടെ കൈയിൽ ഒന്ന് പിച്ചി കൊണ്ട് പറഞ്ഞതും ആമി ഒന്ന് ആക്കി ചിരിച്ചു. അലോഷി പോയ്‌ ആദമിന്റെ അടുത്തായ് ഇരുന്നു.


"അവളെ വിളിക്കാൻ നിനക്ക് ഇത്രയും നേരം വേണ്ടി വന്നോ ടാ "


ആദം അടുത്ത് ഇരിക്കുന്ന അലോഷിയേ അടിമുടി നോക്കി കൊണ്ട് ചോദിച്ചതും.


"ശോ പോ അളിയാ ഇങ്ങനെ ഒക്കെ ചോദിക്കാവോ "


അലോഷി അവനെ നോക്കി നാണം അഭിനയിച്ചു കൊണ്ട് പറഞ്ഞതും ആദം അയ്യേ എന്ന രീതിയിൽ അവനെ നോക്കി പുച്ഛിച്ചു.


"എന്നാൽ ഞങ്ങൾ ഇറങ്ങുവാ ബാക്കി കാര്യങ്ങൾ ഒക്കെ നോക്കി വിളിച്ചു പറഞ്ഞാൽ മതി "


ഇത്തിരി നേരത്തെ സംസാരത്തിന് ശേഷം അതും പറഞ്ഞ് മാത്യു എഴുന്നേറ്റു. പുറകെ ബാക്കി ഉള്ളവരും.


"എന്നാൽ അങ്ങനെ ആവട്ടെ ഞാൻ വിളിക്കാം മാത്യുവിനെ "


മാധവൻ അയാൾക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു. അങ്ങനെ അവർ എല്ലാവരോടും യാത്ര ചോദിച്ച് അവിടെ നിന്നും ഇറങ്ങി. പോകുന്നതിന് മുന്നേ അലോഷി അവളുടെ കണ്ണുകളിലേയ്ക്ക് കണ്ണുകൾ കൊണ്ട് യാത്ര ചോദിക്കാനും മറന്നില്ല.മേരിയും നിർമലയും പോയവരെ വെയിറ്റ് ചെയ്ത് ഇരിക്കുവാണ്. പുറത്ത് കാർ വന്ന് നിൽക്കുന്ന സൗണ്ട് കേട്ട് മേരി അടുത്ത് ഇരിക്കുന്ന നിർമലയേ നോക്കി പറഞ്ഞു.


"ആ അവര് വന്നെന്ന് തോന്നുന്നു "


ഇത്തിരി നിമിഷങ്ങൾ കഴിഞ്ഞതും അവർ എല്ലാവരും അകത്തേയ്ക്ക് കയറി വന്നു.


"എന്തായി പോയിട്ട് "


സോഫയിലേക്ക് ഇരുന്ന മാത്യുവിന്റെ അടുത്തായ് ഇരുന്ന് കൊണ്ട് മേരി ചോദിച്ചു. ആദവും അലോഷിയും മുകളിലേയ്ക്ക് കയറി പോയി. ആമി ചെന്ന് നിർമലയുടെ അടുത്തായ് ഇരുന്നു.


"അവർക്ക് ഒക്കെ സമ്മതം ആണ് പിന്നെ ഉടനെ തന്നെ ഡേറ്റ് ഒക്കെ നോക്കി മാധവൻ അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട് "


അത് കേട്ട് അവർ ഒന്ന് പുഞ്ചിരിച്ചു.


"എല്ലാം നന്നായ് തന്നെ നടക്കും "


നിർമല ഇരുവരെയും നോക്കി പറഞ്ഞതും അവർ അത് കേട്ട് പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു.





================================



രാത്രിയിലേ പ്രണയ വേഴ്‌ച്ചയ്ക്ക് ഒടുവിൽ നഗ്നമായ ആദമിന്റെ നെഞ്ചിൽ തലവച്ചു കിടക്കുവാണ് ആമി. അവന്റെ കൈ വിരലുകൾ അവളുടെ വയറിലും നാഭി ചുഴിയിലും ആയ് ഇഴഞ്ഞു നടപ്പുണ്ട്. അവൻ കുറുമ്പോടെ ചെറുതായ് ഇടുപ്പിൽ പിച്ചുംമ്പോൾ അവളും അതെ കുറുമ്പോടേ അവന്റെ നെഞ്ചിൽ പല്ലുകൾ ആഴ്ത്തും.


