രചന: ആതൂസ് മഹാദേവ്
കണ്ണുകൾ തുറന്ന് മുന്നിൽ നിൽക്കുന്ന അലോഷിയെ നോക്കാൻ എന്ത് കൊണ്ടോ ആദ്യമായ് അവൾക്ക് ഭയം തോന്നി. ഒരുവേള താൻ ഇത്രയും നാൾ കണ്ട ആളുകൾ അല്ല മുന്നിൽ നിൽക്കുന്നത് എന്ന് അവൾക്ക് തോന്നി പോയി. അത് കാരണം അവളുടെ മുഖം കുനിഞ്ഞ് തന്നെ ഇരുന്നു. അലോഷി അവളുടെ മുടിയിൽ കുത്തി പിടിച്ച് തനിക്ക് നേരെ ഉയർത്തി കൊണ്ട് പറഞ്ഞു.
"നീ ചെയ്തു കൂട്ടിയ എല്ലാ തറ വേലകളും അറിഞ്ഞിട്ട് തന്നെയാടി ഞങ്ങൾ ഇവിടെ നിൽക്കുന്നത് അതുകൊണ്ട് മോള് മോളുടെ അഭിനയം മതിയാക്കിക്കോ. ഇനിയും ഞങ്ങൾക്ക് മുന്നിൽ ഈ വേഷം തുടർന്നാൽ കൊന്ന് കളയും ഞാൻ "
അവൻ അവൾക്ക് നേരെ മുഖം അടുപ്പിച്ച് ദേഷ്യത്തിൽ മുരണ്ടു. ഇനിയും പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ സാന്ദ്ര തന്റെ തനി നിറം പുറത്തേയ്ക്ക് എടുത്തു.
"അപ്പൊ നിങ്ങൾ എല്ലാം അറിഞ്ഞു അല്ലെ, അതെ ഞാൻ അഭിനയിക്കുകയായിരുന്നു ഇത്രയും നാളും അത് എന്തിനാണ് എന്ന് നിങ്ങൾക്ക് അറിയാവോ "
അവൾ അത് ചോദിക്കുമ്പോൾ കണ്ണുകൾ അലോഷിക്ക് പുറകിൽ അവളിൽ തന്നെ ദൃഷ്ടി ഊന്നി നിൽക്കുന്ന ആദമിൽ ആയിരുന്നു. അത് മനസിലാക്കി അലോഷി അവളിലെ പിടി വിട്ട് അൽപ്പം മാറി നിന്നു.
"നിനക്ക് വേണ്ടി നിന്നെ നേടാൻ ആണ് ആദം ഞാൻ ഇതൊക്കെ ചെയ്ത് കൂട്ടിയത്. നിന്നെ അത്രയും സ്നേഹിച്ചു പോയി ഞാൻ. ആമിക്ക് എന്ന് അല്ല ആർക്കും ആർക്കും ഞാൻ നിന്നെ വിട്ട് കൊടുക്കില്ല. എനിക്ക് വേണം നിന്നെ "
അവൾ ഒരു ഭ്രാന്തിയേ പോൽ അലറി കൊണ്ട് പറഞ്ഞു. എന്നാൽ അവനിൽ ഇപ്പോഴും ഒരു മാറ്റവും വരാത്ത പോലെ അവളെ തന്നെ നോക്കി കൈ കെട്ടി നിന്നു.
"ആമിയെ എന്റെ ഫ്രണ്ട് ആയ ഡാനിക്ക് പരിചയപ്പെടുത്തിയത് ഞാൻ ആണ്. അവന് അവളോട് ഒരു മോഹം ഉണ്ടെന്ന് അറിഞ്ഞപ്പോ ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഞാൻ ആണ്. കാരണം എന്തെങ്കിലും ഒന്ന് ആഗ്രഹിച്ചാൽ അത് വിധേനേയും സ്വന്തമാക്കുന്നവൻ ആണ് ഡാനി എന്ന് അറിയാവുന്നത് കൊണ്ട്. ഇപ്പൊ അതുപോലെ തന്നെ സംഭവിച്ചില്ലേ. ഡാനി അവളെയും കൊണ്ട് ഈ നാട്ടിൽ നിന്നും പോയില്ലേ. ഇനി എനിക്ക് തടസമായ ആരും ഇല്ല ആദം. ഇനി നമുക്ക് ഇടയിൽ ആരും വരില്ല ആരും "
അവൾ ഒരുതരം ഉന്മദിയെ പോലെ ഓരോന്ന് പുലമ്പി കൊണ്ടിരുന്നു.
"നമുക്ക് ഒന്നാവാം ആദം എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി. ഇനിയും ആമി നമുക്ക് ഇടയിലേയ്ക്ക് വന്നാൽ കൊല്ലും ഞാൻ അവ........."
