രചന: ആതൂസ് മഹാദേവ്
എന്നത്തേയും പോലെ രാവിലെ ഉള്ള പത്രം വായനയിൽ ആണ് മാധവൻ. മുറ്റത്ത് ഒരു കാർ വന്ന് നിൽക്കുന്ന സൗണ്ട് കേട്ട് അയാൾ പത്രത്തിൽ നിന്ന് മുഖം ഉയർത്തി അവിടെക്ക് നോക്കി. പരിചയം ഇല്ലാത്ത കാർ കണ്ട് അയാൾ പത്രം മടക്കി വച്ച് കൊണ്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് മാത്യു ആണ് പുറകെ അലോഷിയും ആമിയും. ആമിയെ കണ്ട് അയാളുടെ മുഖം വിടർന്നു. അയാൾ ഒരു ചിരിയോടെ മുന്നോട്ട് നടന്നു. അപ്പോഴേയ്ക്ക് ആദവും ഇറങ്ങി വന്നു.
"ആരൊക്കെയാ ഇത് വാ മോളെ എല്ലാവരും വാ "
അവർ ആരൊക്കെ ആണെന്ന് മനസിലായില്ല എങ്കിലും ആമിയെ കണ്ടതും അയാൾ ചിരിയോടെ എല്ലാവരെയും ചിരിയോടെ അകത്തേയ്ക്ക് ഷെണിച്ചു. അവർ എല്ലാവരും അകത്തേയ്ക്ക് കയറി.
"എല്ലാവരും ഇരിക്കൂ സീതേ "
അയാൾ അവരോടായ് പറഞ്ഞു കൊണ്ട് അകത്തേയ്ക്ക് നോക്കി ഭാര്യയെ വിളിച്ചു. അൽപ്പം കഴിഞ്ഞതും അവർ പുറത്തേയ്ക്ക് ഇറങ്ങി വന്നു. പുറത്ത് ഇരിക്കുന്നവരെ കണ്ട് അവർ ഒരു സംശയത്തോടെ നോക്കി എന്നാൽ ആ നോട്ടം അവസാനിച്ചത് ആമിയിൽ ആണ്.
"ആമി മോളെ "
അവളെ കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞ് വന്നു. ആമി എഴുന്നേറ്റ് ചിരിയോടെ അവരുടെ അടുത്തേയ്ക്ക് വന്നു. അവൾ അരികിൽ എത്തിയതും അവർ അവളെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.
"സുഗാണോ മോൾക്ക് "
"സുഗാണ് ആന്റി "
"അല്ല മോളെ ഇവരൊക്കെ "
മാധവൻ ആണ് അത് ചോദിച്ചത്. അത് കേട്ട് ആമി അവരെ ഒക്കെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. ലാസ്റ്റ് അവൾ ആദമിന്റെ അടുത്തേയ്ക്ക് വന്ന് അവനോട് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു.
"ഇതാണ് എന്റെ ഇച്ചായൻ ആദം "
മാധവനും സീതയും പരസ്പരം നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു.
"ഞാൻ ചായ എടുക്കാം "
അതും പറഞ്ഞ് സീത വേഗത്തിൽ അകത്തേയ്ക്ക് പോയി. ആമി ആദമിന്റെ അടുത്തായ് ഇരുന്നു.
"ഞങ്ങൾ ഇപ്പൊ വന്നത് ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാൻ ആണ് "
മാത്യു സംസാരത്തിന് തുടക്കം കുറിക്കാൻ എന്ന രീതിയിൽ പറഞ്ഞു തുടങ്ങി. മാധവൻ അയാൾക്ക് എന്താണ് പറയാൻ ഉള്ളത് എന്ന രീതിയിൽ കേട്ട് ഇരിക്കുവാണ്.
"ഇത് എന്റെ മകൻ അലോഷി "
മാത്യു അടുത്ത് ഇരുന്ന അലോഷിയെ നോക്കി പറഞ്ഞു. മാധവൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവൻ തിരികെയും.