"ആഹ് പെണ്ണെ നോവുന്നു ട്ടോ "


അവളുടെ പല്ലുകൾ പതിഞ്ഞ പാടിൽ മെല്ലെ തഴുകി കൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു.


"ആണോ അപ്പൊ എന്നെ നോവിക്കുന്നതിന് കുഴപ്പമില്ല അല്ലെ കള്ള ഇച്ചായ "


"ഏയ് അത് നല്ല സുഖമല്ലേ "


അവളെ അവന്റെ നെഞ്ചിൽ നിന്ന് അകത്തി മാറ്റി ബെഡിൽ കിടത്തി കൊണ്ട് പറഞ്ഞതും അവൾ വേഗം അവനിൽ നിന്ന് പിടഞ്ഞ് മാറാൻ ശ്രെമിക്കും മുന്നേ അവൻ അവളിലേയ്ക്ക് അമർന്നിരുന്നു.


"ഇച്ചായ "


"കൊതിയാവുന്നു ടി പെണ്ണെ "


അവളുടെ മാറിലേയ്ക്ക് മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞതും അവൾ വിറയലോടെ അവനെ ചേർത്ത് പിടിച്ചു. അവന്റെ കൈകളും ചുണ്ടുകളും അവളിൽ പുതിയ പ്രണയ കാവ്യം രചിക്കുമ്പോൾ അവളും അവനെ പ്രണയത്തോടേ ആവേശത്തോടെ ചേർത്ത് പിടിക്കുന്നുണ്ടായിരുന്നു. ആദ്യമായ് അറിയുന്ന പുതുമയിൽ ഇരുവരും ഒന്നാകുമ്പോൾ പ്രണയവും കാമവും ഇരുവരിലും ഒരുപോലെ കത്തി പടർന്നു കൊണ്ടിരുന്നു. ഏറെ നേരത്തിന് ഒടുവിൽ അവൻ തളർച്ചയോടെ അവളുടെ മാറിലേയ്ക്ക് വീണതും അവൾ നിറഞ്ഞ പുഞ്ചിരിയോടെ അവനെ മുറുകെ പുണർന്നു.





=================================



തന്റെ ac റൂമിലേ ബെഡിൽ കിടന്ന് തങ്ങളുടെ കാമം പരസ്പരം പങ്കിടുവാണ് അവർ ഇരുവരും. ഇരു ശരീരങ്ങളും നാഗങ്ങളെ പോലെ കെട്ടി പുണർന്നു. ആ റൂമിൽ ആകെ ഇരുവരുടെയും ശീൽക്കാരങ്ങൾ ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു. അവളിലേക്ക് തന്റെ കാമം മുഴുവൻ തീർത്ത ശേഷം അകന്ന് മാറി ബെഡിലെ ഹെഡ് ബോർഡിലേയ്ക്ക് ചരി ഇരുന്ന് കൊണ്ട് തൊട്ടടുത്ത ടേബിളിൽ നിന്ന് സിഗരറ്റ് എടുത്ത് കത്തിച്ച് ചുണ്ടിലേയ്ക്ക് ചേർത്ത് വച്ച് കൊണ്ട് അവൻ വലിക്കാൻ തുടങ്ങി. അവന്റെ ഓരോ പ്രവർത്തിയും വീക്ഷിച്ചു കൊണ്ട് അവൾ ബെഡിൽ നിന്ന് പതിയെ എഴുന്നേറ്റ് അടുത്തു കിടന്ന ഷീറ്റ് എടുത്ത് മാറോളം പുതച്ച് കൊണ്ട് അവന്റെ അടുത്തേയ്ക്ക് ചേർന്ന് ഇരുന്നു.


"ഡാനി "


അവളുടെ ആ വിളിയിൽ അവൻ മുഖം ചെരിച്ച് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് പുരികം ഉയർത്തി എന്താ എന്ന ഭാവത്തിൽ.


"എന്താ ഞാൻ നേരത്തെ ചോദിച്ചത്തിന് നീ മറുപടി ഒന്നും പറയാത്തത് "


അവൾ സംശയത്തോടെ ചോദിച്ചതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.


