ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 50 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്

അമ്മയെ റൂമിൽ ആക്കി തന്റെ റൂമിലേയ്ക്ക് വന്ന ആമി വാതിൽ അടച്ചു ബെഡിലേക്ക് നോക്കിയപ്പോൾ ആദമിനെ അവിടെ കണ്ടില്ല.. അവൻ ബാത്‌റൂമിൽ ആണെന്ന് കണ്ടതും അവൾ പതിയെ ബാൽക്കണി ഡോർ തുറന്നു അവിടേക്ക് പോയി... ഡിസംബർ മാസത്തിലെ തണുപ്പ് അവളെ പൊതിഞ്ഞു... എങ്കിലും എല്ലാം ശാന്തമായി മനസൊന്നു തെളിഞ്ഞത് പോലെ അവൾക്ക് തോന്നി.. കൈകൾ കൂട്ടി പിണച്ചു അവൾ കുറച്ച് നേരം അങ്ങനെ നിന്നു..


പെട്ടന്ന് രണ്ടു കൈകൾ അവളെ പിന്നിൽ നിന്നും പൊതിഞ്ഞു പിടിച്ചു. അവൾ ഒരു പുഞ്ചിരിയോടെ ആ നെഞ്ചിലേയ്ക്ക് ചാഞ്ഞു. പുറത്തെ തണുപ്പും.. കുളി കഴിഞ്ഞു വന്ന തന്റെ പ്രിയപ്പെട്ടവന്റെ നഗ്നമായ നെഞ്ചിലെ തണുപ്പും അവളുടെ ഉള്ളം എന്തിനോ വേണ്ടി ഒന്ന് കുളിർത്തു...


അവളുടെ കൈകൾക്ക് മേലെ അവൻ അവളെ ചുറ്റി വരിഞ്ഞു... അവൻ തല ചെരിച്ചു അവളുടെ തോളിൽ താടി മുട്ടിച്ചു നിന്നു . ആ തണുപ്പിൽ അവൾ അവളുടെ ഇടം കൈ തന്റെ വലതു തോളിൽ ഇരിക്കുന്ന അവന്റെ  തലമുടിയിൽ പിടുത്തമിട്ടു...


"ഇച്ചായ..."


"എന്താ കൊച്ചേ.."


"നല്ല തണുപ്പ് ഉണ്ടല്ലേ..നമുക്ക് അകത്തേക്ക് പോവാം ഇച്ചായ..."


അവൾ കൊഞ്ചലോടെ ചോദിച്ചതും അവൻ ഒരു കുസൃതി ചിരിയോടെ അവളുടെ ചെവി തുമ്പിൽ മുത്തി കൊണ്ട് മറുപടി പറഞ്ഞു.


"നിന്റെ തണുപ്പ് ഒക്കെ ഇച്ചായൻ മാറ്റി തരാലോ പെണ്ണെ...."


"സ്സ്.. ഹാ.."


അവളൊന്ന് എങ്ങി..


"എന്റെ കൊച്ചേ നിനക്കിപ്പോഴും എന്നെ കാണുമ്പോൾ ഈ മൂളലും ഞെരക്കവും ആണല്ലോ.."


"പോ ഇച്ചായ.. "


അവൻ ചിരിയോടെ പറഞ്ഞതും അവളൊന്ന് ചിണുങ്ങി.. അവന്റെ നേരെ തിരിഞ്ഞു...

അവൻ അവിടെയുള്ള ചെയറിൽ ഇരുന്ന് അവളെ പിടിച്ചു അവന്റെ മടിയിലേക്ക് ഇരുത്തി...


"ആമി കൊച്ചേ..."


"മ്മ്.."


അവൾ ഒന്ന് മൂളി കൊണ്ട് അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി നോക്കി...


"നീ ഹാപ്പി അല്ലെടാ.."


അത് കേട്ട് മനസിലാവാതെ അവൾ സംശയത്തോടെ അവനെ നോക്കി...