"അമ്മായി അപ്പനെ ചിരിച്ച് വീഴ്ത്താൻ ഉള്ള ഐഡിയ ആണ് "
ആദം ശബ്ദം തായ്ത്തി ആമിയോടായ് പറഞ്ഞതും അവൾ വാ പൊത്തി ചിരിച്ചു. ഇത് കൃത്യമായ് അവന് അടുത്ത് ഇരുന്ന അലോഷി കേൾക്കുകയും ചെയ്തു.
"നിനക്ക് ഞാൻ പിന്നെ താരാടാ തെണ്ടി "
അവൻ പതിയെ ചുണ്ടനക്കി ആദമിനോട് പറഞ്ഞു. അവൻ ചിരിയോടെ തലയാട്ടി.
"ഇവന് മാധവന്റെ മകൾ നീതുവിനെ ഇഷ്ടം ആണ്. ഇവന് മാത്രം അല്ല പരസ്പരം ഇഷ്ടമാണ് രണ്ട് പേർക്കും. ഞങ്ങൾക്ക് ആർക്കും ഒരു തടസ്സവും ഇല്ല. ഇനി നിങ്ങളുടെ അഭിപ്രായം ആണ് അറിയേണ്ടത് "
മാത്യു പറഞ്ഞു നിർത്തി മാധവന്റെ മുഖത്തേയ്ക്ക് നോക്കി അയാളുടെ മറുപടിക്ക് ആയി. എല്ലാവരും അയാളെ തന്നെ ശ്രെദ്ധിച്ച് ഇരിക്കുവാണ്.
"മാധവൻ ഒന്നും പറഞ്ഞില്ല "
ഏറെ നേരം ആയിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന അയാളെ നോക്കി മാത്യു ചോദിച്ചു. അയാൾ മുഖം ഉയർത്തി എല്ലാവരെയും ഒന്ന് നോക്കി പിന്നെ ചിരിയോടെ പറഞ്ഞു.
"പിള്ളേർക്ക് തമ്മിൽ ഇഷ്ടം ആണെങ്കിൽ പിന്നെ നമ്മൾ ഇനി എന്ത് പറയാൻ. അത് തന്നെ നടക്കട്ടെ. പിന്നെ ആമി മോള് ഉള്ളടത് എന്റെ മോളെ വിടാൻ സന്തോഷം മാത്രമെ ഉള്ളൂ "
അത് കേട്ട് എല്ലാവരുടെയും മുഖം തെളിഞ്ഞു.
"നീതു എവിടെ അങ്കിൾ "
"അവൾ മുകളിൽ ഉണ്ട് മോളെ നീ പോയ് വിളിച്ചോണ്ട് വാ "
അയാൾ അത് പറഞ്ഞതും ആമി വേഗം ചെയറിൽ നിന്ന് എഴുന്നേൽക്കാൻ പോയ് പിന്നെ എന്തോ ഓർത്ത പോലെ അവിടെ തന്നെ ഇരുന്ന് കൊണ്ട് പറഞ്ഞു.
"ചേട്ടായ് പോയ് വിളിച്ചോണ്ട് വാ അവളെ,ഒരു സർപ്രൈസ് ആയിക്കോട്ടെ. പിന്നെ സ്റ്റെയർ കയറി ഫസ്റ്റ് റൂം അവളുടെ ആണ് "
ആമി അലോഷിയേ നോക്കി പറഞ്ഞതും അവൻ മാധവനെ നോക്കി. അയാൾ ചിരിയോടെ കണ്ണുകൾ കൊണ്ട് അനുവാദം കൊടുത്തതും അവൻ എഴുന്നേറ്റ് ആമിയെ നോക്കി കണ്ണ് ചിമ്മി പുഞ്ചിരിച്ചു. അവൾ തിരികെയും.