ബാക്കി പറഞ്ഞ് പൂർത്തിയാക്കും മുന്നേ സാന്ദ്ര ഇരുന്ന ചെയറോടെ സൈഡിലേയ്ക്ക് ചരിഞ്ഞു വീണിരുന്നു.
[സ്ത്രീകൾക്ക് നേരെ ഉള്ള അക്രമം ശിക്ഷാർഹമാണ്. കഥയേ കഥയായ് കണ്ട് വായിക്കുക ]
ആദം അവൾക്ക് അരികിലേയ്ക്ക് ചെന്ന് ചെയറോടേ പൊക്കി എടുത്ത് അവളുടെ ഇരു കവിളിലും മാറി മാറി അടിച്ചു. അവൾ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു. ആദം കോപത്തോടെ അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് മുരണ്ടു.
"പന്ന ******മോളെ എന്റെ പെണ്ണിന്റെ നേരെ ഒരു ചെറു വിരൽ അനക്കാൻ പോലും ഇനി നിനക്കോ നിന്റെ മറ്റവനോ കഴിയില്ലെടി.ഞാൻ ജീവനോടെ ഇരിക്കുമ്പോൾ അവൾക്ക് ഒന്നും സംഭവിക്കില്ല. സംഭവില്ല ഈ ഞാൻ അനുവദിക്കില്ല "
അവന്റെ കവിളിലെ പിടിയിൽ സഹിക്കാൻ കഴിയാത്ത വേദനയിൽ അവൾ പിടഞ്ഞ് കൊണ്ടിരുന്നു. കണ്ണുകൾ നീറി പുകഞ്ഞു. അവ നിറഞ്ഞൊഴുകി. ആദം അലോഷിയെ ഒന്ന് നോക്കിയതും ആ നോട്ടത്തിന്റെ അർഥം മനസിലായ പോലെ അവൻ അവൾക്ക് അടുത്തേയ്ക്ക് വന്ന് കൊണ്ട് അവളുടെ കൈയിലെയും കാലിലെയും കെട്ടുകൾ അഴിച്ചു മാറ്റി. അവൾ വേദനയോടെ പതിയെ എഴുന്നേറ്റു.എന്നാൽ അവരെ പോലും ഞെട്ടിച്ചു കൊണ്ട് അവൾ ആദമിന്റെ അടുത്തേയ്ക്ക് ഓടി വന്ന് അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു കൊണ്ട് പുലമ്പി.
"പ്ലീസ് ആദം എനിക്ക് നിന്നെ വേണം നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല. ഞാൻ അത്രയും നിന്നെ സ്നേഹിച്ചു പോയി. നമ്മുക്ക് എങ്ങോട്ടെങ്കിലും പോകാം ആദം. പ്ലീസ് ആദം എനിക്ക് നിന്നെ വേണം "
ആദം ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പിടിച്ച് കൊണ്ട് കണ്ണുകൾ അടച്ച് തന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ ശ്രെമിച്ചു. ശേഷം അവൻ അവളുടെ തോളിൽ പിടിച്ച് പുറകിലേയ്ക്ക് തള്ളി കൊണ്ട് അവളുടെ ഇരു കവിളിലും മാറി മാറി അടച്ചു. അവളുടെ കവിളുകൾ നീറി പുകഞ്ഞു. ചുണ്ട് പൊട്ടി ചോര കിണിഞ്ഞു. എന്നിട്ട് ദേഷ്യം തീരാതെ അവൻ അവളെ മാറി മാറി അടിച്ചു. അവൾ തളർച്ചയോടെ നിലത്തേയ്ക്ക് ഊർന്ന് ഇരുന്നു. കണ്ണുകൾ തുറക്കാൻ കഴിയാതെ ചുവരിലേക്ക് ചാരി മരവിപ്പോടെ അവൾ ഇരുന്നു. ആദം അവൾക്ക് അരികിൽ മുട്ട് കുത്തി ഇരുന്ന് ഒരു കൈ കൊണ്ട് അവളുടെ കവിളിലും മറു കൈ കൊണ്ട് അവളുടെ തല മുടിയിലും വേദനിപ്പിക്കുന്ന രീതിയിൽ കുത്തി പിടിച്ചു കൊണ്ട് പറഞ്ഞു.
