രചന: ആതൂസ് മഹാദേവ്
നിർമല അവനോട് എന്ത് പറയണം എന്ന് അറിയാതെ നിറ കണ്ണുകളോടേ നോക്കി ഇരുന്നു. ആമിക്ക് എന്താ അവിടെ നടക്കുന്നത് എന്ന് ഒന്നും മനസിലായില്ല. ആദം അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പോയി.
"അമ്മേ എന്താ ഇതൊക്കെ എനിക്ക് ഒന്നും മനസിലാകുന്നില്ല "
ആദം പോയതും അവൾ അവർക്ക് അരുകിൽ വന്നിരുന്ന് കൊണ്ട് ചോദിച്ചു. നിർമല പിന്നെ ഒന്നും അവളോട് മറച്ചു വയ്ക്കാതെ മുൻപ് നടന്ന കാര്യങ്ങൾ എല്ലാം അവളോട് തുറന്ന് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞതും ആമിക്കും ഒന്നും പറയാൻ കഴിഞ്ഞില്ല അവൾ അവിടുന്ന് എഴുന്നേറ്റ് റൂമിലേയ്ക്ക് നടന്നു.
അവൾ പോകുന്നതും നോക്കി ഇരുന്ന ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ മകൾ പൂർണമായും സുരക്ഷിതമായ കൈകളിലാണെന്ന് ഓർക്കവേ അവർക്ക് ആദമിനോട് സ്നേഹവും ബഹുമാനവും തോന്നി.
=================================
റൂമിലേയ്ക്ക് എത്തിയ ആമി ഡോർ തുറന്ന് അകത്തേയ്ക്ക് കയറിയപ്പോൾ കണ്ടു ബെഡിൽ ഇരുന്ന് ഫോൺ നോക്കുന്ന അവളുടെ ഇച്ചായനെ. അവൾ ഡോർ അടച്ച് അവന്റെ അടുത്തേയ്ക്ക് പോയി. അവന്റെ അരുകിൽ എത്തിയതും ആദം അവളുടെ കൈയിൽ പിടിച്ച് അവന്റെ അടുത്ത് ഇരുത്തി. ആമി അവന്റെ നെഞ്ചിലേയ്ക്ക് ചാരി ഇരുന്നു.
"ആമി കൊച്ചേ "
അവളുടെ തല മുടിയിൽ ഒന്ന് തലോടി കൊണ്ട് അവൻ വിളിച്ചതും അവൾ ഒന്ന് മൂളി.
"ആ കാര്യത്തെ കുറിച്ച് ഇനി ഒരു ആലോചനയോ സംസാരമോ വേണ്ട "
അത് കേട്ട് അവൾ അവന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി കൊണ്ട് ചോദിച്ചു.
"ഇച്ചായ എന്നാലും "
"ഒരു എന്നാലും ഇല്ല, ഇത് എന്റെ കടമ ആണ് ഞാൻ അത് അങ്ങനെ ആണ് കാണുന്നത്. ഇനി നിങ്ങൾ ആയ് അത് തിരുത്തരുത് "
അവളെ പിന്നെയും അവന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് കൊണ്ട് ഫോൺ ഓഫ് ചെയ്ത് അവളെയും ചേർത്ത് പിടിച്ച് അവൻ ബെഡിലേയ്ക്ക് കിടന്നു. പിന്നെ ഒന്നും പറയാൻ അവൾക്ക് തോന്നിയില്ല. അവൾ അവന്റെ നെഞ്ചിന്റെ ഭാഗത്തെ ഷർട്ട് നീക്കി അവിടെ അമർത്തി ചുംബിച്ചു. ആദം കണ്ണുകൾ അടച്ച് അവളുടെ തലമുടിയിൽ തലമുടിയിൽ ഒന്ന് തലോടി. അവൾ ഒന്ന് ഉയർന്ന് അവന്റെ മുഖത്തിന് നേരെ വന്ന് കൊണ്ട് ചോദിച്ചു.
"ചേട്ടായി എന്തെങ്കിലും പറഞ്ഞായിരുന്നോ "
അത് കേട്ട് അവൻ അവളെ പുരികം ഉയർത്തി ഗൗരവത്തോടെ നോക്കി. ആമി അവനെ നോക്കി നന്നായി ഒന്ന് ഇളിച്ചു കാണിച്ചു.
"മം മം നിന്റെ ചേട്ടായി എല്ലാം പറഞ്ഞു "
"ആണോ അപ്പൊ ഇനി എന്താ ഇച്ചായ ചെയ്യേണ്ടേ "
ആമി ആകാംഷയോടെ വിടർന്ന കണ്ണുകളോടെ അവനോട് ചോദിച്ചു.