അലോഷി സ്റ്റെയർ കയറി ആദ്യം കണ്ട റൂമിന് മുന്നിൽ ആയ് വന്ന് നിന്നു. റൂം ചാരി ഇട്ടിരിക്കുക ആയിരുന്നു. അവൻ അത് തുറന്ന് അകത്തേയ്ക്ക് കയറി. ചുറ്റും കണ്ണോടിച്ചു നോക്കി എങ്കിലും അവന് അവളെ അവിടെ എങ്ങും കാണാൻ കഴിഞ്ഞില്ല. ബാത്റൂമിൽ നിന്ന് വെള്ളം വിഴുന്ന സൗണ്ട് കേട്ടപ്പോൾ അവൾ അവിടെ ഉണ്ടെന്ന് അവന് മനസിലായി. അവൻ ഡോർ ചേർത്ത് അടച്ചു കൊണ്ട് അടുത്ത് കണ്ട ടേബിളിന്റെ അടുത്തേയ്ക്ക് നടന്നു. ശേഷം അതിന് പുറത്ത് ആയ് ഇരുന്ന ഒരു മാഗസിൻ എടുത്ത് മറിച്ചു നോക്കി നിന്നു.
കുളി കഴിഞ്ഞ് നീതു ഡോർ അടച്ച് റൂമിലേയ്ക്ക് വന്നു. നേരെ അവൾ പോയ് കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ട് തലയിൽ ചുറ്റിയിരുന്ന ടൗവൽ അഴിച്ച് മാറ്റി കൊണ്ട് നന്നായി തൂവർത്താൻ തുടങ്ങി. പെട്ടന്ന് പുറകിൽ നിന്ന് എന്തോ സൗണ്ട് കേട്ടതും അവൾ വേഗത്തിൽ തിരിഞ്ഞു നോക്കി. പുറകിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. എന്നാൽ അവളുടെ കോലം കണ്ട അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു. അവന്റെ കണ്ണുകൾ അവളിൽ ആകെ അലഞ്ഞു നടന്നു. ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന നീതു അവന്റെ കണ്ണുകളുടെ ദിശ മാറ്റം മനസിലായതും സംശയത്തോടെ സ്വയം ഒന്ന് നോക്കി. അവൾ ഒരു ഞെട്ടലോടെ വേഗം തിരിഞ്ഞു നിന്നു. തന്റെ അടുത്തേയ്ക്ക് വരുന്ന അവന്റെ കാലടികളുടെ ശബ്ദം കേൾക്കുന്നു എങ്കിലും ഒന്നും ചെയ്യാൻ കഴിയാതെ അവൾ അവിടെ ശില കണക്കെ നിന്നു പോയി.
പിൻ കഴുത്തിൽ പതിഞ്ഞ അവന്റെ ചൂട് നിശ്വസത്തിൽ അവൾ പിടഞ്ഞ് കൊണ്ട് കഴുത്ത് ഒരു സൈഡിലേയ്ക്ക് ചരിച്ചു കൊണ്ട് കണ്ണുകൾ മുറുകെ അടച്ച് നിന്നു. അവളിൽ നിന്ന് ഉണ്ടായ ആ പ്രവൃത്തിയിൽ ഒരു പുഞ്ചിരിയോടെ അവൻ അവളുടെ നഗ്നമായ ഇടുപ്പിലൂടേ കൈയിട്ട് ചുറ്റി വരിഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ചു. നീതു ഒന്ന് ഉയർന്നു പൊങ്ങി കൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് ചേർന്ന് നിന്നു. മുന്നിലെ മിററിലൂടെ വേഗത്തിൽ ഉയർന്നു താഴുന്ന കുഞ്ഞ് മാറിടങ്ങളിലും, വെള്ളത്തുള്ളികൾ ഒഴുകി ഇറങ്ങുന്ന കഴുത്തും, തന്റെ കൈയാൽ ചുറ്റി വരിഞ്ഞ വെണ്ണ പോലുള്ള അണി വയറിലും ആയ് അവന്റെ കണ്ണുകൾ പാഞ്ഞു നടന്നു. അവളുടെ കാതിലേയ്ക്ക് മുഖം അടുപ്പിച്ച് ചെറുതായ് ഒന്ന് കടിച്ച് കൊണ്ട് അവൻ പതിഞ്ഞ സ്വരം വിളിച്ചു.