"അതല്ല പെണ്ണെ.. ഇടയ്ക്കെപ്പോഴോ എനിക്ക് തോന്നാറുണ്ട് ഞാൻ നിനക്ക് ചേർന്നവൻ അല്ലെന്ന്.. പ്രായം കൊണ്ട് നീ എന്നേക്കാൾ ഒരുപാട് ചെറുതാണ്.. പക്ഷെ നിന്നെ ആർക്കും വിട്ടുകൊടുക്കാനും കഴിഞ്ഞില്ല പെണ്ണെ.. അതാണ് ഇന്ന് നീ ഈ നെഞ്ചിൽ ചാഞ്ഞിരിക്കുന്നതിനു കാരണം..."



"എന്തൊക്കെയാ ഇച്ചായ ഈ പറയണേ.. ശേരിയാണ് എനിക്ക് നിങ്ങളെ ഉൾകൊള്ളാൻ ആദ്യം കഴിഞ്ഞിരുന്നില്ല.. പക്ഷെ ഇപ്പോ ഈ ആമിയുടെ നെഞ്ചിൽ നിങ്ങൾ മാത്രം ഉള്ളു... നിങ്ങൾ ഇല്ലെങ്കിൽ ഇന്ന് ഈ ലോകത്തു തന്നെ ആമി ഉണ്ടാവില്ലായിരുന്നു. നന്ദി പറയേണ്ടത് ഞാൻ അല്ലെ ഇച്ചായ.. എനിക്കൊരു ജീവിതം തന്നതിന് എന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നതിനു.. "


അത്രയും പറഞ്ഞപ്പോഴേയ്ക്കും അവൾ കരഞ്ഞു പോയിരുന്നു...


"കൊച്ചേ കരയേല്ലേടാ.. നീ ഇങ്ങനെ ഒക്കെ പറയുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു പെണ്ണെ... ആരും ഇല്ലാത്ത എനിക്കിപ്പോൾ എല്ലാം ആയി നീയുണ്ട്..അത് മതി പെണ്ണെ വേറൊന്നും വേണ്ട..."



അവൻ അവളുടെ കണ്ണുകളിൽ അമർത്തി ചുംബിച്ചു...


"പെണ്ണെ.. എനിക്ക് നിന്നെ ഈ തണുപ്പ് കൊണ്ട് സ്നേഹിക്കാൻ തോന്നുന്നു..."



അത് കേട്ട് അവൾ പിടപോടെ കണ്ണുകൾ ചലിപ്പിച്ചു... ആ നിമിഷം തന്നെ അവളെ പോലും ഞെട്ടിച്ചു കൊണ്ട് അവൻ അവളെ എടുത്തുയർത്തി നിലത്തേക്ക് കിടത്തി ...

അവൾക്കരികിൽ ആയി അവനും കൈകുത്തി കിടന്നു... അവൻ അവളുടെ മുഖത്തു കൂടെ വിരൽ ഓടിച്ചു കൊണ്ടിരുന്നു... അവൾ ഒരു പുഞ്ചിരിയോടെ അവനിൽ അടിമപ്പെട്ട് കിടന്നു... അവന്റെ കൈവിരലുകൾ അവളുടെ നെറ്റിയിലൂടെ കഴുത്തിലേക്ക് അവിടുന്ന് മാറിലേക്കും ഒടുവിൽ അവളുടെ നഗ്നമായ ഇടുപ്പിലും പതിഞ്ഞു.. അവിടെ പതിയെ ഒന്ന് തലോടിയ ശേഷം അവിടുന്ന് അവന്റെ കൈകൾ അവളുടെ അരഞ്ഞാണത്തിൽ പിടുത്തമിട്ടു... അവൻ പതിയെ വലിച്ചു..


"സ്സ് "


അവൾ ഒരു എങ്ങാലോടെ അവനെ ചുറ്റിപ്പിടിച്ചു... അവൻ പതിയെ താഴ്ന്നു വന്നു അവളുടെ അവളുടെ പൊക്കിൾ ചുഴിയെ വായിലാക്കി നുണഞ്ഞു..


"ആഹ്.. ഇച്ചായ..."