"അവൻ അങ്കിളിനോടും ആന്റിയോടും സംസാരിക്കട്ടെ എന്നിട്ട് നമുക്ക് അവളുടേ വീട്ടില്ലേയ്ക്ക് പോകാം "
"മേരിയമ്മയ്ക്ക് അങ്കിളിനും ഒരു എതിർപ്പും കാണില്ല. കാരണം അവൾ ഇവിടെ വരുമ്പോൾ ഒക്കെ അവർക്ക് രണ്ടാൾക്കും അവളോട് വല്യ കാര്യം ആണ് "
"അല്ല അവിടെ ആർക്കെങ്കിലും എന്തെങ്കിലും ഇഷ്ട കുറവ് കാണുമോ "
ആദം അൽപ്പം ഗൗരവത്തോടെ ചോദിച്ചു
"ഏയ് അങ്കിലും ആന്റിയും ഒക്കെ പാവം ആണ് അവളെ പോലെ. പിന്നെ എന്താന്ന് അറിയില്ല അയാൾ ഇങ്ങനെ ആയി പോയത് "
അവൾ അതും പറഞ്ഞ് എന്തോ ഒരു ഓർമയിൽ സങ്കടത്തോടെ വീണ്ടും അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. ആദം അവളെ അവന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.
"എന്റെ കൊച്ചിന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ "
അവളുടെ മനസ്സ് അറിഞ്ഞ പോലെ അവൻ ചോദിച്ചതും അവൾ മുഖം ഉയർത്താതെ തന്നെ അവനോട് അതെ എന്ന് പറഞ്ഞു. അവൻ അവൾക്ക് പറയാൻ ഉള്ളത് കേൾക്കാൻ തയ്യാറായി ഇരുന്നു.
ആമി തന്റെ ഉള്ളിൽ ഉള്ളത് എല്ലാം അവനോട് തുറന്ന് പറഞ്ഞു. ആരവിന്റെ ഇഷ്ടം അഭിനയിച്ചതും, അവൾക്ക് അവനോട് തിരികെ ഇഷ്ടവും സ്നേഹവും തോന്നിയതും. കല്യാണം ഉറപ്പിച്ചതും അങ്ങനെ എല്ലാം. എല്ലാം കേട്ട് കഴിഞ്ഞിട്ടും ഒരു ഭാവമാറ്റവും ഇല്ലാതെ കിടക്കുന്ന അവനെ നോക്കി ആമി ചോദിച്ചു.
"ഇച്ചായന് എന്നോട് ദേഷ്യം ഉണ്ടോ "
"എന്തിന് എനിക്ക് കൊച്ചിനോട് ഒരു ദേഷ്യവും ഇല്ല. കാരണം നിന്നെ സ്നേഹിച്ചിട്ടുണ്ട് എങ്കിൽ നിന്നെ ഞാൻ തന്നെ സ്വന്തമാക്കിയില്ലേ. ഇനി പഴയ കാര്യങ്ങൾ ഒന്നും എന്റെ ആമി കൊച്ച് ആലോചിക്കേണ്ട ട്ടോ "
അത് കേട്ട് അവൾ നിറഞ്ഞ പുഞ്ചിരിയോടെ തലയാട്ടി കൊണ്ട് അവന്റെ കവിളിൽ അമർത്തി മുത്തി.
"എന്റെ ആമി കൊച്ചേ ഇത് കുറെ ആയിട്ടോ എല്ലാം കൂടെ ചേർത്ത് ഇച്ചായൻ രാത്രിയിൽ തരുന്നുണ്ട് "
അവളുടെ കാതിനരുകിൽ വന്ന് അവൻ രഹസ്യം പോലെ പറഞ്ഞത് അവൾ ഒന്ന് തുടുത്തു. അവൾ വേഗം മുഖം താഴ്ത്തി അവനെ മുറുകെ കെട്ടിപിടിച്ചു കിടന്നു. അവളെ ചേർത്ത് പിടിച്ച് അവനും.
=================================
രാത്രിയിൽ ഉള്ള ആഹാരം ഒക്കെ കഴിച്ച് ഹാളിൽ ഇരിക്കുവാണ് മാത്യുവും മേരിയും നിർമലയും. അലോഷിയും ആദവും ആമിയും ഫുഡ് കഴിച്ചോണ്ട് ഇരിക്കുവാണ്.
"ചേട്ടായി അങ്കിളിനോടും ആന്റിയോടും പറയുന്നില്ലേ "
കഴിക്കുന്നതിന് ഇടയിൽ ആമി അവന് നേരെ മുഖം അടുപ്പിച്ച് കൊണ്ട് പതിയെ ചോദിച്ചു.