"നിന്റെ ഈ ക**പ്പ് കൊണ്ട് ഇനി എന്റെ അടുത്തേയ്ക്ക് വന്നാൽ പിന്നെ നീ ജീവനോടെ ഉണ്ടാവില്ല സാന്ദ്ര. ഇത്രയും നാൾ നീ കണ്ട മുഖം ആവില്ല ഇനി നീ കാണുന്നത്. അത് ഓർമയിൽ വച്ച് വേണം നീ എന്റെ അടുത്തേയ്ക്ക് ഇനി വരാൻ. പിന്നെ നിനക്ക് ഇതുപോലെ ഒരു മടങ്ങി പോക്ക് ഉണ്ടാവില്ല "
അവൾ വേദനയിൽ പുളഞ്ഞു കൊണ്ട് പിടഞ്ഞു. ആദം അവളെ ദേഷ്യത്തോടെ പുറകിലേയ്ക്ക് തള്ളി കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു. അലോഷിക്ക് അവളെ കാണും തോറും ദേഷ്യം നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു. അത് ഉള്ളിൽ അടക്കി നിർത്തി അവൻ അവളെ ഒന്ന് നോക്കി കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പോയി.
================================
തിരികെ ഉള്ള യാത്രയിൽ അലോഷിക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് കാർ ആളൊഴിഞ്ഞ ഒരു റോഡിലേക്ക് കയറ്റി ഇട്ടിരിക്കുകയാണ് ആദം. ഇവിടേക്ക് വന്നിട്ട് കുറച്ചധികം സമയം ആയി എങ്കിലും അവൻ ഇതുവരെ ഒന്നും സംസാരിച്ചില്ല. അവസാനം ഗതികെട്ട് ആദം അവന് നേരെ നോക്കി ദേഷ്യത്തിൽ ചോദിച്ചു.
"ഡാ കോപ്പേ നേരം കുറച്ച് ആയ് നിന്റെ മൗന വൃതം തുടങ്ങിയിട്ട്. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വാ തുറന്ന് പറയ്. ഇല്ലെങ്കിൽ ചവിട്ടി പുറത്ത് കളയും ഞാൻ "
ആദം ദേഷ്യത്തിൽ അലറിയതും അലോഷി അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.
"കിണിച്ചോണ്ട് ഇരിക്കാതെ എന്തെങ്കിലും ഉണ്ടെങ്കിൽ പറയെടാ "
ആദം അവന് നേരെ പിന്നെയും കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും അലോഷി തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു.
"ഡാ അത് പിന്നെ എനിക്ക് നമ്മുടെ ആമിയുടെ ഫ്രണ്ട് ഇല്ലേ നീതു അവളെ "
അത്രയും പറഞ്ഞു കൊണ്ട് അവൻ ആദമിനേ ഒന്ന് നോക്കി. അവൻ കാര്യം പിടി കിട്ടിയ പോലെ അലോഷിയെ നോക്കി ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"അവൾ വീട്ടിലേക്ക് വരുമ്പോൾ ഉള്ള നിന്റെ ചുറ്റി കളി കണ്ടപ്പോഴേ ഞാൻ ഊഹിച്ചു കാര്യങ്ങൾ ഇങ്ങനെ ഒക്കെ തന്നെ വരുമെന്ന് "
അത് കേട്ട് അവൻ ആകെ ചമ്മി പോയി.
"ആ *******മോനെ പോലെ ഒന്നും അല്ല. അവൾ നല്ല കുട്ടി ആണ് "
ഒരുവേള അത് കേട്ടപ്പോൾ ആണ് അലോഷിക്കും ആരവിനെ കുറിച്ച് ഓർമയിൽ വന്നത്.
"അല്ല ഡാ ആ പുന്നാര മോനെ കണ്ട് പിടിക്കണ്ടേ.ഏതെങ്കിലും പാതാളത്തിൽ ചെന്ന് ഒളിച്ചിരിക്കുന്നുണ്ടാകും അവനും അവന്റെ ഫ്രണ്ട്സും "
"ഏയ് അതിന്റെ ആവശ്യം ഒന്നുമില്ല സമയം ആകുമ്പോ അവൻ തന്നെ നമുക്ക് മുന്നിലേയ്ക്ക് വരും. കണക്കുകൾ ഒക്കെ ഒരുമിച്ച് തീർക്കാം നമുക്ക് "
ആദം ഒരുതരം വന്യമായ ഭാവത്തോടെ പറഞ്ഞതും അലോഷിയിലും ഒരു പുഞ്ചിരി വിരിഞ്ഞു.
"അങ്കിളിനോടും ആന്റിയോടും പറഞ്ഞോ നീ ഇത് "
"ഇല്ല നിന്നോട് പറഞ്ഞിട്ട് പറയാം എന്ന് കരുതി"
"മം അവരോട് സംസാരിക്ക് എന്നിട്ട് അവളുടെ വീട്ടിൽ പോയ് സംസാരിക്കാം "
അത്രയും പറഞ്ഞു കൊണ്ട് ആദം കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേയ്ക്ക് തിരിച്ചു.