അവളൊന്ന് ഉയർന്നു പൊങ്ങി... അവൻ അവന്റെ കൈകൊണ്ട് തന്നെ അവളുടെ ടീ ഷർട്ട്‌ അവളിൽ നിന്നും പറിച്ചു മാറ്റി... അവളുടെ അടുത്തേക്ക് കിടന്നു അവന്റെ കൈ അവളുടെ പുറത്തുകൂടെ ചുറ്റി അവളുടെ ഇന്നർ അഴിച്ചു മാറ്റി... രണ്ടുപേരുടെയും ശരീരങ്ങൾ തമ്മിൽ കൂട്ടിമുട്ടി... അവൻ പതിയെ ഒന്ന് തല താഴ്ത്തി അവളുടെ ഇടതു മാറിനെ നുണഞ്ഞു... അവൾ അവന്റെ മുടിയിൽ അമർത്തി കൊരുത്ത് വലിച്ചു...


അവന്റെ ചുണ്ടുകൾ അവളുടെ വലതു മാറിനെ നുണഞ്ഞെടുത്തു അതോടൊപ്പം അവന്റെ കൈകൾ അവളുടെ skirt അവളിൽ നിന്നും അഴിച്ചു മാറ്റി... അവൻ മുഖം താഴേക്ക് ഉരസ്സി അവളുടെ ഇന്നറിനെ പതിയെ അവളിൽ നിന്നും വേർപെടുത്തി... അവൻ അവിടെ മുഖം കൊണ്ട് ഉരസ്സി...



"ഇച്ചായ.. മ്മ്.. ഹാ.."


അവൻ തന്റെ ബോക്സ്ർ ഊരി എറിഞ്ഞു അവളുടെ നഗ്നദ്ദേഹത്തേക്ക് കിടന്നു...

ഇരുവരിൽ  നിന്നും ഒരുപോലെ ശീൽക്കാരങ്ങൾ പുറപ്പെട്ടു...


"സ്സ്.. ഹാ.."


അവൻ അവളുടെ ഇരുകൈകളും അവന്റെ കൈകൾ കൊണ്ട് കോർത്തു പിടിച്ചു.. പതിയെ അവളിലേക്ക് ആഴ്ന്നു ഇറങ്ങി...


"ആഹാ.. ഇച്ചായ..."


അവൾ നിലത്ത് കിടന്ന് പുളഞ്ഞു.അവൻ പതിയെ ചലിച്ചു തുടങ്ങി ... ഇരുവരിൽ നിന്നും മൂളക്കങ്ങളും ഞെരങ്ങളും കേട്ടു...

അവൻ അവളുടെ ഇടുപ്പിൽ പിടിച്ചുയർത്തി അവളെ അവന്റെ അരക്കെട്ടിലേക്ക് ഇരുത്തി..


"സ്സ്.. ഹാ... "ഇച്ഛാ...


ഇരുവരിലും കാമം കുത്തി നിറഞ്ഞു...


"കൊച്ചേ..."


അവൻ അവളുടെ മാറിനെ കടിച്ചെടുത്തു ചുരത്തി... അവൾ അവന്റെ പുറത്ത് അവളുടെ നഖം കൊണ്ട് പൊറലുകൾ വീഴ്ത്തി കൊണ്ടിരുന്നു ... അവൾ പുറകോട്ട് ഒന്ന് വളഞ്ഞു ആ നിമിഷം തന്നെ അവൻ അവളിലേക്ക് കൂടുതൽ ശക്തമായി ചലിച്ചു... ഇരുവരുടെയും അരക്കെട്ടുകൾ തമ്മിൽ കൂട്ടി മുട്ടുന്ന ശബ്ദം മാത്രം ആ രാത്രിയിൽ നിറഞ്ഞു നിന്നു... വികാരങ്ങളുടെ തള്ളിച്ചയിൽ അവൾ അവന്റെ പേര് പുലമ്പി വിളിച്ചു... അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനെ ബന്ധിച്ചു... ഇരുവരും വിട്ടു കൊടുക്കാതെ പരസ്പരം മത്സരിച്ചു... അവൻ അവളുടെ ചുണ്ടുകളെ കടിച്ച് വലിച്ച് നുണഞ്ഞു കൊണ്ടിരുന്നു. അവൻ കൂടുതൽ കൂടുതൽ ആഴത്തിൽ അവളിലേക്ക് ചലിച്ചപ്പോൾ അവൾ അവന്റെ പേര് പുലമ്പി..