"പറയാം മോളെ ഇപ്പോൾ ആകുമ്പോൾ എല്ലാവരും ഉണ്ട് "
അവനും അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് പതിയെ പറഞ്ഞു.
"ധൈര്യം ആയ് പറഞ്ഞോ അവർ സമ്മതിക്കും ഉറപ്പ് ആണ് "
അവൾ അവനെ നോക്കി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞതും അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
"അതെ രഹസ്യം പറഞ്ഞ് കഴിഞ്ഞു എങ്കിൽ കൊച്ച് വേഗം മുന്നിൽ ഇരിക്കുന്ന ഭക്ഷണം എടുത്ത് കഴിക്കാൻ നോക്ക് "
ആദം അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും ആമി അലോഷിയെ നോക്കി ചുണ്ട് പിളർത്തി കാണിച്ചു.
"ഡാ നി എന്തിനാ എന്റെ കൊച്ചിനെ വഴക്ക് പറയുന്നത് അവൾ എല്ലാം കഴിക്കും വാരി കഴിക്ക് മോളെ "
അലോഷി അവളെ കൊഞ്ചിച്ച് കൊണ്ട് പറഞ്ഞതും ആമി ആദമിനെ നോക്കി ഗോഷ്ടി കാണിച്ച് കൊണ്ട് കഴിക്കാൻ തുടങ്ങി.
"ഒരു ചേട്ടനും അനിയത്തിയും വന്നിരിക്കുന്നു "
രണ്ടിനെയും നോക്കി പുച്ഛിച്ചു കൊണ്ട് ആദം എഴുന്നേറ്റ് പോയി. പുറകെ കഴിച്ച് കഴിഞ്ഞ് അവരും എഴുന്നേറ്റു.
================================
കഴിച്ച് കഴിഞ്ഞ് ആലോഷി അവരുടെ അടുത്തേയ്ക്ക് വന്ന് കാര്യങ്ങൾ അവതരിപ്പിച്ചു. കൂടെ ആമിയുണ് ആദവും ഉണ്ട്. മാത്യു ഒന്നും പറയാതെ ആലോചനയോടെ ഇരിക്കുവാണ്. എല്ലാവരും അയാളുടെ ഉത്തരത്തിനായ് നോക്കി നിൽക്കുന്നു.
"പപ്പ എന്താ ഒന്നും പറയാതെ "
ഏറെ നേരം ആയിട്ടും ഒന്നും പറയാതെ ഇരിക്കുന്ന അയാളെ നോക്കി അവൻ ചോദിച്ചു. അയാൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി. ശേഷം അടുത്ത് ഇരിക്കുന്ന ഭാര്യയേ നോക്കി ചോദിച്ചു.
എന്താ നിന്റെ അഭിപ്രായം "
"നീതു നല്ല കുട്ടി അല്ലെ നമുക്ക് എല്ലാവർക്കും നന്നായ് അറിയാവുന്ന കുട്ടി എനിക്ക് സമ്മത കുറവ് ഒന്നും ഇല്ല "
"നിർമലയ്ക്കോ "
അയാൾ പിന്നെ അവരോട് ആണ് ചോദിച്ചത്. അത് കേട്ട് അവർക്ക് ഉള്ളിൽ ഒരു സംശയം തോന്നി. എന്തിനാ തന്നോട് അഭിപ്രായം ചോദിക്കുന്നത് എന്ന്.അത് അവരുടെ മുഖത്ത് നിന്ന് തന്നെ എല്ലാവർക്കും മനസ്സിലായി. അത് കണ്ട് അയാൾ അവരോട് പറഞ്ഞു.
" ഈ വീട്ടിൽ നിർമലയ്ക്ക് ഇപ്പോൾ ഉള്ളത് ആദമിന്റെ അമ്മയുടെ സ്ഥാനമാണ്. അതുകൊണ്ട് സംശയം ഒന്നും വേണ്ട അഭിപ്രായം എന്താണെന്ന് വെച്ചാൽ പറഞ്ഞോളൂ"
അയാളുടെ വാക്കുകൾ കേട്ട് അവരുടെയും ആമിയുടെയും കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. അവർ മുഖം ഉയർത്തി ആദമിനെ ഒന്നു നോക്കി. അവൻ ചിരിയോടെ കണ്ണുകൊണ്ട് അനുവാദം കൊടുത്തതും അവർ പറഞ്ഞു.
"നീതു നല്ല കുട്ടി ആണ് മോന് നന്നായി ചേരും "
അവർ അലോഷ്യയെ നോക്കി പറഞ്ഞതും അവനും തിരികെ അവനെ നോക്കി മനോഹരമായ പുഞ്ചിരിച്ചു.