=================================
ആദം പോയതിനു ശേഷം ആമി തന്റെ രണ്ട് അമ്മമാരോടൊപ്പം ആയിരുന്നു സമയം ചിലവഴിച്ചത്. മാത്യുവും ഉണ്ട് അവരോടൊപ്പം. ഏറെ നേരത്തിന് ശേഷം നിർമലയെയും കൊണ്ട് അവൾ മുകളിലെ അവരുടെ റൂമിലേയ്ക്ക് പോയി.
"ഇനി അമ്മ കുറച്ച് നേരം കിടക്ക് "
"എന്റെ കുട്ടി എനിക്ക് ഒരു അസുഖവും ഇല്ല, നീ എന്തിനാ എന്നെ ഇങ്ങനെ കിട രോഗി ആക്കുന്നത് "
അവർ ഒരു മുഷിച്ച ലോടെ ബെഡിലേക്ക് ഇരുന്നുകൊണ്ട് ആമിയേ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. അത് കേട്ട് അവൾക്ക് ചിരി വന്നു എങ്കിലും അവൾ അത് പുറത്ത് കാണിക്കാതെ ഗൗരവത്തിൽ പറഞ്ഞു.
"അമ്മ മറന്നോ ഡോക്ടർ നല്ലോണം റസ്റ്റ് എടുക്കാൻ പറഞ്ഞത്. എന്നാൽ എനിക്ക് നല്ല ഓർമ ഉണ്ട്. അതുകൊണ്ട് അവിടെ അടങ്ങി കിടന്നേ "
അവൾ നിർബന്ധപൂർവ്വം അവരെ പിടിച്ചു ബെഡിലേക്ക് കടത്തി കൊണ്ട് അവരുടെ അരികിൽ ആയ് ഇരുന്നു.
"അല്ല മോൻ എങ്ങോട്ട് പോയതാ "
"അറിയില്ല അമ്മ ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു "
ആമി അത് പറഞ്ഞ് തീർന്നത് ആദം അകത്തേയ്ക്ക് വന്നതും ഒരുമിച്ച് ആയിരുന്നു.
"ആ ഇച്ചായൻ വന്നോ "
ആമി ബെഡിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് അവനെ നോക്കി പുഞ്ചിരിയോടെ ചോദിച്ചതും അവൻ ആമിയെ നോക്കി കണ്ണ് ചിമ്മി കൊണ്ട് നിർമലയുടെ അരികിൽ ആയ് ഇരുന്ന് കൊണ്ട് ചോദിച്ചു.
"അമ്മ എന്താ കിടക്കുന്നെ വയ്യേ "
"എനിക്ക് ഒന്നുമില്ല മോനെ ദാ ഈ പെണ്ണ് പറഞ്ഞിട്ട് കേൾക്കാതെ എന്നെ പിടിച്ച് കിടത്തിയത് ആണ് "
നിർമല ആമിയെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും ആദം അവളെ നോക്കി ആക്കി ചിരിച്ചു. ആമി ഇത് കണ്ട് അവനെ നോക്കി ചുണ്ട് കോട്ടി കാണിച്ചു. ആദം അവളെ നോക്കി ചിരിച്ചു കൊണ്ട് നിർമലയ്ക്ക് നേരെ തിരിഞ്ഞു കൊണ്ട് അവന്റെ കൈയിൽ ഇരുന്ന കവർ അവർക്ക് നേരെ നീട്ടി. അവർ അത് കണ്ട് സംശയയത്തോടെ അവനെ നോക്കി.
"ഒരുപാട് നാൾ മുന്നേ അമ്മ ഇത് എന്റെ കൈയിൽ തന്നതാ ഇന്ന് ഞാൻ അത് തിരികെ തരുന്നു. ഇനി ഇത് അമ്മയുടെ കൈയിൽ തന്നെ ഇരിക്കട്ടെ "
ആദം ഒരു ചിരിയോടെ പറഞ്ഞതും നിർമല അതെ സംശയ ഭാവത്തോടെ ആ കവർ തുറന്ന് നോക്കി ശേഷം എന്തോ ഒന്ന് പുറത്തേയ്ക്ക് എടുത്തു. അവർ തന്റെ കൈയിൽ ഇരിക്കുന്ന പ്രമാണത്തിൽ നിന്ന് നിറ കണ്ണുകൾ ഉയർത്തി അവനെ നോക്കി. ആമി ഒന്നും മനസിലാകാതെ ഇരുവരെയും മാറി മാറി നോക്കി നിൽക്കുവാണ്. തുടരും