"ഇച്ചായ.. ആഹ്.. ഇച്ചായ..."


അവൻ അവളുടെ മാറിലെ രുചിയറഞ്ഞു കൊണ്ട് അവളിലേക്ക് തന്റെ അംശത്തെ ഒഴുക്കി വിട്ടു...


"ആഹ്.. കൊച്ചേ..."


ഇരുവരും ഒരുപോലെ തളർന്നു... അവന്റെ വിയർപ്പിൽ അവൾ കുളിച്ചു... അവൻ അവളെ പതിയെ താഴേക്ക് കിടത്തി അവനും കിടന്നു... കിതപ്പൊന്നു മാറിയതും അവൻ അവളെ എടുത്തു നെഞ്ചിലേക്ക് കിടത്തി.


"ഇച്ചായ അകത്തേയ്ക്ക് പോകാം "


ഏറെ നേരത്തിന് ശേഷം ഗാഡമായ തണുപ്പ് വീണ്ടും ശരീരത്തെ പുണർന്ന് തുടങ്ങിയതും അവൾ അവന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി കൊണ്ട് ചോദിച്ചു.


"പോകാം കൊച്ചേ "


അവളെ അവന്റെ ശരീരത്തിൽ നിന്ന് അടർത്തി മാറ്റി അടുത്ത് കിടന്ന അവന്റെ ഷർട്ട് എടുത്ത് അവൾക്ക് ഇട്ട് കൊടുത്തു കൂടെ അവന്റെ ബോക്സറും എടുത്ത് ഇട്ടു. ശേഷം അവളെ കൈകളിൽ കോരി എടുത്ത് അവൻ അവന്റെ കയറി. അവളെ ബെഡിൽ കിടത്തിയ ശേഷം ലൈറ്റ് ഓഫ്‌ ചെയ്ത് വന്ന് അവളുടെ അരുകിൽ ആയ് കിടന്നു. അവൾ അൽപ്പം കൂടെ അവന്റെ അടുത്തേയ്ക്ക് ചേർന്ന് കിടന്ന് ആ നെഞ്ചിലേ ചൂടിലേയ്ക്ക് പറ്റി കിടന്നു. ഇരു കൈകളാൽ അവളെയും പൊതിഞ്ഞു പിടിച്ച് അവനും കണ്ണുകൾ അടച്ചു.






=================================




രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞ് ആമിയെ പൊക്കി എടുത്ത് ബാത്‌റൂമിൽ ആക്കിയ ശേഷം റെഡി ആയ് ആദം അലോഷിയുടെ റൂമിലേയ്ക്ക് പോയി. അവിടെ എത്തിയപ്പോ ചെക്കൻ വൻ ഒരുക്കത്തിൽ ആണ്. ആദം ഒരു ചിരിയോടെ അകത്തേയ്ക്ക് കയറാതെ ഡോറിൽ ചാരി നിന്ന് കൊണ്ട് ചോദിച്ചു.


"അല്ല ഇന്ന് എന്താ മോന്റെ കല്യാണം ആണോ "


ആദമിന്റെ സൗണ്ട് പുറകിൽ നിന്ന് കേട്ടതും മിററിൽ നോക്കി മുടി ജെൽ തേയ്ച്ച് സെറ്റ് ചെയുക ആയിരുന്ന അലോഷി തിരിഞ്ഞു നോക്കി.


"ഭാവി അമ്മായി അപ്പനും അമ്മായി അമ്മയ്ക്കും മരുമകനെ കണ്ട് അസംതൃപ്തി ഒന്നും തോന്നൽ പാടില്ലല്ലോ "


അലോഷി അവനെ നോക്കി രണ്ട് പുരികവും ഉയർത്തി ചിരിയോടെ പറഞ്ഞതും ആദം അവനെ നോക്കി തലയാട്ടി ആക്കി ചിരിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി.