"ഡാ നി എന്ത് പറയുന്നു "
അടുത്ത് അയാൾ ചോദിച്ചത് അല്പം മാറി നിൽക്കുന്ന ആദമിനെ നോക്കി ആണ്.
"അവന്റെ ഇഷ്ടം എന്താണോ അതാണ് എന്റേതും "
അവന്റെ ആ മറുപടിയിൽ എല്ലാവരും ഒന്ന് പുഞ്ചിരിച്ചു.
"ആ നിന്നോട് ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല മുഖം കണ്ടാൽ അറിയാല്ലോ പൂർണ്ണ സമ്മതം ആണെന്ന് "
അയാൾ ആമിയെ നോക്കി കളിയായി പറഞ്ഞതും അവൾ എല്ലാവരെയും നോക്കി ചമ്മലോട് ചിരിച്ചു.
" എല്ലാവർക്കും സമ്മതം ആയ സ്ഥിതിക്ക് നാളെത്തന്നെ നമുക്ക് അവളുടെ വീട്ടിൽ പോയ് സംസാരിക്കാം. ബാക്കി എന്താണെന്ന് വെച്ചാൽ അവർ തീരുമാനം അറിയിക്കട്ടെ "
മാത്യു തന്റെ അഭിപ്രായവും എല്ലാവരെയും അറിയിച്ചു.
"നാളെ ആരൊക്കെയാ പോകുന്നെ "
മേരി തന്റെ ഭർത്താവിനെ നോക്കി സംശയ ഭാവത്തിൽ ചോദിച്ചു.
"ഞാനും അവനും ആദവും കൂടെ പോയിട്ട് വരാം. ആമി മോള് വരുന്നുണ്ടോ "
"ആ ഞാനും ഉണ്ട് "
ചോദ്യം കേൾക്കേണ്ട താമസം അവൾ ചാടിക്കയറി മറുപടി പറഞ്ഞു.
"എന്നാൽ അങ്ങനെ ചെയ്യാം എന്താ ഡാ "
"മതി പപ്പ "
അലോഷി സമ്മതം എന്ന രീതിയിൽ പറഞ്ഞു.
"എന്നാൽ എല്ലാവരും പോയ് കിടക്ക് സമയം ഒരുപാട് ആയ്. നാളെ രാവിലെ ഒരു 11 മണി ആകുമ്പോ നമുക്ക് ഇറങ്ങാം "
അയാൾ എല്ലാവരെയും നോക്കി പറഞ്ഞുകൊണ്ട് എഴുന്നേറ്റ് റൂമിലേക്ക് പോയി. പുറകെ മേരിയും.
"വാ അമ്മ "
ആമി തന്റെ അമ്മയെയും കൂട്ടി അവരുടെ റൂമിലേക്ക് പോയി.
"എന്താ ഡാ ഒരു ആലോചിന "
എല്ലാവരും പോയി കഴിഞ്ഞിട്ടും എന്തോ ചിന്തിച്ചു നിൽക്കുന്ന അലോഷിയുടെ അടുത്തേക്ക് വന്ന് അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ആദം ചോദിച്ചു.
"അല്ല ഡാ ഇനി അവളുടെ വീട്ടിൽ ആർക്കെങ്കിലും എന്തെങ്കിലും സമ്മതക്കുറവ് കാണുമോ "
അവൻ അല്പം ടെൻഷനോട് ചോദിച്ചു.
" ഞാൻ ഇത് ആമിയോട് ചോദിച്ചു, അവൾ പറഞ്ഞത് അവർക്ക് എല്ലാവർക്കും സമ്മതം ആകും എന്നാണ് "
അത് കേട്ടപ്പോഴാണ് അലോഷിക്ക് സമാധാനം തോന്നിയത്. അവന്റെ ചിരി കണ്ട് ആദം അവനെ നോക്കി കണ്ണടച്ചു കാണിച്ചു കൊണ്ട് പറഞ്ഞു.
" ഇനി അഥവാ സമ്മതിച്ചില്ല എങ്കിൽ നമുക്ക് അവളെ ഇറക്കി കൊണ്ടുവരാം ധൈര്യം ആയിരിക്ക് "
അതുകേട്ട് അലോഷി വായും തുറന്ന് ആദമിനെ നോക്കി.
"അല്ല അപ്പോൾ അവർ സമ്മതിക്കില്ലേ"
" സമ്മതിച്ചില്ല എങ്കിൽ നമുക്ക് സമ്മതിപ്പിക്കാം ഇപ്പോൾ നീ പോയ് കിടന്ന് ഉറങ്ങാൻ നോക്ക് ബൈ "
അതും പറഞ്ഞ് ആദം മുകളിലേക്ക് കയറി പോയി. തുടരും