"ഇച്ചായന്റെ നീതുസേ"
അവന്റെ വിളിയിൽ ഒരു ഞെട്ടലോടേ അവൾ കണ്ണുകൾ വലിച്ചു തുറന്നു. മിററിൽ കൂടെ കാണുന്ന അവന്റെ മുഖത്തേയ്ക്ക് അവൾ അവിശ്വനീയതയോടെ നോക്കി. അത് കണ്ട് അവൻ കുറുമ്പോടെ അവളുടെ വെള്ള തുള്ളികൾ പറ്റി പിടിച്ചിരിക്കുന്ന വെളുത്ത കഴുത്തിൽ നാവ് ചേർത്ത് അമർത്തി ചുംബിച്ചു.
"സ്സ് "
അവൾ പിടഞ്ഞ് കൊണ്ട് വയറിൽ പതിഞ്ഞിരിക്കുന്ന അവന്റെ കൈയ്ക്ക് മുകളിൽ ആയ് തന്റെ കൈ വച്ച് അമർത്തി കൊണ്ട് ഒന്ന് ഉയർന്ന് പൊങ്ങി.
"ഇപ്പൊ മനസ്സിലായോ ഇച്ചായന്റെ നീതുസിന് ഇതൊന്നും സ്വൊപ്നം അല്ലെന്ന് "
അവന്റെ കുറുമ്പോടേ ഉള്ള സ്വരവും കണ്ണുകളിലേയും ചുണ്ടുകളിലെയും കള്ള ചിരിയും കണ്ട് അവൾ അവൾ പോലും അറിയാതെ അതെ എന്ന ഭാവത്തിൽ തലയാട്ടി.
"എന്റെ പെണ്ണെ ഇനിയും നീ ഇങ്ങനെ നിന്നാലേ നമ്മുടെ കല്യാണവും ഫസ്റ്റ് നൈറ്റും ഒക്കെ ഇപ്പൊ ഇവിടെ വച്ച് നടക്കും ട്ടോ "
മിററിൽ കാണുന്ന അവളെ മൊത്തമായും കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു കൊണ്ട് അവൻ പറഞ്ഞതും അവൾ വേഗം സ്വബോധം വീണ്ടേടുത്ത് അവനെ പുറകിലേയ്ക്ക് തള്ളി കൊണ്ട് അവനിൽ നിന്ന് അകന്ന് മാറാൻ ഒരുങ്ങിയതും അവൻ വേഗം അവളുടെ കൈകളിൽ പിടുത്തമിട്ടു കൊണ്ട് അവളെ അവനിലേയ്ക്ക് വലിച്ച് ചേർത്തു. അവൾ അവന്റെ നെഞ്ചിൽ ശക്തമായ് വന്നിടിച്ചു നിന്നു. അവളുടെ കുഞ്ഞ് മാറിടങ്ങൾ അവന്റെ വിരിഞ്ഞ ഉറച്ച നെഞ്ചിൽ ചേർന്നമർന്ന നിമിഷം ഇരുവരുടെയും ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. അവൾ വിറച്ചു കൊണ്ട് മുഖം ഉയർത്തി അവന്റെ മുഖത്തേയ്ക്ക് നോക്കി. അവന്റെ കണ്ണുകളും അവളുടെ വിടർന്ന കണ്ണുകളും ആയ് കൊരുത്ത് നിന്നു. ശേഷം പതിയെ അവന്റെ മിഴികളിൽ അവളുടെ മുഖത്തൂടേ ഓടി നടന്നു. ഒടുവിൽ അത് വെള്ളത്തുള്ളികൾ പറ്റി പിടിച്ചിരിക്കുന്ന അവളുടെ ചുവന്ന വിറയ്ക്കുന്ന അധരങ്ങളിൽ തങ്ങി