"ഓ അപ്പൊ നീ രണ്ടും കല്പ്പിച്ച് ആണ് "


"ആണല്ലോ ഇന്ന് രണ്ടിൽ ഒന്ന് തീരുമാനിച്ച് അവരെ കൊണ്ട് എന്നെ മരുമകനെ എന്ന് വിളിപ്പിച്ചിട്ടേ ഈ ഞാൻ തിരികെ വരൂ "


"ടേയ് കാര്യങ്ങൾ എല്ലാം ഒരുവിധം സെറ്റ് ആണ്. നീ നിന്റെ കുരുട്ട് ബുദ്ധി കൊണ്ട് ഇല്ലാതാക്കരുത് പ്ലീസ് "


ആദം അപേക്ഷ പോലെ തൊഴുതു കൊണ്ട് പറഞ്ഞതും അവൻ തിരികെ മറുപടി പറയാൻ തുടങ്ങും നേരം ആമി അവിടെക്ക് വന്നതും ഒരുമിച്ച് ആയിരുന്നു.


"ആഹാ ചേട്ടായി ഇതുവരെ റെഡി ആയില്ലേ സമയം ആകുന്നു "


അവൾ റൂമിലെ ക്ലോക്കിലേയ്ക്ക് നോക്കി കൊണ്ട് ചോദിച്ചു .


"ആ അവൻ ഇവിടെ അവന്റെ ഭാവി അമ്മായി അച്ഛനെയും അമ്മായി അമ്മയെയും കൊണ്ട് എങ്ങനെ മരുമകനെ വിളിപ്പിക്കും എന്ന പ്ലാനിങ് ആണ് "


"എന്താന്ന് "


ആദം അത് പറഞ്ഞതും ആമി കാര്യം മനസിലാവാതെ കണ്ണും മിഴിച്ച് ചോദിച്ചു.


"ഒന്നുമില്ല എന്റെ പെങ്ങളെ ഈ സാധനതിനെ വിളിച്ചോണ്ട് പോ. ഞാൻ വേഗം റെഡി ആയ് താഴേയ്ക്ക് വരാം "


അലോഷി ആമിയെ നോക്കി തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞതും അവൾ രണ്ട് പേരെയും മാറി മാറി നോക്കി ചിരിച്ചു.


"ആ വേഗം വരണം, ഇച്ചായൻ വാ നമുക്ക് താഴേയ്ക്ക് പോകാം "


ആമി അതും പറഞ്ഞ് ആദമിന്റെ കൈയും പിടിച്ച് താഴേയ്ക്ക് പോയി. അവർ പോയതും അവൻ ചിരിയോടെ മിററിന് നേരെ തിരിഞ്ഞു.





=================================




അവർ ഇരുവരും താഴേയ്ക്ക് വരുമ്പോ മാത്യു പോകാൻ റെഡി ആയ് സോഫയിൽ ഇരിപ്പുണ്ടായിരുന്നു.


"അവൻ എവിടെ റെഡി ആയില്ലേ "


അവരെ കണ്ടതും അയാൾ ചോദിച്ചു.


"ഇപ്പൊ വരും അങ്കിൾ റെഡി ആയ് കൊണ്ടിരിക്കുന്നു "


ആമി ആണ് അതിന് മറുപടി പറഞ്ഞത്. ഇത്തിരി നേരം കഴിഞ്ഞതും അലോഷി താഴേയ്ക്ക് വന്നു.


"എന്നാൽ ഇറങ്ങാം "


സോഫയിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് അയാൾ എല്ലാവരോടും പറഞ്ഞു കൊണ്ട് പുറത്തേയ്ക്ക് നടന്നു. പുറകെ അലോഷിയും ആദവും.


"പോയിട്ട് വരാം അമ്മ, മേരിയമ്മേ "


ആമി രണ്ട് അമ്മമാരോടും യാത്ര പറഞ്ഞ് ഇറങ്ങി. പുറത്തേയ്ക്ക് ഇറങ്ങി കാറിലേയ്ക്ക് കയറി അവർ നീതുവിന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. തുടരും

To Top