"ചിരിക്കാതെ കാര്യം പറയ് ഡാനി, ആമി എന്ന നിന്റെ ആഗ്രഹത്തേ നീ വേണ്ട എന്ന് വച്ചോ, അതോ ആദമിനോട്‌ ഉള്ള പേടിയോ "


അവൾ ഒരു പരിഹാസ ചിരിയോടെ ചോദിച്ചതും അത്രയും നേരം ചിരിയോടെ ഇരുന്ന അവന്റെ ഭാവം ആ നിമിഷം മാറി. നിമിഷ നേരം കൊണ്ട് മുഖം വലിഞ്ഞു മുറുകി. കയ്യിൽ ഇരുന്ന സിഗരറ്റ് താഴേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അടുത്തിരുന്നു സാന്ദ്രയുടെ കൈയിൽ പിടിച്ചു വലിച്ച് അവന്റെ അടുത്തേക്ക് ചേർത്തുകൊണ്ട് അവളുടെ കവിളിൽ മുറുക്കത്തിൽ കുത്തിപ്പിടിച്ചു. അസഹ്യമായ വേദനയിൽ അവൾ അവന്റെ കയ്യിൽ കിടന്നു പിടഞ്ഞു.


"കൂടെ കിടത്തുന്നു എന്ന് കരുതി എനിക്കിട്ട് ഉണ്ടാക്കാൻ വന്നാൽ ഉണ്ടല്ലോ കൊന്ന് കളയും ഞാൻ. ഈ ഡാനിയെ നിനക്ക് അറിയില്ല സാന്ദ്ര "


അവൻ ഒന്നൂടെ അവളുടെ കവിളിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞതും അവളുടെ കണ്ണുകൾ വേദനയിൽ നിർത്താതെ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.


"പ്ലീ...സ് ഡാനി വേദ...നിക്കുന്നു "


അവൾ അവന്റെ പിടിയിൽ നിന്ന് കുതറി മാറാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞതും അവൻ ഉക്കോടേ പുറകിലേയ്ക്ക് തള്ളി കൊണ്ട് നിലത്ത് കിടന്ന ഷോട്സ് എടുത്തിട്ട് കൊണ്ട് ബാൽകണി ഡോർ തുറന്ന് പുറത്തേയ്ക്ക് പാഞ്ഞു.


അവന്റെ തള്ളലിൽ പുറകിലേയ്ക്ക് വീണ സാന്ദ്ര പതിയെ എഴുന്നേറ്റ് കൊണ്ട് കവിളിൽ ഒന്ന് തലോടി.


"സ്സ് "


വേദനയിൽ മുഖം ചുളിച്ചു കൊണ്ട് അവൾ പതിയെ വിളിച്ചു പോയി. പിന്നെ ബെഡിൽ നിന്ന് എഴുന്നേറ്റ് ഫ്ലോറിൽ ചിതറി കിടന്ന ഡ്രസ്സ് എടുത്ത് ധരിച്ചു കൊണ്ട് അവൾ പതിയെ ബാൽക്കണിയിലേക്ക് ഇറങ്ങി. ഡാനി അവിടെ ബാൽകണി ലെയറിങ്ങിൽ ഇരു കൈകൾ കൊണ്ടും മുറുകെ പിടിച്ച് മുഖം കുനിച്ചു നിൽക്കുവാണ്. അവന്റെ നഗ്നമായ പുറം മേനിയിലെ പേശികളുടെ മുറുക്കത്തിൽ നിന്ന് തന്നെ അവന്റെ ദേഷ്യത്തിന്റെ കാഠിന്യം അവൾക്ക് മനസ്സിലായി. എന്നിരുന്നാലും അവൾ ധൈര്യം സംഭരിച്ച് അവന്റെ അടുത്തേക്ക് നടന്നു.


"ഡാനി I'm sorry ഞാൻ വേറെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞത് അല്ല. ഞാൻ ചോദിച്ചിട്ടും നീ മറുപടിയൊന്നും പറയാതിരുന്നപ്പോൾ...."


അവൾ അത്രയും പറഞ്ഞപ്പോഴേക്കും അവൻ മുഖമുയർത്തി അവളെ രൂക്ഷമായി നോക്കി. അവൾ ബാക്കി പറയാൻ കഴിയാതെ അവന്റെ മുഖഭാവത്തിൽ വിറയലോടേ നിന്ന് പോയി. തുടരും

To Top