നിന്നു. അവന്റെ നോട്ടത്തിന്റെ ദിശ മനസിലായതും അവളുടെ ഉടൻ ഒന്ന് വിറ കൊണ്ടു. അത് അറിഞ്ഞ പോലെ അവൻ അവളെ തന്റെ ശരീരത്തിലേയ്ക്ക് ഒന്നൂടെ ചേർത്ത് അണച്ച് പിടിച്ച് കൊണ്ട് അവൻ സമ്മതത്തിനായ് അവളുടെ മിഴികളിലേയ്ക്ക് ഒന്ന് നോക്കി. അത് കാൺകേ അവൾ പതിയെ തന്റെ മിഴികൾ കൂമ്പി അടച്ചു. അവൻ ചുണ്ടിൽ വിരിഞ്ഞ വശ്യമായ ചിരിയോടെ ഒരു നിമിഷം പോലും കളയാതെ അവളുടെ അധരങ്ങളെ തന്റെ ചുണ്ടുകളാൽ പൊതിഞ്ഞെടുത്തു.
നീതു പിടഞ്ഞ് കൊണ്ട് അവന്റെ ഷർട്ടിൽ രണ്ട് കൈയാൽ അള്ളി പിടിച്ചു. അവൻ അവളുടെ മേൽ ചുണ്ടും കീഴ് ചുണ്ടും മാറി മാറി പതിയെ നുണഞ്ഞു തുടങ്ങി. ഇരുവരും ആദ്യമായ് അറിയുന്ന ചുംബന ലഹരിയിൽ അടിമപ്പെട്ട് കഴിഞ്ഞിരുന്നു. അവളുടെ പിൻ കഴുത്തിലൂടേ കൈയിട്ട് അവൻ ആവേശത്തോടെ അവളുടെ ഇരു ദളങ്ങളും മാറി മാറി കടിച്ച് വലിച്ച് നുണഞ്ഞു. അവന്റെ നെഞ്ചിൽ ആയ് ഇരുന്ന അവളുടെ കൈകൾ പതിയെ ഇഴഞ്ഞു നീങ്ങി അവന്റെ മുടി ഇഴകളിൽ മുറുക്കി പിടിച്ചു. അത് അവനിൽ ആവേശം ആണ് നിറച്ചത്. മറു കൈയാൽ അവളുടേ കവിളിൽ അമർത്തി പിടിച്ച് കൊണ്ട് തന്റെ നാവിനെ അവളുടെ നാവിനെ ചുറ്റി വരിഞ്ഞു.
"മം"
അവൾ പുളഞ്ഞു കൊണ്ട് അവന്റെ മുതുകിൽ അമർത്തി പിടിച്ച് കൊണ്ട് ഒന്ന് ഉയർന്നു പൊങ്ങി. ആ ചുംബനം അവരുടെ ആത്മവീലേയ്ക്ക് ഇറങ്ങി ചെല്ലാൻ പോന്നവ ആയിരുന്നു. ഇരുവർക്കും ശ്വാസം എടുക്കാൻ ഒട്ടും കഴിയാതെ ആയതും ഇനിയും പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന് മനസിലാതും അവൻ അവളുടെ ഇരു ചുണ്ടുകളെയും ഒരിക്കൽ കൂടെ നുണഞ്ഞു കൊണ്ട് അവളിൽ നിന്ന് മുഖം അകത്തി മാറ്റി. നീതു ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് തളർന്ന് വീണു. അവൻ അവളെ തന്റെ നെഞ്ചിലേയ്ക്ക് ഒന്നൂടെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ പുറത്ത് പതിയെ തട്ടി കൊടുത്തു. തുടരും